20 January 2009

വെറുക്കപ്പെട്ടവനെ ഇറക്കി, പുതിയ ഒരാള്‍ വാഴ്ത്തപ്പെടുന്നു

ലോകമെങ്ങും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. 2009 ജനുവരി 20. അമേരിക്കയുടെ 44ാമത് പ്രസിഡണ്ടായി ഇന്നാണ് ബറാക് ഒബാമ സ്ഥാനം ഏല്‍ക്കുന്നത് .ലോക ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പുറത്തു പോകുമ്പോഴാണ്, ലോകത്തിന് ഏറെ പ്രതിക്ഷ ഏകിക്കൊണ്ട് ബറാക് ഒബാമ കടന്ന് വരുന്നത്.




എന്നാല്‍ ആഭ്യന്തര നയങ്ങളിലും വിദേശ നയത്തിലും ബുഷ് ഭരണ കൂടം പിന്തുടരുന്ന നയങ്ങള്‍ മാത്രം ആയിരിക്കും ഒബാമയും പിന്‍തുടരുക എന്ന് ഏകദേശം ഉറപ്പായി തീര്‍ന്നിരിക്കുന്നു. കാരണം ബുഷിന്റെ ഉപദേശകരില്‍ പലരും ഇന്ന് ഒബാമയുടെ ഉപദേശകരായി മാറിയിരിക്കുന്നു. സാര്‍‌വ്വ ദേശിയ രംഗത്തും ഒബാമയുടെ നയങ്ങള്‍ ബുഷിന്റെ നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല എന്ന് കാണാന്‍ കഴിയും.




പലസ്തീനില്‍ ഇസ്രേയല്‍ നടത്തുന്ന എല്ലാ വിധ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന രിതിയില്‍ ആണ് ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങള്‍. ഗാസയിലും ലബനാനിലും ഇസ്രേയല്‍ നടത്തി കൊണ്ടിരുന്ന അതിക്രമങ്ങളെ ഇസ്രായേലിന്റെ 'സ്വയ രക്ഷക്കുള്ള അവകാശം' ആയി വ്യാഖ്യാനിച്ച ഒബാമ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്നു വരെ തയ്യാറായിട്ടില്ല.




ഇപ്പോഴാകട്ടെ, 1967നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വംശീയ കൂട്ടക്കൊല ഗാസയില്‍ ഇസ്രായേല്‍ കെട്ടഴിച്ചു വിട്ടപ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയ സന്ദര്‍ഭത്തില്‍ 2008 ഡിസംബര്‍ 28ന് ഒബാമയുടെ ഉപദേശകന്‍ ഡേവിഡ് ആക്സില്‍റോഡ് അഭിപ്രായപ്പെട്ടത് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണം ഭീകരതയാണെന്നും ഇസ്രായേല്‍ ആക്രമണം നീതീകരിക്ക ത്തക്കതാ ണെന്നുമാണ്. എന്നാല്‍ മുന്നാഴ്ച കൊണ്ട് 1200 ല്‍ പരം ആളുകളെ കൊന്നൊടുക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റുകയും ആയിര ക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടു പോലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഒരക്ഷരം ഉരയാടി യില്ലായെന്നത് എത്ര ഖേദകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക പ്രവര്‍ത്തി ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കു മെന്നതിന്ന് ചിന്തിക്കാവു ന്നതേയുള്ളു. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി ആണ് ഇവിടെ അര്‍ത്ഥ വത്താകുന്നത്.




അധികാര മേറ്റാലുടന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ പദ്ധതികളും സര്‍ക്കാറിന്റെ ചെലവു കുറക്കാനുള്ള പദ്ധതികളൂം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ക്കഴിഞ്ഞു. അതായത് സമ്പന്നന്മാരെ പ്രീണിപ്പിക്കുകയും നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും വേണ്ടെന്നു വെച്ച് സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നവ ഉദാര വല്‍ക്കരണ നയങ്ങള്‍ തന്നെ ആയിരിക്കും തന്റെതും എന്ന് പുതിയ പ്രസിഡണ്ടും വ്യക്തമാക്കുന്നു.




ഇറാഖിലും അഫ്‌ഗാനി സ്ഥാനിലും മറ്റു ലോകത്തിന്റെ പല ഭാഗങ്ങളിലും കൂലി പ്പട്ടാളത്തെ അയച്ച് അധിനിവേശം നടത്തി രാജ്യങളെ കൊള്ള അടിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും, ജനങളുടെ ജനാധിപ ത്യാവകാ ശങ്ങളെയും മനുഷ്യാ വകാശത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന നീചവും ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിക്ക് അന്ത്യം ഉണ്ടാകുമെന്ന് ജനം കരുതുന്നു. ഇത് യാഥാര്‍ത്ഥ്യം ആകുമോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയും.




മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ മോഹികളും അവരുടെ കൂലി പ്പട്ടാളവും ലോക ജനതക്കു മേലെ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രവാദ ത്തിന്നെതിരായ നീക്കം എന്ന പുകമറ സൃഷ്ടിച്ചി രിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ നമുക്ക് കാത്തിരുന്ന് കാണാം.‍

‍ ‍


- നാരായണന്‍ വെളിയന്‍‌കോട്

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

ബുഷ് വെറുക്കപ്പെട്ടവന്‍ എന്നവിശ്ശേഷണം തങ്കളെപ്പോലെ അവിവേകിയും സാമാന്യബോധം ഇല്ലാത്തതും അസുയയും കുശുംബും നിറഞ കുറെ മനസ്സുകളുടെ മാത്രം ആരോപണം ആണ്.

ലോകത്ത് ഇപ്പോള്‍ ബുദ്ധിയും പണവും കഴിവും അതോടൊപ്പം അല്പം ഭാഗ്യവും ഉള്ളവരോട് കടുത്ത അസുയയും വിരോധവും വന്നു കൊണ്ടിരിക്കുകയാണ്

എങനെയെങ്കിലും അവനെ നശിപ്പിക്കണം അത് മുഴൂവന്‍ കൈക്കലാക്കണം എന്ന് ചിന്തിക്കുന്നവരുടെയെണ്ണം കൂടി വരുകയണ്.

തികച്ചും അസുയ മാത്രം..
ഇനിയിപ്പോള്‍ ഒബാമഭരിക്കുംബോള്‍ കാണാം എന്താക്കുമെന്ന് കേരളത്തില്‍ യു ഡി എഫ് പോയി എല്‍ ഡി എഫ് വന്നപോലിരിക്കും

വലത്തു കാലിലെ മന്ത് ഇടത്തു കാലിലേയ്ക്ക് മാറിയ പോലെ ആകും അത്രമാത്രം.

January 21, 2009 12:49 PM  

വെറുക്കപ്പെട്ടവന്‍ എന്ന പദത്തിന് എന്തുകൊണ്ടും അനുയോജ്യന്‍ തന്നെയാണ് ബുഷ് ,താങ്ങള്‍ പറഞ്ഞ എല്ലാ വിശേഷണങ്ങളും ഒതുകൂടിയിട്ടുള്ള ഒരു അസുര ജന്മം. ബുഷിനോട് തികച്ചും "അസൂയ" .....കൊള്ളാം....പ്രയോഗം ... പക്ഷെ എന്തിന് ???

January 21, 2009 2:45 PM  

താങ്കളുടെ ഈ പ്രതികരണം വളരെ ഇഷ്ടമായി. ലോകം മുഴുവന്‍ ബുഷിന്ന് നല്‍കിയിരിക്കുന്ന വിശേഷണമാണ് വെറുക്കപ്പെട്ടവന്‍,സ്വന്തം രാജ്യത്തിലെ ഭൂരിപക്ഷം ജനങളും പറയുന്നു ബുഷ് വെറുക്കപ്പെട്ടവനാണെന്ന് .ലോകത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും വെറുപ്പിന്നും പാത്രിഭൂതനഅയവനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ച ഞാന്‍ അവിവേകിയും സാമാന്യബോധമില്ലാത്തവനും അസൂയയും കുശുമ്പും നിറഞ്ഞവനുമാണെങ്കില്‍ സസന്തോഷം സ്വീകരിക്കുന്നു. ലക്ഷക്കണക്കിന്ന് നിരപരാധികളഅയ ജനങളെ കൊന്നൊടുക്കിയ ഈ കാപാലികനെ .ലോകത്തിലെ ക്രൂരതയുടെ പ്രതീകമായ ബുഷിനെ ,ജനം തിരസ്കരിച്ച കൊലയാളിയെ പിന്നെ എന്താണ് വിളിക്കേണ്ടതതെന്നുകൂടി പറഞ്ഞാല്‍ കൊള്ളാം

"ബുഷ് വെറുക്കപ്പെട്ടവന്‍ എന്നവിശ്ശേഷണം തങ്കളെപ്പോലെ അവിവേകിയും സാമാന്യബോധം ഇല്ലാത്തതും അസുയയും കുശുംബും നിറഞ കുറെ മനസ്സുകളുടെ മാത്രം ആരോപണം ആണ്. "

January 28, 2009 11:05 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്