22 December 2008
നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം
നെടുമ്പാശേരി വിമാന ത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതി മൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊതു യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുക യായിരുന്നുവെന്ന് മുഖ്യ മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടു വരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊണ്ടു വരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്. എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധി കാരികളും സ്വന്തം കുടുംബ ക്കാരടക്കം ശ്രമിക്കുന്നത്. പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിത നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍ നിന്ന് പുറകോട്ടു പോകുകയെന്നത് അസാധ്യമാണ്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നത്. ആയിര ക്കണക്കായ തൊഴിലാളികളാണ് പിരിച്ചു വിടല്‍ ഭീഷണിയെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല. ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാന ക്കമ്പിനികളും എടുത്തു കൊണ്ടിരിക്കുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാന ക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
28 October 2008
തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ജാഗ്രത പാലിക്കുക ... തീവ്ര വാദം കേരളത്തില്‍ വേരുറപ്പി ച്ചിരിക്കു ന്നുവെന്ന വാര്‍ത്ത കേരളീയരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തീവ്ര വാദത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുക യെന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും മാത്രമല്ല കേരളീയ രുടെയാകെ ഉത്തരവാദി ത്തമായി മാറി ക്കഴിഞ്ഞി രിക്കുന്നു. കേരളത്തെ തീവ്ര വാദികളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സുരക്ഷാ സേനയു മായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലര്‍ മലയാളി കളാണെന്നും അവര്‍ക്ക് കേരളത്തിലെ തീവ്ര വാദിക ളുമായി ബന്ധ മുണ്ടെന്നും ഔദ്യോ ഗികമായി സ്ഥിരീ കരിച്ചതോടെ സംസ്ഥാന ത്തിനകത്തെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും ജനങ്ങളെ ആശങ്കാ കുലരാക്കി യിരിക്കു കയാണ് . കേരള പോലിസിലെ സ്പെഷല്‍ അന്വേഷക സംഘം കണ്ണൂര്‍ ജില്ലയിലെ ഫയാസിന്റെ വീട് പരിശോധി ച്ചപ്പോള്‍ കശ്മീരിലെ തീവ്ര വാദ പ്രവര്‍ത്ത നവുമായി നേരിട്ട് ബന്ധ മുള്ളതിന്റെ പേടി പ്പെടുത്തുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും അതിന് സഹായം ചെയ്യുന്ന വരെയും ഇനിയും അന്വേഷിച്ച് കണ്ടെ ത്തേണ്ടി യിരിക്കുന്നു. മതത്തിന്റെ മൂടു പട മണിഞ്ഞ് അതിനുള്ളില്‍ തീവ്ര വാദികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ക്കൊടുക്കു ന്നതിന്റെ അപകടം തീര്‍ച്ചയായും നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതവരെ ബോധ്യ പ്പെടുത്തിയെ മതിയാകൂ. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്ക് തീവ്ര വാദികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന്‍ കേരള ത്തിന്റെ മണ്ണില്‍ കഴിയുന്നു വെന്നത് അതീവ ഗൌരവ ത്തോടെ കൈ കാര്യം ചെയ്യേണ്ട വിഷയമാണ്. മത മൌലിക വാദികളും വര്‍ഗീയ ഭ്രാന്തന്മാരു മാവുക മാത്രമല്ല, തീവ്ര വാദി സംഘട നകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സി കൂടി യായിരി ക്കുകയാണ് ഇവിടെ. കേരളത്തില്‍ പല ജില്ലയിലും തീവ്ര വാദ പ്രവര്‍ത്ത നത്തിന് പരിശീലനം നല്‍കി വരുന്നു ണ്ടെന്നത് പുതിയ കാര്യമല്ല. ആര്‍. എസ്. എസിനെ നേരിടാ നാണെന്ന പേരിലാണ് മുസ്ളിം ചെറുപ്പക്കാരെ എന്‍. ഡി. എഫ്., സിമി പോലുള്ള സംഘടനകള്‍ വശീകരിച്ച് രഹസ്യമായ പ്രവര്‍ത്ത നത്തില്‍ പങ്കാളി കളാക്കുന്നത്. തീവ്ര വാദികള്‍ക്ക് പണത്തിനു പഞ്ഞമില്ല. പല കേന്ദ്രത്തില്‍ നിന്നും ഇഷ്ടം പോലെ പണം ലഭിക്കുന്നു. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode 5 Comments:
Links to this post: |
17 October 2008
കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് - നാരായണന്‍ വെളിയന്‍കോട് കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. 2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളാണ് . മുന്നൂറ്റി നാല്‍പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് . മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്. 2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്. 2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്. 2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്. ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
09 October 2008
ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നില്‍ക്കുന്ന ചെഗുവേര - നാരായണന്‍ വെളിയന്‍കോട് ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു. മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ - അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്. വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി. "ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു. 1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ. ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
03 September 2008
വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ മതേതരത്വ വാദികള്‍ മാളത്തില്‍
ഒറിസ്സ കത്തി എരിയുകയാണ്. ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ് അക്രമങള്‍ക്ക് തുടക്കം. ഒരാഴ്ച ക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതി ക്രൂരവും പൈശാചികവുമായ നര നായാട്ട് ഇന്നും തുടരുകയാണ്. ആയിര ക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു. പതിനായിര ക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തു വകകളും ഉപേക്ഷിച്ച് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .
ഒറീസ്സയിലെ കാണ്ടമാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ഒരു കുട്ടി അക്രമങളും കൊള്ളയും കൊള്ളി വെപ്പും നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമ കാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു വെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായി രത്തോളം പേരെ നിരവധി ദുരിതാ ശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശ പ്പെടുമ്പോഴും കൊടും കാട്ടില്‍ അഭയം തേടിയ ആറായിര ത്തോളം പേരെ തിരിച്ചു കൊണ്ടു വരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലാ എന്നത് അത്യന്തം വേദനാ ജനകമായ അവസ്ഥയാണ്. അതി രൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളി വെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതി ഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു ണ്ടെങ്കിലും ജനങളില്‍ നിന്ന് ഭീതി അകറ്റാനോ അവരില്‍ സുരക്ഷ ബോധം ഉറപ്പ് വരുത്താനോ ഇതു വരെ കഴിഞിട്ടില്ല. ഒറിസ്സയില്‍ ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളി വെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍ മതേതര ത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തല യുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാ നുവാദം കൊടുത്ത് മാളത്തില്‍ ഒളിച്ചിരി ക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകാ യുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടു കരിക്കുമ്പോള്‍ അതിന്നെതിരെ ചെറു വിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായി ത്തന്നെ നില നില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു. വര്‍ഗ്ഗിയ വാദികളുടെ കൊല ക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തു വകകളും ജീവിതത്തിലെ സര്‍വ സമ്പാദ്യങളും അഗ്നിക്കിര യാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യ ക്കുരുതി നടത്തുന്നവ രേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടി വരും. കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയാല്‍ മനുഷ്യന്‍ എത്രത്തോളം അധഃപതിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode |
02 August 2008
തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത് ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്‍ മുനയിലാണ്. മണിക്കൂറുകളുടെ ഇടവേളയിലാണ് ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായത്. താരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനമായതു കൊണ്ട് ആളപായം കുറവായിരുന്നുവെന്ന് പറയാം. എന്നിരുന്നാലും നിരവധി പേര്‍ക്ക് സാരമായ പരിക്കും നിരവധി നിരപരാധി കളെ കൊല ചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്താനും തീവ്രവാദികള്‍ക്കും കഴിമെന്ന് സൂചന നല്‍കാനും തിവ്രവാദികള്‍ ശ്രമിച്ചിട്ടുണ്ട്. ഐ ടി വ്യവസായങ്ങളുടെ സിരാ കേന്ദ്രമായ ബാഗ്ലൂരില്‍ നടത്തിയ സ്ഫോടനം രാജ്യത്തിന്റെ വികസനം തകര്‍ക്കുകയെന്ന ഉദ്ദേശത്തൊടു കൂടി ത്തന്നെയാണ്. അഹമ്മദാബാദില്‍ 70 മിനിറ്റി നുള്ളില്‍ 16 സ്ഥലങ്ങളില്‍ നടത്തിയ സ്ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 170ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായതു മായിട്ടുമാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ തീവ്രത കുറഞ്ഞ ബോബുകള്‍ ഉപയോഗിച്ചതു കൊണ്ടാണ് മരണ സംഖ്യ കുറഞ്ഞ തെന്നാണ് പൊതുവെയുള്ള നിഗമനം.രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലു വിളിക്കാനും രാജ്യത്തിന്റെ ക്രമ സമാധാനം തകര്‍ക്കാനും ജന ജീവിതം ദുരിത പൂര്‍ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടു ക്കാനുമുള്ള ശക്തി തങ്ങള്‍ക്കുണ്ട് എന്നതിന്റെ സൂചന മാത്രമാണ് അവര്‍ നല്‍കിയിരിക്കു ന്നതെന്ന് നാം മനസ്സിലാക്കേണ്ട തായിട്ടുണ്ട്. Labels: narayanan-veliancode |
22 July 2008
ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം
ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അമേരിക്കക്ക് അടിയറ വെയ്ക്കുന്ന ആണവ ക്കരാറില്‍ ഒപ്പിടരുതെന്ന ഇടതു പക്ഷത്തിന്റെ നിര്‍ദ്ദേശത്തെ ധിക്കരിച്ച യു പി എ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭുരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടാന്‍ നിബന്ധിതമാകുകയായിരുന്നു.
എന്നാല്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നെറി കെട്ട കുതിര ക്കച്ചവടത്തിന്നാണ് കോണ്‍ഗ്രസ്സ് ഇറങ്ങി പ്പുറപ്പെട്ടത്. അമേരിക്കയുടെ സഹായത്തോടെ പണവും അധികാരവും ഉപയോഗിച്ച് ഭരിക്കാനുള്ള കൃത്രിമ ഭുരിപക്ഷം ഒപ്പിക്കുക വഴി ജനാധിപത്യ പ്രക്രിയക്കു നേരെത്തെന്നെ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ തിരെഞ്ഞെടുത്തയക്കുന്ന ജന പ്രതിനിധികള്‍ ചില സന്നിഗ്ദ്ധ ഘട്ടത്തില്‍ വന്‍ തുക കൊഴ വാങ്ങിച്ച് നാടിനെ ഒറ്റി ക്കൊടുക്കുന്ന സ്ഥിതി ജനാധിപത്യ വ്യവസ്ഥക്കു തന്നെ തീരാ കളങ്കമാണ്. പണം കൊടുത്ത് വാങ്ങുന്ന ഭൂരുപക്ഷം ഉപയോഗിച്ച് നാടിനെ വില്‍ക്കാനുള്ള ഡീല്‍ ഉറപ്പിക്കാണ് നമ്മുടെ ലീഡര്‍മര്‍ തുനിഞ്ഞിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥക്കു തന്നെ തിരാ കളങ്കം ചാര്‍ത്തിയിട്ടുള്ള ഈ വഞ്ചകരെ തിരെഞ്ഞടുത്തയച്ച ജനം കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസകങ്ങളെന്ന് ചരിത്രം അവരുടെ മുഖത്തു നോക്കി വിളിക്കും.പൊതു ജനങ്ങളെ കഴുതകളായി ചിലര്‍ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇവര്‍ തിരെഞ്ഞെടു ത്തയക്കുന്ന പ്രതിനിധികളെ വിലക്ക് വാങ്ങുന്ന കച്ചവടത്തിന്ന് പറയേണ്ടത് കഴുത കച്ചാവടമെന്നാണ്. ജനാധിപത്യത്തിന്റെ ഈ ദുര്‍ഗ്ഗതിയോര്‍ത്ത് കേഴുക ഭാരതനാടെ... ലജ്ജിക്കുക ഒരോ ഇന്ത്യക്കാരനും - Narayanan veliancode Labels: narayanan-veliancode |






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്