|
31 January 2009
മാള വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികം
മാള വെല്‍ഫെയര്‍ അസോസിയേഷന്റെ ഏഴാം വാര്‍ഷികം ഫെബ്രുവരി 6 ന് അജ്മാനില്‍ നടക്കും
അജ്മാന്‍ ഇംഗ്ലീഷ് സ്കൂളില്‍ വച്ച് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.എന്‍ പിള്ള വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും വര്‍ഗ്ഗീസ് എടാട്ടുകാരന്‍ അധ്യക്ഷത വഹിക്കും
- സ്വന്തം ലേഖകന്‍
|
|
എംബസ്സി ഗാന്ധിയെ മറന്നു
ഇന്ത്യയുടെ രാഷ്ട്ര പിതാവായ മാഹാത്മാ ഗാന്ധിയുടെ 61-ാം രക്തസാക്ഷിത്വദിനം യാതൊരു ആചരണങ്ങളുമില്ലാതെ മസ്കറ്റില്‍ കടന്നുപോയി. സ്ഥാനപതി കാര്യാലയത്തില്‍ പ്രത്യേക ആചരണങ്ങള്‍ ക്രമീകരിച്ചിട്ടില്ല എന്നാണ് എംബസ്സി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഗാന്ധിജിക്ക് ഈ ദിനത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ സ്മരണാഞ്ജലി നല്‍കാത്തതില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് അമര്‍ഷമാണ്. മസ്കറ്റ് ഇന്ത്യന്‍ എംബസിയുടെ വീഴ്ച മൂലമാണ് ഇതെന്നും അവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
|
ഇന്റെര്‍നെറ്റ് ചിത്രകാരന്മാര്‍ക്ക് നേട്ടം ഉണ്ടാക്കി
വാര്‍ത്താ വിനിമയ മാധ്യമങ്ങളുടെ പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിന്‍രെ വളര്‍ച്ച ചിത്രകാരന്മാര്‍ക്ക് വളരെ സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്നതായി ചിത്രകാരനും അമേരിക്കയിലെ ആര്‍ട്സ് ലാന്‍ഡ് ഉപദേശക സമിതി അംഗവുമായ സി.എന്‍ പ്രേംകുമാര്‍. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയില്‍ പഴയ ശൈലി തിരിച്ചു വരികയാണ്. യഥാര്‍ത്ഥ ബോധം ജനിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ .ബാബു നരേന്ദ്ര, ദീപക്ശര്‍മ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
|
കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍
യു.എ.ഇയിലെ ഓള്‍ കേരള കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍ സംഘടിപ്പിച്ചു. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടന്ന പൊതു സമ്മേളനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്‍റ് സി.ആര്‍.ജി നായര്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, കെ.ജെ ജലാല്‍, ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആസാദ് മൂപ്പന്‍, ഐസക് ജോണ്‍, കെ.ആര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
സലഫി ടൈംസ് സ്ത്രീധനത്തിനെതിരെ
സ്ത്രീധനത്തിനെതിരെ സലഫി ടൈംസ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായുള്ള പ്രാരംബ കുടുംബ സംഗമം ദുബായ് വര്‍ബാ സെന്‍ററില്‍ ചേര്‍ന്നു. സ്ത്രീധന വിരുദ്ധ വേദി പ്രസിഡന്‍റ് കെ.എ ജബ്ബാരിയുടെ അധ്യക്ഷതയില്‍ കെ. ത്രിനാഥ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ണോത്ത്, അഡ്വ. സാജിദ് പി.ഗ്രേസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
|
റാസല്‍ഖൈമയിലെ മ്യതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ചു
റാസല്‍ ഖൈമയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവില്‍ ശ്രീകണ്ഠന്‍ നായര്‍ (52), മകന്‍ സന്ദീപ് (22) എന്നിവരാണ് മരിച്ചത്. റാസല്‍ഖൈമ നഖീലില്‍ ഇവര്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എമിറേറ്റ്സ് ട്രാന്‍സ് പോര്‍ട്ടില്‍ സീനിയര്‍ അക്കൊൗണ്ടന്‍റാണ് ശ്രീകണ്ഠന്‍ നായര്‍. രാജലക്ഷ്മിയാണ് ഭാര്യ.
- സ്വന്തം ലേഖകന്‍
|
|
ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം സി.രാധാകൃഷ്ണന്
ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ 2008 ലെ സാഹിത്യ പുരസ്ക്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി, ഡോക്ടര്‍ കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള, എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 5 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
|
30 January 2009
“നാടക സൌഹ്യദം” ശ്രദ്ധേയമായി
സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച 'സിഗ്നേച്ചര്‍' എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്‍മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്‍, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന്‍ ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ - വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി. ![]() ![]() ![]() ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്‍, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്‍, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്‍സീന്‍ അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന്‍ കുണിയേരി സംവിധാനം ചെയ്തു. കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്‍, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന്‍ തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
|
29 January 2009
പാമ്പാടി കെ.ജി കോളേജ് - വോളിബോള്‍ ടൂര്‍ണമെന്‍റ്
പാമ്പാടി കെ.ജി കോളേജ് അലുംമ്നി യു.എ.ഇ ചാപ്റ്റര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് വെള്ളിയാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയിലാണ് ടൂര്‍ണമെന്‍റ് നടക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കോളേജ് അലുംമിനികളുടെ 10 ടീമുകളാണ് മത്സരിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് വൈകുന്നേരം 4 വരെ നീളും. റോജന്‍ സ്കറിയ, പി. മധുസൂദനന്‍, തോമസ് ജോണ്‍, അനീഷ് ജോണ്‍, ജോബി കുരുവിള, സോനു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
|
കൊയ്ത്തുത്സവം ഫെബ്രുവരി ആറിന്
അലൈന്‍ മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവം ഫെബ്രുവരി ആറിന് നടക്കും. ഓയസീസ് ചര്‍ച്ച് സെന്‍ററില്‍ വൈകീട്ട് ആറ് മുതലാണ് പരിപാടി. കൊയ്ത്തുത്സവത്തിന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം റവ. കെ.എം ജോണ്‍സണ്‍, റോബി വര്‍ഗീസിന് നല്‍കി നിര്‍വഹിച്ചു. കേരളീയ വിഭവങ്ങളുടെ സ്റ്റാളുകളും വിവിധ കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
|
കുവൈറ്റില്‍ കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും.
കുവൈറ്റില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും. ഇതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎല്‍എസ് ഡിറ്റക്റ്റീവ്സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിക്കഴിഞ്ഞതായി എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ അറിയിച്ചു. കുവൈറ്റില്‍ ഈ സേവനങ്ങള്‍ ബുക്ക്ഹംസീന്‍ കമ്പനിയുടെ ഷര്‍ഖ്, ഫഹാഹീല്‍ ശാഖകളിലൂടെയാകും നടപ്പാക്കുക. ഔട്ട് സോഴ്സിംഗ് പ്രാവര്‍ത്തികമാകുന്നതോടെ എംബസിയിലെ തിരക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
- സ്വന്തം ലേഖകന്‍
|
|
ഇന്ത്യ ഒന്നാം കിട ശക്തിയായി മാറുമെന്ന് പത്മശ്രീ ഡോ. വിജയ് ഭട്കര്‍
സ്വാതന്ത്രം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.Labels: dubai, personalities
- സ്വന്തം ലേഖകന്‍
|
|
പ്രവാസി ഇന്ത്യാക്കാര്‍ക്ക് വേണ്ടി ദുബായില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പണ്‍ ഹൌസ്
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വേണ്ടി യു.എ.ഇ മനുഷ്യാവകാശ കമ്മീഷന്‍ ദുബായില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നു. ഈ മാസം 31 ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് പരിപാടി. മനുഷ്യാവകാശ കമ്മീഷനിലെ ഉന്നതാധികാരികള്‍, എമിഗ്രേഷന്‍, പോലീസ്, തൊഴില്‍ വകുപ്പ് എന്നിവിടങ്ങളിലെ മേധാവികള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6428248 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
|
പ്രവാസ ചന്ദ്രികയുടെ പ്രകാശനം ഇന്ന്
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രത്തില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്ന പ്രവാസ ചന്ദ്രിക മാസികയുടെ പ്രകാശനം ഇന്ന് നടക്കും.അബുദാബി നാഷണല്‍ തീയറ്ററില്‍ നാളെ രാത്രി എട്ടിനാണ് പ്രകാശന ചടങ്ങ്. പത്മശ്രീ ബി.ആര്‍ ഷെട്ടിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട് ആദ്യപ്രതി ഏറ്റുവാങ്ങും. പ്രശസ്ത അറബ് കവി ശിഹാബ് അല്‍ ഗാനിം, അബ്ദുസമ്ദ സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവാണ് പ്രവാസ ചന്ദ്രികയുടെ പത്രാധിപര്‍
- സ്വന്തം ലേഖകന്‍
|
|
28 January 2009
കെ. വി. അബ്ദുല്‍ ഖാദറിന് ദുബായില്‍ സ്വീകരണം
യു. എ. ഇ. യില്‍ എത്തിയിട്ടുള്ള ഗുരുവായൂര്‍ എം. എല്‍. എ. യും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി മുപ്പതാം തിയ്യതി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് കരാമയിലുള്ള സൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാ മെമ്പര്‍മാരെയും സ്വാഗത ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
|
കെ. എസ്. സി. വിന്‍റര്‍ സ്പോര്‍ട്സ്
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
|
മഞ്ഞ് വീഴ്ച്ച; റാസല്‍ ഖൈമയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍
റാസല്‍ ഖൈമ മല നിരകളിലെ മഞ്ഞു വീഴ്ച്ച കുറഞ്ഞെങ്കിലും കാഴ്ച്ച കാണാനായി ആളുകള്‍ പ്രവഹിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മരഭൂമിയിലെ ഈ കാഴ്ച്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നിരുന്നു. ഏകദേശം 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്.
പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപ നില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
|
ഷാരജയിലും തീവണ്ടി വരുന്നു
ഷാര്‍ജക്കും ദുബായക്കുമിടയില്‍ 2015 ഓടെ തീവണ്ടി സര്‍വീസ് ആരംഭിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഷേഖ് ഹംദാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.
- സ്വന്തം ലേഖകന്‍
|
|
കേരള സര്‍വ്വകലാശാല - ഗള്‍ഫില്‍ പരീക്ഷ വൈകുന്നു
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
- സ്വന്തം ലേഖകന്‍
|
|
27 January 2009
ബഹറൈനില്‍ ബൂലോക ചിരി അരങ്ങ്
മനാമ: ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈന്‍ ബൂലോകം ജനുവരി 28നു വൈകുന്നേരം 8 മണിക്കു കന്നട സംഘില്‍ വച്ച് 'ചിരി അരങ്ങ്' സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും അനുഭവിച്ചി ട്ടുളള്ളതുമായ നിരവധി ചിരിയുണര്‍ത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കു കയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
- രാജു ഇരിങ്ങല്‍ Labels: associations, bahrain, blog
- ജെ. എസ്.
|
|
മീലാദ് ഫെസ്റ്റ് 2009 സ്വാഗത സംഘം
മുസ്വഫ എസ്. വൈ. എസ്. കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബി ദിന ആഘോഷ പരിപാടികള്‍ റഹ്‌മത്തുല്‍ ലില്‍ ആലമീന്‍ അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്. വൈ. എസ്. ആസ്ഥാനമായ വാദി ഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. വര്‍കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്‌ദുല്ല കുട്ടി ഹാജി ചെയര്‍മാന്‍ , ബഷീര്‍ പി. ബി. വെള്ളറക്കാട് ജനറല്‍ കണ്‍വീനര്‍, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
മീലാദ് പ്രഭാഷണങ്ങള്‍, മൗലിദ് മജ്‌ലിസുകള്‍, ബുര്‍ദ ആസ്വാദന വേദി, മദ്‌ഹ് ഗാന മത്സരം, ജനറല്‍ ക്വിസ്, കുടുംബ സംഗമം, വനിതാ ക്വിസ്, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി. സി. ഡി. വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദുആ സമ്മേളനം, അന്ന ദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്‍, യു. എ. ഇ. യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. മീലാദ് ഫെസ്റ്റ് 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02-5523491 055-9134144 050-6720786 - അബു ബക്കര്‍, ഓമച്ചപ്പുഴ Labels: abudhabi, associations
- ജെ. എസ്.
|
|
ദുബായില്‍ ഭക്‌ഷ്യ വില കൂടില്ല
ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
|
ഗുരുവായൂര്‍ എന്‍.ആര്‍.ഐ മീറ്റ്
യു.എ.ഇയിലെ ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം വാര്‍ഷികാഘോഷവും ഫാമിലി മീറ്റും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഷാര്‍ജ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഗുരുവായൂര്‍ എം.എല്‍.എ അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥി ആയിരിക്കും. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് മുഹമ്മദ് യാസീന്‍, മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
|
ദുബായില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച
ദുബായ് മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 7.30 വരെയാണ്പരിപാടി. വിവിധ സ്റ്റാളുകളിലായി നാടന്‍ ഭക്ഷണങ്ങള്‍, കായിക വിനോദങ്ങള്‍, ഗാനമേള, വൈദ്യ പരിശോധന തുടങ്ങിയവ ഉണ്ടാകും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം യു.എ.ഇയിലെ ദുരിതം അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
|
സൌദിയില്‍ വിപുലമായ ഇന്‍ഷൂറന്‍സ് പദ്ധതി
സൗദി സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന 15 ലക്ഷത്തോളം സ്വദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആറ് മാസത്തിനകം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലാ അല്‍ ഷരീഫാണ് ഇക്കാര്യം അറിയിച്ചത്. വലിയ സ്ഥാപനങ്ങളെല്ലാം നിലവില്‍ സ്വദേശികളും വിദേശികളുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത് കൊണ്ട് കുറഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക. പാസ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ്, തൊഴില്‍ മന്ത്രാലയം എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
- സ്വന്തം ലേഖകന്‍
|
|
നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ
സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാ വിഷ്കാരവും.രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം. നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍. അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932 ഇമെയില്‍: natakasouhrudham@gmail.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
1 Comments:
Links to this post: |
|
26 January 2009
കെ.എം.സി.സി. സ്വീകരണ യോഗം
ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉബൈദ് ചേറ്റുവക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് ഉപഹാരം നല്‍കി സ്വീകരിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ ഷാഹുല്‍ ഹമീദ്, അലി അകലാട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, അലി കാക്കശ്ശേരി, ഷിഹാബുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തന്‍റെ മറുപടി പ്രസംഗത്തില്‍, പൊതു പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ പങ്കു വെച്ചതും, മണ്‍ മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചതും, സദസ്യരുടെ മിഴികള്‍ ഈറനണിയിച്ചു. അബ്ദുല്‍ അസീസ് സ്വാഗതവും വി. എച്ച്. മുജീബ് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
|
25 January 2009
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ നടപടി
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ദോഷകരമായ വിധത്തില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടി എടുക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എം. ഒ. എച്ച്. ഫാറൂഖ് മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും സൗദിയില്‍ മാത്രമല്ല ഇന്ത്യയിലും നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ദമാം ഇന്ത്യന്‍ സ്കൂള്‍ സ്ഥാപക ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അംബാസഡര്‍. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ. കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അസ്ഗര്‍ ഖാന്‍ പ്രസംഗിച്ചു.
Labels: saudi
- സ്വന്തം ലേഖകന്‍
|
|
സലാലയില്‍ യാത്രാ പ്രശ്നം
ഒമാനിലെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും യൂസേഴ്സ് ഫീ നടപ്പിലാക്കിയാല്‍ ശക്തിയായി നേരുടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ കെ. എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂസേഴ്സ് ഫോറം ഒമാന്‍ ഘടകം പ്രസിഡന്‍റ് എന്‍. കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
Labels: oman
- സ്വന്തം ലേഖകന്‍
|
|
ചിരന്തന പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
ദുബായിലെ ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ദുബായ് ഫ്ലോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിസാര്‍ സെയ്ദ്, ടി.പി ഗംഗാധരന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രശംസാ പത്രവും സ്വര്‍ണ മെഡലും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്.
മലബാര്‍ ഗോള്‍ഡ് എംഡി ഷംലാല്‍ അഹമ്മദ് സ്വര്‍ണ മെഡലും സബാ ഗ്രൂപ്പ് എം.ഡി സബാ ജോസഫ് പൊന്നാടയും കൊച്ചി എയര്‍ പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ്ജ് നരേപ്പറമ്പില്‍ പ്രശംസാപത്രവും സമ്മാനിച്ചു.
- സ്വന്തം ലേഖകന്‍
|
|
റാസല്‍ഖൈമയില്‍ കനത്ത മഞ്ഞ് വീഴ്ച്ച
റാസല്‍ ഖൈമയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ രാത്രി വീണ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണിപ്പോള്‍. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആരംഭിച്ച മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഉച്ചവരെ 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപനില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.Labels: rak
- സ്വന്തം ലേഖകന്‍
|
|
24 January 2009
ടീക്കയുടെ പുതിയ ഭാരവാഹികള്‍
തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിഗംഗ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടീക്കയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ജോണ്‍സണ്‍ കെ.സിയേയും സെക്രട്ടറിയായി ജേക്കബ് അരിക്കലിനേയും ട്രഷററായി വിനൂപ് കുമാറിനേയും തെരഞ്ഞെടുത്തു. വവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഭരണസമിതി
ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയര്‍ എ.അജയകുമാര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജെ.വെങ്കിടാചലത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ബഹ്റൈന്‍ യുവജനക്ഷേമ-കായിക വകുപ്പ് അഡ്വൈസര്‍ സലേഹ് ഈസ ബിന്‍ ഹിന്‍ദി മുഖ്യ അതിഥിയായിരുന്നു. ഒന്‍പത് ഭരണ സമിതി അംഗങ്ങളും ചടങ്ങില്‍ ചുമതലയേറ്റു. ഡോക്ടര്‍ എ.എസ്.പിള്ള സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്രഹാം ജോണ്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
ഗള്‍ഫിലും ജനകീയ വികസന സമിതി
ലാവ്ലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിയുടെ സല്‍പ്പേരിനേറ്റ കളങ്കം കഴുകിക്കളയാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവണമെന്ന് ജനകീയ വികസന സമിതി യു.എ.ഇ ഘടകത്തിന്‍റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആവശ്യമടങ്ങിയ ഫാക്സ് സന്ദേശം സംഘടന പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചു. ഷാര്‍ജയില്‍ ചേര്‍ന്ന യോഗത്തില്‍ വി.എ.ലത്തീഫ് അദ്ധ്യക്ഷനായിരുന്നു. സണ്ണി മാത്യു കണ്‍വീനറായി 10 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
|
യു.എ.ഇയില്‍ ശക്തമായ മഴ
യു.എ.ഇയില്‍ പരക്കെ മഴ പെയ്തു. അബുദാബിയിലും ദുബായിലും ശക്തമായ മഴയാണ് പെയ്തത്. മഴയെ തുടര്‍ന്ന് റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിലെ ഷഹാമയില്‍ ഉണ്ടായ അപകടം ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കി. രാജ്യത്ത് ഇന്ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
|
|
23 January 2009
റഹ്മാനിയ അറബിക് കോളജ് യു.എ.ഇ. ഉത്തര മേഖല കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍
ദുബായ് : കേരളത്തില്‍ ആദ്യമായി മത ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് മുന്നിട്ടിറങ്ങിയ കടമേരി റഹ്മാനിയ്യ അറബിക് കോളജ് 40ാം വര്‍ഷത്തിലേക്ക് പ്രവേശിക്കവെ സ്ഥാപനത്തിന്റെ പുരോഗതിയില്‍ ഏറെ പങ്ക് വഹിച്ച യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി പുതു വര്‍ഷത്തില്‍ പുതുമകളാര്‍ന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ആയി രംഗത്തിറങ്ങുന്നു എന്ന് അറിയിച്ചു. കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പണ്ഡിതനും ആയ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന 22ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആണ് നൂതന പദ്ധതികളുടെ ആസൂത്രണത്തിനും വിപുലമായ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചത്. തുടര്‍ന്ന് പുതു വര്‍ഷത്തിലെ ഭാരവാഹികളേയും പ്രഖ്യാപിച്ചു.
![]() പ്രസിഡന്റ് കാട്ടില്‍ അമ്മദ് ഹാജി, വര്‍ക്കിങ് പ്രസി. എ. ബി. അബ്ദുല്ല ഹാജി, ജന. സെക്രട്ടറി പി. കെ. അബ്ദുള്‍ കരീം, ട്രഷറര്‍ കടോളി അഹ്മദ്, ഓര്‍ഗ. സെക്രട്ടറിമാര്‍ അബൂബക്കര്‍ കുറ്റിക്കണ്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഹക്കീം ഫൈസി, വൈ. പ്രസിഡന്റുമാര്‍ വെള്ളിലാട്ട് അബ്ദുല്ല, എ. ടി. ഇബ്രാഹിം ഹാജി, കടോളി അബൂബക്കര്‍, കെ. കുഞ്ഞബ്ദുല്ല, വലിയാണ്ടി അബ്ദുല്ല, ചാലില്‍ ഹസ്സന്‍, കുറ്റിക്കണ്ടി ഇബ്രാഹിം, ജോ. സെക്രട്ടറിമാര്‍ പാറക്കല്‍ മുഹമ്മദ്, അബ്ദുല്ല റഹ്മാനി, മൊയ്തു അരൂര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. Labels: associations
- ജെ. എസ്.
4 Comments:
Links to this post: |
|
പ്രവാസി സുരക്ഷക്ക് എന്തു പറ്റി?
ദുബായ് : പ്രവാസി സുരക്ഷ കുടുംബ ആരോഗ്യ പദ്ധതിയെ കുറിച്ച് അതില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് ശരിയായ വിവരം നല്‍കണം എന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് പ്രവാസി സുരക്ഷാ കുടുംബ ആരോഗ്യ പദ്ധതി. വര്‍ഷത്തില്‍ 990/- രൂപ വെച്ച് ഓരോ പ്രവാസിയില്‍ നിന്നും ഈടാക്കിയ തുക കോടികള്‍ വരും. 2005 വരെ കാലാവധി പറഞ്ഞിരുന്ന പദ്ധതി കഴിഞ്ഞ് ഇത്രയും വര്‍ഷം ആയിട്ടും ഇതെ കുറിച്ച് അന്വേഷിച്ച് നോര്‍ക ഓഫീസില്‍ എത്തുന്നവരോട് അവര്‍ കൈ മലര്‍ത്തുകയാണ് എന്ന് ഫോറം ആരോപിച്ചു. ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ന്യയമായും പ്രവാസികള്‍ക്ക് അവകാശം ഉണ്ട്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഫോറം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹറൂഫ് ഉല്‍ഘാടനം ചെയ്തു. മൊഹിനുദ്ദീന്‍ ചാവക്കാട്, ഇസ്മായില്‍ ആരിക്കടി, അബ്ദുള്ള പൊന്നാനി, പി. പി. കെ. മൂസ, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍ കഴക്കൂട്ടം, റഫീഖ് തലശ്ശേരി, ഹസ്സന്‍ കൊട്ട്യടി, അസീസ് സേട്ട്, അഷ്രഫ് എം. കെ. എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അസീസ് ബാവ സ്വാഗതവും ട്രഷറര്‍ ഹക്കീം വഴക്കളായി നന്ദിയും പറഞ്ഞു. - മുഹമ്മദ് ബള്ളൂര്‍ Labels: associations, nri
- ജെ. എസ്.
|
|
പ്രവാസി ഭാരതീയര്‍ക്കായി ഒരു വെബ്സൈറ്റ്
പ്രവാസികള്‍ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത വെബ്സൈറ്റ് www.care4nri.com അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ഐന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, സൈറ്റിന്‍റെ ഉപജ്ഞാതാക്കളായ അശോക് കുമാര്‍, നാസ്സര്‍ എന്നിവരും
ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, അതുല്യ ചെയര്‍മാന്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ വെബ്സൈറ്റ്, പ്രവാസികള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാജി പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
|
ഡോ. വി.എന്‍. രാധാക്യഷ്ണന് പുരസ്ക്കാരം
കാല്‍ നൂറ്റാണ്ടിലെ പ്രയത്നം കൊണ്ടും സ്തുത്യര്‍ഹമായ സേവനം കൊണ്ടും അയുര്‍വേദ / ടൂറിസം രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ശാന്തി മഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. വി. എന്‍. രാധാക്യഷ്ണന് 'ലൈഫ് അച്ചീവ്മെന്‍റ്' അവാര്‍ഡ് നല്‍കി ഡെസര്‍ട്ട് വിഷന്‍ ആദരിച്ചു.അല്‍ ഐന്‍ സുഡാനി സോഷ്യല്‍ ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, ഐ. എസ്. സി. ജനറല്‍ സിക്രട്ടറി ജിമ്മി, ട്രഷറര്‍ നസീര്‍, പി. കെ. ബഷീര്‍, പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിച്ച കോമഡി ഷോയും വിവിധ കലാ പരിപാടികളും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, personalities
- ജെ. എസ്.
|
|
ചന്ദ്രയാന്റെ ശില്‍പ്പിയുമായി സംവാദം
ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്ന “വിജയത്തിലേക്കുള്ള യാത്ര” എന്ന പദ്ധതിയുടെ ഭാഗം ആയിട്ടാണ് സംവാദം സംഘടിപ്പിക്കുന്നത്. ഡോ. കെ. രാധാകൃഷ്ണന് പുറമെ ഇന്ത്യയുടെ പരം സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഉപജ്ഞാതാവും ശാസ്ത്രജ്ഞനും ആയ പദ്മശ്രീ ഡോ. വിജയ് പി. ഭട്കര്‍, ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് പത്രത്തിന്റെ എഡിറ്റര്‍ ഭാസ്കര്‍ രാജ് എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.
Labels: associations, dubai, personalities
- ജെ. എസ്.
|
|
സ്ത്രീധന വിരുദ്ധ ബോധ വല്‍ക്കരണം
കമ്പോള വല്‍ക്കരിക്കപ്പെട്ട വിവാഹ രംഗത്തെ സ്ത്രീധന മാമൂലുകള്‍ക്കും ധൂര്‍ത്തുകള്‍ക്കും പീഢന ഭീകരതകള്‍ക്കും എതിരെ നാട്ടിലും ഗള്‍ഫ് മേഖലയിലും “സലഫി ടൈംസ്” ഫ്രീ ജേര്‍ണല്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ക്കാലം നിരന്തരം തീവ്ര ബോധ വല്‍ക്കരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഈ ദൃശ ലക്ഷ്യത്തില്‍ “കേരളാ സ്റ്റേറ്റ് ആന്റി ഡൌറി ഫോറം” സ്ഥാപിച്ച് നാട്ടിലേയും ഇവിടുത്തേയും മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പടയണി സൃഷ്ടിച്ച ഒറ്റയാള്‍ പട്ടാളം എന്ന് അറിയപ്പെട്ടിരുന്ന യശഃ ശ്ശരീരനായ മുഹമ്മദലി പടിയത്ത് ധാരാളം സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ സംഘടിപ്പിക്കുകയും കുടുംബ സംഗമങ്ങളിലൂടെയും ചിത്ര പ്രദര്‍ശനങ്ങളിലൂടെയും ജാഥകള്‍ സംഘടിപ്പിച്ചും “സ്ത്രീധന വിരുദ്ധ വേദി” പഞ്ചായത്തുകള്‍ തോറും പ്രതിനിധികള്‍ എത്തി കൂട്ടായ്മകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നത് സംഗമം അനുസ്മരിച്ചു. ഈദൃശ കൂട്ടായ്മകള്‍ തുടരുന്നതിന്റെ പ്രാരംഭ സംഗമം ദുബായ് വര്‍ബാ സെന്ററില്‍ വെച്ച് പുനഃ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ വേദിയുടെ പ്രസിഡന്റ് കെ. എ. ജബ്ബാരിയുടെ അധ്യക്ഷതയില്‍ വിജയകരമായി നടന്നു. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധന രഹിത മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ പഞ്ചായത്തിനെ അഭിനന്ദിച്ചു കൊണ്ടും പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ടും ഉള്ള പ്രമേയം ജന. സെക്രട്ടറി അബൂബക്കര്‍ കണ്ണോത്ത് അവതരിപ്പിച്ചു. വനിതാ വിംഗ് കണ്‍വീനര്‍ അനിത ടീച്ചര്‍, ഫൌസിയ സലീം, ഷീലാ പോള്‍, എ. കെ. ചേറ്റുവ, റെജി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
- ജബ്ബാര്‍ കെ. എ.
- ജെ. എസ്.
|
|
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍
ദുബായ് : ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹെറിറ്റേജ് വില്ലേജില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍ ജന ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇസ്ലാമിനെ പരിചയ പ്പെടുത്തുവാന്‍ പരമ്പരാഗത രീതിയില്‍ ദുബായ് ടൂറിസം ആന്‍ഡ് ഡവലപ്മെന്റ് വിഭാഗം തയ്യാറാക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് ഇസ്ലാഹി സെന്ററിന്റെ സ്റ്റാള്‍ തുറന്നിട്ടുള്ളത്. ഐ. എസ്. എം. സംസ്ഥാന ജഃ സെക്രട്ടറി സി. പി. സലീം ഉല്‍ഘാടനം ചെയ്ത സ്റ്റാള്‍ ഡി. എസ്. എഫിന്റെ അവസാന ദിവസം വരെ തുറന്ന് പ്രവര്‍ത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇസ്ലാമിനെ മറ്റ് മതസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും സി. ഡി. കളും മറ്റും ഉള്‍പ്പടെ നിരവധി പ്രസാധകരുടെ പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇവിടെ സജ്ജം ആക്കിയിട്ടുണ്ട്. ചില പുസ്തകങ്ങളും സി. ഡി. കളും സൌജന്യമായും ഇവിടെ നിന്നും ലഭിക്കും.
- അസ്‌ലം പട്ട്‌ല Labels: associations
- ജെ. എസ്.
|
|
വൈഡര്‍ അലയന്‍സ് അനുശോചിച്ചു
ദുബായ് : ലോക ക്രൈസ്തവ സമൂഹത്തിന് തന്റെ ജീവിത ദര്‍ശനം കൊണ്ട് അനുകരണീയം ആയ മാതൃക കാണിച്ച മഹത്തായ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു കാലം ചെയ്ത ഫിലിപ്പോസ് മാര്‍ യൌസേബിയോസ് എന്ന് മറുനാടന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ വൈഡര്‍ അലയന്‍സ് ഗള്‍ഫ് റീജിയന്‍ ഭാരവാഹികളായ ജോബി ജോഷ്വ (ചെയര്‍മാന്‍), ഡയസ് ഇടിക്കുള (സെക്രട്ടറി), ലിനോജ് ചാക്കോ, ജോജി എബ്രഹാം, പി. വി. എബ്രഹാം, അബിജിത്ത് പാറയില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Labels: associations, dubai
- ജെ. എസ്.
|
|
22 January 2009
ഫലസ്തീന്‍കാരി പെണ്ണിന് കാസര്‍കോട്ടുകാരന്‍ പയ്യന്‍
ഫലസ്തീന്‍ യുവതിക്ക് മലയാളി വരന്‍. കാസര്‍ക്കോട് സ്വദേശി അബ്ദുല്‍ സലാമാണ് നബ് ലസില്‍ സ്ഥിരതാമസമാക്കിയ നഷ് വ യെ ജീവിത സഖിയാക്കിയത്. ഇരുവരും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു.
ദുബായ് കോടതിയില്‍ വച്ചാണ് കാസര്‍ക്കോട് ഉപ്പള അട്ടഗോളി സ്വദേശി അബ്ദുല്‍ സലാം ഫലസ്തീനിലെ നബ് ലസ് സ്വദേശി നഷ് വയെ ജീവിത സഖിയാക്കിയത്. ദുബായില്‍ സ്വന്തം ബിനിസ് നടത്തുകയാണ് അബ്ദുല്‍ സലാം. കഴിഞ്ഞ ദിവസമാണ് നഷ് വയുടെ മാതാപിതാക്കളായ ആദില്‍ സുലൈമാന്‍ അവാദും സാഹിറയും കുടുംബ സമേതം ദുബായില്‍ എത്തിയത്. ഫലസ്തീന്‍ യുവതിയെയാണ് അബ്ദുല്‍ സലാം കല്യാണം കഴിച്ചതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ചാറ്റിംഗിലൂടെ സലാമിനെ പരിചയപ്പെട്ട സാഹിറ തന്‍റെ മകളെ ഈ യുവാവിന് വിവാഹം കഴിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദുബായില്‍ തന്നെയുള്ള സലാമിന്‍റെ സഹോദരന്‍ അയ്യൂബ് അലിയുടെ പിന്തുണകൂടിയായതോടെ വിവാഹത്തിന് കളമൊരുങ്ങി. ഫലസ്തീനില്‍ നിന്നെത്തിയ നഷ് വയുടെ കുടുംബം അടുത്ത മാസം തിരിച്ചു പോകും. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഫലസ്തീനിലെ യുദ്ധം ഒരിക്കലും അവസാനിക്കല്ല എന്നാണ് നഷ് വയുടെ മാതാവ് സാഹിറ പറയുന്നത്. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും ജന്മനാട്ടില്‍ തന്നെ താമസിക്കാനാണ് തങ്ങള്‍ക്ക് ഏറെ ഇഷ്ടമെന്ന് സാഹിറ വ്യക്മാക്കുന്നു. ഏതായാലും ദുബായില്‍ തന്നെ താമസമാക്കാനാണ് നഷ് വയുടേയും അബ്ദുല്‍ സലാമിന്‍റേയും തീരുമാനം. കേരളത്തിലെ അബ്ദുല്‍ സലാമിന്‍രെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന ആ സുന്ദര മൂഹര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ് നഷ് വ ഇപ്പോള്‍.
- സ്വന്തം ലേഖകന്‍
|
|
അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു
ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു. സുരക്ഷാ കാരണങ്ങളാലാണ് കോണ്‍സുലേറ്റ് അടച്ചിട്ടതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
|
യു.എ.ഇ യില്‍ പുതിയ മാധ്യമ നയം
യുഎഇയില്‍ പുതിയ മാധ്യമ നിയമത്തിനുള്ള അന്തിമ രേഖ ഇന്നലെ ചേര്‍ന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ നിയമം. പകരം അമിത നിരക്കിലുള്ള പിഴ ഈടാക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
- സ്വന്തം ലേഖകന്‍
|
|
മാധ്യമ പുരസ്ക്കാരങ്ങള്‍ വെള്ളിയാഴ്ച്ച വിതരണം ചെയ്യും
ചിരന്തനയുടെ 2007 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വെള്ളിയാഴ്ച ദുബായില്‍ വിതരണം ചെയ്യും. മാധ്യമ പ്രവര്‍ത്തകരായ നിസാര്‍ സെയ്ദ്, ടി.പി ഗംഗാധരന്‍ എന്നിവരാണ് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങുക. ദേര ദുബായിലെ ഫ്ലോറ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് പരിപാടി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും.
- സ്വന്തം ലേഖകന്‍
|
|
ദുബായില്‍ അമ്പു തിരിന്നാള്‍
ദുബായ് സെന്‍റ് മേരീസ് കാത്തോലിക്കാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ അമ്പുതിരുനാള്‍ വെള്ളിയാഴ്ച ആഘോഷിക്കും. പള്ളിയിലെ മലയാളി കാത്തോലിക്കാ സമൂഹമാണ് തിരുനാള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ന് സമൂഹബലിയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, അമ്പുവണങ്ങല്‍, നേര്‍ച്ച വിതരണം എന്നിവ ഉണ്ടാകും. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ദുബായിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പള്ളിയിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
|
21 January 2009
മികച്ച കൈയക്ഷരമുള്ളവരെ കണ്ടെത്താന്‍ മത്സരം
ദുബായിലെ ഡിസി കറന്‍റ് ബുക്സും സാബീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി മികച്ച കൈയക്ഷരമുള്ളവരെ കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. ലോക കൈയക്ഷര ദിനത്തോട് അനുബന്ധിച്ചാണ് ഇംഗ്ലീഷില്‍ മത്സരം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെ ബര്‍ദുബായ് സബീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2718117 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
|
ദുബായില്‍ വാടക വര്‍ദ്ധന പാടില്ല
ദുബായില്‍ കഴിഞ്ഞ വര്‍ഷം വാടക കരാര്‍ ഉണ്ടാക്കിയവര്‍ക്ക് ഈ വര്‍ഷം വര്‍ധനവ് ഉണ്ടാകില്ല. വാടക വര്‍ധന പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. താമസ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും എടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്. വാടക കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമോ 25 ശതമാനം കുറവോ ആയിരിക്കണമെന്നും 2009ലെ ഉത്തരവ് നമ്പര്‍ ഒന്ന് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയാണ് വാടക സൂചിക നിര്‍ണയിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
|
20 January 2009
മദ്രസ വിദ്യാഭ്യാസത്തിന് അംഗീകാരം
ദുബായ് : മദ്രസ വിദ്യാഭ്യാസത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാനും മറ്റ് വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് സമാനമായി മദ്രസ വിദ്യാഭ്യാസത്തെ പരിഗണിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനാ ര്‍ഹവുമാണെന്ന് ആലൂര്‍ ടി. എ. മഹ്മൂട് ഹാജി പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി മദ്രസ വിദ്യാഭ്യാസം നവീകരിക്കുന്നതിന് കേന്ദ്ര മദ്രസാ ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും ഇതു സംബന്ധിച്ച ബില്‍ അടുത്ത പാര്‍ലമന്റ് സമ്മേളനത്തില്‍ അവതരിപ്പി ക്കുമെന്നുമുള്ള കേന്ദ്ര മാനവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്റെ പ്രസ്താവനയേയും മുസ്ലിം വിഭാഗങ്ങളുടെ പുരോഗതിക്കായി സച്ചാര്‍ കമ്മിറ്റി സമഗ്രമായി നടപ്പാക്കണമെന്ന ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയേയും ദുബായില്‍ നിന്ന് അയച്ച വാര്‍ത്താ കുറുപ്പില്‍ ആലൂര്‍ പ്രശംസിച്ചു.
- ജെ. എസ്.
|
|
YMCA - ബാലരമ ചിത്ര രചനാ മത്സരം
അബുദാബി YMCA യും ബാലരമയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 140 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യാതിഥി ആയിരുന്നു. ഇതര സഭകളിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു.YMCA പ്രസിഡന്‍റ് ബിജി തോമസ്, സിക്രട്ടറി സജി തോമസ്, ട്രഷറര്‍ റിഥിന്‍ ജേക്കബ്, കണ്‍വീനര്‍മാരായ എബ്രഹാം വര്‍ഗ്ഗീസ്, എബി പോത്തന്‍, ഷാജി വര്‍ഗ്ഗീസ്, അനില്‍ മാത്യു എന്നിവര്‍ ആസംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അബുദാബിയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച "ക്രിസ്മസ് കരോള്‍ - ഗ്ലോറിയസ് ഹാര്‍മ്മണി 2008" അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, art, associations, kids
- ജെ. എസ്.
|
|
സനദ് ദാന മഹാ സമ്മേളനം
മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, associations, charity
- ജെ. എസ്.
|
|
ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.ഏതു വര്‍ഗ്ഗത്തിന്‍റെ താല്പര്യത്തെ ആണോ സംരക്ഷിക്കേണ്ടത്, അതില്‍ നിന്നും വ്യതിചലിച്ച് സുഖ സൌഭാഗ്യങ്ങളില്‍ ലയിച്ചു പോകുന്ന സമകാലിക തൊഴിലാളി പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സ. ഇ. ബാലാനന്ദന്‍റെ ജീവിതം മാത്യക ആക്കണം എന്നും, താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ചു മുന്നേറി വന്ന, ത്യാഗ പൂര്‍ണ്ണമായ അദ്ദേഹത്തിന്‍റെ ജീവിതം വിശകലനം ചെയ്തു കൊണ്ട് ശക്തി പ്രവര്‍ത്തകര്‍ സംസാരിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary, political-leaders-kerala
- ജെ. എസ്.
1 Comments:
|
സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച 'സിഗ്നേച്ചര്‍' എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.


സ്വാതന്ത്രം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
യു. എ. ഇ. യില്‍ എത്തിയിട്ടുള്ള ഗുരുവായൂര്‍ എം. എല്‍. എ. യും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി മുപ്പതാം തിയ്യതി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് കരാമയിലുള്ള സൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാ മെമ്പര്‍മാരെയും സ്വാഗത ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.
സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാ വിഷ്കാരവും.
ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉബൈദ് ചേറ്റുവക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് ഉപഹാരം നല്‍കി സ്വീകരിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ ഷാഹുല്‍ ഹമീദ്, അലി അകലാട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, അലി കാക്കശ്ശേരി, ഷിഹാബുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റാസല്‍ ഖൈമയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ രാത്രി വീണ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണിപ്പോള്‍. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആരംഭിച്ച മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഉച്ചവരെ 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപനില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.


ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.
ദുബായില്‍ കഴിഞ്ഞ വര്‍ഷം വാടക കരാര്‍ ഉണ്ടാക്കിയവര്‍ക്ക് ഈ വര്‍ഷം വര്‍ധനവ് ഉണ്ടാകില്ല. വാടക വര്‍ധന പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. താമസ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും എടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്. വാടക കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമോ 25 ശതമാനം കുറവോ ആയിരിക്കണമെന്നും 2009ലെ ഉത്തരവ് നമ്പര്‍ ഒന്ന് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയാണ് വാടക സൂചിക നിര്‍ണയിക്കുന്നത്.
മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്