|
02 April 2009
സി. കെ. മേനോന് പത്മശ്രീ സമ്മാനിച്ചു ദോഹ: പ്രവാസ ലോകത്തും നാട്ടിലും സ്തുത്യര്‍ഹമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വ്യാവസായിക പ്രമുഖനുമായ അഡ്വ. സി. കെ. മേനോനുള്ള പത്മശ്രീ പുരസ്കാരം ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ചു.ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മേനോന്‍ വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വദേശികളിലും വിദേശികളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മേനോന്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മനുഷ്യ സ്നേഹിയാണ്. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ രക്ഷാധികാരിയും വഴികാട്ടിയുമായ മേനോന്‍ ജന സേവനത്തിനായി ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഏക മാനവികതയുടെ നിറവില്‍ സന്തോഷത്തോടെ എല്ലാവര്‍ക്കും സഹായ സഹകരണങ്ങളുടെ അത്താണിയായ മേനോന്‍ പ്രവാസി സമൂഹത്തിലെ മാതൃകാ പുരുഷനാണ്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം തന്നെ മേനോനെ തേടിയെത്തിയിട്ടുണ്ട്. അംഗീകാരങ്ങളും പുരസ്കാരങ്ങളും മേനോനെ കൂടുതല്‍ വിനയാന്വിതനും കര്‍മോല്‍സു കനുമാക്കുക യായിരുന്നു വെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതോടൊപ്പം നാട്ടിലും വിദേശത്തും മാതൃകാ പരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഗണിച്ച് കേന്ദ്ര ഗവണ്‍മെന്റ് പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെ ടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ എല്ലാ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളേയും പിന്തുണക്കുകയും പ്രോല്‍സാ ഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിനുള്ള അംഗീകാരമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കൂടിയായ അഡ്വ. സി. കെ. മോനോന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാവസായ സാമ്രാജ്യം പടുത്തു യര്‍ത്തുമ്പോഴും സമൂഹത്തിലെ കഷ്ടത യനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ജീവ കാരുണ്യ സേവന മേഖലകളിലെ ഇടപെടലുകളും പങ്കാളിത്തവും തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു തന്റെ ശ്രമങ്ങളും സേവനങ്ങളും അംഗീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഈ അംഗീകാരങ്ങളും സ്ഥാനമാന ങ്ങളുമൊക്കെ സേവന മേഖലകളില്‍ തന്നെ കൂടുതല്‍ ഊര്‍ജസ്വല നാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖില്‍ വ്യവസായിക സംരംഭം തുടങ്ങാനും പ്രവാസികളുടെ പുനരധി വാസത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുവാനും താന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം താല്‍ക്കാലിക പ്രതിഭാസമാണെന്നും ഇതില്‍ ആരും പേടിക്കരുതെന്നും പറഞ്ഞ മേനോന്‍ എന്ത് മാന്ദ്യം വന്നാലും ജീവ കാരുണ്യ സേവന മേഖലകളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുറവും വരുത്താതെ കൊണ്ടു പോകുമെന്ന് പറഞ്ഞു. ഗള്‍ഫ് മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ യെടുക്കുന്ന തോടൊപ്പം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ മാതൃകാ പരമായ സംഭാവനകളാണ് മേനോനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗള്‍ഫിലും യൂറോപ്പിലും നിരവധി വ്യാവസായിക സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മേനോന്‍ സ്വദേശത്തും വിദേശത്തും കറ കളഞ്ഞ മതേതതര മനസോടെ സാമൂഹ്യ സൌഹാര്‍ദ്ദം ഊട്ടി യുറപ്പിക്കുന്നതിലും ജീവ കാരുണ്യ സംരംഭങ്ങളെ പ്രോല്‍സാഹി പ്പിക്കുന്നതിലും മാതൃകാ പരമായ പങ്കാണ് വഹിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ സാമൂഹ്യ സാംസ്കാരിക സംരംഭങ്ങളുമായും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന മേനോന്‍ മാനവികതക്ക് നല്‍കുന്ന നിസ്സീമമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്. ഖത്തറില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാനം നേടിയ ഏക സാമൂഹ്യ പ്രവര്‍ത്തകനായ മേനോന്‍ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട നൂറ് ശ്രദ്ധേയരായ ഗ്ളോബല്‍ ഇന്ത്യക്കാരില്‍ സ്ഥാനം നേടിയിരുന്നു. നോര്‍ക്ക റൂട്സ് ഡയറക്ടറും നിരവധി സംരംഭങ്ങളുടെ നിര്‍വാഹക സമിതി അംഗവുമായ മേനോന്‍ ബഹ്സാദ് ഗ്രൂപ്പടക്കം ധാരാളം സ്ഥാപനങ്ങളുടെ സാരഥിയാണ്. പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിച്ച ഇന്ത്യാ ഡവലപ്മെന്റ് ഫൌണ്ടേഷനിലെ ട്രസ്റ്റി കൂടിയാണ് മേനോന്‍. നാട്ടില്‍ നിന്ന് വളരെ അകന്ന് കഴിയുമ്പോഴും നാടിനേയും സംസ്കാരത്തേയും നാട്ടുകാരേയും ഓര്‍ക്കുന്നതും അവരുടെ ക്ഷേമത്തിനായി യത്നിക്കുന്നതും മഹത്തായ കാര്യമാണ് . ഈ രംഗത്ത് മാതൃകാ പരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് മേനോന്‍ നടത്തുന്നത്. നേരിട്ടറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും യാതൊരു മുന്‍വിധിയും കൂടാതെ തുറന്ന മനസോടെയും സന്തോഷത്തോടെയും വാരിക്കോരി നല്‍കുന്ന മേനോന്‍ ഉദാരതയുടേയും മനുഷ്യ സ്നേഹത്തിന്റേയും മകുടോ ദാഹരണമാണ്. ജാതി മത രാഷ്ട്രീയ പരിഗണന കള്‍ക്കതീതമായി ആയിര ക്കണക്കിന് ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ മനുഷ്യ സ്നേഹിയുടെ സഹായം സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്നു. തനിക്ക് ദൈവം നല്‍കിയ സ്വത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ താഴെക്കിട യിലുള്ളവരുടെ ഉന്നമനത്തിനായി ചിലവഴിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവുമാണ് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രേരകമെന്നാണ് മേനോന്‍ വിശദീകരിക്കുന്നത്. ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചിലവഴിക്കും തോറും തന്റെ സമ്പാദ്യവും നേട്ടങ്ങളും അക്ഷരാ ര്‍ത്ഥത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണെന്ന് മേനോന്‍ അനുസ്മരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വ്യാവസായിക സംരംഭങ്ങളുള്ള അഡ്വ. സി. കെ. മേനോന്‍ പ്രവാസികള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്. ഖത്തറിലെ ബഹ്സാദ് ഗ്രൂപ്പ് ഉടമയായ മേനോന് സൌദി അറേബ്യയിലും യു. എ. ഇ. യിലും കുവൈത്തിലും യു. കെ. യിലും യു. എസിലുമെല്ലാം സ്ഥാപനങ്ങളുണ്ട്. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് വെറിട്ടൊരു ശബ്ദമായ സി. കെ. മേനോന്‍ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും പൊതുജന ക്ഷേമ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. പ്രവാസി ഭാരതീയ സമ്മാന്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഇതിനകം മേനോനെ തേടിയെത്തി. എല്ലാ അംഗീകാരങ്ങള്‍ക്കും മുന്നില്‍ വിനയാ ന്വിതനാവുകയും കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളുമായി എല്ലാ സാമൂഹ്യ പ്രവര്‍ത്തകരേയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന മഹദ് വ്യക്തിത്വമാണ് മോനോന്റേത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: prominent-nris, qatar
- ജെ. എസ്.
|
ദോഹ: പ്രവാസ ലോകത്തും നാട്ടിലും സ്തുത്യര്‍ഹമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വ്യാവസായിക പ്രമുഖനുമായ അഡ്വ. സി. കെ. മേനോനുള്ള പത്മശ്രീ പുരസ്കാരം ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ചു.











1 Comments:
മേനോനെ പോലെ ഒരാളെ പറ്റി എഴുതിയ യാസിനും ഈപത്രത്തിനും നന്ദി, ഭാവുകങ്ങള്‍.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്