13 January 2010

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍

sakkariya-videoപയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീക മാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപന പരമെന്നു വിശേഷി പ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസ മുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബല പ്പെടുത്തുന്ന ആദ്യ ഘടകം. വേദിയില്‍ നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യ കര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവ മനസുകളില്‍ നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതി യായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തര പ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.
 വിവാദമായ പ്രസംഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്

 
അഭിപ്രായം പ്രകടിപ്പി ക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളി വെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ച ക്കുറവു നിമിത്തം കളി ഉപേക്ഷിക്ക പ്പെടരുത്‌. പക്ഷേ ഒത്തു കളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടി വെച്ചു കൊന്നിട്ടുണ്ട്‌. അഭിപ്രായ പ്രകടനത്തിനും ആത്മാവിഷ്‌ കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപന പരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണ ത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടു ത്തരുതെന്നും അക്രമത്തിനു പ്രേരണ യാകരുതെന്നുമുള്ള ഉപാധി യോടെയാണു ഭരണഘടന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദി ച്ചിരിക്കുന്നത്‌.
 
വെള്ളം കലങ്ങിയെന്നു കരുതി യൂത്ത്‌ കോണ്‍ഗ്രസ്‌ തോര്‍ത്തെ റിയുന്നതു മനസിലാക്കാം.
 
ചെകുത്താന്‍ വേദമോതുന്നതു പോലെ വോള്‍ട്ടയറെ ക്കുറിച്ചു വരെ പരാമര്‍ശമുണ്ടായി. അടിയന്ത രാവസ്‌ഥയെന്നത്‌ ഏതോ അടിയന്തരം മാത്രമാ യിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്‌. സോണിയാ ഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷി പ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോണ്‍ഗ്രസ്‌ ആസ്‌ഥാനത്തു കണ്ടു.
 
യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ച പ്പോഴുണ്ടായ പുകിലും കണ്ടു. അതു കൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും, കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌.
 
ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പി ക്കുന്നതിന്‌ അവസര മുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേ ച്ചൊല്ലി സമീപ കാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക്‌ അനഭിമത നാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാന ങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശ വിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍ പോലും അസുഖകര മായതൊന്നും കേള്‍ക്കേണ്ടി വന്നില്ല.
 
ആശയ പരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെ ന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ത്ഥ രഹിതമാണ്‌.
 
അബ്‌ദുള്ള ക്കുട്ടിക്കു നരേന്ദ്ര മോഡിയുടെ ആരാധകനാകാം. സോണിയാ ഗാന്ധിയെ പ്പോലെ കെ. എസ്‌. മനോജിനും ഉള്‍വിളി കേട്ടു പ്രവര്‍ത്തിക്കാം. മനോജ്‌ അനുഭവിച്ചുവെന്ന്‌ അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെ ക്കുറിച്ച്‌ ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണ മുണ്ടായി. വിശ്വാസം വ്യക്‌തി പരമാണ്‌.
 
ഭൗതിക വാദത്തില്‍ അധിഷ്‌ഠി തമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധി യായിരിക്കുമ്പോഴും എനിക്ക്‌ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേ ക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസ പ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചു കൊണ്ടുള്ള ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. എന്നിട്ടും രണ്ടാം വട്ടം മത്സരിക്കുന്നതിന്‌ അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാ റില്ലെന്നതിനു തെളിവാണ്‌. ഭൗതിക വാദ പരിസരത്തോട്‌ ഏറെക്കുറെ അടുത്തു നില്‍ക്കുന്ന എനിക്ക്‌ ആ അവസരം ലഭിച്ചതുമില്ല.
 
മതത്തെ വേദന യകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍ നിന്നു ചുരണ്ടി യെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകല നങ്ങളില്‍ കമ്യൂണിസം ദൈവ നിഷേധമായി വ്യാഖ്യാനി ക്കപ്പെട്ടു. അധ്വാനി ക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കു ന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസ ത്തിനപ്പുറമാണു വിമോചനം. ദൈവ രാജ്യത്തെ ക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെ ക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്ത ക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.
 
സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌. അപ്രകാരം സംസാരിച്ച യാളാണു മാര്‍ക്‌ ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ്‌ അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്‌. തന്ത്ര പരമായ ആ ശൈലി ഇല്ലായിരു ന്നുവെങ്കില്‍ ജൂലിയസ്‌ സീസറിനൊപ്പം മാര്‍ക്‌ ആന്റണിയുടെയും ശവ സംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരി ക്കാവുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.
 
തെരുവില്‍ അപകട മുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ട പരിഹാര നിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്‌. തല്ലു കൊള്ളാതെ രക്ഷപ്പെ ടുന്നതിനുള്ള തന്ത്രമാണ്‌ അവിടെ പ്രയോഗി ക്കേണ്ടത്‌. പ്രകോപനം ഒഴിവാക്ക ണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്‌.
 
സ്‌ത്രീ - പുരുഷ ബന്ധങ്ങളിലെ അനാരോഗ്യ കരമായ പ്രവണത കള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. ലേഡീസ്‌ കമ്പാര്‍ട്ട്‌ മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ തന്നെയാണ്‌. ആദരവോ ടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍ തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്‌. അതിനു വേണ്ടി സമാദരണീയരായ ജന നേതാക്കളുടെ സ്‌മരണയെ അവഹേളി ക്കുന്നതിനു നടത്തിയ ശ്രമം അപലപ നീയമാണ്‌.
 
അങ്ങനെ താന്‍ സംസാരിച്ചി ട്ടില്ലെന്നാണു സക്കറിയ പറയുന്നത്‌. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്‌. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്‌. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം. എങ്കില്‍ തിരുവന ന്തപുരത്ത്‌ ഡി. വൈ. എഫ്‌. ഐ. സംസ്‌ഥാന സമിതിയില്‍ നിന്നു സക്കറിയയെ ആക്രമിക്കു ന്നതിനുള്ള നിര്‍ദേശം പയ്യന്നൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവ മേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടു ണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാര വിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്‌. യഥാര്‍ത്ഥ സാംസ്‌കാരിക ഫാസിസത്തിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
 
അറിഞ്ഞിട ത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റ മുണ്ടായത്‌. വാക്കേറ്റം കൈയ്യേറ്റമായോ എന്നു പൊലീസ്‌ അന്വേഷിക്കട്ടെ.
 
കൈയേറ്റ ക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണ മായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമ വാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്‌. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവ ത്തില്‍ നിന്നാണ്‌ അപകട കരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്