15 June 2009

അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങള്‍

athira2009 ജൂണ്‍ ഒന്നാം തിയ്യതി സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ആതിര എന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ് ഈ കുറിപ്പിന് ആധാരം.
 
സ്കൂള്‍ പ്രവേശന ഉത്സവത്തിന്റെ നിറമേറിയ കാഴ്ചകള്‍ ആയിരുന്നു നമ്മുടെ മുന്നില്‍ അടുത്ത ദിനങ്ങളില്‍ തെളിഞ്ഞത്. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക് പിച്ച വെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മളില്‍ ഗതകാല സ്‌മരണള്‍ ഉണര്‍ത്താന്‍ പര്യാപ്‌തം ആയതായിരുന്നു. അതൊന്നും നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയാത്ത പ്രവാസികള്‍ അകലങ്ങളില്‍ നിന്ന് മക്കളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും സന്തോഷവും സന്താപവുമെല്ലാം ശബ്ദ വീചികളിലൂടെ നെഞ്ചിലേറ്റി നെടുവീ ര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ഈ ആഘോഷ ങ്ങള്‍ക്കും ആരവങ്ങ ള്‍ക്കും ആകുലതക ള്‍ക്കുമിടയില്‍ അവഗണി ക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇതൊന്നു മറിയാതെ അറിഞ്ഞാല്‍ തന്നെ അന്നന്നത്തെ അന്നത്തിനോ അന്നമു ണ്ടാക്കിയാല്‍ അടച്ചു വെക്കാന്‍ നല്ല ഒരു പാത്രമോ ആ പാത്രം സൂക്ഷിക്കാന്‍ മാത്രം പ്രാപ്തമായ ഒരു വീടോ ഇല്ലാതെ അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നു. അക്ഷരങ്ങളേക്കാള്‍ ഒരു നേരത്തെ അന്നത്തി നായിരിക്കുമോ അവരുടെ തേങ്ങല്‍ !
 

Click to enlarge
സിറാജ് ദിന പത്രത്തില്‍ ഒന്നാം പേജില്‍ 2009 ജൂണ്‍ ഒന്നാം തിയ്യതി പ്രസിദ്ധീകരിച്ച ഫോട്ടോ

(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
കാര്‍മേഘ ങ്ങളൊഴിഞ്ഞു നിന്ന ആകാശത്തിനു കീഴെ ആരവങ്ങളുയര്‍ന്ന അക്ഷര വീടുകള്‍ പരിഭ്രമ ത്തിന്റെയും പരിഭവ ങ്ങളുടെയും പൂങ്കണ്ണീരു കൊണ്ട് നിറഞ്ഞപ്പോള്‍ അതൊന്നു മറിയാതെ ഇങ്ങിനെ എത്രയോ ബാല്യങ്ങള്‍ സമൂഹത്തില്‍ നിന്നും അകന്ന്, അല്ലെങ്കില്‍ സാംസ്കാര സമ്പന്നമായ (?) കേരളീയ സമൂഹത്താല്‍ അകറ്റപ്പെട്ടോ (?) കഴിയുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ ചിത്രം വായന ക്കാരന്റെ മനസ്സിലേക്ക് കുറെ ചോദ്യങ്ങ ളുയര്‍ത്താന്‍ പര്യാപതമാം വിധം എത്തിച്ച പത്രത്തിനും ഫോട്ടോ ഗ്രാഫര്‍ക്കും നന്ദി... ഇത് പോലെ എത്രയോ നേര്‍ക്കാഴ്ചകള്‍ നാം കണ്ടിരിക്കുന്നു. ഏതാനും നിമിഷ നേരത്തേക്ക് അല്ലെങ്കില്‍ ഒരു ദിനം, ഒരു ആഴ്ച... അത് നമ്മെ അസ്വസ്ഥ മാക്കിയേക്കാം പിന്നെ അത് നാം വിസമരിക്കുന്നു.
 
ആതിരയെന്ന (ഇമ്പമുള്ള പേരുകള്‍ക്ക് ഇപ്പോള്‍ വിലക്കില്ലെന്നതില്‍ കേരളീയന് അഭിമാനം കൊള്ളാം) ബാലികയുടെ കുടിലും കൂടി നാം കാണുക. എന്നിട്ട് നമുക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നമ്മുടെ മക്കളെയും നമ്മുടെ സുഖ സൗകര്യ ങ്ങളുള്ള വീടിനെയും ഓര്‍ക്കുക. പിന്നെ നമ്മുടെ തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിരത്തി വെക്കുക. എന്നിട്ടതില്‍ നിന്ന് ആവശ്യങ്ങള്‍ മാറ്റി, അത്യാവശ്യങ്ങള്‍ മാറ്റി, അനാവശ്യങ്ങള്‍ക്ക് നാം എത്ര ചിലവഴിക്കുന്നുവെന്ന് ഒരു കണക്കെടുക്കുക (പ്രയാസമാണെന്നറിയാം). പിന്നെ അനാവശ്യങ്ങളില്‍ ചിലവിടുന്നതിന്റെ ഒരു ചെറിയ ഭാഗം നമുക്ക് ചുറ്റിലുമുള്ള ഇത്തരം ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ തയ്യാറാവേ ണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. അല്ലെങ്കില്‍ നാളെ നാം നമുക്ക് അനുഗ്രഹമായി കിട്ടിയ സമ്പത്തിനും സൗഭാഗ്യങ്ങള്‍ക്കും ലോക രക്ഷിതാവിന്റെ മുന്നില്‍ മറുപടി പറയാനാവാതെ നില്‍ക്കേണ്ടി വരും എന്ന കാര്യം ഓര്‍ക്കുക.
 
നമ്മുടെ അയല്‍വാ സിയുടെയും ആവശ്യക്കാ രന്റെയും മതവും ജാതിയും രാഷ്ടീയവും നോക്കിയുള്ള സഹായ ങ്ങളേക്കാള്‍ അനുകമ്പാ പൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും സംഘടനകളും തയ്യാറാവ ണമെന്ന് കൂടി ഉണര്‍ത്തട്ടെ.
 
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ആദ്യ ഘട്ടം വളരെ ക്രിയാത്മകമായി ജന പങ്കാളിത്തത്തോടെ നടത്തിയത് സ്മരിയ്ക്കുന്നു. രണ്ടാം ഘട്ടം വെറും പ്രഹസനമായി മാറി എന്നാണു തോന്നുന്നത്. ഇനിയുള്ള ഒരു യജ്ഞം ഈ ബാല്യങ്ങള്‍ക്ക് ആദ്യം അന്നവും പിന്നെ അക്ഷരവും എത്തിക്കു ന്നതിനാവട്ടെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമുണ്ടാവുമോ എന്തോ !
 
മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച്, ഖബര്‍ മാന്തി, ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്ന വര്‍ക്കായി മാറ്റി വെക്കാം.
 
- ബഷീര്‍ വെള്ളറക്കാട്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good write up

June 20, 2009 8:20 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 January 2009

അമേരിക്കയിലെ പ്രഥമ ലേഡി പൂച്ചയും ബുഷിന്റെ മനോവിഷമവും
വൈറ്റ്‌ ഹസിലെ പൂച്ച ചത്തു, ബുഷിനു മനോ വിഷമം !
ബുഷ്‌ കുടുംബത്തിലെ അരുമയായ ആ പൂച്ച യുടെ നിര്യാണത്തില്‍ (ഇന്ത്യ എന്നാണു 18 വര്‍ഷത്തോളമായി ബുഷ്‌ കുടുംബത്തിന്റെ സന്തത സഹചാരിയായിരുന്ന ആ പൂച്ചയുടെ പേരത്രെ !!) ബുഷും കുടുംബവും അഗാധമയ ദു:ഖത്തിലാണെന്ന് വാര്‍ത്ത.
ബുഷ്‌ കുടുംബത്തിനു പൂച്ചയുടെ വിയോഗം നികത്താനാവാത്ത വിടവാണു സൃഷിടിച്ചിരിക്കുന്നതെന്ന് പ്രസ്‌ സെക്രട്ട്രി പറഞ്ഞുവെന്ന്‌ റിപ്പോര്‍ട്ട്‌. (വൈറ്റ്‌ ഹൗസ്‌ ന്യൂസ്‌ ഇവിടെ വായിക്കാം )
കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക്‌ നല്‍കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ (?) വാര്‍ത്ത കേട്ട്‌ കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്‌.
അമേരിക്കന്‍ ജാര സന്തതി ഇസ്രാഈല്‍ അതിന്റെ എല്ലാ ക്രൂരതകളോടെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രത്യേകം ലക്ഷ്യം വെച്ച്‌ കൊന്നൊടുക്കുമ്പോള്‍ അതില്‍ യാതൊരു മനസാക്ഷി കുത്തുമില്ലാതെ ന്യായീകരണം കണ്ടെത്തുന്ന പിശാചുക്കള്‍ക്ക്‌ മനസ്സില്‍ ദു:ഖമെന്ന വികാരമോ ?
പൂച്ചേ, നിന്നോടെനിക്ക്‌ വിരോധമില്ല!. എന്റെ മകള്‍ അവളുടെ പ്രിയ ഇന്നു വിന്റെ അകാല നഷ്ടത്തില്‍ കരയുമ്പോള്‍, ഉപ്പാടെ മോളു തന്നെ എന്ന്‌ പറഞ്ഞ്‌ (ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്‌ എന്റെ പ്രിയ പൂച്ചക്കുട്ടിയുടെ നഷ്ടത്തില്‍) വിതുമ്പിയത്‌ ഉമ്മ ഓര്‍മ്മിപ്പിച്ചു.
പൂച്ചേ, നിന്റെ യജമാനന്‍ ലോക ജനതയ്ക്ക്‌ നേരെ നടത്തിയ , നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ , അനീതികള്‍ എല്ലാം നിനക്കറിയാ മായിരുന്നുവോ ?
ഓ ബുഷ്‌ , നിങ്ങളുടെ മനസ്സിലും ദു:ഖമെന്ന വികാരമു ണ്ടാവുമോ ! അത്‌ പച്ച മനുഷ്യര്‍ക്കു ണ്ടാവുന്നതല്ലേ...
ഏതെങ്കിലും ഇന്ത്യക്കാരന്‍ അവന്‍ വളര്‍ത്തുന്ന പട്ടിക്കോ പന്നിക്കോ അമേരിക്ക എന്ന്‌ പേരിട്ട്‌ വിളിച്ചാല്‍ ചിലപ്പോള്‍ ആ കാരണം മതിയാവുമായിരിക്കും സാമ്രാജ്യത്വ കിങ്കരന്മാര്‍ക്ക്‌ ആക്രമണത്തിനുള്ള ന്യായീകരണം ലോകത്തോട്‌ നാണമില്ലാത വിളിച്ചു പറയാന്‍.
ബുഷിനെ (സാമ്രാജ്യത്വ ഭീകരരെ ) അളവറ്റ്‌ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ബുഷിന്റെ ഇന്ത്യ* എന്ന ഓമന പൂച്ച ചത്തത്‌ ചില കാര്യങ്ങളിലേക്കുള്ള സൂചനയായി കാണാന്‍ കഴിയുമോ ?
- ബഷീര്‍ വെള്ളറക്കാട്‌
* ബുഷിന്റെ പൂച്ചക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിന് ഇന്ത്യാ രാജ്യവുമായി ബന്ധമില്ല. എല്‍ ഇന്‍ഡിയോ എന്ന ഒരു പ്രശസ്ത ബേസ് ബാള്‍ കളിക്കാരന്റെ പേരിനെ അനുസ്മരിച്ച് സ്നേഹപൂര്‍വം ബുഷിന്റെ ഒന്‍പതു വയസുകാരിയായ മകള്‍ ബാര്‍ബറ ഇട്ടതാണ് ഇന്ത്യ എന്ന പേര്. - പത്രാധിപര്‍


Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

E-pathram Editor,
Thanks for your note

January 12, 2009 4:55 PM  

MMOOVAYIRATHOLAM AMERIKKA KKARE KONNU THINNNU SEPTEMPER 11 N ATHUPOLE ISRAYEL KARE THIRANJU PIDICHU KOOLLAM ATHINU KUZHAPPAM ILLA AVARKKU PRATHIKARIKKANUM THADAYANUM PADILLA AVAR MANUSHYAR ALLALLO VALARE NALLATH VALEDUKKUNNAVAN VALAAL ATHRAYEULLUA

January 14, 2009 8:04 PM  

അമേരിക്കയില്‍ എന്നല്ല ലോകത്തിന്റെ ഏത്‌ മൂലയിലും നിരപരാധികള്‍ ആരുടെ കയ്യാല്‍ കൊല്ലപ്പെടുന്നതിലും മനുഷ്യര്‍ക്ക്‌ ദു:ഖമുണ്ട്‌. അവര്‍ അതിനെ അപലപിക്കുന്നു. പക്ഷെ താങ്കളെ പ്പോലെ നര നായാട്ടിനെ ഏതെങ്കിലും കാരണം പറഞ്ഞ്‌ ന്യായീകരിക്കുന്ന നീച മനസ്സുകള്‍ മലയാളി യുതായുണ്ടെ ന്നറിയുന്നത്‌ തന്നെ ലജ്ജാകരം .

January 15, 2009 10:06 AM  

ഇങ്ങിനെ അപലപിചിരുന്നാല്‍ മതിയോ..ബഷീറീ .. നിങ്ങളുടെ അറബ് ലോകം തന്നെയല്ലേ..അവര്‍ക്കൊക്കെ ഇതെഇന്നു ഓശാന പാടുന്നത്.. അവരൊന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ച് പോവാന്‍ മതരമല്ലേ ഇസ്രീലികളും മറ്റു ശത്രുക്കളും ഒള്ളു ?

January 18, 2009 10:01 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്16 December 2008

കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍വതി ഓമനക്കുട്ടന്‍ ‍ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌)

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത, തൊഴിലില്ലായ്മ തുടങ്ങിയ സാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു. ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
പക്ഷ നിരീക്ഷകരിപ്പോള്‍ 'കക്ഷ നിരീക്ഷണം' നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ച കഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തി യെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത് ...! നിങ്ങള്‍ക്ക്‌ രോമാഞ്ച മണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ...
നാണവും മാനവും ഉള്ള സഹോദരിമാരേ... ലജ്ജിക്കുക... സ്വയം തിരിച്ചറിയുക !
- ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)

Labels:

7അഭിപ്രായങ്ങള്‍ (+/-)
Links to this post

7 Comments:

മൂടും മുലയും ഇളക്കി നടത്തമല്ല നമ്മുടെ നാടിണ്റ്റെ അഭിമാനമെന്ന് തിരിച്ചറിയേണ്ടവര്‍ക്കൊപ്പം നമ്മുടെ മലയാള ചാനലുകാരാണ്‌ മുന്നില്‍ ഒരു ധീര ജവാണ്റ്റെ ശവസംസ്ക്കാര ചടങ്ങുകള്‍ അവറ്‍ ലൈവായി കാട്ടിയില്ല. പക്ഷെ നമ്മുടെ അഭിമാനം രണ്ടു കഷണം തുണിയില്‍ നടക്കുന്നത്‌ വാര്‍ത്താ ചാനലില്‍ ലൈവായി മണികൂറുകളോളം കാണിക്കുന്ന ഈ ദുശിച്ച ചാനല്‍ സംസ്ക്കാരം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കൂട്ടരെ..

December 17, 2008 3:22 PM  

yes u are correct mr. m.h

December 20, 2008 1:08 PM  

Ithokkeyan madhyama ajanda suhruthe. ippo nokkoo. ee varthayude aavasyatthin lekhakan upayogicha chithram engine ullathaan. ath ee varthayudeyum lekhakanteyum thalparyangale samrakshikkanalle.

athukondu njan parayum. thuni uriyan thayyarullavar uriyum ath kand nammalute pengamaararum attharam karyangalkk pokum enn bhayappedanta. uriyunnavar uriyatte. kanunnavar kanatte. pokkikanikkan onnum illatthavar enna prayogamokke.... ee ezhuthonnum asleelamallle suhruthe. ippol enikk thonnunna agraham parayatte. parvathi jattiyitt nilkkunna oru original ( saundharya malsarathil angine oru aitam undathre) chithram kitiyal nannayi onn kanamayirunnu ennan. enthayalum oru pennalle. allathe ningal varthayil kodutha mathiri graphics manipulation cheythathalla. original parvathiyude jatti padam. Etavum kuRanjath avalute kuttikkalathethenkilum. che, ezhuthunnavarkk enthum akam enna kalam vannallo daivame.

December 21, 2008 12:05 AM  

എം.എച്ച്‌ .സഹീര്‍,
പ്രചാരകന്‍
അനോണി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

അനോണിയുടെ അഭിപ്രായം പ്രസക്തമാണ്. ഇവിടെ ഇ-പ്രത്രം ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഈ കുറിപ്പിന്റെ ഉദ്ധേശങ്ങള്‍ക്ക്‌ കടക വിരുദ്ധമാണെന്ന് ഈ കുറിപ്പ്‌ എഴുതിയ എനിക്കും അഭിപ്രായമുണ്ട്‌.

December 22, 2008 11:49 AM  

ഉപയോഗിച്ച ചിത്രം കൊണ്ട്റ്റ് പ്പത്രം ഉദ്ദേശിക്കുന്നത് അവർ എപ്രകാരം വൃത്തികേടായി ആണ് പ്രസ്ഥുത പരിപാടിയിൽ പങ്കെടുത്തത് എന്നതിന്റെ സൂചകമായിട്ടാകാം.

ഇതേ കുറിച്ച് എന്റെ ഒരു പോസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

December 24, 2008 12:32 PM  

അനോണിക്ക് : പാര്‍വതി ഓമന കൂട്ടനെ ബിക്കിനിയില്‍ ഇവിടെ കാണാം.

ഒരു ആഗ്രഹം സാധിച്ചില്ലെന്ന് വേണ്ട!

April 29, 2009 8:28 PM  

Lekhanathile vishayam athilulkollicha oru chithrathinte peruparanju lekhanathinte kaikarya vishayathe kanathe pokunnu reethiyilulla charchakalanu madhyma Ajandayum goodalochanayum okke.anoniyum mattum sraddikkendath lekhanathinte ulladakkatheyanu ,athinumappuram kevalamaya prathyaksharthathinu mappurathulla charcha cheyya pedenda vishayamanu.swantham panayapeduthi,sthreeye oru kazhch vasthuvayi kanunna,ennittu atharam samskarathe samoohathinte mukhyadharayil prathishtichu,samoohathinum puthu thalamurakkum thettaya sandesham tharunnavareyanu lekhanan viral choodunnath.allathe athile picture alla.athumallenkil anony nammude science vidyarthkal padikkunna pusthakagal asleela pusthakagalanennu sammathikkendi varum

September 7, 2009 8:56 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്22 November 2008

വാര്‍ത്തകള്‍; ആഘോഷിക്ക പ്പെടുന്നവയും അവഗണിക്ക പ്പെടുന്നവയും

കഴിഞ്ഞ ഒരാഴ്ചയോളമായി, വ്യക്തമായി പറഞ്ഞാല്‍ മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേ ക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴി തെറ്റിയ ചിലര്‍ തീവ്രാവാദികളായി (ആരോപിക്കപ്പെട്ട്‌ ) ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും മാധ്യമവും ചന്ദ്രികയും. മുത്തശ്ശി പത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരി കളാണല്ലോ. കഥകളും ഉപ കഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപ ണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരൂന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാ വര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ്‌ റേഡിയോ അടക്കമുള്ള മാധ്യമങ്ങളും.
അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെ യൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്‌. നിശ്പക്ഷ മതികളായ നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കര കയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നു ണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെ ത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹു ഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും കയ്യിലാണല്ലോ.
എന്നാല്‍ ഒറ്റക്കണ്ണ ന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു
സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്ന തിനെതിരെ നാക്കു ചലിപ്പിക്കാന്‍,ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്ത നങ്ങളുമായി സമൂഹത്തി ലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌.
ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്ര കുത്തി പിടിക്ക പ്പെട്ടവരില്‍ പലരും കുറ്റ വിമുതമാ ക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമു ള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്ക യടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെ ണ്ണാവുന്ന വരുടെ എടുത്തു ചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റ ക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ, മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌.
കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവ ര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയ സ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതു വരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തി നധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌.
ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമ പാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസ മര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തി രിക്കുന്നവര്‍ തന്നെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍, നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിക്കേണ്ട കാര്യമാണ്‌'. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേ ക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചി ട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കി പറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കി കൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞു വെന്നത്‌ ഒരു വസ്ഥുതയാണ്‌'. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്ര വാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു (എന്ന്‌ ആരോപിക്കപ്പെട്ട്‌ ) എന്നത്‌ നമ്മെ ഏവരെയും വ്യാകുല പ്പെടുത്തുന്നതാണ്.
അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ?
അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള
വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ് ആ കാര്യം ശ്രദ്ധിയ്ക്കുന്നതും. മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം.
കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താ വലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്ക ത്തക്കതല്ല. അട്ട്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിദ്വംസക ശക്തികളെ പ്രോത്സാഹി പ്പിക്കുന്നവരോ വിദ്വേഷം വളര്‍ത്തി പ്രസ്ഥാന്‍ വളര്‍ത്തുന്നവരോ അല്ല.
ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കു ന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല
പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ ക്കും നേതാക്കള്‍ ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു.
കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ.
വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.
ഇന്നും ( 11-11-2008) ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളതില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (സമസ്ത ) 12 - 11-2008 നു കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ നിറപ്പകര്‍ച്ച.
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൗതുകം കഷ്ടം
- ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)


സിറ്റിസന്‍ ജേര്‍ണലിസം വായനക്കാരുടെ ശബ്ദമാണ്. ഇതില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് e പത്രം ഉത്തരവാദിയല്ല.

Labels:

8അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

yes u r correct

November 22, 2008 12:07 PM  

സഹോദരാ ബഷീറേ, സിറാജ് ദിനപത്രത്തിന് സര്കുലശന്‍ കൂട്ടാന്‍ നോകണ്ട. എല്ലാവര്ക്കും അറിയാം ഈ കാര്യത്തില് മാധ്യമം തേജസ്‌ തുടങ്ങിയ ദിനപത്രങ്ങള്‍ കാണിച്ച ശുഷ്കാന്തി വേറേ ഒരു പത്രവും കാണിച്ചിട്ടില്ല. ഒരു കാര്യത്തില്‍ യോജിക്കുന്നു ഏഷ്യാനെറ്റ് ടെലിവിഷന്‍ & റേഡിയോ രണ്ടും വളരെ മോശമായിട്ടാണ് തീവ്രവാദം വാര്‍ത്തകള്‍ അവ്തരിപിച്ചത് .

November 23, 2008 4:33 PM  

ഞാന്‍ ഒരു പത്രത്തിന്റെ കാര്യം മാത്രമല്ല പറഞ്ഞത്‌ സഹോദരാ.

November 25, 2008 1:10 PM  

Suhrthe,
Nee Madhyamathinteyum Thejasinteyum Sushkanthium Parayanda...

karanam Nattil Theevravadham vithachavarum {Eee sushkanthi(?)kanischu} Koythavarum Avar thanneyanu..

Basheer,
thankal Sirajineyum Pokkanda, Munbundayirunna Aa sunni 'Padayani'ye Kurichormayille..

December 2, 2008 9:16 AM  

എങ്കില്‍ പിന്നെ മാധ്യമം, തേജസ്‌ തുടങ്ങിയ പേരുകള്‍ മനപൂര്‍വ്വം പറയാതിരുന്നതയിരികും.

December 2, 2008 12:52 PM  

മാനു,

മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണെന്ന് പറഞ്ഞാല്‍ ഞാന്‍ അതിനെ ശരിയല്ലെന്ന് പറയില്ല.. കാരണം..തേജസിന്റെയും മാധ്യമത്തിന്റെ പ്രചാരണം എന്റെ അജണ്ടയില്‍ പെട്ടതല്ലാത്തത്‌ കൊണ്ട്‌നാസിഹ്‌,

ഒരു പത്രത്തെയും പൊക്കാനല്ല വസ്ഥുതകള്‍ പറയാനാണു ശ്രമിച്ചത്‌. തെറ്റ്‌ .. അനീതി അത്‌ ആരുടെ പക്ഷത്ത്‌ നിന്നായാലും വിമര്‍ശിക്കപ്പെടേണ്ടത്‌ തന്നെ.

thank you

December 3, 2008 11:03 AM  

മാധ്യമത്തിന്റെ അണിയറ ശില്‍പികള്‍ ആരാണെങ്കിലും ശരി, വര്‍ത്തമാനകാലത്തില്‍ ഞാന്‍ മാത്രമല്ല ബുദ്ധിപൂര്‍വ്വം ചിന്ദികുന്ന ആര്‍കും മനസ്സിലാകും മാധ്യമം പത്രം ശരിയുടെ കൂടെ മാത്രമാണെന്നു. ഈ കാര്യം മാത്രമാണ് ഞാന്‍ സൂജിപിച്ചത് . താങ്കളുടെ കുറിപ്പ് വായിച്ചാലറിയാം മനപൂര്‍വ്വം ഒഴിവകിയതനെന്നു. സത്യം അടെത്ര വ്യ്കിയാലും ഒടുവില്‍ പുറത്തുവരും.

December 3, 2008 1:47 PM  

നസിഹ് ഇന്റെ കമന്റ് : " karanam Nattil Theevravadham vithachavarum {Eee sushkanthi(?)kanischu} Koythavarum Avar thanneyanu.."
എന്തോനു വിതച്ചു എന്തോനു കൊയ്ത്തു എന്നാണ് നസിഹ് ഉദ്ദെശികുന്നത്. തീവ്രവാദത്തിന്റെ കര്യമാനെങ്ങില്‍ കേരളത്തില്‍ അറിയപെടുന്ന ഒരു സന്ഘടനയും തീവ്രവാദം പ്രച്ചരിപ്പിചിട്ടുമില്ല പ്രച്ചരിപ്പികുന്നുമില്ല. സന്ഘടനകള്‍ ആളെ കൂട്ടാന്‍ വേണ്ടി മറ്റുള്ളവരെ വഴിപിഴച്ച്വരായി മുദ്ര കുതുന്നടു മനസിലാകാന്‍ ഏത് പോലീസ് കാരനും കഴിയും. സന്ഘടനകല്ക് അടിമയാകരുത് എന്ന് മാത്രം.

December 5, 2008 12:04 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്27 August 2008

റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക

പരിശുദ്ധ റമളാന്‍ ആഗതമാവാന്‍ ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ മാത്രം ബാക്കി. വിശ്വാസികള്‍ രണ്ട്‌ മാസം മുന്നെ തന്നെ റമളാനിനെ വരവേല്‍ക്കാന്‍ മുന്നൊരുക്കം നടത്തി വരുന്നു. അഥവാ റമദാന്‍ മാസത്തിനു മുന്നെ വരുന്ന റജബ്‌, ശ അ ബാന്‍ മാസങ്ങളില്‍ (അല്ലാഹുവേ റജബിലും ശ അബാനിലും ഞങ്ങള്‍ക്ക്‌ ബര്‍ക്കത്ത്‌ ചെയ്യണമേ... തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥന നിരതായ മനസ്സോടെ ചെയ്ത്‌ പോയ തെറ്റു കുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ ഒരു വിചിന്തനത്തിനു വഴി തെളിയുന്ന നല്ല നാളുകളുടെ പ്രതീക്ഷയില്‍ കാക്കുമ്പോള്‍ മറു വശത്ത്‌ വിശ്വാസത്തിന്റെ മറ പിടിച്ച്‌ കപടന്മാരും കള്ളന്മാരും പരമാവധി മുതലെടുപ്പ്‌ നടത്താനും ഈ അവസരം ഉപയോഗ പ്പെടുത്തുന്നത്‌ പുതുമയുള്ള കാര്യമല്ല.
പ്രത്യേകിച്ച്‌ ഗള്‍ഫ്‌ നാടുകളില്‍ റമദാന്‍ ആഗതമവുന്ന തോടെ ഒരു ആഘോഷത്തിന്റെ അതിലുപരി കൂട്ടായ്മയുടെ സാഹോദര്യത്തി ന്റെയൊക്കെ നല്ല കാഴ്ചകള്‍ ആസ്വദിക്കാനാവുന്നു. അത്‌ പോലെ തന്നെ ഗള്‍ഫ്‌ മലയാളികളുടെ മനസ്സിലെ അലിവ്‌ മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ഈ സമയത്ത്‌ തങ്ങളുടെ പൊയ്മുഖ ങ്ങളുമണിഞ്ഞ്‌ പ്രത്യക്ഷപ്പെടും. ആരാധനാ ലയങ്ങളിലും , സംഘടനാ വേദികളിലു മൊക്കെ ഇവര്‍ സൗഹ്ര്യദം അഭിനയിച്ച്‌ ദിനതകളുടെ കഥകള്‍ മെനഞ്ഞ്‌ പ്രത്യക്ഷപ്പെടും. രാപ്പകലില്ലാതെ കത്തുന്ന സൂര്യന്റെ ചുവട്ടില്‍ രക്തം വിയര്‍പ്പാക്കി ഉണ്ടാക്കി കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്ന് നാട്ടില്‍ നിന്നെത്തുന്ന ഇത്തരം ആളൂകള്‍ക്ക്‌ യാതൊരു മടിയും കൂടത്‌ വാരി ക്കോരി കൊടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ പക്ഷെ തങ്ങള്‍ കൊടുക്കുന്ന പൈസ അര്‍ഹതപ്പെട്ടവനു തന്നെ യാണോ കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തണം. കാരണം ഈ പൊയ്മുഖ ങ്ങളുടെ തിര തള്ളലില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങി പ്പോവുന്നത്‌ സ്വാഭാവികം. വാചകമടിയും കള്ള ക്കണ്ണീരും പിടിപാടുകളും കൊണ്ട്‌ ഈ കള്ളന്മാര്‍ ചുരുങ്ങിയ സമയം കൊണ്ട്‌ കൈ നനയാതെ മീന്‍ പിടിച്ച്‌ മറ്റുള്ളവരെ പറ്റിച്ച സന്തോഷത്തോടെ അടുത്ത്‌ ഇരയെ തേടി അടുത്ത സീസന്‍ കാത്ത്‌ സ്ഥലം വിടുമ്പോള്‍ അഭിമാനത്താല്‍ സ്വന്തം ദയനീയത മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മടിക്കുന്നവര്‍ അല്ലെങ്കില്‍ വാചക ക്കസര്‍ത്തില്ലാത്തവര്‍ തങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശം അര്‍ഹത യില്ലാത്തവര്‍ കൊണ്ട്‌ പോകുന്നത്‌ നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായി ക്കൂടാ.
റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ യു.എ.ഇ ഗവണ്‍മന്റ്‌ അനധിക്ര്യതമായ പിരിവുകാര്‍ നിരീക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈ കൊള്ളുന്നുണ്ട്‌. എങ്കിലും നാട്ടില്‍ 20 ലക്ഷത്തിന്റെ മണി മാളിക പണിത്‌ കടം വന്നവര്‍, മകളെ കെട്ടിക്കാന്‍ 101 പവന്‍ തികയ്ക്കാനാവത്‌ ഉഴലുന്നവര്‍, പ്ല്സ്റ്റുവിനു പഠിക്കുന്ന മകന്റെ ആവശ്യാര്‍ത്ഥം വാങ്ങിയ പുതിയ വണ്ടിയുടെ ഇന്‍സ്റ്റാള്‍മന്റ്‌ അടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ തുടങ്ങീ നിരവധി നീറുന്ന കരളലിയിക്കുന്ന കഥന കതകളുമായി ആത്മീയതയുടെ പരിവേഷവു മണിഞ്ഞ്‌ വരുന്ന ചിലര്‍ നടത്തുന്ന വന്‍ പിരിവുകളില്‍ ഇരകളാവുന്നവര്‍ പക്ഷെ ഇരുപതിലധികം വര്‍ഷമായി പ്രവാസ ഭൂമിയില്‍ അധ്വാനിച്ചിട്ടും 10 സെന്റ്‌ സ്ഥലം സ്വന്താമാക്കാന്‍ കഴിയാത്ത, സ്വന്തമായി ഒരു ചെറു വീട്‌ പണിയിപ്പിക്കാന്‍ കഴിയാത്ത, വീട്ടിലെ ചിലവും ഇവിടത്തെ ചിലവും കഴിഞ്ഞാല്‍ ഫോണ്‍ കാര്‍ഡ്‌ കടം വാങ്ങുന്നവര്‍ തുടങ്ങി പാവപ്പെട്ട വരാണെന്നത്‌ ദു:ഖകരമാണ്.
രണ്ട്‌ മാസം മുന്നെ ഒരു ആത്മീയ സദസ്സില്‍ നിന്ന് (അവിടെയും ചില്ലറ നാണയങ്ങള്‍ സംഭാവന നല്‍കുന്നത്‌ സാധാരണക്കാരില്‍ സാധാരണക്കാ രായവരാണെന്ന് ഓര്‍ക്കുക.) നാട്ടില്‍ നിന്നു വന്ന മകളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന, കരഞ്ഞ്‌ കണ്ണീരൊലി പ്പിക്കുന്ന ഒരു പിതാവിനു ഒരു തുക സംഭാവനയായി അയാള്‍ക്ക്‌ നല്‍കി. അവിടുത്തെ പള്ളി ഇമാമിന്റെയും സംഘടനാ പ്രവര്‍ത്തകരുടെയും പേരു പറഞ്ഞ്‌ പല പ്രമുഖ വ്യക്തികളില്‍ നിന്നു നല്ല ഒരു തുക സമാഹരിച്ച്‌ (പറ്റിച്ച്‌) അയാള്‍ യു.എ.ഇ. യില്‍ കറങ്ങുന്ന തിനിടയില്‍ അയാളെ പറ്റി നാട്ടില്‍ അറിയാവുന്ന ചിലരില്‍ നിന്ന് ഇയാള്‍ക്ക്‌ ഇനി ഒരു മകളെ കെട്ടിക്കാനില്ലെന്നും, നാട്ടില്‍ റെന്റിനു കാര്‍ എടുത്ത്‌ വിലസുന്ന ഇയാള്‍ക്ക്‌, മണി മാളിക സ്വന്തമായു ണ്ടെന്നും , എല്ലാ രാഷ്ടീയ ക്കാരുടെയും തോഴനാണെന്നും വ്യക്തമായി വിവരം ലഭിച്ചെങ്കിലും ആ വിരുതന്‍ സ്ഥലം വിട്ടിരുന്നു. ഇങ്ങിനെ എത്രയോ തട്ടിപ്പുകള്‍...
ഇവിടെ തന്നെ ജോലിയില്ലാതെ, റൂമിന്റെ വാടക കൊടുക്കാന്‍ കാശില്ലാതെ, ഭക്ഷണത്തിനു ഷെയര്‍ കൊടുക്കാന്‍ പറ്റാതെ കടം കൊണ്ട്‌ വലയുന്നവര്‍ അനവധിയാണ്. പക്ഷെ നാം അത്തരക്കാരെ പലപ്പോഴും കാണാറില്ല. എല്ലം ഗള്‍ഫുകാരല്ലേ... അവനെന്തു വിഷമം എന്ന മനസ്ഥിതിയാണു പലര്‍ക്കും.
സംഘടനാ പ്രവര്‍ത്തകരും ജീവ കാരുണ്യ പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും തങ്ങള്‍ പിരിവ്‌ നടത്തിയു അല്ലാതെയും കൊടുക്കുന്നത്‌ അതിനു അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തേ ണ്ടതുണ്ട്‌. അനര്‍ഹരുടെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ മുങ്ങി പ്പോകുന്നത്‌ തടയേണ്ട ബാധ്യത തിരിച്ചറിയണം.
ഈ റമാദാനില്‍ തന്നെയാവട്ടെ അതിന്റെ തുടക്കം. ആശംസകള്‍
- ബഷീര്‍ വെള്ളറക്കാട്‌

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

very good

keep it up

a.kareem

October 28, 2008 12:15 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്