സലഫി ടൈംസ്‌ ലേ ഔട്ട് ലോഗോ പ്രകാശനം
ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന "സലഫി ടൈംസ്‌" സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ്‌ മേഖലയിലുമാണ് സലഫി ടൈംസ്‌ പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ്‌ മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.

Labels: , , , , ,

  - ജെ. എസ്.
   ( Saturday, December 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ. എസ്. സി. സാഹിത്യോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.




പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Thursday, December 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്
ദുബായ് : ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ മാനവിക കൂട്ടായ്മ എത്രയും വേഗം രൂപവല്‍ക്കരിക്കാന്‍ എന്‍. കെ. എം. ഷെരീഫ് ആഹ്വാനം ചെയ്തു. ഗ്രന്ഥ ശാല പ്രവര്‍ത്തകനും വാഗ്മിയും കൊച്ചി മൌലാന ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡണ്ടും എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എം. ഷെരീഫിന് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായന കൂട്ടം) നല്കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു എന്‍. കെ. എം. ഷെരീഫ്.




ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ - ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത്‌ ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




"സലഫി ടൈംസ്‌" എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.




മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു.




സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, December 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുസ്തക പ്രകാശനം ബഹറൈനില്‍
ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.




ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക.




പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.




പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും.


Labels: , , , ,

  - ജെ. എസ്.
   ( Sunday, November 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്വീകരണ സംഗമവും സംവാദവും
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ - ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.




'വര്‍ത്തമാനകാല വിഹ്വലതകള്‍' എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു.
വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം 'കൊച്ചി കോട്ടേജ്', നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്.




യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.




കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Sunday, November 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വായനക്കൂട്ടം ശിശു ദിന സംഗമം
ദുബായ് : ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബര്‍ പതിനാലിന് രാജ്യം ശിശു ദിനമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ദുബായ് വായനക്കൂട്ടം ഒരുക്കിയ ശിശു ദിന സംഗമം അക്ഷര സ്നേഹികളായ സുമനസ്സുകളുടെ സാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയമായി.




ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട്‌ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു.




കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ "കുമ്മാട്ടി " എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത്‌ തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ്‌ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു.




പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, November 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം
ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.




മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍.




ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.




വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.




പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.




ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.




ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.




ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.




ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.




ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.




വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , , , ,

  - ജെ. എസ്.
   ( Tuesday, November 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുസ്തക പ്രകാശനം
റിനൈസ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ രചിച്ച സമാധാനം സ്നേഹത്തിലൂടെ ഗ്രന്ഥം കെ. എ. ജെബ്ബാരിയ്ക്ക് നല്‍കി വി. എസ്. അഷ്രഫ് പ്രകാശനം ചെയ്തു. അഡ്വ. മുഈനുദ്ദീന്റെ “ബന്ധങ്ങളുടെ മനശ്ശാസ്ത്രം” ശരീഫ് പി. കെ. യ്ക്ക് നല്‍കി കരീം സലഫിയും പ്രകാശനം നിര്‍വഹിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജ പുസ്തക മേളയില്‍ ഡി.സി. യും
ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.

Labels: , , , , ,

  - ജെ. എസ്.
   ( Monday, October 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുസ്തക പ്രകാശനവും പ്രഭാഷണവും
റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.




യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.




സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

Labels: , , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രണയം സമകാലികം പ്രകാശനം
ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

Labels: , , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്