30 September 2009
ആസിയാന്‍ കരാറും നോക്കുകുത്തിയും
nokkukuthi2009 ആഗസ്റ്റ് 13-ന്‌ ആസിയാന്‍ സഖ്യ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പു വെച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ സാധാരണ ക്കാരുടെ ജീവിതത്തെ സാമാന്യമായും, കര്‍ഷക - മുക്കുവ സമൂഹങ്ങളുടെ ജീവിതത്തെ സവിശേഷമായും തകര്‍ക്കുന്ന ഒന്നാണ്‌. നവ - ലിബറല്‍ മാധ്യമങ്ങളും വലതു പക്ഷ രാഷ്ട്രീയവും കൊണ്ടാടുന്ന ഈ കരാറിനെതിരെ ചെറുത്ത് നില്‍പ്പുകള്‍ ആരംഭിക്കാനുള്ള സമയമായിരിക്കുന്നു.
 
ഈ സാഹചര്യത്തില്‍, പ്രേരണ യു. എ. ഇ. ഒക്ടോബര്‍ 2, 2009 വെള്ളിയാഴ്‌ച്ച വൈകീട്ട് 5.30-ന്‌, ഗിസൈസ്‌ റോയല്‍ പാലസ്‌ അപ്പാര്‍ട്ട്മെന്റിലെ കോഫീ ഷോപ്പ്‌ ആഡിറ്റോറിയത്തില്‍ വെച്ച്‌ ആസിയാന്‍ കരാറിനെ ക്കുറിച്ച്‌ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. അബ്ദുല്‍ ഖാദര്‍ അവതരിപ്പിക്കുന്ന മുഖ്യ വിഷയത്തെ തുടര്‍ന്ന് യു. എ. ഇ. യിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
 
സെമിനാറിനു ശേഷം, ഇന്ത്യന്‍ കര്‍ഷകന്റെ ഇന്നത്തെ ദുരവസ്ഥയുടെ ശക്തമായ ഒരു ദൃശ്യാനുഭവം ഹരിഹരന്‍ വല്ലച്ചിറയും നാടക സംഘവും അവതരിപ്പി ക്കുന്നതായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രദോഷ്‌ കുമാര്‍ (055 7624314), രാജീവ്‌ ചേലനാട്ട് (050 5980849) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 ASEAN free trade agreement - seminar and shortplay by Prerana UAE in Dubai 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്29 September 2009
സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍
അഖിലേന്ത്യാ സ്ത്രീധന - വിരുദ്ധ മുന്നേറ്റം, കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനാകൂട്ടം) ഫ്രീ ജേര്‍ണല്‍ ‘സലഫി ടൈംസ്‘ മലയാള സൌജന്യ മാസികയുടെ ഓണ്‍‌ലൈന്‍ എഡിഷന്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബഹു. വേണു രാജാമണി, സബാ ജോസഫ്, ബഷീര്‍ തിക്കോടി, ജിഷി സാമുവല്‍, ഷീലാ പോള്‍, ഡോ. പി. മുഹമ്മദ് കാസിം, പ്രീത ജിഷി, സത്യന്‍ മാടാക്കര, അസ്മോ പുത്തഞ്ചിറ, പുന്നക്കന്‍ മുഹമ്മദലി, മൌലവി ഹുസ്സൈന്‍ കക്കാട്, പി. എം. അബ്ദുള്‍ റഹിമാന്‍, കെ.വി.എ. ഷുക്കൂര്‍, ബാബു പീതാംബരന്‍, കെ. പി. കെ. വെങ്ങര, സി.പി. രാമചന്ദ്രന്‍, മുഹമ്മദ് വെട്ടുകാട്, ആല്‍ബര്‍ട്ട് അലക്സ്, ഷാജഹാന്‍ കെ., ഷാജി ഹനീഫ്, ഇ.എം. അഷ്രഫ്, ജമാല്‍ മനയത്ത്, ഉബൈദ് ചേറ്റുവ, നാരായണന്‍ വെളിയം‌കോട് തുടങ്ങിയവര്‍ ആശംസ നേര്‍ന്ന ചടങ്ങില്‍ ദുബായ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. പി. ഹുസ്സൈന്‍ പ്രകാശനം ചെയ്തു.
 

salafitimes-inauguration

സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍ ഉല്‍ഘാടനം ഡോ. കെ.പി. ഹുസൈന്‍ നിര്‍വ്വഹിയ്ക്കുന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, പൊളിറ്റിക്കല്‍ കുട്ടി, e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സമീപം

 
ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന ഇന്റര്‍നെറ്റ് വിലാസത്തില്‍ ലഭ്യമാകും.
 
സലഫി ടൈംസ് സില്‍‌വര്‍ ജൂബിലി അന്വര്‍ത്ഥമാക്കി വായനാ വര്‍ഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ സാംസ്ക്കാരിക പരിപാടികള്‍ നാട്ടിലും മറുനാടുകളിലും സംഘടിപ്പിയ്ക്കു ന്നതിന്റെ ഭാഗമായാണ് ഇത്.
 Salafi Times online edition inauguration in Dubai 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സുന്നി സെന്‍റര്‍ ഡോക്യുമെന്ററി ജീവന്‍ ടിവിയില്‍
ദുബായ് : ദുബായ് സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന ഹ്രസ്വ ഡോക്യുമെന്ററി ഒക്ടോബര്‍ 1, 2009 വ്യാഴാഴ്ച യു. എ. ഇ. സമയം ഉച്ചക്ക് രണ്ട് മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന്) ജീവന്‍ ടി. വി. യില്‍ “ഖാഫില” എന്ന പ്രോഗ്രാമില്‍ പ്രക്ഷേപണം ചെയ്യും. സുന്നി സെന്ററിന് കീഴില്‍ ദുബൈയിലെ വിവിധ പള്ളികളില്‍ നടക്കുന്ന പഠന ക്ലാസുകള്‍, വിവിധ മദ്റസകള്‍ തുടങ്ങിയവയെ കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി ഡയറക്ടര്‍ ഷക്കീര്‍ കോളയാടും കോ - ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ത്വയ്യിബ് ഹുദവിയമാണ്. പരിപാടിയുടെ പുനഃ പ്രക്ഷേപണം വെള്ളിയാഴ്‌ച്ച രാത്രി 12 മണിക്ക് ഉണ്ടായിരിക്കും.
 
- ഉബൈദുല്ല റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ithu vigaditha sunnikalude Center aano..?

October 1, 2009 2:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു
joy-of-givingസ്വന്തം ജീവിതം തുടര്‍ന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാ വകാശങ്ങ ളുടെയും പ്രാണ വായു നേടി ക്കൊടുക്കാനായി മാറ്റി വെച്ച്‌ അവസാനം ആ വഴിയില്‍ തന്നെ രക്ത സാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബര്‍ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷി ക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകര്‍ന്നു തന്ന സ്നേഹ സംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയില്‍ പ്രയോഗ വല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ക്കാണ് രൂപം നല്‍കിയി രിക്കുന്നത്‌.
 
കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത.
 
ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്‌. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല.
 
കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌.
 
ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.
 
ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു.
 
ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും.
 
നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
 
നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ.
 
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു.
 
രക്ത ദാനം - സുനില്‍ മുട്ടാര്‍ - 9947 5563
Joy of Giving Week - സനഷ് 9253 8298
 Joy of giving - Idam Muscat celebrates Gandhi Jayanthi 
 

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഉമയുടെ ഓണാഘോഷം ആടുത്ത മാസം രണ്ടിന് ദുബായില്‍
എട്ട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഉമയുടെ ഓണാഘോഷം ആടുത്ത മാസം രണ്ടിന് ദുബായില്‍ നടക്കും. ദുബായ് അല്‍ നാസല്‍ ലെഷര്‍ ലാന്‍ഡിലെ ഐസ് റിങ്കില്‍ രാവിലെ 11 മുതലാണ് ആഘോഷ പരിപാടികള്‍. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, എംകേ ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പൂക്കള മത്സരവും ഓണസദ്യയും ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.ജി ശ്രീകുമാര്‍, സിസിലി തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും ആഘോഷത്തോട് അനുബന്ധിച്ച് ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ഉമ കണ്‍വീനര്‍ ഗുരുകുലം വിജയന്‍, സി.ആര്‍.ജി നായര്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ജയിംസ്, സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗുണ്ടാ പോലീസുകാര്‍ക്കെതിരെ നടപടി വേണം
ദുബായ് : കാസറഗോഡ് ബൈക്ക് നിരോധനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെയും നിരപരാധികളെയും തല്ലി ചതച്ച പോലീസ് നടപടി കാടത്തവും പോലീസ് സേനയ്ക്ക് തന്നെ അപമാനകരവും ആണെന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം (പി. സി. എഫ്.) ദുബായ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ബള്ളൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാസറഗോഡിലെ തല മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും എഴുത്തു കാരനുമായ റഹിമാന്‍ തയാലങ്ങാടിയെ മര്‍ദ്ദിച്ചത് യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ഗുണ്ടാ മാഫിയകളെ തിരഞ്ഞു പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ട പോലീസുകാര്‍ സ്വയം ഗുണ്ടകള്‍ ആവുകയാണ്. ഇത്തരം അനര്‍ഹരായ പോലീസുകാരെ, എത്ര ഉന്നതനായാലും, അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ച് പോലീസ് സേനയില്‍ നിന്നു തന്നെ പുറത്താക്കണമെന്നും മുഹമ്മദ് ബള്ളൂര്‍ ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗാന്ധിജിയെ മാതൃകയാക്കുക : മെത്രാപ്പൊലീത്ത
ys-mens-clubദുബായ് : മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തികളും നാം ഓരോരുത്തരും മാതൃക ആക്കണം എന്നും അതിലൂടെ നമുക്ക് ആവശ്യത്തി ലിരിക്കുന്നവരെ കൂടുതലായി കരുതുവാനും നല്ല ഒരു ഭാരതം കെട്ടിപ്പടുക്കുവാനും സാധിക്കുമെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പ്രസ്താവിച്ചു. പുതുതായി രൂപം കൊണ്ട ന്യൂ ദുബായ് വൈസ് മെന്‍ ക്ലബിന്റെ ഉല്‍ഘാടനവും ഓണാഘോഷവും ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു മെത്രാപ്പൊലീത്ത.
 

ys-mens-club


 
 
- അഭിജിത് പറയില്‍, എരവിപേരൂര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗാന്ധി ജയന്തി ദിനത്തില്‍ ചര്‍ച്ച
indian-social-centre-muscatഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഗാന്ധി ജയന്തി ദിനാഘോഷ ത്തോടനു ബന്ധിച്ച് വിവരാവകാശ നിയമത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. സാഹിത്യ ഉപ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തമായ പൌരാവകാശ നിയമം എന്നു വിശേഷിപ്പിക്കപ്പെട്ട അറിയാനുള്ള അവകാശ നിയമത്തെ കുറിച്ച് ശ്രീ മായന്നൂര്‍ ഉണ്ണിയാണ് ക്ലാസ് എടുക്കുന്നത്. ഒക്ടോബര്‍ 2, വെള്ളിയാഴ്‌ച്ച വൈകുന്നേരം 07:30ന് ദാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വെച്ചാണ് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം
ദുബായ്: ചന്ദ്രിക ദിന പത്രം കാസര്‍ഗോഡ് ബ്യൂറോ ചീഫ് റഹ്‌മാന്‍ തായലങ്ങാടിയെ പോലീസ് അകാരണമായി അതി ക്രൂരമായി മര്‍ദ്ദിച്ചതില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രതിഷേധിച്ചു.
 
കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും പോലീസ് സേനയ്ക്ക് അപമാനകരമായ അത്തരക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 
ഉബൈദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായീല്‍ ഏറാമല, കെ. എ. ജബ്ബാരി, ബഷീര്‍ മാമ്പ്ര, അശ്രഫ് കൊടുങ്ങല്ലൂര്‍, ഹസന്‍ പുതുക്കുളം, ടി. കെ. അലി. എന്നിവര്‍ പ്രസംഗിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായ് SKSSF കഥാ പ്രസംഗം സംഘടിപ്പിച്ചു
ദുബൈ : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ എസ്. കെ. എസ്. എസ്. എഫ്. ദുബായ് കമ്മിറ്റി കെ. എം. സി. സി. ഓഡിറ്റോ റിയത്തില്‍ സംഘടിപ്പിച്ച കെ. എന്‍. എസ്. മൗലവിയുടെ കഥാ പ്രസംഗം തിങ്ങി നിറഞ്ഞ പ്രേക്ഷക സദസ്സിന് ഈദാഘോ ഷത്തിന്‍റെ ധന്യ മുഹൂര്‍ത്തമായി.
 
ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് നടന്ന അബൂദറുല്‍ ഗിഫാരി എന്ന സഹാബിയുടെ കരളലിയിക്കുന്ന ചരിത്രമാണ് 'തൂക്കു മരത്തിലെ നിരപരാധി' എന്ന കഥാ പ്രസംഗത്തിലൂടെ കെ. എന്‍. എസ്. മൗലവി അവതരിപ്പിച്ചത്.
 
മുസ്‍ലിംകള്‍ പരസ്പരം സഹോദര ങ്ങളാണെന്നും പ്രയാസത്തില്‍ പെടുന്നവരെ സഹായിക്കു ന്നവര്‍ക്ക് വല്ല ദുരിതവും സംഭവിക്കുമ്പോള്‍ അല്ലാഹു അവരെ നിഷ്‌പ്രയാസം രക്ഷപ്പെടു ത്തുമെന്നുമുള്ള മഹിതമായ സന്ദേശമാണ് ഈദിന്‍റെ പൊന്‍ സുദിനത്തില്‍ ഈ പരിപാടിയിലൂടെ നല്‍കിയത്.
 
പരിപാടി യോടനു ബന്ധിച്ച് നടന്ന ഈദ് മീറ്റില്‍ അബ്ദുല്‍ ഹഖീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം എളേറ്റില്‍, എന്‍ . എ. കരീം, ഫൈസല്‍ നിയാസ് ഹുദവി, മൊയ്തു നിസാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലവി ക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ്. ക്യാമ്പസ് വിംഗ് അംഗങ്ങളായ മാസ്റ്റര്‍ ഷബാബ്, ഷക്കീര്‍ കോളയാട്, ഷാഫി ഹാജി, യൂസുഫ് കാലടി, ഷറഫുദ്ദീന്‍ പെരുമളാ ബാദ്, ബിന്‍യാമിന്‍ ഹുദവി, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ ഖാദര്‍, മുസ്തഫ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 
- ഉബൈദ്‌ റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്
 
 
ഉബൈദ്‌ റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 September 2009
ദുബായ് തീവണ്ടിയില്‍ ഇത് വരെ സഞ്ചരിച്ചത് പത്ത് ലക്ഷത്തിലധികം പേര്‍
ദുബായ് മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 16 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും പേര്‍ ദുബായ് മെട്രോയില്‍ യാത്ര ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്. മെട്രോ ആരംഭിച്ച ഈ മാസം ഒന്‍പത് മുതല്‍ ശനിയാഴ്ച വരെ 10,18,030 പേര്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 16 ദിവസം കൊണ്ടാണ് ഇത്രയും പേര്‍ ദുബായ് മെട്രോയിലൂടെ സഞ്ചരിച്ചത്.

പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോയാണ് ദുബായിലേത്. ആദ്യ ഘട്ടത്തില്‍ പത്ത് സ്റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ റെഡ് ലൈനിലെ ബാക്കി ഒന്‍പത് സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകും.
യാത്രക്കാരുടെ എണ്ണത്തില്‍ മോള്‍ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. 1,92,585 പേരാണ് ഈ സ്റ്റേഷനിലൂടെ യാത്ര ചെയ്തത്. റാഷിദിയ സ്റ്റേഷനിലൂടെ 1,47,741 പേരും ഖാലിദ് ബിന്‍ അല്‍ വലീദ് സ്റ്റേഷനിലൂടെ 1,38,720 പേരും നഖീര്‍ ഹാര്‍ബര്‍ സ്റ്റേഷനിലൂടെ 1,22,997 പേരും യാത്ര ചെയ്തതായാണ് കണക്ക്.

1,08,467 യാത്രക്കാര്‍ അല്‍ ഇത്തിഹാദ് സ്റ്റേഷന്‍ വഴിയും 99,871 യാത്രക്കാര്‍ ദേര സിറ്റി സെന്‍റര്‍ സ്റ്റേഷന്‍ വഴിയും 70,973 യാത്രക്കാര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സ്റ്റേഷന്‍ വഴിയും മെട്രോയിലൂടെ സഞ്ചരിച്ചു. ഏറ്റവും കുറവ് പേര്‍ യാത്ര ചെയ്തത് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ 3 സ്റ്റേഷന്‍ വഴിയാണ്. 32,381 പേര്‍ മാത്രമാണ് ഈ സ്റ്റേഷന്‍ വഴി മെട്രോയില്‍ യാത്ര ചെയ്തത്.
ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായ് മെട്രോയിലെ യാത്രക്കാരുടെ എണ്ണം 50 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ പത്ത് സ്റ്റേഷനുകളിലൂടെ 97,000 ത്തില്‍ അധികം പേരാണ് യാത്ര ചെയ്തത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്27 September 2009
മസ്ക്കറ്റില്‍ എഴുത്തിനിരുത്ത്
മ്സകറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള്‍ വിഭാഗം വിജയദശമി ദിനമായ നാളെ മലയാള വിഭാഗം ആസ്ഥാനത്തു വച്ച് കുരുന്നുകള്‍ക്കായി വിദ്യാരംഭം കുറിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നു. ബ്രഹ്മശ്രീ മുരാരി ശംഭു നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ രാവിലെ 6 മണിക്ക് ആരംഭിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ കോഡീനേറ്റര്‍ ശ്രീമാന്‍ ശ്രീജിത്തുമായി (99329172) ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഹ്റിനില്‍ വിപുലമായ നവരാത്രി ആഘോഷങ്ങള്‍
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. സോപാന വാദ്യ സംഘത്തിന്‍റെ പഞ്ചവാദ്യം, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവ അരങ്ങേറി. എന്‍. ഗോപാലകൃഷ്ണന്‍, എം.കെ ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ പരിപാടികള്‍ ഇത്തവണത്തെ ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അജ്മാനില്‍ വന്‍ അഗ്നിബാധ
അജ്മാനിലെ പുതിയ വ്യവസായ മേഖലയില്‍ പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തമുണ്ടായി. പഞ്ചാബ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹെങ്കല്‍ ഇന്‍റര്‍നാഷണല്‍ ലൂബ്രിക്കന്‍ഡ് ഇന്‍ഡസ്ട്രി എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. സമീപത്തുള്ള മലയാളിയുടെ ഉടമസ്ഥതയിലുള്ള ബോഡി ബില്‍ഡിംഗ് മെറ്റീരിയല്‍ സ്ഥാപനവും കത്തി നശിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടുത്തമുണ്ടായത്. അജ്മാന്‍ സിവില്‍ ഡിഫന്‍സ് നാല് മണിക്കൂറോളം നടത്തിയ കഠിന പ്രയത്നത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്ത കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫെക്കയുടെ ഓണാഘോഷം ദുബായില്‍
fekca-onam-mahabaliദുബായ് : ഫെക്ക യുടെ (FEKCA) ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിലെ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയാണ് ഫെക്ക. അക്കാഫ് എന്ന സംഘടനയില്‍ നിന്നും വേര്‍പെട്ട് രൂപം കൊണ്ട ഫെക്ക തങ്ങളുടെ ആദ്യത്തെ പൊതു പരിപാടിയായ ഓണാഘോഷം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ദുബായ് ഖിസൈസിലെ വിശാലമായ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
 

fekca-onam-audience


 
രാവിലെ ഒന്‍പതു മണിയ്ക്ക് പുതുതായി രൂപം കൊണ്ട ഫെക്ക യുടെ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സംഘടനാ അംഗങ്ങളും കുടുംബംഗങ്ങളും ചേര്‍ന്ന് പൂക്കളം ഒരുക്കി.
 

fekca-ona-sadya


 
ആഘോഷത്തോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ഓണ സദ്യക്കായി പ്രത്യേകം ഭക്ഷണ ശാല തൊട്ടടുത്ത ഹാളില്‍ സജ്ജമാക്കിയത് ഏറെ സൌകര്യ പ്രദമായി. മാത്രമല്ല, പ്രധാന ഹാളില്‍ നടക്കുന്ന പരിപാടികള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. വഴി ഭക്ഷണ ശാലയില്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
 
പ്രത്യേകം വി.ഐ.പി. പരിഗണനകളില്ലാതിരുന്ന സദസ്സും, വിശാലമായ ഹാളും, ഏറെ സൌകര്യപ്രദവും അച്ചടക്കത്തോടെയും പരിപാടികള്‍ അരങ്ങേറുന്നതിന് കാരണമായി എന്നത് സംഘാടകരുടെ സംഘാടക പാടവം വ്യക്തമാക്കി.
 
സംഘടനയില്‍ അംഗങ്ങളായ കോളജുകളുടെ വര്‍ണ്ണ ശബളമായ ഘോഷ യാത്ര കാണികളില്‍ ആവേശം പകര്‍ന്നു. താലപ്പൊലി, പഞ്ചാരി മേളം, ചെണ്ട മേളം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ മഹാബലി സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് സ്റ്റേജിലേയ്ക്ക് നടന്നു കയറിയത് കൌതുകമുണര്‍ത്തി.
 

lakshmi-gopalaswamy-shihab-ghanem

souvenir-shihab-ghanem


 
പൊതു സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരുന്ന പ്രശസ്ത അറബ് കവിയും പണ്ഡിതനുമായ ഡോ. ശിഹാബ് ഘാനം ഫെക്കയുടെ സ്മരണിക പ്രശസ്ത നര്‍ത്തകിയും മലയാളികളുടെ മനം കവര്‍ന്ന സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.
 

lakshmi-gopalaswamy


 
പൊതു സമ്മേളനത്തിനു ശേഷം ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തം അരങ്ങേറി.
 

kalabhavan-prajod-shajon-mimicry


 
ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനം സദസ്സിനെ ഏറെ രസിപ്പിച്ചു.
 

dancing-girls fekca-dance
singing-girl


 
വിദ്യാഭ്യാസ മികവിനു പുകള്‍പെറ്റ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഒത്തു ചേര്‍ന്ന് ഫെക്ക എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ് എന്നും ഫെക്ക ഇത്തരത്തിലുള്ള കലാ സാംസ്ക്കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് പ്രവാസി സമൂഹത്തിന് ഒരു അനുഗ്രഹമാണ് എന്നും ഓണാഘോഷത്തിനായി നല്‍കിയ തന്റെ സന്ദേശത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസ്സഡര്‍ തല്‍മീസ് അഹമദ് അറിയിച്ചു.
 Federation of Kerala Colleges Alumni - FEKCA - Onam celebrations in Dubai 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്25 September 2009
ഫെക്ക (FEKCA) ഓണാഘോഷം
FEKCA-onam-dubaiദുബായിലുള്ള കേരളത്തിലെ കോളജുകളുടെ പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ ഓണാഘോഷം ഇന്ന് സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ ഗിസൈസിലെ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും എന്ന് ഫെഡറേഷന്‍ ഓഫ് കേരളാ കോളജസ് അലുംനി (Federation of Kerala Colleges Alumni - FEKCA) ഭാരവാഹികള്‍ അറിയിച്ചു. ഫെക്ക യുടെ ബാനറില്‍ 25ല്‍ അധികം കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണക്കോടി ഉടുത്ത് പൂവിളിയുമായി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഉത്സവം ദുബായിലെ കോളജ് ആലുംനികളുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരിക്കും എന്ന് ഫെക്ക അറിയിച്ചു.
 

fekca-press-meet


 
പൊതു സമ്മേളനത്തില്‍ പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനം മുഖ്യ അതിഥി ആയിരിയ്ക്കും. പൊതു സമ്മേളനത്തിനു ശേഷം പ്രശസ്ത തെന്നിന്ത്യന്‍ നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തവും, ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനവും ഉണ്ടാവും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഫെക്ക ഭാരവാഹികള്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇസ്ലാമിന് എതിരെയുള്ള രഹസ്യ അജണ്ടകള്‍ കരുതിയിരിക്കുക - ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
ET-Muhammad-Basheerജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്‍കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള്‍ അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
 
ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലെ മുസ്ലിംകള്‍ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖല കളിലെല്ലാം ദളിത രേക്കാള്‍ ബഹുദൂരം പിന്‍തള്ളപ്പെട്ട് പോയ ദുരവസ്ഥ യാണുള്ളത്. സച്ചാര്‍ കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളാ മുസ്ലിംകളുടെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്. സഹോദര സമുദായ ങ്ങളോട് കിടപിടി ക്കത്തക്ക വിധത്തില്‍ ഈ മേഖല കളിലെല്ലാം അതിശയ കരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയ കരമായി അവര്‍ നടത്തി ക്കൊണ്ടു വരുന്നു. കേരള മുസ്ലിംകളുടെ മാതൃകാ പരമായ ഈ അഭിവൃദ്ധിയില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സാന്നിധ്യവും സ്വാധീനവും അവഗണി ക്കാനാവാത്ത താണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. കൂട്ടിച്ചേര്‍ത്തു.
 

jiddah-indian-islahi-centre


 
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സേവനങ്ങളും അടുത്തറിയാന്‍ സാധിച്ചി ട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയ വല്‍ക്കരിക്കു ന്നതിന് നേതൃത്വം നല്‍കിയതിലൂടെ സമുദായത്തിന് വലിയ നേട്ടമാണ് കൈവന്നതെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കായിക വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് കൊടുവള്ളി അധ്യക്ഷം വഹിച്ചു. കെ. മോയിന്‍ കുട്ടി മദനി ഈദ് സന്ദേശം കൈമാറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍. മുഹമ്മദ് കുട്ടി മാസ്റര്‍, അബ്ബാസ് ചെമ്പന്‍, ശക്കീര്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ പീച്ചിമണ്ണില്‍, ഇസ്മാന്‍ ഇരുമ്പഴി, മജീദ് പുകയൂര്‍, ഫൈസല്‍ മുസ്ലിയാര്‍ ആശംസ പ്രസംഗം നടത്തി. സൈതലവി അരിപ്ര സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
 
നേരത്തെ നടന്ന കായിക മത്സരങ്ങള്‍ കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹിമാന്‍ സലഫി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു. ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പ്ളെ, ഫ്രോഗ് ജംബ്, കസേരക്കളി, പഞ്ച ഗുസ്തി എന്നീ മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങ ള്‍ക്കായി നടന്നത്. കെ. മോയിന്‍ കുട്ടി മദനി, ഫൈസല്‍ പുതുപ്പറമ്പ്, സഈദ് പുളിക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് നീരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 September 2009
ദുബായില്‍ നവരാത്രിയും വിദ്യാരംഭവും
ദുബായിലെ എമിറേറ്റ്സ് അയ്യപ്പ സേവാ സംഘം ക്രിസ്റ്റല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നവരാത്രിയും വിദ്യാരംഭവും ആഘോഷിക്കുന്നു.

ഈ മാസം 26 ന് വൈകുന്നേരം ആറരയ്ക്ക് കരാമയിലെ ക്രിസ്റ്റല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സരസ്വതി പൂജയും പൂജവയ്പ്പും നടത്തും. സൂര്യകാലടി മനയിലെ ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04-3969898 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഓര്ത്തഡോക്സ് സണ് ഡേ സ്കൂള് വാര്‍ഷിക മത്സരങ്ങള് നാളെ
ഓര്ത്തഡോക്സ് സണ് ഡേ സ്കൂള് യു.എ.ഇ തലത്തില് സംഘടിപ്പിക്കുന്ന വാര്‍ഷിക മത്സരങ്ങള് നാളെ നടക്കും.

സെന്റ് ജോര്‍ജ്ജ് ഓര്ത്തഡോക്സ് കത്തീഡ്രലില് വച്ചാണ് മത്സരങ്ങള് നടക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അക്കാഫ് ആയിരം തൊഴിലാളികള്‍ക്ക് ഓണസദ്യ നല്‍കുന്നു
ആയിരം തൊഴിലാളികള്‍ക്ക് ഓണസദ്യ നല്‍കിയാണ് ഇത്തവണത്തെ ദുബായില്‍ അക്കാഫ് ഓണാഘോഷം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച അല്‍ഖൂസ് ഡള്‍സ്കോ വില്ലേജിലാണ് ഓണസദ്യ നല്‍കുക. ആര്‍.പി ഗ്രൂപ്പ് ലേബര്‍ ക്യാമ്പിലുള്ളവര്‍ക്കാണ് സദ്യ. വൈകീട്ട് അഞ്ചിന് വിവിധ ആഘോഷ പരിപാടികളും ഉണ്ടാകും. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം നിര്‍വഹിക്കും. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. അക്കാഫ് പ്രസിഡന്‍റ് പോള്‍ ടി ജോസഫ്, ആര്‍.പി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജി. വിനോദ്, ബുഹാരി ബിന്‍ അബ്ദുല്‍ ഖാദര്‍, ഹിഗിനസ് ഫെര്‍ണാണ്ടസ്, രാജേഷ് എസ്. പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഹ് റൈനില്‍ നാളെ ഓപ്പണ്‍ ഹൌസ്
ബഹ്റിനിലെ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. എംബസി ആസ്ഥാനത്ത് രാവിലെ എട്ടര മുതല്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ അംബാസഡറിനേയും മറ്റ് എംബസി ഉദ്യോഗസ്ഥരേയും നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാം. പരാതികള്‍ ബോധിപ്പിക്കാനുള്ളവര്‍ ബന്ധപ്പെട്ട രേഖകളും അവരെ സഹായിക്കുന്ന സംഘടനയുടെ ഒരു പ്രതിനിധിയേയും കൊണ്ട് വരണമെന്ന് എംബസി അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്22 September 2009
കൂട്ടം യു.എ.ഇ. മീറ്റ് അബുദാബിയില്‍
prayer-song-sreejaസോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച "കൂട്ടം യു. എ. ഇ. മീറ്റ്" അബുദാബിയിലെ അറബ് ഉഡുപ്പി റസ്റ്റോറന്‍റില്‍ നടന്നു. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ യു. എ. ഇ. യിലെ നൂറ്റമ്പതില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.
 
കുമാരി ശ്രീജയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് എന്‍. എസ്. ജ്യോതി കുമാര്‍ ഉദ്ഘാടനം ചെയ്തു. മനോജ് സ്വാഗതം പറഞ്ഞു. അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തി. പ്രശസ്ത സിത്താറിസ്റ്റ് ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തില്‍ ജുഗല്‍ ബന്ധിയും ഗസലും അരങ്ങേറി. ഗസല്‍ ഗായകന്‍ അബ്ദുല്‍ സലാം (ഹാര്‍മോണിയം), തബലിസ്റ്റ് മുജീബ് റഹ്മാന്‍, ഓടകുഴലില്‍ മുഹമ്മദ് അലി എന്നിവര്‍ സിതാറിസ്റ്റ് ഇബ്രാഹിമി നോടൊപ്പം പിന്നണിയില്‍ ഉണ്ടായിരുന്നു. കൂട്ടം അംഗമായ സൈനുദ്ധീന്‍ ഖുറേഷിയുടെ 'മാശാ അല്ലാഹ്' എന്ന ആല്‍ബത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടിയ കബീര്‍ തളിക്കുളം, റാഫി പാവറട്ടി എന്നിവരും, സുധ, ഗസല്‍ ഗായകന്‍ ആബ്ദുല്‍ സലാം എന്നിവരും ഗസലുകളും മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളും ആലപിച്ചു . കൂട്ടം അംഗങ്ങളും പാട്ടുകള്‍ പാടി. റാഫി പാവറട്ടിയുടെ മിമിക്രിയും കൂട്ടം യു.എ. ഇ മീറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി. നാരായണന്‍ വെളിയംകോട്, കാസ്സിം, അനില്‍ കുമാര്‍, മനോജ് മേനോന്‍, പൊതുവാള്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
 

jugal-bandhi


 
എന്‍. എസ്. ജ്യോതി കുമാര്‍ ഒരുക്കിയ ക്വിസ് മല്‍സരം രസകര മായിരുന്നു. വിജയികള്‍ക്ക് തല്‍സമയം സമ്മാനങ്ങള്‍ നല്‍കി. പ്രശസ്തരും ശ്രദ്ധേയരുമായ പല ബ്ലോഗര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.
 
മാഷ് (മനോജ്), ശ്രീജ, ശിവ പ്രസാദ്, സൈനുദ്ദീന്‍ ഖുറേഷി, ഷാഫി, കുട്ടന്‍ തമ്പുരാന്‍, ചുമ്മാ, വീബീ, റിജാസ്, മൌഗ്ലി, കൃഷണ കുമാര്‍ വര്‍മ്മ, സിദ്ദീസ്, ബാദുഷാ മാട്ടൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തിലാണു കൂട്ടം യു. എ. ഇ. മീറ്റ് സംഘടിപ്പിച്ചത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

കൂട്ടം അബു ദാബി മീറ്റ്‌ വായിച്ചു,നന്നായിരിക്കുന്നു.അതില്‍ പങ്കെടുക്കാന്‍ പറ്റാന്‍ഞതില്‍ ഖേദമുണ്ടെന്ന് കൂടി താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു .ഒരപേക്ഷയുണ്ട് e-പത്രത്തില്‍,അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന പ്രോഗ്രംസിനെ കുറിച്ച് ഒരു വാര്‍ത്ത കോളം കൂടി ഉള്‍പെടുത്താന്‍ അഭ്യര്‍ത്തിക്കുന്നു

September 24, 2009 3:32 PM  

കൂട്ടങ്ങള്‍ ഇനിയും കൂട്ടങ്ങള്‍ കൂടട്ടെ! ആശംസകള്‍

September 25, 2009 9:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി എടുക്കണം
ദുബായ്‌ : പെരുന്നാളിന്‌ തലേ ദിവസം കാസര്‍കോട്‌ നഗരത്തില്‍ ഉണ്ടായ അനിഷ്ട സംഭവുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്ടെ ചന്ദ്രിക ബ്യൂറോ ചീഫ്‌ റഹമാന്‍ തായലങ്ങാടി, കാസര്‍കോട്‌ വാര്‍ത്ത പ്രതിനിധി സുബൈര്‍ പള്ളിക്കാല്‍ തുടങ്ങിയവരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ആലൂര്‍ ദുബായ്‌ വികസന സമിതി ജനറല്‍ സിക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി പ്രതിഷേധിച്ചു. കുറ്റവാളി കള്‍ക്ക് എതിരെ നടപടി സ്വീകരി ക്കണമെന്ന് മഹമൂദ്‌ ഹാജി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാക്ക് അബുദാബി പിരിച്ചു വിട്ടു
ഗള്‍ഫിലെ ഇടതു പക്ഷ സാംസ്കാരിക സംഘടനയായ മാക്ക് (MACC) മലയാളി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി ചാപ്റ്റര്‍ പിരിച്ചു വിട്ടു. സാമൂഹിക സാംസ്കാരിക രംഗത്ത് പുരോഗമന വീക്ഷണങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്ന ഷാര്‍ജ മാസ് എന്ന സംഘടനയിലെ വിഭാഗീയതയില്‍ നിന്നും രൂപം പ്രാപിച്ച്, കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ചു വരുന്ന മാക്ക്, അബുദാബി ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 21 നു ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഈ ഘടകം പിരിച്ചു വിടുക എന്നത്.
 
വൈസ് പ്രസിഡന്‍റ് എം. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാക്ക് അബുദാബി പിരിച്ചു വിടുന്നതിനുള്ള പ്രമേയം സെക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചത് കമ്മിറ്റി ഐക്യ കണ്ഠേന അംഗീകരിച്ചു.
 
നിക്ഷിപ്ത താല്പര്യങ്ങളോടെ, പുരോഗമന പ്രസ്ഥാനങ്ങള്‍ ക്കെതിരെ നിരന്തരം അവാസ്തവ പ്രചരണങ്ങള്‍ നടന്നു വരുന്ന ഇപ്പോഴത്തെ രാഷ്ടീയ സാംസ്കാരിക അന്തരീക്ഷത്തില്‍, വിഭാഗീയതകള്‍ അവസാനിപ്പിച്ചു കൊണ്ട് ഇടതു പക്ഷ പുരോഗമന സംഘടനകള്‍ ഐക്യത്തോടെ പ്രവര്‍ത്തി ക്കേണ്ടതിന്റെ അനിവാര്യത കമ്മിറ്റി വിലയിരുത്തു കയുണ്ടായി. മൂന്നു പതിറ്റാണ്ടായി പൊതു രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേഴ്സുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാനാണ് മാക്ക് അബുദാബി പ്രവര്‍ത്തകര്‍ തീരുമാനി ച്ചിരിക്കുന്നതെന്ന് സിയാദ് കൊടുങ്ങല്ലൂര്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 September 2009
ദാറുല്‍ ഹസനത്ത് വെബ് സൈറ്റ്
കണ്ണൂര്‍ കണ്ണാടിപ്പറമ്പ ദാറുല്‍ ഹസനാത്ത് യത്തീം ഖാന ഇസ്ലാമിക് കോം‌പ്ലക്സിന്റെ വെബ് സൈറ്റ് ദുബായില്‍ സ്റ്റാര്‍ ഗേറ്റ് സി. ഇ. ഓ. അബ്ദുള്ള അല്‍ ഗുബൈന്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, അഡ്വ. ആഷിഖ്, കെ. പി. അന്‍സാരി, അബ്ദുല്‍ ബാരി, നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

darul-hasanat

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍, ദുബായ്

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
റിയാദ് : റിയാദ് എസ്. വൈ. എസ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. റിയാദ് ഹഫ്മൂന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ്‌ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിശുദ്ധ റമദാനില്‍ കരഗതമാക്കിയ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നു അദ്ദേഹം പറഞ്ഞു. വി. കെ. മുഹമ്മദ്‌ കരീം ഫൈസി ചേരൂര്‍, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു. ഇഫ്താര്‍ മീറ്റിനു മൊയ്ദീന്‍ കുട്ടി തെന്നല, അഷ്‌റഫ്‌ ഒമാനൂര്‍, മജീദ്‌ പത്തപ്പിരിയം, ഇബ്രാഹിം വാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
- നൌഷാദ് മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സുവാര്‍ത്താ മഹോത്സവം അബുദാബിയില്‍
bernad-blessingഅബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ ‘ അബുദാബി പെന്തക്കോസ്ത് ചര്‍ച്ച് കോണ്‍ഗ്രിഗേഷന്‍’ (ആപ്കോണ്‍) ഒരുക്കുന്ന സുവാര്‍ത്താ മഹോത്സവം, സെപ്റ്റംബര്‍ 21, 22, 23 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകനും വേള്‍ഡ് റസ്ക്യൂ മിനിസ്റ്റ്ട്രീ സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ആഫ്രിക്കന്‍ മിഷനറി റവ. ഡോക്ടര്‍ ബര്‍ണാഡ് ബ്ലസ്സിംഗ് പ്രഭാഷണം നടത്തും. പ്രശസ്ത സംഗീതജ്ഞന്‍ ബര്‍ണൈ ആന്‍റി ആരാധനാ ഗാനങ്ങള്‍ ആലപിക്കും.
 
മൂന്നു ദിവസങ്ങളിലായി വൈകീട്ട് 7:30 മുതല്‍ ആരംഭിക്കുന്ന സുവാര്‍ത്താ മഹോത്സവത്തിലേക്ക് അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 050 811 85 67, 050 32 41 610 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഓണം - ഈദ് ആഘോഷങ്ങള്‍ മസ്ക്കറ്റില്‍
indian-social-centre-muscatമസ്ക്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വിപുലമായ പരിപാടികളോടെ ഓണം - ഈദ് ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി ശ്രീ നാരായണ ഗുരു ജയന്തി പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ പ്രഭാ വര്‍മ്മയാണ് “രണ്ടാം നവോത്ഥാന പ്രസ്ഥാനം അനിവാര്യമോ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. ദാര്‍സയിറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സെപ്റ്റെംബര്‍ 23നു വൈകുന്നേരം 8 മണിക്കാണ് പരിപാടി എന്ന് ഇന്ത്യ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍‌വീനര്‍ അറിയിച്ചു.
 Eid Onam celebrations in Indain Social Centre, Muscat 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഈദ് സംഗമവും കഥാ പ്രസംഗവും
ദുബൈ : എസ്. കെ. എസ്. എസ്. എഫ്. (SKSSF) ദുബൈ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഇസ്‍ലാമിക കഥാ പ്രസംഗവും മഗ്‍രിബ് നിസ്കാരത്തിന് ശേഷം ദുബൈ കെ. എം. സി. സി. (KMCC) ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിദ്ധ കാഥികനും പണ്ഡിതനുമായ കെ. എന്‍. എസ്. മൗലവിയുടെ ഇസ്‍ലാമിക ചരിത്ര കഥാ പ്രസംഗം 'തൂക്കു മരത്തിലെ നിരപരാധി' പരിപാടിയോ ടനുബന്ധിച്ച് നടക്കും. ഈദ് സംഗമത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, ഇബ്രാഹീം എളേറ്റില്‍, സിദ്ദീഖ് നദ്‍വി ചേരൂര്‍, എന്‍. എ. കരീം, എ. പി. അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. അലിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. SKSSF സര്‍ഗ വിംഗ്, ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. മുഴുവന്‍ ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, ജനറല്‍ സെക്രട്ടറി ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.
 
- ഉബൈദ് റഹ്മാനി, ദുബായ്
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എസ്. കെ. എസ്. എസ്. എഫ്. സ്റ്റഡി ടൂര്‍ സംഘടിപ്പിക്കുന്നു
ദുബൈ : എസ്. കെ. എസ്. എസ്. എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പെരുന്നാള്‍ പിറ്റേന്ന് സംഘടിപ്പിക്കുന്ന സ്റ്റഡി ടൂറിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവിധ എമിറേറ്റുകളിലെ പ്രശസ്തമായ സ്ഥലങ്ങളി ലേക്കാണ് യാത്ര നടത്തുന്നത്. മൊയ്തു നിസാമി ചീഫ് അമീര്‍ ആയിരിക്കും. അലവി ക്കുട്ടി ഹുദവി, ഒ. കെ. ജലാലുദ്ദീന്‍ മൗലവി അമീര്‍മാ രായിരിക്കും. ദുബൈ എസ്. കെ. എസ്. എസ്. എഫ്. സര്‍ഗ വിംഗ്, ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാ സാഹിത്യ പരിപാടികള്‍ ടൂറിന്‍റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍ : 050 7848515, 050 7396263
 
- ഉബൈദ് റഹ്മാനി, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സുന്നി സെന്‍റര്‍ മദ്രസകള്‍ റാങ്കിന്റെ തിളക്കവുമായി
athikha-subaദുബൈ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 - 2009 മദ്റസ പൊതു പരീക്ഷകളില്‍ യു. എ. ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്‍റര്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതു പരീക്ഷയില്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമ സ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈ വരിച്ചത്.
 
മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ - സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി യിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത - സാമൂഹിക - സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്.
 
കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ - ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തി വരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
 
റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി, എസ്. കെ. എസ്. എസ്. എഫ്. ദുബൈ - അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു.
 
- ഉബൈദ് റഹ്മാനി, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'സത്യധാര' പ്രചാരണം ഊര്‍ജ്ജിതമാക്കും : ദുബൈ എസ്. കെ. എസ്. എസ്. എഫ്.
ദുബായ് : 'സത്യധാര' ദ്വൈ വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ ഊര്‍ജ്ജി തമാക്കാന്‍ ദുബായ് എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സത്യധാര യുടെ പ്രചരണാര്‍ത്ഥം യു. എ. ഇ. യിലെത്തിയ കെ. എന്‍. എസ്. മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
 
ദുബായില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാനും സത്യധാര യുടെ പ്രചരണാര്‍ത്ഥം പെരുന്നാള്‍ ദിനത്തില്‍ കഥാ പ്രസംഗ പരിപാടിയും പെരുന്നാള്‍ പിറ്റേന്ന് ടൂര്‍ പ്രോഗ്രാമും സംഘടിപ്പിക്കാനും തീരുമാനിച്ചു.
 
അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.
 
നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സത്യധാര എത്തിക്കാന്‍ ആഗ്രഹിക്കുന്ന ദുബായില്‍ ഉള്ളവര്‍ വിളിക്കുക:
 
കെ.എന്‍.എസ്. മൗലവി - 558773350
ഹക്കീം ഫൈസി - 0507848515
ഷക്കീര്‍ കോളയാട് - 0507396263
 
- ഉബൈദ് റഹ്മാനി, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുവൈത്ത് ഇസ്‍ലാമിക് സെന്‍റില്‍ ഇഫ്താര്‍
kuwait-iftharകുവൈത്ത് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസി യയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോ റിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
 

kuwait-ramadan


 
നവ ലോക ക്രമത്തില്‍ മനുഷ്യന്റെ നഷ്ടപ്പെട്ടു പോയ ധര്‍മ്മ ബോധവും മൂല്യ വിചാരവും വീണ്ടെടു ക്കാനുള്ള സുവര്‍ണ്ണാ വസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതു വഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപി ച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്ക ണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷ തയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍. എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോ റിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ്, ബഷീര്‍ ഹാജി, ഇ. എസ്. അബ്ദു റഹ്‍മാന്‍, രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍, അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
 
- ഉബൈദ് റഹ്മാനി, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാ ജീവിതം നയിക്കുക – അബ്ദുസ്സലാം മോങ്ങം
abdussalam-mongamദുബായ് : ഒരു മാസം കൊണ്ട് നേടിയെടുത്ത ജീവിത വിശുദ്ധിയും, സൂക്ഷ്മതയും തുടര്‍ന്നും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ച് സമൂഹത്തില്‍ മാതൃകകള്‍ ആകുവാന്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ആഹ്വാനം ചെയ്തു. അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം.
 
കരുണ, ദയ, ദീനാനുകമ്പ, പട്ടിണി ക്കാരോടുള്ള സമീപനം, ദേഹേച്ഛയോടുള്ള സമരം, ക്ഷമ, സമര്‍പ്പണം ഇതെല്ലാമാണ് ദൈവം വ്രതം കൊണ്ട് നമ്മെ പരീക്ഷിച്ചത്. അത് മുഴുവന്‍ ഉള്‍ക്കൊണ്ടവരാണ് യഥാര്‍ത്ഥ വിജയി. കേവലം പ്രഭാത പ്രദോഷങ്ങ ള്‍ക്കിടയിലുള്ള ഉപവാസം മാത്രമല്ല വ്രതം. ഇസ്ലാമിലെ വ്രതം യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള പാകപ്പെടുത്തലാണ് എന്ന്‏‏‏‏ അദ്ദേഹം പറഞ്ഞു.
 
ഈദിലെ സന്തോഷം എല്ലാവര്‍ക്കു മുള്ളതാണ്. അത് പങ്ക് വെക്കുമ്പോള്‍ മാത്രമാണ് ഈ സുദിനത്തിന് അര്‍ത്ഥമുള്ളൂ. രോഗിയുടെ കിടക്കയിലേക്കും നാട്ടിലുള്ള ബന്ധു മിത്രാദികളുടെ ചെവിയിലേക്കും നമ്മുടെ സ്നേഹാന്വേഷ ണമെത്തണം. ഈ സന്തോഷവും ആഹ്ളാദവും മറ്റുള്ളവര്‍ക്ക് കൂടി പങ്കു വെക്കുവാന്‍ നമുക്കാകണം. സൌഹൃദവും സാഹോദര്യവും വായ്മൊഴിയായി മാത്രമല്ല പ്രവൃത്തി പഥത്തില്‍ കാണിക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം. പച്ചക്കരളുള്ള ഏത് ജീവിയോടും കരുണ കാണിക്ക ണമെന്ന് പറഞ്ഞ പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി കളാകണം. പിണക്കം മാറി ഇണങ്ങി ജീവിക്കുന്ന മാനസിക നിലയിലേക്ക് നമ്മുടെ മനസ്സും മനഃ സ്ഥിതിയും മാറണം. വിശന്നവന് ഭക്ഷണം നല്‍കുവാനും വിഷമിച്ചവന്റെ പ്രയാസം അകറ്റുവാനും ഓരോ വിശ്വാസിയും തയ്യാറാകണം. അതിനുള്ള മുന്നൊരു ക്കമാകട്ടെ ഈ ഈദ് സുദിനം - അബ്ദുസ്സലാം മോങ്ങം ആശംസിച്ചു.
 
പ്രതിസന്ധി കളിലൂടെ യായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ലോക മുസ്ലീംകള്‍ സഞ്ചരിച്ചത്. നല്ല പ്രഭാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. ലോകമിന്ന് ഇസ്ലാമിന്റെ സമ്പദ് വ്യവസ്ഥ പഠിക്കുന്നു. ഖുര്‍ആന്‍ അധ്യാപനങ്ങള്‍ ലോകത്തിന്റെ മുന്നില്‍ പഠന വിധേയമാ ക്കപ്പെടുന്നു. ഇസ്ലാമും ഖുര്‍ആനും മനുഷ്യന്‍ പഠിച്ചേ തീരൂ. അതിന്റെ നല്ല കാറ്റാണ് നമുക്കിപ്പോള്‍ അനുഭവപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
 

indian-islahi-centre-eid


 
ദുബായ് സര്‍ക്കാരിന്റെ അനുമതിയോടു കൂടി യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍മനാര്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് എത്തിയത്. പതിവിലും കൂടുതല്‍ സൌകര്യം ഇപ്രാവശ്യം ഏര്‍പ്പെടുത്തി യിരുന്നെങ്കിലും സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ് വിശ്വാസികള്‍ അല്‍മനാര്‍ ഈദ് ഗാഹില്‍ എത്തി ച്ചേര്‍ന്നത്. പുത്തനുടുപ്പും പുതു മണവുമായി വിശ്വാസികള്‍ വളരെ നേരത്തെ തന്നെ ഈദ് മൈതാനി യിലെത്തി. ഇക്കുറിയും സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.
 

eid-in-dubai


 
എ. ടി. പി. കുഞ്ഞു മുഹമ്മദ്, പി. കെ. എം. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘമാണ് ഈദ് ഗാഹ് നിയന്ത്രിച്ചത്. ജീവിതത്തിന്റെ നാനാ തുറയില്‍ പെട്ട ഉന്നത വ്യക്തിത്വങ്ങളും മീഡിയ പ്രവര്‍ത്തകരും ഈദ് ഗാഹില്‍ എത്തിയിരുന്നു. പരസ്പരം ആശംസകള്‍ കൈമാറിയും ഹസ്തദാനം നടത്തിയും സൌഹൃദം പുതുക്കി യുമായിരുന്നു വിശ്വാസികള്‍ ഈദ് ഗാഹ് വിട്ടത്.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

സൗദി അറേബ്യയില്‍ ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാളായിരിക്കുമെന്ന് സുപ്രിം കൗണ്‍സില്‍ അഥോറിറ്റി പ്രഖ്യാപിച്ചത്. സൗദി സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് അബ്ദുറഹ്മാന്‍ അബ്ദുല്‍ അസീസ് അല്‍ ഒലയ്യ നേതൃത്വത്തിലുള്ള സുപ്രീം കൗണ്‍സില്‍ സൗദിയിലെ ത്വാഇഫില്‍ യോഗം ചേരുകയും ഇന്ന് പെരുന്നാളായി പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാളെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി യു.എ.ഇയി ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രക്കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടക്കും. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈദ് സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ സ്റ്റേജ് ഷോകളും അരങ്ങേറുന്നുണ്ട്. ഇന്ന് ദുബായില്‍ മാത്രം ഈദ് ഇശല്‍ എന്ന പേരിലും മര്‍ഹബ എന്ന പേരിലും രണ്ട് സ്റ്റേജ് ഷോകളാണ് അരങ്ങേറുന്നത്. ഷാര്‍ജയിലും പെരുന്നാള്‍ പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറുന്നുണ്ട്. ഒരാഴ്ചയോളം നീണ്ട് നില്‍ക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടാവുക. ഈ മാസം 24 ന് വ്യാഴാഴ്ച ഫുജൈറയിലെ എക്സ് പോ സെന്‍ററില്‍ ഈദ് ഇശല്‍ എന്ന പേരില്‍ മാപ്പിളപ്പാട്ട് സ്റ്റേജ് ഷോ അരങ്ങേറും.
പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ ആഘോഷങ്ങളും അരങ്ങേറുന്നുണ്ട്.
വിവിധ സംഘടനകളുടെ പെരുന്നാള്‍ ആഘോഷങ്ങളും വരും ദിവസങ്ങളില്‍ നടക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് ആഘോഷിക്കുന്നു
eid--mubarakസൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ഞായറാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശൈഖ് സായിദ് പള്ളിയില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടത്തും. പിന്നീട് അല്‍ മുഷ്റിഫ് പാലസില്‍ വെച്ച് മറ്റു എമിറേറ്റുകളിലെ ഭരണാധി കാരികളെയും മുതിര്‍ന്ന സൈനിക, പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം സ്വീകരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബര്‍ദുബായിലെ ഈദ് ഗാഹില്‍ (ഗ്രാന്‍റ് ഈദ് മുസല്ല) പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കും.
 
കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച്ചയായിരിക്കും എന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്19 September 2009
പി.എസ്.എം.ഓ. കോളജ് ഇഫ്താര്‍
ദുബായ് : തിരൂരങ്ങാടി പി. എസ്. എം. ഓ. കോളജ് യു. എ. ഇ. ചാപ്റ്റര്‍ ആലുംനി അസോസിയേഷന്‍ ദുബായ് സോണ്‍ ഖിസൈസില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സബാ ജോസഫ്, ഡോ. കെ. പി. ഹുസൈന്‍, ബഷീര്‍ പടിയത്ത് തുടങ്ങി സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
 

psmo-college-alumni-ifthar

ഫോട്ടോ: കെ.വി.എ.ഷുക്കൂര്‍

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു
jaleel-ramanthaliയു.എ.ഇ.യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന മര്‍ഹൂം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് എഴുത്തുകാരനും പത്ര പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി എഴുതിയ “ശൈഖ് സായിദ്” എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു.
 
ആരാലും കാര്യമായി ശ്രദ്ധിക്കപ്പെ ടാതിരുന്ന ഒരു കൊച്ചു രാജ്യം, അത്യാധുനികതയുടെ പര്യായമായി മാറുകയും, ലോകത്തെ മുഴുവന്‍ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്ത വിസ്മയകരമായ വളര്‍ച്ചയാണ് യു.എ.ഇ. യുടെ ചരിത്രം. നവീനമായ എല്ലാ വികസന ങ്ങളുടേയും ശാസ്ത്രീയ രീതികള്‍ അതി സമര്‍ത്ഥമായി സാംശീകരിച്ച ധിഷണാ ശാലിയും ക്രാന്ത ദര്‍ശിയു മായിരുന്ന മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൂര്യ പ്രഭയാര്‍ന്ന വ്യക്തിത്വ മായിരുന്നു ഈ അതിശയത്തിനു പിന്നിലെ ചാലക ശക്തി.
 

jaleel-ramanthali-sheikh-zayed-book

ജലീല്‍ രാമന്തളിയും പുസ്തകവും

 
ശ്ലാഘനീയമായ ദീര്‍ഘ വീക്ഷണം, കറയറ്റ മാനവികത, കുറ്റമറ്റ ഭരണ തന്ത്രജ്ഞത, വിശാലമായ സാഹോദര്യം, അനന്യ സാധാരണമായ സമഭാവന, മികച്ച ആസൂത്രണ പാടവം, തുളുമ്പുന്ന ആര്‍ദ്രത എന്നിവയാല്‍ ശ്രേഷ്ഠനായ ശൈഖ് സായിദിനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”.
 
അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റ്, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ് അദ്ദേഹം.
 
‘ശൈഖ് സായിദ്’ എന്ന ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ഒരു നാട് തന്നെ ഒരു വ്യക്തിയുടെ നിത്യ സ്മാരകമാവുക എന്നത് ലോകത്തിലെ അപൂര്‍വ്വതകളില്‍ ഒന്നാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും എല്ലാം നേടിയെടുത്ത് ഒരു നാഗരിക നാട് കെട്ടിപ്പടുത്ത ശൈഖ് സായിദിന് ആ നാടിനേക്കാള്‍ വലിയ സ്മാരകമൊന്നും ആവശ്യമില്ല. ശൈഖ് സായിദിന്‍റെ വാക്കുകള്‍ അദ്ദേഹം കുറിച്ചിട്ടിരിക്കുന്നു. “സമ്പത്ത് എന്നാല്‍ പണമല്ല. സമ്പത്ത്, രാജ്യത്തിലെ പൌരന്‍ മാരാണ്. അവരിലാണ് യഥാര്‍ത്ഥ ശക്തി നില കൊള്ളുന്നത്. ഏറ്റവും വിലയേറിയ ശക്തി. നമ്മുടെ രക്ഷാ കവചമായി വര്‍ത്തിക്കുന്നവര്‍. ഈ ബോധമാണ്, അല്ലാഹു നല്‍കിയ ധനം അവരുടെ പുരോഗതിക്കും ഉന്നമനത്തിനുമായി വിനിയോ ഗിക്കുവാന്‍ നമുക്ക് പ്രചോദനമാവുന്നത് ...”
 
ജലീല്‍ രാമന്തളി തുടരുന്നു...
‘ശൈഖ് സായിദ്’ ... പ്രവാസ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ ഹൃദയത്തില്‍ ഒട്ടി നിന്ന പേരാണത്. മൂന്ന് ദശകങ്ങള്‍ പിന്നിട്ട പ്രവാസത്തില്‍ ഏറ്റവുമധികം എഴുതിയതും കേട്ടതും ആ പേരു തന്നെയാവണം. ക്ഷണ മാത്ര കൊണ്ട് എല്ലാം കീഴ്മേല്‍ മാറ്റി മറിക്കുന്ന സൈകത ക്കാറ്റിന്‍റെ അനിശ്ചിത ത്വത്തില്‍ ആടി ഉലയുമ്പോഴൊക്കെ, നിയമങ്ങള്‍ ചിലപ്പോഴൊക്കെ കൂര്‍ത്ത ദംഷ്ടങ്ങളുമായി ചീറിയടു ത്തപ്പോഴും ജീവിതം കൊരുക്കാന്‍ എത്തിയവര്‍ ആശ്വാസം കൊണ്ടതും ആ പേരില്‍ തന്നെ.
 

jaleel-ramanthali-br-shetty

ഡോ. ബി.ആര്‍. ഷെട്ടി പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നു

 
ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി (എന്‍.എം.സി. ഗ്രൂപ്പ്), അബുദാബി ഇന്ത്യന്‍ എംബസ്സിയിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍ ഇളങ്കോവന് പുസ്തകത്തിന്‍റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഐ.എസ്.സി. പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി എന്നിവരും സന്നിഹിതരായിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

JALEEL RAMANTHALIYUDE E MAIL ID AYACHU THARUMO

November 18, 2009 2:19 PM  

eMail: jrthali@gmail.com(JALEEL RAMANTHALI)
regards: p.m.abdul rahiman, abu dhabi

November 20, 2009 3:07 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കണ്ണൂര്‍ പ്രവാസി സംഘടനയുടെ ഇഫ്താര്‍
 

wake-ifthar


 

wake-ifthar

ഫോട്ടോ: കെ.വി.എ. ഷുക്കൂര്‍

 
കണ്ണൂര്‍ ജില്ലാ പ്രവാസി സംഘടനയായ വേക്ക് ദുബായ് സബീല്‍ പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റില്‍ ഒരുക്കിയ സമൂഹ ഇഫ്താര്‍ സംഗമം. സയിദ് ഹാഷിം കുഞ്ഞി തങ്ങള്‍, അബ്ദുള്ള അല്‍ ഗൊബെയിന്‍ എന്നിവരെ കാണാം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാപ്പിള കലാ അക്കാദമി ഇഫ്താര്‍ സംഗമം
mappila-kala-academyകേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ള പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. കെ. എം. സി. സി. തൃശൂര്‍ ജില്ലാ സെക്രട്ടറി ബക്കര്‍ മുള്ളൂര്‍ക്കര, എസ്. എ. ഖുദ്സി, കെ. കെ. മൊയ്തീന്‍ കോയ, ടി. പി. ഗംഗാധരന്‍, ഖമറുദ്ദീന്‍ ഇടക്കഴിയൂര്‍, അബ്ദുല്‍ ഫത്താഹ് മുള്ളൂര്‍ക്കര, സുബൈര്‍, ഇ. ആര്‍. ജോഷി, അബൂബക്കര്‍ തിരുവത്ര, ഹാഫിസ് ബാബു, മജീദ് അത്തോളി, ഫൈസല്‍, ടെലിവിഷന്‍ താരം സോബിന്‍, രമേഷ്, അമിത് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
 

mka-ifthar


 

mka-ifthar


 
അക്കാദമി അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് കോയമോന്‍ വെളിമുക്ക് നേതൃത്വം നല്‍കി. പരിശുദ്ധ റമദാന്റെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ഇങ്ങിനെ ഒത്തു ചേരാന്‍ സാധിച്ചതിലും, വ്യത്യസ്തമായ ഒരു ഇഫ്താര്‍ സംഘടിപ്പിച്ചതിലും കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൊണ്ട് അതിഥികള്‍ സംസാരിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ സൈഫാ ഖാന്‍ പുതുപ്പറമ്പ് നന്ദി പ്രകാശിപ്പിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്17 September 2009
ബഹ്റിനില്‍ എണ്ണ പര്യവേഷണം പുരോഗമിക്കുന്നു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ തോതില്‍ എണ്ണയും പ്രകൃതി വാതകവും കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈര്‍ജ്ജ വിഭവത്തിന്‍റെ കാര്യത്തില്‍ ബഹ്റിന്‍ ദരിദ്രമാണെന്ന പൊതു ധാരണയ്ക്ക് വിരുദ്ധമായി ഇവിടെ എണ്ണയുടേയും പ്രകൃതി വാതകത്തിന്‍റേയും സമ്പന്ന ശേഖരമുണ്ടെന്ന് എണ്ണ വകുപ്പ് മന്ത്രിയും നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ പറഞ്ഞു. പര്യവേഷണത്തിന്‍റെ പൂര്‍ണ രൂപം ആറ് വര്‍ഷം എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 33,000 ബാരല്‍ എണ്ണയാണ് ദിവസവും ഉത്പാദിപ്പിക്കുന്നത്. 77 വര്‍ഷം മുമ്പാണ് ബഹ്റിനില്‍ എണ്ണക്കിണര്‍ കണ്ടെത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്16 September 2009
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ വായനക്കൂട്ടം അനുശോചിച്ചു
pk-gopalakrishnanദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
 
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്.
 
നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്.
 
ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്15 September 2009
ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ ഗുരു സ്മരണയും
ഈദിന്റെ പിറ്റേന്നും തുടര്‍ച്ചയായി വരുന്ന മറ്റ്‌ രണ്ട്‌ വെള്ളിയാഴ്ചകളിലും സാമൂഹ്യ ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതും മറ്റ്‌ വിനോദ പ്രദവുമായ ഒട്ടേറെ പരിപാടികള്‍ മസ്കറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇടം മസ്കറ്റ്‌' പ്രഖ്യാപിച്ചു. അതില്‍ ആദ്യത്തേത്‌ ഈദിന്റെ രണ്ടാം ദിവസം ബര്‍ക്കയിലെ ഹരിത സുന്ദരമായ ഫാമില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന ഈദ്‌ - ഓണം ആഘോഷങ്ങളാണ്‌. ഓണ ദിനത്തില്‍ കോട്ടയം ആശാ ഭവനിലെ അന്തേവാസി കള്‍ക്ക്‌ ഓണ ക്കോടി സമ്മാനിച്ചു കൊണ്ട്‌ തികച്ചും മാതൃകാ പരമായ ഒരു സന്ദേശം നല്‍കി ക്കൊണ്ടാണ്‌ ഇടം ഓണാ ഘോഷത്തിന്‌ തുടക്കമിട്ടത്‌. എന്നാല്‍ ബര്‍ക്കയിലെ ഈദ്‌ - ഓണം ആഘോഷങ്ങളില്‍ ഇടം മെംബര്‍മാര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും അതിഥിക ള്‍ക്കുമായ്‌ ഇടം ഒരുക്കിയി രിക്കുന്നത്‌ ഓണ സദ്യയും ഓണ ക്കളികളും മറ്റ്‌ കലാ പരിപാടികളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്‌.
 
ഒക്ടോബര്‍ രണ്ട്‌ ഇന്ത്യയുടെ രാഷ്ട്ര പിതാവ്‌ ഗാന്ധിജിയുടെ ജന്മ ദിനത്തോട നുബന്ധിച്ച്‌ ഇടം സമൂഹ്യ ക്ഷേമ വിഭാഗം നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ അവയര്‍ന്നസ്സ് ‌(naca) ഒമാനുമായ്‌ സഹകരിച്ചു സംഘടിപ്പിക്കാന്‍ പോകുന്ന രക്ത ദാന ക്യാമ്പും സൗജന്യ ഡയബറ്റിക്‌ ക്ലിനിക്കുമാണ്‌ മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അല്‍മാസ ഹാളില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന ക്യാമ്പില്‍ ഇടം പ്രവര്‍ത്തക രടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിസിനെ കുറിച്ചുള്ള ബോധവല്‍ക്ക രണത്തിന്റെ ഭാഗമായ്‌ നടക്കാന്‍ പോകുന്ന പ്രമുഖ ഡോക്ടര്‍മാരുടെ പ്രഭാഷണങ്ങളാണ്‌.
 
ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോട നുബന്ധിച്ച്‌ റൂവി അല്‍മാസ ഹാളില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന കേരള നവോത്ഥാന സമ്മേളനമാണ്‌ ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന സെമിനാറില്‍ നവോത്ഥാന മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ചര്‍ച്ച ചെയ്യുന്ന വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകിട്ട്‌ ഏഴു മണിക്ക്‌ പൊതു ജനങ്ങള്‍ക്കായ്‌ ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ്‌ ചേന്ദമംഗലൂര്‍ നിര്‍വ്വഹിക്കും. സാംസ്ക്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്ക്കാരിക സമ്മേളനമെന്നു പറഞ്ഞ ഇടം ഭാരവാഹികള്‍ ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച മലയാളി സമൂഹത്തിന്‌ നന്ദി പറയുകയും തുടര്‍ന്നുള്ള പരിപാടികളിലും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അന്തര്‍ദേശീയ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പൂര്‍ണമായും ഉടമസ്ഥാവകാശം
അന്തര്‍ദേശീയ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പൂര്‍ണമായും ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം പരിഗണനയില്‍. ഇപ്പോള്‍ പരമാവധി 49 ശതമാനം മാത്രമാണ് യു.എ.ഇയില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.

അന്തര്‍ദേശീയ കമ്പനികള്‍ക്ക് 100 ശതമാനവും ഉടമസ്ഥാവകാശം അനുവദിക്കുന്ന കാര്യമാണ് യു.എ.ഇ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിയമം കൊണ്ട് വരാനാണ് ശ്രമം. നിലവില്‍ പരമാവധി 49 ശതമാനം മാത്രമാണ് വിദേശികള്‍ക്ക് യു.എ.ഇയില്‍ സ്ഥാപനങ്ങളില്‍ ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.

ഫ്രീസോണ്‍ ഒഴികെ ഉള്ളിടങ്ങളില്‍ സ്വദേശി സ്പോണ്‍സര്‍മാര്‍ക്ക് 51 ശതമാനം ഉടമസ്ഥത നല്‍കിയാണ് നിലവില്‍ വിദേശികള്‍ യു.എ.ഇയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്.


അടുത്ത് തന്നെ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം അംഗീകാരത്തിനായി മന്ത്രിസഭയ്ക്ക് വിടുമെന്ന് അറിയുന്നു. യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
പുതിയ നിയമം നിലവില്‍ വന്നാല്‍ നിരവധി ഉന്നത വിദഗ്ധ സ്ഥാപനങ്ങള്‍ വന്‍ മുതല്‍ മുടക്കില്‍ യു.എ.ഇയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേര്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കും. യു.എ.ഇയിയുടെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ ഉടമസ്ഥാവകാശ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഉന്നത വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്
nafilaസമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 - 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.
 
അബുദാബി മാലിക് ബിന്‍ അനസ്(റ) മദ്രസയില്‍ നിന്നും വിജയം നേടിയ നാഫില അബ്ദുല്‍ ലത്തീഫ്, അബുദാബി അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അബുദാബിയിലെ അഡ്മ ഒപ്കോ യിലെ ഉദ്യോഗസ്ഥനായ എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളാണ്. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയാണ് നാഫില.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൌദിയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 117 കോടി റിയാലിന്‍റെ അടിയന്തര സഹായം
റമസാന്‍, ചെറിയ പെരുന്നാള്‍ എന്നിവയോട് അനുബന്ധിച്ച് സൗദിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 117 കോടി റിയാലിന്‍റെ അടിയന്തര സഹായം നല്‍കാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിട്ടു. സോഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രായം ചെന്നവര്‍, രോഗികള്‍, വിധവകള്‍, അനാഥര്‍, ജയില്‍ ശിക്ഷ അനുവഭിക്കുന്നവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പട്ടിണി നിരക്ക് 13.3 ശതമാനമായും 2020 ഓടെ ഇത് 2.2 ശതമാനമായും കുറയ്ക്കാനാണ് പദ്ധതി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 September 2009
ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് അബുദാബിയില്‍
sunny-thomasബ്രദറണ്‍ അസ്സംബ്ലി അബുദാബി ഒരുക്കുന്ന മൂന്നു ദിവസത്തെ സുവിശേഷ യോഗത്തില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ബൈബിള്‍ പണ്ഢിതനുമായ ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളിലായി അബുദാബി ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററില്‍ രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന സുവിശേഷ യോഗം‘ഗുഡ് റ്റൈഡിംഗ്സ് 2009’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇതോടനു ബന്ധിച്ച് ബ്രദറണ്‍ അസംബ്ലി ക്വയറിന്‍റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക്: 050 66 19 306)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ. എസ്. സി. ഇഫ്താര്‍ സംഗമം
kerala-social-centre-abudhabiഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സെന്‍റര്‍ അങ്കണത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ് മുഖ്യ അതിഥിയായിരുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തു ഹാജി, തുടങ്ങി മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും, കെ. എസ്. സി. മെംബര്‍മാരും, വാണിജ്യ - വ്യാവസായിക രംഗത്തെ പ്രമുഖരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.
 

uae-indian-amabassador

uae-indian-amabassador

ksc-abudhabi-ifthar


 
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്11 September 2009
ഖുര്‍ആന്‍ മനുഷ്യ കുലത്തിന്റെ ഏക അവലംബം : റഹ്‍മത്തുല്ല ഖാസിമി
rahmathulla-qasimiദുബായ് : മുഹമ്മദ് നബിക്കു മേല്‍ വിശുദ്ധ ഖുര്‍ആന്‍ സ്നേഹ സന്ദേശമായി ഇറങ്ങിയി ല്ലായിരുന്നു വെങ്കില്‍ ലോകത്തിന് ആധികാരികമായി അവലംബിക്കാവുന്ന വേദ ഗ്രന്ഥം ഇല്ലാതെ പോവു മായിരുന്നു വെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ റഹ്‍മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു.
 
പതിമൂന്നാമത് ദുബായ് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‍ലാഹില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
മനുഷ്യ ചരിത്രത്തെ ആദി സൃഷ്ടി മുതല്‍ കൃത്യമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഏത് സമൂഹത്തിനും സമൃദ്ധി കൈവരാന്‍ മുന്‍ഗാമികളുടെ ചരിത്രമറിഞ്ഞ് അവരുടെ പാത പിന്‍പറ്റണം. അടിവേര് നഷ്ടപ്പെടുത്തിയ സമൂഹം ചരിത്രത്തില്‍ ഒരിക്കലും വിജയം കണ്ടിട്ടില്ല. അറബ് ഭാഷയില്‍ ഖുര്‍ആന്‍ ഇറങ്ങുക വഴി അറബ് സമൂഹമാണ് ആദരിക്ക പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകള്‍ക്കകം അതി മനോഹര കവിത രചിച്ചും മറ്റും സാഹിത്യത്തില്‍ അദ്വിതീ യരായിരുന്ന അവര്‍ അതത്രയും ഭൗതിക കാര്യങ്ങ ള്‍ക്കായി വിനിയോഗി ക്കുകയായിരുന്നു. അവരുടെ സാഹിത്യത്തെ മാത്രമല്ല, ഒട്ടകത്തെയും കാലികളെയും മേച്ചു നടന്നിരുന്ന അവരെ തന്നെയും പരിവര്‍ത്തി പ്പിച്ചെടുത്ത് ലോകത്തിന്റെ ജേതാക്കളുമാക്കി ഖുര്‍ആന്‍ മാറ്റിയെ ടുത്തതായി അദ്ദേഹം പറഞ്ഞു. ഖുര്‍ആനിന്റെ തണലാണ് ഇന്നും ഈ സമൂഹത്തിന്റെ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പരിപാടി ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ആരിഫ് ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. എ. കരീം സ്വാഗതം പറഞ്ഞു. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാര ത്തിനര്‍ഹനായ ഇബ്റാഹീം ബൂമില്‍ഹക്കുള്ള ഉപഹാരം ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആരിഫ് ജല്‍ഫാറിന് നല്‍കി. കേരളത്തി ലുടനീളം ശാഖകളുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്റെ ഡയറക്ടറായ ഖാസിമി നൂറു ക്കണക്കിന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി വരുന്നു.
 
- ഉബൈദ് റഹ്മാനി, റിയാദ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും
ദോഹ - ഖത്തര്‍ : ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൌണ്ടേഷന്‍ ഫോര്‍ ഹൂമാനിറ്റേറിയന്‍ സര്‍വീസസ്, ഖത്തര്‍ അഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് കേരള കള്‍ച്ചറല്‍ സെന്‍ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്‍മത്തുള്ള ഖാസിമി മുത്തേടം റമദാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയില്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. 10/09/2009 വ്യാഴാഴ്‌ച്ച അല്‍അറബി ക്ലബ്ബില്‍ (ഗേറ്റ് നമ്പര്‍ 4, ബിര്‍ളാ സ്കൂളിന് പിന്‍വശം) വൈകുന്നേരം അഞ്ച് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മഗ്‍രിബ്, ഇശാ, തറാവീഹ് നിസ്കാരം എന്നിവ ജമാ അത്തായി നിര്‍വ്വഹിക്കപ്പെടും.
 
- ഉബൈദ് റഹ്മാനി, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിക്ക്‌ നിവേദനം
bavikkara-bridgeകുടി വെള്ള പ്രശ്നം രൂക്ഷമാകുന്ന കാസര്‍കോട് നഗര സഭയിലേയും മുളിയാര്‍, ചെങ്കള, ചെമനാട്, തുടങ്ങിയ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ പ്രതി വര്‍ഷം അനുഭവിക്കുന്ന ശുദ്ധ ജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനും ബാവിക്കര പമ്പിംഗ് സ്റേഷന് അടുത്തേക്ക്‌ ഉപ്പ്‌ വെള്ളം കയറുന്നത് തടയുന്നതിനും വേണ്ടി മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ജോലി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ജലസേചന വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രനോട് ആലൂര്‍ ‍ദുബായ്‌ വികസന സമിതി ജനറല്‍ ‍സിക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി അഭ്യര്‍ത്ഥിച്ചു.
 
2005 ജൂലായ്‌ മാസത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് ആലൂരില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. അന്നത്തെ ജലസേചന വകുപ്പ്‌ മന്ത്രി ആലൂരില്‍ വന്നു നിര്‍മാണ ജോലി ഉല്‍ഘാടനം ചെയ്യുകയും ചെയ്തു. ഇരുപത്‌ മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പ്രസ്തുത നിര്‍മാണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ആലൂരിലെ പയസ്വിനി പുഴയില്‍ അന്ന് സ്ഥാപിച്ച രണ്ട് തൂണില്‍ മാത്രം ഇപ്പോഴും പാലത്തിന്റെ നിര്‍മ്മാണം ഒതുങ്ങി നില്‍ക്കുകയാണ്.
 
കാസര്‍കോട്‌ കലക്ടര്‍, എം. എല്‍. എ. മാര്‍, മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവരെ എല്ലാം ഉള്‍പ്പെടുത്തി മാസം തോറും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. കരാറു കാര്‍ക്ക് നിരവധി പ്രാവശ്യം ടെണ്ടര്‍ മാറ്റി നല്‍കിയതായും പറയപ്പെടുന്നു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
 
ലക്ഷ കണക്കിന് രൂപയുടെ ജല്ലി കല്ലുകളും മറ്റും ആലൂര്‍ പുഴക്കരികില്‍ കൂട്ടി ഇട്ട് ഉപയോഗമില്ലാതെ കിടക്കുകയാണിപ്പോള്‍. ഈ വരുന്ന വേനല്‍ കാലത്ത്‌ ബാവിക്കര ആലൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി തീരാത്തതിനാല്‍ 25 വര്‍ഷമായി നിര്‍മ്മിച്ച് വരുന്ന താല്‍ക്കാലിക ബണ്ട് ആദ്യത്തെ മഴ വെള്ളത്തില്‍ തന്നെ ഒലിച്ചു പോകുന്നത് കാരണം ബാവിക്കര പമ്പിംഗ് സ്റേഷന്‍ അടുത്തേക്ക്‌ ഉപ്പ്‌ വെള്ളം കയറുന്നതോട് കൂടി കാസര്‍കോട്‌ നഗര സഭയിലേയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക്‌ എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും ഉപ്പ്‌ വെള്ളം കുടിക്കേണ്ടി വരുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക .
 
കോടികള്‍ ചിലവിട്ടു തുടങ്ങിയ ഈ പാലത്തിന്റെ പ്രവര്‍ത്തനം മുടങ്ങി കിടക്കുന്നത് കാരണം പണി പുനരാരംഭിച്ചില്ലെങ്കില്‍ ഇത്‌ വരെ ചിലവഴിച്ച ലക്ഷ കണക്കിന് രൂപയുടെ നഷ്‌ട്ടമാണ് സര്‍ക്കാര്‍ ഖജനാവിന് ഇത്‌ കാരണം സംഭവിക്കുകയെന്ന് ദുബായില്‍ നിന്ന് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ മഹമൂദ്‌ ഹാജി ചൂണ്ടി കാട്ടിയിട്ടുണ്ട് . പാലം നിര്‍മിക്കാന്‍ വേണ്ടി ആലൂര്‍ പുഴയില്‍ സ്ഥാപ്പിച്ച രണ്ട്‌ തൂണുകളുടെ ചിത്രവും നിവേദന ത്തിനോടൊപ്പം മന്ത്രിക്ക് അയച്ചിരിക്കുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖുര്‍ ആന്‍ പാരായണ മല്‍സരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജേതാവായി
hafis-ahammedദുബായ് ഗവണ്മെന്‍റ് സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അംഗീകാരം. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ്സില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹൈദരാബാദ് സ്വദേശിയായ ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥിയാണ് 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാമതെത്തിയത്.
 
രണ്ടര ലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം.
 
പരിശുദ്ധ ഖുര്‍ ആന്‍ പരായണം ചെയ്തു അംഗീകാരം നേടിയതിലാണ് തന്‍റെ സന്തോഷമെന്നും, ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും അവസരമൊരുക്കിയ സ്ഥാപനത്തിനും സമര്‍പ്പിക്കുന്നതായി ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് പറഞ്ഞു.
 
മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.
 

Qur-aan-recitation-competition


 
ഇസ്മായീല്‍ ഇദ്രീസ് (സുഡാന്‍), അബ്ദുല്‍ മലിക് അബൂബക്കര്‍ (നൈജീരിയ), യാസീന്‍ മംദൂഹ് (സിറിയ) എന്നിവര്‍ ഇദ്ദേഹത്തിനു തൊട്ടു പിറകിലുണ്ടായിരുന്നു.
 
കടുത്ത മല്‍സരമായിരുന്നു ഈ വര്‍ഷം നടന്നത് എന്നും, ജേതാവിനെ കണ്ടെത്താന്‍ വെല്ലു വിളികള്‍ ഉണ്ടായിരുന്നു എന്നും ജഡ്ജിംഗ് പാനല്‍ പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
Dr-Mohammad-Al-Afasiലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
 
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
 
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
 Kuwait to scrap sponsor system for expats 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്10 September 2009
എ.കെ.ജി. സ്മാരക ട്രോഫി മീന ബ്രദേഴ്സിന്‌
meena-brothersഅബുദാബി: യു.എ.ഇ. യിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ മീന ബ്രദേഴ്സിന്‌ കിരീടം. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഐ.എസ്‌.സി. അല്‍ഐനുമായി നടന്ന ശക്തിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ ആറ്‌ പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ മീന ബദേഴ്സ്‌ വേന്നി ക്കൊടി പാറിച്ചത്.
 

meena-brothers-team

മീന ബദേഴ്സ്‌ ടീം

 
സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ യുനൈറ്റഡ്‌ കാസര്‍ഗോ ഡിനെതിരെ 3:7 സ്കോറില്‍ വിജയിച്ചാണ്‌ അല്‍ ഐന്‍ ഐ.എസ്‌.സി. ഫൈനലില്‍ എത്തിയത്‌. സെന്റ്‌ സേവ്യേഴ്സ്‌ കോളേജിനെ നാലിനെതിരെ ആറ്‌ പോയിന്റ്‌ നേടി ഫൈനലില്‍ എത്തിയ മീന ബ്രദേഴ്സുമായി പിടിച്ചു നില്‍ക്കാന്‍ അല്‍ ഐന്‍ ഐ.എസ്‌.സി. ക്കു പിന്നീട്‌ കഴിഞ്ഞില്ല.
 

four-a-side-football

എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

 
ടൂര്‍ണ്ണമന്റിന്റെ സമാപന ത്തോടനു ബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും കേരളത്തിന്റെ തനതു കലാ സാഹിത്യ കായിക രൂപങ്ങള്‍ പരിപോഷി പ്പിക്കുന്നതിനും ഗള്‍ഫ്‌ മലയാളികള്‍ നല്‍കുന്ന സംഭാവന മഹത്തര മാണെന്ന്‌ അഭിപ്രായപ്പെട്ട ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കളിക്കളത്തില്‍ മലയാളികള്‍ കാണിക്കുന്ന സൗഹൃദം നിത്യ ജീവിതത്തില്‍ പുലര്‍ത്തണമെന്ന്‌ ഗള്‍ഫ്‌ മലയാളികളെ ഉദ്ബോധിപ്പിച്ചു.
 
കെ.എസ്‌.സി. വൈസ്‌ പ്രസിഡന്റ്‌ ബാബു വടകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമല്‍, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കെ. എം. സി. സി. പ്രസിഡന്റ്‌ കരീം പുല്ലാണി എന്നിവര്‍ സംബന്ധിച്ചു.
 
ടൂര്‍ണ്ണമന്റ്‌ വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമലില്‍ നിന്നും മീന ബ്രദേഴ്സ്‌ കളിക്കാരും റണ്ണര്‍ അപ്പിനുള്ള ട്രോഫി അല്‍ ഐന്‍ ഐ. എസ്‌. സിയും ഏറ്റു വാങ്ങി.
 
വടകര എന്‍. ആര്‍. ഐ. ഫോറം സ്പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച പ്രോമിസിങ്ങ്‌ ടീമായി തെരെഞ്ഞെ ടുക്കപ്പെട്ട റെഡ്‌ ആസിഡിനുള്ള ട്രോഫി സമീര്‍ ചെറുവണ്ണൂരും, ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെ ടുക്കപ്പെട്ട മീന ബ്രദേര്‍സിലെ മുജീബ്‌ റഹ്മാന്‌ എം. എസ്‌. നായര്‍ സ്മാരക ട്രോഫി കെ. വി. ഉദയ ശങ്കറും സമ്മാനിച്ചു.
 
ഏറ്റവും നല്ല സ്കോറര്‍ക്കുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ട്രോഫിക്ക്‌ അര്‍ഹനായ ഐ. എസ്‌. സി. അല്‍ഐനിലെ ഷാനവസ്‌ ഷാനിക്ക്‌ ശക്തി പ്രസിഡന്റ്‌ ട്രോഫി നല്‍കി. എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ അര്‍ഹരായ മീന ബ്രദേഴ്സിലെ കളിക്കാര്‍ക്കുള്ള മെഡലുകള്‍ യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അഷറഫ്‌ കൊച്ചി (അബുദാബി ശക്തി തിയ്യറ്റേഴ്സ്‌), മോഹന്‍ദാസ് ‌(കല അബുദാബി), ചന്ദ്രശേഖര് ‍(യുവ കലാ സാഹിതി), ടി. എ. നാസര്‍ (ഫ്രണ്ട്സ്‌ എ. ഡി. എം. എസ്.‌), പി. എം. എ. അബ്ദു റഹ്മാന്‍ (ബാച്ച്‌ ചാവക്കാട്‌) എന്നിവര്‍ വിതരണം ചെയ്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 September 2009
ദുബായ്‍ മെട്രോ തീവണ്ടി ഓടി തുടങ്ങി
ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘ വീക്ഷണത്തിന്‍റെയും ഭരണ നൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാ രത്തിന്‍റെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ദുബായ് മെട്രോ റെയില്‍ പദ്ധതി. വാക്കു പാലിച്ചു കൊണ്ട് പ്രഖ്യാപിച്ച പോലെ 2009 സെപ്റ്റംബര്‍ ഒന്‍പതിനു തന്നെ ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങി.
 
തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. റെഡ് ലൈനിലെ ബാക്കിയുള്ള 19 സ്റ്റേഷനുകള്‍ വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 
യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
 
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്.
 
റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍.
 
സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
 
കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക.
 
എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
 
2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോ‍ഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി.
 
അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു.
 
പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക.
 
മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 
ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം.
 
റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
venu-rajamonyകേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ UNESCO ആഹ്വാനം ചെയ്ത അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ ആചരിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയാണ് പരിപാടി ഉല്‍ഘാടനം ചെയ്തത്. ഇത്തരം ഒരു സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള ഒരു ദിനാചരണം സംഘടിപ്പിക്കുകയും അതു വഴി ഈ ദിനാചരണത്തിനു പിന്നിലെ ഐക്യ രാഷ്ട്ര സഭയുടെ ഉദ്ദ്യേശ ലക്ഷ്യം സാര്‍ത്ഥകം ആക്കുകയും ചെയ്യുവാന്‍ യു.എ.ഇ. യില്‍ മുന്നിട്ടിറങ്ങിയ ഒരേ ഒരു സംഘടന വായനക്കൂട്ടമാണ് എന്ന് ശ്രീ രാജാമണി ഓര്‍മ്മിപ്പിച്ചു.
 

venu-rajamony
സാക്ഷരതാ ദിന ഉല്‍ഘാടനം ശ്രീ വേണു രാജാമണി നിര്‍വ്വഹിക്കുന്നു

 
സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുവാന്‍ നിതാന്തം ശ്രദ്ധാലുവായ ശ്രീ കെ. എ. ജബ്ബാരിയെ അദ്ദേഹം അനുമോദിച്ചു. പ്രവാസി സമൂഹത്തിലെ നിരക്ഷരത ഇല്ലാതാക്കുവാന്‍ എന്തു ചെയ്യാനാവും എന്ന് പ്രവാസി സംഘടനകളും, കൂട്ടായ്മകളും, വ്യവസായ സ്ഥാപനങ്ങളും മറ്റും കൂട്ടായി ചിന്തിയ്ക്കണം എന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
 

saba-joseph
സബാ ജോസഫ്

 
വ്യവസായ പ്രമുഖനും ദുബായിലെ കലാ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ശ്രീ സബാ ജോസഫ് സാക്ഷരതാ ദിന സന്ദേശം നല്‍കി. ജ്ഞാനം ദൈവം തന്നെയാണെന്നും അതിനാല്‍ സാക്ഷരത ദൈവീകമാണെന്നും എല്ലാ മതങ്ങളും പറയുന്നു എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
 

salafitimes-inauguration
സലഫി ടൈംസ് ഓണ്‍ലൈന്‍ പതിപ്പ് ഉല്‍ഘാടനം

 
സലഫി ടൈംസ് സൌജന്യ പത്രികയുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ ഔപചാരിക ഉല്‍ഘടനം ഡോ ഹുസൈന്‍ നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഈ സൌജന്യ പ്രസിദ്ധീകരണം അച്ചടിക്കുകയും അത് വായനക്കാര്‍ക്ക് നടന്ന് വിതരണം ചെയ്യുകയും ചെയ്തു വന്ന പത്രാധിപരും പ്രസാധകനുമായ കെ. എ. ജബ്ബാരിയുടെ ചിരകാല സ്വപ്നമായിരുന്നു ഈ ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷന്‍. ഇതിലൂടെ സലഫി ടൈംസ് ഇനി ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് www.salafitimes.com എന്ന വിലാസത്തില്‍ ലഭ്യമാകും. മാസാമാസം അച്ചടിച്ച പത്രിക പുറത്തിറങ്ങു ന്നതിനോടൊപ്പം തന്നെ ഇനി മുതല്‍ ഓണ്‍ലൈന്‍ പതിപ്പും പ്രസിദ്ധീകരിക്കും.
 

maulavi-hussain-kakkad
മൌലവി ഹുസ്സൈന്‍ കക്കാട്

 
അറിവ് നേടുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. ക്ഷമയില്ലാത്തവന് അറിവ് നേടാന്‍ കഴിയില്ല. പുസ്തകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രമല്ല, ജീവിതാനുഭവങ്ങളിലൂടെയും അറിവ് ആവാഹിച്ചെടുക്കുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ജ്ഞാനം സമ്പൂര്‍ണ്ണമാവൂ എന്ന് മൌലവി ഹുസൈന്‍ കക്കാട് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പുണ്യ മാസമായ റമദാനില്‍ നടക്കുന്ന ഈ സാക്ഷരതാ ഉദ്യമത്തിന്റെ ഭാഗമായി, താല്‍പ്പര്യം ഉള്ളവര്‍ക്ക് അറബി ഭാഷ സൌജന്യമായി പഠിപ്പിക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം അറിയിച്ചു.
 
സലഫി ടൈംസ് രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ സഹൃദയ പുരസ്ക്കാര ദാന ചടങ്ങില്‍ അവധിയായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പുരസ്ക്കാര ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
 

muhammed-vettukaad-sheela-paul sathyan-madakkara

shajahan pm-abdul-rahiman-jabbari-ka

pm-abdul-rahiman-narayanan-veliyancode
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു
cyber-journalism-award

pm-abdul-rahiman-award kva-shukkur-asmo-puthenchira

shaji-haneef international-literacy-day

 
മുഹമ്മദ് വെട്ടുകാട്, സത്യന്‍ മാടാക്കര, കെ. ഷാജഹാന്‍, പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. സുറാബിനു വേണ്ടി ഷാജി ഹനീഫ് പുരസ്ക്കാരം എറ്റു വാങ്ങി.
 

sheela-paul narayanan-veliancode

punnakkan-muhammadali basheer-thikkodi

 
ഷീലാ പോള്‍, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
 

international-literacy-day jabbari-k-a

 
സാമൂഹിക, മാധ്യമ, കലാ സാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന സ്നേഹോപാഹരമാണ് സഹൃദയ പുരസ്ക്കാരം എന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗം കൂടിയായ ബഷീര്‍ തിക്കൊടി പറഞ്ഞു. സലഫി ടൈംസിന്റെ 25-‍ാം വാര്‍ഷികം പ്രമാണിച്ച് 25 പുരസ്ക്കാരങ്ങളാണ് നല്‍കിയത്. പുരസ്ക്കാരങ്ങളുടെ എണ്ണം കൂടുതല്‍ ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിനു ലഭിച്ച സ്നേഹോപഹാരമാണ് എന്ന് ഓര്‍ക്കണം. ഇത്തരം ഒരു സംരംഭം വിജയകരമായി നടത്തി വരുന്ന ശ്രീ ജബ്ബാരിയെ പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ സമൂഹത്തില്‍ വിരളമായി കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഒരു മൂലക്കിരുന്നു ഷെഹനായി വായിച്ച “ചുക്കി ചുളിഞ്ഞ” ഉസ്താദ് ബിസ്മില്ലാഹ് ഖാനോട് അദ്ദേഹം ജബ്ബാരിയെ ഉപമിച്ചു. സാക്ഷരതാ ദൌത്യം എന്ന പരമപ്രധാന ലക്ഷ്യത്തെ ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കുവാന്‍, നേരത്തേ പുകവലി വിരുദ്ധ ദിനം, ശിശു ദിനം എന്നിങ്ങനെയുള്ള ഇത്തരം നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയ ഈ ചുക്കി ചുളിഞ്ഞ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ഉള്ളത് നമ്മുടെ പുണ്യമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

political-ahamed-kutty
പൊളിറ്റിക്കല്‍ കുട്ടി

 
1953ല്‍ യു.എ.ഇ. യില്‍ എത്തുകയും അന്നത്തെ ഭരണാധികാരികളോടൊപ്പം യു.എ.ഇ. കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത “പൊളിറ്റിക്കല്‍ കുട്ടി” എന്നറിയപ്പെടുന്ന ശ്രീ അഹമ്മദ് കുട്ടിയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ഇവിടത്തെ ഭരണാധികാരികളുടെ കളി ത്തോഴനായിരുന്ന ഒരുമനയൂര്‍ സ്വദേശിയായ പൊളിറ്റിക്കല്‍ കുട്ടി എല്ലാ വര്‍ഷത്തേയും പോലെ റമദാനില്‍ തന്റെ അറബി സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാന്‍ യു.എ.ഇ. യില്‍ എത്തിയതാണ്.
 
ദുബായ് ദെയ്‌റയിലെ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലിലെ ചടങ്ങിനോട് അനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും നടന്നു.
 International literacy day in Dubai 
 

Labels: , ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

from rafi pavaratty:
സുഹൃത്തേ,
അന്താരാഷ്ട്ര സാക്ഷരതാ ദിനതോടനുബന്ധിച്ചു നടന്ന പുരസ്ക്കാര ചടങ്ങുകളുടെ വാര്‍ത്തകളും, ഫോട്ടോസും കണ്ടു, അഭിനന്ദനങ്ങള്‍.
സസ്നേഹം,
റാഫി പാവറട്ടി

September 13, 2009 11:04 PM  

Congratulations PM... rahimanikka... shine always like this..

we are proud about you.

April 13, 2010 3:35 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്08 September 2009
9 / 9/ 09 ല്‍ 9 മണിക്ക് ദുബായില്‍ തീവണ്ടി കൂകിപ്പായും
ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘവീക്ഷണത്തിന്‍റെയും ഭരണനൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബായുടെ അടിസ്ഥാന സൗകര്യവികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാരത്തിന്‍റെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ദുബായ് മെട്രോ റെയില്‍ പദ്ധതി. വാക്കു പാലിച്ചുകൊണ്ട് പ്രഖ്യാപിച്ച പോലെ 2009 സെപ്റ്റംബര്‍ ഒന്‍പതിനു തന്നെ ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങുന്നു.

തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. റെഡ് ലൈനിലെ ബാക്കിയുള്ള 19 സ്റ്റേഷനുകള്‍ വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്.

റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍.

സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക.

എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.

2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോ‍ഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി.

അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു.

പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക.

മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം.

റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലോക സാക്ഷരതാ ദിന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും
ET-Muhammed-Basheerഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിയും, ലോക് സഭാ മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന 'ലോക സാക്ഷരതാ ദിന - ഇഫ്താര്‍ സംഗമ'ത്തില്‍, സലഫി ടൈംസ് രജത ജൂബിലി സഹൃദയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ സുറാബ്, സാദിഖ് കാവില്‍, സത്യന്‍ മാടാക്കര, ഫൈസല്‍ ബാവ (കോളമിസ്റ്റ്, e പത്രം-പച്ച), പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. വി. എ. ഷുക്കൂര്‍, കെ. ഷാജഹാന്‍, മുഹമ്മദ് വെട്ടുകാട്, ജനാര്‍ദ്ദനന്‍ പഴയങ്ങാടി തുടങ്ങിയ പുരസ്കാര ജേതാക്കള്‍ക്ക്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി 'സഹൃദയ പുരസ്ക്കാരങ്ങള്‍‍' സമ്മാനിക്കും.
 
സബാ ജോസഫ്, ഐസക്ക് ജോണ്‍ എന്നിവര്‍ സന്ദേശം നല്‍കും. പൊളിറ്റിക്കല്‍ കുട്ടി, പി.വി.വിവേകാനന്ദ്, മോനി ദുബായ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും.
 
റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
മാധ്യമ സമൂഹ്യ സാംസ്കാരിക പൊതുരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
 
ബഷീര്‍ തിക്കോടി പരിപാടികള്‍ നിയന്ത്രിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 International literacy day celebrations in Dubai - Inauguration by E T Muhammed Basheer 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 September 2009
പരിശുദ്ധ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ബാവാ തിരുമേനിയെ സന്ദര്‍ശിച്ചു
സിറിയന്‍ ഓര്‍ത്ത്ഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് സക്കാ ഒന്നാമന്‍ ബാവാ തിരുമേനിയെ മാര്‍ത്തോമ്മാ സിറിയന്‍ സഭയുടെ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്കോപ്പായും ദുബായിലെ ചില മാര്‍ത്തോമ്മാ സഭാ അംഗങ്ങളും സന്ദര്‍ശിച്ചു. പരിശുദ്ധ ബാവാ നല്‍കിയ സ്വീകരണ ചടങ്ങില്‍ അഭിവന്ദ്യ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ, ബാവ തിരുമേനിയുടെ വികാരി ജനറല്‍ സേവറിയാസ് സക്കാ, സെക്രട്ടറി മത്യാസ്, കുറിയാക്കോസ് മാര്‍ യുലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍, സ്ലീബാ കാട്ടുമങ്ങാട് കോര്‍ എപ്പിസ്കോപ്പ, ഡീക്കന്‍ ജോഷി എന്നിവര്‍ സംസാരിച്ചു.
 

Zakka


 
 
- അഭിജിത് പാറയില്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം ഇന്ന് തുടങ്ങും
'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന് (സെപ്റ്റംബര്‍ 4) തുടങ്ങുന്നു. വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്, സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ. എസ്. സി അലൈന്‍, യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി. സി. സി., റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍. എസ്. എസ്. അബുദാബി, ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്, ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീ നൈറ്റ്സ് എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.
 
കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
 
അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ, അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്, ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ് രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.
 
സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്
മല്‍സരങ്ങള്‍ ആരംഭിക്കുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാവ തോട്ടത്തിലിന് പൊതു പ്രവര്‍ത്തക പുരസ്ക്കാരം
bawa-thottathilദുബായ് : സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി നല്‍കുന്ന പൊതു പ്രവര്‍ത്തക പുരസ്ക്കാരം ബാവ തോട്ടത്തിലിന് (ഷാര്‍ജ) നല്‍കാന്‍ പ്രസിഡണ്ട് ഉബൈദ് ചേറ്റുവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
 
ഷാര്‍ജയിലുള്ള 45 സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ എം. പി. സി. സി. യുടെ സെക്രട്ടറിമാരില്‍ ഒരാളും, ഷാര്‍ജ കെ. എം. സി. സി. പാലക്കാട് ജില്ല ജന. സെക്രട്ടറിയും, ‘നിള പട്ടാമ്പി’ യുടെ പ്രവര്‍ത്തകനുമാണ് ബാവ. തൃത്താല മുടപ്പക്കാട് സ്വദേശിയായ ബാവ പട്ടാമ്പി പരതൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. സെയ്തലവി ഹാജി പിതാവും, ഐഷ മാതാവുമാണ്. നസീറയാണ് ഭാര്യ. സുഹൈല്‍, സഹല്‍ മക്കള്‍. വര്‍ഷം തോറും നല്‍കി വരുന്ന സീതി സാഹിബ് സ്മാരക പുരസ്ക്കാര ദാന ചടങ്ങ് ഒക്ടോബര്‍ 01ന് ദേര ഫ്ലോറ ഹോട്ടല്‍ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക പുരസ്ക്കാരത്തിന് ജഡ്ജിംഗ് കമ്മിറ്റി തെരഞ്ഞെടുത്തത് ഇബ്രാഹിം എളേറ്റിലിനെയാണ്.
 
- അശ്‌റഫ് കൊടുങ്ങല്ലൂര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അക്കാദമി പുരസ്ക്കാരം രാജീവ് കോടമ്പള്ളിക്കു തന്നെ
rajeev-kodampallyസംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ച നടപടി അക്കാദമി തന്നെ തിരുത്തുകയും പുരസ്ക്കാരം തനിക്കു തന്നെ ലഭിക്കും എന്ന് അക്കാദമി സെക്രട്ടറി തന്നെ അറിയിക്കുകയും ചെയ്തു എന്ന് പ്രശസ്ത പ്രവാസി ഗായകന്‍ രാജീവ് കോടമ്പള്ളി അറിയിച്ചു. റാസ് അല്‍ ഖൈമയിലെ റേഡിയോ ഏഷ്യയില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കോടമ്പള്ളി.
 
നാടക സമിതിക്ക് സംഭവിച്ച ഒരു തെറ്റാണ് അവാര്‍ഡ്‌ പ്രഖ്യാപനത്തിലെ ഈ അപാകതക്ക് വഴി ഒരുക്കിയത്. ഇത് ചൂണ്ടി കാണിച്ചു കൊണ്ട് e പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് മറ്റു പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംഗീത നാടക സമിതി മത്സര വിധികള്‍ പുനഃപ്പരിശോധി ക്കുവാന്‍ തയ്യാറാവുകയും‍, പുരസ്ക്കാരത്തിന് അര്‍ഹമായ ഗാനം പാടിയത്‌ രാജീവ്‌ കോടമ്പള്ളി ആണെന്ന് തെളിയുകയും ചെയ്തു.
 
പുരസ്ക്കാരത്തിനായി നാടക ട്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ രാജീവ് കോടമ്പള്ളിയുടെ പേര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്തരം ഒരു പിശക് പറ്റിയത്. തെറ്റ് മനസ്സിലാക്കിയ കേരള സംഗീത നാടക അക്കാദമി നാടക ട്രുപ്പിനോട് തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും അവര്‍ ഈ കാര്യം ചൂണ്ടി കാണിച്ച് ഒരു അപേക്ഷ നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് തെറ്റ് തിരുത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
 

sangeetha-nataka-academy

നാടക ട്രൂപ്പ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ്

 
പുരസ്ക്കാര ദാന ചടങ്ങ് സെപ്റ്റംബര്‍ അവസാനം അല്ലെങ്കില്‍ ഒക്ടോബറില്‍ നടക്കും. ഭരത് മുരളിയുടെ നിര്യാണത്തെ തുടന്നാണ് നേരത്തേ നടക്കാനിരുന്ന പുരസ്ക്കാര ദാനം നീട്ടി വച്ചത്.
 Sangeetha Nataka Academy award to Rajeev Kodampally 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.
അബുദാബിയിലെ കായിക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി

മാറിയ 'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം,

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന്

(സെപ്റ്റംബര്‍ 4)തുടങ്ങുന്നു.


സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രഥമ പ്രതിപക്ഷ

നേതാവുമായിരുന്ന സഖാവ് എ. കെ. ഗോപാലന്‍റെ സമരണാര്‍ത്ഥം

ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ മല്‍സരം സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പന്ത്രണ്ട് ടീമുകളാണ് രംഗത്തുണ്ടായിരുന്നെങ്കില്‍,

ഇപ്രാവശ്യം ഇരുപത് ടീമുകളാണ് എ. കെ. ജി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി

കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്.


അഞ്ചു ടീമുകള്‍ വീതമുള്ള നാലു പൂളുകള്‍ ആയിട്ടായിരിക്കും മല്‍സരം നടക്കുക.

വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്,

സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ.എസ്. സി അലൈന്‍,

യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി.സി.സി,

റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍.എസ്.എസ്. അബുദാബി,

ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്,

ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീനൈറ്റ്സ്

എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.

കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും

പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ്

കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ,

അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്,

ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ്

രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്'

ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.

സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍)

കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്

മല്‍സരങ്ങള്‍ ആരംഭിക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്02 September 2009
അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും
riyadh-islamic-centreറിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
 
റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതു പോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.
 
മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതു പോലെ പിന്‍ഗാമിയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണി നിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വ ശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.
 

riyadh-islamic-centre

riyadh-islamic-centre


 
മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാ തുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്ത യറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.
 
പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദു റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.
 
ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍. സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി.
 
കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദു സ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദു റഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
 
ഇഫ്താര്‍ പരിപാടി അബ്ദു റസാക് വളക്കൈ, ഹംസ മൂപ്പന്‍, മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദു സ്സമദ് പെരുമുഖം, അബ്ദു സ്സമദ് ഓമാനൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദു റഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍, ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
- ഉബൈദ് റഹ്‌മാനി, റിയാദ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇടക്കഴിയൂര്‍ മഹല്ല് അസ്സോസ്സിയേഷന്‍ 'ഇഫ്താര്‍ സംഗമം'
edakkazhiyoorഇടക്കഴിയൂര്‍ മഹല്ല് അസ്സോസ്സിയേഷന്‍ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'ഇഫ്താര്‍ സംഗമം' സെപ്റ്റംബര്‍ നാല് വെള്ളിയാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഇടക്കഴിയൂര്‍ മഹല്ലിലെ അര്‍ഹരായ കുടുംബങ്ങളിലേക്ക് 'റമദാന്‍ കിറ്റ്' എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : എം. കെ. ഷറഫുദ്ദീന്‍ - 050 570 52 91
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്01 September 2009
കേരളീയ സമാജം ജാലകം സാഹിത്യ പുരസ്കാരം - ‘09
ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സാഹിത്യ മാസികയായ 'ജാലകം' പ്രസിദ്ധീ കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തു ന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി സമാജം സാഹിത്യ വിഭാഗം - 'ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്കാരം - 09' എന്ന പേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks ഡോട്ട് jalakam അറ്റ് gmail ഡോട്ട് com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
 
കവറിനു മുകളില്‍ - ‘ബി. കെ. എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാ കാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
 
പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

 1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം

 2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല

 3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം

 4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരി ക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല

 5. രചയിതാവിനോ സുഹൃത്തുക്കള്‍ക്കോ വായനക്കാര്‍ക്കോ പ്രസാധകര്‍ക്കോ കഥകള്‍ നിര്‍ദ്ദേശിക്കാം

 6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാ നുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല

 7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം

 8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 30.09.2009

 9. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല

 10. ജൂറിയുടെ തീരുമാനം അന്തിമമാ യിരിക്കും

 11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല, അതിനാല്‍ കോപ്പികള്‍ സൂക്ഷിക്കുക


 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. (benyamin39812111 അറ്റ് gmail ഡോട്ട് com)
 
- എം. കെ. സിറാജുദ്ദീന്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്