26 September 2008

സിദ്ദീഖയും ബത്തൂലും

തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തു ല്ലസിച്ച് നടക്കുമ്പോള്‍ അവരോടൊപ്പം കൂടി ച്ചേരാന്‍ ആവാതെ, വിധിയുടെ നിയോഗം പോലെ നിസ്സാഹയരായി പകച്ചു നില്‍ക്കുകയാണ് ഈ രണ്ടു കുരുന്നുകള്‍. മനുഷ്യ സഹജമായ ആശയ സംവേദനത്തിന്റെ ആ മഹാഭാഗ്യം ആസ്വദിക്കാനും അനുഭവിക്കാ നുമാവാതെ ശൈശവ ത്തിന്റെയും ബാല്യത്തിന്റേയും പാത യോരങ്ങളില്‍ കനിവിനു വേണ്ടി കേഴുകയാണിവര്‍...
ഒന്നര വയസ്സുകാരി ബത്തൂല്‍, എട്ടു വയസ്സുകാരി ആയിശത്ത് സിദ്ദീഖ എന്നിവര്‍. ജന്മനാ ബധിരരും മൂകരുമാണ് ഈ സഹോദരിമാര്‍. കാസര്‍കോഡ് ഉപ്പള സ്വദേശി കംബള അബ്ദുള്‍ റഹിമാന്റെ നാലു മക്കളില്‍ ഇളയവരാണ് ഈ ഹതഭാഗ്യര്‍. മംഗലാപുരം ഇ.എന്‍.റ്റി. ആശുപത്രിയിലെ ഡോക്റ്റര്‍ ഹെബ്ബാരിന്റെ ചികിത്സയി ലാണിവര്‍. COCHLEAR IMPLANTATION വഴി ഇവര്‍ക്ക് കേള്‍വിയും സംസാര ശേഷിയും ലഭിക്കുമെങ്കിലും, ഓരോരുത്ത ര്‍ക്കുമായി സര്‍ജറിക്ക് പത്തു ലക്ഷം രൂപയോളം വീതം ചെലവു വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അബുദാബിയില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാരനായ പിതാവ് അബ്ദുള്‍ റഹിമാന്‍, ഭീമമായ ഈ തുക എങ്ങിനെ സംഘടിപ്പിക്കു മെന്നറിയാതെ നെടുവീര്‍ പ്പിടുകയാണ്.
ഇത്തരം അനേകം ഹതഭാഗ്യര്‍ക്ക് സാന്ത്വനമേകിയ,കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം ഈ കുരുന്നുകള്‍ക്ക് ആവശ്യമാണ്. കരുണയുടെ കര സ്പര്‍ശന ത്തിലൂടെ ഇവര്‍ക്ക് കേള്‍ക്കാനും പറയാനു മാവുമെങ്കില്‍ ആ പുണ്യത്തില്‍ നമുക്കും പങ്കാളികളാവാം.
കംബള അബ്ദുള്‍ റഹിമാനുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 00 971 50 512 41 60
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്22 September 2008

സനോജ് കൊളത്തേരിയുടെ പാസ്പോര്‍ട്ട്

സനോജ് കൊളത്തേരി എന്നയാളുടെ പാസ്‌പോര്‍ട്ട് നഷ്ടപെട്ടു. കളഞ്ഞുകിട്ടുകയോ ഇതെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താല്‍ ഈ നമ്പറില്‍ ദയവായി ബന്ധപ്പെടുവാന്‍ താല്പര്യ്‌പെടുന്നു. 050 3092408
- ബിനീഷ് തവനൂര്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്01 September 2008

ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ അജ്ഞാതനായ മലയാളി അബോധാവസ്തയില്‍

ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ അജ്ഞാതനായ മലയാളി അബോധാവസ്തയില്‍ കഴിയുന്നു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 25 ദിവസങ്ങളായി ഐസിയു വാര്‍ഡില്‍ ചികിത്സയിലാണ്.

രേഖകള്‍ ഒന്നും ഇല്ലാതെ സൗദിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്ന് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ കൊല്ലം ജില്ലക്കാരനാണെന്നാണ് നിഗമനം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്
ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്