19 July 2009

url shortening services ഉം Imagens anexadas വയറസും

url-shortening-servicesനിങ്ങളുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും കുറച്ച് ഫോട്ടോസ് അറ്റാച്ച് ചെയ്ത ഒരു ഈമെയില്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ സൂക്ഷിക്കുക. അടുത്തയിടെ പ്രചരിക്കുന്ന ഒരു പുതിയ വയറസ് ഈമെയില്‍ ഇങ്ങനെയാണ് വരുന്നത്. അതിന്റെ രൂപം താഴെയുള്ള ചിത്രത്തില്‍ കാണുന്നത് പോലെയാണ്. ഫോട്ടോയുടെ പേര് വ്യത്യസ്തമാകാം. പക്ഷെ മറ്റ് വിശദാംശങ്ങള്‍ എല്ലാം മിക്കവാറും ചിത്രത്തില്‍ കാണുന്നത് പോലെ തന്നെ.
 

Email with text Imagens anexadas

 
ഫോട്ടോ കാണാനായി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു .exe ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ തുടങ്ങും. ഈ ഫയലിലാണ് വയറസ് പതിയിരിക്കുന്നത്. ഇത് റണ്‍ ചെയ്താല്‍ വയറസ് നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കും. ബാങ്കിങ് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ചതാണ് ഈ വയറസ്. നിങ്ങളുടെ ഓണ്‍‌ലൈന്‍ ബാങ്കിങ് പാസ്‌വേഡും മറ്റും ഈ വയറസ് ഇതിന്റെ നിര്‍മ്മാതാവിന് അയച്ചു കൊടുക്കും.
 

Imagens-anexadas-virus-payload

 
ലിങ്കിനു മുകളില്‍‍ മൌസ് കഴ്സര്‍ കൊണ്ടു വെച്ചാല്‍ സാധാരണ ഗതിയില്‍ ആ ലിങ്ക് ക്ലിക്ക് ചെയ്താല്‍ നാം പോകുന്ന സൈറ്റിന്റേയോ ആല്ലെങ്കില്‍ നമ്മുടെ കമ്പ്യൂട്ടറിലേക്ക് വരുന്ന ഫയലിന്റേയോ പേര് സ്റ്റാറ്റ്സ് ബാറില്‍ തെളിയും. ഇത് നോക്കിയാല്‍ ലിങ്ക് ഉപദ്രവകാരി ആണോ എന്ന് പലപ്പോഴും മനസ്സിലാക്കാന്‍ ആവും. ഉദാഹരണത്തിന് ഈ ലിങ്കിനു മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ സ്റ്റാറ്റ്സ് ബാറില്‍ http://www.epathram.com/ എന്ന് വരും. ഇത് നിങ്ങള്‍ക്ക് പരിചിതമായ ഒരു സൈറ്റ് ആയത് കൊണ്ട് ഇത് സുരക്ഷിതമായ ലിങ്ക് ആണെന്ന് ഉറപ്പാക്കാം. അത് പോലെ ഈ ലിങ്കിനു മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ പോകുന്ന ഫോട്ടോയുടെ ഫയലിന്റെ പേര് സ്റ്റാറ്റസ് ബാറില്‍ കാണാം. ഫയലിന്റെ പേരിന്റെ അവസാനം .jpg എന്ന് കാണുന്നതോടെ നിങ്ങള്‍ ഡൌ‍ണ്‍‌ലോഡ് ചെയ്യാന്‍ പോകുന്നത് ഒരു ഫോട്ടോ ഫയല്‍ തന്നെ എന്ന് ഉറപ്പ് വരുത്താം.
 
എന്നാല്‍ ഇത് മറി കടക്കുവാന്‍ url shortening സങ്കേതം ഉപയോഗിച്ചിരിക്കുന്നു ഈ ഈമെയിലില്‍. ട്വിറ്റര്‍ പോലുള്ള മൈക്രോ ബ്ലോഗിങ് സര്‍വീസുകള്‍ വന്നതോടെയാണ് url shortening സര്‍വീസുകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നത്. വെറും 140 അക്ഷരങ്ങള്‍ നീളമുള്ള സന്ദേശങ്ങള്‍ മാത്രമേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാനാവൂ. സന്ദേശത്തോടോപ്പം ലിങ്ക് പോസ്റ്റ് ചെയ്യുന്നതോടെ പലപ്പോഴും 140 അക്ഷരങ്ങളില്‍ കൂടുതലാവും. ഈ പ്രശ്നം പരിഹരിക്കാന്‍ ഇത്തരം url shortening സര്‍വീസ് സഹായകരമാവുന്നു. tinyurl.com, bit.ly, cli.gs, zi.ma, twurl.na, is.gd, snipurl.com, poprl.com, ad.vu, tr.im, budurl.com എന്നിവ വളരെ ജനപ്രിയമായ സര്‍വീസുകളാണ്. കൂടുതല്‍ സര്‍വീസുകള്‍ ഇവിടെ.
 
കൂടുതല്‍ നീളമുള്ള ലിങ്കുകള്‍ ഈ സൈറ്റുകള്‍ ചെറുതാക്കി തരും. ഉദാഹരണത്തിന് ഈ പോസ്റ്റിന്റെ url http : // www . epathram . com / itsit / 2009 / 07 / url - shortening - services - imagens . shtml ആണ്. 75 അക്ഷരങ്ങളുള്ള ഈ ലിങ്ക് tinyurl.com ല്‍ കൊടുത്തപ്പോള്‍ ഇത്രയുമായി : http : // tinyurl . com / lmw7at വെറും 25 അക്ഷരങ്ങള്‍ മാത്രം.
 
മുകളില്‍ പറഞ്ഞ ഈമെയിലിലെ ഫോട്ടോ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ലിങ്കിനു മുകളില്‍ മൌസ് കഴ്സര്‍ വെച്ചാല്‍ സ്റ്റാറ്റസ് ബാറില്‍ കാണുന്ന അഡ്രസ് ഇതാണ് : http : // cli . gs / Ghn53Q
 
എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലോഡ് ചെയ്യപ്പെടുന്ന പേജ് നിങ്ങളുടെ ബ്രൌസറില്‍ ലോഡ് ആവുന്നതിനൊപ്പം വയറസ് അടങ്ങിയ xupload.exe എന്ന ഒരു ഫയലും ഡൌണ്‍‌ലോഡ് ആവും. ഇത് വരുന്നതാവട്ടെ http : // fotos . live1 . fromru . su എന്ന അഡ്രസില്‍ നിന്നും. ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഈ ഫയല്‍ സേവ് ചെയ്യുവാന്‍ ചോദിക്കുമ്പോള്‍ കാന്‍സല്‍ കൊടുക്കുന്നതോടെ പ്രശ്നം അവിടെ തീരും. ഈ ഫയലിന്റെ പേര് പലപ്പോഴും വേറെ വേറെ ആയിരിക്കും. ഫയല്‍ വരുന്ന അഡ്രസും മാറി കൊണ്ടിരിക്കും.
 
ഇങ്ങനെ url ചെറുതാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രധാന പ്രശ്നവും ഇതു തന്നെ. url ന്റെ യഥാര്‍ത്ഥ പേര് മറയുന്നതോടെ നമ്മള്‍ ക്ലിക്ക് ചെയ്യുന്ന ലിങ്കിന്റെ സ്രോതസ്സ് മനസ്സിലാക്കാന്‍ കഴിയാതാവുന്നു. ഈ സൌകര്യം ദുരുപയോഗപ്പെടുത്തിയാണ് നേരത്തേ പറഞ്ഞ ഈമെയിലില്‍ വയറസ് അടങ്ങുന്ന എക്സിക്യൂട്ടബ്‌ള്‍ ഫയലിന്റെ ലിങ്ക് ഫോട്ടോ ആണെന്ന് പറഞ്ഞ് നല്‍കിയിരിക്കുന്നത്. മൌസ് കഴ്സര്‍ ലിങ്കിനു മുകളില്‍ വെച്ചാല്‍ കാണുന്നത് ചുരുക്കിയ url മാത്രമാണ്. സ്പാം മെയിലുകളെ തടുക്കുവാന്‍ ഉപയോഗിക്കുന്ന ആന്റി സ്പാം പ്രൊഗ്രാമുകളേയും ഈ വിദ്യ ഉപയോഗിച്ച് കബളിപ്പിക്കുന്നുണ്ട്.
 
ഇത്തരത്തില്‍ ചുരുക്കിയ url തിരിച്ച് വലുതാക്കി കാണിക്കാന്‍ സഹായിക്കുന്ന ചില സൈറ്റുകളുമുണ്ട്. http://unshort.me/ , http://www.unshorten.com/ എന്നീ സൈറ്റുകളില്‍ ചുരുക്കിയ url കൊടുത്താല്‍ അതിന്റെ സ്രോതസ്സ് ഈ സൈറ്റുകള്‍ കാണിച്ചു തരും. നിങ്ങള്‍ ഉപയോഗിക്കുന്നത് ഫയര്‍ ഫോക്സ് ബ്രൌസര്‍ ആണെങ്കില്‍ ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താലും മതി.

Labels:

3 അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

sir...
its a good information...
i got same mail on my HOTMAIL....
today only i get epathram link in my mail from u r correspondent..
thanks

-uNNiKKuTTaN-

Mon Aug 10, 11:22:00 PM  

എനിക്കും ഈ മെയില്‍ കിട്ടിയിരുന്നു. അത് ഓപ്പണ്‍ ചെയ്തോ എന്ന് ഓര്‍ക്കുന്നില്ല, കമ്പ്യുട്ടെരില്‍ വൈറസ്‌ കയറിയോ എന്നറിയാന്‍ എന്ത് ചെയ്യണം, എന്റെ ആന്റിവൈറസ് AVG ആണ്. അതില്‍ കാണിക്കുന്നില്ല.

Tue Aug 11, 10:48:00 AM  

ഈ വൈറസ് വന്നിട്ടുണ്ടെങ്കില്‍ അത് റിമൂവ് ചെയ്യുവാന്‍ ESET NOD32 എന്ന അന്റി വൈറസോ അല്ലെങ്കില്‍ MSN Virus Removal Tool ഈ പ്രോഗ്രമോ ഉപയോഗിച്ചാല്‍ മതിയാവും. അതിന്റെ സ്കാന്‍ ലോഗ് നോക്കിയാല്‍ ഈ വൈറസ് വന്നിട്ടുണ്ടോ എന്നറിയാം.

MSN Foto virus എന്ന പേരിലാണ് ഇവന്‍ കൂടുതല്‍ അറിയപ്പെടുന്നത്. മെസ്സജര്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

Wed Aug 12, 03:26:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്