18 December 2009

മദനി, മാര്‍ക്കിസം, ലീഗ്‌ - നവാസ് മലബാര്‍

madani-cpmHire and Fire എന്ന സാമ്രാജ്യത്വ ഭീമന്മാരുടെ തന്ത്രം രാഷ്ടീയ ത്തിലായാലും സാംസ്കാരിക മേഖലയില്‍ ആയാലും സി. പി. എം. എപ്രകാരം നടപ്പിലാക്കുന്നു എന്ന് സൂഫിയാ മദനിയുടെ സംഭവത്തോടെ ഒരിക്കല്‍ കൂടെ വ്യക്ത മായിരിക്കുന്നു. ഇതാദ്യമായല്ല ഇത്തരം തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നത്‌. കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍. ഗൗരി മുഖ്യ മന്ത്രിയാകും എന്ന് പറഞ്ഞ്‌ പ്രചാരണം നടത്തി വിജയിച്ചപ്പോള്‍ അവരെ ഒഴിവാക്കി നായനാര്‍ മുഖ്യ മന്ത്രിയായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജന വിധിയുടെ നിര്‍ണ്ണായക സ്വാധീനമായ അചുതാനന്ദന്‍ അച്ചടക്കത്തിന്റെ പേരില്‍ ഇന്ന് നില്‍ക്കുന്ന അവസ്ഥ, നിരവധി വേദികളില്‍ സജീവ സാന്നിധ്യ മായിരുന്ന എം. എന്‍. വിജയനെ പുറത്താക്കി, ബെര്‍ളിന്‍ കുഞ്ഞന്ദന്‍ നായരുടെ മുതല്‍ ടി. എല്‍. ആഞ്ചലോസിന്റെ വരെ അനുഭവം. തൊഴിലാളി വര്‍ഗ്ഗ സംരക്ഷണ ത്തിന്റെ മേലങ്കി യണിഞ്ഞവര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയത്‌ എപ്രകാരമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
 
ഇവര്‍ അവസരവാദ സിദ്ധാന്ത ത്തിന്റെ അപ്പോസ്തലന്മാര്‍ ആണെന്ന് തിരിച്ചറിയേണ്ടത്‌ ഇവിടത്തെ ന്യൂന പക്ഷങ്ങളാണ്‌. കാരണം ന്യൂനപക്ഷ വിഷയങ്ങളില്‍ തങ്ങളാണ്‌ സജീവമായി ഇടപെടുന്ന തെന്ന് ഒരു ധാരണ പരത്തുവാന്‍ അടുത്ത കാലത്തായി വലിയ ശ്രമങ്ങള്‍ നടത്തുന്നു. ന്യൂനപക്ഷ വിഭാഗ പ്രേമം എന്നത്‌ വോട്ടിനപ്പുറം വലിയ കാമ്പുള്ള ഒന്നല്ല. എന്നാല്‍ വാക്കില്‍ മാത്രം ഉള്ള ഈ പ്രചരണ കോലാഹലങ്ങള്‍ മൂലം അനര്‍ഹ മായതെന്തോ മുസ്ലീം സമുദായത്തിനു നല്‍കുന്നു എന്ന ഒരു തെറ്റായ ധാരണ ഇതു മൂലം ഇതര വിഭാങ്ങള്‍ക്ക്‌ ഉണ്ടാകുകയും ചെയ്യുന്നു. തങ്ങള്‍ ന്യൂന പക്ഷ സംരക്ഷ കരാണെന്ന് ഒരു ധാരണ വരുത്തുകയും അതിലൂടെ ന്യൂന പക്ഷങ്ങളുടെ നിര്‍ണ്ണായക വോട്ടുകള്‍ അനുകൂലമാക്കി അധികാര ത്തിലേറുകയും ചെയ്യുക എന്നത്‌ അവരുടെ രാഷ്ടീയ കൗശലമാണ്‌. നേരത്തെ പറഞ്ഞ ഗൗരിയമ്മയുടെ വിഷയം പോലെ, കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാലോളിയെ ഉയര്‍ത്തി ക്കാട്ടുവാന്‍ ഒരു ശ്രമം നടന്നിരുന്നു എന്നതും ഇവിടെ ചേര്‍ത്തു വായിക്കുക.
 

saddam-cpi-election-banner


 
സദ്ദാം ഹുസൈനിന്റെ പ്രശ്നത്തിനു കേരളത്തില്‍ എന്തു പ്രസക്തി എന്ന് പരിശോധി ക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. വര്‍ഗ്ഗീയ വികാരത്തിന്റെ ചൂഷണം മാത്രമാണ്‌ ഇതില്‍ എന്ന് വ്യക്തം. ഇറാനോ ഇറാഖോ അല്ല, കുടി വെള്ളമടക്കം ഉള്ള അടിസ്ഥാന ആവശ്യങ്ങളാണ്‌ തങ്ങളുടെ പൊതു ആവശ്യമെന്ന് പറയുവാന്‍ ഉള്ള ആര്‍ജ്ജവം ന്യൂന പക്ഷങ്ങള്‍ക്ക്‌ ആവശ്യമുണ്ട്‌.
 
ഇന്ത്യന്‍ മതേതരത്വത്തിനു ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍. സംഘ പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ജാധിപത്യത്തെ വെല്ലു വിളിച്ചു കൊണ്ട്‌ നടത്തിയ ആ പ്രവര്‍ത്തനത്തെ തടയിടുന്നതില്‍ കോണ്‍ഗ്രസ്സ്‌ ഭരണകൂടം പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി പലയിടങ്ങളിലും വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടി.
 
ബാബറി തകര്‍ച്ചയെ തുടര്‍ന്നു ണ്ടാകുന്ന വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ മൂലം രാജ്യം വലിയ ഒരു അപകടത്തിലേക്ക്‌ നീങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ്‌ അന്ന് സമുദായത്തോട്‌ സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥിച്ച്‌ സാമുദായിക സ്പര്‍ദ്ധയ്ക്ക്‌ നമ്മുടെ നാട്‌ വേദി യാകരുതെന്ന് പറഞ്ഞതും അതിനായി പരിശ്രമിച്ചതും മുസ്ലീം ലീഗായിരുന്നു. എന്നാല്‍ മുസ്ലീം ലീഗിനു തീവ്രത പോരാ എന്ന വാദവുമായി മുന്നോട്ടു വന്ന വ്യക്തിയാണ്‌ അബ്ദുള്‍ നാസര്‍ മ അദനി. തീവ്രത നിറഞ്ഞ പ്രസംഗങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇവിടത്തെ മതേതര സമൂഹത്തില്‍ കടുത്ത വിഷമാണ്‌ കലര്‍ത്തിയത്‌. ഗുജറാത്തിലേയോ യു. പി. യിലേയോ പരിവാറുകാരന്റെ മനസ്സല്ല കേരളത്തിലെ ഹിന്ദുവിന്റേതെന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്‌. എന്നിട്ടും സംഘ പരിവാറിന്റെ ആര്‍. എസ്‌. എസിനു മറുപടിയെന്ന്‍ പറഞ്ഞ്‌ ഒരു സംഘടന യുണ്ടാക്കി ക്കൊണ്ട്‌ മുസ്ലീം വിഭാഗത്തില്‍ തീവ്രാഭിപ്രായങ്ങള്‍ കടത്തി വിടുവാന്‍ ശ്രമിച്ച മദനി, കോയമ്പത്തൂര്‍ സ്ഫോടനമടക്കം ഉള്ള പല കേസുകളുമായി ബന്ധപ്പെട്ട്‌ ജയിലില്‍ ആയി. ഒമ്പതു വര്‍ഷം വിചാരണ ത്തടവുകാരനായി ജയില്‍ വാസം. ജയില്‍ വാസത്തി നൊടുവില്‍ കുറ്റ വിമുക്തനായി പുറത്തു വന്നു.
 

madani-cpm-election-poster


 
പുറത്തു വന്ന മദനിക്ക്‌ വലിയ സ്വീകരണമാണ്‌ നല്‍കപ്പെട്ടത്‌. അദ്ദേഹം തന്റെ പഴയ കാല പ്രവര്‍ത്ത നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. മാര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മദനിയുടെ പൂര്‍വ്വ കാല ചരിത്രത്തിന്റെ പശ്ചാത്ത ലത്തില്‍ ഇടതു മുന്നണിയില്‍ പലരും ഈ കൂട്ടു കെട്ടിനെ എതിര്‍ത്തു. എതിര്‍പ്പുകളെ അവഗണിച്ച്‌ പൊന്നാനിയില്‍ അദ്ദേഹത്തിന്റെ പിന്തുണയില്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചു. പിണറായി യടക്കം ഉള്ളവര്‍ അദ്ദേഹത്തൊ ടൊപ്പം വേദി പങ്കിട്ടു. മദനിയോടുള്ള ന്യൂന പക്ഷങ്ങളുടെ സഹതാപത്തെ വോട്ടാക്കി മാറ്റുവാന്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു പരാജയത്തോടെ ഈ പരീക്ഷണം പാളിയെന്ന് ബോധ്യപ്പെട്ടവര്‍ മദനിയെ പതിഞ്ഞ സ്വരത്തില്‍ തള്ളി പ്പറഞ്ഞു. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവത്തില്‍ സൂഫിയാ മദനിയുടെ ബന്ധത്തെ പറ്റി ആരോപണങ്ങള്‍ വന്നപ്പോള്‍ അന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ കാര്യം ഇന്നിപ്പോള്‍ ഉറക്കെ വിളിച്ചു പറയുന്നു. അവസര വാദത്തിന്റെ ആ സ്വരമാണിപ്പോള്‍ സി. പി. എം. കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്‌.
 
അതെ കൂട്ടരെ, ഇത്‌ അവരുടെ അവസര വാദ നിലപാടിന്റെ ഒടുവിലത്തെ തെളിവാണ്‌. നാളെ സൂഫിയാ മദനി കുറ്റ വിമുക്തയായി തിരിച്ചു വരികായാണെങ്കില്‍ ഇക്കൂട്ടര്‍ സ്വീകരണം നല്‍കും. അതു തിരഞ്ഞെടുപ്പു വേളയില്‍ ആണെങ്കില്‍ വലിയ ഒരു സംഭവമാക്കി മാറ്റും.
 
ആര്‍. എസ്സ്‌. എസ്സിനു പകരം മറ്റൊരു സംഘടന ഉണ്ടാക്കി അതിലേക്ക്‌ യുവാക്കളെ ചേര്‍ത്ത്‌ നാട്ടില്‍ ചോര പ്പുഴയൊ ഴുക്കുന്നതില്‍ എന്തര്‍ത്ഥ മാണുള്ളത്‌? അത്‌ സമുദായത്തിലെ ചെറുപ്പക്കാരെയും അവരുടെ കുടുംബങ്ങളേയും നശിപ്പിക്കുവാനേ ഉപകരിക്കൂ. സമുദായത്തിനു ചീത്ത പ്പേരും സമൂഹത്തിന്റെ സംശയത്തോടെ ഉള്ള പെരുമാറ്റവും ആണ്‌ ഇതു മൂലം ഉണ്ടാകുക.
 
ഇവിടെ തീവ്രവാദം ഒന്നിനും പരിഹാരമല്ല എന്ന ലീഗിന്റെ നിലപാട്‌ ആണ്‌ ശരിയെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാകുന്നു. ജനാധിപത്യ പരമായ മാര്‍ഗ്ഗത്തിലൂടെ സഹ വര്‍ത്തിത്വ പരമായ ഒരു നിലപാടിലൂടെ മുന്നോട്ടു പോകുവാന്‍ ആണ്‌ എല്ലാ കാലവും ലീഗ്‌ പറയുന്നത്‌. ആരാധ്യനായ തങ്ങള്‍ക്ക്‌ ഇന്നും വിവിധ മതസ്ഥരായ ജന മനസ്സുകളില്‍ ഇടമുള്ളത്‌ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ഭാഷയും, പ്രവര്‍ത്തിയും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ചതു കൊണ്ടാണ്‌.
 
മദനി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു നന്മയുടെ പാദയിലേക്ക്‌ വന്നു എന്ന് നിരന്തരം ആവര്‍ത്തിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പഴയ കാല പ്രസംഗങ്ങളുടേയും പ്രവര്‍ത്തങ്ങളുടെ ഫലമായി മനസ്സില്‍ തീവ്രാശയങ്ങള്‍ കയറി ക്കൂടിയ പലരും ഇന്ന് ആ മാര്‍ഗ്ഗത്തിലൂടെ ചലിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ അദ്ദേഹ ത്തിനാകുമോ? വിവിധ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പഴയ അനുഭാവികളോ ആ പ്രസംഗങ്ങളില്‍ നിന്നും ആവേശം കൊണ്ടവരോ ആണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഇന്ന് വേട്ടയാടി ക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതുവാന്‍. അതിനു മറ്റുള്ളവ രേക്കാള്‍ ഉത്തരവാദി സ്വയം ആണെന്ന് തിരിച്ചറിയുക. ഈശ്വര പ്രാര്‍ത്ഥനയില്‍ മുഴുകുക.
 
- നവാസ് മലബാര്‍
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

edo nawaze, pundu kunhalikkuttikku vendi postal ottikkujayaayirunno pani? muslim league musleengalkku vendi nalla kaalathu vallathum cheythirunnenkil nammalippol gulfil vannu ampathum arupathum dirhathinu paniyeduthu narakikkanamaayirunno?

December 19, 2009 9:17 PM  

സൂഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് വാർത്തകണ്ടു.വലിയ വലിയ ആളുകൾ പിടിയിലാകുക തന്നെ അപൂർവ്വം. അഥവാ വലിയ പുള്ളികൾ പിടിയിലായാൽ ഉടനെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുക പതിവാകുന്നത് എന്തുകൊണ്ടാ?സത്യത്തിന്റെ മുന്ന് തലവൻ രാജു,ശോഭനാ ജോർജ്ജ്,ഇനിയിപ്പോ‍ ഉണ്ണിത്താൻ സാറും ഒക്കെ പ്രമേഹം കൂടി അല്ലെങ്കിൽ പ്രഷറുകൂടി അതുമല്ലേൽ ബോധം കെട്ടു ആശുപത്രീൽ അകുമോ?

December 21, 2009 10:52 AM  

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുനത് ആരാണ് എന്ന കാര്യം എല്ലാവര്ക്കും വളരെ കൃത്യമായി അറിയാം . ഇന്ദിര ഗാന്ധിയുടെ കാലം ഭിദ്രന്‍ വാലയുടെ ചരിത്രവും ബാബറി മസ്ജിദ് പൊളിച്ചതില്‍ റാവുവിന്റെ പിന്തുണയും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ മറക്കുകയില്ല. കേരളത്തിലും മദനിയുടെ ഐ എസ് എസ് രൂപീകരണ വേളയിലും മറ്റും കോണ്‍ഗ്രസിന്റെ നിലപ്പാടും ഇവിടെ ആരും മറന്നിട്ടില്ല.
സി പി എം എന്നും തീവ്രവാദത്തെയും ഭീകരവാദത്തെയും വര്‍ഗീയതെയും മാവോഇസതെയും എന്നും ശക്തമായി എതിര്‍ത്ത് കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണെന്നു എല്ലാവര്ക്കും അറിയാവുന്നതല്ലേ . നവാസിനെ പ്പോലുള്ളവരുടെ സി പി എം വിരുദ്ധത അയ്യാളുടെ എഴുത്തില്‍ പ്രകടമായി കാണാനുണ്ട് .
ഏതു വിഷയത്തിലും നിഷ്പക്ഷമായി ചിന്തിക്കാനും പ്രവര്ത്ക്കാനും താങ്കള്‍ക്ക് കഴിയുമെങ്കില്‍ നന്നായിരുന്നേനെ

December 22, 2009 10:14 AM  

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുനത് ആരാണ് എന്ന കാര്യം എല്ലാവര്ക്കും വളരെ കൃത്യമായി അറിയാം . ഇന്ദിര ഗാന്ധിയുടെ കാലം ഭിദ്രന്‍ വാലയുടെ ചരിത്രവും ബാബറി മസ്ജിദ് പൊളിച്ചതില്‍ റാവുവിന്റെ പിന്തുണയും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ മറക്കുകയില്ല. കേരളത്തിലും മദനിയുടെ ഐ എസ് എസ് രൂപീകരണ വേളയിലും മറ്റും കോണ്‍ഗ്രസിന്റെ നിലപ്പാടും ഇവിടെ ആരും മറന്നിട്ടില്ല.
സി പി എം എന്നും തീവ്രവാദത്തെയും ഭീകരവാദത്തെയും വര്‍ഗീയതെയും മാവോഇസതെയും എന്നും ശക്തമായി എതിര്‍ത്ത് കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണെന്നു എല്ലാവര്ക്കും അറിയാവുന്നതല്ലേ . നവാസിനെ പ്പോലുള്ളവരുടെ സി പി എം വിരുദ്ധത അയ്യാളുടെ എഴുത്തില്‍ പ്രകടമായി കാണാനുണ്ട് .
ഏതു വിഷയത്തിലും നിഷ്പക്ഷമായി ചിന്തിക്കാനും പ്രവര്ത്ക്കാനും താങ്കള്‍ക്ക് കഴിയുമെങ്കില്‍ നന്നായിരുന്നേനെ

December 22, 2009 10:16 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പിടിയിലായ പുലി ചത്തു

തൊടുപുഴ നഗരത്തിൽ ഇറങ്ങിയ പുലിയെ നാട്ടുകാർ പിടികൂടി.പുലിയെ കീഴടക്കുവാൻ ഉള്ള ശ്രമത്തിനിടയിൽ ചിലർക്കു പരിക്കേറ്റിട്ടുണ്ട്‌. രാവിലെ ഏഴരയോടെ ആണ്‌ പുലിയെ നാട്ടുകാർ കണ്ടത്‌.അടുത്തുള്ള ഒരു പൊന്തക്കാട്ടിൽ കയറിയ പുലിയെ ആളുകൾ പുറത്തുചാടിച്ചു.തുടർന്ന് കീഴ്പ്പെടുത്തിയ പുലിയെ കയറുപയോഗിച്ച്‌ കെട്ടിയിട്ടു. വനം വകുപ്പിനു കൈമാറിയ പുലി പിന്നീട്‌ ചത്തു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗുരുവായൂർ പ്രകാശ്‌ ശങ്കർ ചരിഞ്ഞു..

തലയെടുപ്പുകൊണ്ട്‌ ഉത്സവപ്പറമ്പുകളിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ പ്രകാശ്‌ ശങ്കർ എന്ന കൊമ്പ്ൻ കൊടും പീഠനത്തെ തുടർന്ന് ചരിഞ്ഞു.300 സെന്റീമീറ്ററിലധികം ഉയരമുണ്ടായിരുന്ന ഇവൻ മൽസരപ്പൂരങ്ങളിൽ ശ്രദ്ധെയനായിരുന്നു. ഗുരുവായൂർ ഇരിങ്ങാപ്പുറം സ്വദേശി മത്രംകോട്ട്‌ നിഥിന്റെ സംരക്ഷണയിൽ ഉള്ള ആന ഇന്നലെ രാവിലെ ആണ്‌ ചരിഞ്ഞത്‌. നീരിലായിരുന്ന അന തൃശ്ശൂരിനടുത്ത്‌ വെളപ്പായയിലായിരുന്നു കുറച്ചുനാളായി തളച്ചിരുന്നത്‌. നവമ്പർ അവസാനത്തോടെ ആണ്‌ ഇരിങ്ങപ്പുറത്തേക്ക്‌ കൊണ്ടുവന്നത്‌.ക്രൂരമായ മർദ്ധനത്തെ തുടർന്ന് ആനയുടെ ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നു.മുറിവ്‌ പഴുത്ത്‌ ശരീരത്തിൽ പലയിടത്തും വ്രണങ്ങൾ രൂപപ്പെട്ടിരുന്നു. അമരത്തിനു ഗുരുതരമായി പരിക്കുണ്ടായിരുന്ന ആന അവശനായിരുന്നു. ഏതാനും ദിവസമായി കൊമ്പൻ തീറ്റയും എടുത്തിരുന്നില്ല.ഇത്‌ ആനയുടെ ആരോഗ്യ സ്ഥിതികൂടുതൽ വഷളാക്കി.തളർന്നുവീണ കൊമ്പൻ എഴുന്നേൽക്കുവാനാകാതെ ബുദ്ധിമുട്ടി.ഇതിനിടയിൽ ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതായി പരാതിനൽകിയതിനെ തുടർന്ന് കോടതി കേസെടുത്തിരുന്നു.


കെട്ടിയഴിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന "ചടങ്ങിൽ" നാട്ടാനകൾ കൊടും പീഠനത്തിന്റെ ഇരകൾ ആകാറുണ്ട്‌. മദകാലത്തെ ഭ്രാന്തമായ മാനസീക അവസ്ഥയിൽ നിന്നും സാധാരണ നിലയിലേക്ക്‌ വരുമ്പോൾ പാപ്പാന്മാരെ അനുസരിക്കുവാൻ പലയാനകളും മടികാണിക്കാറുണ്ട്‌.മിക്കവാറും ഈ സമയത്താണ്‌ അധികം ആനകളുടേയും പാപ്പാന്മാർ മാറുന്നതും.ആനയെ ചട്ടമാക്കുവാൻ ആയി പലപാപ്പാന്മാരും കൊടും പീഠനമാണ്‌ നടത്തുക. മൃഗീയമായ പീഠനത്തിനൊടുവിൽ ആന പാപ്പാനുമുമ്പിൽ കൊമ്പുകുത്തും. പലപ്പോഴും ഇത്തരം പീഠനങ്ങൾ ആനയുടെ മരണത്തിലേക്ക്‌ നയിക്കും.പ്രകാശ്‌ ശങ്കറും ഇത്തരം കെട്ടിയഴിക്കലിന്റെ ഇരയാണെന്നാണ്‌ പറയുന്നത്‌.


അൽപം വികൃതിയുള്ള കൂട്ടത്തിൽ പെട്ട ഇവൻ കഴിഞ്ഞവർഷം കുന്ദകുളത്തിനടുത്ത്‌ ചീരംകുളങ്ങര ഉത്സവത്തിനിടയിൽ പാപ്പൻ രാമനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ തൃശ്ശൂർ പൂരമടക്കം ഉള്ള പ്രമുഖ ഉത്സവങ്ങളിൽ ശ്രദ്ധെയനായിരുന്നു പ്രകാശ്‌ ശങ്കർ.പലയിടങ്ങിളും ഇവനായിരുന്നു തിടമ്പ്‌. ആദ്യകാലങ്ങളിൽ വൈക്കം ചന്ദ്രശേഖരൻ എന്നറിയപ്പെട്ടിരുന്ന ഇവൻ തൃശ്ശൂരിൽ എത്തിയതോടെ ആണ്‌ കൂടുതൽ പ്രശസ്ഥനായത്‌.

 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതയി.....ഇതിൽ തിരുത്ത്‌ വേണം ആനപ്രേമികൾ അല്ല ആനയെ പീഠിപ്പിക്കുന്നത്‌.ആനയെ പീഠിപ്പിക്കുന്നതായി പരാതി നൽകിയത്‌ ആനപ്രേമികൾ ആണ്‌...

December 18, 2009 1:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്06 December 2009

ഡിസംബര്‍ ആറും ചില ചിന്തകളും - എസ്. കുമാര്‍

babri-masjid-demolitionപതിനേഴ്‌ വര്‍ഷം മുന്‍പ്‌ ഭരണകൂടങ്ങളുടെ വീഴച്ച മൂലമോ, ജാഗ്രത ക്കുറവു മൂലമോ എന്നു പറയാവുന്ന സാഹചര്യത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ്‌ വലിയ ഒരു സംഘം ആളുകളാല്‍ തകര്‍ക്ക പ്പെടുകയുണ്ടായി. തുടര്‍ന്ന് ഈ പതിനേഴു വര്‍ഷവും, ആ ദിവസം (ഡിസംബര്‍ 6), അത്യന്തം ഭീതിയോടെ ആണ്‌ ജാതി, മത ഭേദമന്യേ ഒരോരുത്തരും ഓര്‍ക്കുന്നത്‌. മാത്രമല്ല പ്രസ്തുത സംഭവത്തിനു പ്രതികാര മെന്നോണം, അന്നേ ദിവസം, ഭീകരമായ എന്തോ സംഭവിക്കും എന്ന ഭയപ്പാടോടെ, ആളുകള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നു. ഭരണകൂടവും പല രീതിയില്‍ ഉള്ള ജാഗ്രത പുലര്‍ത്തുന്നു. ഓരോ വര്‍ഷവും, ഇത്‌ പല വിധ ചര്‍ച്ചകള്‍ക്കും, ഈമെയില്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വഴി വെക്കാറുണ്ട്‌. ഈ വര്‍ഷവും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
 
ഇവിടെ തകര്‍ക്ക പ്പെട്ടതിനെ ഒരു ആരാധനാലയം എന്നതിനപ്പുറം ഒരു ചരിത്ര സ്മാരകം എന്നു കൂടെ നോക്കി ക്കാണേണ്ടതുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഓരോ നിര്‍മ്മിതിക്കും, വിളിച്ചോതുവാന്‍ വിശ്വാസ ത്തിനപ്പുറം കുറേ കാര്യങ്ങള്‍ ഉണ്ട്‌. അതില്‍ സംസ്കാരത്തിന്റെയും, നിര്‍മ്മിക്കപ്പെട്ട കാലഘട്ട ത്തിന്റേയും ചരിത്രം കൂടെ അടങ്ങി യിരിക്കുന്നു. അതു കൊണ്ടു തന്നെ, ഇവിടെ നഷ്ടമാകുന്നത്‌ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ്‌. അധികാര മാറ്റങ്ങളുടേയും, കീഴടക്ക ലുകളുടേയും ഭാഗമായി ഇത്തരം അനവധി പൊളി ച്ചടക്കലുകള്‍ ചരിത്രത്തില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഒരു ആധുനിക സമൂഹത്തില്‍, ഇത്തരം തച്ചുടക്കലുകള്‍ സാധാരണമല്ല. അഫ്ഗാനി സ്ഥാനിലും, സമാനമായ അന്തരീക്ഷം നിലനില്‍ക്കു ന്നിടങ്ങളിലും, ചരിത്ര സ്മാരകങ്ങളെയും അന്യ സംസ്കാരത്തിന്റെ സൂചകങ്ങളെയും തുടച്ചു നീക്കുന്ന പ്രവണത കാണുവാന്‍ കഴിയും. അവിടെ താലിബാന്റെ പടയോട്ടത്തില്‍ ബുദ്ധ വിഹാരങ്ങളും പ്രതിമകളും നശിപ്പിക്ക പ്പെടുകയുണ്ടായി. എന്നാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയെ പ്പോലെ ഒരു രാജ്യത്ത്‌ അത്തരം സംഭവം നടന്നു എന്നത്‌ തീര്‍ച്ചയായും നിര്‍ഭാഗ്യകരം തന്നെ ആണ്‌.
 
ഓരോ മതവും പറയുന്നു തങ്ങള്‍ സമാധാന ത്തിനായി നിലകൊള്ളുന്നു എന്ന്. എന്നാല്‍ ചെറിയ ഒരു നിരീക്ഷണത്തില്‍ പോലും നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയുക ഈ പറയുന്ന മത വിശ്വാസത്തിന്റെ പേരില്‍ / മത വിശ്വാസികളില്‍ പെട്ടവര്‍ ആണ്‌ അക്രമങ്ങള്‍ നടത്തുന്നതും പരസ്പരം പോരടിക്കുന്നതും എന്ന്. തന്റെ മതം സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തു കൊണ്ട്‌ ഈ വൈരുദ്ധ്യം ഉണ്ടായി എന്നത്‌ ചിന്തിക്കേണ്ടതുണ്ട്‌. അന്യന്റെ ആരാധ നാലയങ്ങള്‍ നശിപ്പിച്ചും അവന്റെ ആരാധനയെ നിഷേധിച്ചും മര്‍ദ്ദിച്ചും ഭീഷണി പ്പെടുത്തിയും പ്രലോഭിപ്പിച്ചും അവസരം ചൂഷണം ചെയ്തും മതം മാറ്റിയും വളര്‍ത്തേണ്ടതാണ്‌ മത വിശ്വാസം എന്നത്‌ എത്ര മാത്രം മൗഢ്യം ആണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാ ക്കാവുന്നതേ ഉള്ളൂ. മതത്തിന്റെ പേരില്‍ നടത്തുന്ന തച്ചുടക്കലുകളും സ്ഫോടനങ്ങളും ഒരിക്കലും അതില്‍ ഏര്‍പ്പെടുന്നവന്റെ മതത്തെ കുറിച്ച്‌ സമൂഹത്തില്‍ മതിപ്പല്ല മറിച്ച്‌ സംശയവും ഭീതിയും ആണ്‌ ഉണ്ടാക്കുക. നിര്‍ഭാഗ്യ വശാല്‍ മതത്തിന്റെ പേരില്‍ ഹാലിളകുന്നവര്‍ ഇത്‌ തിരിച്ചറിയുന്നില്ല.
 
പ്രാര്‍ത്ഥന / ആരാധന എന്നത്‌ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ആയിരിക്കണം നടത്തപ്പെടേണ്ടത്‌ അല്ലാതെ അക്രമോത്സു കതയോടെയോ പര വിദ്വേഷത്തിന്റെ പരിവേഷ ത്തോടെയോ ചെയ്യേണ്ട ഒന്നാണ്‌ എന്നു കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌. മനസ്സിനെ ശുദ്ധീകരിക്കുവാനും മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ കരുത്തു പകരുവാനും ഉതകുന്നത്‌ എന്ന രീതിയില്‍ ആണ്‌ വിവിധ മതങ്ങള്‍ പ്രര്‍ത്ഥനയെ ചിട്ടപ്പെടു ത്തിയിരിക്കുന്നത്‌. നിര്‍ഭാഗ്യ വശാല്‍ പലര്‍ക്കും പ്രാര്‍ത്ഥന യെന്നാല്‍ പരാതി പറയുവാനും ആഗ്രഹങ്ങള്‍ നടത്തി ത്തരുവാനും ഈശ്വരനോട്‌ പറയുവാനുള്ള അവസരം ആണ്‌, വേറെ ഒരു കൂട്ടര്‍ അന്യ മതക്കാരനെ അപഹസി ക്കുവനും പ്രകോപി പ്പിക്കുവാനും പ്രയോജന പ്പെടുത്തുന്നു. അപൂര്‍വ്വം ചിലര്‍ ശരിയായ അര്‍ത്ഥത്തില്‍ യഥാ വിധി ഉള്‍ക്കൊണ്ട്‌ പ്രര്‍ത്ഥന നടത്തുന്നു. ആഗ്രഹ നിവര്‍ത്തിക്ക്‌ ശതമാന കണക്കില്‍ വരെ "കമ്മീഷന്‍" പ്രഖ്യാപി ക്കുന്നവരും ഉണ്ട്‌. ഇത്തരക്കാര്‍ക്ക് യഥാ വിധി ചൂഷണം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വേണ്ടുവോളം ഉണ്ട് താനും.ഈശ്വരന്റെ ഏജന്റുമാരായി സ്വയമോ / ഒരു കൂട്ടം ആളുകളാലോ അവരോധിക്കപ്പെട്ട ഇത്തരക്കാര്‍ വിശ്വാസിയെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ രാഷ്ടീയക്കാര്‍ ആണ്‌. മതത്തെ ജനാധിപത്യ ത്തില്‍ അധികാര ത്തിലേറുവാന്‍ ഉള്ള എളുപ്പം ഉപായമായി അവര്‍ പ്രയോജന പ്പെടുത്തുന്നു. വിവിധ വിശ്വാസങ്ങള്‍ ഉള്ളവരും വിശ്വസം ഇല്ലാത്തവരും ഉള്ള പൊതു സമൂഹത്തെ ഒന്നായി കാണുക എന്നതാണ്‌ ജനാധിപത്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ മേല്‍പ്പറഞ്ഞ എളുപ്പ വഴിയിലൂടെ അധികാര ത്തിലെത്തുവാന്‍ മതേതര ജനാധിപത്യ ത്തിന്റെ ബാനര്‍ പേറുന്നവരും ശ്രമിക്കാറു ണ്ടെന്നത്‌ ജനാധിപത്യ ത്തിലെ മത വിശ്വാസത്തെ ചൂഷണം ചെയ്യുവാന്‍ ഉള്ള സാധ്യത എത്രയെന്നും ജനകീയ പ്രശങ്ങളെ മൂടി വെക്കുവാന്‍ ഉള്ള ഉപായമാണെന്നും വ്യക്തമാക്കുന്നു.
 
താന്‍ ഈശ്വര സൃഷ്ടി യാണെന്ന് പറയുന്നവന്‍ തന്നെ തൊട്ടടുത്ത മനുഷ്യന്‍ തന്റെ മതക്കാരന ല്ലാത്തതിനാല്‍ ഈശ്വര സൃഷ്ടിയല്ലെന്ന് പറയുമ്പോള്‍ അവിടെ തുടങ്ങുന്നു വിശ്വാസത്തിന്റെ പേരില്‍ ഉള്ള സംഘര്‍ഷം. പലയിടങ്ങളിലും അധികാരത്തിന്റെയും സാഹചര്യത്തിന്റേയും അടിസ്ഥാനത്തില്‍ അവന്‍ അപരന്റെ വിശ്വാസങ്ങളെ നിഷേധിക്കുന്നു. ഭാഗ്യവശാല്‍ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ മത സ്വാതന്ത്രം അനുവദിക്ക പ്പെട്ടിരിക്കുന്നു, എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ചിലയിടങ്ങളില്‍ ഇതിനു തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാറും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകാറും ഉണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല. എങ്കിലും ഇത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകൂടം അതിനെതിരെ നടപടി സ്വീകരിക്കാറും ഉണ്ട്‌.
 
നീണ്ട പതിനേഴ്‌ വര്‍ഷത്തിനു ശേഷം ആണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. (അറിഞ്ഞിടത്തോളം ഈ റിപ്പോര്‍ട്ടില്‍ അന്നത്തെ കേന്ദ്ര ഭരണത്തി ലിരുന്നവരുടെ വീഴചയെ കുറിച്ച്‌ കാര്യമായ പരാമര്‍ശം ഇല്ല). ഈ സാഹചര്യത്തില്‍ ഇനി ഇത്തരം തര്‍ക്കങ്ങളും തച്ചുടക്കലുകളും ഇല്ലതാക്കുവാന്‍ വേണ്ട നടപടികളെ / ജാഗ്രതയെ കുറിച്ച്‌ അതില്‍ പറയുന്നുമുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണം അര്‍ത്ഥ വത്താവണ മെങ്കില്‍ ആ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം ആകില്ല അതില്‍ എന്തെങ്കിലും വീഴ്‌ച്ചകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കൊണ്ടും അതിലെ കണ്ടെത്തലുകളെ ഗൗരവമായി കണ്ടു കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തും ആയിരിക്കണം. ജനാധിപത്യം പൗരനു ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നില നിര്‍ത്തുവാനും അവന്റെ ആരാധനാ ലയങ്ങള്‍ സംരക്ഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഓരോ രാഷ്ടീയ കക്ഷിക്കും ബാധ്യതയുണ്ട്‌. അവര്‍ അത്‌ നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കുക തന്നെ വേണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലോടെയും ഭയപ്പാടോടെയും ഉള്ള ഒരു ദിനം പോലും ഇന്ത്യയിലെ കോടി ക്കണക്കായ ആളുകള്‍ക്ക്‌ ഉണ്ടാകാതിരിക്കട്ടെ.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 December 2009

ഭോപ്പാല്‍ - മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌

പതിനായിരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷ ക്കണക്കി നാളുക ളുകളുടെ ജീവിതത്തെ മഹാ ദുരിതത്തിന്റെ കറുത്ത കയത്തിലേക്ക്‌ തള്ളി വിടുകയും ചെയ്ത ഭോപ്പാല്‍ വാതക ദുരന്തത്തിനു ഇന്ന് കാല്‍ നൂറ്റാണ്ട്‌ തികയുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകത്തിന്റെ കറുത്ത പുക ഇന്നും അവിടത്തെ ആളുകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. പുതു തലമുറയിലെ പലരും അതിന്റെ ജീവിക്കുന്ന രക്ത സാക്ഷികളായി നരക തുല്യമായ ജീവിതവും നയിക്കുന്നു. അന്നുണ്ടായ ദുരന്തം പലരേയും നിത്യ രോഗികളാക്കി മാറ്റി, ദുരന്ത പ്രദേശത്ത്‌ പിന്നീട്‌ ജനിച്ച പല കുട്ടികള്‍ക്കും വൈകല്യങ്ങള്‍ ഉണ്ടായി.
 
1984 ഡിസംബര്‍ 2 ന്റെ രാത്രി ബഹു രാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നും വായുവില്‍ കലര്‍ന്ന മീഥൈല്‍ ഐസോ സയനൈഡ്‌ എന്ന വിഷ വാതകം വിതച്ചത്‌ കനത്ത ജീവ നഷ്ടമായിരുന്നു.
 
ഇന്നും ഭോപ്പാല്‍ നഗരത്തിന്റെ അന്തരീക്ഷത്തില്‍ ദുരന്തത്തിന്റെ വേദനയും പ്രാണ വായുവിനായി പിടഞ്ഞവരുടെ ദീന രോദനങ്ങളും തളം കെട്ടി നില്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കാള രാത്രിയുടെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.
 
- എസ്.കുമാര്‍, ദുബായ്
 25 years after the Bhopal gas tragedy 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്