|
31 July 2009
സഹൃദയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ദുബായ് : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഖലീജ് ടൈംസ് ഡപ്യൂട്ടി എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സഹൃദയ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് മാനേജറുമായ കെ. കെ. മൊയ്തീന്‍ കോയ, മുഹമ്മദലി പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും, ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ മൊയ്തീന്‍ കോയ സദസ്സുമായി പങ്കു വെച്ചു. പടിയത്തിന്റെ ഓര്‍മ്മകള്‍ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ഈ പുരസ്കാര സമര്‍പ്പണം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി യുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയമാണ്. ഇത്ര അധികം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് എതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും, നിശ്ചയ ദാര്‍ഡ്യത്തോടെ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്, പുരസ്കാര ദാനം വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഉദ്ദേശ ശുദ്ധിയില്‍ ഉള്ള തന്റെ അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ഏറെ പേര്‍ക്ക് ലഭിക്കുന്നതില്‍ ഒന്ന് മാത്രമായി പോകുന്ന പുരസ്കാരം, തങ്ങളുടെ വില കുറയാന്‍ ഇടയാക്കും എന്ന് ഭയക്കുന്നവര്‍, പക്ഷെ, ഈ പുരസ്കാര ദാനത്തിന്റെ ഉദ്ദേശ ലക്ഷ്യം, വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനത്തിനുള്ള സ്നേഹാദര പൂര്‍വമായ അംഗീകാരമാണ് എന്നത് ഓര്‍ക്കണം. ഈ സ്നേഹവും സദുദ്ദേശവും മനസ്സിലാക്കിയാണ് താന്‍ ഈ പുരസ്കാരം സന്തോഷപൂര്‍വം ഏറ്റു വാങ്ങുന്നത് എന്ന് ഗള്‍ഫിലെ മാധ്യമ രംഗത്ത് സുദീര്‍ഘമായ സാന്നിധ്യവും, മാധ്യമ രംഗത്തെ സമഗ്രമായ സംഭാവനക്കുള്ള പുരസ്കാര ജേതാവുമായ കെ. പി. കെ. വേങ്ങര ചൂണ്ടിക്കാട്ടി. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന്, കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ഇക്ബാല്‍ കുറ്റിപ്പുറം, സ്വര്‍ണം സുരേന്ദ്രന്‍, പ്രീത ജിഷി, സബാ ജോസഫ്, ജ്യോതി കുമാര്‍, എന്‍. പി. രാമചന്ദ്രന്‍ എന്നിവരാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി കൃതജ്ഞത അര്‍പ്പിച്ചു.
Labels: associations, personalities, prominent-nris
- ജെ. എസ്.
|
|
30 July 2009
ഉമ്മന്‍ ചാണ്ടി നാളെ ദോഹയില്‍
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ദോഹയിലെത്തുന്നു. കെ.സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ദോഹയിലെത്തുന്നത്.
ഫൗണ്ടേഷന്‍റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മുഹമ്മദ് ഈസക്കും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് വിവേകാനന്ദനും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
|
പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് - കമ്മിറ്റി രൂപീകരിച്ചു
ബഹ്റിനില്‍ നടക്കുന്ന പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് പരിപാടിയുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു. ബഹ്റിന്‍ ഏഷ്യാനെറ്റ് ഫ്രാഞ്ചസിയുടെ എം.ഡി ഇ.വി രാജീവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വിജയന്‍ കണ്‍വീനറായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, ഹമീദ് എന്നിവരെ ജോയിന്‍റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഓഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴിന് ബഹ്റിന്‍ ഇന്‍റര്‍നാഷണല്‍ എക്സ് ചേഞ്ചിലാണ് പരിപാടി നടക്കുക. പൊന്നോണം വിത്ത് സ്റ്റാര്‍ സിംഗേഴ്സിന്‍റെ ടിക്കറ്റ് ലഭിക്കാന്‍ 3665 4828, 3961 5124 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ഇ.വി രാജീവന്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
|
അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബര്‍ മുതല്‍
അബുദാബിയില്‍ ഒക്ടോബര്‍ മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കിയേക്കും. ആദ്യഘട്ടത്തില്‍ ഹംദാന്‍ സ്ട്രീറ്റ്, സായിദ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരിക്കും പെയ്ഡ് പാര്‍ക്കിംഗ് നടപ്പിലാക്കുക. സ്ഥലങ്ങള്‍ക്ക് അനുസരിച്ച് മണിക്കൂറിന് രണ്ട് ദിര്‍ഹമോ മൂന്ന് ദിര്‍ഹമോ ആയിരിക്കും ചാര്‍ജ്. അബുദാബിയില്‍ താമസിക്കുന്നവരുടെ ആദ്യ കാറിന് 800 ദിര്‍ഹമായിരിക്കും ഒരു വര്‍ഷത്തേക്കുള്ള പാര്‍ക്കിംഗ് ചാര്‍ജ്. രണ്ടാമത്തെ കാറിന് വര്‍ഷത്തില്‍ 1200 ദിര്‍ഹം പാര്‍ക്കിംഗ് ചാര്‍ജായി നല്‍കേണ്ടി വരും.
- സ്വന്തം ലേഖകന്‍
|
|
വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും
ആലപ്പുഴയില്‍ നടക്കുന്ന നെഹ്രുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും. ജൂലി ലൂയിസിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്ന് തുഴയെറിയുക.
തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് നെഹ്രു ട്രോഫി വള്ളംകളിയില്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘം പങ്കെടുക്കുന്നത്. മൗണ്ടന്‍ ഹൈ സ്ഥാപക ജൂലി ലൂയിസിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ വനിതകളാണ് ഇത്തവണ പുന്നമടക്കായലില്‍ തുഴ എറിയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യു.എ.ഇയില്‍ താമസിക്കുന്ന വനിതകളാണ് ഈ സംഘത്തിലുള്ളത്. സിറിയയില്‍ നിന്നുള്ള സാന്ദ്രല്ല അല്‍ ദ്രൗബി, ബ്രിട്ടീഷ് വംശജരായ ലിന്‍സെ ഗെഡ്മാന്‍, ജൂലിയ ഗെഡ്മാന്‍, അഹ് ലാം അലി, നമീബിയയില്‍ നിന്നുള്ള ഹെല്‍ഗ മേയര്‍, സൗത്ത് ആഫ്രിക്കന്‍ സ്വദേശിനികളായ ബെറീല്‍ കെയ്ത്ത്, മറീന ക്രോണെ, ഓസ്ട്രേലിയന്‍ വംശജയായ മാരീ ലൂയിസ് എന്നിവരാണ് സംഘത്തിലുള്ളത്. മലയാളിയായ ഷെറീന്‍ സൈഫുദ്ദീനും വള്ളംകളിയില്‍ പങ്കെടുക്കും. ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ തുഴയെറിയുക. തങ്ങള്‍ തികഞ്ഞ ആവേശത്തിലാണെന്നും ഇത്തവണ കീരീടം നേടുമെന്നും ജൂലി ലൂയിസ് പറഞ്ഞു. ജയശ്രീ ട്രാവല്‍സിന്‍റെ നേതൃത്വത്തിലാണ് ഈ പത്തംഗ സംഘം നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. വരും വര്‍ഷങ്ങളിലും യു.എ.ഇയില്‍ നിന്നുള്ള സംഘത്തെ ഈ വള്ളംകളി മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജയശ്രീ ട്രാവല്‍സ് എം.ഡി കെ.എസ് വിക്രമന്‍ വ്യക്തമാക്കി. യു.എ.ഇയില്‍ നിന്നുള്ള സംഘത്തിന് ആശംസകള്‍ അര്‍പ്പിക്കാനായി ഇന്ത്യന്‍ കോണ്‍സുല്‍ വേണു രാജാമണിയും എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്ന് വേണു രാജാമണി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലി അമറിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുത്ത സംഘം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഹാട്രിക് വിജയം നേടാനാവാത്തതിന്‍റെ ദുഖത്തിലാണ് അന്ന് സംഘം തിരിച്ചെത്തിയത്. കഠിനമായ പരിശീലനം നടത്തുന്ന സംഘം ഇത്തവണ എന്തായാലും കിരീടം നേടുമെന്ന ദൃഢ നിശ്ചയത്തിലാണ്.
- സ്വന്തം ലേഖകന്‍
|
|
റമദാനിലെ പണപ്പിരിവ്; നടപടി ശക്തമാക്കുന്നു
റമസാനില്‍ യു.എ.ഇയില്‍ വന്ന് പണപ്പിരിവ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വീടുകളും കടകളും കയറിയിറങ്ങി പണവും മറ്റു സഹായങ്ങളും ആവശ്യപ്പെടുന്നവര്‍ റമസാനില്‍ ധാരാളം എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
റമസാനില്‍ യുഎഇയില്‍ വന്ന് പണപ്പിരിവ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് അബുദാബി പോലീസ് അധികൃതരാണ് അറിയിച്ചത്.
- സ്വന്തം ലേഖകന്‍
|
|
29 July 2009
സഹൃദയ പുരസ്കാര ദാനം വ്യാഴാഴ്ച
ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളാണ് (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തുന്നത്. കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ് എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. Labels: associations, gulf, prominent-nris
- ജെ. എസ്.
|
|
28 July 2009
ബാവിക്കര ജമാഅത്ത് പ്രതിനിധികള്‍ക്ക് ദുബായില്‍ സ്വീകരണം
ദുബായ് : കാസര്‍കോട് മുളിയാര്‍ പഞ്ചായതിലെ എറ്റവും പുരാതനമായ ബാവിക്കര മുസ്ലിം ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണ ധന ശേഖരണാര്ത്ഥം ദുബായില്‍ എത്തിയ ബാവിക്കര മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ബി. എ. റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ബി. മുഹമ്മദ് കുഞ്ഞി എന്നിവര്ക്ക് ദുബായ് വിമാന താവളത്തില്‍ വെച്ച് ബാവിക്കര യു. എ. ഇ. ജമാ അത്ത് കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.ഡോ. യെനപ്പോയ മുഹമ്മദ് കുഞ്ഞി, ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ബാവിക്കര യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് ബി. അബ്ദുല്‍ ഖാദര്‍ ഹാജി, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി റാസല്‍ ഖൈമ, ജോ. സെക്രട്ടറി ബി. മുഹമ്മദ് ഉനൈസ്, നാസിറുദ്ദീന്‍, ടി. എ. ഹംസ ബോവിക്കാനം, ഹംസ വളപ്പില്‍, റഫീക്ക് എ. കെ., ആബിദ് വളപ്പില്‍, സിദ്ദീഖ് വളപ്പില്‍, മൊയിതീന്‍ കുഞ്ഞി ബി. എന്നിവര്‍ വിമാന താവളത്തില്‍ വെച്ച് നേതാക്കളെ ബൊക്ക നല്‍കി സ്വീകരിച്ചു. - ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി Labels: associations
- ജെ. എസ്.
|
|
അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ബഹുമുഖ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ബഹുമുഖ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന വോട്ടവകാശം അടക്കമുള്ളവയില്‍ സമാന മനസ്ക്കരായ പ്രസ്ഥാനങ്ങളേയും സംഘടനകളേയും ഏകോപിപ്പിച്ച് ആവശ്യമായ പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും വരും നാളുകളില്‍ മുസ്ലീ ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്താക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി നാഷല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര, എം.എം അബ്ദുല്ല, ഇബ്രാഹിം എളേറ്റില്‍, റഈസ് തലശേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
|
സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടി ഓഗസ്റ്റ് ഏഴിന് ബഹറൈനില്‍
പൊന്നോണം സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടി ഓഗസ്റ്റ് ഏഴിന് ബഹറൈനില്‍ നടക്കും ഏഷ്യാനെറ്റിന്‍റെ ബഹറൈന്‍ ഫ്രാഞ്ചൈസിയായ ചാനല്‍ വേവ് അഡ്വര്‍ടൈസ്മെന്‍റും ചോയ്സ് അഡ്വൈര്‍ടൈസ്മെന്‍റും മെഡി ടെകും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ പ്രശസ്തരായ ഗായകരും രമേഷ് പിഷാരടി, ധര്‍മ്മജന്‍ എന്നീ ഹാസ്യ കലാകാരന്‍മാരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹറൈന്‍ എക്സിബിഷന്‍ സെന്‍ററില്‍ വൈകിട്ട് ഏഴുമണിക്ക് പരിപാടി ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36654828 എന്ന നമ്പരില്‍ വിളിക്കുക.
- സ്വന്തം ലേഖകന്‍
|
|
സൈബര്‍ സ്പേസിലെ സൗഹൃദക്കുട്ടങ്ങള്‍, ആശയും ആശങ്കയും
സൈബര്‍ സ്പേസിലെ സൗഹൃദക്കുട്ടങ്ങള്‍, ആശയും ആശങ്കയും എന്ന വിഷയത്തില്‍ റിയാദില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമം കമ്പ്യൂട്ടര്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാക്‍.
ആഗോള വ്യാപകമായി വിവരസാങ്കേതിക വിദ്യ ഒരു സമാന്തര സാമ്രാജ്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും സൈബര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അതിന്‍റെ അധീശത്വം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാക്കുകയാണന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഗള്‍ഫ് മാധ്യമം റിയാദ് ലേഖകന്‍ നജീം കൊച്ചുകലുങ്ക്, ഡോ. അനസ് അബ്ദുള്‍ മജീദ് , ഇ.വി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
|
മലയാളിക്ക് പ്രഥമ യു.എ.ഇ. എഞ്ചിനീയറിങ് ബിരുദം
യു. എ. ഇ. യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശനൂഫ് മുഹമ്മദിന് തൃശൂര്‍ ജില്ലാ എസ് വൈ എസ് കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ നിവാസിയായ ശനൂഫ് മാതാപിതാ ക്കള്‍ക്കൊപ്പം അബുദാബിയിലാണ് താമസം.- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
|
ആദര്‍ശ സംഗമം
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അബുദാബി തൃശൂര്‍ ജില്ലാ എസ്. വൈ. എസ്. ഉം. കേച്ചേരി മമ്പഉല്‍ ഹുദാ അക്കാദമി കമ്മിറ്റിയും സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ കുഞ്ഞി മുഹമ്മദ് സഖാഫി തൊഴിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
![]() - ബഷീര്‍ വെള്ളറക്കാട് Labels: abudhabi
- ജെ. എസ്.
|
|
പ്രത്യേക പ്രാര്‍ത്ഥന നടത്തി
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി. പി, എം. അബ്ദുല്‍ അസീസ് മാസ്റ്ററുടെ നിര്യാണത്തില്‍ എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സെന്ററിന്റെ കീഴില്‍ 24 ജൂലൈ 2009 വെള്ളിയാഴ്ച 2 മണിക്ക് നടന്ന ഖുര്‍ ആന്‍ ക്ലാസില്‍ വെച്ച് അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
യോഗത്തില്‍ ശാഫി ദാരിമി അദ്ധ്യക്ഷം വഹിച്ചു അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, സൈതാലവി ഫൈസി പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പത്തപ്പിരിയം, നൌഷാദ് അന്‍വരി മോളൂര്‍ എന്നിവര്‍ സംസാരിച്ചു. - നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
|
ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം
റിയാദ് : ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരേയും സഹായിക്കുന്നതിനു വേണ്ടി എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്ലാമിക് സെന്റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സമദ് എന്നിവര്‍ സംസ്ഥാന പ്രിസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ബഷീര്‍ പനങ്ങാങ്ങര, ജി. എം. സലാഹുദ്ദീന്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ. എന്‍. എസ്. മൌലവി എന്നിവര്‍ സംബന്ധിച്ചു.- നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
|
നിര്‍ധനര്‍ക്ക് വീട് നല്‍കുന്നു
റിയാദ് : മലപ്പുറം ജില്ലാ സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്തോളം നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഒന്നാം ഘട്ടം മൂന്ന് വീടുകള്‍ക്കുള്ള ആളുകളെ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
![]() - നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
|
27 July 2009
ഗ്രീഷ്‌മം കാവ്യോത്സവം
ബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.ആദ്യ ദിവസമായ ജൂലൈ 29ന് എഴുത്തച്‌ഛന്‍, കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, ടി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍, വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. ജൂലൈ 30ന് വ്യാഴാഴ്ചത്തെ പരിപാടികള്‍ എഫ്. എം. റേഡിയോ ഡയറക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്), മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാഠി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കും. സമാപന ദിവസമായ 31 ജൂലൈ വെള്ളിയാഴ്ച ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശ്ശേരി, ജോമി മാത്യു, എം. കെ. നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി 39812111 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
|
|
മാര്‍ത്തോമ്മാ സെന്റര്‍ പ്രവര്‍ത്തന ഉദ്‍ഘാടനം
ദുബായ് : മാര്‍ത്തോമ്മാ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ പ്രവര്‍ത്തന ഉദ്‍ഘാടനം ഖലീജ് ടൈംസ് ഡപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് പട്ടാണി പറമ്പില്‍ നിര്‍വഹിച്ചു. സെന്റര്‍ പ്രസിഡണ്ട് റവ. ജേക്കബ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. സ്റ്റുഡന്‍സ് ചാപ്ലയിന്‍ റവ. സഖറിയ അലക്സാണ്ടര്‍ സന്ദേശം നല്‍കി. റവ. കെ. സി. വര്‍ഗ്ഗീസ്, ജോജി എബ്രഹാം, പി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.- അഭിജിത് പാറയില്‍ Labels: associations
- ജെ. എസ്.
|
|
തെരഞ്ഞെടുപ്പിന് വിദേശ പണം ഒഴുകിയെന്ന വാര്‍ത്ത അന്വേഷിക്കണം - പി. സി. എഫ്.
ദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് കൊണ്ട് പ്രവാസികള്‍ക്കുള്ള മുറിവ് ഉണക്കാനുള്ള സാന്ത്വന വാക്കുകളും ആയിട്ടാണ് രമേഷ് ചെന്നിത്തല ഇപ്പോള്‍ ദുബായില്‍ എത്തിയത് എന്നും ഇതില്‍ പ്രവാസികള്‍ വഞ്ചിതര്‍ ആകരുത് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പോലുള്ള സാന്ത്വന വാക്കുകള്‍ ഇതിനു മുന്‍പും ഇവിടെ വന്ന് പോയ പല കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയതാണ് എന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്രഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു. - മുഹമ്മദ് ബള്ളൂര്‍ Labels: associations, political-leaders-kerala
- ജെ. എസ്.
|
|
ആര്‍.എം. മൊയ്തുട്ടി ഹാജിക്ക് യാത്രയയപ്പ് നല്‍കി
ദുബായ് : 1975ല്‍ ദുബായിലെത്തി 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമായി നാട്ടില്‍ പോകുന്ന കേച്ചേരി വെട്ടുകാട് സ്വദേശി ആര്‍. എം. മൊയ്തുട്ടി ഹാജിക്ക് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ നല്‍കി. ![]() ആര്‍.എം. മൊയ്തുട്ടി ഹാജിക്ക് കെ.എം.സി.സി. തൃശ്ശൂര്‍ ജില്ല കമ്മിറ്റി ഉപഹാരം ഉബൈദ് ചേറ്റുവ നല്‍കുന്നു ആക്ടിങ് പ്രസിഡണ്ട് ആര്‍. വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, പി. എസ്. ഖമറുദ്ദീന്‍, എന്‍. കെ. ജലീല്‍, അലി കേച്ചേരി, ടി. എസ്. നൌഷാദ്, വി. കെ. അലവി, അലി അകലാട്, കെ. എസ്. ഷാനവാസ്, വാജിദ് റഹ്മാനി, അലി കാക്കശ്ശേരി, ഹസന്‍ പുതുക്കുളം, ബഷീര്‍ മാമ്പ്ര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അശ്രഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ടി. കെ. അലി നന്ദിയും പറഞ്ഞു. ദുബായ് കുന്ദംകുളം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ടായിരുന്നു മൊയ്തുട്ടി ഹാജി. ഭാര്യ ഹഫ്സത്ത്, മക്കള്‍: ഷെബീന (ദുബായ്), ഷെഫീര്‍ (അബുദാബി), ഷിബു (നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) - അശ്രഫ് കൊടുങ്ങല്ലൂര്‍ Labels: associations
- ജെ. എസ്.
|
|
തിരിച്ചറിയല്‍ കാര്‍ഡ് - ആരോപണം വാസ്തവ വിരുദ്ധം
ദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന് സാധാരണക്കാരായ മലയാളികളില്‍ നിന്ന് വന്‍ തുക പിരിച്ച് സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവാസി കുടുംബങ്ങളുടെ വോട്ട് തട്ടുന്നതിന് വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ് ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.നോര്‍ക്ക വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ച്, നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സീല്‍ വെച്ച്, ഇരുന്നൂറ് രൂപ സഹിതം നോര്‍ക്ക ഓഫീസിലേക്ക് അയച്ചതിന്റെ ഫലമായി തനിക്കും തനിക്ക് അറിയാവുന്ന മറ്റ് പലര്‍ക്കും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ് മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഡ് അയച്ചു തരികയുണ്ടായി. പ്രതിപക്ഷത്ത് ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ചിലര്‍ ഈ സര്‍ക്കാരിനേയും നോര്‍ക്ക വകുപ്പിനേയും കണ്ണ് ചിമ്മി ഇരുട്ടാക്കുന്ന നയം ഒട്ടും ശരി അല്ല. ധാര്‍മിക ബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തരത്തിലുള്ള പ്രസ്താവന ഭൂഷണമല്ല. പ്രവാസികളില്‍ നിന്ന് 300 രൂപ വീതം വസൂലാക്കി എന്നത് ശരി അല്ലെന്നും ഒരാളില്‍ നിന്ന് കാര്‍ഡ് നിര്‍മിക്കാനുള്ള ഫീസായ 200 ഇന്ത്യന്‍ രൂപ മാത്രമാണ് ചാര്‍ജ് വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിന്റെ കൂടെ നോര്‍ക്ക അയച്ചു തരുന്ന കത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗുണവും, ഒരു വര്‍ഷത്തേക്ക് ഉള്ള ഇന്‍ഷൂറന്‍സിന്റെ കാര്യവും വിശദമായി പറയുന്നുണ്ടെന്നും ആലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. - ആലൂര്‍ ടി. എ. മഹമൂദ് ഹാജി, സെക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്
- ജെ. എസ്.
|
|
26 July 2009
അബുദാബിയില്‍ മയക്കു മരുന്ന്‍ പിടിച്ചെടുത്തു
സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് വിതരണത്തിനു ശ്രമിച്ച 22.5 കിലോഗ്രാം മയക്കു മരുന്ന് അബുദാബി പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അല്‍ ശഹാമ പ്രദേശത്ത് നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. 32 വയസുകാരനായ ഒരാള്‍ മയക്കു മരുന്നുമായി അബുദാബിയിലേക്ക് കടന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആസൂത്രിതമായി വലയൊരുക്കു കയായിരുന്നു. ടാക്സി കണ്‍ട്രോളറായ പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്‍ സീറ്റില്‍ നിന്നാണ് ഹഷീഷ് അടങ്ങിയ സൂട്ട് കേയ്സ് കണ്ടെടുത്തത്. 11 പാക്കറ്റുകളിലാക്കി പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയില്‍ ആയിരുന്നു മയക്കു മരുന്ന്.
Labels: crime
- സ്വന്തം ലേഖകന്‍
|
|
അലൈനില്‍ തീപിടുത്തം
അലൈനിലെ ഹീലി സനയ്യയില്‍ ലേബര്‍ ക്യാമ്പിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അത്യാഹിതം. തൊഴിലാളികള്‍ താമസിച്ചിരുന്ന എട്ട് കാരവനുകള്‍ കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തം ഉണ്ടായ ഉടനെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എട്ട് കാരവനുകള്‍ക്ക് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.Labels: accident
- സ്വന്തം ലേഖകന്‍
|
|
റമസാനില്‍ അജ്മാനില്‍ ഭക്ഷണം ലഭിക്കും
റമസാനില്‍ ഭക്ഷ്യവിഭവങ്ങള്‍ താമസ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതിന് അജ്മാന്‍ നഗരസഭ കഫറ്റീരിയകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും അനുമതി നല്‍കുന്നു. പകല്‍സമയത്ത് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ പ്രയാസപ്പെടുന്ന അമുസ്ലീംങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണ് അനുമതി നല്‍കുന്നത്. ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു സൗകര്യം അനുവദിക്കുന്നത്. അമുസ്ലീംങ്ങളുടെ സൗകര്യത്തിനാണ് അനുമതി നല്‍കുന്നതെന്നും ഒരു സ്ഥാപനവും റമസാനില്‍ പകല്‍സമയങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
|
21 July 2009
ജുനൈദ് നടുവത്തുവളപ്പിലിന് ദുബായില്‍ യാത്രയയപ്പ് നല്‍കി.
40 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന തലശേരി സ്വദേശി ജുനൈദ് നടുവത്തുവളപ്പിലിന് ദുബായില്‍ യാത്രയയപ്പ് നല്‍കി. ദേരദുബായിലെ ഫ്ലോറ പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സഹപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം.ഡി എന്‍.പി ഫാക്കി ജുനൈദിന് ഉപഹാരം സമര്‍പ്പിച്ചു.
- സ്വന്തം ലേഖകന്‍
|
|
ടെക്സാസ് ഗ്ലോബല്‍ മീറ്റ് ഈ മാസം 25 ന്
യു.എ.ഇയിലെ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 25 ന് തിരുവനന്തപുരം റസിഡന്‍സി ഹോട്ടലിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ വിജയകുമാര്‍, പി.കെ ശ്രീമതി, പാര്‍ലമെന്‍റ് അംഗങ്ങളായ സമ്പത്ത്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടെക്സാസ് പ്രസിഡന്‍റ് ആര്‍.നൗഷാദ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരായ യുവതീയുവാക്കളുടെ സമൂഹ വിവാഹം നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടോം ദാസന്‍, നോര്‍ബര്‍ട്ട് ലോപസ്, പ്രസാദ് എന്നിവരും പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
|
സൗദിയില്‍ 26 മലയാളികള്‍ പീഡനം അനുഭവിക്കുന്നു
ട്രാവല്‍ ഏജന്‍റിന്‍റെ വഞ്ചനയില്‍ പെട്ട് സൗദിയില്‍ 26 മലയാളികള്‍ പീഡനം അനുഭവിക്കുന്നു. സൗദിയിലെ അല്‍ ഖസീമില്‍ ക്ലീനിംഗ് ജോലിക്കെത്തിയ ഇവരെ ഭാരിച്ച ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. താമസവും ഭക്ഷണവുമില്ലാതെ ഇവരില്‍ പലരും മക്കയില്‍ ദുരിതമനുഭവിക്കുകയാണ് ഇപ്പോള്‍.
- സ്വന്തം ലേഖകന്‍
|
|
20 July 2009
രിസാല സാഹിത്യോത്സവ്
ദുബായ് : പ്രവാസ ലോകത്ത് സര്‍ഗാത്മക വൈഭവങ്ങള്‍ക്ക് അരങ്ങുകള്‍ സൃഷ്ടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ സാഹിത്യോത്സവ് ജൂലായ് 31ന് ഖിസൈസ് ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മല്‍സരാര്‍ത്ഥികളാണു പങ്കെടുക്കുക.
അഞ്ച് വേദികളിലായി മുന്നൂറില്‍ പരം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഉബൈദുള്ള സഖാഫി വയനാട് (ചെയര്‍മാന്‍) സൈതലവി ഊരകം, അഷ്‌റഫ് കാങ്കോല്‍ (വൈസ് ചെയര്‍മാന്‍) മുഹമ്മദലി കോഴിക്കോട് (ജനറല്‍ കണ്‍വീനര്‍) സലീം ആര്‍. ഇ. സി., നൗശാദ് കൈപമംഗലം (ജോ. കണ്‍) റഫീഖ് ധര്‍മ്മടം (ഖജാന്‍ജി) ഹുസൈന്‍ കൊല്ലം (ഫുഡ് & അക്കമഡേഷന്‍) അഷ് റഫ് മാട്ടൂല്‍ (വളണ്ടിയര്‍) ജാഫര്‍ സ്വാദിഖ് (ലൈറ്റ് & സൗണ്ട്) അബ്ദുല്‍ ജബ്ബാര്‍ തലശ്ശേരി (സ്റ്റേജ്) ഹംസ സഖാഫി സീഫോര്‍ത്ത് (പബ്ലിസിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ്ഖൂബ് പെയിലിപ്പുറം, ശമീം തിരൂര്‍, നാസര്‍ തൂണേരി, ശിഹാബ് തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
|
|
പി.എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ്
ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി. എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡ്. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കേരളം, ലക്ഷ ദ്വീപ്, ഗള്‍ഫ് സ്കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍, കേരളത്തില്‍ നിന്നു ടി. എച്ച്. എസ്. എസ്. എല്‍. സി., എച്ച്. എസ്. ഇ., ടി. എച്ച്. എസ്. ഇ., വി. എച്ച്. എസ്. ഇ. എന്നീ പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കു വാങ്ങിയവര്‍, സി. ബി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ 1 ഗ്രേഡും ഐ. സി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു വിജയിച്ചവര്‍ക്കും കേരളത്തിലെ എല്ലാ സര്‍വകലാ ശാലകളില്‍ നിന്നു ഡിഗ്രി പരീക്ഷകളില്‍ ഓരോ വിഷയങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും.കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ താമസിച്ചു പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡോടെ എസ്. എസ്. എല്‍. സി. പാസായ വര്‍ക്കും അവാര്‍ഡുണ്ട്. ഐ. എ. എസ്., ഐ. സി. എസ്., സി. എ., ഐ. സി. ഡബ്ല്യു. എ. ഐ., എ. സി. എസ്. തുടങ്ങിയ പരീക്ഷകളില്‍ വിജയിക്കാന്‍ മിടുക്കുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം എത്തിക്കും. കുറഞ്ഞത് രണ്ടാം ക്ലാസ് ഡിഗ്രി യോഗ്യതയുള്ള മുസ്ലിം, മറ്റു പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കെല്ലാം അവാര്‍ഡിന് അപേക്ഷിക്കാം. ഇതിനു പുറമെ പ്രഫഷനല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വറ്റ്, നഴ്സിങ് (ഡിപ്ലോമ ഉള്‍പ്പെടെ) കോഴ്സുകള്‍ക്കു പ്രവേശനം ലഭിച്ചവരും ചേരാന്‍ ഉദ്ദേശിക്കുന്ന വരുമായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സഹായം നല്‍കാനുള്ള പദ്ധതി ഈ വര്‍ഷം ആരംഭിച്ചു. 60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജാതി, സമുദായം എന്നിവ തെളിയിക്കുന്ന രേഖയും ഓര്‍ഫനേജിലെ കുട്ടികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31 നകം പി. എം. ഫൌണ്േടഷന്‍, നമ്പര്‍ 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ്, ഫസ്റ്റ് ഫ്ളോര്‍, വാര്യം റോഡ്, കൊച്ചി 16 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. Labels: education
- ജെ. എസ്.
|
|
സ്വലാത്തു ന്നാരിയ മൂന്നാം വാര്‍ഷിക സംഗമം
മുസ്വഫ എസ്. വൈ. എസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയില്‍ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വാര്‍ഷിക സംഗമം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നെത്തിയ വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞ സ ദസ്സോടെ സമാപിച്ചു. മ അ ദിന്‍ ചെയര്‍ മാന്‍ സയ്യിദ് ഇബ് റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ബോധനവും ദു ആ മജ്ലിസിനു നേതൃത്വവും നല്‍കി. സ്വലാത്ത് വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫില്‍ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാള്‍ അണിയിച്ച് കൊണ്ട് ഖലീല്‍ തങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. യു. എ. ഇ. അല്‍ ഐന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങില്‍ ഉന്നത് വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ് മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫര്‍സീന്‍ മുഹമ്മദ്, റാഷിദ അബ്ദു റഹ്മാന്‍ എന്നിവര്‍ക്കും മുസ്വഫ എസ്. വൈ. എസ്. ഉപഹാരം ഖലീല്‍ തങ്ങള്‍ നല്‍കി.ഖലീല്‍ തങ്ങളുടെ അഭിമുഖങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. മുസ്വഫ എസ്. വൈ. എസ്. ഉം റ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സ അ ദിയുടെ നേതൃത്വത്തില്‍ മദീനയിലും , കാസര്‍ കോഡ് മുഹിമ്മാത്ത്, മ അ ദിന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വലാത്ത് മജ്ലിസുകള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സംഗമത്തിന് യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അസര്‍ നിസ്കാരത്തോടെ തന്നെ എത്തി ച്ചേര്‍ന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സ് ആദ്യമ വസാനം പരിപാടികളില്‍ പങ്ക് കൊണ്ട് ആത്മ നിര്‍വൃതി യോടെയാണ് തിരിച്ച് പോയത്. മസ്ജിദ് ഇമാം കൂടിയായ മുസ്വഫ എസ്. വൈ. എസ്. വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാംങ്കോട് അദ്ധ്യക്ഷത വഹിച്ചു. അബ് ദുല്‍ ഹമീദ് സ അ ദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീന്‍ നന്ദിയും രേഖപ്പെടുത്തി. പ്രമുഖ പണ്ഡിതന്മാരും സാ ദാത്തിങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
|
പുസ്തകങ്ങളുടെ പ്രദര്‍ശനം ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
ജിദ്ദയിലെ മലയാളികളായ എഴുത്തുകാര്‍ രചിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനം ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍രെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മുസാഫിര്‍ , അബു ഇരിങ്ങാട്ടിരി, ഉസ്മാന്‍ ഇരുമ്പുഴി, ഹക്കിം ചോലയില്‍, സിതാര, മുസ്തഫ കീത്തടത്ത്, ജോര്‍ജ്ജ് വില്‍സണ്‍, റീജ സന്തോഷ്ഖാന്‍, തുടങ്ങിയവരുടെ കൃതികളാണ് പ്രധാനമായും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.
- സ്വന്തം ലേഖകന്‍
|
|
കമലയുടെ മതം
ഇസ്ലാം മതത്തിന് എതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് കമലാ സുരയ്യയുടെ മരണാനന്തരമുള്ള വിവാദങ്ങളെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘കമലയുടെ മത’ എന്ന പേരിലായിരുന്നു സെമിനാര്‍. ഐ. ഡി. സി. നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാമ്പയിനോട് അനുബന്ധിച്ചുള്ള ലഘു ലേഖ ഇസ്മായീല്‍ നീരാടിന് നല്‍കി ക്കൊണ്ട് ഡോ. കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കാസിം ഇരിക്കൂര്‍, കെ. എ. കെ. ഫൈസി, ഹക്കീം ചോലയില്‍, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Labels: literature
- സ്വന്തം ലേഖകന്‍
|
|
സലാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം
യൂത്ത് അസോസിയേഷന്‍ ഓഫ് സലാല വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിന് ഫ്രീഡം കളേഴ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 31 ന് വെള്ളിയാഴ്ച രാവിലെ പത്തര മുല്‍ ഐ.എം.ഐ ഹാളിലാണ് പരിപാടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 957 24411 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
|
ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം
ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള റിയാദിലെ രണ്ടാമത്തെ കമ്യൂണിറ്റി സ്കൂളായ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം. മൂന്ന് പാനലുകളിലായി 17 പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഴ് പേര്‍ ഉയര്‍ന്ന വോട്ട് നേടി ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അനസാണ് ഏറ്റവും ഉയര്‍ന്ന വോട്ടിന് വിജയിച്ച സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ഡോക്ടറായ ഇദ്ദേഹം കൊട്ടാരക്കര സ്വദേശിയാണ്. പാനലിലെ മറ്റൊരു മലയാളി എറണാകുളം വരാപ്പുഴ സ്വദേശി ബാലചന്ദ്രന്‍ നായരാണ്.
- സ്വന്തം ലേഖകന്‍
|
|
യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍
വ്യാജ രേഖകള്‍ ചമച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയിലായി. 39 ദിവസത്തിനുള്ളില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഭീമമായ തുക തട്ടാനുള്ള ശ്രമം നടന്നതെന്ന് അബുദാബി ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മക്തൂം അല്‍ ഷരീഫി പറഞ്ഞു. ആദ്യ ശ്രമത്തില്‍ യു.എ.ഇയിലെ ഒരു ബാങ്ക് മാനേജര്‍ അടക്കം മൂന്ന് പേര്‍ 52.7 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തിലെ ഒരു നേതാവിന്‍റേതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന പോലീസിനെ വിവരം അറിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു വിനോദ സഞ്ചാരിയും യു.എ.ഇയില്‍ താമസിക്കുന്ന ഒരു നിക്ഷേപകനും കൂടിയാണ് രണ്ടാമതായി തട്ടിപ്പിനെത്തിയത്. 101.2 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തെ അതേ കുടുംബത്തിന്‍റെ മുത്തച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് ഇവര്‍ എത്തിയത്.
- സ്വന്തം ലേഖകന്‍
|
|
17 July 2009
മാധവി കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍
ദുബായ് : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവി കുട്ടിയുടെ മുഴുവന്‍ കൃതികളും, കഥകള്‍, നോവലുകള്‍, നോവെല്ലകള്‍, ആത്മ കഥ, സ്മരണകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാ കുറിപ്പുകള്‍ തുടങ്ങി മുഴുവന്‍ രചനകളുടേയും പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് കരാമയിലെ ഡി. സി. ബുക്സില്‍ തുടരുന്നു. ഇതിനുള്ള സുവര്‍ണ്ണ അവസരം ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ലഭ്യമാവുകയുള്ളൂ. രണ്ട് വാല്യത്തിലായി 2700 പേജുകളിലായാണ് പുസ്തകം പുറത്തിറങ്ങുന്നത്. 200 ദിര്‍ഹംസ് മുഖ വിലയുള്ള പുസ്തകം 128 ദിര്‍ഹംസിന് യു. എ. ഇ. യിലും 89 ദിര്‍ഹംസിന് കേരളത്തിലും ലഭ്യമാകും. ഭാഷക്കും സാഹിത്യത്തിനും എന്നേക്കുമായി ഒരു ഈടുവെപ്പ് ആയിരിക്കും ഇതെന്ന് ഡി. സി. ബുക്സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3979467 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഡി. സി. യുടെ ഈമെയില്‍ വിലാസം : dccurrentbooks at gmail dot comLabels: literature
- ജെ. എസ്.
|
|
ചങ്ങാത്തം ചങ്ങരംകുളം മെംബേര്‍സ് മീറ്റ്
അബുദാബി : അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ചങ്ങാത്തത്തിന്റെ മെമ്പേര്‍സ് മീറ്റും കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തു.ചങ്ങാത്തത്തിന്റെ ഉല്‍ഘാടന സമ്മേളനത്തിന്റെ ഡി.വിഡി. പ്രകാശനം രാമകൃഷ്ണന്‍ പന്താവൂരിനു നല്‍കി കൊണ്ട് പി. ബാവ ഹാജി നിര്‍വഹിച്ചു. തുടര്‍ന്ന് മാറുന്ന ലോകവും പ്രവാസികളും എന്ന വിഷയത്തില്‍ കെ. കെ. മൊയ്തീന്‍ കോയ ക്ലാസ്സെടുത്തു. സ്നേഹ ബന്ധങ്ങളുടെ പ്രസക്തി നഷ്ടമാകുന്ന വര്‍ത്തമാന കാലത്തില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍ത്തുവാനും ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ടെന്നും മാറുന്ന കാലത്തില്‍ സത്യങ്ങളെ തിരിച്ചറിയുന്ന തലമുറയാണ് വര്‍ത്തമാന കാലത്തിന് ആവശ്യമെന്നും മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. ചങ്ങാത്തത്തിന്റെ മുഖ്യ രക്ഷാധികാരികളായ മാധവന്‍ മൂകുതല, റഷീദ് മാസ്സര്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നൌഷാദ് യൂസഫ് സ്വാഗതവും ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു. Labels: associations
- ജെ. എസ്.
|
|
16 July 2009
സ്വലാത്തുന്നാരിയ മജ്ലിസ് മൂന്നാം വാര്‍ഷിക സംഗമം മുസ്വഫയില്‍
മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വര്‍ഷിക മഹാ സംഗമം 17-07-2009 വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷം മുസ്വഫ സനാഇയ്യ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നു. മ അ ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ് റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും. മുസ്വഫ എസ്. വൈ. എസ്. റജബില്‍ സംഘടിപ്പിച്ച ഉംറ സിയാറത്ത് സംഘത്തിന്റെ അമീര്‍ കെ. കെ. എം. സഅദിയുടെ നേതൃത്വത്തില്‍ മദീനയില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് മജ് ലിസും, കാസര്‍ കോഡ് മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിര്‍ അഹ്ദലി തങ്ങളുടെ മഖാമില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്ലിസുമടക്കം സ്വലാത്തുന്നാരിയ വാര്‍ഷിക സംഗമത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത് മജ്ലിസുകള്‍ നാളെ സംഘടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സ്വലാത്തു ചൊല്ലി റൗളാ ശരീഫിലേക്ക് സമര്‍പ്പിച്ച് കൊണ്ടുള്ള കൂട്ടു പ്രാര്‍ത്ഥന സ്വലാത്ത് മജ്ലിസില്‍ നടത്തപ്പെടും. സ്വലാത്ത്, ദു ആ മജിലിസിന്റെ തത്സമയമുള്ള ബ്രോഡ്കാസ്റ്റിംഗ് കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം വഴി ലോകത്തെമ്പാടുമുള്ള വര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sunnionlieclass.org സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 02 5523491 / 050 6720786
- ബഷീര്‍ വെള്ളറക്കാട് Labels: associations
- ജെ. എസ്.
|
|
മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് പി.വി.വിവേകാനന്ദിന്
ഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.Labels: prominent-nris, qatar
- സ്വന്തം ലേഖകന്‍
|
|
മനുഷ്യകടത്തിനെതിരെ കടുത്ത നടപടികള്‍ക്ക് യു.എ.ഇ
യു.എ.ഇയ്ക്ക് വലിയ ഭീഷണിയായി വളര്‍ന്നു കഴിഞ്ഞ മനുഷ്യകടത്തിനെതിരെ കടുത്ത നടപടികള്‍ക്ക് ഇന്നലെ ചേര്‍ന്ന ദേശീയ സമിതി യോഗം ആഹ്വാനം ചെയ്തു. യു.എ.ഇ വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യകടത്തിനെതിരെ ജാഗ്രത ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മനുഷ്യ കടത്ത് വര്‍ധിച്ചതായാണ് കണക്ക്. ദരിദ്ര രാജ്യങ്ങലിലെ പാവപ്പെട്ടവരെ മോഹിപ്പിച്ച് ഇവിടെ എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാല്‍പ്പതോളം കേസുകളാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.
- സ്വന്തം ലേഖകന്‍
|
|
യു.എ.ഇ സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും 2011 ഓടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതാണിത്. പ്രാഥമിക വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ അക്കാദമിക് അക്രഡിറ്റേഷന്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങും. സ്കൂളുകളുടെ നിലവാരം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പൊതു ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ട്. മിനിമം നിലവാരം പുലര്‍ത്താത്ത സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
|
ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു
ഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും. ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു. ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്. അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല. ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.
- സ്വന്തം ലേഖകന്‍
|
|
സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.മികവിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രികളിലൂടെയും സഹൃദയ നിരീക്ഷണത്തിലൂടെയും നേരത്തേ പ്രഖ്യാപിച്ചിരുന്ന പുരസ്കാരങ്ങള്‍, കാരുണ്യ സേവന തുറകളിലെ കൂട്ടായ്മകള്‍, വ്യക്തിത്വങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ മാധ്യമങ്ങളില്‍ നിന്നുള്ളവര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷവും സഹൃദയ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ‘സലഫി ടൈംസ്’ സ്വതന്ത്ര സൌജന്യ പത്രികയുടെ 25-ാം വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ജൂലൈ 30ന് ദുബായിയില്‍ വിപുലമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമത്തില്‍’ ആണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക. Labels: associations
- ജെ. എസ്.
|
|
15 July 2009
വടക്കാഞ്ചേരി സുഹൃദ് സംഘ യോഗം
വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്‍റെ അബുദാബി എമിറേറ്റിലെ പ്രവര്‍ത്തകരുടെ യോഗം വെള്ളിയാഴ്ച നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 722 1958 എന്ന നമ്പറില്‍ വിളിക്കണം.
Labels: associations
- സ്വന്തം ലേഖകന്‍
|
|
ബഷീര്‍ വായനക്കാരുടെ എഴുത്തുകാരന്‍
വൈക്കം മുഹമ്മദ് ബഷീര്‍ പണ്ഡിതരുടേയോ നിരൂപകരുടേയോ എഴുത്തുകാരനല്ലെന്നും വായനക്കാരുടെ മാത്രം എഴുത്തുകാരനാണെന്നും പ്രശസ്ത നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ കഥാകഥന ശൈലിയില്ലാതെ ഏഷ്യന്‍ കഥാകഥന ശൈലിയിലായിരുന്നു അദ്ദേഹം കഥകള്‍ എഴുതിയിരുന്നതെന്നും അതുകൊണ്ട് തന്നെ പഞ്ചതന്ത്രം കഥകള്‍, ജാതക കഥകള്‍ തുടങ്ങിയവപോലെ തലമുറകള്‍ വായിച്ച് ആസ്വദിക്കുന്നവയാണ് ബഷീറിന്‍റെ സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ദോഹ ചെയര്‍മാന്‍ സി.വി റപ്പായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.Labels: literature
- സ്വന്തം ലേഖകന്‍
|
|
ഇന്ത്യയും സൌദിയും കുറ്റവാളികളെ കൈമാറും
കുറ്റവാളികളെ തമ്മില്‍ കൈമാറാനുള്ള കരാറില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. ഇതിനായി ആഭ്യന്തര മന്ത്രി നാഇഫ് രാജകുമാരനെ സൗദി മന്ത്രിസഭ അധികാരപ്പെടുത്തി. മനുഷ്യകടത്തിനെതിരെയുള്ള ശക്തമായ നിയമത്തിനും സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
- സ്വന്തം ലേഖകന്‍
|
|
14 July 2009
ഗഫൂര്‍ തളിക്കുളം പ്രസിഡന്‍റ്.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗഫൂര്‍ തളിക്കുളമാണ് പ്രസിഡന്‍റ്. ജനറല്‍ഡ സെക്രട്ടറിയായി എന്‍.പി മുഹമ്മദലിയേയും ട്രഷറര്‍ ആയി എന്‍.യു ശിവരാമനേയും തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
|
സെയ്ന്‍; ജയന്‍ പാടുന്നു അറബിക്കില്‍
പ്രിയേ, നിന്നോടുള്ള ഇഷ്ടവും സ് നേഹവും എനിക്ക് താങ്ങാനാവുന്നില്ല. എന്‍റെ ആത്മാവില്‍ നിന്ന് നിന്നെ എടുത്തുമാറ്റണം. അതിനെന്താണ് വഴിയെന്ന് പറഞ്ഞു തരുമോ.....
മധുരമായ ഈ പ്രണയഗാനം പാടുന്നത് ജയന്‍ എന്ന മലയാളി. മിഡില്‍ ഈസ്റ്റിലെ തന്നെ ഏക ഇന്ത്യന്‍ പ്രൊഫഷണല്‍ അറബിക് ഗായകനാണ് ഇദ്ദേഹം. കോഴിക്കോട് വടകര സ്വദേശിയായ ജയന്‍ ഉള്‍പ്പടെ പന്ത്രണ്ടോളം ഗായകരുടെ അറബിക് ആല്‍ബം ഈയിടെ പുറത്തിറങ്ങി. മര്‍ജാന്‍ എന്ന പേരിലുള്ള ഈ ആല്‍ബത്തില്‍ ഈജിപ്റ്റില്‍ നിന്നുള്ള പ്രശസ്ത ഗായികയായ നജ് വ സുഹൈറുമൊത്താണ് ജയന്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു അറബിക് ആല്‍ബത്തില്‍ ജയന്‍റെ ഗാനം വരുന്നത്. ഇതിന്‍റെ സന്തോഷത്തിലാണ് ഇദ്ദേഹം. ആദ്യമായി സ്റ്റേജില്‍ അറബിക് ഗാനം പാടാനുള്ള ശ്രമം വന്‍ പരാജയമായിരുന്നുവെന്ന് ജയന്‍ ഓര്‍ത്തെടുക്കുന്നു. അതില്‍ നിന്നെല്ലാം മാറി ജയന്‍ ഇപ്പോള്‍ അറിയപ്പെടുന്ന അറബിക് ഗായകനാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 300 ലധികം സ്റ്റേജുകളില്‍ ഇദ്ദേഹം പാടിക്കഴിഞ്ഞു. സെയ്ന്‍ എന്നാണ് അറബ് ലോകത്ത് ജയന്‍ അറിയപ്പെടുന്നത്. കുവൈറ്റിലെ അബ്ദുല്ല റഷീദും സൗദിയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുവുമാണ് ജയന്‍റെ ഇഷ്ട ഗായകര്‍. അറബിക് ഗാനം പാടി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രസിദ്ധനായ ജയനും ഇപ്പോള്‍ ആരാധകര്‍ നിരവധി. ജയന്‍ തന്‍റെ ഇഷ്ട ഗായകനാണെന്ന് ഖത്തര്‍ സ്വദേശിയായ ഖാലിദ് സലീം അല്‍ കുവാറി പറയുന്നു. തന്‍റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയതോടെ കൂടുതല്‍ ആല്‍ബങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജയന്‍. ഗായിക നജ് വ സുഹൈറുമായി ചേര്‍ന്ന് ഈജിപ്റ്റില്‍ നിന്ന് അധികം വൈകാതെ തന്നെ ജയന്‍റെ അടുത്ത ആല്‍ബം പുറത്തിറങ്ങും. അതെ അറബ് ഗാന ലോകത്ത് ജയന്‍ പടവുകള്‍ കയറുകയാണ്.
- സ്വന്തം ലേഖകന്‍
|
|
എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി
യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്. Labels: life
- സ്വന്തം ലേഖകന്‍
|
|
സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് - സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഈ മാസം 30-ന് ദുബായ് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് അവാര്‍ഡ് ദാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. Labels: associations, prominent-nris
- ജെ. എസ്.
|
|
ചങ്ങാതിക്കൂട്ടം 2009
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.![]() തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതി ക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ചങ്ങാത്ത വാര്‍ത്ത', 'കുരുന്നു വേദി' എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാ കര്‍ത്തക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ. സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്ര പ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു. Labels: associations, kids
- ജെ. എസ്.
|
|
13 July 2009
|
ദുബായ് : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
ദുബായ് : കാസര്‍കോട് മുളിയാര്‍ പഞ്ചായതിലെ എറ്റവും പുരാതനമായ ബാവിക്കര മുസ്ലിം ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണ ധന ശേഖരണാര്ത്ഥം ദുബായില്‍ എത്തിയ ബാവിക്കര മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ബി. എ. റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ബി. മുഹമ്മദ് കുഞ്ഞി എന്നിവര്ക്ക് ദുബായ് വിമാന താവളത്തില്‍ വെച്ച് ബാവിക്കര യു. എ. ഇ. ജമാ അത്ത് കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.
യു. എ. ഇ. യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശനൂഫ് മുഹമ്മദിന് തൃശൂര്‍ ജില്ലാ എസ് വൈ എസ് കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ നിവാസിയായ ശനൂഫ് മാതാപിതാ ക്കള്‍ക്കൊപ്പം അബുദാബിയിലാണ് താമസം.
റിയാദ് : ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരേയും സഹായിക്കുന്നതിനു വേണ്ടി എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്ലാമിക് സെന്റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സമദ് എന്നിവര്‍ സംസ്ഥാന പ്രിസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ബഷീര്‍ പനങ്ങാങ്ങര, ജി. എം. സലാഹുദ്ദീന്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ. എന്‍. എസ്. മൌലവി എന്നിവര്‍ സംബന്ധിച്ചു.
ബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
ദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
ദുബായ് : 1975ല്‍ ദുബായിലെത്തി 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമായി നാട്ടില്‍ പോകുന്ന കേച്ചേരി വെട്ടുകാട് സ്വദേശി ആര്‍. എം. മൊയ്തുട്ടി ഹാജിക്ക് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ നല്‍കി. 
ദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന് സാധാരണക്കാരായ മലയാളികളില്‍ നിന്ന് വന്‍ തുക പിരിച്ച് സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവാസി കുടുംബങ്ങളുടെ വോട്ട് തട്ടുന്നതിന് വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ് ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.
അലൈനിലെ ഹീലി സനയ്യയില്‍ ലേബര്‍ ക്യാമ്പിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അത്യാഹിതം. തൊഴിലാളികള്‍ താമസിച്ചിരുന്ന എട്ട് കാരവനുകള്‍ കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തം ഉണ്ടായ ഉടനെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എട്ട് കാരവനുകള്‍ക്ക് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി. എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡ്. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കേരളം, ലക്ഷ ദ്വീപ്, ഗള്‍ഫ് സ്കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍, കേരളത്തില്‍ നിന്നു ടി. എച്ച്. എസ്. എസ്. എല്‍. സി., എച്ച്. എസ്. ഇ., ടി. എച്ച്. എസ്. ഇ., വി. എച്ച്. എസ്. ഇ. എന്നീ പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കു വാങ്ങിയവര്‍, സി. ബി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ 1 ഗ്രേഡും ഐ. സി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു വിജയിച്ചവര്‍ക്കും കേരളത്തിലെ എല്ലാ സര്‍വകലാ ശാലകളില്‍ നിന്നു ഡിഗ്രി പരീക്ഷകളില്‍ ഓരോ വിഷയങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും.
മുസ്വഫ എസ്. വൈ. എസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയില്‍ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വാര്‍ഷിക സംഗമം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നെത്തിയ വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞ സ ദസ്സോടെ സമാപിച്ചു. മ അ ദിന്‍ ചെയര്‍ മാന്‍ സയ്യിദ് ഇബ് റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ബോധനവും ദു ആ മജ്ലിസിനു നേതൃത്വവും നല്‍കി. സ്വലാത്ത് വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫില്‍ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാള്‍ അണിയിച്ച് കൊണ്ട് ഖലീല്‍ തങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. യു. എ. ഇ. അല്‍ ഐന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങില്‍ ഉന്നത് വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ് മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫര്‍സീന്‍ മുഹമ്മദ്, റാഷിദ അബ്ദു റഹ്മാന്‍ എന്നിവര്‍ക്കും മുസ്വഫ എസ്. വൈ. എസ്. ഉപഹാരം ഖലീല്‍ തങ്ങള്‍ നല്‍കി.
ഇസ്ലാം മതത്തിന് എതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് കമലാ സുരയ്യയുടെ മരണാനന്തരമുള്ള വിവാദങ്ങളെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘കമലയുടെ മത’ എന്ന പേരിലായിരുന്നു സെമിനാര്‍. ഐ. ഡി. സി. നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാമ്പയിനോട് അനുബന്ധിച്ചുള്ള ലഘു ലേഖ ഇസ്മായീല്‍ നീരാടിന് നല്‍കി ക്കൊണ്ട് ഡോ. കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കാസിം ഇരിക്കൂര്‍, കെ. എ. കെ. ഫൈസി, ഹക്കീം ചോലയില്‍, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദുബായ് : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവി കുട്ടിയുടെ മുഴുവന്‍ കൃതികളും, കഥകള്‍, നോവലുകള്‍, നോവെല്ലകള്‍, ആത്മ കഥ, സ്മരണകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാ കുറിപ്പുകള്‍ തുടങ്ങി മുഴുവന്‍ രചനകളുടേയും പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് കരാമയിലെ ഡി. സി. ബുക്സില്‍ തുടരുന്നു. ഇതിനുള്ള സുവര്‍ണ്ണ അവസരം ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ലഭ്യമാവുകയുള്ളൂ. രണ്ട് വാല്യത്തിലായി 2700 പേജുകളിലായാണ് പുസ്തകം പുറത്തിറങ്ങുന്നത്. 200 ദിര്‍ഹംസ് മുഖ വിലയുള്ള പുസ്തകം 128 ദിര്‍ഹംസിന് യു. എ. ഇ. യിലും 89 ദിര്‍ഹംസിന് കേരളത്തിലും ലഭ്യമാകും. ഭാഷക്കും സാഹിത്യത്തിനും എന്നേക്കുമായി ഒരു ഈടുവെപ്പ് ആയിരിക്കും ഇതെന്ന് ഡി. സി. ബുക്സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3979467 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഡി. സി. യുടെ ഈമെയില്‍ വിലാസം : dccurrentbooks at gmail dot com
അബുദാബി : അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ചങ്ങാത്തത്തിന്റെ മെമ്പേര്‍സ് മീറ്റും കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തു.
ഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ പണ്ഡിതരുടേയോ നിരൂപകരുടേയോ എഴുത്തുകാരനല്ലെന്നും വായനക്കാരുടെ മാത്രം എഴുത്തുകാരനാണെന്നും പ്രശസ്ത നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ കഥാകഥന ശൈലിയില്ലാതെ ഏഷ്യന്‍ കഥാകഥന ശൈലിയിലായിരുന്നു അദ്ദേഹം കഥകള്‍ എഴുതിയിരുന്നതെന്നും അതുകൊണ്ട് തന്നെ പഞ്ചതന്ത്രം കഥകള്‍, ജാതക കഥകള്‍ തുടങ്ങിയവപോലെ തലമുറകള്‍ വായിച്ച് ആസ്വദിക്കുന്നവയാണ് ബഷീറിന്‍റെ സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ദോഹ ചെയര്‍മാന്‍ സി.വി റപ്പായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് - സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.
2 Comments:
ഹുസൈൻ സലഫിക്ക് എന്തിനുള്ള അവാർഡാണ് ..ഏറ്റവും വലിയ നുണയനുള്ള അവാർഡിനർഹനാണാദേഹം..
നുണ പറയൽ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് റെക്സോണ സോപ്പും സോപ്പുപെട്ടിയു വിതരണം ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനയുടേ നേതാവണല്ലോ (തെളിവുകൾ ആവശ്യമുണ്ടെങ്കിൽ അയക്കാവുന്നതാണ് )
വഹാബിസം എന്ന ഭീകരപ്രസ്ഥാനത്തിന്റെ കാപട്യം മറച്ചു വെക്കാൻ ഓരോ പരിപാടികൾ.ജനം തിരിച്ചറിയണം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്