10 January 2009

ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം

ഒരു നേരമെങ്കിലും കാണാതെ വയ്യ എന്നും പറഞ്ഞ് ഗുരുവായൂരില്‍ എത്തുന്ന ഭക്ത ജന പ്രവാഹത്തിന്റെ മറവില്‍ തഴച്ചു വളരുന്ന സെക്സ് ടൂറിസത്തിന്റെ കഥകള്‍ പുറത്തായതോടെ ഗുരുവായൂരിന് ആഗോള തലത്തില്‍ മറ്റൊരു പ്രസിദ്ധിയും കൈ വന്നിരിക്കുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുവാനായി പുതിയ ഇരകളെ അന്വേഷിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ "സേഫ് ലിസ്റ്റില്‍" ഉള്ള സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം ആണത്രെ ഗുരുവായൂരിന്. ബാംഗളൂര്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ഇക്വേഷന്‍സ് എന്ന സംഘടന നടത്തിയ ചില അന്വേഷണങ്ങള്‍ പുറത്ത് കൊണ്ടു വന്നത് ബി.ബി.സി യാണ്. നാം ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍.




തങ്ങളുടെ കുട്ടികളെ ടൂറിസ്റ്റുകളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന മാതാ പിതാക്കള്‍ പറഞ്ഞത് തങ്ങളുടെ കുട്ടികളെ തേടി വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമെ നാടന്‍ ടൂറിസ്റ്റുകളും സ്ഥല വാസികളും വരെ വരാറുണ്ടെന്നാണ്. എപ്പോഴും തിരക്കുള്ള ഇവിടത്തെ ഹോട്ടലുകളില്‍ റൂം എടുക്കുന്നവരുടെ മേല്‍ പ്രത്യേകിച്ച് ഒരു നിരീക്ഷണവും പോലീസിന്റെയോ അധികാരികളുടേയോ പക്കല്‍ നിന്നും ഉണ്ടാവാത്തത് ഇവിടങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടക്കുവാന്‍ ഏറെ സഹായകരം ആവുന്നു. വിദേശത്തു നിന്നും ടൂര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ തങ്ങള്‍ക്ക് വേണ്ട കുട്ടികളുടെ പ്രായം പോലും തെരഞ്ഞെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുന്നു. ഇത്തരം ടൂര്‍ സ്ഥാപനങ്ങളും സുരക്ഷിത താവളങ്ങളായി നിര്‍ദ്ദേശിക്കുന്നത് തീര്‍‍ത്ഥാടന കേന്ദ്രങ്ങളെയാണത്രെ. തിരുപ്പതിയും ഗുരുവായൂരും ആണത്രെ ഇതില്‍ ഏറ്റവും മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ പോലീസിന്റെയും നിയമ വ്യവസ്ഥയുടെ ദൗര്‍ബല്യം ആണ് ഇതിന് പ്രധാന കാരണം എന്ന് ഇവര്‍ പറയുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ ഉള്ള സഹായ പ്രാദേശികം ആയി തന്നെ ഇവിടെ നിന്നും ലഭിക്കുമത്രെ.




ടീനേജ് പ്രായത്തിലുള്ള പെണ്‍‌ കുട്ടികള്‍ക്കൊപ്പം 9 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും വമ്പിച്ച ഡിമാന്‍ഡ് ആണ് ഇവിടെ. പല മാതാ പിതാക്കളും കരുതുന്നത് ആണ്‍ കുട്ടികളെ ഇങ്ങനെ വിട്ട് കൊടുക്കുന്നതില്‍ വലിയ കുഴപ്പം ഇല്ല എന്നാണ്. പെണ്‍ കുട്ടികള്‍ ആണെങ്കില്‍ ആരെങ്കിലും അറിഞ്ഞാല്‍ അത് കുഴപ്പം ആകും, ഇവര്‍ സമൂഹികമായി ഒറ്റപ്പെടും എന്നൊക്കെ കരുതുന്ന ഇവര്‍ പക്ഷെ ആണ്‍ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നും കരുതുന്നു. കൂടാതെ ആണ്‍ കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും ഇല്ലല്ലോ എന്നും ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു എന്ന് ഇക്വേഷന്‍സ് വെളിപ്പെടുത്തുന്നു.




അന്‍പത് രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെ ആണ് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുന്നത്. സ്വദേശികളും നാട്ടുകാരും വരെ ആവശ്യക്കാരായി എത്താറുണ്ടെങ്കിലും വിദേശികളെയാണ് പൊതുവെ ഇവര്‍ക്ക് താല്പ്പര്യം. കാരണം വിദേശ ടൂറിസ്റ്റുകള്‍ പണത്തിനു പുറമെ സമ്മാനങ്ങളും മിഠായികളും കൊടുക്കുമത്രെ. ചിലരെങ്കിലും വീട്ട് സാമനങ്ങളും വീട് നിര്‍മ്മാണത്തിനുള്ള സഹായവും വരെ ചെയ്തു കൊടുക്കുമത്രെ. ഇവരില്‍ പലരും ദീര്‍ഘ കാലത്തേക്ക് ഇവിടങ്ങളില്‍ വീടെടുത്ത് താമസിക്കും. പലരും ഇംഗ്ലീഷ് ട്യൂഷന്‍ എന്നും സാമൂഹ്യ പ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞാണത്രെ ഇവരുടെ ഇരകളെ തേടി വീടുകളില്‍ കയറി ചെല്ലുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം നശിക്കാതിരിക്കാനും തങ്ങളുടെ അമ്മമാരെ കാഴ്ച വെക്കുന്നത് ഒഴിവാക്കാന്‍ സ്വയമേവ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വശം വദരാവുന്നതും സാധാരണം ആണത്രെ.




- ഗീതു

Labels:

13അഭിപ്രായങ്ങള്‍ (+/-)
Links to this post

13 Comments:

ജനമനസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.ഈ വാര്‍ത്ത അറിയിച്ചതിനു നന്ദി.

January 10, 2009 4:42 PM  

ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തലയ്ക്കേറ്റ മരവിപ്പ് വിട്ടു മാറുന്നില്ല. സത്യസന്ധമാണോ ഈ റിപ്പോര്‍ട്ട്. ആണെങ്കില്‍ എത്തേണ്ടിടത്ത് ഉത്തരവാ‍ദത്തോടെ എത്തിയ്ക്കണം. പക്ഷേ റിപ്പോര്‍ട്ടിലെ എല്ലാ വാചകങ്ങളുടേയും ഒടുവില്‍ വരുന്ന “അത്രേ” റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിയ്ക്കുന്നു. ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറയുമ്പോഴാണല്ലോ “അത്രേ” കള്‍ കൂടുതലയി കടന്നു വരിക!

January 11, 2009 7:45 PM  

ബി. ബി. സി. യില്‍ വന്ന ഒരു റിപ്പോര്‍ട്ടിനെ അധികരിച്ചാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ഉടനീളം "അത്രെ" കടന്നു കൂടാന്‍ ഇതാണ് കാരണം. ഗുരുവായൂരും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ചില സുഹൃത്തുക്കള്‍ നല്കിയ വിവരങ്ങളും ഇത് എഴുതുവാന്‍ സഹായകരം ആയി. എന്നാല്‍ ഇതൊന്നും നേരിട്ടു കണ്ടതല്ല എന്നതിനാല്‍ എല്ലാം "അത്രെ" മാത്രം. റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ അറിയാന്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ മതി. അറിയിക്കുക എന്നത് മാത്രം ആയിരുന്നു ഉദ്ദേശം. എത്തേണ്ടിടത്ത് എത്തിക്കുവാന്‍ കഴിയുന്നവര്‍ അത് ചെയ്യട്ടെ.

January 11, 2009 9:10 PM  

റ്റു ദ പോയന്റ്, നൂറുശതമാനവും വിയോജിക്കുകയാണ്, ഒരു സമീപ വാസി എന്ന നിലയില്‍.

സെക്സ് ടൂറിസം എന്ന നിലയില്‍ കാണത്തക്ക രീതിയില്‍, മാതാപിതാക്കളുടെ ഒത്താശയോടെ , കുട്ടികളെ ലൈംഗിക ബന്ധത്തിനു പറഞ്ഞയക്കുന്നു എന്നത് നൂറു ശതമാനവും വ്യാജമാണ്. സ്ഥിരതാ‍മസ്സമാക്കിയ വല്ല നാടോടി വിഭാഗങ്ങളും ഉണ്ടോ എന്ന് പറയാനാവില്ല.

മറ്റൊരു രീതില്‍ കാണെണ്ട സംഗതി എന്തെന്നാല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, പരിശോധനകളുമില്ലാതെ ആര്‍ക്കും അവിടെ മുറി ലഭിക്കുന്നു എന്നുള്ളതാണ്. ആര്‍ക്കും ഒന്നോ രണ്ടോ ദിവസം സുഖമായി ചിലവഴിക്കാം എന്നര്‍ത്ഥം. അതില്‍ കൂടുതലായുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണാ ജനകമാണ്.

പ്രതിഷേധം കൂടി ചേര്‍ക്കുന്നു.

January 11, 2009 11:13 PM  

sthalavaasik deshyam vanathu manasilaakunnu. pakshe bbc parannathum ith thanne. geetha parancha pole search chethu nokoo. appol kaanaam.

ahammed faizy

January 11, 2009 11:49 PM  

ahammed faizy,
ബീ.ബി.സി. പറയുന്നു എന്നുള്ളതിനാല്‍ അതു സത്യമായിക്കൊള്ളണം എന്നില്ലല്ലോ.

January 12, 2009 7:10 AM  

ഗുരുവായുരിനെ അറിയുന്നവര്‍ ഇത് നിഷേധിക്കും. സായിപ്പ് പറഞ്ഞത് അതുപോലെ വിഴുങ്ങുന്നത് അവരവരുടെ ഇഷ്ടം. അത് വാര്‍ത്തയായി കൊടുക്കുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ അന്വേഷിക്കുന്നത് നന്ന്. അപവാദ പ്രചാരണം പത്രപ്രവര്‍ത്തനമാകില്ല. ഗുരുവായു‌ര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കുണ്ടാവുന്ന 'അസുഖം' മനസ്സിലാക്കാന്‍ പ്രയാസമില്ല.

January 14, 2009 6:22 PM  

ITHIL PARANJIRIKKUNNA KARYANGAL 95 SATHAMANAVUM ASATHYAM ANNU . ANIL PARANJA MATHIRI VALLA NADODIKALUM CHILAPPOL ITHIL PETTIRIKKAM

January 14, 2009 8:11 PM  

ഒറ്റയടിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും ഗുരുവായൂര്‍ അമ്പലത്തിന്റെയും മറ്റും പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ലോഡ്ജുകള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വഴിയാണു കാശുണ്ടാക്കുന്നതെന്ന് അറിയാം. ഗുരുവായൂരെന്നല്ല പലയിടങ്ങളിലും ഈ പ്രവണതയുണ്ടെന്നതും ഒരു വസ്തുതയാണ`്`. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കില്‍ ഗവണ്മേന്റ്‌ ഭാഗത്തു നിന്നുള്ള നടപടികള്‍ക്ക്‌ കാക്കാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇതിനെതിരെ ജാഗ്രത പാലിക്കുകയും വേണ്ട്‌ നടപടികള്‍ പൊതു ജനങ്ങളുടെ സഹകരണത്തോടെ നടത്തുകയും ഗുരുവായൂരിനെ ഈ പേക്കൂത്തുകളില്‍ നിന്ന് രക്ഷിക്കുകയും വേണം. അത്‌ ഗുരുവായൂരിന്റെ മാത്രമല്ല. മൊത്തം മലയാളികളുടെ ആവശ്യമാണെന്നെന്റെ അഭിപ്രായം. എളുപ്പമല്ല ഈ കാര്യങ്ങല്‍ കാരണം പല ലോഡ്ജുകളുടെയും റിസോര്‍ട്ടുകളുടെയും പിന്നാമ്പുറങ്ങളില്‍ ഉന്നതരുടെ കൈകളാണുണ്ടാവുക. നമ്മുടെ നാടിനെയും സംസ്കാരത്തെയും ജനങ്ങളെയും വിദേശികള്‍ക്ക്‌ ഉപയോഗിക്കാനും തൂറാനുമുള്ള ഒരു കക്കൂസാക്കി അതില്‍ നിന്നു കിട്ടുന്ന നാണ്യങ്ങള്‍ നാണമില്ലാതെ സമ്പാദിക്കുന്ന നേതാക്കളും ഭരണാധികാരികളും കണ്ണു തുറക്കുമോ ?

January 15, 2009 9:59 AM  

ബി.ബി.സി പറയുന്നത അപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങുവാൻ കഴിയുകയില്ല. എങ്കിലും കുട്ടികളെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഗുരുതരമായി കണ്ട് നടപടി എടുക്കേണ്ടതാണ്.


ബസ്റ്റാന്റൂ പരിസരത്തും, റെയില്വേസ്റ്റേഷൻ,പടിഞ്ഞാ‍ാറെ നട തുടങ്ങി പലയിടങ്ങളില്ലും ഇരുളിന്റെ മറവിലും പട്ടാപകലും മുല്ലപ്പൂചൂടി ഇത്തരം സ്ത്രീകൾ നിലയുറപ്പിക്കുന്നതും വിലപേശുന്നതും ഒരു സാധാരണ സംഭവം ആണ്.ഇത് അധികൃതരുടെ “കണ്ണിൽ പെടില്ലെങ്കിലും” മറ്റുള്ളവർക്ക് ഇത് കാണുവാനും കഴിയും.

ഗുരുവായൂരിൽ “പെട്ടി” ലോഡ്ജുകൾ ഉണ്ടെന്ന് പണ്ടെ പ്രസിദ്ധമാണ്.ചെറിയ ലോഡ്ജുകളിൽ വല്ലപ്പോഴും റേഡ് നടക്കും അത് അന്തിപപ്ത്രത്തിൽ വൻ വാർത്തയും ആകും.കൂടിയാൻ അഞ്ഞൂറു രൂപവിലവരാത്ത വേശ്യകളെ പിടികൂടും അല്ലാതെ വൻ തോക്കുകളൂടെലോഡ്ജൂകളിൽ റെയ്ഡും മറ്റും നടക്കുക അപൂർവ്വങ്ങളിലപൂർവ്വമാണെന്ന് സാമാന്യ ബോധം ഉള്ളവർക്ക് അറിയ്യാം.

പ്രൊഫഷണൽ വേശ്യ്യമാർ മാത്രമല്ല “അമേച്ചർ” ടീമുകളും ക്ഷേത്ര-ടൂറിസ്റ്റു സ്ഥ്ലങ്ങളിലെ സുരക്ഷിതത്വം ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഒരു സത്യം തന്നെ.കുട്ടികൾ ഈ രംഗത്ത് വരുന്നുണ്ടെങ്കിൽ അത് ചുറ്റുവട്ടത്തുള്ളവർ ആണെന്ന് ധ്വനിവരുന്നത് ശരിയല്ല.ലോകത്തിന്റേയും ഭാരതട്ട്ഥിന്റെയും വിവിധ കോണുകളിൽ നിന്നുള്ളവർ എത്തുന്ന ഒരിടമാണിത്.

ക്ഷേത്രസംരക്ഷണത്തിൽ താല്പര്യമുള്ള ജൻസേവകർക്ക് ഇക്കാര്യം ആന്വേഷിക്കുവാനും ഇത്തരമ്ം വൃത്തികേട് നടക്കൂന്നു എങ്കിൽ അതിൽ ഇടപെടാവുന്ന്നതാണ്.

January 15, 2009 1:07 PM  

ഗുരുവായൂര്‍ എന്ന സ്ഥലത്തുള്ള ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അത് ഗുരുവായൂരപ്പന്‍റെ തെറ്റ്, എന്‍റെ തിരുമാന്ധാംകുന്നുഭഗവതിയെ, അപ്പോള്‍ നീ എത്ര തെറ്റുകാരി!

ഈ ന്യൂസ് ഉദ്ധരിക്കുമ്പോള്‍ BBC ലിങ്കും റിസര്‍ച്ച് നടത്തിയ ഇക്വേഷന്‍സ്ന്‍റെ ലിങ്കും തരേണ്ടത്‌ ആവശ്യമാണ്‌. കേട്ടുകേള്‍വി ഒരു ന്യൂസ്പേപ്പറില്‍ വന്നാല്‍ ഉടനെ അതൊരു വസ്തുത ആവില്ലല്ലോ.

ഇപ്പറഞ്ഞതൊക്കെത്തന്നെയല്ലേ ഗോവയിലും മംഗലാപുരത്തും ഒക്കെ വലിയതോതില്‍ നടക്കുന്നു എന്നും പറയപ്പെടുന്നത്‌? തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഒന്നും ഒട്ടും മോശമാവാനും വഴിയില്ല. ഇതും കേട്ടുകേള്‍വിയാണേ!

February 5, 2009 8:30 PM  

Sree @ Sreyas

can you explain who is this GRURUVAAYOORAPPAN ?

WHERE IS HE BORN ?
WHO WAS HIS FATHER AND MOTHER (IF ANY )
OR HE SWAYAM BHOOO ?

THE PEOPLE HERE SHOWED THEIR VIEW THEY ARE NOT BALIMING GURUAVAAYORRAPPAN OR AMMA

DONT MIX YOUR DIRTY RSS MIND WITH THIS ISSUE

February 8, 2009 10:54 AM  

Hello Anonymous,
Could you please find out WHO YOU ARE and start write in your name, then let us discus about Guruvayoorappan. I have no time for anonymous people. Sorry dear, wrong number!

February 10, 2009 9:01 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്