27 August 2008

സൗദിയില്‍ നിന്ന് മലയാളി യുവാവിനെ കാണാനില്ല


രണ്ട് വര്‍ഷമായി സൗദിയില്‍ നിന്ന് മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശി മടത്തിപ്പാറ അബ്ദുറസാഖിനെയാണ് കാണാതായത്. 38 വയസുണ്ട്. 2006 റമസാന്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പോയ ഇദ്ദേഹം താന്‍ ജയിലിലാണെന്നും റേഷന്‍ കാര്‍ഡിന്‍റെ കോപ്പി കോണ്‍സുലേറ്റിലേക്ക് അയയ്ക്കണമെന്നും വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നുവത്രെ. പിന്നീട് ഇതുവരെ വിവരമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ജിദ്ദയിലെ ബവാദിയില്‍ ഒരു കഫറ്റീരിയയില്‍ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 050 69403944 എന്ന നമ്പറില്‍ വിളിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ePathram Pacha
ePathram Magazine

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008