ദുബായില്‍ ക്രിസ്മസ് ആഘോഷം
ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
- അഭിജിത്ത് എരവിപേരൂര്‍

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല
ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സലഫി ടൈംസ്‌ ലേ ഔട്ട് ലോഗോ പ്രകാശനം
ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന "സലഫി ടൈംസ്‌" സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ്‌ മേഖലയിലുമാണ് സലഫി ടൈംസ്‌ പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ്‌ മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.

Labels: , , , , ,

  - ജെ. എസ്.
   ( Saturday, December 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413.)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, December 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമ ഒരുമനയൂര്‍ ഈദ് മീറ്റ്
ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ 'ഒരുമ ഒരുമനയൂര്‍' ദുബായ്, ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി ദുബായ് സഫാ പാര്‍ക്കില്‍ ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി. പി. ജഹാംഗീറിന്‍റെ അധ്യക്ഷതയില്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ ഇനം കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ അറിയപ്പെടുന്ന ശ്രീ. സബാ ജോസഫ് മുഖ്യ അതിഥി ആയിരുന്നു. മാപ്പിള കലാ അക്കാദമി കണ്‍വീനര്‍ അഷറഫ് അത്തോളി, ഇന്ത്യന്‍ മീഡിയാ ഫോറം എക്സിക്യൂട്ടീവ് അംഗം കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ നടന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെ യുവാക്കളില്‍ ബോധവ ല്‍ക്കരണം നടത്താന്‍ ഇത്തരം സംഗമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സബാ ജോസഫ് പറഞ്ഞു. കലാ കായിക മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ മുസദ്ദിക്ക്, ഫൈസല്‍. പി. കെ., ബീരാന്‍ കുട്ടി, ഷാജഹാന്‍. എ. പി., ലിയാകത്. ആര്‍. എം., അബ്ദുല്‍ ഗനി, അബ്ദുല്‍ ഹസീബ്, നസീര്‍. പി., സമീര്‍. പി. സി. എന്നിവര്‍ നേത്യത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ആര്‍. എം. കബീര്‍ സ്വാഗതവും, മീഡിയാ കണ്‍വീനര്‍ ആര്‍. വി. കബീര്‍ നന്ദിയും പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Tuesday, December 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമ ഈദ് മീറ്റ്
ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഒരുമ ഈദ് മീറ്റ്' ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Monday, December 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖുതുബയുടെ മലയാള മൊഴി മാറ്റം
ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Saturday, December 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്
ദുബായ് : ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ മാനവിക കൂട്ടായ്മ എത്രയും വേഗം രൂപവല്‍ക്കരിക്കാന്‍ എന്‍. കെ. എം. ഷെരീഫ് ആഹ്വാനം ചെയ്തു. ഗ്രന്ഥ ശാല പ്രവര്‍ത്തകനും വാഗ്മിയും കൊച്ചി മൌലാന ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡണ്ടും എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എം. ഷെരീഫിന് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായന കൂട്ടം) നല്കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു എന്‍. കെ. എം. ഷെരീഫ്.
ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ - ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത്‌ ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
"സലഫി ടൈംസ്‌" എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു.
സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, December 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു
ദുബായ് : കേരളാ ബില്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ 2008” ദുബായില്‍ ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 7 വരെ ദുബായ് അല്‍ ബൂം വില്ലേജില്‍ നടക്കുന്ന എക്സ്പോയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. ഡിസംബര്‍ 7ന് അബുദാബിയിലെ റോയല്‍ മെറിഡിയനിലും പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതല്‍ 8 മണി വരെയാണ് പ്രവേശന സമയം. ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാ‍ക്കളെ ഒരുമിച്ച് കാണുവാനും കേരളത്തിലെ വിവിധ പ്രമുഖ കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തി ആകുന്ന വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി അറിയുവാനും ഉള്ള സുവര്‍ണ്ണ അവസരം ആയിരിക്കും നിക്ഷേപകര്‍ക്ക് ഇത്തവണയും കേരള പ്രോപ്പര്‍ട്ടി എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.


Labels: , , , ,

  - ജെ. എസ്.
   ( Thursday, December 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനാ‍യ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

അഗ്നിസാക്ഷി, അഷ്ടപദി, തമ്പ്, ആലോലം, കനലാട്ടം, പാഞ്ചജന്യം, മധുചന്ദ്രലേഖ, സൂര്യന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്.

- ബിനീഷ് തവനൂര്‍

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദീനീ സേവനം മത ബാധ്യത - ബാപ്പു മുസ്ലിയാര്‍
ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച്‌ ദീനീ കാര്യങ്ങളില്‍ അത്‌ വിശ്വാസികള്‍ക്ക്‌ മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -​‍ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്ന‍ു അദ്ദേഹം.
"കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്ന‍ാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്ന‍ുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്ന‍ും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ്‌ തിരു നബി അരുളിയിട്ടുള്ളത്‌.
ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്‌. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്‌. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ്‌ അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്ന‍ു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. 'ഒറ്റ മരം കാവാവുകയില്ല' എന്ന പഴ മൊഴിയും അതാണ്‌ നമ്മെ ത്യര്യപ്പെടുത്തുന്നത്‌.
ദേര - സബഖയിലെ ഇന്റക്സ്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ്‌ എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തുടര്‍ന്ന‍്‌ ദുബൈ സുന്ന‍ി സെന്റര്‍ സെക്രട്ടറി സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്ന‍ിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു.
മിദ്ലാജ്‌ റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട്‌ അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ്‌ പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ്‌ തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
- ഉബൈദ് (056-6041381)

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 30, 2008 )    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

it is good attempt to support the propagations

i am very thankfull to the publishers

i hope this kind of news if future
thanknig you
Abdulla Abu Dhabi

02 December, 2008  

welcome to such news which would lead the people to positive thoughts, a relief from mechanism of Metro life.

03 December, 2008  

ഇത് വളരെ നല്ല ന്യൂസ് ആണ്. ഞാന്‍ വായിച്ചപ്പോള്‍ സന്ദോഷം വന്നു , കാരണം ഇത്പോലോത്തെ വാര്‍ത്തകള്‍ സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കും . തീവ്രവാദം വര്‍ദിച്ചുവരുന്ന ഈ കാലത്ത് തീര്‍ച്ചയായും ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു . വാര്‍ത്ത പ്രസിദ്ധീകരിച്ച നിങ്ങള്‍ക്ക് നന്ദി , ഇനിയും ഇദുപൊലൊത വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു .

03 December, 2008  

ഈ വാര്‍ത്ത വായിച്ചപ്പോല് എനിക്ക്‌വളരെ വലിയ സന്തോഷം ഉണ്ടായി, ഇനിയും ബാപ്പു മുസ്ലിയാരെ പ്പോലുള്ള സമസ്തയുടെ നേതാക്കളുടെ പ്രസ്താവനകളും സങ്ങടന വാര്‍ത്തകളും കൂടുതലായി പ്രസിതീകരിക്കണം എന്നും സവിനയം അപേക്ഷിക്കുന്നു

04 December, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്വീകരണ സംഗമവും സംവാദവും
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ - ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.
'വര്‍ത്തമാനകാല വിഹ്വലതകള്‍' എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു.
വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം 'കൊച്ചി കോട്ടേജ്', നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്.
യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Sunday, November 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്രാജ്യത്തോടൊപ്പം നില്‍ക്കുക
ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല.
ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക.
പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Saturday, November 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാലക്കാട് NSS എഞ്ചിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ പ്രമുഖ സംഘടനയായ NSS Alumni യുടെ വാര്‍ഷിക ആഘോഷ പരിപാടികളും ജെനറല്‍ ബോഡിയും കുടുംബ സംഗമവും നവംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ദുബായ് ദെയ്‌റയിലെ റാഡിസണ്‍ ഹോട്ടലില്‍ സബീല്‍ ബോള്‍ റൂമില്‍ നടക്കും. “സാവിയ 2008‍” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും. രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ tvj@eim.ae എന്ന ഈമെയില്‍ വിലാസത്തില്‍ നേരത്തേ അറിയിച്ചാല്‍ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം
യു. എ. ഇ. യിലെ ആയിരത്തോളം മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ AKMG - All Kerala Medical Graduates ന്റെ ദുബായ് ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഉം അല്‍ ഖുവൈനിലെ ബാറക്കുട റിസോര്‍ട്ടില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്റ്ററേഷനും പരിപാടിയുടെ സംഘാടകന്‍ ഡോ. ഫിറോസ് ഗഫൂര്‍ (050 5742142) നേയോ അല്ലെങ്കില്‍ ഇവെന്റ് കണ്‍‌വീനര്‍ ഡോ. വിനു പോത്തനേയോ (050 5840939) ബന്ധപ്പെടാവുന്നതാണ്.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, November 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ദുബായ് അപ്പീല്‍ കോടതി ഇന്ന് വിധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന കീഴ് കോടതി വിധി ക്കെതിരെയാണ് ദമ്പതികള്‍ അപ്പീല്‍ നല്‍കിയിരുന്നത്. കീഴ് കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മാസം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതേ സമയം, ഇവരെ നാടു കടത്തുമെന്ന കീഴ് കോടതി വിധി അപ്പീല്‍ കോടതി ശരി വച്ചു. ഒപ്പം പിഴ അടയ്ക്കാനും വിധി ആയിട്ടുണ്ട്.


Labels: , ,

  - ജെ. എസ്.
   ( Wednesday, November 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വടം വലി മത്സരം
ദുബായ് : തൃശൂര്‍ ജില്ലയിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യു. എ. ഇ. ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന വടം വലി മത്സരം യു. എ. ഇ. ദേശീയ ദിനമായ ഡിസംബര്‍ 2 നു ഉച്ചക്ക് ശേഷം ദുബായ് അല്‍ മവാക്കിബ് സ്കൂള്‍ ഗ്രൌണ്ടില്‍ (ഗര്‍ഹൂദ്, ദുബായ്) വെച്ചു നടത്തുന്നു. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : വി. കെ. ബഷീര്‍ 050 97 67 277
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Thursday, November 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വായനക്കൂട്ടം ശിശു ദിന സംഗമം
ദുബായ് : ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബര്‍ പതിനാലിന് രാജ്യം ശിശു ദിനമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ദുബായ് വായനക്കൂട്ടം ഒരുക്കിയ ശിശു ദിന സംഗമം അക്ഷര സ്നേഹികളായ സുമനസ്സുകളുടെ സാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയമായി.
ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട്‌ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു.
കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ "കുമ്മാട്ടി " എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത്‌ തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ്‌ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു.
പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, November 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം
ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍.
ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.
വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.
പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.
ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.
ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.
ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.
ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.
വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , , , ,

  - ജെ. എസ്.
   ( Tuesday, November 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ചേറ്റുവ പ്രവാസി കുടുംബ സംഗമം അബുദാബിയില്‍
ദുബായ്: തൃശൂര്‍ ജില്ലയിലെ ചേറ്റുവ നിവാസികളുടെ യു. എ. ഇ. യിലുള്ള സംഘടനയായ ചേറ്റുവ പ്രവാസിയുടെ കുടുംബ സംഗമം നവംബര്‍ ഏഴിനു വെള്ളിയാഴ്ച അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക വിനോദ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെ ആയിരുന്നു പരിപാടി.
പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ പദ്ധതി
ദുബായ് : ദുബായിലെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പിലാക്കുമെന്ന് വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗ പരിശോധന യോടൊപ്പം ചികിത്സയും അജണ്ടയി ലുണ്ടെന്ന് ഇവര്‍ പറഞ്ഞു. ആഫ്രിക്കയിലെ മലേറിയ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പങ്കാളിക ളാകുമെന്നും ഇന്ത്യന്‍ ഏരിയാ പ്രസിഡന്‍റ് തോമസ് വി. ജോണ്‍ വ്യക്തമാക്കി. ഗള്‍ഫ് ‍ഡിസ്ട്രിക് ഗവര്‍ണര്‍ കെ. എസ്. അബ്രഹാം, ഡോ. രജി കെ. മാത്യു, അബ്രഹാം കെ. ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, November 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷെയ്ഖ് മുഹമ്മദ് - ഗോര്‍ഡന്‍ ബ്രൌണ്‍ കൂടിക്കാഴ്ച്ച ഇന്ന്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോഡണ്‍ ബ്രൗണ്‍ യു.എ.ഇ. സന്ദര്‍ശനത്തിനെത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം തേടിയാണ് അദ്ദേഹം യു.എ.ഇ. യിലെത്തിയത്. സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ബ്രൗണ്‍ യു.എ.ഇ. യില്‍ എത്തിയത്. യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇദ്ദേഹം ഇന്നലെ ചര്‍ച്ച നടത്തി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ബ്രൗണ്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

Labels: , , ,

  - ജെ. എസ്.
   ( Tuesday, November 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പുസ്തക പ്രകാശനം
റിനൈസ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ രചിച്ച സമാധാനം സ്നേഹത്തിലൂടെ ഗ്രന്ഥം കെ. എ. ജെബ്ബാരിയ്ക്ക് നല്‍കി വി. എസ്. അഷ്രഫ് പ്രകാശനം ചെയ്തു. അഡ്വ. മുഈനുദ്ദീന്റെ “ബന്ധങ്ങളുടെ മനശ്ശാസ്ത്രം” ശരീഫ് പി. കെ. യ്ക്ക് നല്‍കി കരീം സലഫിയും പ്രകാശനം നിര്‍വഹിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം
ദുബായ് : ഇക്കഴിഞ്ഞ ഓണ കാലത്ത് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ഓണ സൌഭാഗ്യം പ്രൊമോഷന്‍ പദ്ധതിയില്‍ മെഗാ സമ്മാനമായ മാഞ്ഞൂരാന്‍ ഹൌസിങ് ഫ്ലാറ്റിന് അര്‍ഹത നേടിയ എം. സലീമിന് ഫ്ലാറ്റിന്റെ താക്കോല്‍ സമ്മാനിച്ചു. ദുബായ് ഫുഡ് വേള്‍ഡ് റെസ്റ്റോറന്റ് ഹോളില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി , മാഞ്ഞൂരാന്‍ ഹൌസിങ് ഡയറക്ടര്‍ ജോണ്‍ മാഞ്ഞൂരാന്‍, റസിഡന്റ് മാനേജര്‍ അനുമോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനം സലീമിന് നല്‍കിയത്. ഉമ്മുല്‍ ഖുവൈനില്‍ ഒരു ഫ്ലോര്‍ മില്ലില്‍ ജോലി ചെയ്യുന്ന എം. സലീം നാട്ടില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.

Labels: , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്‌
ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ
എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി
എന്നിവര്‍ സംസാരിച്ചു.
സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.
അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

we salute ..

28 October, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.
നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Saturday, October 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു
ദുബായ് : ദുബായില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകള്‍ ഒഴിയാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചു. ഇത്തരം വില്ലകള്‍ ഒഴിയാനായി ഒരു മാസത്തെ കാലാവധിയാണ് ദുബായ് മുനസിപ്പാലിറ്റി അധികൃതര്‍ അനുവദിച്ചിരുന്നത്. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Labels: , , ,

  - ജെ. എസ്.
   ( Saturday, October 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇരിഞ്ഞാലക്കുട പ്രവാസി ഓണാഘോഷം
ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദേരയിലെ ഫ്ലോറ ഗ്രാന്റ്‌ ഹോട്ടലില്‍, അല്‍ റിഗ്ഗ റോഡ്‌, വെച്ച്‌ ആഘോഷിക്കുന്നതാണ്‌.
വിശിഷ്ട അതിഥികളായി കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി, ഡോ. ആസാദ്‌ മൂപ്പന്‍, ശ്രീ കരീം അബ്ദുള്ള, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്‌.
തദവസരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള തളിയപ്പാടത്ത്‌ അബ്ദുള്ള മെമ്മോറിയല്‍ എക്സലന്റ്‌ അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബി വിതരണം ചെയ്യുന്നു. അവാര്‍ഡ്‌ ജേതാക്കള്‍: സെക്കന്ററി വിഭാഗം : പല്ലവി മേനോന്‍, ഹൈയര്‍ സെക്കന്ററി വിഭാഗം: ഫെറിന്‍ ബാബു, ഷീതു ജോജി ഊക്കന്‍, മായ മധു, ലിനറ്റ്‌ ചാക്കോ
ഓണാഘോഷ ത്തോടനു ബന്ധിച്ച്‌ റേഡിയോ ഏഷ്യ സംഗീത സംവിധായകന്‍ ശ്രീ. ശശിയുടെ നേതൃത്വത്തിലുള്ള ഗാന മേളയും, കേരള യുണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി മൂന്നു തവണ കലാ തിലകവും ദൂരദര്‍ശന്‍ ബി - ഗ്രേഡ്‌ ആര്‍ട്ടിസ്റ്റുമായ ശ്രിമതി ഷീജ രാജിന്റെ നൃത്ത നൃത്യങ്ങളും, ഇരിഞ്ഞാലക്കുട പ്രവാസി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, മറ്റു കലാ പരിപാടികള്‍, ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌.
ഏല്ലാ ഇരിഞ്ഞാലക്കുട പ്രവാസികളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതി അന്നേ ദിവസം യഥാ സമയം എത്തിച്ചേരണ മെന്നഭ്യ ര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 - 4978520 / 050 - 628837 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക
- സുനില്‍രാജ്‌ കെ (ജനറല്‍ സെക്രട്ടറി)

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വെണ്മ കുടുംബ സംഗമം
ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ "വെണ്മ യു. എ. ഇ." യുടെ ഓണം - ഈദ് ആഘോഷങ്ങളുടെ
ഭാഗമായി സംഘടിപ്പിക്കുന്ന 'വെണ്മ കുടുംബ സംഗമം' ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ കുടുംബ സംഗമത്തില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 566 38 17
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസി വിവാഹ വീരന്മാരെ തേടി ഇന്റര്‍പോള്‍
ദുബായ് : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വഞ്ചിച്ച് വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വിവാഹ തട്ടിപ്പ് വീരന്മാരെ പിടിയ്ക്കാന്‍ ഇനി ഇന്റര്‍പോള്‍ രംഗത്തിറങ്ങും. ഗുജറാത്തില്‍ ഇത്തരം വഞ്ചനയുടെ കഥകള്‍ ക്രമാതീതമായി പെരുകിയതോടെ ഗുജറാത്ത് പോലീസ് ആണ് ഇത്തരം തട്ടിപ്പുകാരെ പിടിയ്ക്കാന്‍ അന്താരാഷ്ട്ര പോലീസിന്റെ സഹായം തേടിയത്. വന്‍ സാമ്പത്തിക കുറ്റവാളികളേയും ക്രിമിനലുകളേയും മറ്റും പിടിയ്ക്കുവാന്‍ പുറപ്പെടുവിയ്ക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസാണ് ഗുജറാത്ത് പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവി ച്ചിരിയ്ക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കടന്നു കളയുന്നവരില്‍ ഏറിയ പങ്കും പ്രവാസികള്‍ ആണത്രെ. ഇത്തരക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടു വരുവാന്‍ ഇങ്ങനെ ഒരു നടപടി കൊണ്ട് കഴിയും. ഇത്തരം എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് ഇറക്കി കഴിഞ്ഞു. ഇതില്‍ ഒരാളെ ഇതിനോടകം തന്നെ പിടികൂടി നാട്ടിലേയ്ക്ക് അയച്ചു കഴിഞ്ഞു എന്ന് ഗുജറാത്ത് സി. ഐ. ഡി. യുടെ ഡി. ഐ. ജി. മീര രാം നിവാസ് അറിയിച്ചു.

ഇത്തരം കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. കുടുംബത്തി നുണ്ടാവുന്ന മാനഹാനി ഭയന്നും പെണ്‍കുട്ടികളുടെ പുനര്‍ വിവാഹത്തിനും വേണ്ടി ഇത്തരം സംഭവങ്ങള്‍ മൂടി വെയ്ക്കുന്നതും പ്രശ്നം പെരുകുന്നതിന് കാരണം ആവുന്നു.

വിദേശ വരനെ തേടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലഖു ലേഖ ഇറക്കുവാന്‍ ഗുജറാത്തി പ്രവാസി സംഘടന തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്.

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍
മലബാറിലെ മികച്ച പ്രോജക്ട് കളുമായി മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 23 ആം തിയതി മുതല്‍ 25 ആം തിയതി വരെ ദുബായിലെ ഷെറാട്ടന്‍ ടെയരയില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം. 17 മാസ്റ്റര്‍ ബില്‍ഡര്‍മാരുടെ കാലിക്കറ്റ്, കണ്ണൂര്‍, തലശ്ശേരി മലപ്പുറം എന്നിവിടങ്ങളില്‍ ഉള്ള 1000 മികച്ച ഭവനങ്ങള്‍ ഈ മെഗാ ഷോയില്‍ ഒരുമിക്കുന്നു. വളരെ എളുപ്പത്തിലുള്ള ഫിനാന്‍സ് ഓപ്ഷഷനുകളെ കുറിച്ചും മേളയില്‍ അറിയാന്‍ സാധിക്കും.മികച്ച വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ മൂന്നു ദിവസത്തെ മെഗാ ഷോ ഒരു നല്ല അവസരം ആയിരിക്കും. പ്രമുഖ ബില്ടെഴ്സ് ഒരുമിക്കുന്ന ഈ ഷോയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നല്ല അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആവശ്യാ നുസരണം വീടുകള്‍ തെരഞ്ഞെടുക്കാനും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കുറിച്ചറിയാനും ഈ ഷോ പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദം ആയിരിയ്ക്കും എന്നും സംഘാടകര്‍ അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, October 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷാര്‍ജയിലും വില്ല വില്ലനാകുന്നു
ഒരു വില്ലയില്‍ ഒരു കുടുബം എന്ന രീതി ഷാര്‍ജയിലും നടപ്പാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് അധിക്യതര്‍ റിയല്‍ എസ്റ്റേസ്റ്റ് കമ്പനികള്‍ക്ക് നല്‍കിയ തായാണ് റിപ്പോര്‍ട്ട്. അതേ സമയം, ഒരേ കുടുംബത്തില്‍ ഉള്ളവര്‍ ഒരു വില്ലയില്‍ താമസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദുബായ് മുനിസിപ്പാലറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അകന്ന ബന്ധുക്കളുമായി വില്ല പങ്കു വെക്കാന്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, October 23, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വില്ലകളിലെസുരക്ഷാപ്രശനം മൂലം ആയിരിക്കാം ഒരുപക്ഷെ കൂടുത്തൽ ആളുകൾ തീങ്ങീപ്പാർക്കുന്നതിനെ അനൂവദിക്കാത്തത്.മറ്റൊരു വശം എന്താണെന്ന് വച്ചാ‍ാൽ കുറഞ്ഞ ശംബളക്കാർ ആണ് ഇത്തരത്തിൽ തിന്ന്ങിപ്പാർക്കുന്നത് എന്നതാണ്.ശംബളത്തിൽ ഒരു വർദ്ധനവ് ലഭിക്കാത്തവരെ സംബന്ധിച്ച് പുതിയ നിയമം സാമ്പത്തീക പ്രതിസന്ധി ഉണ്ടാക്കും..

23 October, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍
മലബാര്‍ ഗോള്‍ഡിന്റെ ഗള്‍ഫിലെ നാലാമത് ഷോറൂം ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേളും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസ്സഡറുമായ ഹേമ മാലിനി ഉല്‍ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ 25ആമത് ഷോറൂം കൂടി ആണ് ഇത്.
നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്.
പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്.
കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്.

Labels: , , , ,

  - ജെ. എസ്.
   ( Thursday, October 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, October 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, October 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്മാര്‍ട്ട് സിറ്റി : കൊച്ചി ഉഴലുന്നു, മാള്‍ട്ട സ്മാര്‍ട്ടാകുന്നു
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി തടസങ്ങളില്‍ പെട്ട് ഉഴലുമ്പോള്‍ ടീകോമിന്‍റെ തന്നെ മാര്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നേറുന്നു. ദുബായില്‍ നടക്കുന്ന ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ മാള്‍ട്ട പദ്ധതിയുടെ മോഡലും മറ്റ് അനുബന്ധ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ദുബായില്‍ നടക്കുന്ന ജൈടെക്സില്‍ ടീകോം പവലിയനിലെ മുഖ്യ ആകര്‍ഷണവും മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെയാണ്. ഒരേ സമയത്താണ് കൊച്ചി, മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ടീം കോം അധികൃതരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകാന്‍ കൊച്ചി പദ്ധതിക്ക് ഇതു വരെ സാധിച്ചിട്ടില്ല.
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം മാള്‍ട്ട പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്ന് ടീ കോം അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടേയും മറ്റ് സൗകര്യങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനകം ഓഫീസുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഭൂമി കൈമാറ്റം മുതല്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി വരെയുള്ള നിരവധി കാര്യങ്ങളാണ് കൊച്ചി പദ്ധതി ഇഴയാന്‍ കാരണം. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാനാവൂ എന്നാണ് ടീകോം അധികൃതരുടെ നിലപാട്.
- ഇവാഞ്ചലിന്‍ ജേക്കബ്ബ്

Labels: , , , ,

  - ജെ. എസ്.
   ( Tuesday, October 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ ജൈറ്റെക്സിന് തുടക്കമായി
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാ ഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് 33 രാജ്യങ്ങളില്‍ നിന്നുള്ള 3300 ലധികം കമ്പനികളാണ് എത്തിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് ഉണ്ട്. കേരളത്തില്‍ നിന്ന് ഐ.ടി. സെക്രട്ടറി ഡോ. അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ജൈടെക്സിന് എത്തിയിട്ടുണ്ട്.
ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും.
വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്.
ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്.

Labels: , , , ,

  - ജെ. എസ്.
   ( Monday, October 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജൈടെക്സിന് ഇന്ന് തുടക്കം
ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പ്രദര്‍ശനവും സെമിനാറുകളും നടക്കുക. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അതേ സമയം ഇതിനോട നുബന്ധിച്ചുള്ള ജൈടെക്സ് ഷോപ്പര്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് ജൈടെക്സ് ഷോപ്പര്‍ നടക്കുന്നത്.

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പുസ്തക പ്രകാശനവും പ്രഭാഷണവും
റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.
സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

Labels: , , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രണയം സമകാലികം പ്രകാശനം
ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.

Labels: , , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബീച്ചിലെ സെക്സിന് മൂന്നു മാസം തടവ്
ഏറെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദുബായിലെ ബീച്ച് കമിതാക്കളുടെ കേസില്‍ ഇന്നലെ ദുബായ് കോടതി വിധി പ്രഖ്യാപിച്ചു. മൂന്ന് മാസം തടവാണ് ശിക്ഷ. തടവിനു ശേഷം ഇരുവരേയും നാടു കടത്തും. ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയില്‍ ആണ് ഇരുവരേയും പോലീസ് കഴിഞ്ഞ ജൂലായില്‍ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ വെച്ച് അമിതമായ സ്നേഹ പ്രകടനത്തിലെ ഏര്‍പ്പെട്ട ഇവരെ അതു വഴി വന്ന പോലീസ് സംഘം തടയുകയും ഇനിയും ഇത് ആവര്‍ത്തിയ്ക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണ്. ഇത് വക വെയ്ക്കാതെ കൂടുതല്‍ അശ്ലീലമായ ചേഷ്ടകളിലേയ്ക്ക് ഇവര്‍ മുന്നേറുകയുണ്ടായി. പിന്നീട് അതു വഴി വന്ന പോലീസ് കണ്ടത് ഇവര്‍ പരസ്യമായി ബീച്ചിലെ ചാരു കട്ടിലില്‍ രതിയില്‍ ഏര്‍പ്പെടുന്നതാണ്. അങ്ങനെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റം ഇവര്‍ കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ രാസ പരിശോധനയില്‍ രതി നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കോടതി ശിക്ഷിച്ചത്.
വിധി അറബ് വംശജരും പ്രവാസികളും ഒരു പോലെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. സാമാന്യ മര്യാദകളെ വെല്ലു വിളിയ്ക്കുന്ന ഇത്തരം സംസ്ക്കാര ശൂന്യമായ പെരുമാറ്റം തടയുന്നതിന് ഇത്തരം ഒരു മാതൃകാ പരമായ ശിക്ഷാ വിധി വഴി വെയ്ക്കും എന്നു തന്നെയാണ് പരക്കെയുള്ള പ്രതീക്ഷ.
Labels: , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായിലെ കുട്ടികള്‍ക്ക് ഖുശി
ദുബായിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സന്നദ്ധ സംഘടന രംഗത്ത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടനയാണ് ചിത്ര പ്രദര്‍ശനവും ലേലവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ദുബായില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചിത്ര പ്രദര്‍ശനവും തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ലേലവുമാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്.
ദുബായിലെ അല്‍ നൂര്‍ സെന്‍ററുമായി ചേര്‍ന്നാണ് നവംബര്‍ 28 ന് ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് എന്ന പേരിലുള്ള പരിപാടി നടക്കുക. പരിപാടിയുടെ പ്രഖ്യാപനം ദുബായില്‍ നടന്നു. ഓഡി കാറില്‍ ചിത്രം വരച്ചുകൊണ്ട് കപില്‍ ദേവാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.
ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് ചിത്ര രചനയിലും പ്രദര്‍ശനത്തിലും ഇന്ത്യയില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും.
ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60 ചിത്രങ്ങള്‍ ഓഡി കാറിനൊപ്പം ലേലം ചെയ്യും. ഇതില്‍ നിന്നുള്ള ലാഭം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാനാണ് തീരുമാനം.
- ഉ. കലാധരന്‍

Labels: , , , ,

  - ജെ. എസ്.
   ( Wednesday, October 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ. ബാങ്കുകള്‍ക്ക് 70 ബില്യണ്‍
യു.എ.ഇ. യിലെ ബാങ്കുകളുടെ പണ ലഭ്യത ഉറപ്പ് വരുത്താനായി 70 ബില്യണ്‍ ദിര്‍ഹം യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുവദിച്ചു. ബാങ്കിംഗ് മേഖലയ്ക്ക് ഇത്രയും തുക നല്‍കാന്‍ ധന കാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കുന്നത് പരിശോധിക്കാനായി പ്രത്യേക കമ്മിറ്റിയേയും ശൈഖ് മുഹമ്മദ് നിയോഗിച്ചിട്ടുണ്ട്.
നേരത്തെ യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് മേഖലയ്ക്ക് പ്രത്യേക നിധികള്‍ അനുവദിച്ചിരുന്നു. ഇതോടെ യു.എ.ഇ. ബാങ്കിംഗ് മേഖലയുടെ എമര്‍ജന്‍സി ഫണ്ട് 120 ബില്യണ്‍ ദിര്‍ഹമായി.

Labels: , , ,

  - ജെ. എസ്.
   ( Wednesday, October 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍
ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ മൂന്ന് ഇന്ന് യാത്രക്കായി തുറന്ന് കൊടുക്കും. എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായാണ് ഈ അത്യാഡംബര ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ദോഹയിലേക്കുള്ള ഇ. കെ. 843 വിമാനമാണ് ഈ ടെര്‍മിനലില്‍ നിന്ന് ആദ്യമായി പറന്നുയരുക. ജിദ്ദയില്‍ നിന്നുള്ള ഇ. കെ. 2926 വിമാനമാണ് ആദ്യമായി എത്തി ച്ചേരുന്ന വിമാനം. വൈകുന്നേരം 3.55 ന് ജിദ്ദ വിമാനം റണ്‍ വേയില്‍ ഇറങ്ങും.
ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക.
164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്.
ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, October 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്
ഇന്ന് ലോകത്ത് നടമാടുന്ന മുഴുവന്‍ കലാപ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം മനുഷ്യ മനസ്സില്‍ നിന്ന് ഗാന്ധിജി പഠിപ്പിച്ച അഹിംസാ സിദ്ധാന്തങ്ങള്‍ ആധുനിക സമൂഹം കയ്യൊഴിഞ്ഞതാണ് എന്നും, ആയതിനാല്‍ എല്ലാവരും ഗാന്ധിസത്തിലേക്ക് മടങ്ങണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. സലഫി ടൈംസ് ഫ്രീ ജേര്‍ണലും, ദുബായ് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുകയാണ് ഇന്ന് അദ്ദേഹത്തിന് നല്‍കാവുന്ന എറ്റവും വലിയ ആ‍ദരവ് എന്ന് പ്രമുഖ എഴുത്തു കാരനും വാഗ്മിയുമായ ബഷിര്‍ തിക്കോടി പറഞ്ഞു.
ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരിം അധ്യക്ഷനായിരുന്നു. ഷീലാ പോള്‍, കെ. പി. കെ. വേങ്ങര, കെ. എ. ജബ്ബാരി, നാരായണന്‍ വെളിയങ്കോട്, പോള്‍. ടി. വര്‍ഗിസ്, ജയദേവന്‍, ഫസലുദ്ദീന്‍ ശൂരനാട്, ജെന്നി ജോസഫ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി
ദുബായ് : ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി ലക്ഷ ക്കണക്കിന് ദിര്‍ഹം പറ്റിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ദീ. കു. ആണ് നിരവധി പേരെ പറ്റിച്ച് ദുബായില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ദുബായില്‍ ഏയ്ഞ്ചല്‍ ഫ്രൈറ്റ് എന്ന ഷിപ്പിംഗ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തും മറ്റ് പല രീതിക ളിലുമായി നിരവധി പേരില്‍ നിന്ന് 10 ലക്ഷത്തി ലധികം ദിര്‍ഹം ദീ. കു. പറ്റിച്ച തായാണ് പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയായ ഇയാള്‍ ഈ കമ്പനി ആരുമറിയാതെ മറിച്ചു വിറ്റ് ദുബായില്‍ നിന്നും മുങ്ങുകയായിരുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയില്‍ സൈലന്‍റ് പാര്‍ട്ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് ഇയാള്‍ 58,000 ദിര്‍ഹം പറ്റിച്ചതായി കൊല്ലം സ്വദേശി ബിജു കുമാര്‍ പരാതിപ്പെടുന്നു.
ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ.
തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍.

Labels: , , , ,

  - ജെ. എസ്.
   ( Saturday, October 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു
ദുബായ് : ഗള്‍ഫിലെ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ച. ദുബായ് അടക്കമുള്ള ഗള്‍ഫിലെ ഏഴ് ഓഹരി വിപണികളിലും ഇന്നലെ തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇത്. 50 ബില്യണ്‍ ദിര്‍ഹത്തിന്‍റെ തകര്‍ച്ചയാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ക്കാണ് കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ദുബായില്‍ 243 പോയിന്‍റ് വരെ ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫിലെ മറ്റ് ഓഹരി വിപണികളിലും 8.5 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി.

Labels: , , , ,

  - ജെ. എസ്.
   ( Thursday, October 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം
ദുബായ്: പാലക്കാട് NSS College of Engineering ലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം വെള്ളിയാഴ്ച ഓക്ടോബര്‍ 10ന് ദുബായ് ഖിസൈസിലെ ലുലു വില്ലേജില്‍ ഉള്ള അല്‍ നാസര്‍ സിനിമാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ പ്രാരംഭം ആയിട്ടാണ് യോഗം നടക്കുന്നത്. ദൈറയിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ച് നവമ്പര്‍ 28 നാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ അരങ്ങേറുക. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണം എന്ന് എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ. രൂപേഷ് രാജ് അഭ്യര്‍ത്ഥിച്ചു.
Labels: , , , ,

  - ജെ. എസ്.
   ( Thursday, October 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബായിയെ വെല്ലാന്‍ പുതിയ കെട്ടിട പദ്ധതി ദുബായില്‍ പ്രഖ്യാപിച്ചു. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലുള്ള ബുര്‍ജു ദുബായ്. 807 മീറ്ററാണ് ഇതിന്‍റെ ഉയരം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പാണ് നഖീല്‍ പ്രോപ്പര്‍ട്ടീസ് നഖീല്‍ ഹാര്‍ബര്‍ ആന്‍‍ഡ് ടവര്‍ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്‍റെ ഉയരം.
ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്.
ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, October 08, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.
ദുബായ് : ഭീകര വാദിക്ക് മതത്തിന്‍റെ പേര് ചാര്‍ത്തി ചില സമുദായങ്ങളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി. അഭിപ്രായപ്പെട്ടു. മുട്ടം മുസ്ലീം ജമാ അത്ത് ജൂബിലി ആഘോഷം ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വ്യക്തികളുടെ തെറ്റിന് സമുദായത്തെ പഴി പറയാനുള്ള അമിത വ്യഗ്രത കാണിക്കുന്നവര്‍ക്ക് ഭീകരതയെ എതിര്‍ക്കുന്നതിനും അപ്പുറം മറ്റ് താല്‍പര്യങ്ങളാണോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാ അത്ത് പ്രസിഡന്‍റ് പി. മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. പി. കെ. വേങ്ങരയെ ചടങ്ങില്‍ ആദരിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, October 07, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്
ദുബായ് : അടുത്ത വര്‍ഷം പകുതിയോടെ ദുബായില്‍ സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേക ട്രാക്ക് നിര്‍മ്മിക്കും. മൊത്തം 588 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ക്ക് മാത്രമായുള്ള പാതയുടെ ആദ്യ ഘട്ടമാണ് അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാവുക.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തില്‍ ജുമേര ബീച്ച് ഹോട്ടല്‍ മുതല്‍ അല്‍ ദിയാഫ റോഡ് വരേയും അല്‍ മിന മുതല്‍ അല്‍ മന്‍കൂള്‍ റോഡ് വരേയും സത് വ റൗണ്ടെബൗട്ട് മുതല്‍ ദുബായ് ക്രീക്ക് സൈഡ് വരേയുമായിരിക്കും ട്രാക്കുകള്‍ നിര്‍മ്മിക്കുക.
ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡുകളിലും സൈക്കിളുകള്‍ക്ക് മാത്രാമായി പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്