മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍
മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌ കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ ലിയാര്‍, ഡോ. ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 31, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി
ഇന്ന് ലോക ജനത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശ ങ്ങളാണെന്നും , ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ്‌ ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ താനെ ഇല്ലാതാവുമെന്നും പി. കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട്‌ പോലും മാപ്പ്‌ കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്‌. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത്‌ അന്യ മതസ്ഥര്‍ക്ക്‌ നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്ത നങ്ങളുമായി നടക്കുന്നവരെ കരുതിയിരി ക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടു ത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരി ക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.
മര്‍കസ്‌ പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച്‌ നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ - വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക്‌ ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു
പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ്‌ ദുല്‍ ഹമീദ്‌ സ ദി തുടങ്ങിയവര്‍ സംസാരിച്ചു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Saturday, December 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എസ്. സി. സാഹിത്യോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Thursday, December 25, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍
അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. ഇസ്‌ ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ്‌ ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ്‌ ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്‌. മുസ്വഫ എസ്‌. വൈ. എസ്‌. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്‌. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ്‌ ദുല്‍ ഹമീദ്‌ സ അദി നന്ദിയും രേഖപ്പെടുത്തി.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , , ,

  - ജെ. എസ്.
   ( Tuesday, December 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷുറന്‍സ് തുക, ഈയിടെ മരണപ്പെട്ട ഒരുമ അംഗങ്ങള്‍ ആയിരുന്ന അന്‍വര്‍അലി റജീബ്, തുപ്പത്ത് കാസ്സിം, സി. കെ. അബ്ദുല്‍ ലത്തീഫ്, എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Tuesday, December 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കണം - യുവ കലാ സാഹിതി
സാമ്പത്തിക മാന്ദ്യം അടക്കമുള്ള പ്രശ്നങ്ങള്‍ പ്രവാസ തൊഴില്‍ മേഖലയെ ബാധിച്ചിരി ക്കുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്കുന്നതിനു വേണ്ടി പ്രവാസി തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സമ്മേളനം കേരളാ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പ്രോജക്റ്റുകളില്‍ ഈ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.
സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബാബു വടകര അദ്ധ്യക്ഷനായിരുന്നു. യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം സ്വര്‍ണ്ണ ലത ടീച്ചര്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും കെ. പി. അനില്‍ നന്ദിയും പറഞ്ഞു.
ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ. വി. മുഹമ്മദലി വരവു ചെലവു കണക്കുകളും, എം. സുനീര്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ കാമ്പിശ്ശേരി, തിരുനെല്ലൂര്‍, വയലാര്‍, തോപ്പില്‍ ഭാസി, പ്രിയദത്ത കല്ലാട്ട് എന്നീ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചക്ക് കുഞ്ഞിക്യഷ്ണന്‍, അബൂബക്കര്‍, രാജ്കുമാര്‍, രാജേന്ദ്രന്‍ മുസ്സഫ, ക്യഷ്ണന്‍ കേളോത്ത്, ഇസ്കന്ദര്‍ മിര്‍സ, ജോഷി ഒഡേസ എന്നിവര്‍ നേത്യത്വം നല്കി.
പുതിയ ഭാരവാഹികളായി ബാബു വടകര (പ്രസിഡന്‍റ്), ഇ. ആര്‍. ജോഷി (ജനറല്‍ സിക്രട്ടറി), പി. ചന്ദ്രശേഖരന്‍ (ട്രഷറര്‍), പി. എ. സുബൈര്‍, ആസിഫ് സലാം (വൈസ് പ്രസി), കെ. പി. അനില്‍, എം. സുനീര് ‍(ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന സംവാദത്തില്‍ "ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഇടതു പക്ഷ പ്രസ്ഥാനത്തിന്‍റെ കാഴ്ചപ്പാടുകളും"
എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Labels: , , , ,

  - ജെ. എസ്.
   ( Sunday, December 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയില്‍
അബുദാബി : വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും ബലി പെരുന്നാള്‍ ആഘോഷങ്ങളും വിവിധങ്ങളായ കലാ പരിപാടികളോടെ അബുദാബി സുഡാനീസ് ക്ലബ്ബില്‍ നടന്നു. വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ റഹീം മുണ്ടേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. പൌരനും പ്രമുഖ അഭിഭാഷകനുമായ ഇബ്രാഹിം അഹമ്മദ് അല്‍ഹുസ്നി വി ഷീല്‍ഡ് ലോഗോ പ്രകാശനം ചെയ്തു.
ചാരിറ്റി, ആതുര സേവനം, വിദ്യാഭ്യാസം, കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലും വി ഷീല്‍ഡ് ഫൌണ്ടേഷന്‍ സജീവമായി നിലകൊള്ളുമെന്ന് ചെയര്‍മാന്‍ റഹീം മുണ്ടേരി പറഞ്ഞു.
വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ഭാരവാഹികളായി അബൂബക്കര്‍ മാട്ടൂല്‍, ഫഹദ് കുന്നത്ത്, ബഷീര്‍ തീക്കോടി, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, മുജീബ് വളാഞ്ചേരി, ജസ് വിന്‍ ജോസ്, ഹരി ഗോപാല്‍ കന്യാകുമാരി, ഹാരിസ് എറിയാട്, രാജേന്ദ്രന്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുല്ല ഫറൂഖി (ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍), എം. അബ്ദുല്‍ സലാം (ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍), ബഷീര് ‍(റെയിന്‍ബോ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), അബ്ദുല്‍ ഖാദര്‍ (നാസര്‍ റെസ്റ്റൊറന്‍റ്), മജീദ് എടക്കഴിയൂര്‍, അബ്ദുല്‍ റസാഖ്, രാജന്‍, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഫ്യൂച്ചര്‍ മീഡിയ സാരഥികളായ കെ. കെ. മൊയ്തീന്‍ കോയ, മൂസ്തഫ മജ് ലാന്‍, സക്കീര്‍ പടിയത്ത് എന്നിവരുടെ നേത്യത്വത്തില്‍
കലാ പ്രേമികള്‍ക്കാ‍യി സംഘടിപ്പിച്ച "പെരുന്നാള്‍ നിലാവ് " എന്ന സ്റ്റേജ് ഷോ അരങ്ങേറി. വിളയില്‍ ഫസീല, അഷ് റഫ് പയ്യന്നൂര്‍, താജുദ്ധീന്‍ വടകര, സലീം കോടത്തൂര്‍, സിന്ധു പ്രേംകുമാര്‍, മേഘ്ന, ഹാരിസ് കാസര്‍ഗോഡ്, നിസാര്‍ വയനാട് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Friday, December 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വ്യക്തിത്വ വികസന ശില്പശാല അബുദാബിയില്‍
അബുദാബിയിലെ ഡി. എന്‍. എ. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ശില്പ ശാല ഡിസംബര്‍ 11 വ്യാഴാഴ്ച വൈകീട്ട് 6:30ന് ആരംഭിക്കും. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ രക്ഷിതാക്കള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ഡോക്ടര്‍ റോസമ്മ മുരിക്കന്‍ നയിക്കുന്ന ശില്പശാല യിലേക്ക് ഏവര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, December 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യുവ കലാ സാഹിതി അബൂദാബി സമ്മേളനം
യുവ കലാ സാഹിതി അബൂദാബി സമ്മേളനം ഡിസംബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് നടക്കും. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനും, ഒല്ലൂര്‍ മുന്‍ എം. എല്‍. എ. യും, സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
യുവ കലാ സാഹിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയി രുത്തുന്ന സമ്മേളനം, വരും വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തേ ണ്ടതായ പ്രവര്‍ത്ത നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. വൈകീട്ട് ഏഴു മണിക്ക് “ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും, ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും” എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച നടക്കും. സി. എന്‍. ജയദേവന്‍ നേത്യത്വം നല്‍കും. (വിവരങ്ങള്‍ക്ക് : 050 31 60 452, 050 720 23 48)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പെരുന്നാള്‍ ആഘോഷവും കേരളോത്സവവും
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന "കേരളോത്സവം 2008" ബലി പെരുന്നാള്‍ ഒന്നു മുതല്‍ കെ. എസ്. സി. അങ്കണത്തില്‍ അരങ്ങേറി. തട്ടു കട, നാടന്‍ വിഭവങ്ങളുടെ ഭക്ഷണ സ്റ്റാളുകള്‍, സ്കില്‍ ഗെയിമുകള്‍ എന്നിവയും, കെ. എസ്. സി. ഹാളില്‍ നിര്‍മ്മിച്ച കൃത്രിമ വനം, വയനാട്ടില്‍ നിന്നുള്ള പ്രകൃതി ദത്ത വിഭവങ്ങള്‍ ലഭ്യമാവുന്ന "വയനാടന്‍ പെരുമ" എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്നു സമാപിക്കുന്ന കേരളോത്സവം സന്ദര്‍ശകര്‍ക്കായി നിരവധി സമ്മാനങ്ങളും തയ്യാറായിരിക്കുന്നു. പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ കിയാ സ്പോര്‍ട്ടേജ് കാര്‍ ഒന്നാം സമ്മാനവും, മറ്റ് അന്‍പത് സമ്മാനങ്ങളും നല്‍കുന്നു. പെരുന്നാ‍ള്‍ ആഘോഷത്തിന്‍റെ ഭാഗമായി വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അറഫാ ദിന സംഗമം
അവകാശങ്ങളെ പറ്റി ബോധവാന്‍മാ രാവുന്നതി ലുപരി ഉത്തരവാ ദിത്വങ്ങള്‍ നിര്‍വ്വഹി ക്കുന്നവ രാവണം വിശ്വാസികള്‍ എന്ന്‌ കെ. കെ. എം. സ അ ദി പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌ സംഘടിപ്പിച്ച അറഫാ ദിന - ആത്മീയ സംഗമത്തില്‍ ഉദ്ബോദന പ്രസംഗം നടത്തുക യായിരുന്നു അദ്ധേഹം. ഹജ്ജത്തുല്‍ വിദാ അ‌ (വിട പറയല്‍ പ്രസംഗം ) വേളയില്‍ ലക്ഷ ക്കണക്കിനു അനുയായി കളോടായി മുഹമ്മദ്‌ നബി (സ) തങ്ങള്‍ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവ വികാസങ്ങളില്‍ ലോകത്തിനു മുഴുവന്‍ വിചിന്തനത്തിനു വഴി തെളിയിക്കുന്നതാണ്‌ സ അദ്‌ ഓര്‍മ്മിപ്പിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. ജനറല്‍ സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി പ്രാര്‍ത്ഥനാ വേദിയ്ക്ക്‌ നേതൃത്വം നല്‍കി.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.എസ്.സി. - ശക്തി അനുശോചിച്ചു
അബുദാബി: ഇരിക്കൂര്‍ പടയംകോട്ടി ലുണ്ടായ വാഹനാ പകടത്തെ തുടര്‍ന്ന‍്‌ അതി ദാരുണമായി കൊല്ലപ്പെട്ട പെരുമണ്ണ ശ്രീനാരായണ എല്‍. പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌, ശക്തി തിയ്യറ്റേഴ്സ്‌ ആക്ടിങ്ങ്‌ പ്രസിഡന്റ്‌ മാമ്മന്‍ കെ. രാജന്‍ ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌ എന്ന‍ിവര്‍ സം യുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, December 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കസവു തട്ടം ഒരുങ്ങുന്നു
ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, December 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി
മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത്‌ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.
മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത്‌ 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്‌ പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്‌, മിദ്ലാജ്‌ തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായിദിനെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു.
മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു. എ. ഇ. ദേശിയ ദിന ആഘോഷം
അബുദാബി : ദേശീയ ദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. അതിന്‍റെ ഭാഗമായി അബുദാബിയില്‍ രാത്രി 8.35 മുതല്‍ 45 മിനിറ്റ് നീണ്ടു നിന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും നടന്നു. ആകാശ ച്ചെരുവില്‍ പൂക്കളങ്ങള്‍ വിരിയിച്ച ഈ ദ്യശ്യ വിരുന്ന് സ്വദേശികളും വിദേശികളും അടങ്ങിയ ജന ലക്ഷങ്ങള്‍ അബുദാബി കോര്‍ണീഷില്‍ ആസ്വദിച്ചു. ദേശീയ പതാകയിലെ വെള്ളയും പച്ചയും ചുവപ്പും നിറങ്ങളില്‍ കറുത്ത മാനത്ത് പൂക്കള്‍ പൊട്ടി വിരിഞ്ഞപ്പോള്‍ കാണികള്‍ ആഹ്ലാദത്തോടെ, ഹര്‍ഷാരവത്തോടെ ആസ്വദിക്കു കയായിരുന്നു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Wednesday, December 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സമൂഹ വിവാഹം @ വടകര
വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും സ്ത്രീധനത്തിനും എതിരെയുള്ള ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ്, വടകരയില്‍ സംഘടിപ്പിക്കുന്ന നൂറ് നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള അപേക്ഷാ തിയ്യതി അവസാനിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം നൂറ് കവിഞ്ഞു.
ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി
വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി
മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, December 01, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

this type of services really deserves support from the society. we can work together for a better social environment in which crimes and malpractices in the name of marriage would be eradicated.

03 December, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നാഷണല്‍ ഡേ ഐക്യ ദാര്‍ഢ്യ സംഗമം മുസ്വഫയില്‍
യു. എ. ഇ. യുടെ മുപ്പത്തി ഏഴാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മുസ്വഫ ശ അബിയി 10 ലെ ശംസ ഓഡിറ്റോ റിയത്തില്‍ (ശംസ ഇലക്ട്രോണിക്സിനു പിറക്‌ വശം ) 2/12/08 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ ആസ്വാദനം (പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ നയിക്കുന്നു), ഗാന വിരുന്ന് (ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, ഹാരിസ്‌ കല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുക്കുന്നു), അല്‍ ഇത്തിഹാദ്‌ എന്ന വിഷയത്തില്‍ കെ. കെ. എം. സ അദി യുടെ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144 എന്ന നമ്പറുകളില്‍ ബന്ധപ്പെ ടാവുന്നതാണ്.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Saturday, November 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഭീകരാക്രമണം ; മുസ്വഫ എസ്‌. വൈ. എസ്‌. അപലപിച്ചു
ലോകത്തെ നടുക്കി ഇന്ത്യാ മഹാ രാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാ ക്രമണത്തെ മുസ്വഫ എസ്‌. വൈ. എസ്‌. എക്സിക്യൂട്ടീവ്‌ കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയ മാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനി പ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്ക യാണെന്നും യോഗം വിലയിരുത്തി.
രാജ്യത്ത്‌ സമാധാനം നില നില്‍ക്കു ന്നതിനും രാജ്യ രക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു.
പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി. അബ്‌ ദുല്‍ ഹമീദ്‌ സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഓഫീസ്‌ സെക്രട്ടറി അബൂബക്കര്‍ ഓമച്ചപ്പുഴ അറിയിച്ചു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Saturday, November 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വി. പി. സിംഗിന്റെ വേര്‍പാടില്‍ അനുശോചനം
അബുദാബി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍ രൂപവും മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദ്‌, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌ എന്ന‍ിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.
ഏറ്റവും ഉന്നത കുല ജാതിയില്‍ പിറന്ന് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ധീരമായ നടപടിയെടുത്ത വി. പി. സിംഗ്‌ മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ സന്ദേശ വാഹകനായിരുന്ന‍ു. ബി. ജെ. പി. യുടെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ്‌ മുഖം തിരിച്ചറിഞ്ഞ അദ്ദേഹം സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കീറ ത്തൊപ്പിയുമായി പുറപ്പെട്ട രഥ യാത്രയെ തടയുകയും അദ്വാനിയെ ചങ്ങലക്കിടുകയും ചെയ്തു. വി. പി. സിംഗ്‌ എന്ന‍ും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ വിമോചകനായിരുന്ന‍ു.
കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിന്റെ പിടിപ്പു കേട്‌ കൊണ്ട്‌ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്ന‍ായി തകര്‍ന്ന‍ു വീണെങ്കിലും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യം സംരക്ഷി ക്കുന്നതിനായി അധികാരം ത്യജിച്ച ഭരണാ ധികാരിയായി വി. പി. സിംഗിനെ ചരിത്രം എന്ന‍ും വാഴ്ത്തുമെന്ന‍്‌ പത്ര പ്രസ്താവനയിലൂടെ ഭാരവാഹികള്‍ അറിയിച്ചു.
രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിലും കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയ്യറ്റേഴ്സും പ്രതിഷേധി ക്കുകയുണ്ടായി.
രാജ്യത്ത്‌ നടമാടി ക്കൊണ്ടിരിക്കുന്നത്‌ ഇസ്ലാമിക്‌ തീവ്രവാദം മാത്രമല്ല, ഹൈന്ദവ തീവ്രവാദം കൂടി ആണെന്ന ശക്തമായ കണ്ടെത്തലുകള്‍ക്ക്‌ നേതൃത്വം കൊടുത്ത മുംബൈ തീവ്രവാദ സ്ക്വാഡിന്റെ തലവനടക്കം മൂന്ന‍്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും നൂറിലേറേ ജനങ്ങളും കൊല്ലപ്പെടുവാന്‍ വഴി വെച്ച ഭീകരാ ക്രമണ സാഹചര്യത്തില്‍ തീവ്രവാദ ത്തിനെതിരെ മുഖം നോക്കാതെ ശക്തമായ നിലപാട്‌ സ്വീകരിക്കണമെന്ന‍്‌ കെ. എസ്‌. സി. ശക്തി ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധ ക്കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാറിനോട്‌ അഭ്യര്‍ത്ഥിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, November 28, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് വാര്‍ഷിക ആഘോഷം
അബുദാബിയിലെ ന്യത്ത സംഗീത വിദ്യാലയമായ ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിട്ട്യൂട്ട് വാര്‍ഷികാ ഘോഷങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ വിദ്ധ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണ ശബളമായ കലാ പരിപാടികളോടെ അരങ്ങേറും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമ കുടുംബ സംഗമം
ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ അബുദാബി കമ്മിറ്റിയുടെ കുടുംബ സംഗമം നവംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അബൂദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ചേരുന്നു. ഒരുമ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഉണ്ടായിരി ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : ഹനീഫ് - 050 79 123 29
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാച്ച് ചാവക്കാട് കുടുംബ സംഗമം
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ "നല്ല നാളേക്കു വേണ്ടി" എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജോയിന്‍റ് സിക്രട്ടരി റ്റി. പി. അഷറഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് ബാച്ച് കുടുംബാംഗങ്ങളായ നൌഷാദ് ചാവക്കാട്, സുഹൈല്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നില്‍ ആഷര്‍ ചാവക്കാട് ഗസലുകള്‍ ആ‍ലപിച്ചു. നസ്നീന്‍ നാസ്സര്‍, ഷഹ്മ റഹിമാന്‍, റഷീദ്, ഷരീഫ് എന്നിവരും
ഗാനങ്ങള്‍ ആലപിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Wednesday, November 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖലീല്‍ ബുഖാരി തങ്ങള്‍
ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിന് അടുത്തുള്ള പള്ളിയില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ബോധന പ്രസംഗം നടത്തുന്നു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Monday, November 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു
യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ 'കുഞ്ഞിരാമന്‍', അല്‍ ഐന്‍ ഐ. എസ്. സി. യുടെ 'ഗുഡ് നൈറ്റ്', മാക് അബുദാബിയുടെ 'മകുടി', അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ 'ചെണ്ട', കല അബുദാബിയുടെ 'ഭൂമീന്‍റെ ചോര', ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ 'സൂസ്റ്റോറി', എപ്കോ ദുബായ് അവതരിപ്പിച്ച 'സമയം', ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ 'ഇത്ര മാത്രം' എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.
മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)
എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, November 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജീവ കാരുണ്യം ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും : ഖലീല്‍ തങ്ങള്‍
സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക്‌ ആശ്വാസ മേകുന്ന വിധത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ആയുസ്സ്‌ വര്‍ദ്ധിക്കന്‍ ഉതകുന്ന താണെന്ന് മ അദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ്‌ സെല്‍ ഫണ്ട്‌ ബനിയാസ്‌ സ്പൈക്‌ മാനേജിംഗ്‌ ഡയരക്റ്റര്‍ അബ്‌ ദു റഹ്‌ മാന്‍ ഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ച്‌ ഉത്ഘാടനം ചെയ്ത്‌ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക്‌ കണക്കാക്കപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ്‌ ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരി ക്കാനാവുന്നു.
മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ട വര്‍ക്ക്‌ വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ ക്കും ഉതകുന്ന വിധത്തില്‍ സംവിധാനി ച്ചിരിക്കുന്ന മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്ലിന്റെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മുസ്തഫ ദാരിമി, ഒ. ഹൈദര്‍ മുസ്ലിയാര്‍, അബ്‌ ദുല്‍ ഹമീദ്‌ സ അദി, ബനിയാസ്‌ സ്പൈക്‌ അബ്‌ ദുറഹ്‌ മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Friday, November 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും
ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും നവംബര്‍ 20നു വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ആഷര്‍ ചാവക്കാട്, നൌഷാദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഗസല്‍ സംഗീത വിരുന്നും ഉണ്ടായിരിക്കും.
വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ പറഞ്ഞു.
ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളായ പ്രവാസി സുഹൃത്തുക്കള്‍ ബാച്ച് ചാവക്കാടിന്റെ അംഗത്വം എടുക്കണമെന്നും അതിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്കീമില്‍ പങ്കാളികള്‍ ആവണമെന്നും ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്: ജൂലാജൂ 050 58 18 334, ഷറഫ് 050 570 52 91
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ. കെ. എം. സ അദി
മുസ്വഫ : സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച്‌ പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈ വെരേണ്ടവരാണു മുസ്ലിംങ്ങള്‍ എന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സ അദി പ്രസ്താവിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി മുസ്വഫ ശ അ ബിയ പത്തിലെ പള്ളിയില്‍ നടന്ന തീവ്രവാദ വിരുദ്ധ സംഗമത്തില്‍ 'തീവ്രവാദം, ഭീകരത, ജിഹാദ്‌ ' എന്ന വിഷയത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം
ഇസ്ലാം വിഭാവനം ചെയ്യുന്നത്‌ സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച്‌ ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്‌. മസ്‌ ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട്‌ പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്‌. അടക്കമുള്ള സംഘടനകള്‍ ചെയ്യുന്നത്‌ ഉറങ്ങി ക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ. കെ. എം. പറഞ്ഞു. ജിഹാദ്‌ എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത്‌ വിശുദ്ധ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ്‌ വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച്‌ വെക്കുന്നു. സ അദി കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്‌ ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന, സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അദി, അബ്‌ ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി. സി. ഡി. കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 20, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

best wishes

20 November, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഹാര്‍‌വെസ്റ്റ് ഫെസ്റ്റ് - സിംഫണി 2008
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ആദ്യ ഫല പ്പെരുന്നാള്, ഈ വര്‍ഷവും “ഹാര്‍വെസ്റ്റ് ഫെസ്റ്റ് - സിംഫണി 2008” എന്ന പേരില്‍ സെന്‍റ് ആന്‍ഡ്രൂസ് പള്ളി അങ്കണത്തില്‍ വെച്ചു നടന്നു. സി. എസ്. ഐ. ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ആംഗ്ലിക്കന്‍ ചാപ്ലിന്‍ റെവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യ അതിഥിയായി പങ്കെടുത്ത് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
റവ. ഫാ. തോമസ് കുരിയന്‍, റവ. ഫാ. ഈശോ മാത്യു (മാര്‍ത്തോമ്മ ഇടവക), കെ. പി. സൈജി, പി. ഐ. വര്‍ഗ്ഗീസ്, എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ഇടവക വികാരി റവ. ഫാദര്‍. എല്‍ദോ കക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ റജി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടാലന്റ് മ്യൂസിക്ക് അവതരിപ്പിച്ച ഗാന മേളയും വിവിധ കലാ പരിപാടികളും വിനോദ മല്‍സരങ്ങളും അരങ്ങേറി. കേരളീയ ഭക്ഷണ വിഭവങ്ങള്‍, തട്ടുകട, മാവേലി സ്റ്റോര്‍ എന്നിവയും ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2008 മനോഹരമാക്കി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Saturday, November 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന്‌ കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ്‌ ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.
കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.
എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്‌.
വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
തുടര്‍ന്നു എന്‍. എസ്. മാധവന്റെ "ചുവന്ന പൊട്ട് " എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്.
അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി
എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍.
ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് .
നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Saturday, November 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്I.M.C.C റിലീഫ് പ്രോഗ്രാം
I.M.C.C. അബുദാബി ഘടകം കേരളത്തില്‍ ഉടനീളം സംഘടിപ്പിച്ചു വരുന്ന 'മെഹബൂബെ മില്ലത്ത് റിലീഫ് പ്രോഗ്രാം' അതിന്‍റെ ഭാഗമായി നല്കി വരുന്ന തയ്യല്‍ മിഷീന്‍ വിതരണം നവംബര്‍ നാലിന് കൊല്ലത്ത് വെച്ചു നടന്നു. ബഹുമാനപ്പെട്ട മന്ത്രി പ്രേമചന്ദ്രന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ആക്ടിംഗ് സിക്രട്ടറി ഡോക്ടര്‍. എ. എ. അമീന്‍, പി. എം. എ. സലാം (എം. എല്‍. എ.), കൊല്ലംമേയര്‍ പത്മലോചനന്‍, എം. അബ്ദുല്‍ അസീസ്‌ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സുന്നി വിജ്ഞാന വിരുന്ന്
അബുദാബി : സുന്നി യുവ ജന സംഘം അബുദാബി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "വിജ്ഞാന വിരുന്നും ജില്ലാ കണ്‍വെന്‍ഷനും" നവംബര്‍ 7, വെള്ളിയാഴ്ച്ച രാത്രി 7:30നു അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ വെച്ചു ചേരുന്നു. ബഹു. പി. എസ്. കെ. മൊയിദു ബാഖവി മാടവന, കെ. കെ. എം. സഅദി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഖാഫി - 050 83 74 919.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Thursday, November 06, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്"ശാന്തം തലശ്ശേരി" ഫോട്ടോ പ്രദര്‍ശനം
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച 'ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി' യുടെ ഭാഗമായി ഫോട്ടോ - ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.
വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ - ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31.
വിലാസം:
സിക്രട്ടറി,
വടകര എന്‍. ആര്‍. ഐ. ഫോറം,
പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ.
(വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ - 050 74 23 412, രതീഷ്‌ വടകര - 050 64 21 903)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, November 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിയമ ബോധ വല്‍ക്കരണ സെമിനാര്‍
യുവ കലാ സാഹിതി യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7:00 മുതല്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയില്‍ വെച്ച് നിയമ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നു. സെമിനാറിന് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി നേതൃത്വം നല്‍കുന്നതാണ്. തൊഴില്‍ സ്ഥലത്തു വച്ചുണ്ടാകുന്ന അപകടങ്ങള്‍, അപകട മരണങ്ങള്‍ ഇവയുടെ മേല്‍ ലഭിക്കാവുന്ന നഷ്ട പരിഹാരങ്ങള്‍, നടപടി ക്രമങ്ങള്‍, പാസ്പോര്‍ട്ടു മായി ബന്ധപ്പെട്ട വിഷയങ്ങള്‍, കമ്പനി രൂപീകര ണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും, വിവാഹം, വിവാഹ മോചനം, പാര്‍ടണര്‍ ഷിപ്പ്‌ ബിസ്സിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി, മലയാളികള്‍ യു. എ. ഇ. യിലും കേരളത്തിലും അറിഞ്ഞിരി ക്കേണ്ട നിരവധി പ്രശ്നങ്ങള്‍ക്ക്‌ സൗജന്യമായി നിയമ സഹായം നല്‍കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ മുഴുവന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു എന്ന് യുവ കലാ സാഹിതിയ്ക്ക് വേണ്ടി സെക്രട്ടറി ഇ. ആര്‍. ജോഷി അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Monday, November 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം
അബുദാബിയിലെ പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. സൌഹൃദ വേദി പ്രസിഡന്റ് വി. റ്റി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി മുഖ്യാതിഥി ആയിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി ഉല്‍ഘാടനം ചെയ്തു. പി. ബാവ ഹാജി, റ്റി. സി. ജിനരാജ്, എം. അബ്ദുല്‍ സലാം, മനോജ് പുഷ്കര്‍, ഡോ. മൂസ്സ പാലക്കല്‍, സര്‍വ്വോത്തം ഷെട്ടി, ജമിനി ബാബു, കൃഷ്ണന്‍ ഉണിത്തിരി, വി. വി. ബാബു രാജ് എന്നിവര്‍ സംസാരിച്ചു. എന്‍. കുഞ്ഞബ്ദുള്ള സ്വാഗതവും, ഖാലിദ് തയ്യില്‍ നന്ദിയും പറഞ്ഞു. ആകര്‍ഷകങ്ങളായ കലാ പരിപാടികളും ഓണ സദ്യയും ഓണം - ഈദ് സംഗമത്തിനു മാറ്റു കൂട്ടി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂരില്‍ അംഗങ്ങ ളായിരിക്കെ മരണപ്പെടുന്ന വരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷ്വറന്‍സ് തുക, ഈയിടെ മരണപ്പെട്ട രണ്ടു മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം (ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന്) നല്‍കുവാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്ട് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എസ്. സി. കേരള പിറവി ആഘോഷം
അബുദാബി: ഒരുപാട്‌ ഐതിഹാസിക പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്ക പ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ട ത്തിലൂടെയാണ്‌ ഇന്ന‍്‌ കേരളം കടന്നു പോയി ക്കൊണ്ടിരി ക്കുന്നതെന്ന‍്‌ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള പ്പിറവി ദിനാഘോഷ ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്ന‍ു അദ്ദേഹം.
കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് മാനവികത യിലൂന്ന‍ി തുടക്കം കുറിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്‌, റേഷനിങ്ങ്‌ സമ്പ്രദായം, ധര്‍മ്മാ ശുപത്രികള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകത്തിനു തന്ന‍െ മാതൃകയായിരുന്ന‍ു. എന്ന‍ാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ താഴെ തട്ടില്‍ കഴിയുന്ന ജന വിഭാഗങ്ങളെ വിസ്മരിക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്‌. അതു കൊണ്ടു തന്നെയാണു 1957ലെ ഇ. എം. എസ്‌. മന്ത്രി സഭയെ കുറിച്ച്‌ നാം അഭിമാനം കൊണ്ട്‌ ഊറ്റം കൊള്ളുമ്പോള്‍ ഇന്ന‍്‌ കേരളം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാറിനെ കുറിച്ച്‌ വേണ്ടത്ര അഭിമാനിക്കാന്‍ കഴിയാതെ വരുന്നതെന്ന‍്‌ അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
അഡ്വ. ഷബീല്‍ ഉമ്മര്‍ അനുബന്ധ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എസ്‌. സി. പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും, ഇവെന്റ്‌ കോര്‍ഡിനേറ്റര്‍ പി. എം. എം. അബ്ദുറഹ്മാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
തുടര്‍ന്ന‍്‌ നടന്ന കലാ പരിപാടികളില്‍ അബു ദാബി ശക്തി തിയ്യറ്റേഴ്സ്‌ അവതരിപ്പിച്ച ഐക്യ ഗാഥ എന്ന കാവ്യാവിഷ്കാരം, യുവ കലാ സാഹിതി അവതരിപ്പിച്ച സംഗീത ശില്‍പം, ലക്ഷ്മി വിശ്വനാഥിന്റെ സംവിധാനത്തില്‍ അരങ്ങേറിയ കേരള നടനം, ഡെനീന വിന്‍സന്റ്‌, അല്‍ഫാ ഗഫൂര്‍ എന്ന‍ിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച 'മുകുന്ദാ മുകുന്ദാ' എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം, ആശ നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ദൃശ്യ കേരളം, ധര്‍മ്മ രാജന്‍ ചിട്ടപ്പെടുത്തിയ അര്‍ദ്ധശാസ്ത്രീയ നൃത്തം, കെ. എസ്‌. സി. ബാലവേദി അവതരിപ്പിച്ച ചിത്രീകരണം, ഗഫൂര്‍ വടകരയുടെ ശിക്ഷണത്തില്‍ അരങ്ങേറിയ തിരുവാതിര, അപര്‍ണ്ണ, നമൃത, ഗായത്രി എന്ന‍ിവര്‍ ചേര്‍ന്നവ തരിപ്പിച്ച കേരള നടനം എന്ന‍ിവ ഒന്ന‍ിനോന്ന‍്‌ മികവ്‌ പുലര്‍ത്തി.
- സഫറുള്ള പാലപ്പെട്ടി

Labels: , , , ,

  - ജെ. എസ്.
   ( Sunday, November 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കരിപ്പൂരിലെ ഗുണ്ടാ പിരിവ്
കരിപ്പൂര്‍ വിമാന ത്താവളത്തിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഗുണ്ടാ പ്പിരിവ് അവസാനി പ്പിക്കണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നല്‍കാന്‍ വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യൂണിറ്റ് തീരുമാനിച്ചു. കരിപ്പൂര്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ബാബു വടകര അദ്ധ്യക്ഷത വഹിച്ചു.
ഇന്ദ്ര തയ്യില്‍, എന്‍ജിനീയര്‍ അബ്ദുല്‍ റഹിമാന്‍, എന്‍. കുഞ്ഞമ്മദ്, കെ. സത്യ നാഥന്‍, കെ. കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Saturday, November 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍
അബുദാബി: കേരള പിറവിയുടെ അന്‍പത്തി രണ്ടാം വാര്‍ഷികം ഇന്ന് (ശനിയാഴ്ച) വൈകീട്ട്‌ 8 മണിക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടത്തപ്പെടുന്ന‍ു.പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. “കേരളം പിന്ന‍ിട്ട പാതയിലൂടെ” എന്ന വിഷയത്തെ അധികരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
തുടര്‍ന്ന‍്‌ നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്ന‍ിവ അരങ്ങേറുമെന്ന‍്‌ ഭാരവാഹികള്‍ അറിയിച്ചു.
- സഫറുള്ള പാലപ്പെട്ടി

Labels: , , ,

  - ജെ. എസ്.
   ( Saturday, November 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദര്‍ശനയുടെ കളിയരങ്ങ്
ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Wednesday, October 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാനത്തേക്കൊരു കിളി വാതില്‍
അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ ... ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് 'മാനത്തേക്കൊരു കിളി വാതില്‍'.
ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം.
(കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Wednesday, October 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വിളക്ക്‌; പുതിയ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു
വിശുദ്ധ ഖുര്‍ ആന്‍, ഹദീസ്‌ മറ്റ്‌ ഇസ്‌ ലാമിക വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാര പ്രദമായ, പഠനാര്‍ഹമായ രീതിയില്‍ സംവിധാനിച്ച്‌ വിളക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗില്‍ പോസ്റ്റിംഗ്‌ തുടങ്ങി. മുസ്വഫ എസ്‌. വൈ. എസ്‌. ദ അവ സെല്ലിന്റെ കീഴില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ കെ. കെ. എം. സ അ ദിയായിരിക്കും ബ്ലോഗ്‌ നിയന്ത്രിക്കുകയും വായനക്കാരുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്യുക.
വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ്‌ മിദ്‌ ലാജ്‌ ആദ്യ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്ത്‌ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.
http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ്‌ . വായനക്കാര്‍ക്ക്‌ ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ - മെയിലില്‍ അയക്കാവുന്നതുമാണ്.‌
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

best wishes

28 October, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ
ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ അബുദാബി കൂട്ടായ്മ 'ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍' പതിമൂന്നാമത് ജനറല്‍ ബോഡി യോഗം യൂണിയന്‍ റസ്റ്റൊറണ്ടില്‍ ചേര്‍ന്നു. എ. പി. മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ സ്വാഗതവും എം. വി. അബ്ദുല്‍ ലത്തീഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്ലാങ്ങാട് മഹല്ലില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി പ്പോയ മഹല്ല് നിവാസികള്‍, കഴിഞ്ഞ കാലങ്ങളിലെ മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത് മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ജെനറല്‍ ബോഡി വിലയിരുത്തി.
മുന്നൂറി ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്ലാങ്ങാട് ജുമാ അത്ത് പള്ളി, അതിന്റെ തനിമ നില നിര്‍ത്തി പുതുക്കി പണിയുവാന്‍ മുന്‍കയ്യെടുത്ത ജുമാ അത്ത് കമ്മിറ്റിയെ അസോസ്സിയേഷന്‍ പ്രശംസിച്ചു.
റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ. പി. മുഹമ്മദ് ശരീഫ് (പ്രസിഡന്ട്), എം. വി. അബ്ദുല്‍ ലത്തീഫ് (സിക്രട്ടറി ) പി. എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍ ), കെ. വി. ഫൈസല്‍, എ. സഹീര്‍ (ജോ. സിക്ര), പി. എം. മൂസ, എന്‍. പി. ഫാറൂക്ക് (വൈസ് പ്രസി), പി. എം. ഹാഷിക്, കെ. വി. ഷൌക്കത്ത് അലി, കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവരെ എക്സിക്യുട്ടീവ്‌ അംഗങ്ങളായും പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി
കലാ സാഹിത്യ മേഖലയിലെ കെ. എം. സി. സി. അംഗങ്ങളെ പങ്കെടുപ്പിച്ച്, അബുദാബി സംസ്ഥാന കെ. എം. സി. സി. സര്‍ഗ്ഗ ധാര ഒരുക്കിയ 'സര്‍ഗ്ഗ സംഗമം' ശ്രദ്ധേയമായി. ചെയര്‍മാന്‍ പി. കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡന്ട് അബ്ദുല്‍ കരീം പുല്ലാനി
സര്‍ഗ്ഗ സംഗമം ഉല്‍ഘാടനം ചെയ്തു. എ. പി. ഉമ്മര്‍, കെ. പി. ഷറഫുദ്ധീന്‍, യു. അബ്ദുള്ള ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.
യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോല്സാഹി പ്പിക്കുന്നതിനുമായി, വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. മാപ്പിള കലകളില്‍ പരിശീലനം , കലാ - സാഹിത്യ മല്‍സരങ്ങള്‍, ചര്‍ച്ചാ വേദികള്‍, കുടുംബ സംഗമങ്ങള്‍, ബാല വേദി രൂപീകരണം, പ്രസംഗ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു.
സര്‍ഗ്ഗ ധാര കണ്‍വീനര്‍ മജീദ്‌ അണ്ണാന്‍തൊടി പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ജന. കണ്‍വീനര്‍ അടാട്ടില്‍ കുഞ്ഞാപ്പു സ്വാഗതവും, കണ്‍വീനര്‍ നാസ്സര്‍ നാട്ടിക നന്ദിയും പറഞ്ഞു.
വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചതില്‍, ഇടവേള റാഫി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവരുടെ മിമിക്രിയും കൊച്ചു കലാകാര ന്മാരായ യാസിര്‍ മൊയ്ദുട്ടി, മുഹമ്മദ് രഹീസ്, സംരീന്‍ തുടങ്ങിയവരുടെ ഹാസ്യ നുറുങ്ങ്കളും കാണികള്‍ക്ക് ഹൃദയം തുറന്നു ചിരിക്കാനുള്ള വക നല്കി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി
കഴിഞ്ഞ കാലത്തെ നന്മകളെ നെഞ്ചോടടക്കി പ്പിടിച്ചു കൊണ്ടു മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂ എന്ന് കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി പ്രസ്താവിച്ചു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച 'ഇഷാമുല്ല' കേരളാ സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള 'ഇഷാമുല്ല'യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും
ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു.
പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Monday, October 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിളാ പ്രവാസി സംഘം
അബുദാബി : കുറ്റിപ്പുറം പഞ്ചായത്ത്‌ നിവാസികളുടെ അബുദാബിയിലെ പ്രവാസി കൂട്ടായ്മ 'നിളാ പ്രവാസി സംഘം' ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് അബുദാബി എയര്‍പോര്‍ട്ട്‌ റോഡിലെ യൂണിയന്‍ റസ്റ്റോറന്റ് ഹാളില്‍ ചേരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ അബുദാബി നിവാസികളും പങ്കെടുക്കണമെന്ന് ജനറല്‍ സിക്രട്ടറി പത്ര ക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ കുറ്റിപ്പുറം 050 32 60 901

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാച്ച് ചാവക്കാട് അനുശോചന യോഗം
ചാവക്കാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'ബാച്ച് ചാവക്കാട്' വൈസ് പ്രസിഡന്ട് ശ്രീ. ഇ. പി. അബ്ദുല്‍ മജീദിന്റെ (ഫാത്തിമ ഗ്രൂപ്പ്) പിതാവ് ഇ. പി. കുഞ്ഞവറു ഹാജി, എക്സിക്യുടിവ് മെമ്പര്‍ ഷബീര്‍ മാളിയെക്കലിന്റെ ഭാര്യാ മാതാവ് മരുതയൂര്‍ കടയില്‍ നഫീസ, മെമ്പര്‍ ഇ. പി. അബ്ദുല്‍ ലത്തീഫിന്റെ സഹോദരീ പുത്രന്‍ സാലി തിരുവത്ര എന്നിവരുടെ ദേഹ വിയോഗങ്ങളില്‍ ബാച്ച് ചാവക്കാട് എക്സി. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്ട് എ. കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി ജുലാജു സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സിക്രട്ടറി ശുക്കൂര്‍ കൊനാരത്ത് നന്ദി പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജോസ് ബേബി അബുദാബിയില്‍
അബുദാബി യുവ കലാ സാഹിതിയുടെ പി. ഭാസ്കരന്‍ സ്മാരക മ്യുസിക് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇഷാമുല്ല' എന്ന പരിപാടിയുടെ ഉല്‍ഘാടനം ബഹു. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി നിര്‍വ്വഹിക്കും. ഒക്ടോബര്‍ ‍24 വെള്ളിയാഴ്ച്ച രാത്രി 8:30 നു കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കുന്ന 'ഇഷാമുല്ല' യില്‍ യു. എ. ഇ. യിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. പഴമയുടെ സുഗന്ധം പേറുന്ന മാപ്പിള പ്പാട്ടുകള്‍ അവതരി പ്പിക്കുന്നത് ഗായകന്‍ പൊന്മള ബഷീര്‍.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അരവിന്ദന്‍ - സി. വി. ശ്രീരാമന്‍ അനുസ്മരണം
അബുദാബി : പത്മരാജന്‍ സ്മാരക ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന അരവിന്ദന്‍ - സി. വി. ശ്രീരാമന്‍ അനുസ്മരണവും സി. വി. ശ്രീരാമന്‍റെ കഥയെ ആസ്പദമാക്കി അരവിന്ദന്‍ സംവിധാനം ചെയ്ത ലോക ശ്രദ്ധ പിടിച്ചു പറ്റിയ "വാസ്തുഹാര " പ്രദര്‍ശനവും കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. ഒക്ടോബര്‍ 23 വ്യഴാഴ്ച രാത്രി 8:30നു നടന്ന പരിപാടി കെ. എസ്. സി. സാഹിത്യ വിഭാഗമാണ് സംഘടിപ്പിച്ചത്.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍
മലബാറിലെ മികച്ച പ്രോജക്ട് കളുമായി മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 23 ആം തിയതി മുതല്‍ 25 ആം തിയതി വരെ ദുബായിലെ ഷെറാട്ടന്‍ ടെയരയില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം. 17 മാസ്റ്റര്‍ ബില്‍ഡര്‍മാരുടെ കാലിക്കറ്റ്, കണ്ണൂര്‍, തലശ്ശേരി മലപ്പുറം എന്നിവിടങ്ങളില്‍ ഉള്ള 1000 മികച്ച ഭവനങ്ങള്‍ ഈ മെഗാ ഷോയില്‍ ഒരുമിക്കുന്നു. വളരെ എളുപ്പത്തിലുള്ള ഫിനാന്‍സ് ഓപ്ഷഷനുകളെ കുറിച്ചും മേളയില്‍ അറിയാന്‍ സാധിക്കും.മികച്ച വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ മൂന്നു ദിവസത്തെ മെഗാ ഷോ ഒരു നല്ല അവസരം ആയിരിക്കും. പ്രമുഖ ബില്ടെഴ്സ് ഒരുമിക്കുന്ന ഈ ഷോയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നല്ല അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആവശ്യാ നുസരണം വീടുകള്‍ തെരഞ്ഞെടുക്കാനും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കുറിച്ചറിയാനും ഈ ഷോ പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദം ആയിരിയ്ക്കും എന്നും സംഘാടകര്‍ അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, October 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലബാര്‍ പ്രവാസി ദിവസ്
മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന "മലബാര്‍ പ്രവാസി ദിവസ്" ഷാര്‍ജ ഇന്‍ഡ്യന്‍ അസ്സോസ്സി യേഷനില്‍ നവംബര്‍ 14 വെള്ളിയാഴ്ച നടക്കുന്നതിന്റെ മുന്നോടിയായി, അബുദാബി പ്രചരണ യോഗം കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച വൈകീട്ട് നടന്നു. കെ. എസ്. സി. പ്രസിഡന്റ് ശ്രീ. കെ. ബി. മുരളി യോഗം ഉല്‍ഘാടനം ചെയ്തു. എം. പി. സി. സി. പ്രസിഡന്റ് ശ്രീ. കെ. എം. ബഷീര്‍ അദ്ധ്യക്ഷനായിരുന്നു.
ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ സിക്രട്ടറി. അബ്ദുല്‍ സലാം, റസ്സാക് ഒരുമനയൂര്‍, അബ്ദുല്ല ഫറൂഖി, ഇ. പി. സുനില്‍, അയൂബ് കടല്‍മാട്, സക്കീര്‍ ഹുസ്സൈന്‍, ഷരീഫ് മാറഞ്ചേരി, ചന്ദ്രശേഖരന്‍, വി. ടി. വി. ദാമോദരന്‍ തുടങ്ങി അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു. ബാബു വടകര സ്വാഗതവും കെ. പി. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.
മലബാര്‍ പ്രവാസി ദിവസ് വിജയിപ്പി ക്കുന്നതിനായി അബുദാബി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധി കാരികളായി ബാവ ഹാജി, കെ. ബി. മുരളി, അബ്ദുല്‍ സലാം, അബ്ദുല്ല ഫറൂഖി, പള്ളിക്കല്‍ ശുജാഹി എന്നിവരേയും തിരഞ്ഞെടുത്തു. വി. റ്റി. വി. ദാമോദരന്‍ (ചെയര്‍മാന്‍), സമീര്‍ ചെറുവണ്ണൂര്‍ (കണ്‍വീനര്‍)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, October 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വടകര പ്രവാസി ഫോറം ധന സഹായം നല്‍കി
കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് "വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ." അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.
ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Monday, October 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പി. ആര്‍. കരീം സ്മാരക നാടക മത്സരം
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ പി. ആര്‍‍. കരീം സ്മാരക ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കുന്നു. അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടക മല്‍സരവും കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടകോത്സവവും 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായ് ഒരു സംഘടന നാടക മല്‍സരവുമായി രംഗത്തു വന്നിരിക്കുന്നത് എത്‌ നാടക കലാകാരന്മാര്‍ക്കും നാടക പ്രേമികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.
അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍‍. കരീമിന്റെ സ്മരണാര്‍ഥമാണ്‌ നാടക മല്‍സരം സംഘടിപ്പിക്കുന്നത്‌.
അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ്‌ മല്‍സരങ്ങള്‍ക്ക്‌ പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്.
- സഫറുള്ള പാലപ്പെട്ടി

Labels: , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.എസ്.സി. യുടെ പുതിയ വനിതാ കമ്മിറ്റി
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പുതിയ വനിതാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോയില്‍ കാണുന്നത് - ഇരിക്കുന്നവര്‍ ഇടത്തു നിന്ന‍്‌ നജ്മ കബീര്‍, സിന്ധു ജി. നമ്പൂതിരി (ജോ. കവീനര്‍), വനജ വിമല്‍ (കണ്‍വീനര്‍), ബിന്ദു രാജീവ് ‌(ജോ. കണ്‍വീനര്‍), സുമയ്യ അബ്ദുല്‍ ലത്തീഫ്‌. നില്‍ക്കുന്നവര്‍ ഇടത്തു​നിന്ന‍്‌ ഫൗസിയ ഗഫൂര്‍, മുംതാസ്‌ അബൂബക്കര്‍, നജ്ന ഇബ്രാഹിം, സുമ ജയറാം, പ്രീത നാരായണന്‍.
- സഫറുള്ള പാലപ്പെട്ടി

Labels: , , , ,

  - ജെ. എസ്.
   ( Friday, October 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം
യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: , , , ,

  - ജെ. എസ്.
   ( Monday, October 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം
സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. "തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ ..." അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.
ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു.
യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി.
ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്.

00 971 50 73 22 932
- പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്‍
മുസ്വഫ : റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ വിപൂലീ കരിക്കുന്ന തിന്റെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ്‌ യോഗത്തില്‍ പുതിയതായി മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്‍ രൂപീകരിച്ചു. മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി ചെയര്‍മാന്‍, അബ്‌ദുല്ല കുട്ടി ഹാജി (വൈസ്‌ ചെയര്‍മാന്‍), റഷീദ് കൊട്ടില (കണ്‍വീനര്‍), സിദ്ധീഖ്‌ വേങ്ങര , അബൂബക്കര്‍ ടി. കെ. (ജോ. കണ്‍വീനര്‍മാര്‍), മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ്‌ സ അദി, അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്‌, റഫീഖ്‌ വടുതല (മെമ്പര്‍മാര്‍) ഉള്‍പ്പെടുന്ന കമ്മിറ്റി യായിരിക്കും റിലീഫ്‌ പ്രവര്‍ത്ത നങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക
മാരകമായ രോഗങ്ങള്‍ ബാധിച്ച വര്‍ക്കുള്ള ചികിത്സാ സഹായം, വീട്‌ ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവ യായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക.
- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എസ്‌. സി. ഓണ സദ്യ ജനകീയ ഉത്സവമായി
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണസദ്യ യു. എ. ഇ. യിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ ജനകീ യോത്സവമായി. സെന്ററിലെ ഇരുനൂറോളം വരു വനിതകള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ സെന്റര്‍ അങ്കണത്തില്‍ ഒരുക്കിയ ഓണസദ്യയില്‍ മുവ്വായിരത്തോളം പേര്‍ പങ്കെടുത്തു. ഈ വര്‍ഷം ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയാ ണെന്ന‍്‌ കണക്കാ ക്കപ്പെടുന്ന സെന്റര്‍ ഓണ സദ്യ തികച്ചും പരമ്പരാ ഗതമായ വസ്ത്ര ധാരണ യോടെയാണ്‌ പ്രവര്‍ത്തകര്‍ വിളമ്പി ക്കൊടുത്തത്‌.
കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴ ക്കുലകളും കരിക്കിന്‍ കുലകളും കൊണ്ട്‌ അലങ്കരിച്ച സെന്റര്‍ അങ്കണത്തില്‍ തികച്ചും കേരളീയാ ന്തരീക്ഷത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ ഇന്ത്യന്‍ എമ്പസ്സി ലേബര്‍ അറ്റാഷെ സൂസന്‍ ജേക്കബ്‌, ഫസ്റ്റ്‌ സെക്രട്ടറി ആര്‍. കെ. സിങ്ങ്‌, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ ബാവ ഹാജി, അബുദാബി മലയാളി സമാജം ട്രഷറര്‍ സെബാസ്റ്റ്യന്‍ സിറിള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദ്‌, യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ്‌ പ്രേം ലാല്‍, മാക്‌ അബുദാബി പ്രസിഡന്റ്‌ ഇ. എം. ഷെരീഫ്‌, ശാസ്ത്ര സാഹിത്യ പരിഷദ്‌ പ്രസിഡന്റ്‌ ഇ. പി. സുനില്‍, ഫ്രണ്ട്സ്‌ ഓഫ്‌ എ. ഡി. എം. എസ്‌ ട്രഷറര്‍ ജയരാജ്‌, സേവനം പ്രസിഡന്റ്‌ കെ. രമണന്‍, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ്‌ സെക്രട്ടറി എ. പി. ഉമ്മര്‍, ഐ. എം. സി. സി. പ്രതിനിധി ഷാഫി, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അല്‍ ഫറ ഗ്രൂപ്പ്‌ സീനിയര്‍ മാര്‍ക്കെറ്റിങ്ങ്‌ മാനേജര്‍ അനില്‍ കൃഷ്ണന്‍, അല്‍ ഫറ ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍, ജെമിനി ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ഗണേഷ്‌ ബാബു, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ മാര്‍ക്കെറ്റിങ്ങ്‌ മാനേജര്‍ ആന്റോ, ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള ഫാറൂഖി, സെന്റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ച്‌ വികാരി റവ. ഫാദര്‍ എല്‍ഡോസ്‌, അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, ബ്രദേഴ്സ്‌ ഗള്‍ഫ്‌ ഗേറ്റ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ ഷാജഹാന്‍, ഗുഡ്‌ ബൈ റോച്ചെസ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ സാദിഖ്‌, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഫിലിം ഡയറക്ടര്‍ രാജ ബാലാകൃഷ്ണന്‍, എസ്‌, എഫ്‌. സി. ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ കെ. മുരളീധരന്‍, കെ. എഫ്‌. എം .ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ വേണു പിള്ള, താഹ ഹോസ്പിറ്റല്‍ മാനേജിങ്ങ്‌ ഡയറക്ടര്‍ ഡോ. താഹ, യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി യു. എ. ഇ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ സമ്പന്ധിച്ചു. കെ. എസ്‌. സി. വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളോടു കൂടിയാണ്‌ ഓണ സദ്യയ്ക്ക്‌ തിരശ്ശീല വീണത്‌
- സഫറുള്ള പാലപ്പെട്ടി

Labels: , , , ,

  - ജെ. എസ്.
   ( Sunday, October 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്‌.സി.ക്ക്‌
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ശക്തി ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ ഐ. എസ്‌. സി. അല്‍ഐന്‍ (എ) ക്ക്‌ കിരീടം. യുനൈറ്റഡ്‌ കാസര്‍ ‍ഗോഡുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ ഐ. എസ്‌. സി. അല്‍ഐന്‍ (എ) അര്‍ഹരായത്‌.പന്ത്രണ്ട്‌ ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്ന‍ും തെരെഞ്ഞെടുക്കപ്പെട്ട സെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ തുമ്പ, യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്‌, ഐ. എസ്‌. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്‌, എക്സ്പ്രസ്സ്‌ മണി, ഒറ്റപ്പാലം റഹാരിസ്‌ എന്ന‍ീ ടീമുകളാണ്‌ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്‌.നോക്ക്‌ ഔട്ട്‌ അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന‍ും ജേതാക്കളായ യുനൈറ്റഡ്‌ കാസര്‍ഗോഡ്‌, സ്പിന്ന‍ീസ്‌ അബുദാബി, ഐ. എസ്‌. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ്‌ മണി എന്ന‍ിവരാണ്‌ സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്‌. ആദ്യ സെമി ഫൈനലില്‍ മൂന്ന‍ിനെതിരെ നാലു പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡ്‌ ഫൈനലിലേയ്ക്ക്‌ പ്രവേശിച്ചത്‌. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ്‌ മണിക്കെതിരെ രണ്ടു പോയിന്റ്‌ നേടി ക്കൊണ്ട്‌ ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്ന‍ു.സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്ന‍ീസ്‌ അബുദാബിയും എക്സ്പ്രസ്‌ മണിയും തമ്മില്‍ നടത്തിയ മൂന്ന‍ാം സ്ഥാനത്തേയ്ക്ക്‌ വേണ്ടിയുള്ള മത്സരത്തില്‍ നിന്ന‍ും ഒന്ന‍ിനെതിരെ രണ്ടു പോയിന്റ്‌ നേടിക്കൊണ്ടാണ്‌ സ്പിന്ന‍ീസ്‌ അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്‌.കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്‌, നബീല്‍, മുഹമ്മദ്‌, ഷഫീഖ്‌ എന്ന‍ിവര്‍ അണി നിരന്ന യുനൈറ്റഡ്‌ കാസര്‍ ഗോഡും ഷൂട്ടേഴ്സ്‌ പടയിലെ മുനീര്‍, ഫാസില്‍, റഫീഖ്‌ എന്ന‍ിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്‌, ജയ്കിഷന്‍, അമീന്‍ എന്ന‍ിവരും അണി നിരന്ന ഐ. എസ്‌. സി. അല്‍ഐ(എ) നുമാണ്‌ ഫൈനലില്‍ മത്സരിച്ചതു.കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്‌ നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്‌. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്‌ ഒന്ന‍ും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ്‌ നേടിയത്‌. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ പ്രദേശത്ത്‌ ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ്‌ പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന്‌ കരുത്ത്‌ പകരുക യായിരുന്ന‍ു.കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ്‌ മണിയിലെ മുഹമ്മദ്‌ ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ്‌ കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത്‌ ഗോള്‍ അടിച്ച ഐ. എസ്‌. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു.വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവ്‌ ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ്‌ കപ്പ്‌ ഫുട്ബോള്‍ താരം മുഹമ്മദ്‌ സാലിഹ്‌, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്ന‍ിവര്‍ സമ്മാനിച്ചു.അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അല്‍ ഫറ ഗ്രൂപ്പ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്‌. സി. യുടെ കളിക്കാര്‍ക്ക്‌ സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പിയില്‍ നിന്ന‍്‌ യുനൈറ്റഡ്‌ കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്ന‍ാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്‌. സി പ്രസിഡന്റ്‌ കെ. ബി. മുരളിയില്‍ നിന്ന‍്‌ സ്പിന്ന‍ീസ്‌ അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി.പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന്‌ അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച്‌ പ്രസിഡന്റ്‌ ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ്‌ ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ്‌ അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട്‌ സ്‌ സെക്രട്ടറി റജീദ്‌ നന്ദി രേഖപ്പെടുത്തി.
- സഫറുള്ള പാലപ്പെട്ടി

Labels: , , , , ,

  - ജെ. എസ്.
   ( Friday, October 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എസ്‌. സി. ഈദ്‌ ഓണം സംയുക്തമായി ആഘോഷിച്ചു
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിതറും തിരുവോണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ 2008 ലെ മിസ്‌ കേരളയും മുന്‍ കെ. എസ്‌. സി. കലാ തിലകവുമായ ശ്രീ തുളസി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ. എസ്‌. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.
ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്ന‍ാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ്‌ സംവിധാനം ചെയ്ത സിനിമാറ്റിക്‌ ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ്‌ ഫൈന്‍ ആര്‍ട്ട്സ്‌ അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്‌. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക്‌ ഡാന്‍സ്‌, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്ന‍ിനോന്ന‍്‌ മികവുറ്റ കലാ പരിപാടികളാണ്‌ തുടര്‍ന്ന‍്‌ അരങ്ങേറിയത്‌.
ചടങ്ങില്‍ കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌ സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.


(അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംയുക്തമായി സംഘടിപ്പിച്ച പെരുന്ന‍ാള്‍ ഓണം ആഘോഷത്തില്‍ സെന്റര്‍ വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനം)

Labels: , ,

  - ജെ. എസ്.
   ( Wednesday, October 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്