02 August 2008

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌

ഇന്ത്യയിലെ വന്‍ നഗരങ്ങള്‍‍ ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്‍ മുനയിലാണ്‌. മണിക്കൂറുകളുടെ ഇടവേളയിലാണ്‌ ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായത്‌. താരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനമായതു കൊണ്ട്‌ ആളപായം കുറവായിരുന്നുവെന്ന് പറയാം. എന്നിരുന്നാലും നിരവധി പേര്‍ക്ക്‌ സാരമായ പരിക്കും നിരവധി നിരപരാധി കളെ കൊല ചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്താനും തീവ്രവാദികള്‍ക്കും കഴിമെന്ന് സൂചന നല്‍കാനും തിവ്രവാദികള്‍ ശ്രമിച്ചിട്ടുണ്ട്‌. ഐ ടി വ്യവസായങ്ങളുടെ സിരാ കേന്ദ്രമായ ബാഗ്ലൂരില്‍ നടത്തിയ സ്ഫോടനം രാജ്യത്തിന്റെ വികസനം തകര്‍ക്കുകയെന്ന ഉദ്ദേശത്തൊടു കൂടി ത്തന്നെയാണ്‌. അഹമ്മദാബാദില്‍ 70 മിനിറ്റി നുള്ളില്‍ 16 സ്ഥലങ്ങളില്‍ നടത്തിയ സ്ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 170ഓളം പേര്‍ക്ക്‌ പരിക്ക്‌ പറ്റിയതായതു മായിട്ടുമാണ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദികള്‍ തീവ്രത കുറഞ്ഞ ബോബുകള്‍ ഉപയോഗിച്ചതു കൊണ്ടാണ്‌ മരണ സംഖ്യ കുറഞ്ഞ തെന്നാണ്‌ പൊതുവെയുള്ള നിഗമനം.രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലു വിളിക്കാനും രാജ്യത്തിന്റെ ക്രമ സമാധാനം തകര്‍ക്കാനും ജന ജീവിതം ദുരിത പൂര്‍ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടു ക്കാനുമുള്ള ശക്തി തങ്ങള്‍ക്കുണ്ട്‌ എന്നതിന്റെ സൂചന മാത്രമാണ്‌ അവര്‍ നല്‍കിയിരിക്കു ന്നതെന്ന് നാം മനസ്സിലാക്കേണ്ട തായിട്ടുണ്ട്‌.
എന്താണ്‌ ഈ സ്ഫോടനങ്ങള്‍ നടത്തിയ തീവ്രവാദികളുടെ ലക്ഷ്യമെന്നും ഏത്‌ തീവ്രവാദി സംഘടന യാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി യാതൊന്നും പറയാന്‍ നമ്മുടെ സര്‍ക്കാറിനോ ഇന്റലിജന്‍സ്‌ ബ്യൂറോവിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി കാണാന്‍ കഴിയും . ഇന്ത്യയില്‍ വേരോട്ടമുള്ളതും സംഘടിതവുമാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ പ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കരുത്‌.
2004 മേയ്‌ 22ന്‌ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ഇന്ത്യയില്‍ നടന്ന 15 സ്ഫോടനങ്ങ ളിലായി 550 പേര്‍ കൊല്ലപ്പെടുകയും ആയിര ക്കണക്കിനാളുകള്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിട്ടുണ്ട്‌. ഈ കൊല്ലം മേയ്‌ മാസത്തില്‍ ജയ്‌പ്പൂരില്‍ നടന്ന സ്ഫോടനത്തില്‍ മാത്രം കൊല്ലപ്പെട്ടത്‌ 63 പേരാണ്‌. എന്നാല്‍ ഈ സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടി ക്കുന്നതിനോ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന്നോ ഇതു വരെ കഴിഞ്ഞിട്ടി ല്ലായെന്നത്‌ അത്യന്തം ദു:ഖകരമായ അവസ്ഥയാണ്‌. ഭീകാരാക്രമങ്ങളും സ്ഫോടനങ്ങളും ഉണ്ടാകുമ്പോള്‍ പ്രസ്താവനകളിലൂടെ അപലപിക്കുകയും സര്‍ക്കാറിലെ തലവന്മാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്താല്‍ എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നത്‌ തീവ്രവാദികള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രചോദനമായി ത്തിരുന്നുണ്ട്‌ എന്നതാണ്‌ യാഥര്‍ത്ഥ്യം. ഇത്തരത്തിലുള്ള സ്ഥിരം കലാ പരിപാടികളാണ്‌ ഇന്നും കാണാന്‍ കഴിയുന്നത്‌. ഇതു കൊണ്ട്‌ രക്ഷപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ കൂടുതല്‍ ആത്മ ധൈര്യത്തോടെ വിണ്ടും അവരുടെ പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ട്‌ പോകാന്‍ കഴിയുന്നുണ്ട്‌. മറ്റൊരു തെറ്റായ പ്രവണത കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നതും ചളി വാരിയെറിയുന്നതും തീവ്രവാദികള്‍ക്ക്‌ സഹായകരമാകുന്നുണ്ട്‌.
തീവ്രവാദികളോട്‌ വിട്ടു വീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രിയത്തിന് അതീതമായി ഒത്തൊരു മിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ തീവ്രവാദികളുടെ ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആയിരിക്കണം സര്‍ക്കാറും പോലീസും മുന്നിട്ടിറങ്ങേണ്ടത്‌.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച്‌ ക്രമ സമാധാനത്തിലും നിയമ വാഴ്ചയിലും എറെ മുന്നിട്ട്‌ നില്‍ക്കുന്ന കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്‌ പാകാന്‍ ശ്രമിക്കുന്നവരെ ഇരുട്ടിന്റെ മറവില്‍ തീവ്രവാദത്തിന്ന് കരുത്ത്‌ നല്‍കാന്‍ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ. നമ്മുടെ നാടിനെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കാനും ജന ജീവിതം ദുരിത പൂര്‍ണമാക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌
- നാരായണന്‍ വെളിയന്‍കോട്

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്