03 October 2008

സങ്കടദ്വാരം - വി. ജയദേവ്

ഒരിക്കലും തുറക്കാതെ കിടന്ന
പ്രണയത്തിന്റെ ലവല്‍ ക്രോസില്‍
കൂട്ടുകാരിയുടെ വഴി മുടക്കി
അനാഥം ശവമായിക്കിടന്നവള്‍
ഇന്നലെ, യെന്നോട് കരഞ്ഞവള്‍.




വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റു കൊടുത്തു കിട്ടിയ
ഓര്‍മ കൊണ്ടു മുറിഞ്ഞവന്‍
മുമ്പെന്നോ എന്നോട്
മൌനത്തിനു വില പറഞ്ഞവന്‍




വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പം കൊണ്ടു
കരള്‍ പിളര്‍ക്കുമൊരാള്‍
കളിയിമ്പം കൊണ്ടു
കലി ശമിപ്പിയ്ക്കുമൊരാള്‍
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതിക്കിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍.
ഇടയ്ക്കെപ്പോഴോ എനിക്കു
സൌഹൃദം പണയം തന്നവന്‍.




ശവവണ്ടിയിലെ കൂട്ടിരിപ്പിന്
ഒരു തീവണ്ടിപ്പുകക്കരിമണം.
ഓര്‍മയ്ക്കുമേല്‍ കോറി വരഞ്ഞു
മൂര്‍ച്ചയഴിഞ്ഞ കത്തി മുന.
നാവു വിണ്ടൊരു പാന പാത്രം.
ശവ വണ്ടിയിലെ കാത്തിരിപ്പിനു
മേല്‍വിലാസം ആരെ നോക്കുന്നു?




- വി. ജയദേവ്, ന്യുഡല്‍ഹി

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പ്രിയകവെ,
ചുറ്റും നോക്കുന്നു...കാഴച്ചകളൊക്കെ മങ്ങുന്നു....
വാരിപ്പുണര്‍ന്നും കെട്ടിപ്പിടിച്ചും അല്പനേരം , മുള്ള നേരം ന്പോക്കിന് സാക്ഷ്യം വഹിക്കുന്നു
യാത്രമുറിഞ്ഞ് നമ്മള്‍ പിരിയുന്നു......
ഇനി കാണില്ല... ഒരുപക്ഷെ വരുകയുമുണ്ടാവില്ല ഈ വഴിയിലാരും
എങ്കിലും
പ്രതീക്ഷിക്കാം.....
"വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പം കൊണ്ടു
കരള്‍ പിളര്‍ക്കുമൊരാള്‍"


സസ്നേഹം
ദിനേശന്‍ വരിക്കോളി

October 28, 2008 4:54 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്