04 November 2008

മലയാളിയുടെ മോചനം ഇനിയും സാധ്യമായില്ല

വാഹന അപകടത്തില്‍ സൗദി പൗരന്‍ മരിക്കാന്‍ ഇടയായ കേസില്‍ അല്‍ ഖുറയാത്ത് ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനം ഇനിയും സാധ്യമായില്ല. തൃശൂര്‍ കുന്നംകുളം സ്വദേശി വിജീഷാണ് ജയിലില്‍ കഴിയുന്നത്. വാഹനാപകട ക്കേസില്‍ കോടതി വിധിച്ച ഒന്നേ കാല്‍ ലക്ഷം റിയാല്‍ നഷ്ട പരിഹാരം നല്‍കാന്‍ സാധിക്കാത്തതാണ് വിജേഷിന്‍റെ ജയില്‍ വാസം നീളാന്‍ കാരണം. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ അല്‍ ഖുറയാത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കോ സാധിച്ചിട്ടില്ല. വിജേഷിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്ന് ഹോം പ്രസിഡന്‍റ് യു. എം. കബീര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി മോചന ശ്രമത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.




വിജേഷിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 00966 50 7595233 എന്ന നമ്പറില്‍ വിളിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്




ePathram Pacha
ePathram Magazine

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008