09 March 2009

നിഴല്‍ ചിത്രങ്ങള്‍ - ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി

ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച്‌ ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.
അവതാരികയില്‍ നിന്ന്
ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ “കാപ്പിലാന്‍” എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട്‌ ശ്രീ. ലാല്‍ പി. തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്‌.
എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ്‌ വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.
അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്‌. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.
കാപ്പിലാന്റെ ബ്ലോഗുകള്‍:

- വര്‍ഷിണി
Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 September 2008

ബ്ലോഗിലെ ഇത്തിരി വെട്ടം - വര്‍ഷിണി

ബ്ലോഗ് - ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു.
ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം.
പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്.
- വര്‍ഷിണി

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 January 2008

ബുക്കിന്റെ കാലം കഴിഞ്ഞുവോ? വരുന്നൂ ബ്ലുക്കുകള്‍

- വര്‍ഷിണിബ്ലോഗിലെ കൃതികള്‍ അച്ചടിക്കുന്ന പ്രസാധകരോട് മലയാളത്തിലെ പ്രശസ്ത ബ്ലോഗറായ കൈപ്പിള്ളി ഉള്‍പ്പടെയുള്ളവര്‍ ചോദിക്കുന്നത് ഈ ബുക്കുകളില്‍ കമന്റ് ബട്ടണ്‍ വെയ്ക്കാനാവുമോ എന്നാണ്. പരിസ്ഥിയെ അനുകൂലിക്കുന്ന ബുക്കുകള്‍ പോലും മരത്തെ നശിപ്പിച്ചാണ് അച്ചടിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്ലുക്കുകള്‍ടെ കടന്ന് വരവോടെ ബുക്കുകള്‍ അപ്രത്യക്ഷമാകുമോ ?

ബൂലോകത്തിന്റെ സജീവതയോടെ ബുക്കുകളുടെ കാലം കഴിയുകയാണോ? അത്രയേറെ ഇ ബുക്കുകളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്