14 March 2010

e പത്രം ഹെല്‍പ്‌ ഡെസ്ക് പ്രവര്‍ത്തന രീതി

urle പത്രം ഹെല്‍പ്‌ ഡെസ്ക് സഹായം അര്‍ഹിക്കുന്നവരുടെ വിവരങ്ങള്‍ വായനക്കാരിലേക്ക്‌ എത്തിക്കുക എന്ന ധര്‍മ്മം മാത്രമാണ് നിര്‍വഹിക്കുന്നത്. e പത്രം ഒരു ഘട്ടത്തിലും ധന സഹായം എത്തിച്ചു കൊടുക്കുവാനോ, പണം ശേഖരിക്കുവാനോ, പണം സ്വീകരിക്കുവാനോ ആരെയും ഏര്‍പ്പാടാക്കാറില്ല. സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ ആവശ്യമായ വിവരങ്ങള്‍ (അക്കൌണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ) നല്‍കുക മാത്രമേ e പത്രം ചെയ്യുന്നുള്ളൂ.
 
e പത്രത്തിന്റെ പേരില്‍ ആരെയും പണം സ്വീകരിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടില്ല. ഹെല്‍പ്‌ ഡെസ്കിലെ വാര്‍ത്തകളുമായി ബന്ധപ്പെട്ട് e പത്രത്തിന്റെ പേരില്‍ ആരെങ്കിലും പണപ്പിരിവ് നടത്തുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഈ കാര്യം helpabuse അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ അപേക്ഷ.
 
- പത്രാധിപര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 March 2010

വിലാപങ്ങള്‍ക്കിടയില്‍ ശശാങ്കന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

helpdeskരോഗിയായ ഭര്‍ത്താവിന്റെ ചികില്‍സക്കു വേണ്ടി കഴിഞ്ഞ നാലു വര്‍ഷ ക്കാലമായി മലയാളിയായ ഒരു സാധു സ്ത്രീ നടത്തിയ ജീവിത പോരാട്ടത്തിന്റെ അവസാന രംഗമാണു കഴിഞ്ഞ തിങ്കളഴ്ച (8-3-2010) അല്‍ കാസ്സിമി ഹോസ്പിറ്റലില്‍ അരങ്ങേറിയത്. മലയാളിയായ കമ്പനി ഉടമയുടെ സ്വകാര്യ ആവശ്യത്തിനായി പാസ്പോര്‍ട്ട് ജാമ്യം വെച്ചതു മൂലം രോഗിയായി ത്തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായ തിരുവനന്തപുരം ചിറയിന്‍കീഴു സ്വദേശി ശശാങ്കന്‍ കഴിഞ്ഞ തിങ്കളഴ്ച ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിര്യാതനായി.
 
വേര്‍പാടില്‍ മനം നൊന്ത് മൃതദേഹവുമായി ജന്മ നാട്ടിലേക്ക് മടങ്ങാനാവാതെ വിലപിക്കുന്ന ശശാങ്കന്റെ ഭാര്യ ലതികയുടെ ദീന രോദനങ്ങള്‍ക്കു മുമ്പില്‍ കണ്ണും കാതും അടച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. സംഘടനയോ, സംഘാടകരോ, കമ്പനിയുടമയോ ആരുമാവട്ടെ, ഇത് വിധി പ്രസ്താവിക്കേണ്ട സമയമല്ല.
 
ലതികയ്ക്കു വേണ്ടി സഹായാഭ്യര്‍ത്ഥ നയുമായി മുന്നിട്ടിറങ്ങിയത് ഏഷ്യാനെറ്റ് റേഡിയോയും, കണ്‍സോളിഡേറ്റ്ഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുമണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കമ്പനിയില്‍ ഫോര്‍മാനായി ജോലി നോക്കവേ 2005ലാണ് കമ്പനി ഉടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
 
ഇതേ സമയം ശശാങ്കന് എണ്‍പാതിനായി രത്തിലധികം(80000) ദിര്‍ഹംസ് ശമ്പള കുടിശ്ശിക ലഭിക്കാനുമുണ്ട്. പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാനോ, വിസ റദ്ദാക്കി നാട്ടിലയക്കാനോ തയ്യാറാവതെ മാനസ്സികമായി പീഢിപ്പിച്ചതാണ് രോഗിയായി ത്തീരാന് കാരണമെന്ന് ലതിക പറയുന്നു. ഡയാലിസ്സിസ്സിനു വിധേയനായി ക്കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെയും തന്നെയും നാട്ടിലയയ്ക്ക ണമെന്നാവശ്യപ്പെട്ടു കൊണ്ടു കമ്പനിയുടമ യ്ക്കെതിരെയുള്ള പരാതിയുമയി ലതിക പല സംഘടനകളെയും സമീപിച്ചെങ്കിലും പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായില്ല. നാലു വര്‍ഷക്കാലമായി സൌജന്യമായാണ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ ഡയാലിസിസ്സ് നടത്തി ക്കൊണ്ടിരുന്നത്. ഏറെ സാമ്പത്തിക പരാധീനത കളുണ്ടായിട്ടും തയ്യല്‍ ജോലി ചെയ്തു രോഗിയായ ഭര്‍ത്തവിനെ പരിചരിച്ച ലതികയുടെ ദുഃഖ കഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തു വന്നപ്പോള്‍ അതു പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.
 
ബന്ധുക്കളുടെ സഹായത്തോടെയാണ് നാട്ടില്‍ പതിനൊന്നാം ക്ലാസ്സിലും ഒന്‍പതാം ക്ലസ്സിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പഠനവും ജീവിത ച്ചെലവും നടന്നു പോകുന്നത്. സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്ന ഉദാര മതികളായ മുഴുവന്‍ പ്രവാസി സുഹൃത്തുക്കള്‍ക്കും ലതിക നിറ കണ്ണുകളോടെ നന്ദി പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തി യാകുന്നതോടെ ഈയാഴ്ച തന്നെ ശശാങ്കന്റെ മൃതദേഹ ത്തോടൊപ്പം ലതികയ്കും നാട്ടിലേക്കു പോകാനാകുമെന്ന് കണ്‍സോളിഡേറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു.
 
ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 677 80 33 (സലാം പാപ്പിനിശ്ശേരി) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
 
ലതികയുടെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ : 19169- 95 (ചിറയിന്‍ കീഴ് കോപ്പറേറ്റീവ് ബാങ്ക്)
 
- പ്രതീഷ് പ്രസാദ്
 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്