28 July 2009
മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍
മോചന ദ്രവ്യം നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍ മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ കഴിയുന്നു. രിജാല്‍ അല്‍മ ബലദിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം എളങ്കൂര്‍ ചെറുകുളം സ്വദേശി കെ.എം ഷംസുദ്ദീനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലായത്. ഒരു ലക്ഷം റിയാലാണ് മോചന ദ്രവ്യമായി മരിച്ച സ്വദേശിയുടെ കുടുംബത്തിന് നല്‍കേണ്ടത്. ഭീമമായ ഈ തുക നല്‍കാന്‍ ദരിദ്ര കുടുംബത്തില്‍ പെട്ട ഷംസുദ്ദീന് സാധിക്കുന്നില്ല. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷംസുദ്ദീന്‍ മോചന ദ്രവ്യം സംഘടിപ്പിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്. 1 Comments:
Links to this post: |

കൊടലൂര്‍ കക്കാട് വീട്ടില്‍ രാമചന്ദ്രന്‍ തന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ രാമചന്ദ്രന് തന്റെ ജീവന്‍ നില നിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തണം. രാമചന്ദ്രനു ചികിത്സയ്ക്ക് ഒരു മാസം 8,000 രൂപയോളം വേണം. രാമചന്ദ്രന് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു വേണ്ടി വരുന്ന എട്ടു ലക്ഷവും തുടര്‍ ചെലവുകള്‍ക്കുള്ള പണവും എങ്ങനെ സ്വരൂപിക്കണം എന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. ഭാര്യ റീജ പട്ടാമ്പിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ രാമചന്ദ്രന്റെ കുടുംബം കഴിയുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ രജതും രജ്നയും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്