ആര്യക്ക് സഹായമായി കേരള ക്ലിക്ക്സ് ദൃശ്യം 2008

ഇന്‍റര്‍നെറ്റ് ഫ്ളിക്കര്‍ ഗ്രൂപ്പായ കേരള ക്ലിക്സിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ദൃശ്യം 2008 എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ ഡിസംബര്‍ 26 ന് 11:30 ന് കേരള കലാ മണ്ഡലം വൈസ് ചേയര്‍മാന്‍ ഡോ. കെ. ജി. പൌലോസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശനം ഡിസംബര്‍ 29 വരെ ഉണ്ടായിരിക്കും. പ്രദര്‍ശന വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാ‍നം കോഴിക്കോട് മേപയൂര്‍ വില്ലേജില്‍ രക്താര്‍ബുദ ബാധിതയായ നാലു വയസുകാരി ആര്യ യുടെ ചികിത്സയ്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആര്യയെ പറ്റി കൂടുതൽ ഇവിടെ വായിക്കുക.
ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത, എന്നാല്‍ ഫോട്ടോഗ്രാഫിയെ മനസിന്‍റെ സംവേദന മാധ്യമമായി കാണുന്ന 74 കലാകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്‍റെ അന്തമില്ലാത്ത നന്മകളെ തിരിച്ചറിയാനും ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിൽ ‍കൂടി അതിനെ അവതരിപ്പിക്കാനും ഉള്ള ഒരു വേദി എന്നതാണ് കേരള ക്ളിക്സ് എന്ന ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ കല, സംസ്കാരം, ജന്തു സസ്യ വൈവിദ്ധ്യങ്ങള്‍, സാഹിത്യം, പ്രകൃതി വൈവിദ്ധ്യങ്ങള്‍, സ്ഥല വിശേഷങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ പങ്കു വയ്ക്കുന്ന ത്രഡുകള്‍ കേരള ക്ളിസിന്‍റെ ഒരു പ്രത്യേകതയാണ്. ഇത് ഒരു പഠന പ്രക്രിയ പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനും സാധിക്കുന്നുണ്ടെന്ന് കേരള ക്ലിക്സിന്റെ സംഘാടകരായ സന്തൊഷും ജയപ്രകാശും പറഞ്ഞു.
മലയാളത്തിന്‍റെ പച്ചപ്പ് തെളിമയോടെ സൂക്ഷിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അനേകം മനോഹരമായ ചിത്രങ്ങളുണ്ടെങ്കിലും, തിരഞ്ഞടുത്ത കുറച്ച് ചിത്രങ്ങളുടെ പ്രദശനമാണ് നടക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമാണിത്.
ക്രോണിക് മൈലോയിഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ എന്ന ഗ്രാമത്തിലുള്ള ആര്യ എന്നു പേരുള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യാനും കേരളാ ക്ളിക്സ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ശ്രമ ഫലമായി 4 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.
പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫി വിതരണക്കാരായ പിക്സെട്രായുടെ സഹകരണത്തോടെ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീ. സേതുരാമന്‍, ചെന്നൈ ആണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്.
- മധു ഇ. ജി.

Labels: , , ,

  - ജെ. എസ്.
   ( Wednesday, December 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍
അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. ഇസ്‌ ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ്‌ ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ്‌ ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്‌. മുസ്വഫ എസ്‌. വൈ. എസ്‌. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്‌. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ്‌ ദുല്‍ ഹമീദ്‌ സ അദി നന്ദിയും രേഖപ്പെടുത്തി.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , , ,

  - ജെ. എസ്.
   ( Tuesday, December 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പി. ടി. അബ്ദുറഹ്മാന്‍ ട്രോഫി മാപ്പിളപ്പാട്ട് മത്സരം
ദോഹ : തനിമ കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന നാലാമത് പി. ടി. അബ്ദു റഹ്മാന്‍ ട്രോഫിക്കു വേണ്ടിയുള്ള മാപ്പിള പ്പാട്ട് മത്സരം ഡിസംബര്‍ 12ന്‌ വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ദോഹ മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 5484104, 5316948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. റജിസ്റ്ററേഷന്‍ ഫോറം മന്‍സൂറയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ലഭ്യമാണ്.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, December 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാബുരാജ് സംഗീത സന്ധ്യ
ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന 'ബാബുരാജ് സംഗീത സന്ധ്യ' ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍‌റ്ററിലെ റോസ് ലോന്‍‌ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.
ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
- മുഹമ്മദ് സഗീര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.
   ( Wednesday, December 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോട്ടോല്‍ പ്രവാസി സംഗമം പെരുന്നാള്‍ സന്ധ്യ
യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
തുടര്‍ന്ന്, ഇടവേള റാഫി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "പെരുന്നാള്‍ സന്ധ്യ" എന്ന ന്യത്ത - സംഗീത ഹാസ്യ വിരുന്നില്‍ ടിപ് ടോപ് അസീസിന്‍റെ "കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും" എന്ന ചിത്രീകരണവും വിവിധ കലാ പരിപാടികളും അരങ്ങേറും. (വിവരങ്ങള്‍ക്ക് : ബഷീര്‍ വി. കെ. 050 97 67 277)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Monday, December 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്വാതി തിരുനാള്‍ സംഗീതോത്സവം
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.
പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- ഇ. ജി. മധു, മസ്കറ്റ്

Labels: , , ,

  - ജെ. എസ്.
   ( Sunday, December 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കസവു തട്ടം ഒരുങ്ങുന്നു
ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, December 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യുവ കലാ സാഹിതി ചിത്ര കലാ ക്യാമ്പ്
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
പ്രശസ്ത ചിത്രകാര ന്മാരായ പ്രമോദ് കുമാര്‍, സുരേഷ് കുമാര്‍, നസീം അമ്പലത്ത്, സദാശിവന്‍ അമ്പലമേട്, മനോജ്, ഹര്‍ഷന്‍, കുമാര്‍, സതീശ് എന്നിവര്‍, തങ്ങളുടെ രചനകള്‍ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് വരകളാലും വര്‍ണ്ണങ്ങളാലും പ്രകടിപ്പിച്ചു. പ്രതിഭകളുടെ നവ മുകുളങ്ങള്‍ പല കുട്ടികളിലും കാണാന്‍ കഴിയുന്നതായി സമരന്‍ തറയില്‍ അഭിപ്രായപ്പെട്ടു. ആ കഴിവിനെ തുടരെ പ്രോത്സാഹി പ്പിക്കുകയും ശരിയായ കാഴ്ചകളിലൂടെ പുതിയ രചനകളിലേക്ക് വഴി തുറക്കുകയും ചെയ്യാന്‍ കഴിയും വിധം കൂടുതല്‍ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ഡിസംബര്‍ 5-ന് അജ്‌മാന്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന യുവ കലാ സഹിതി വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രദര്‍ശിപ്പിക്കു ന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
- സുനില്‍ രാജ്‌ കെ. സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനാ‍യ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

അഗ്നിസാക്ഷി, അഷ്ടപദി, തമ്പ്, ആലോലം, കനലാട്ടം, പാഞ്ചജന്യം, മധുചന്ദ്രലേഖ, സൂര്യന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്.

- ബിനീഷ് തവനൂര്‍

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഏക ദിന ചിത്രകലാ ക്യാമ്പ്‌
യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച്‌ സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ്‌ ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ്‌ നാഷണല്‍ സ്ക്കൂളില്‍ വെച്ച്‌ നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ്‌ കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ്‌ 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.
വരക്കുന്ന തിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നതാണ്‌. വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടു വരേണ്ടതാണ്‌.
പ്രവേശന ഫോറം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- സുനില്‍രാജ്‌ കെ. (സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ)

Labels: , , , , ,

  - ജെ. എസ്.
   ( Monday, November 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു
യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ 'കുഞ്ഞിരാമന്‍', അല്‍ ഐന്‍ ഐ. എസ്. സി. യുടെ 'ഗുഡ് നൈറ്റ്', മാക് അബുദാബിയുടെ 'മകുടി', അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ 'ചെണ്ട', കല അബുദാബിയുടെ 'ഭൂമീന്‍റെ ചോര', ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ 'സൂസ്റ്റോറി', എപ്കോ ദുബായ് അവതരിപ്പിച്ച 'സമയം', ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ 'ഇത്ര മാത്രം' എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.
മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)
എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, November 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം
ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍.
ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.
വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.
പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.
ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.
ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.
ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.
ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.
വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , , , ,

  - ജെ. എസ്.
   ( Tuesday, November 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന്‌ കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ്‌ ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.
കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.
എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്‌.
വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
തുടര്‍ന്നു എന്‍. എസ്. മാധവന്റെ "ചുവന്ന പൊട്ട് " എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്.
അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി
എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍.
ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് .
നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Saturday, November 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്"ശാന്തം തലശ്ശേരി" ഫോട്ടോ പ്രദര്‍ശനം
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച 'ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി' യുടെ ഭാഗമായി ഫോട്ടോ - ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.
വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ - ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31.
വിലാസം:
സിക്രട്ടറി,
വടകര എന്‍. ആര്‍. ഐ. ഫോറം,
പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ.
(വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ - 050 74 23 412, രതീഷ്‌ വടകര - 050 64 21 903)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, November 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദര്‍ശനയുടെ കളിയരങ്ങ്
ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, October 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി
കഴിഞ്ഞ കാലത്തെ നന്മകളെ നെഞ്ചോടടക്കി പ്പിടിച്ചു കൊണ്ടു മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂ എന്ന് കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി പ്രസ്താവിച്ചു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച 'ഇഷാമുല്ല' കേരളാ സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള 'ഇഷാമുല്ല'യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും
ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു.
പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.
നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Saturday, October 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്