12 March 2009

കരുണ തേടി ശ്രീജില്‍

ഇത് ശ്രീജില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരി ക്കുമ്പോള്‍ അണലി പ്പാമ്പിന്‍റെ കടിയേറ്റു. നിരന്തരമായ ചികിത്സക ള്‍ക്കൊടുവില്‍ ശ്രീജിലിന്‍റെ ആയുസ്സ് തിരികെ കിട്ടിയെങ്കിലും വളര്‍ച്ച മുരടിച്ചു പോയി. ഇപ്പോള്‍ എട്ടു വയസ്സു കാരനായ ശ്രീജിലിന് രണ്ടു വയസ്സുകാരന്‍റെ വളര്‍ച്ചയേ ഉള്ളൂ. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഈ കുട്ടിയുടെ ആരോഗ്യവും വളര്‍ച്ചയും വീണ്ടെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ദിവസത്തെ ചികിത്സക്കു മാത്രം ഇരുനൂറ്റി അമ്പതോളം രൂപയിലധികം ചിലവു വരും. പ്രായ പൂര്‍ത്തിയാകും വരെ ഈ ചികിത്സ തുടരുകയും വേണം.




തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍ഡോക്രൈ നോളജിസ്റ്റ് ഡോക്ടര്‍ ബിസ്റ്റോ അക്കരയുടെ ചികിത്സയുടെ ഫലമായി ശ്രീജിലിന് മുന്ന് സെന്‍റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്.




ഈ ഹോര്‍മോണ്‍ ചികിത്സ തുടര്‍ന്നു പോന്നില്ലാ എങ്കില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കും, ശരീരത്തിലെ എല്ലുകള്‍ ദ്രവിച്ച് പൊടിഞ്ഞു പോകും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.




ഇതു വരെയുള്ള ചികിത്സയിലൂടെ കട ക്കെണിയിലായ മാതാ പിതാക്കള്‍, ലക്ഷങ്ങള്‍ ചെലവു വരുന്ന തുടര്‍ ചികിത്സയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയാത്തവരാണ്. ഒരു തുണി ക്കടയിലെ ജീവനക്കാരനായ ഷാജിയും കേരള സാഹിത്യ അക്കാദമിയിലെ ദിവസ വേതനക്കാരിയായ ശ്രീദേവിയുമാണ് ഹതഭാഗ്യരായ ആ മാതാ പിതാക്കള്‍. ജീവിത പ്രാരാബ്ധങ്ങളുടെ നടു ക്കടലില്‍ തുണയറ്റു നില്‍ക്കുന്ന ഈ നിര്‍ദ്ധന കുടുംബത്തിന് കാരുണ്യ മതികളായ നമ്മുടെ സഹായം മാത്രമാണ് ഏക ആശ്രയം. ഈ കുരുന്നിനെ സഹായി ക്കുന്നതിനായി വൈശാഖന്‍ ചെയര്‍മാനായി ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്.




ടി. പി. ബെന്നിയാണ് കണ്‍വീനര്‍. ഈ സമിതി യുടെ രക്ഷാധി കാരികളായി ഡോ. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ., ബാബു എം. പിലാശ്ശേരി എം. എല്‍. എ., ടി. ആര്‍. ചന്ദ്ര ദത്ത്, പി. ടി. കുഞ്ഞു മുഹമ്മദ്, പുരുഷന്‍ കടലുണ്ടി, ജയരാജ് വാര്യര്‍ എന്നിവരുമാണ്.




സുമനസ്സുകളുടെ സഹായം ആവശ്യമായ ഈ ഘട്ടത്തില്‍ ശ്രീജിലിനെ സഹായിക്കേണ്ടത് നമ്മുടെ കടമയായി കണക്കിലെടുത്ത് ഓരോരുത്തരുടേയും സഹായങ്ങള്‍ എസ്. ബി. ടി. തൃശൂര്‍ മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍ എത്തിക്കാന്‍ ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ അഭ്യര്‍ത്ഥിക്കുന്നു.




അക്കൌണ്ട് വിവരങ്ങള്‍:




Sreejil Relief Committee,
SB A/C NO: 67078967356,
SBT main branch,
Post box no: 528,
Thrissur - 680 020.


കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : വൈശാഖന്‍ 0091 94470 24 154

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫുജൈറ തുറമുഖത്ത് നിന്ന് കാണാതായതായി പരാതി.

കപ്പല്‍ ജീവനക്കാരനായ മലയാളിയെ യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് കാണാതായതായി പരാതി. കോഴിക്കോട് പുതിയങ്ങാടി അഭയത്തില്‍ സി.വി ഗംഗാധരന്‍റെ മകന്‍ സനജ് ഗംഗാധരനെയാണ് കാണാതായിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റീം ഷിപ്പ് കമ്പനി എന്ന സ്ഥാപനത്തി‍ന്‍റെ ഉടമസ്ഥതയിലുള്ള എം.ടി രത്ന ഉര്‍വി എന്ന കപ്പലില്‍ കഴിഞ്ഞ മാസം 25 നാണ് സനജ് ജോലിക്ക് കയറിയത്. കപ്പലില്‍ ഫോര്‍ത്ത് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സനജിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 March 2009

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു

പുത്തന്‍ പീടികയില്‍ അബ്ദു റഹ്‌മാന്‍ എന്ന പി. പി. എ. റഹ്‌മാന്‍ മൗലവി (കല്‍ത്തറ)യുടെ പാസ്പോര്‍ട്ട്‌ മുസഫ്ഫയില്‍ വെച്ച്‌ നഷ്ടപ്പെട്ടു. പാസ്പോര്‍ട്ട്‌ നമ്പര്‍ ഇ.5177033. കണ്ട് കിട്ടുന്നവര്‍ 050 4163626 എന്ന നമ്പറിലോ 02 5523491 /02 5524773എന്ന നമ്പറിലോ അറിയിക്കാന്‍ അപേക്ഷിക്കുന്നു.




- ബഷീര്‍ വെള്ളറക്കാട്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 March 2009

കുവൈറ്റില്‍ മലയാളി യുവാവിനെ കാണ്മാനില്ല

തിരുവനന്തപുരം ചിറയന്‍ കീഴ് സ്വദേശി നൗഷാദിനെ കുവൈറ്റില്‍ കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ഒന്നര മാസം മുന്‍പാണ് നൗഷാദ് കുവൈത്തില്‍ എത്തിയത്. കുവൈറ്റിലെ കബദ് പ്രവിശ്യയിലെ ഒരു ഒട്ടക ലായത്തില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തെ പറ്റി വിവരം ലഭിക്കുന്നവര്‍ 66 56 01 39 എന്ന ടെലിഫോണ്‍ നമ്പറില്‍ വിളിക്കുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്