26 February 2009

വിശുദ്ധ വി.എസ്.

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ ... വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ്‌ വി എസ്‌ ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ്‌ കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന്‌ നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ്‌ പുണ്യവാളനായി അവരോധിക്കപ്പെട്ടത്‌. കാല്‍ കാശിന്‌ വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്‌ തന്തക്ക്‌ പിറക്കാത്ത വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു ... പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ ... എ ഡി ബിക്കെതിരെ ... പിന്നെ മൂന്നാറിനു വേണ്ടി ... ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ ... നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു ... ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും ... അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക ... മൂന്ന്‌ വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ചെറുതെങ്കിലുമായ ജനോപകാര പദ്ധതികളെ വിവാദങ്ങളില്‍ മുക്കി ഇല്ലാതാക്കി യതാരാണ്‌ ... രാജ്യത്തെ എറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ അഴിമതിക്കാരാക്കാന്‍ വാര്‍ത്തകള്‍ മെനഞ്ഞതാരാണ്‌? സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും ...




“വി എസ്‌ ഒരു തീപ്പെട്ടി കൊളളിയാണ്‌. തീപ്പെട്ടിയില്‍ നിന്ന്‌ ഉരസി കത്തുന്ന തീയാണ്‌ ആളി പടരുന്നത്‌” - പ്രൊഫസര്‍ എം എന്‍ വിജയന്‍.




പക്ഷെ സാഖാവ്‌ വി എസ്‌ തീപ്പെട്ടി കൊളളിയാണ്‌. അത്‌ മരുന്നില്ലാത്ത കൊള്ളിയാണെന്ന്‌ തെളിഞ്ഞു ...




- ബൈജു എം. ജോണ്‍, ഡല്‍ഹി

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

തനിക്കിഷ്ടമില്ലാത്തവരെ തന്തക്ക്‌ വിളിക്കുന്ന ലേഖകണ്റ്റെ നിലപാടിനോട്‌ ശക്തമായി പ്രതിഷേധിക്കുന്നു. സഖാവ്‌ വി.എസ്സിനെ തന്തക്കുവിളിക്കുമ്പോള്‍ അത്‌ ഇവിടത്തെ മുഖ്യമന്ത്രിയെ കൂടെ ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.വളരെ ഗൌരതരമായ ഈ സംഗതി എത്രയും വേഗം ഇതു പിന്‍വലിച്ച്‌ ലേഖകന്‍ മാപ്പു പറയേണ്ടീയിരിക്കുന്നു. പാര്‍ട്ടിയെ ബാധിച്ച വലതുപക്ഷ വ്യതിയാനത്തെ തിരിച്ചറിഞ്ഞ്‌ ശക്തമായി ചെറുക്കുന്ന വി.എസ്സിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുവാന്‍ നവകേരളയാത്രയില്‍ പങ്കെടുക്കാതിരുന്നാല്‍ അതിനെ ഒരു ഉപായമാക്കാന്‍ പലരും കരുതിയിരുന്നു.എന്നാല്‍ അത്തരക്കരെ ഞെട്ടിച്ചുകൊണ്ട്‌ വി.എസ്സ്‌. നവകേരളയാത്രയില്‍ പങ്കെടുത്തു,പിണറായിയെ കുറിച്ച്‌ ഒരുവാക്കും പറയാതെ പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ആളുകല്‍ ആവേശം കൊണ്ടത്‌ ലേഖകന്‍ കണ്ടുകാണില്ല.അതിണ്റ്റെ നിരാശയാകാം ഈ കുറിപ്പിണ്റ്റെയും സഖാവ്‌ വി.എസ്സിനെതിരെയുള്ള പള്ളുവിളിയും.സാധാരണക്കാര്‍ക്കൊപ്പം നിന്ന് ഇടതുപക്ഷത്തിണ്റ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പോരാടുന്ന യദാര്‍ഥകമ്യൂണിസ്റ്റിനെ വെട്ടിനിരത്തുവാന്‍ കഴിയാത്തവരുടെ ജല്‍പനങ്ങള്‍ ആണിതും.വി.എസ്സ്‌ പാര്‍ടിയില്‍ നിന്നുകൊണ്ട്‌ നടത്തുന്ന പോരാട്ടങ്ങളെയാണ്‍ സാധാരണക്കാരും ഇഷ്ടപ്പെടുന്നത്‌.പുതിയ പ്രസ്ഥാവനകളിലൂടേ തണ്റ്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. യദാര്‍ഥകമ്യൂണിസ്റ്റുകാരണ്റ്റെ വീര്യം ഒട്ടും തന്നെ ചോര്‍ന്നുപോകാതെ, പ്രായാധിക്യം തളര്‍ത്താത്ത മനസ്സുമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന വി.എസ്സിനെ അധിക്ഷേപിക്കുവാന്‍ താങ്കള്‍ മുന്നിട്ടിറങ്ങിയതിണ്റ്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.സമരങ്ങളും പോര്‍മുഖങ്ങളും മുഖത്തോറ്റുമുഖം കണ്ട്‌ ജീവിതത്തെ സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി ബലിനല്‍കിയവരുടെ പക്ഷത്താണിന്നും വി.എസ്സ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉള്ള രാഷ്ടീയബോധം ഇല്ലെങ്കില്‍ ചുരുങ്ങിയപക്ഷം എഴുതാതിരിക്കുകയെങ്കിലും ചെയ്യുക.

March 2, 2009 9:36 PM  

തന്തക്കു വിളിയൊട് യോജിക്കുന്നില്ല പക്ഷെ ലേഖകന്‍ പറഞ്ഞത്‌ നഗ്ന സത്യങ്ങള്‍ ആണെന്നതിന് മറുപക്ഷം കാണില്ല

March 2, 2009 10:50 PM  

എഡിറ്റര്‍,

വിശുദ്ധ വി.എസ്‌ എന്ന ലേഖനത്തില്‍ വി.എസ്സിനെ കുറിച്ച്‌ എഴുതിയതില്‍ അദ്ദേഹത്തിന്റെ തന്തക്ക്‌ പറയുന്ന വരികള്‍ കടന്നുകൂടിയിരിക്കുന്നത്‌ ശ്രദ്ധിച്ചുകാണൂമല്ലോ?

കേരളത്തിന്റെ മുഖ്യമന്ത്രിയും സമ്മുന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായ സഖാവ്‌.വി.എസ്‌.അച്യുതാനന്തനെതിരെ മോശമായതും സഭ്യമല്ലാത്തതുമായ പരാമര്‍ശം ആണിതിലൂടെ ലേഖകന്‍ നടത്തിയിരിക്കുന്നത്‌.ഇതു എത്രയും വേഗം പിന്‍വലിക്കുവാന്‍ ഈ.പത്രം പ്രവര്‍ത്തകര്‍ തയ്യാറായേ പറ്റൂ.ഇവിടെ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ മോശം പരാമര്‍ശങ്ങള്‍ക്ക്‌ ഉത്തരവാദിത്വം ലേഖകനില്‍ മാത്രമണെന്ന് കരുതുന്നത്‌ നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിനോ എഡിറ്റോറിയല്‍ ബോര്‍ഡിനോ ചെര്‍ന്നതല്ല.

ലേഖനം മുഴുവനായോ അല്ലെങ്കില്‍ മോശം പരാമര്‍ശമോ എത്രയും വേഗം എടുത്തുമാറ്റുവാന്‍ താല്‍പര്യപ്പെടുന്നു.
എന്ന്.
എസ്‌.കുമാര്‍

March 3, 2009 5:16 PM  

കഴിഞ്ഞ ദിവസം നടന്ന ഒരു ഒത്ത് ചേരലില്‍, ഞങ്ങള്‍ ചില പഴയ കൂട്ടുകാര്‍ സംസാരിച്ചിരിക്കവെ, സ്വന്തം മകന്റെ ‘കൊണോതികാരം’ ഇഷ്ടപ്പെടാത്ത ഒരു പിതാവ് മോനെ വിശേഷിപ്പിച്ചത് ‘ബാസ്റ്റാഡ്’ എന്നാണ്.

ബൈജു ഡാഷ് ജോണിന്റെ പ്രയോഗം അത്ര സീരിയസ് ആയി എടുക്കേണ്ടെന്നാ‍ണ് എനിക്ക് തോന്നുന്നത്, കുമാറെ!
- അത് ‘കട്ടിയത്’നന്നായി, പത്രാധിപരേ...

March 8, 2009 4:45 PM  

Baiju John has made an irresponsible utterance against VS. He is not the culprit. He is chained by the corrupt Pinarayi and his syndicate. When devils come forward, angels go backward. That happened to Sri. VS. A day will come when Baiju John calls his father a bastard, as he was given birth.
Shame on Baiju John.

Jayaprakash
Maldives.

May 4, 2009 6:31 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 February 2009

തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!

ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക്‌ നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട്‌ തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച്‌ മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.




ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ "സ്ലം ഡോഗ്‌ മില്യണയര്‍" ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട്‌ മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത്‌ "സ്ലം ഡോഗ്‌ മില്യണേയര്‍" എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.




ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച്‌ "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.




(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച്‌ ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)




- എസ്. കുമാര്‍




Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

M a b r 0 0 K...


A.R.Rahman
and
Rasool pukkutty
(p.m.abdul rahiman, abudhabi)

February 23, 2009 3:26 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 February 2009

ബജറ്റ്‌ പ്രവാസികളെ കയ്യൊഴിഞ്ഞു - നാരായണന്‍ വെളിയം‌കോട്

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.




ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല.




ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്.




- നാരായണന്‍ വെളിയംകോട്

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 February 2009

ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി

Click to enlargeഹിന്ദു താലിബാന്‍ എന്ന പേരില്‍ കുപ്രസിദ്ധം ആയ ശ്രീ രാമ സേന “മോറല്‍ പോലീസ്” കളിച്ച് സ്ത്രീകള്‍ക്കു നേരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞതിനു മറുപടിയായി ആഗോള തലത്തില്‍ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍ എന്ന രസകരമായ ഒരു പ്രതിഷേധ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘ ബലം പ്രയോഗിച്ച് തടയും എന്നും ഏതെങ്കിലും പെണ്‍കുട്ടിയെ അന്നേ ദിവസം ഏതെങ്കിലും ആണ്‍കുട്ടിയുടെ കൂടെ കണ്ടാല്‍ അവരെ ബലം പ്രയോഗിച്ചു വിവാഹം ചെയ്യിപ്പിക്കും എന്നും പെണ്‍കുട്ടികള്‍ പബില്‍ കയറരുത് എന്നും മറ്റും ആയിരുന്നു ശ്രീ രാമ സേനയുടെ നിയന്ത്രണങ്ങള്‍.




ഇതിനു മറുപടി എന്നവണ്ണം ഫെബ്രുവരി 5നാണ് “ദ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍” ആരംഭിച്ചത്. കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിങ്, ലൂസ് ആന്‍ഡ് ഫോര്‍വേര്‍ഡ് വിമന്‍” എന്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. അല്ലെങ്കില്‍ തന്നെ ധാരാളം സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയം ആയി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം ഇനിയും ഒരു “ധാര്‍മ്മിക” സംഘടനയുടെ കൂടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വയം വഴങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം.




കാമ്പെയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ പക്കല്‍ ഉള്ള ഒരു പിങ്ക് നിറമുള്ള ഷെഡ്ഡി നിങ്ങള്‍ വാലന്റൈന്‍സ് ഡേ സമ്മാനം ആയി ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഏറ്റവും വില കുറഞ്ഞ ഒരു ഷെഡ്ഡി വാങ്ങി എങ്കിലും അയക്കുക. അതിന്റെ നിറം പിങ്ക് ആവണം എന്ന് മാത്രം. നിങ്ങള്‍ക്ക് അയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം ഒട്ടാകെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഷെഡ്ഡി ശേഖരണ കൌണ്ടറുകളില്‍ ഏല്‍പ്പിച്ചാലും മതി. ശേഖരണ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ കാമ്പെയിന്റെ ബ്ലോഗില്‍ ലഭ്യമാണ്.




അടുത്തതായി നിങ്ങള്‍ അയക്കുന്ന ഷെഡ്ഡിയുടേയോ അതിന്റെ പാക്കറ്റിന്റേയോ ഒരു ഫോട്ടോ എടുത്ത് കാമ്പെയിന്‍ നടത്തിപ്പുകാര്‍ക്ക് freelancehabba (at) gmail (dot) com എന്ന ഈമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക. കൂടെ നിങ്ങള്‍ എത്ര ഷെഡ്ഡി കാമ്പെയിനിലേക്ക് അയച്ചു എന്ന വിവരവും നല്‍കുക. ഇത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആയി അവരും ഇതില്‍ പങ്ക് ചേരാന്‍ സഹായിക്കും. സംഘത്തിന്റെ ഫേസ് ബുക്ക് വിലാസത്തില്‍ അയച്ചാലും മതി :




മൂന്നാമതായി ചെയ്യാന്‍ ഉള്ളത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. വാലന്റൈന്‍സ് ഡേയുടെ ദിവസം നിങ്ങള്‍ ലോകത്ത് എവിടെ ആയിരുന്നാലും ശരി, നിങ്ങള്‍ അടുത്തുള്ള ഒരു പബില്‍ കൂട്ടുകാരും ഒത്ത് പോയി ഒരു ഓറഞ്ച് ജ്യൂസെങ്കിലും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പേരില്‍ കുടിക്കുക. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് അതും കാമ്പെയിനിലേക്ക് അയച്ചു കൊടുക്കുക. ഇതെല്ലാം കൂടെ പിന്നീട് ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുന്നതാണ്.




ഇന്നു വരെ വാലന്റൈന്‍സ് ഡേക്ക് വലിയ പ്രാധാന്യം ഒന്നും കല്‍പ്പിച്ചിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഇത്തവണ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗം ആയി വാലന്റൈന്‍സ് ഡേ പ്രതീകാത്മകം ആയെങ്കിലും ആഘോഷിക്കുവാന്‍ ഈ പ്രതിഷേധ സമരം വഴി ഒരുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടും നിന്ന് ആയിര കണക്കിനു പേര്‍ ഇതിനോടകം ഈ കാമ്പെയിനുമായി ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്ക് പുറമെ എല്ലാ പ്രായക്കാരുമായ പുരുഷന്മാരും ഉള്‍പ്പെടുന്നു എന്നത് ആശാവഹം ആണെന്ന് ഈ കാമ്പെയിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.




- ഗീതു

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

ശ്രീരാമന്റ്റെ പേരും പറഞ്പ്രശസ്തിനേടാന്‍ ശ്രമിക്കുന്ന ഈ വാനരന്മ്മാര്‍ക്ക് ജട്ടീയല്ല അയച്ച് കൊടുക്കെണ്ടത് ഉപയൊഗിച്ച നിരോധ് അണ് അയച്ഛ് കൊടുക്ക്കേണ്ടത്

ഒരു ഷണ്ട്നും കുറെ കുരങ്ങന്മ്മാരും നാട്നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു

ഇതീന്നെതീരെ യുവാക്കള്‍ ആണ് പ്രതികരിക്കേണ്ടത്

February 13, 2009 10:14 PM  

nigalil oruthante pengalo,bharyayo pubil keri beer kudichu kothadiyal enthu cheyyananu udhesikkunthu. Veruthe vachakam adikkan ellarum munpilanu. Swantha karyam varumbol azhinjadi nadakunna evalude mudikuthil pidichu konduvannu karanam pothi adi kodukkunna bheerukkal anu ellavarum . Thalibanisathe ethirkkanam. But, sadacharam ellavarkkum nallathu thanne,

February 20, 2009 7:57 PM  

നമസ്കാരം
ആരെയാന്നു കുറ്റം പരയുക
എനിക്കു തൊന്നിയതു ചിന്താ ശെഷിയും കയ്ക്കരുത്തും ഉള്ള ആണ്മമക്കള്‍ നാട്ടില്‍ ഇല്ലാത്തതാന്ണു എല്ലാ വിവരക്കെടുകല്‍ക്കൂം കാരണം

July 17, 2009 2:05 PM  

ശ്രീരാമസേനയുടെ സാംസ്ക്കാരികപോലീസ് കളിയെ ജനാധിപത്യവാദികള്‍ രൂക്ഷമായി എതിര്‍ക്കുകയും ശക്തിയായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നിലയ്ക്കു നിറുത്തുകതന്നെ വേണം. പക്ഷേ അതിന് സ്വയം ഹീനസംസ്ക്കാരം സ്വീകരിക്കുകയും അതിന് ഇരയാകുകയും ചെയ്യേണ്ടതുണ്ടോ ?
ഷഡിയും നിരോധും അയക്കുന്നവര്‍ സ്വയം ഒരു അരാജകസംസ്ക്കാരത്തിന്റെ പ്രതിനിധികളാകുകയണ്. അര്‍ദ്ധനഗ്നരായി യാതൊരുനിയന്ത്രണങ്ങളുമില്ലാത്ത പബ്ബുകളില്‍ സെക്സും ആസ്വദിച്ച് കുടിച്ചുക്കൂത്താടി നടക്കുകയും സ്ത്രീപുരുഷസമത്വത്തിനായി അല്പം സ്വതന്ത്ര ലൈംഗികപേക്കൂത്തുകളും ആകാം എന്നുള്ള സമരമാര്‍ഗ്ഗത്തോടോന്നും ഒട്ടും യോജിക്കുന്നില്ല.പ്രത്യേകിച്ചും ഉത്തരവാദിത്വത്തോടെ പഠനം നടത്തേണ്ട വിദ്യാര്‍ത്ഥി വര്‍ഗ്ഗം. അതൊക്കെ അദ്ധ്വാനിക്കാതെ സമ്പത്തിന് ഉടമകളായി മാറിയ ഉപരിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളാണ്. സ്വന്തം മകളേയും സഹോദരിയേയും ഇത്തരം സമരമാര്‍ഗ്ഗത്തിലേയ്ക്ക് വീട്ടുകൊടുക്കാന്‍ അന്ധമായ വിദേശസാംസ്ക്കാരിക അനുകര്‍ത്താക്കള്‍ക്കേ പറ്റൂ.

July 20, 2009 8:46 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 February 2009

എസ്. ജാനകി അമ്മയ്ക്ക് ഭാരതത്തിന്റെ തിരസ്ക്കാര ശ്രീ - അഭിലാഷ്

രാജ്യത്തിന്റെ പത്മാ‍ അവാര്‍ഡുകള്‍ പതിവു പോലെ ഇക്കുറിയും പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖ കലാകാരന്മാരേയും അവഗണിച്ചു കൊണ്ടും ചിലരെ ആദരിച്ചു കൊണ്ടും. അവരില്‍ അവഗണന ഏറ്റു വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് തെന്നിന്ധ്യന്‍ സംഗീത മുത്തശ്ശി എസ്. ജാനകി.




1957ല്‍ സിനിമാ സംഗീത ലോകത്തെത്തിയ ജാനകിയമ്മ ഇതിനോടകം പതിനെട്ട് ഭാഷകളിലായ് ഇരുപത്തി യേഴായിരത്തോളം ഗാനങ്ങള്‍ പാടി കഴിഞ്ഞു. മധുരമായൊരു പാട്ട് മലയാളി കേട്ടത് ജാനകി യമ്മയിലൂടെ യാണെങ്കില്‍ ആ അമ്മയ്ക്കു പ്രിയം മലയാള ഭാഷയുമാണ്. മലയാളത്തിനു ആദ്യ ദേശിയ പുരസ്ക്കാരം നേടി തന്നത് തന്നെ ആന്ധ്രാ ക്കാരിയായ ജാനകിയാണ്. അന്‍പതു വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സംഗീത മുത്തശ്ശിയെ തേടി പത്മാ പുരസ്ക്കാരങ്ങള്‍ ഇനിയം എത്താത്തതില്‍ മാത്രമാണ് അത്ഭുതം. എഴുപതിന്റെ നിറവിലും ഇന്നും ജാനകിയമ്മ പാടുന്നു ആഴ ക്കടലിന്റെ അങ്ങേക്കരയില്‍ നിന്ന്... മലയാള മണ്ണില്‍ നിന്ന്...




പതിമൂന്ന് തവണ എസ്. ജാനകിയ്ക്കു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു, കൂടാതെ പത്തു തവണ തമിഴ് നാട് സംസ്ഥാന അവാര്‍ഡും, ഏഴു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, വിവിധ ഭാഷകളിലായ് നാല് ദേശിയ പുരസ്ക്കാരം, സുര്‍സിംഗര്‍ ബിരുദം, കലൈമാമണി പട്ടം, ആദ്യ ഗള്‍ഫ് മലയാളം മ്യുസിക്കല്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സംസ്ഥാന ഫെല്ലൊഷിപ്പ് ... നിരവധി സംഘടനകളുടെ പുരസ്ക്കാരങ്ങള്‍ ...




ഒരു കലാകാരി ഏറ്റവും ആഗ്രഹിക്കുന്ന പുരസ്ക്കാരങ്ങളില്‍ ഒന്നാണ് രാഷ്ട്രം സമ്മാനിക്കുന്ന പത്മാ പുരസ്ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരുകളാണ് പത്മാ‍ അവാര്‍ഡുകള്‍ക്കായ് രാഷ്ട്രപതിയൊട് ശുപാര്‍ശ ചെയുന്നത്. മലയാളി അല്ലാത്തതിനാലാണോ ഈ സ്വര കല്യാണിയെ അവഗണിക്കുന്നത്? ജാനകിയമ്മയ്ക്കു ശേഷം മലയാള സിനിമാ സംഗീത ലോകത്തെത്തിയവരാണ് യേശുദാസും പി. സുശീലയും ചിത്രയുമൊക്കെ ... അവരെയെല്ലാം ആദരിച്ച രാഷ്ട്രം ഈ മുത്തശ്ശിയെ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നമ്മുക്കാകുമോ ... ഇനിയും വാര്‍ദ്ധ്ക്യത്തില്‍ എത്തി നില്‍ക്കുന്ന ജാനകിയമ്മയില്‍ നിന്നു ആസ്വാദക ഹൃദയങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?




ആ നിമിഷത്തിന്റെ നിര്‍വ്രതിയില്‍ നില്‍ക്കുന്ന കാമുകിയായും മലര്‍ക്കൊടി പൊലെ മഞ്ഞിന്‍ തൊടി പൊലെ അമ്മയായും കേശാദി പാദം തൊഴുന്ന ഭകതയായും, ആഴ ക്കടലില്‍ നിന്നു പാടുന്ന മുത്തശ്ശിയായും കൂടാതെ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തില്‍, പുരുഷ ശബ്ദത്തിലും ഓക്കെ നാം ആ സ്വരം ആസ്വദിച്ചു. പി. ലീലയ്ക്കു മരണാനന്തര ബഹുമതിയായണ് രാഷ്ട്രം പത്മശ്രീ നല്‍കിയത്. എസ്. ജാനകി പൊലെയുള്ള കലാ രംഗത്തുള്ള വരൊടൊപ്പം പത്മശ്രീക്കു നില്‍ക്കാനാ യില്ലെങ്കില്‍ അത്തരത്തിലുള്ള ബഹുമതികള്‍ക്ക് എന്തു പ്രസക്തി? ജാനകിയമ്മക്ക് പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുര ശബ്ദം ആസ്വദിച്ച ഓരൊ ആസ്വാദകര്‍ക്കും പങ്കുണ്ട് ... തമിഴരൊ കര്‍ണ്ണാടകക്കാരൊ ആന്ധ്രാക്കാരൊ പൊലെയാകരുത് അഭ്യസ്ത വിദ്യാ കേരളം.




ഇന്നും നമ്മുക്കായ് ജാനകിയമ്മ പാടുന്നു ... വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായ്.




- അഭിലാഷ്, ദുബായ്

Labels:

61അഭിപ്രായങ്ങള്‍ (+/-)
Links to this post

61 Comments:

ജാനകിയമ്മയ്ക്ക് ഈ ദേശീയ പുരസ്ക്കാരങ്ങള്‍ കിട്ടിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അത്ഭുതം.

അടുത്ത തവണേന്തായാലും ജോയ് അലൂ‍ക്കാസിനും, അറ്റ്ലസ് രാമചന്ദ്രനും ഇത് കിട്ടും. കഴിഞ്ഞ തവണ യൂസഫലിക്ക്,ഇത്തവണ ഷെട്ടിക്ക് പിന്നെ ജെംസ് വര്‍ക്കിക്കും. (മര്യാദക്ക് ടീച്ചര്‍മാര്‍ക്ക് ശമ്പളം കൊടുക്കാത്ത സ്കൂളുകള്‍ അദ്ദേഹം ദുബായില്‍ നടത്തുന്നുണ്ട്)

അങ്ങനെ ഒന്ന് ജാനകിയമ്മക്ക് വേണോ ? എന്തായാലും കുറിപ്പ് ഉചിതമായി

February 1, 2009 10:14 AM  

തീർത്തും അർത്ഥവത്തായ ഒരു ചോദ്യം ആണിത്, തെന്നിന്ത്യൻ സംഗീതലോകതേ തന്റെ അത്യപൂർവ്വ സ്വരമാധുരികൊണ്ട്, തലോടിയ, കോരിതരിപ്പിച്ച,ഭക്തി തിർവൃതരാക്കിയ മറ്റൊരു കാലാകാരിയുണ്ടോ,ജാനകിഅമ്മക്കു ശേഷം എത്തിയ ഒട്ടുമിക്കഗായികമാരും പിന്തുടരുന്നത് ജാനകിയമ്മയുടെ ശൈലിത്തനെയാ‍ണെന്ന് കാ‍ണാം, ഇത്തരത്തിൽ അനുകരിക്കത്തക്കതായ ഒരു ശൈലി സംഗീതലോകത്തിനു സംഭാവനചെയ്ത ജാനകിയമ്മയെ “പത്മ” അവാർഡുകളിൽ നിന്ന് അകറ്റി നിർത്തുന്നത് തീർത്തും അപലനീയമാണ് ....
പ്രിയേഷ്

February 1, 2009 6:17 PM  

S.Janaki The melody queen of South india
i like her songs
abhilash,writeup is so nice

February 1, 2009 6:45 PM  

S.Janaki ki jaaaaaaaaaai

February 1, 2009 6:46 PM  

The singing legend of India no the singing legend of world our Janaki Amma needs to deserve the padma shree and padma bhooshan award ever before than Dasettan and Chitr Chechi.But some people behind the curtian are doing some cheap tricks in the decission making of this awards.So we all know that Janaki Amma is the BEST FOREVER....
CHEERS!!!!

February 1, 2009 7:04 PM  

hi abhy the note is timely. your love towards amms voice is a great thing..all the best...amma never consider these things in life,but its our wish she should be honoured with this awards...

i will mail u the photos of interview i took from janaki amma..

venmonybimalraj,esargam
indonesia

February 2, 2009 4:35 AM  

Abhilash,your thoughts are really worth pondering!!And it is absolutely true that Janaki amma,our queen of melodies is not at all hounoured by our own government!!do you think its abt time we do something about it??yes.we must appeal to the higher authorities and she is a very down to earth person that she doesnt go behind any publicity or not craving attention!!!!we have to see that she is honoured properly!!!!

February 2, 2009 5:21 AM  

Dear Abhilash,

We all know that Janakiamma has invoked our senses with her soulful melodies.Compassionate feelings from the hearts of millions of lovers like us, whom she doesnt personally knows, may give her ever fulfillness inspite of overlooking for some awards(though padma awards).

Abhilash keep up your great efforts.What are other things.

Manoj K(fortune)
9952961768

February 2, 2009 6:45 AM  

Yes Abhilash you are absolutely right. This is a strange world... When people of mediocre credentials often debatable even are showered with Padma and similar awards an owner of God given voice who is a legend in the Musical world is totally overlooked. Nightingale who enthralled everyone with her brilliant singing has still not got the Padma. She deserves Padmabhooshan at least.! When do these "architects" behind such awards come to senses and take a look at the facts ?

S.Janakiammayude mumbil namikyam nammalku... She lives in our hearts.. she lives in our minds,.,. !

-Nandu

February 2, 2009 7:58 AM  

Janakiyammakku ee dessiya awardukal enneee...kittandathayirunnu..? janakiyammakku vendi parayan aarum ille?...
Abdul Naser
Dubai

February 2, 2009 8:04 AM  

S.Janakiyamakku enthayalum kittendathayirunnu

Roby,Kallada

February 2, 2009 8:08 AM  

I am really disappointed that the Govt. did not give Padma Award for this year also. Atleast They have to Consider next Year!

She deserve that!

Rajkumar

February 2, 2009 8:25 AM  

The Government Should give the awards to the right people!

She should have honoured earlier.

But Why till date they are not considering???????

Dhanalakshmi, Dubai

February 2, 2009 8:27 AM  

Namukkoru Nivedanam Samarpikkam ABhilashji

Adarsh

February 2, 2009 8:29 AM  

This is too late
S.Janaki the Great Living Legend

Rajamma

February 2, 2009 8:30 AM  

മലയാളത്തിനു നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച ജാനകിയമ്മയെ തേടി പത്മാ അവാര്‍ഡുകള്‍ വരും കാത്തിരിക്കാം
ഹരീഷ്

February 2, 2009 8:33 AM  

Good Work Abi!

Lets join our hands towards this issue until Amma gets this Award!

Aishu, Dubai

February 2, 2009 8:35 AM  

നാഥ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരിന്നു ...
ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന...
ആഴക്കടലിന്റെ അങ്ങേ കരയിലായ് ...
തേനും വയന്ബും നാവില്‍..
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ് ...
ഒരു മയില്‍ പിലീയായ് ഞാന്‍ ...
നിദ്ര തന്‍ നിഇരഴി..

തുടങ്ങി എത്ര മധുര ഗാനങ്ങള്‍ ജാനകിയമ്മ മലയാളത്തില്‍ പാടി..എന്നിട്ടും നാം ആ അമ്മക്ക് ഒന്നും ചെയ്തില്ല എന്നുള്ള്ളത് കഷ്ട്ടമാണ്
മനീഷ് ആലുവ

February 2, 2009 9:07 AM  

അഭി...,
ജാനകിയമ്മക്ക് എന്തായാലും അടുത്ത വര്ഷം പത്മഭുഷന്‍ കിട്ടുംട്ടോ കരയണ്ട ....ഹി ഹി
രാജേഷ്

February 2, 2009 9:13 AM  

Ajith Dubai,


S.Janakiyamma is more eligible to get Padma Award than any other. But she not yet received, because of our Govt negligence of such legends like S Janakiyamma.Now these awards are getting ineligible peoples also.

She is the senior Singer and she is living like a saint and such a wonderful Personality. No other artist is comparable to Janakiyamma.More over most of the Singers are following Amma and they are trying to Sing like Her. But nobody can sing like S.JANAKI.That is S.JANAKI.But the Govt.is keeping blind and deaf to Her.

Then One thing I wanted to specify my Dear Friend Mr.Abhilash He is much dedicate and spending time for Janakiyamma.I know this very well. And also he is passing all latest new, songs of Janakiyamma to all. So I am very much thankful to HIM also.

Through these comments we have to wake up Janakiyamma.

Hopefully

Ajith

February 2, 2009 11:38 AM  

yesudas got padmasree on 1973 and he got padmabhushan on 2002
chithra also got padmasree
p.susheela got last year
udayabhanu got this year

i dontknow why Amma donthave this type of National Award
acutaully she no need this award because she is staying millions of heart worlwide
anyway my support is always to epathram and abhi

urs srinath

February 2, 2009 11:50 AM  

nice writeup --- S.J and Padmaward
my opinion she has to reject when govt comes to her with these awards
its not 70s-80s-90s.... etc
this is 2009
joseph

February 2, 2009 11:53 AM  

that melodious voice is only one and that belongs to janaki amma. its so pricking our hearts to know that she did not get a padma award yet. Its high time to honour her with padma award. But all these civilian awards are politicized now a days. The politicians are thieves. They may prefer to give ASOKA CHAKRA to VEERAPPAN than who lost the life in BOMBAY TERROR ATTACK. BALAGOPAL, DUBAI

February 2, 2009 1:56 PM  

It is very commendable article and very true. She is widely honored, praised and awarded except our nation, which is very painful fact.
There is no doubt, as the living legend in music field our Janaki Amma deserve for the padma shree and padma bhooshan award ever before than other junior artists.
She sung almost all Indian languages and several foreign languages in her own different styles. I do not think any other singer’s have/had this kind of skills. I also belive that only janaki amma can sing with high feeling without any gesture.
She could have awarded (padma) by the nation very years back. And I belive janaki amma an accomplished singer is the right person deserving for a padma award, which is not below rank padma bhooshan.

saji

February 2, 2009 2:26 PM  

Since 52 years being a versatile singer janaki amma still continue her skills in music. When we talk about such a great singer, janaki amma haven’t honored by padma award, this make a contradiction between padma award winners especially in Indian film music industry.

saj

February 2, 2009 2:58 PM  

good article

February 2, 2009 10:17 PM  

ഹൃദയത്തെ നൊമ്പരപെടുത്താന്‍ തന്റെ കൊച്ചു ലേഖനത്തിനായ് ജാനകിയമ്മക്ക് പദ്മ അവാര്ടുകലെക്കള്‍ വിലമതിക്കുന്ന ഹൃദയശ്രീ ഉണ്ട് .
അനൂബ് കെ ആര്‍

February 3, 2009 8:09 AM  

Dear AbhilasSH chettaaaa



We all know that Janakiamma has invoked our senses with her soulful melodies.Compassionate feelings from the hearts of millions of lovers like us, whom she doesnt personally knows, may give her ever fulfillness inspite of overlooking for some awards(though padma awards).



Abhilash keep up your great efforts.What are other things

February 3, 2009 8:29 AM  

ഇതുവരെ ഒരു വിവാദങ്ങളോ ഒന്നും തന്നെ ഏല്‍ക്കാത്ത സംഗീത രത്നമാണ് എസ് .ജാനകി അവര്ക്കു രാഷ്ട്രിയ പ്രേരിതമായ പത്മപുരസ്ക്കാരങ്ങള്‍ കിട്ടിയാല്‍ത്തന്നെ അവരനിഞ്ഞിരിക്കുന്ന തുവലുകളില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല -ജലീല്‍

February 3, 2009 9:12 AM  

It is very commendable article and very true. She is widely honored, praised and awarded except our nation, which is very painful fact.
There is no doubt, as the living legend in music field our Janaki Amma deserve for the padma shree and padma bhooshan award ever before than other junior artists.
She sung almost all Indian languages and several foreign languages in her own different styles. I do not think any other singer’s have/had this kind of skills. I also belive that only janaki amma can sing with high feeling without any gesture.

She could have awarded (padma) by the nation very years back. And I belive janaki amma an accomplished singer is the right person deserving for a padma award, which is not below rank padma bhooshan.

sajesh

February 3, 2009 9:37 AM  

ഒരാളുടെ കഴിവ് തെളിയിക്കാന്‍ അവാര്‍ഡ് കിട്ടണം എന്നുണ്ടോ .....?നമ്മള്‍ ശ്രോതാക്കളുടെ മലയാളികളുടെ ഇന്ത്യന്‍റെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് .......ഏതെല്ലാം ഭാഷകളില്‍ പാടി എല്ലാവര്‍ക്കും നല്ല പാട്ടുകള്‍ സമ്മാനിച്ച ഈ ജാനകി അമ്മക്ക് നേരെ കണ്ണടക്കുന്ന ഈ ജൂറി ആണ് യഥാര്‍ത്ഥ കുരുടന്മാര്‍ ........വരും നാളുകളില്‍ ഈ ജൂറികളുടെ കണ്ണ് തുറക്കും എന്ന് നമുക്ക് വിശ്വസിക്കാം .........ഇത്രയും നല്ല ഒരു പാട്ടുകാരിയെ കിട്ടിയതില്‍ നമുക്കു അഭിമാനിക്കാം .......

Shirazmoh'd
shirazmohds@gmail.com

February 3, 2009 3:04 PM  

I think the Padma awards do not hold any meaning since they are awarded to people who are not even deserving while neglecting great living legends like Smt. Janaki. In my opinion, the people that are reviewing these awards have no intelligence to determine what is true quality.

February 3, 2009 8:29 PM  

All the very best to you and your team for the efforts to get PADMA Awards to Amma. This time atleast we should not miss it. GOD BLESS YOU. It is high time that even after accomplishing so much of global accolades , S Janaki Amma is not honoured PADMA Awards. Undoubtedly, S Janaki Amma is the BEST singer and no one can replace her even in the years to come. She uncomparable in any ways at any levels. according to me she met so much of parameters so easily, whatsoever it may be. She is simply amazing.... I am an ardent fan of Janaki Amma and I got maximum appreications and 100% satisfaction & perfection when I sang some of her old numbers. I sincerely do not know how to express my feelings. Whoever heard me singing, requested and insisted mostly to sing S..Janaki Amma's songs only. Whichever be language, S Janaki Amma is the one and only truly blessed singer and through her we are lucky to have her amoung us. LONG LIVE AMMA.
Thanks & regards,Indira Nair PS : If they cannot confer S Janaki Amma, PADMA award atleast even now, i personally feel that they are proving themselves that all these awards are a mockery. All these award giving ceremony is literally meaningless. Please pressure the juries / managing committee

February 5, 2009 7:58 AM  

Really I appriciate of Janakey Amma's Songs ever before. I pray to the almighty to shower his grace on her and wish her all the best in life.

God Bless

February 6, 2009 12:08 PM  

മുന്‍പ്‌ ഒരു സുഹൃത്ത് പറഞ്ഞപോലെ അറ്റ്ലസ് രാമചന്ദ്രനും യൂസുഫലിക്കും പിന്നെ പീ വീ അബ്ദുല്‍വാഹബിനും എല്ലാം ഇനിയും പത്മശ്രീയും ഭുഷനുമെല്ലാം കിട്ടും...
കാരണം അവരുടെയൊക്കെ കാല് നക്കുന്ന ഒരു പാടു ആളുകള്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട്.
അവരില്‍ കുറച്ചു പേരാണു നമ്മളെ കുറെ കാലമായി ഭരിച്ചു കൊണ്ടിരിക്കുന്നത്..
എന്തുവന്നാലും പ്രേക്ഷക മനസ്സുകളുടെ ഭാരതരത്നം അവാര്‍ഡ് ജാനകിയമ്മക്ക് തന്നെയാണ്.. :)

എന്നാലും ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു ഒരായിരം അഭിനന്ദനങ്ങള്‍ അഭിലാഷ്...

ഇതെങ്കിലും ഇത്തരകാരുടെ കണ്ണ് തുറപ്പിക്കാന്‍ ഉതകട്ടെ ...

രഞ്ജിത്ത് നായര്‍....

February 6, 2009 12:24 PM  

Janakiyammayude oru ganam polum chundil moolatha malayali undakilla avar enne nalkikazhinju Janakiyammakku Padmasree------pinne goverment angeekaaram--adhu oru perinu mathrammm--njaan adhil vshwasikkunnilla--eppol thanne nokkoo harbhajan singh---

February 6, 2009 1:36 PM  

I think it's a complete injustice to a true artist of Janakiamma's caliber.Nobody has a doubt about her singing even at this age.But only at some points she got rejected by the government or the awrd commities.Ultimately I believe that it's the listeners who loved her voice and singing for years and no matter if she get any awards or not.But personally it may cause her a some sadness as so many young generation people getting these awards and just keeping her aside.But I would like to say JanakiAmma ,you are a great singer that nobody can replace and in our mind you have a special place always.We all love you and be with you Janaki Amma.

February 6, 2009 4:17 PM  

I agree with you Mr. Abhilash. Janaki Amma should have been awarded the Padma long time back. It's a shame for the Malayalee's and our government that we didn't honour her by awarding Padma yet. This blessed singer has enriched our language with so many beautiful songs.

Rajendran

February 6, 2009 4:28 PM  

പത്മ പുരസ്കാരത്തിനു സര്‍വ്വഥാ അര്‍ഹയായ ജാനകിയമ്മയെ തഴയുന്നതിനു നീതീകരണമില്ല. പ്രസക്തമായ ഈ കാര്യം ഉന്നയിച്ചത് ഉചിതം

February 6, 2009 4:50 PM  

Its very disappointing that S Janaki (Our Janakiyamma) was neglected again for Padma awards. When we consider the number of melodious songs she sang in malayalam, it is a shame for all the malayalees that Janakiyamma is not in the Award list. Really it is very disappointing....

February 6, 2009 5:00 PM  

jankiyammakku ithrayum madhuramayi swaramathuriyunarthunna keralathinte vanampadikku ini ennanu nammude puraskaram. keralakkarakkuthanne valare nanakkeduthonunna kariyam iniyum thurakkatha kannukalku munnilekku ee eliyavante prathishedham koode.


sameer

February 6, 2009 6:45 PM  

It is very painful to hear that our beloved Janakiyamma's name has not even heard anywhere near the Padmashree Jury. I wonder whose ignorance is this! The love from billions of hearts is there for her as an award, the very hearts those are felt cool, warmth, and nostalgic by her songs. Hearing the news about Padmashree awards in these days, I wonder what the Jury is taking into consideration for selecting the winners for the same. Anyway, as a lover of Janakiyamma's songs, I too share my pain and sorrow to the ignorance shown to her-like a great personality.

February 6, 2009 7:52 PM  

Janakiyamma is a living legend..She should have been got padma award many years before itself..even this year she is avoided..there is no justification for this..even chitra is awarded long back...the authorities must think abt this..whether she is awarded or not she and her gifted voice will live long in millions of hearts...May god bless her..and thanks for Abhilashettan for taking this matter to our notice...

February 6, 2009 8:34 PM  

Why our govt and artist associations are keeping quite for such case? Its high time, they should be concentrating on faith than fame. Coz fame exist on faith. Janaki Amma is a legend in people's heart. She gets the best awards from heart.
Dear Govt, if you fail to understand or do the right thing..you have no choice to exist. We feel sad and bad about our Govt and Artist.
So, try to grow the children to enjoy the best....not the worst the artist film/tv stuffs.

February 6, 2009 8:34 PM  

padmasree awardukal vankida vavasyiklku avarku policitsilum nalla pdipidayirikkum avar kendra melanamarude pin vathililude nediyedukunna onnyi mariya oru sahajaryamnu ivide kanunathu kazinathavan yusafalikkum e varsham b.r shettykum koduthu padmasree puraskaram kazivullakru ethu bahumathikalum kittan prayasamyirikum athu pole yanu janakiyamyude sthithi malaylikum indiayude vividha bashyilum oru padu pattukal padi kathinu shvaran sundarmaya nimishangal nalkiya ivarku enthu kondum arhtha petta onnano eppol 70 vayasu ehti nilkunna varaku e vaikiya velayil engilum ithoru angikaramanu kanne ...thurakuka sathyathe orikalum kannadachu irittakaruthu janakiyammaku padma puraskram nalakanam

February 7, 2009 1:25 PM  

Abhilash, good u have taken up this venture for our great Janakiamma. It is really shameful she has not been given due acknowledgement for the singing legend she is. Not only her singing, she is a great human being with humility that comes from within ,
let us hope this will shake up music lovers, the government and give Janakiamma nothing short of Padmavibhooshan.

February 9, 2009 4:25 PM  

Janakiyammakku kodukkanam
oru paadu nalla ganagal keraliyarkku samanicha janakiyammakku padma award kodukkanam

February 9, 2009 6:00 PM  

Anesh Nair - Abudhabi - Abilash is absolutely right. She is one of the music legend india had ever seen. Still she didn't get any awards from the Government of India. She is in the heart of all music lovers in the country. She sung all south indian languages. Now a days the people who have influence will get these types of awards. Some deserves and some....We all pray the alimighty to give her happiness and good health so that she can sing a lot more for us.

We canno't expect any good decision from the government side because it is handled by the bureaucrats.

But Janaki Amma is always in all music lovers heart. I share my pain and sorrow with all music lovers in the country.

Abilash let me appreciate for you to bring this matter in front of all music lovers in the country.

February 9, 2009 8:20 PM  

സംഗീതത്തെ ആത്മാവിലേറ്റിയ ലക്ഷക്കണക്കിന് തെക്കേയിന്ത്യക്കാര്‍ അവരുടെ ഏറ്റവും വലിയ പുരസ്കാരം ജാനകിയമ്മയ്ക്ക് വളരെപ്പണ്ടുതന്നെ നല്‍കിക്കഴിഞ്ഞു. ഈ വാര്‍ദ്ധക്യത്തിലും ഇത്ര മധുരതരമായ ശബ്ദത്തില്‍ ഒരു സാരസ്വതവീണയായി ആലിഞ്ഞുപാടാന്‍ കഴിയുന്ന ഏത് ഗായികയുണ്ട് ഈ ഭൂലോകത്ത്. അസാധാരണമായ സ്വനതന്ത്രീ വിന്യാസത്താല്‍ വിവിധപ്രായങ്ങളിലുള്ള ശബ്ദവ്യതിയാനത്തെ അനായാസമായി പകര്‍ത്താന്‍ കഴിയുന്ന മറ്റേത് ഗായ്യികയാണുള്ളത്? ഇതുവരെ ജാനകിയമ്മയുടെ പ്രതിഭയെ അംഗീകരിക്കാന്‍ കാതും മനസ്സുമില്ലാത്ത അധികാരത്തിന്റെ അടുക്കളവേലക്കാര്‍ തുറന്നു സമ്മത്തിക്കണം, അവര്‍ക്ക് മൂല്യനിര്‍ണ്ണയത്തിലോ പരിഗണനയിലോ തെറ്റുപറ്റി എന്ന്.

February 12, 2009 1:45 PM  

S.Janaki is a well known singer.Her contribution towards Malayalam songs is precious.But actually award committee is avoiding her from the awards.I don't understand what is the reason.She is the eligible person to get awards.She is not a malayali that may be the reason for avoiding her.She is singing like a Malayali.Her accent is perfect.Its not good for our culture.

February 14, 2009 11:00 AM  

ജാനകിയമ്മക്ക് നമ്മുടെ സ്നേഹമാണ് ഏറ്റവും വലിയ പുരസ്കാരം.
അമ്മയുടെ പാട്ടുകള്‍ മൂളുന്ന ഓരോനിമിഷവും അമ്മക്കഭിമാനിക്കാം

February 14, 2009 12:54 PM  

It is very painful to hear that our beloved Janakiyamma's name has not even heard anywhere near the Padmashree Jury.Even though somebody from our parliament to recommend fraud Bush for Bharatratna, there is no body to recommend our Janakiyamma for Padmasree. It is very shameful for all of us Indians.

Abdul Karim.T.M.,
Saudi Arabia - 0500314156

February 14, 2009 2:37 PM  

Dear Abhilash, its really so sad that Janakiamma has not been given Padma award till now, If there is no politicians or rich to campaign for her then we all who enjoy her songs should come out in public for her support, meaningless of these awards could be remembered - Mahathma Gandhi never got Nobel prize for peace when even Israeli president Shimon Perez got it.

February 14, 2009 6:46 PM  

ഈ വിഷയം വളരെ പ്രാധാന്യമർഹിക്കുന്നു.

സത്യത്തിൽ ഈ അവാർഡ് ഏതു മാനദണ്ഡം അനുസരിച്ച് സർക്കാർ നൽകിയാൽ പോലും അതൊന്നും ജാനകിയമ്മയ്ക്ക് ഈ പുരസ്കരം നിഷേധിക്കാൻ കാരണമാകുന്നില്ല. കേരളാ സർക്കാരിന് ആ പേരു നിർദ്ദേശിക്കാനാവുന്നതേയുള്ളൂ. പക്ഷേ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനോ അതിന്മേൽ നടപടി സ്വീകരിക്കാനോ സാംസ്കാരിക വകുപ്പു മുതൽ താൽ‌പ്പര്യം കാണിക്കുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. ചിത്രയടക്കമുള്ള ഗായികമാർക്കു ഈ അവർഡ് ലഭിച്ചപ്പോൾ അവരെല്ലാം ആദരിക്കുന്ന അനന്യ പ്രതിഭയായ ജാനകിയമ്മയ്ക്ക് ഇതു നിഷേധിക്കുന്ന അവഗണന ഏതൊരു സംഗീതാരാധകനേയും നിരാശപ്പെടുത്തുന്നതാണ്. എസ്. ജാനകിയെന്ന ഗായികയ്ക്കു എസ്. ജാനകിയെന്ന ഗയികമാത്രമേ പകരക്കാരിയായുണ്ടാകൂ‍, ഇന്നും എന്നും...

ഈ വിവരം കമന്റായി ഇട്ടതു കൊണ്ടുമാത്രം ആ ശബ്ദത്തെസ്നേഹിക്കുന്ന ആരാധിക്കുന്ന നമ്മുടെ കടമ അവസാനിക്കുന്നില്ല. വരും വർഷമെങ്കിലും നിസ്വാർത്ഥയായ, സ്നേഹനിധിയായ ആ അമ്മയ്ക്കൂ പത്മ പുരസ്കാരം നൽകി ആദരിക്കുവാൻ വേണ്ട നിർദ്ദേശം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാൻ ഈ വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധക്ഷണിക്കാൻ പര്യാപ്തമായ ഒരു നിവേദനം സമർപ്പിക്കുക കൂടി വേണമെന്ന് എനിക്കൊരു നിർദ്ദേശമുണ്ട്. അതിന് അഭിലാഷ് തന്നെ മുന്നോട്ടു വരുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. ഞങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയുമുണ്ടാകും.

ഡൽഹി ചൌക്കിലെ തുന്നൽകാരനു വരെ പത്മ കൊടുത്തെന്ന് ഇത്തവണ ആരോപണം ഉണ്ടായിരുന്നു. എങ്കിലും ഒരു രാജ്യമൊന്നടങ്കം ആദരിക്കുന്ന ആ ബഹുമതി ജാനകിയ്യമ്മയ്ക്കു നിഷേധിച്ചുകൂ‍ടാ. പി. ലീലയോടു കാട്ടിയ സമീപനം ജാനകിയമ്മയുടെ കാര്യത്തിൽ ഉണ്ടാകാനനുവദിക്കരുത്.

ഈ അവഗണന തുടർന്നാലും ജനകോടികളുടെ മനസ്സിലെ താമരയിൽ ആ രൂപവും നാദവും എന്നും ഉണ്ടായിരിക്കും, ഒരു മങ്ങൽ പോലുമുണ്ടാവാതെ....

ശുഭാപ്തിവിശ്വാസത്തോടെ...

ചെറിയനാടൻ, ഒരാരാധകൻ

February 14, 2009 7:25 PM  

hi abhilash,i fully agree with your view.She is the NIGHTINGALE of INDIAN MUSIC.It is high time that our govt should do something to honour this melody queen our own janaki amma.i personally feel she should be honoured the highest award BHARAT RATNA,and iam sure all her fans agree this point.

February 15, 2009 12:51 PM  

The Government should give Padma Award next year. We should not see these kind of issue next year. She deserve that award.

February 16, 2009 8:34 AM  

Janaki is an excellent singer and also a legend. In tamil movies, she sung more than 6000 Hits, every hits are like flavoured ice cream. Janaki ammal age is 72 but voice is like 18. i dont know why the goverement still honoured Janaki ammal. Try to honoured Janaki ammal as soon as possible otherwise it's shame for the government.

February 17, 2009 5:58 PM  

Janaki is an excellent singer and also a legend. In tamil movies, she sung more than 6000 Hits, every hits are like flavoured ice cream. Janaki ammal age is 72 but voice is like 18. i dont know why the goverement still honoured Janaki ammal. Try to honoured Janaki ammal as soon as possible otherwise it's shame for the government.

February 17, 2009 5:59 PM  

what is this
its too bad
i thought S.Janakiyamma already have these awards

why govt not giving till now?

February 18, 2009 9:02 AM  

Janakiyammayekaal valiya gayakarano bharaham padmasree nalki adaricha chithrayum susheelayum okke?
enni janakiyamamye athu koduthu kaliyakkaruthu ennoru apekshayundu

February 24, 2009 9:09 AM  

u r absolutely right abhilash.she deserve it 100%. But as anyother awards these awards also may require recommentations and money power. we should feel shame about this negligence.

March 19, 2009 9:09 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്