05 June 2008

പരിസ്ഥിതിയെ സഹായിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും?

ഇന്ന് ലോക പരിസ്ഥിതി ദിനം. IT അടക്കം എല്ലാ സാങ്കേതിക വിദ്യകളും മനുഷ്യ രാശി നിലനില്‍ക്കുന്നിടത്തോളം മാത്രമേ നില നില്‍ക്കൂ എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ഉള്ളത്.



പരിസ്ഥിതിയെ സംരക്ഷിയ്ക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില ചെറിയ വലിയ കാര്യങ്ങളാണിവ.




1) നിങ്ങളുടെ ഗാര്‍ഹിക ശുചിത്വത്തിനുള്ള സാമഗ്രികള്‍ സ്വയം വീട്ടില്‍ വെച്ചു തന്നെ നിര്‍മ്മിക്കുക. കടുത്ത വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക. പണവും മിച്ചം നിങ്ങളൊരു നല്ല കാര്യം ചെയ്തു എന്ന സംതൃപ്തിയും നിങ്ങള്‍ക്ക് ലഭിക്കും. അലക്കു കാരം, സോപ്പ്, വിനാഗിരി, നാരങ്ങ നീര് മുതലായവ കൊണ്ട് നിര്‍മ്മിക്കവുന്ന ഇത്തരം സാമഗ്രികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.




2) ഷോപ്പിങ്ങിന് പോകുമ്പോള്‍ തുണി സഞ്ചി കൂടെ കൊണ്ട് പോകുക. പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കാതിരിക്കുക.




3) പല്ല് തേയ്ക്കുവാന്‍ ബ്രഷ് എടുത്ത് അത് നനച്ച് കഴിഞ്ഞാല്‍ ഉടന്‍ ടാപ്പ് അടയ്ക്കുക.




4) പരിസ്ഥിതിയെ സ്നേഹിക്കുവാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.




5) ചപ്പ് ചവറുകള്‍ അലക്ഷ്യമായ് ഉപേക്ഷിക്കാതിരിക്കുവാന്‍ ശീലിക്കുക.




6) കഴിവതും സാധനങ്ങള്‍ ഒരു പാട് നാളത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. ഇത് പാക്കിങ്ങ് വെയിസ്റ്റിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.




7) വീടും പരിസരവും ചൂല് കൊണ്ട് വൃത്തിയാക്കുക. വെള്ളം ഒഴിച്ച് കഴുകുന്നത് കഴിവതും ഒഴിവാക്കുക.




8) വെള്ളത്തിന്റെ ലീക്ക് നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഉടനെ പരിഹരിക്കുക.



9) ഇന്ധന ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. കഴിയാവുന്നിടത്തോളം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മാര്‍ക്കറ്റിലും, ഭക്ഷണശാലയിലേക്കും മറ്റും നടന്നു പോവുക.




10) അതത് പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുക. കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനം വന്‍ പരിസ്ഥിതി നാശമാണ് വരുത്തുന്നത്.




11) കമ്പ്യൂട്ടറിന്റെ പവര്‍ സേവിങ്ങ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. കുറച്ചു സമയത്തേക്ക് ഉപയോഗിക്കാത്തപ്പോള്‍ “സ്ലീപ്” മോഡിലിടുകയും കൂടുതല്‍ സമയം ഉപയോഗിക്കാത്തപ്പോള്‍ “ഓഫ്” ചെയ്യുകയും വേണം.




12) CFL ബള്‍ബുകള്‍ പരമാവധി ഉപയോഗിക്കുക.




13) കഴിയാവുന്നിടത്തോളം പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.




14) ഒരു മരത്തെ ചെന്ന് കെട്ടിപ്പുണരുക. അവ നമ്മുടെ സ്നേഹവും നന്ദിയും അര്‍ഹിക്കുന്നു. മരങ്ങള്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഇല്ലാതാക്കി കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.




15) “എയര്‍ കണ്ടീഷന്‍” മുറികളിലെ വിള്ളലുകളും വിടവുകളും നികത്തി ചൂട് അകത്തേക്ക് കടക്കുന്നത് പരമാവധി തടയുക.




16) നിങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക. “ഇ വെയിസ്റ്റ്” (പഴയ കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ) ഒരു കടുത്ത പരിസ്ഥിതി പ്രശ്നമായി മാറി കഴിഞ്ഞു. പഴയ ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷം മണ്ണിലേക്കും, ഭൂഗര്‍ഭ ജലത്തിലേക്കും വരെ പടരുന്നു.




17) എയര്‍ കണ്ടീഷനറുടെ തെര്‍മോസ്റ്റാറ്റ് മതിയായ അളവില്‍ സെറ്റ് ചെയ്യുക. അത്യാവശ്യം തണുപ്പ് മാത്രം മതി എന്ന് വെയ്ക്കുക.




18) ഗൃഹോപകരണങ്ങള്‍ “എനര്‍ജി സ്റ്റാര്‍” റേറ്റിങ്ങ് നോക്കി വാങ്ങുക. കൂടുതല്‍ നക്ഷത്രങ്ങള്‍ എന്നാല്‍ കൂടുതല്‍ നല്ലത് എന്നറിയുക.




19) “ഡിസ്പോസബള്‍” ഷേവിങ്ങ് സെറ്റുകള്‍ ഉപേക്ഷിക്കുക. ബ്ലേഡുകള്‍ മാറ്റി ഇടാവുന്ന ഷേവിങ്ങ് സെറ്റുകള്‍ ഉപയോഗിക്കുക.




20) വീട്ടില്‍ ഒരു കമ്പോസ്റ്റ് കുഴി നിര്‍മ്മിക്കുക. അങ്ങനെ ലഭിക്കുന്ന വളം വീട്ടിലെ തോട്ടത്തില്‍ ഉപയോഗിക്കുക.




21) “ഡിസ്പോസബള്‍” ക്യാമറകളും മറ്റ് പ്ലാസ്റ്റിക് മാലിന്യം വര്‍ദ്ധിപ്പിക്കാ‍ന്‍ ഇടയുള്ള സാധനങ്ങളും ഉപയോഗിക്കാതിരിക്കുക.




22) വാഷിങ്ങ് മെഷീനില്‍ നിറയെ തുണികള്‍ ഉള്ളപ്പോള്‍ മാത്രം തുണി അലക്കുക.




23) ഒരു മരം എങ്കിലും നടുക.




24) ഓഫീസിലെ വൈദ്യുത ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ മുതലായവ, വാരാന്ത്യങ്ങളിലും, ഓഫീസ് സമയത്തിന് ശേഷവും ഓഫ് ചെയ്ത് ഇടുക.




25) ഇന്ധന ക്ഷമത കൂടിയ തരം വാഹനം ഉപയോഗിക്കുക. വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്തി അവയെ കാര്യക്ഷമമായി വെച്ച് അവ മൂലം ഉണ്ടാവുന്ന മലിനീകരണം കുറയ്ക്കുക.

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്