16 January 2009
                                    
                                 
                            
                            
                            ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക് ഗൂഗ്ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്  വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്കുട്ടില് തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും. എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര് ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു. ![]() കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.) ![]() മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം ![]() കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം ![]() മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം  | 
                    
 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഗൂഗ്ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്  വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്കുട്ടില് തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.



                    











  				
				
				
    
 

1 Comments:
യു.ഏ.ഇ.യില്‍ ഓര്‍കുട്ട് നിരോധിച്ചു,
എങ്കിലും “അള്‍ട്രാ സര്‍ഫ്/ ഹോട്ട്സ്പോട്ട് ഷീല്‍ഡ്”തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു ഇപ്പോഴും “ഓര്ക്കുട്ടന്”മാര്‍
ഇവിടേയും സജീവമായിര്രിക്കുന്നു....!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്