26 May 2008

ആകാശത്തൊരു ബൂമറാങ്ങ്

രാത്രിയില്‍ ടെറസ്സിലിരുന്ന് ആകാശം നോക്കിയിരിക്കുവാന്‍ എന്തു രസമാണ്. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും വാല്‍നക്ഷത്രങ്ങള്‍ ശരം കണക്കെ പായുന്നതും പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘകണങ്ങളും... ഹാ! ഇതൊക്കെ ഞാന്‍ കാ‍ണാറുള്ള ആകാശക്കാഴ്ചകളില്‍ ചിലതാണ്. പക്ഷെ, മിനിഞ്ഞാന്ന് രാത്രി മുതല്‍ ഞാന്‍ കണ്ട വേറിട്ട കാഴ്ചകളെക്കുറിച്ചാണ് ചുവടെ കുറിക്കുന്നത്.




വിളക്ക് കൊളുത്തലും നാമജപവുമൊക്കെ കഴിഞ്ഞ് എന്റെ അമ്മ ടെറസ്സില്‍ ഒരു കസേരയൊക്കെയിട്ട് മാനം നോക്കിയിരിക്കുന്ന പതിവുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് അമ്മയ്ക്ക് കമ്പനിയായ് ഞാനും കൂടാറുണ്ട്. അങ്ങിനെ ആകാശത്ത് കാണുന്ന ഓരോ നക്ഷത്രത്തിന്റെ പേരുകള്‍ ചെറുപ്പത്തില്‍ അമ്മയുടെ അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടത്രേ! അമ്മയ്ക്ക് ഓര്‍മ്മയുള്ള ആ പേരുകളില്‍ ചിലത് എനിക്ക് പകര്‍ന്നു തന്നും, തിരിച്ച് എനിക്ക് അറിവുള്ള കാര്യങ്ങള്‍ അമ്മയ്ക്ക് പകര്‍ന്നുകൊടുത്തും ആകാശത്തിന്റെ മായികക്കാഴ്ചയില്‍ മയങ്ങി ഞങ്ങളിങ്ങനെയിരിക്കും, മണിക്കൂറുകളോളം...




മേയ് 22, 2008 വ്യാഴം




രാത്രി 7 മണിക്ക് ശേഷം പതിവ് പോലെ ഞങ്ങള്‍ ടെറസ്സിലിരിക്കുമ്പോള്‍, അമ്മ പെട്ടെന്ന് ഒരു മിന്നാമിനുങ്ങിനെപ്പോലെ വടക്ക് ദിശയില്‍ നിന്നും തെക്ക് പടിഞ്ഞാറേയ്ക്ക് മിന്നിമിന്നി മെല്ലെ നീങ്ങുന്ന ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു. ആദ്യം ഞങ്ങള്‍ അതൊരു സാധാരണ വിമാനമെന്ന് വിചാരിച്ചു. പക്ഷെ, ഒരു വിമാനമല്ലെന്നുറപ്പിച്ചു. കാരണം, ഒരു വിമാനത്തിന്റെ വിളക്കുകള്‍ മിന്നിത്തെളിയുന്നത് കണ്ടിട്ടുള്ളത്‍ ഒരിക്കലും ഇങ്ങനെയല്ല. കൂടാതെ വിമാനത്തിന്റെ ഇരമ്പലുമില്ല. വളരെ നിശബ്ധമായ് നീങ്ങുന്ന ഒരു വസ്തു. അതെന്താണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസ്സിലായില്ല.




മേയ് 23, 2008 ശനി




ഐ.പി.എല്‍. ലെ ഇഷ്ട ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ജയം ടിവിയില്‍ കണ്ടതിന് ശേഷം ഞാന്‍ ടെറസ്സിലേക്ക് പോയി. അമ്മ നേരത്തേ തന്നെ അവിടെ സന്നിഹിതയായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ത്തന്നെ അമ്മ പറഞ്ഞു. "ഡാ, ഇന്നലെ ഞാനൊരു കാഴ്ച കണ്ടു. വെളുത്തിട്ട് വളഞ്ഞിരിക്കുന്ന ഒരു വടിയുടെ രൂപത്തില്‍ ഒരു വസ്തു ദേ എന്റെ തലയ്ക്ക് മുകളിലൂടെ വടക്കോട്ട് പോയി. ആദ്യം ഞാന്‍ വിചാരിച്ചു ഒരു തുണ്ട് മേഘമാണെന്ന്. പക്ഷെ മേഘം ഇത്ര വേഗത്തില്‍ നീങ്ങുകയില്ലല്ലോ. ഇതുവരെ അങ്ങിനെ ഒരു വസ്തു ഇതിനു മുന്‍പ് കണ്ടിട്ടില്ല."




മിന്നാമിനുങ്ങ്




ഇന്നലെ കുറച്ച് പണിയുണ്ടായിരുന്നത് കൊണ്ട് അമ്മയ്ക്കൊപ്പം ആകാശം നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആകാശത്തില്‍ നോക്കി നക്ഷത്രങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു. ആകാശം ഇന്ന് നന്നേ ഇരുണ്ടിരിക്കുന്നു. പക്ഷെ, വെള്ളപ്പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങള്‍ വടക്ക് ഭാഗത്തായി കാണാം. ഞാന്‍ അത്ഭുതപ്പെട്ടു... ചന്ദ്രന്റെ അഭാവത്തിലും ആ മേഘങ്ങള്‍ എങ്ങനെയിത്ര വ്യക്തമായിക്കാണാന്‍ കഴിയുന്നു. സമയം 7:15 ആയിട്ടുണ്ടാവണം. അമ്മ പെട്ടെന്ന് തെക്ക് ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയിട്ട് ചോദിച്ചു.... "അത് ആ മിന്നാമിനുങ്ങ് അല്ലേ?"




ഇളം പച്ച നിറത്തില്‍, അത്ര തെളിച്ചമില്ലാത്തതുമായ ഒരു വെളിച്ചം മിന്നിമിന്നി നീങ്ങുന്നു. മിനിഞ്ഞാന്ന് കണ്ടത് പോലെ തന്നെ... വടക്ക് നിന്ന് തെക്ക് പടിഞ്ഞാറായ് നീങ്ങുന്നു... ഭൂമിയില്‍ നിന്നും വളരെ ഉയരത്തില്‍ നീങ്ങുന്ന ആ വസ്തു നിമിഷങ്ങള്‍ക്കകം പടിഞ്ഞാറ് മരങ്ങള്‍ക്കപ്പുറം ഞങ്ങളുടെ കാ‍ഴ്ചയില്‍ നിന്നും മറഞ്ഞു. വീണ്ടും ഒരു 10 മിനുട്ട് ആയിട്ടുണ്ടാവും... ഇത്തവണ തെക്കു നിന്ന് എന്റെ തലയ്ക്ക് മീതെ വടക്കോട്ട് നേരത്തേ കണ്ട 'മിന്നാമിനുങ്ങ്' വടക്കു ഭാഗത്തേക്ക് നീങ്ങുന്നു. വടക്കു ഭാഗത്ത് മേഘങ്ങളുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആ കാഴ്ച അവസാനിച്ചു...




ബൂമറാംഗ്




ഇപ്പോള്‍ സമയം 7:45 നോട് അടുത്തിട്ടുണ്ടാവണം. ഞാന്‍ വെറുതെ തല പിറകിലേയ്ക്ക് ചരിച്ച് മുകളിലേയ്ക്ക് തന്നെ നോക്കിരുന്നു. പെട്ടെന്ന് നേരെ മുകളില്‍ തെക്ക് നിന്നും വടക്കോട്ട് ഒഴുകി നീങ്ങുന്നു ഒരു വലിയ ബൂമറാംഗ് !!!"




അമ്മേ ഇതാണോ മുമ്പ് കണ്ടെന്ന് പറഞ്ഞത്?"




അമ്മ പറഞ്ഞു "അതെ. ഇതു തന്നെ. ഞാന്‍ പറഞ്ഞപ്പോള്‍ നീ കാര്യമായ് എടുത്തില്ലല്ലോ!"




ഞാന്‍ പറഞ്ഞു "ശ്..ശ്.. മിണ്ടല്ലേ..." ഇത് വല്ല വലിയ വിമാനമോ മറ്റോ ആണോ എന്നറിയുവാനാണ് മിണ്ടല്ലേ എന്നു പറഞ്ഞത്... ഞങ്ങള്‍ കാതോര്‍ത്തു....ഇല്ല, ഒരു ഇരമ്പലുമില്ല. വളരെ സ്മൂത്തായ് നീങ്ങി... പെട്ടെന്ന് മേഘക്കൂട്ടത്തിനിടയില്‍ മറഞ്ഞു !!!




ഇങ്ങനെയൊന്ന് ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ആദ്യം ഒരു ഒപ്റ്റിക്കല്‍ ഇല്ലൂഷന്‍ പോലെ തോന്നിയെങ്കിലും, പിന്നെ തോന്നി... ദേശാടനക്കിളികള്‍ കൂട്ടമായ് നീങ്ങും പോലെ... പക്ഷെ അത്രയും ഉയരത്തില്‍ രാത്രി, അവയെ ഒന്ന് കാണാന്‍ പോലും കഴിയില്ലല്ലോ.




ഞാന്‍ കണ്ടത്




വെളുത്ത ലൈറ്റുകള്‍ പോലെ... മങ്ങിയ നിറത്തില്‍. നമ്മുടെ കൈ നീട്ടിപ്പിടിച്ചാല്‍, ഏതാണ്ട് അത്രയും വലുപ്പത്തില്‍‍. ശരിക്കും ഒരു ബൂമറാംഗിന്റെ രൂപത്തില്‍.




എനിക്കറിയാവുന്ന എല്ലാ വസ്തുക്കളേയും വച്ച് ഞാന്‍ താരതമ്യപ്പെടുത്തിനോക്കി. ഒരു എയര്‍പ്ലെയിന്‍?ഒരു എയര്‍പ്ലെയിന്‍ ഇത്ര ഉയരത്തില്‍ പറക്കുമ്പോള്‍ ഒരു തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തില്‍ പോലും നമുക്ക് കാണാനാവില്ലല്ലോ! അപ്പോള്‍ അതൊരു പ്ലെയിനല്ല. പക്ഷികളുമല്ല. അപ്പോള്‍ പിന്നെ എന്താണ്? ആകെക്കുടി ഒരു പരവേശം... അതെന്താണെന്നറിയുവാനുള്ള ത്വര... ലോകത്തോട് വിളിച്ചു പറയാന്‍ തോന്നി... കണ്ടതെന്തെന്നറിയില്ലെങ്കിലും തിരിച്ചറിയപ്പെടാത്ത എന്തോ ഞാന്‍ കണ്ടു എന്ന് പറയുവാന്‍ തോന്നിയ നിമിഷങ്ങള്‍... എന്റെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കുവാന്‍ ‍വാക്കുകളിലൂടെ കഴിയുന്നില്ല ...




ഗൂഗിള്‍ പറഞ്ഞത്




ഈയവസരത്തില്‍ പലരും ചെയ്യും പോലെ ഗൂഗിളിനോട് ചോദിച്ചു... "boomerang shape in the sky" ഒരുപാട് സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാത്തിന്റെയും പ്രധാന തലക്കെട്ട് UFO / Alien ആയിരുന്നു. അവിടെ കണ്ട ഒരു ലിങ്ക് ഇതാ ഇവിടെ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രം ഞങ്ങള്‍ കണ്ട വസ്തു തന്നെയായിരുന്നു. അവിടെ നിന്നും ലഭിച്ച ചിത്രം താഴെ കൊടുക്കുന്നു.




ഈ ചിത്രത്തില്‍ കാണുന്നത് പോലെ മങ്ങിയ ലൈറ്റുകളാണ് ഞങ്ങള്‍ കുറച്ച് നേരം മുന്‍പ് കണ്ടതെന്ന് ഓര്‍ത്തപ്പോള്‍... ഹൊ! എനിക്കത് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല !!! അപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു UFO/Alien ??? ഉള്ളില്‍ ചോദ്യങ്ങളുടെ ഒരു കാര്‍ണിവല്‍ !!! ആര്‍ക്കെന്നെ സഹായിക്കാനാവും? ആര്‍ക്കെന്റെ ചോദ്യങ്ങള്‍ക്കുത്തരമേകാനാവും??




എനിക്കാകെ ഇരിക്കപ്പൊറുതിയില്ലാതായി. ഇക്കാര്യം എല്ലാവരോടും പങ്കുവയ്ക്കണമെന്ന ഉദ്ദേശത്തോടെ ഫ്ലിക്കറിലെ 'മലയാളിക്കൂട്ടം' എന്ന ഗ്രൂപ്പിലെ ഡിസ്ക്കഷന്‍ ബോര്‍ഡില്‍ ഒരു Topic ആയി എഴുതിയിട്ടു.




A boomerang in the sky !!!


Dear friends, had to share something I experienced tonight on my terrace, let me start with an intro.


Last night my mom told me she saw something moving in the sky, something unlike anything she had seen in all her whole life. She said it was kind of triangular and moved really fast across the sky.


Tonight between 7.30 and 7.45 PM IST, I was on the terrace with her hoping to see what she was talking about and lo behold a boomerang shaped object appeared traveling from south heading northwards, white and blurry in the sky, it was large (larger than any plane I have seen flying at that height, made no noise at all and disappeared as fast as it appeared...)


I tried to compare it with everything I know that flies from bird to airplanes but to no avail... am not sure as to what I saw today but I know for sure I saw it....so I did what any one else would do googled "boomerang shape in sky" and found this link!!! the picture almost exactly like what my mom and I saw in the sky, coincidence? I guess not, so I believe it was a un- identified flying object or a UFO... I wonder 'Who' is watching us from above and why?


PS: Nope! I don't have any pics!




ആരെങ്കിലും സഹായകരമായി എന്തെങ്കിലും ഒരു ഉപദേശമോ മറ്റോ തരും എന്ന് വിചാരിച്ച് കാത്തിരുന്നു. പക്ഷെ, ആരും ഇതത്ര കാര്യമായി എടുത്തില്ല എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവിടെ നിന്ന് ലഭിച്ച ആദ്യ കമന്റുകള്‍ സൂചിപ്പിച്ചത്. അവരില്‍ പലരും ചോദിച്ചത് ഇതായിരുന്നു. "എന്തു കൊണ്ട് ആ കാഴ്ച കാമറയില്‍ പകര്‍ത്തിയില്ല?" ഒരാള്‍ ഇങ്ങിനെയും പറഞ്ഞു "സ്റ്റില്‍ കാമറയില്‍ വേണ്ട... അത് നീതികാണിക്കില്ല. അതുകൊണ്ട് ഒരു വീഡിയോ കാമറയില്‍ ഷൂട്ട് ചെയ്ത്, നാളെ പോസ്റ്റ് ചെയ്യൂ". ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇതിനിടയ്ക്ക് ISRO യ്ക്ക് ഞങ്ങള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് ഒരു മെയിലും അയച്ചു.




ചുരുളഴിയുന്നു




ഇന്നത്തെ എന്റെ ഉറക്കം കട്ടപ്പൊഹ എന്നു വിചാരിച്ച് മോണിട്ടറിന് മുന്നില്‍ അത്താഴം പോലും കഴിക്കാതെ മണിക്കൂറുകളോളം ഞാന്‍ കാത്തിരുന്നു. ആരെങ്കിലും എനിക്ക് ഒരു 'ഉത്തരം' തരുമെന്ന് തന്നെ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. ഏതാണ്ട് 12 മണി കഴിഞ്ഞപ്പോള്‍ ഞാന്‍ കാത്തിരുന്നത് നസീര്‍ ഒമര്‍ (NO) ന്റെ കമന്റിന്റെ രൂപത്തില്‍ വന്നു. ആ കമന്റ് ഞാനിവിടെ പകര്‍ത്തുന്നു.


Dear friends n Nikk,


what you saw on de sky most probably may be the International Space Station. I've been trying to locate this but failed due to travel, restless driving n lack of sleep. but my collegues from UAE wrote about this two days back for the members of ENHG (Emirates Natural History Group) to keep an eye. It can be viewed from May 14th till 26th. so please keep an eye and try to capture if possible!!


here's some info about it:


International Space Station (ISS) passing overhead. The space station is normally visible once or twice a day, but from Wednesday to Friday, it can be seen making as many as four daily passes over North America and Europe.


Satellites like the ISS are only visible on Earth when they are in sunlight and the viewer is in deep twilight or darkness. Such a scenario can occur more often at certain times of the year, when the Earth's orientation relative to the Sun allows the ISS tomove out of Earth's shadow.


That will occur over the next three days, when the station will be bathed in sunlight almost constantly. Since it takes just 90 minutes or so to orbit the Earth, it will be visible multiple times around dawn and dusk.


The space station, which orbits at an altitude of 386 kilometres, is by far the biggest and brightest manmade satellite circling the planet. It looks as bright as Venus or Jupiter and can be seen even in well-lit cities.


It can be seen with the naked eye but is recommend if you have binoculars to try them because then you see a much more detailed view. Construction of the orbital outpost, which is about as tall as a nine-story building, started in 1998 and will be completed in 2010.


NASA's space shuttle Endeavor is scheduled to be launched on 31st May. Another unique viewing opportunity will occur two days later, when the shuttle docks with the ISS, making the station appear even brighter than usual.


Gud Luck n thank you Nikk for sharing your experience with us!!



NO യെ 12:30 യോടെ വിളിച്ച് എന്റെ സന്തോഷവും നന്ദിയും അറിയിച്ചു.



തലയ്ക്കു മുകളിലൂടെ ഇന്നലെ രാത്രി ഒഴുകി നീങ്ങിയത് ഒരു സ്പേസ് സ്റ്റേഷനായിരുന്നു !! അതൊരു പുതിയ അറിവായിരുന്നു. സ്പേസില്‍ പോവാനൊക്കില്ലെങ്കിലും, ഒരു സ്പേസ് സ്റ്റേഷന്‍ എനിക്ക് കാണാനൊത്തല്ലോ എന്ന സന്തോഷം... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!! ഇന്ന് രാത്രി 7 മണിക്ക് തന്നെ ടെറസ്സില്‍ കാത്തിരിക്കണം, കാമറയുമായി. ഫ്ലിക്കര്‍ സുഹൃത്തുക്കളും അതു തന്നെ ചെയ്യുമെന്ന് ആശിക്കുന്നു. ഇന്നു രാത്രി കാര്‍മേഘങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ...




-നിക്ക്




http://www.nikk.in/

http://mrnikk.blogspot.com/

http://picnikk.blogspot.com/

http://www.flickr.com/photos/picnikk

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Nikk, Please say whether it will be visible from South Kerala, India. Very much interested to watch such things.

May 28, 2008 11:11 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 May 2008

Barberism of caste based census

I wish to write this article in response to a news in the daily Mathrubhumi, a week back that the next nation wide census would be based on caste basis.




We talk at length against casteism and even we are taught not to talk about one’s religion or caste. We should see people beyond the barriers of caste creed or sect. But it is a paradox that we have the rotten experience of casteism in every walk of life. This barbaric segregation is rampant everywhere. One can experience the ugliness and brutality of casteism on the political and economic scenario.




Those who steer the nation, with an eye on vote bank do frequent legislations to ensure job reservations for backward classes. Even in the field of research and development one can see caste based selection.




The proponents of our constitution proposed the job reservations for backward classes for a period of 10 years. Our politicians, for appeasing the backward classes, have extended it for many years. It is unfortunate the reservation meant for many deserving ones among backward classes do not reach them. Many of the unscrupulous politicians and bureaucrats take due care to see that the benefits of reservations should not reach the needy among the backward communities. As a result the situation of many among the backward communities especially in the northern India has fallen from bad to worst.




In our nation there are many among the forward caste communities, who live below the poverty line. Many of their children are denied their right to proper education or jobs economic backwardness. Is it a sin that one is born in an economically backward forward caste community?




Why don’t those who run the government propose and legislate for reservations on economic backgrounds




As a responsible and civic conscious citizen of my nation, I earnestly appeal those who are at the helms of affairs to stop dividing the country on the basis of caste creed and religion, instead ensure the socio, economic and cultural equality to all.




Jayaprakash T.S
Shivaganga
Nedumkunnam
Kottayam District.
e mail: jayaprakash_ts@yahoo.com




Jayaprakash T.S.
Secondary Supervisor
Baa Atoll Education Centre
C/O Ministry of Education
Republic of Maldives
Phone 00960 7752974

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 May 2008

കോഴിമല രാജാവ്

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ തൊപ്പിപ്പാളയില്‍ എത്താം.അവിടെയാണ് കോഴിമല (കോവില്‍ മലയെന്നും പറയപ്പെടുന്നു). കേരളത്തിലെ ഏക ആദിവാസി രാജവായ “അരിയന്‍ രാജ മന്നാന്‍” വസിക്കുന്നത് അവിടെയാണ്. തേവന്‍ രാജ മന്നാന്‍ ആയിരുന്നു ഇദ്ദേഹത്തിന് മുന്‍പത്തെ രാജാവ്.



കോട്ടയം ഗവണ്മെന്റ് ടി.ടി.ഐയിലെ ഞങ്ങളുടെ 30 അംഗ സംഘം ഉച്ചയ്ക്ക് 12 മണിയോടെയാ‍ണ് അവിടെ എത്തിയത്. ഞങ്ങളെ സഹായിക്കാന്‍ അവിടുത്തെ ട്രൈബല്‍ സ്കൂ‍ളിലെ ഒരു അദ്ധ്യാപകനും കൂടെ ഉണ്ടായിരുന്നു.




രാജാവിനെ ഫോണില്‍ വിളിച്ചപ്പോള്‍, താന്‍ പുതുതായി പണി കഴിപ്പിക്കുന്ന വസതിയിലാണെന്ന് അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തിനായി ഞങ്ങള്‍ അര മണിക്കൂറോളം കാത്തു നിന്നു.
12.30 യോടെ രാജാവ് ഓട്ടോയില്‍ വന്നിറങ്ങി. ഒപ്പം അംഗരക്ഷകനും മന്ത്രിയും ആയ ഒരാളും കൂടെയുണ്ടായിരുന്നു.






ആദ്യമായി ഒരു രാജാവിനെ നേരില്‍ കണ്ടതിന്റെ ആകാംഷ ഞങ്ങളില്‍ പലരിലും ഉണ്ടായിരുന്നു. രാജാവ് “ചുള്ളന്‍” ആണല്ലോടി എന്ന ഒരു കുട്ടിയുടെ “കമന്റ്” ഞങ്ങളില്‍ ചിരി പടര്‍ത്തി. ആദ്യം കാണുമ്പോള്‍ സാധാരണ വേഷമായ മുണ്ടും ഷര്‍ട്ടും ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അല്‍പ്പ സമയം കാ‍ത്ത് നില്‍ക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം അകത്തേയ്ക്ക് പോയി. പിന്നീട് രാജ വേഷത്തില്‍ വന്നെത്തിയ അദ്ദേഹം, ഞങ്ങളുടെ ചോദ്യങ്ങല്‍ക്ക് വളരെ സൌമ്യനായി ഇരുന്ന് ഉത്തരം തന്നു.




*താങ്കള്‍ രാജാവായിട്ട് എത്ര കാലം ആയി?



കഴിഞ്ഞ ഡിസംബര്‍ 14ന് ആണ് കേരളത്തിലേ മന്നാന്‍ ആദിവാസി വിഭാഗത്തിന്റെ ഏക ആദിവാസി രാജാവായിരുന്ന തേവന്‍ രാജ മന്നന്‍ അന്തരിച്ചത്. അദ്ദേഹം എന്റെ അമാവന്‍ ആയിരുന്നു. അദ്ദേഹത്തിന് ശേഷം ഞാന്‍ ആയി അടുത്ത രാജാവ്


*അപ്പോള്‍ രാജാവിന്റെ മകന്‍ അല്ലേ അടുത്ത രാജാവ് ആകേണ്ടത്?


ഇവിടെ മരുമക്കത്തായ രീതിയാണ് ഇപ്പോളും. മരുമക്കളില്‍ രാജാവ് ആകേണ്ട ആളെ ചിലപ്പോള്‍ പഴയ രാജാവ് തന്നെ തീരുമാനിക്കും, അല്ലെങ്കില്‍ മൂപ്പന്മാര്‍ ആയിരിക്കും തീരുമാനിക്കുക.


*എങ്ങനെയുണ്ട് രാജ പദവി?



സത്യം പറഞ്ഞാല്‍ എല്ലാം പഠിച്ച് വരുന്നതേ ഉള്ളൂ. എനിക്ക് 23 വയസ്സ് കഴിഞ്ഞതെയുള്ളൂ. (ഇപ്പോളെ രാജാവായതില്‍ ഉള്ള ചെറിയ വിഷമവും അദ്ദേഹം മറച്ച് വെച്ചില്ല.)

*രാജാവിന്റെ കുടുംബം?



ഒരു ഭാര്യ, ചെറിയ കുഞ്ഞ്



*രാജ ഭരണത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?



മന്നാന്‍ സമുദായത്തിന് തമിഴ്‌നാട്ടിലെ മധുരയിലാണ് വേരുകളുള്ളത്‌. പാണ്ഡ്യന്മാരും ചോളന്മാരുമായുള്ള യുദ്ധത്തില്‍ മന്നാന്മാര്‍ പാണ്ഡ്യന്മാരെ പിന്തുണച്ചു. യുദ്ധം ജയിച്ച പാണ്ഡ്യ രാജാവ്‌ മധുര സാമ്രാജ്യത്തിന്റെ പടിഞ്ഞാര്‍ അതിര്‍ത്തിയിലുള്ള വനഭൂമി മൊത്തത്തില്‍ മന്നാന്‍ സമുദായത്തിന് സമ്മാനമായി നല്‍കി. തുടര്‍ന്നാണ് ഇവിടെ താമസമുറപ്പിക്കുന്നത്‌. ഇവിടെ എന്നെ ഭരണത്തില്‍ സഹായിക്കാ‍ന്‍ ഒന്‍പത് മൂപ്പന്മാരാണ് ഉള്ളത്.അവരോട് ആലോചിച്ച ശേഷം മാത്രമേ പ്രധാന കാര്യങ്ങള്‍ ചെയ്യുകയുള്ളൂ.


*ആചാരങ്ങള്‍?



മധുര മീനാക്ഷിയാണ് മന്നാന്‍ സമുദായത്തിന്റെ ആരാധനാ മൂര്‍ത്തി. കൂത്ത് ആണ് പ്രധാന കല. കാലാവൂട്ട്‌ എന്നാണു ഞങ്ങള്‍ ഇതിനു പറയുന്നത്‌.


*കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം ഒക്കെ കിട്ടാറുണ്ടോ?



കേരളത്തിലെ ഏക ആദിവാസി രാജാവായിരുന്ന രാജമന്നനെയാണ് സംസ്ഥാനത്തെ ആദിവാസികളുടെ പ്രതീകമായി കണ്ടിരുന്നത്. ആദിവാസികള്‍ക്കായുള്ള പല സര്‍ക്കാര്‍ പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങിലെ സ്ഥിരം സാനിദ്ധ്യം ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ശേഷം എനിക്ക് ഇപ്പോള്‍ ഒരു വീട് പണിതു നല്‍കുന്നുണ്ട്.


ഇലക്ഷന്‍ സമയത്ത് രാജാവിനെ കാണാന്‍ പല ഉന്നതരും എത്താറുണ്ടെന്നും രാജാവ് പറഞ്ഞു. സൌഖ്യമന്വേഷിക്കാനല്ല, വോട്ടിനായി മാത്രം. കാരണം ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വനഭൂമികളിലെ 49 കോളനികളിലായി മന്നാന്‍ സമുദായത്തില്‍പെട്ട 7,000 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു കാലത്ത് ഇടുക്കി, എറണാകുളം, ത്രിശ്ശൂര്‍ ജില്ലയിലെ കാടുകള്‍ മുഴുവന്‍ ഇവരുടെയായിരുന്നു. എന്നാല്‍ കുടിയേറ്റക്കാരും കുത്തക മുതലാളിമാരും ഇവരുടെ സ്വത്തും സ്ഥലങ്ങളും അപഹരിച്ചപ്പോള്‍, വാള്‍ നഷ്ടമായ ഒരു പടയാളിയെപ്പോലെ നോക്കി നില്‍ക്കാനെ ഇക്കൂട്ടര്‍ക്ക് സാധിച്ചുള്ളൂ. പട്ടിണിയും രോഗങ്ങളും ആയി മണ്ണിനോട് മല്ലടിക്കുമ്പോഴും, ആരോടും പരാതി പറയാതെ, പറയാനറിയാതെ നിസഹായരായി ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് പലര്‍ക്കും.


[പോകുന്നതിന് മുന്‍പ് ഒരു ഫോട്ടോയ്ക്ക് ഞങ്ങള്‍ക്കൊപ്പം അദ്ദേഹം പോസ് ചെയ്തു, ഒപ്പം ഒരു ചെറിയ സമ്മാനം രാജാവിന് സമ്മാനിക്കാനും ഞങ്ങള്‍ മറന്നില്ല, കാരണം അത്രയ്ക്ക് ക്ഷീണിപ്പിച്ചിരിക്കുന്നു ഈ കാടിന്റെ മക്കളെ നമ്മള്‍]


വിനയ് മുരളി പുതുപ്പള്ളി
ബ്ലോഗ്:www.entemalayalam.co.nr
മെയില്‍:vinaymurali@gmail.com

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

vinu nannayirikkunnu.ippozhengilum oru rajavinae kattitharan vinuvinu kazhinjallo,vinu aa sammanam enthayirunnu?

May 4, 2008 11:40 AM  

ഓട്ടോയില്‍ വന്നിറങ്ങുന്ന രാജാവ്‌....കൊള്ളാം.....കൂടുതല്‍ പറയാതെതന്നെ ആ സമൂഹത്തിന്റെ ദൈന്യത വെളിപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു....ഇനിയുമെഴുതൂ.....

May 6, 2008 9:38 AM  

@Ajith Ettan:
Thanks a lot.

@Deepa Chechi
That i will tell you personally.

May 13, 2008 6:34 PM  

വിനൂ,നന്നായിട്ടുണ്ട് കോഴിമലരാജാവിനെ പറ്റിയുള്ള വിവരണം.ചൂഷണങ്ങള്‍ക്കു മാത്രം വിധേയരാകുന്ന ആദിവാസികളെ ഓര്‍ത്ത് സഹതാപം തോന്നുന്നു..വിനോദസഞ്ചാരം ഒരു ആദിവാസിമേഖലയില്‍ കൂടി ഉള്‍പ്പെടൂത്തിയതില്‍ ഗവ്.ടിടിഐ ലെ കുട്ടികള്‍ക്കും പ്രത്യേകിച്ച് ഇത്രനന്നായി വിവരണം നല്‍കിയതിന് നിനക്കും അഭിനന്ദനങ്ങള്‍

May 14, 2008 9:05 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 May 2008

ബ്ലോഗ് ശില്പ ശാലയെ കോഴിക്കോട്ടുകാര്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങി

കേരള ബ്ലോഗ് അക്കാദമിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 27നു കോ‍ഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാല പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14 വയസ്സുള്ള കുട്ടികള്‍ മുതല്‍ 70 വയസ്സിലേറെ പ്രായമുള്ള വൃദ്ധര്‍ വരെ, ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ മുതല്‍ പത്രപ്രവര്‍ത്തകര്‍ വരെ കോഴിക്കോടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ബ്ലോഗ് ശില്പ ശാലയെ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കി.




അതീവ ലളിതമായി, ബ്ലോഗിന്റെ രഹസ്യങ്ങള്‍ ഓരോന്നോരോന്നായി ബ്ലോഗര്‍മാര്‍ ബ്ലോഗാര്‍ത്ഥികള്‍ക്ക് പകര്‍ന്നപ്പോള്‍ അവരുടെ മുഖം തെളിഞ്ഞു. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ളവര്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലയില്‍ നിന്നും നല്ല പ്രാതിനിധ്യം ഉണ്ടായി, ഒരു പക്ഷെ അക്ഷയ പദ്ധതിയുടെ വിജയമാണിതു സൂചിപ്പിക്കുന്നത്.





ബ്ലോഗാര്‍ത്ഥികളെയും ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും കോഴിക്കോട് ബ്ലോഗക്കാദമിക്കു വേണ്ടി മലബാറി ഹൃദ്യമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശ ലക്‍ഷ്യങ്ങളെക്കുറിച്ച് ചിത്രകാരന്‍ ഹ്രസ്വമായ ഒരാമുഖ പ്രസംഗം നടത്തി. ബ്ലോഗിന്റെ സാധ്യതകള്‍, ഉപയോഗങ്ങള്‍ എന്നിവ ലളിതമായ ഭാഷയില്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി വിവരിച്ചു. ശില്പശാലയുടെ ലക്‍‌ഷ്യങ്ങള്‍ ഏറനാടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചത് കാണിക്കള്‍ക്കേറെ രസിച്ചു.





തുടര്‍ന്ന് പ്രജക്ടറിന്റെ സഹായത്തോടെ എങ്ങിനെ യൂനിക്കോഡ് ഫോണ്ടുകള്‍ ഡൌണ്‍‌ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം എന്നതിനെക്കുറിച്ചും, വിവിധ മലയാള എഴുത്തുപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം, ബ്ലോഗര്‍/വേര്‍ഡ് പ്രസ്സ് എന്നിവയില്‍ ബ്ലോഗുണ്ടാക്കുന്നവിധം, ബൂലോഗത്തെ പൊതുസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചും കണ്ണൂരാന്‍ ക്ലാസ്സെടുത്തു.





മ്യൂസിക്ക് ബ്ലോഗിംഗിനെക്കുറിച്ചും പോഡ്കാസ്റ്റിനെ ക്കുറിച്ചും തൃശൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി. പ്രദീപ് കുമാര്‍ വിശദമായ ക്ലാസ് നല്‍കി. ആനുകാലികങ്ങളില്‍ സ്ഥിരമായെഴുതുന്ന വി.കെ.ആദര്‍ശ് ബ്ലോഗിന്റെ ഭാവിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും അതീവ ലളിതമായി, നര്‍മ്മത്തില്‍ ചാലിച്ച് സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു.





വിക്കിപീഡിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ ബ്ലോഗറായിരുന്ന വിശ്വപ്രഭ സംസാരിച്ചു. തന്റെ ബ്ലോഗനുഭവങ്ങളെക്കുറിച്ചും, എങ്ങിനെ ബ്ലോഗറായെന്നും മൈന സംസാരിച്ചു.





തുടര്‍ന്നു നടന്ന ബ്ലോഗ് വിദ്യാരംഭത്തിനു കേരളത്തിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറായ ജഫ്രീന തുടക്കം കുറിച്ചു. നിരവധി പേര്‍ വേദിയില്‍ നിന്നും ബ്ലോഗാരംഭിച്ചു. ബ്ലോഗുകള്‍ ആരംഭിച്ചു പാതി വഴിക്കായവര്‍ തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ചു. ശില്പശാലയില്‍ പങ്കെടുത്തവര്‍ നിറഞ്ഞ മനസ്സോടെയാണ് പിരിഞ്ഞു പോയത്.





പ്രമുഖ ബ്ലോഗര്‍മാരായ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, കണ്ണൂരാന്‍, ഏറനാടന്‍, സുനില്‍.കെ.ഫൈസല്‍, മലബാറി, ആദിത്യനാഥ്, വി.കെ.ആദര്‍ശ്, ഡി.പ്രദീപ് കുമാര്‍, മൈന, അരീക്കോടന്‍, മണിക്കുട്ടി, എന്നിവര്‍ ശില്പശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. നിത്യന്‍, ദൃശ്യന്‍, വിശ്വപ്രഭ, ബെര്‍ളി തോമസ്, ദ്രൌപതി, അന്യന്‍, ടി.സുരേഷ്ബാബു, ആര്‍.ഗിരീഷ് കുമാര്‍, പ്രസാദ് വിമതം, കെ.പി.റഷീദ് (കവിതക്കൊരിടം), ഫൈസല്‍ പൊയില്‍, മിനീസ്, സഹ്യന്‍, പ്രസാദ്കുമാര്‍, കയ്യെഴുത്ത്, മുരളിക, ഷാ‍ഫി (പെരുവഴി), മനോജ് കാട്ടാമ്പള്ളി തുടങ്ങിയ ബ്ലോഗര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു.





വിശദമായ അവലോകനം:
http://keralablogacademy.blogspot.com/2008/04/blog-post_28.html











വാര്‍ത്തകള്‍:
http://kannuran.blogspot.com/2008/04/blog-post_28.html



അയച്ചു തന്നത്: കണ്ണൂരാന്‍





കണ്ണൂരാന്റെ ബ്ലോഗുകള്‍:

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

malayalthil ezhuthuvan kazhiyathathil kshamikkuka.
blogine janangalkku kooduthal parichayapeduthuvaan ulla sramangalkku aasamsakal nerunnu.
blog chilappozhengilum aathmaprasamsakkum athirukadanna vimarsanangalkkum vediyakunnille ennu chilappol chindikkarundu.

May 1, 2008 11:16 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്