31 December 2009
പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi


 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നര്‍മ്മ സന്ധ്യ ദുബായില്‍
ദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ നര്‍മ്മ സന്ധ്യ സംഘടിപ്പിക്കുന്നു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കും. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ദുബായ് ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് ഉല്‍ഘാടനം ചെയ്യുന്ന ഈ നര്‍മ്മ വിരുന്നില്‍ മൂപ്പന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സെയ്ദ് മുഖ്യാതിഥി ആയിരിക്കും.
 
ദുബായിലെ അറിയപ്പെടുന്ന സമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടിയേയും, കഥാകാരന്‍ പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും സംഗമത്തില്‍ ആദരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
indian-islahi-centre-uaeദുബായ് : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ഇന്ന് (വ്യാഴം) രാത്രി 8.30 ന് സംഘടി പ്പിക്കുന്ന പൊതു പരിപാടിയില്‍ പ്രമുഖ പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും, എടവണ്ണ ജാമിഅ: നദ്വിയ്യ: ഡയറക്ടറുമായ അബ്ദു റഹ്മാന്‍ സലഫി പ്രഭാഷണം നടത്തും. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടു ത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 04 3394464.
 
ജനുവരി 21, 22, 23, 24 തിയ്യതികളില്‍ നടക്കുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയുടെ 45-‏ാം വാര്‍ഷിക സമ്മേളത്തിലേക്ക് അതിഥികളെ ക്ഷണിക്കു ന്നതിനു വേണ്ടിയാണ് അദ്ദേഹം യു. എ. ഇ. യില്‍ എത്തിയത്. സമ്മേളനത്തില്‍ ലോക പ്രശസ്ത പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദു‌റഹിമാന്‍, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
indo-arab-art-festivalഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
 
- പകല്‍കിനാവന്‍, ഷാര്‍ജ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 December 2009
അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
suveeranഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
 
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
 
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
 
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
 
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
 
മറ്റ് അവാര്‍ഡുകള്‍ :
 
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി

 
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
 
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ - സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
 
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
sunrise-school-abudhabiഅബുദാബി : മുസ്സഫയിലെ സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-‍ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
 

sunrise-english-private-school


 
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍‌ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 December 2009
മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
swaruma-logoദുബായ് : പ്രവാസിക ള്‍ക്കിടയില്‍ നല്ല കഥകളും, കലാകാരന്മാരും ഉണ്ടായിട്ടും കലാ മൂല്യമുള്ള സിനിമകള്‍ പിറവി യെടുക്കു ന്നില്ലെന്ന് പ്രസിദ്ധ നര്‍ത്തകിയും, കോണ്ടാക്ട് 2009 പുരസ്കാര ജേതാവുമായ ആശാ ശരത് ചൂണ്ടിക്കാട്ടി. സ്വരുമ വിഷന്റെ മൂന്നാമത് ടെലി ഫിലിമായ “വേനല്‍ പക്ഷികളുടെ” ഭദ്ര ദീപം തെളിയിച്ച് സംസാരി ക്കുകയായി രുന്നു അവര്‍.
 
ദെയ്‌റ ഫ്ലോറ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റേഡിയോ, ടി. വി. അവതാരകന്‍ റെജി മണ്ണേല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. സക്കീര്‍ ഒതളൂര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി മണ്ണേല്‍, രവി മേനോന്‍, ലത്തീഫ് തണ്ടലം, സലാം കോട്ടക്കല്‍, അനില്‍ വടക്കേക്കര, റയീസ് ചൊക്ലി, മുഷ്താഖ് കരിയാട്, ലൈലാ അബൂബക്കര്‍, സുബൈര്‍ വെള്ളിയോട് എന്നിവര്‍ സംസാരിച്ചു.
 

asha-sharath-reji-mannel


 
ഹുസൈനാര്‍ പി. എടച്ചാക്കരൈ സ്വാഗതവും, റീനാ സലീം നന്ദിയും പറഞ്ഞു. ശേഷം “മഞ്ഞ് പെയ്യുന്ന സന്ധ്യയില്‍” എന്ന ടെലി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
health-seminarദുബായ് : ഐ. എം. ബി. യു. എ. ഇ. ചാപ്റ്ററിന്റെയും എ. കെ. എം. ജി. യുടെയും സഹകരണത്തോടു കൂടി അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യു. എ. ഇ. ദേശീയ ദിന ത്തോടനു ബന്ധിച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
 
ആരോഗ്യ സെമിനാര്‍ എ. കെ. എം. ജി. യു. എ. ഇ. മുന്‍ പ്രസിഡണ്ട് ഡോ. എം. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹൃദ്രോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ബഷീര്‍, എച്ച്1എന്‍1 ആശങ്കയും മുന്‍കരുതലും എന്ന വിഷയത്തില്‍ ഡോ. ഹനീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി ബി. പി., ബ്ളഡ് ഷുഗര്‍ എന്നിവയുടെ സൌജന്യ പരിശോധനയും നടത്തി.
 

health-seminar

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പ്രോഗ്രാം ചെയര്‍മാന്‍ കെ. എ. ജബ്ബാരി സ്വാഗതവും, കണ്‍വീനര്‍ ബഷീര്‍ പി. കെ. എം. നന്ദിയും പറഞ്ഞു.
 
- സക്കറിയ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ്‌ സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത്‌ വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
tn-prathapanസൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
 
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല.
 
ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
thrissur-jilla-pravasiറിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
 

tn-prathapan

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍‌ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
 
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
dubai-kmcc-malabar-goldദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാം‌ലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

dubai-kmcc-malabar-gold

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
sys-riyadhറിയാദ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ നടത്തു ന്നുണ്ടെന്ന ആരോപണത്തെ പോലീസ് മന:പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും, ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കാണിച്ചു സംസ്ഥാനത്ത് മത പരിവര്‍ത്തനം നടക്കുന്നതു സംബന്ധിച്ച കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തു കൊണ്ടുള്ള ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വഗതാ ര്‍ഹാമാ ണെന്ന് എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
 
എന്നാല്‍ നീതി പീഠത്തി ലിരുന്ന് ചില ജസ്റ്റിസുമാര്‍ സംഘ് പരിവാര്‍ ഭാഷ്യത്തില്‍ സംസാരിക്കുന്നത് നീതി ന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതും ഖേദകരവുമാണ്. പ്രണയം നടിച്ച് മത പരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി, മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണത കളുണ്ടെന്ന് വരുത്തി ത്തീര്‍ക്കുന്നത് അപകട കരമാണെന്നും, മത സ്പര്‍ദ്ധ യുണ്ടാക്കുവാനേ ഇത്തരം പ്രവണതകള്‍ ഉപകരി ക്കുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
 
യോഗത്തില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ബാസ്‌ ഫൈസി ഓമചപ്പുഴ, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍, ഷാഫി ഹാജി ഓമചപ്പുഴ, എന്നിവര്‍ സംസാരിച്ചു. കരീം ഫൈസി ചേരൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്‍‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 December 2009
കഴിമ്പ്രം വിജയന്റെ 'ചരിത്രം അറിയാത്ത ചരിത്രം' ഇന്ന് നാടകോ ത്സവത്തില്‍
charithramഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
 

drama-charitram


 
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍‌പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍‌പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍‌പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക്‌ ഒരെത്തി നോട്ടമാണ് 'ചരിത്രം അറിയാത്ത ചരിത്രം'
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 December 2009
പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
pravasi-awardപ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ 2008 - 2009 ലെ “പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, ഡോ. സുധാകരന്‍, ശ്രീ. ജോര്‍ജ്ജ് കെ. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 26ന് തിരുവനന്ത പുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, സാമൂഹിക - സാംസ്കാരിക - വ്യാവസായിക പ്രമുഖരുടെയും വമ്പിച്ച ജനാവലിയുടെയും സാന്നിധ്യത്തില്‍ ഫലകവും, പ്രശസ്തി പത്രവും നല്‍കി ഈ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ വെള്ളായണി ശ്രീകുമാര്‍ അറിയിച്ചു.
 

br-shetty-dr-sudhakaran-george-k-john


 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 December 2009
“സൈകത ഭൂവിലെ സൌമ്യ സപര്യ” - പുസ്തക പ്രകാശനം
jabbarika-bookയു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
 
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം.
 

jabbari-ka-book

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു.
 
ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 December 2009
നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ 'അവള്‍'
satheesh-k-satheesh-avalസതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച 'അവള്‍ ' എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് 'അവള്‍'.
 

satheesh-k-satheesh-aval


 
സ്ത്രീയുടെ തീരാ ക്കണ്ണീരില്‍ നിന്ന്, ഒടുങ്ങാത്ത നിലവിളി കളില്‍ നിന്ന്, അതി സഹനങ്ങളില്‍ നിന്ന്, എങ്ങിനെ തിരിച്ചറി യണമെന്നും, എങ്ങിനെ ചെറുത്തു നില്‍ക്കണ മെന്നുമുള്ള ഒരന്വേഷണം. സ്ത്രീ യുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ നാടകത്തിലൂടെ.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പത്മശ്രീ എം.എ. യൂസഫലിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2256 ) നേടിയാണ്‌ ഇദ്ദേഹം വിജയിച്ചത്.
 
അബുദാബി ഫസ്റ്റ് എന്ന പാനലിലെ മറ്റൊരു വിദേശി സ്ഥാനാര്‍ ത്ഥിയായ ഡോ. കാസിം അലി യാണു തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. ഇദ്ദേഹത്തിനു 1715 വോട്ട് ലഭിച്ചു.
 

ma-yousufali-adcci-election


 
തന്റെ വിജയം യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാര മാണെന്നും ഇന്ത്യാ - യു. എ. ഇ. വാണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കാനും, ഇവിടെ കൂടുതല്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമന്നും പത്മശ്രീ യൂസുഫ് അലി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Padmasree M.A. Yousufali wins election to the Abu Dhabi Chamber of Commerce and Industry - ADCCI



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം
Isaac-John-Pattaniparambilഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ “ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്‌ള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍” (Global Organization of People of Indian Origin - GOPIO) ഏര്‍പ്പെടുത്തിയ മീഡിയ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് 2009ന് യു.എ.ഇ. യിലെ ഖലീജ് ടൈംസ് ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അര്‍ഹനായി. ജനുവരി 6ന് ദില്ലിയിലെ അശോക ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാര ദാനം നിര്‍വ്വഹിക്കും.
 
ഗള്‍ഫിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ തന്റേതായ പ്രവര്‍ത്തന മേഖലയില്‍ നിന്നു കൊണ്ട് ഇടപെടുന്ന ഐസക് ജോണ്‍, പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും, ഇന്ത്യന്‍ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുവാന്‍ പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചത് എന്ന് ന്യൂ യോര്‍ക്ക് ആസ്ഥാനമായുള്ള ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ് അറിയിച്ചു.
 
മുപ്പത് വര്‍ഷത്തോളം യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക വൃത്തങ്ങളില്‍ സജീവ സാന്നിധ്യമായ ഐസക് ജോണിനെ അനേകം ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. ഗള്‍ഫ് ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി ചെയര്‍മാനായ അദ്ദേഹം ഓള്‍ കേരള കോളജസ് ആലുംനി ഫോറത്തിന്റെ മുന്‍ പ്രസിഡണ്ടും ആണ്. ഇന്ത്യന്‍ കലയും സംസ്കാരവും വിദേശത്ത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഗ്ലോബല്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
 
യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയും എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടിക്ക് ഗോപിയോ പുരസ്കാരം 2006ല്‍ ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പെരിങ്ങോട്ടുകര അസോസിയേഷന്‍ വാര്‍ഷിക സംഗമവും സംഗീത നിശയും
peringottukaraതാന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മയായ താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തി വരുന്ന വാര്‍ഷിക സംഗമം ഈ തവണയും വളരെ വിപുലമായി നടത്തും. സംഗമത്തോ ടനുബന്ധിച്ച് ജനുവരി ഒന്നിന് ദുബായിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സംഗീത നിശ 2010ല്‍ പ്രശസ്ത ഗായകരായ അഫ്സല്‍, റിമി ടോമി, ജ്യോത്സ്‌ന, നാദിര്‍ഷ, അന്‍സാര്‍, പ്രദീപ് ബാബു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടിനു ടോം, ഷൈജു അടിമാലി എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്കിറ്റ് അരങ്ങേറും. ഓഷ്യന്‍ കിഡ്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാവും. ചടങ്ങില്‍ പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

peringottukara-association

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
മത മൈത്രിക്ക് പേര്‍ കേട്ട താന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷന്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷം കോണ്ടു നടത്തിയതായി അസോസിയേഷന്‍ ജന. സെക്രട്ടറി ഷജില്‍ ഷൌക്കത്ത് വിശദീകരിച്ചു. ജൂലൈ മാസത്തില്‍ ദുബായിലും നാട്ടിലും സമ്പൂര്‍ണ്ണ ആരോഗ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, അഹല്യ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ 2010ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൌജന്യ ക്യാന്‍സര്‍, കിഡ്നി, ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ്, പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നടത്തുവാന്‍ പദ്ധതിയുണ്ട്. വര്‍ദ്ധിച്ചു വരുന്ന കിഡ്നി രോഗികള്‍ക്കു വേണ്ടി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യമായി തന്നെ ഡയാലിസിസ് ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കും എന്നും ഷൌക്കത്ത് അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 December 2009
ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010
ishal-marhabaപുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ - ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്‌. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ്‌ എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
 
പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കല അബുദാബി യുടെ കൃഷ്ണനാട്ടം
krishnanaattamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 December 2009
നാടകോത്സവ ത്തില്‍ ഇന്ന് 'പുലിജന്മം'
pulijanmamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന 'പുലിജന്മം' അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി 'ശക്തി' വരുന്നത്.
 

pulijanmam-drama-festival


 
നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ 'പുലി മറഞ്ഞ തൊണ്ടച്ഛന്‍' പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി 'കാരി ഗുരിക്കള്‍' കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 December 2009
ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തെരഞ്ഞെടുപ്പില്‍ മലയാളികളുടെ അഭിമാനമായ യൂസഫലി ഇത്തവണയും മത്സരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ചെയര്‍മാനും, ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളവും, ഇന്ത്യയിലും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള, അനേകായിരം മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ, എന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നെഞ്ചോടേറ്റിയ യൂസഫലിയെ, രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. യു.എ.ഇ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചേംബറില്‍ അംഗമായ മലയാളിയായ യൂസഫലി, കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ കരുത്തുറ്റ അബുദാബി ഫസ്റ്റ് അലയന്‍സിന്റെ ബാനറിലാണ് മത്സരിക്കുന്നത്.
 
ആകെയുള്ള 15 സീറ്റുകളിലേക്ക് 85 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 70 മത്സരാര്‍ത്ഥികള്‍ സ്വദേശികളാണ്. ഇവര്‍ക്കായി 13 സീറ്റാണുള്ളത്. ബാക്കിയുള്ള 2 സീറ്റിലേയ്ക്ക് 15 പ്രവാസികള്‍ മത്സരിക്കുന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ വേറെ 6 അംഗങ്ങളെ അബുദാബി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കും.
 
ഈ മാസം ഏഴിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരു ന്നതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ലേക്ക് നീക്കി വെയ്ക്കുകയുണ്ടായി. ഏഴാം തിയതി നടന്ന ഇലക്ഷനില്‍ വോട്ടു ചെയ്തവരും, ചെയ്യാത്തവരും നിശ്ചിത പോളിംഗ് സ്റ്റേഷനുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടു ത്തേണ്ടതാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും അടക്കം മുപ്പതിനാ യിരത്തോളം കച്ചവട ക്കാരാണ് വോട്ടെടുപ്പിന് റെജിസ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ചു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തി ല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധുവായി കണക്കാക്കപ്പെടും എന്നാണ് ചട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കും.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലയാളികളായ നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മലയാളി വോട്ടുകള്‍ ഭിന്നിച്ച് ഒരു മലയാളി എങ്കിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങാതിരിക്കുവാന്‍ വേണ്ടി ഒരു മലയാളി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
 
കേവലം രണ്ടു സീറ്റുകള്‍ക്കായുള്ള മത്സര രംഗത്ത് ഇപ്പോള്‍ മൂന്ന് മലയാളികളും 11 മറുനാട്ടുകാരും ആണ് ഉള്ളത് എന്നിരിക്കെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഒരു മലയാളിയെ വിജയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ ഫലപ്രദമാകില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നിലപാടുകള്‍ എടുക്കുകയും ചെയ്ത യൂസഫലി തന്നെയാണ് മലയാളികളുടെ പ്രതീക്ഷയായി മുന്നിലുള്ളത്.
 
തനിക്ക് എതിര്‍ പാനലുകളില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, അബുദാബി ഫസ്റ്റിനോടൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചത്, അബുദാബിയിലെ വ്യവസായികളുടെ ഉത്തമ താല്പര്യം മുന്‍‌നിര്‍ത്തിയാണ് എന്ന് യൂസഫലി അറിയിച്ചു. എമിറേറ്റിലെ ഏറ്റവും ശക്തരായ സാമ്പത്തിക മുന്നണിയാണ് അബുദാബി ഫസ്റ്റ് എന്നതിനു പുറമെ, ആധുനിക കാഴ്ച്ചപ്പാടുള്ള ഈ മുന്നണിക്ക്, വ്യവസായി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാവും എന്ന് യൂസഫലി പറഞ്ഞു.
 
യൂസഫലിയെ തങ്ങളുടെ പാനലില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് അബുദാബി ഫസ്റ്റിന്റെ വക്താവും, എസ്കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ സയീദ് അല്‍ കാബി പറയുന്നു. അബുദാബിയിലെ വ്യവസായി സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് യൂസഫലിയുടേത്. ഗൌരവമേറിയ വീക്ഷണമുള്ള യൂസഫലിയ്ക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും, തദ്വാരാ വ്യവസായി സമൂഹത്തിന് ആകെ ഗുണകരമായി ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും കഴിയും എന്ന് അദ്ദേഹം അറിയിച്ചു.
 



Padmasree M.A. Yousuf Ali to fight the election to the Abu Dhabi Chamber of Commerce and Industry (ADCCI) in the Abu Dhabi First alliance's banner



 
 
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

hnP-b³ ]-c-ky-§Ä-¡p sN-e-h-gn-¨ e-£-§Ä B-cp h-ln-¡pw?

December 21, 2009 11:49 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
ys-mens-club-new-dubaiന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
 
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
 
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.
 
വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍‌ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും
 
- അഭിജിത്ത് പാറയില്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹറൈന്‍ പ്രേരണയുടെ പുസ്തകോത്സവം ഇന്ന് സമാപിക്കും
bahrain-prerana-book-exhibitionബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം ഇന്ന് സമാപിക്കും . ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഇന്തോ - അറബ് സാംസ്കാരിക സംഗമം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഹാളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തില്‍ പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ. സാറാ ജോസഫ്, നാടക രചയിതാവും സംവിധായകനുമായ ശ്രീ. മനോജ് കാന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ അറബ് കലാ സാഹിത്യ പ്രവര്‍ത്തകരായ ഹസ്സന്‍ ഹദാദ്, ഡോ. അബ്ദുള്ള അല്‍ മദനി, ശ്രീ. ജാഫര്‍ ഹസ്സന്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
 
മ്യൂസിക് ഫ്യൂഷന്‍, മാധവിക്കുട്ടി അനുസ്‌മരണം, സമകാലിക മലയാള കവിതയെ ക്കുറിച്ചുള്ള പഠനവും ചര്‍ച്ചയും എന്നിവയായിരുന്നു ഉല്‍ഘാടന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ചത്തെ പ്രധാന പരിപാടികള്‍. ഇന്ത്യന്‍ സ്‌ത്രീകളുടെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സാറാ ജോസഫ് നയിച്ച ചര്‍ച്ച രണ്ടാം ദിവസം നടന്നു.
 
മൂന്നാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) - അറബ് പരമ്പരാഗത സംഗീത ഉപകരണമായ ‘ഊദ് ‘ വാദനത്തോടെ ഇന്തോ അറബ് സാംസ്കാരിക സംഘമത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ണ്ണാടക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
 
- ബെന്യാമിന്‍
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വൃത്തികെട്ട പദ സങ്കരങ്ങള്‍ കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തടയിടാനാകില്ല - എം. എം. അക്ബര്‍
mm-akbarജിദ്ദ: പരസ്പര പൊരുത്തം ഇല്ലാത്ത ആശയങ്ങള്‍ ജനിപ്പിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിക്കെട്ടി, ഇസ്ലാമിലെ പവിത്രമായ ജിഹാദിനെ അപക്വമായ വിവാഹ പൂര്‍വ്വ പ്രണയവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ നടക്കുന്ന പ്രചാരണം മുസ്ലികളെ അപകീര്‍ത്തി പ്പെടുത്തുന്നതിന് വേണ്ടി കത്തോലിക്കാ സഭയും സംഘ് പരിപാറും പടച്ചുണ്ടാക്കിയ ഒളി അജണ്ടകളില്‍ ഒന്ന് മാത്രമാണെന്നും, ദൈവിക മതത്തിന്റെ അല്‍ഭുതകരമായ വ്യാപനത്തെ തടയിടാന്‍ അതു കൊണ്ടൊന്നും സാധ്യമല്ലെന്നും, പ്രമുഖ ഇസ്ലാമിക ചിന്തകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു.
 
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ‘ജിഹാദും പുതിയ വിവാദങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

payyannur-peruma-onam-eid-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാമിനെ തമസ്കരിക്കു ന്നതിനു വേണ്ടി പഠനവും ഗവേഷണവും നടത്തുന്നവര്‍ അതിന്റെ ദൈവികതയും അന്യൂനതയും ബോധ്യപ്പെട്ട് സ്വമേധയാ തന്നെ അതിനെ പ്രണയിച്ച് വരിക്കാന്‍ മുന്നോട്ട് വരുന്നതാണ് ലോകത്തെവിടെയും നമുക്ക് അനുഭവപ്പെടുന്നത്. പ്രലോഭന ങ്ങളിലൂടെയോ പ്രകോപന ങ്ങളിലൂടെയോ അല്ല പ്രവാചകന്‍ ഇസ്ലാമിന് സ്വീകരാര്യത ഉണ്ടാക്കിയത്. സമ സൃഷ്ടി സ്നേഹത്തില്‍ അധിഷ്ഠിതമായ ദഅ#്വത്തി ലൂടെയാണ്. പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ശ്ളേഷണത്തിന്റെ തോത് കേരളത്തില്‍ ആവര്‍ത്തി ക്കപ്പെടുന്നത് കാണുമ്പോള്‍, നില്‍ക്ക പ്പൊറുതി മുട്ടിയ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ വിറളികളില്‍ നിന്നും ജന്മമെടുത്തതാണ് ലൌ ജിഹാദ്. പ്രണയിച്ച് മതം മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസു പോലും തെളിയിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. കേരളാ ഹൈക്കോട തിയിലെ ചില ജഡ്ജിമാര്‍ ഇത്തരം ഭാവാനാ സൃഷ്ടികള്‍ക്ക് അനുകൂലമായി നിരീക്ഷണം നടത്തുന്നത് അത്യന്തം നിര്‍ഭാഗ്യ കരമാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി.
 
സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പന്‍ സ്വാഗതവും, ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ജിദ്ദ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരുവത്ത് രാമന്‍ പുരസ്കാരങ്ങള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു
ദുബായ് : മികച്ച മാധ്യമ പ്രവര്‍ത്തകരെയും കഥാകൃത്തിനെയും കണ്ടെത്തുന്നതിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡിനായി എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗ്, റേഡിയോ അവതരണം, പത്ര മാധ്യമ രംഗത്തുള്ള മികച്ച റിപ്പോര്‍ട്ടിംഗ്, മികച്ച ചെറുകഥ എന്നിവയ്ക്കാണ് അവാര്‍ഡു നല്‍കുന്നത്.

കഥകള്‍ മൌലികമായിരിക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആകാം. എന്‍‌ട്രിയോടൊപ്പം ബയോ ഡാറ്റയും ഫോട്ടോഗ്രാഫും അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം : കണ്‍‌വീനര്‍, തെരുവത്ത് രാമന്‍ അവാര്‍ഡ് കമ്മിറ്റി, പി.ഒ. ബോക്സ് 63189, ദുബായ്, യു.എ.ഇ. മൊബൈല്‍: 0502718117, 0502747784

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യ വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2010 ജനുവരി 10ന് മുന്‍പായി രചനകള്‍ ലഭിക്കേണ്ടതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ഭൂമി മരുഭൂമി' കെ.എസ്.സി. നാടകോത്സവത്തില്‍ അരങ്ങേറി
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്നലെ (വ്യാഴം) രാത്രി 8:30ന് അലൈന്‍ നാടകക്കൂട്ടം ഒരുക്കിയ 'ഭൂമി മരുഭൂമി' അരങ്ങേറി. രചന സംവിധാനം സാജിദ് കൊടിഞ്ഞി.
 

bhoomi-marubhoomi


 
വീടിനും നാടിനും വേണ്ടി ജീവിതം ദാനം ചെയ്ത ഒരു പ്രവാസിയുടെ അഭാവം അയാളുടെ കുടുംബത്തില്‍ ഉണ്ടാക്കുന്ന ശൂന്യതയും ആ കുടുംബത്തിലെ അംഗങ്ങളില്‍ ഉണ്ടാക്കുന്ന തിരിച്ചറിവും ഈ നാടകത്തില്‍ പ്രതിപാദിച്ചു. ചൂട് വിതറിയ പ്രവാസ പ്രതലത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അതനുഭവിക്കുന്ന നാടിന്റെ വേവലാതികളും കഥയെ ജീവസ്സുറ്റതാക്കുന്നു. മരുഭൂമിയില്‍ ഹോമിച്ച പ്രവാസിയുടെ സ്വപ്ന ങ്ങളുടെയും മോഹ ഭംഗങ്ങളുടെയും കഥയാണ് “ഭൂമി മരുഭൂമി”.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമാജം യുവജനോത്സവ ത്തിനു തുടക്കമായി
malayalee-samajam-youth-festivalഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം സമാജം അങ്കണത്തില്‍ ഇന്നലെ തുടക്കമായി . നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യ മുള്ള സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവം, യു. എ. ഇ. യിലെ മാത്രമല്ല, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ക്കും മാതൃകയാണ്. കാല്‍ നൂറ്റാണ്ടായി സമാജം നടത്തി വരുന്ന യുവജനോ ത്സവത്തിലെ കലാ തിലകം നേടിയ പ്രതിഭകള്‍ പലരും ഇന്ന് വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊയ്തവരാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ കലാ തിലക പ്പട്ടം 'ശ്രീദേവി മെമ്മോറിയല്‍' ആയി നല്‍കി വരുന്നുണ്ട്.
 
6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
 

abudhabi-malayalee-samajam


 
പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളിലായി യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി യുവ ജനോല്സവത്തെ ക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, കലാ വിഭാഗം സിക്രട്ടറി വിജയ രാഘവന്‍ എന്നിവരും മുഖ്യാതിഥി യായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Abudhabi Malayalee Samajam Youth Festival



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരള സോഷ്യല്‍ സെന്ററില്‍ സുവീരന്റെ നാടകം - യെര്‍മ
yermaഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്ന് (വെള്ളി) രാത്രി 8:30ന് തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ' അരങ്ങേറും. 1934ലെ ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്ക യുടെ രചനയെ ആസ്പദമാക്കി സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം, കാണികള്‍ക്ക് പുതിയ ഒരു ദ്യശ്യാനുഭവം സമ്മാനിക്കും.
 

yerma


 
 
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Suveeran's Yerma to be staged in KSC Abudhabi today



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 December 2009
ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളി ബാലന് അംഗീകാരം
aswin-sureshദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
 
മദീനത്ത് ജുമൈറയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ ചുവപ്പ് പരവതാനിയിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം അശ്വിന്‍ സുരേഷ് ആനയിക്കപ്പെട്ടത് യു. എ. ഇ. യിലെ മലയാളികള്‍ക്ക് അഭിമാനമായി.
 

diff-painting-competition

സമ്മാനാര്‍ഹമായ ചിത്രം

 
കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ “വെയ്ക്കിന്റെ” ജോയന്റ് സെക്രട്ടറി കെ. പി. സുരേഷ് കുമാറിന്റെയും അനിത സുരേഷിന്റെയും മകനാണ് അശ്വിന്‍ സുരേഷ്. യു. എ. ഇ. യിലെ വിവിധ മത്സരങ്ങളില്‍ ഈ ബാലന്‍ ഇതിനു മുന്‍പ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍‍
 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ചിത്രം വളരെ നന്നായിട്ടുണ്ട് ! മറുനാട്ടില്‍ ചെന്ന് പുരസ്‌കാരം നേടിയ ഈ കുട്ടി , സ്വധേശതിനെ വളരയേറെ അഭിമാനപ്പെടുത്തി എന്നുള്ള വിഷയം ആശ്വാസം നല്‍കുന്നു ! അഭിനന്ദനങള്‍ !

December 23, 2009 9:51 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 December 2009
അബ്ദുള്‍ റഹിമാന്‍ അറബിക്കഥയില്‍
pm-abdul-rahimaneപത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ പങ്കു വെയ്ക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേഷണം നടത്തുന്നത്. ഡിസംബര്‍ 16 ബുധനാഴ്ച രാത്രി 10 മണിക്ക് ഈ അഭിമുഖം കാണാം. പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കും, ഞായറാഴ്ച ഉച്ചക്ക് 2 മണിക്കും അറബിക്കഥ യുടെ പുനഃ സംപ്രേഷണവും ഉണ്ടായിരിക്കും.
 

abdul-rahiman

“ചിങ്ങത്തില്‍ പെയ്ത മഴയില്‍” - മദ്യ ദുരന്തത്തിനെതിരെ അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിച്ച ലഖു നാടകം

 
അബുദാബിയിലെ സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഇദ്ദേഹം നാടക പ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
 

pm-abdul-rahiman-narayanan-veliyancode
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു

 
e പത്ര ത്തിലെ പ്രവര്‍ത്ത നങ്ങളെ മുന്‍ നിറുത്തി, ദുബായ് വായനാക്കൂട്ടം ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്കാര ങ്ങളില്‍, മികച്ച സൈബര്‍ ജേര്‍ണ്ണലി സ്റ്റിനുള്ള ഈ വര്‍ഷത്തെ സഹൃദയ പുരസ്കാര ജേതാവ് കൂടിയാണ്.
 

abdul-rahiman


 
കലാ സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളെ മുന്‍ നിറുത്തി പ്രാദേശിക കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ആദരിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാനെ ക്കുറിച്ച് കൂടുതല്‍ ഇവിടെ വായിക്കുക.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

അഭിനന്ദനങ്ങള്‍ ..പ്രിയ സുഹ്രുത്തേ..........ഇനിയും ഒരു പാടു ഉയരങ്ങളില്‍ എത്തട്ടേ എന്നാശംസിക്കുന്നു

December 19, 2009 7:38 PM  

abhivaadyangal..iniyum uyarangalilekku...

December 23, 2009 8:54 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 December 2009
പ്രവാസി അസോസിയേഷന്‍ ഒഫ് അങ്കമാലി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ അങ്കമാലി, നെടുമ്പാശ്ശേരി നിവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ഒഫ് അങ്കമാലി 26 സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 57 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 5000 രൂപയുടെ സഹായമാണ് ഓരോ കുട്ടിക്കും നല്‍കുക. സംഘടനയുടെ പ്രവര്‍ത്തനം നാട്ടിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമായി ട്രസ്റ്റ് രൂപീകരിക്കുമെന്നും ട്രസ്റ്റിന്‍റെ ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി ജോസ് തെറ്റയില്‍ നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ അറയിച്ചു. ബഹ്റൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ് റൂം
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ് റൂമിന്‍റെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.എല്‍.എ നിര്‍വഹിച്ചു. സുധീര പത്രപ്രവര്‍ത്തനം സമൂഹത്തിന്‍റെ സംരക്ഷണ കവചമാണെന്നും പ്രവാസ ലോകത്ത് മലയാള മാധ്യമങ്ങള്‍ സജീവമാണെന്ന അറിവ് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്നതായി അദ്ദേഹം പറഞ്ഞു. കെ.യു ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാര്‍ത്തോമാ ദേവാലയത്തിന്‍റെ കൂദാശ കര്‍മം
അലൈന്‍ മാര്‍ത്തോമാ ദേവാലയത്തിന്‍റെ കൂദാശ കര്‍മം നടത്തി. സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഡോ. ഐസക് മാര്‍ ഫീലികസ്നോസ് തിരുമേനി എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ യു.എ.ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് അലി അല്‍ ഹാഷ്മി മുഖ്യാതിഥി ആയിരുന്നു. എം.എ യൂസഫലി, ഉമ്മന്‍ വര്‍ഗീസ്, വികാരി കെ.സി വര്‍ഗീസ്, ഫിലിപ്പ് വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെസഫിന്‍റെ കുടുംബ സംഗമം ഈ മാസം 25 ന്
യു.എ.ഇയിലെ കാസര്‍ക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസഫിന്‍റെ കുടുംബ സംഗമം ഈ മാസം 25 ന് നടക്കും. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4947 833 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എസ്.വൈ.എസ് ദുബായ് കമ്മിറ്റി സഹായി റിലീഫ്
കോഴിക്കോട് ജില്ലാ എസ്.വൈ.എസ് ദുബായ് കമ്മിറ്റി സഹായി റിലീഫ് സെല്ലിന് രൂപം നല്‍കി. പ്രസിഡന്‍റ് അബ്ദുല്‍ റഊഫ് ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാ സഖാഫി വെള്ളലശേരി ഉദ്ഘാടനം ചെയ്തു. ജമാല്‍ ഹാജി ചങ്ങരോത്ത് ആദ്യ ഫണ്ട് സയ്യിദ് പൂക്കോയ തങ്ങള്‍ കൊളത്തറക്ക് കൈമാറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ യില്‍ വ്യാഴാഴ്ച്ച അവധിയില്ല
ഹിജ്റ വര്‍ഷാരംഭം 18 ന് വെള്ളിയാഴ്ച ആയതിനാല്‍ യു.എ.ഇയിലെ പൊതുമേഖലയ്ക്ക് വ്യാഴാഴ്ച അവധി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യ അവധികള്‍ക്ക് ശേഷം ഞായറാഴ്ച പതിവ് പോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദയിലെ പ്രളയം ; ഇന്ത്യാക്കാരുടെ കണക്കില്ല
ജിദ്ദയില്‍ പ്രളയത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യക്കാര്‍ ദുരിതം അനുഭവിച്ചിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടാത്തതിനെതിരെ പരാതി ശക്തമാകുന്നു.

മൂന്നാഴ്ച ആയിട്ടും ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ ഏകദേശ കണക്കു പോലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കയ്യിലില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ യില്‍ ഇനി മുതല്‍ ഗ്യാലന്‍ ഇല്ല; ലിറ്റര്‍
യു.എ.ഇയിലെ പെട്രോള്‍ പമ്പുകളില്‍ ഇതുവരെ പ്രാചരത്തിലുണ്ടായിരുന്ന ഗാലന്‍ രീതി മാറുന്നു. ഇനി മുതല്‍ ലിറ്ററിലായിരിക്കും പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക.

2010 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിലെ പെട്രോള്‍ പമ്പുകളിലെ അളവു രീതി മാറുന്നത്. ഇതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഗാലനില്‍ നിന്ന് ലിറ്ററിലേക്കാണ് മാറ്റം. സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി വകുപ്പ് മേധാവി മുഹമ്മദ് സാലിഹ് ബദ് രി അറിയിച്ചതാണിത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഈ നിയമം ബാധകമായിരിക്കും.
ഇതോടനുബന്ധിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമില്ലെന്നും ബദ് രി പറഞ്ഞു. ഏകദേശം നാലര ലിറ്ററാണ് ഒരു ഇംപീരിയല്‍ ഗ്യാലണ്‍.

ജനുവരി ഒന്ന് മുതല്‍ ലിറ്ററിലേക്ക് മാറാന്‍ തുടങ്ങി നാല് മാസം കൊണ്ട് മാറ്റം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അന്തര്‍ദേശീയ തലത്തില്‍ പ്രചാരമുള്ളത് ലിറ്ററാണെന്നും അതിലേക്ക് മാറുന്നത് അളവില്‍ വരാവുന്ന തെറ്റ് പരമാവധി കുറയ്ക്കാന്‍ സഹായകരമാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അന്തര്‍ദേശീയ അളവുകള്‍ ഉപയോഗിക്കണമെന്ന് 2006 ലെ കാബിനറ്റ് തീരുമാനത്തിന്‍റെ ഭാഗമായാണ് അടുത്ത വര്‍ഷാരംഭം മുതലുള്ള ഈ മാറ്റം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 December 2009
കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം
KSC-natakolsavam-logoഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല ഉയര്‍ന്നു. യു. എ. ഇ യിലെ കലാസ്വാ ദകര്‍ക്ക് വീണ്ടും ആ പഴയ നാടകാനുഭവങ്ങള്‍ അയവിറക്കാന്‍ അവസര മൊരുക്കി കഴിഞ്ഞ വര്‍ഷം മുതലാണ് മികച്ച സൃഷ്ടികള്‍ മാറ്റുരക്കുന്ന നാടകോത്സവം കെ. എസ്‌. സി യില്‍ പുനരാരംഭിച്ചത്.
 
ഉല്‍ഘാടന ദിനമായ ഇന്ന് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സദസ്സില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, നാടക പ്രവര്‍ത്തകയും നടിയുമായ സന്ധ്യാ രാജേന്ദ്രന്‍, നാടക പ്രവര്‍ത്തകന്‍ പപ്പ മുറിയാത്തോട്, മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്‍, അഹല്യാ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.
 

ksc-drama-festival


 
വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ജന സമ്മതിയും കണക്കി ലെടുത്ത് ഇപ്രാവശ്യം വിപുലമായ രീതിയിലാണ് ഉത്സവം ഒരുക്കിട്ടുള്ളത് എന്ന് കഴിഞ്ഞ ദിവസം സെന്ററില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
 

ksc-drama-festival


 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി എത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കെ.എസ്‌.സി പ്രസിഡന്ട് കെ. ബി. മുരളി, അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പിക്ക് നല്‍കി നിര്‍വഹിച്ചു.
 
വിവിധ എമിറേറ്റുകളില്‍ നിന്നുമായി ലഭിച്ച പത്ത് നാടകങ്ങളില്‍ നിന്നും അവതരണ യോഗ്യമായി തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ നാടകോ ത്സവത്തില്‍ അരങ്ങിലെ ത്തുന്നത്.
 
ഉദ്ഘാടന ദിവസമായ ഇന്ന് (ഡിസംബര്‍ 14 തിങ്കള്‍) വി. ആര്‍. സുരേന്ദ്രന്‍ രചിച്ച് വക്കം ഷക്കീര്‍ സംവിധാനം ചെയ്ത്‌ അല്ബോഷിയാ അവതരിപ്പിക്കുന്ന 'പ്രവാസി' എന്ന നാടകത്തോടെ നാടകോത്സവത്തിന് ആരംഭം കുറിച്ചു.
 
മറ്റു നാടകങ്ങള്‍ ഇപ്രകാരമാണ്:
 
ഡിസം. 17 (വ്യാഴം) - സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും ചെയ്ത അലൈന്‍ നാടകക്കൂട്ടം ഒരുക്കുന്ന 'ഭൂമി മരുഭൂമി'
 
ഡിസം. 18 (വെള്ളി) - സുവീരന്‍ രചനയും സംവിധാനവും ചെയ്ത തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ'
 
ഡിസം. 19 (ശനി) - എന്‍. പ്രഭാകരന്‍ രചനയും സ്റ്റാന്‍ലി സംവിധാനവും ചെയ്ത അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ 'പുലി ജന്മം'
 
ഡിസം. 21 (തിങ്കള്‍) - സി. എസ്‌. മുരളീ ബാബു രചനയും വിനോദ് പട്ടുവം സംവിധാനവും ചെയ്ത കല അബുദാബിയുടെ 'കൃഷ്ണനാട്ടം'
 
ഡിസം. 23 (ബുധന്‍) - സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച് അബുദാബി നാടക സൌഹൃദം ഒരുക്കുന്ന 'അവള്‍'
 
ഡിസം. 25 (വെള്ളി) - കഴിമ്പ്രം വിജയന്‍ രചിച്ച് സലിം ചേറ്റുവ സംവിധാനം ചെയ്ത സംസ്കാര ദുബായ് ഒരുക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം'
 
മികച്ച നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ കൂടാതെ സംവിധായകന്‍, നടന്‍, സഹ നടന്‍, നടി, സഹ നടി, ബാല താരം, പശ്ചാത്തല സംഗീതം, ഗായകന്‍, ഗായിക, എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഡിസം. 26 ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിധി പ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.
 
വളരെ നീണ്ട കാലത്തിനു ശേഷം, ഇതു പോലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയ കേരളാ സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പിന്നണിയില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന്‍ അഹല്യാ ജന. മാനേജര്‍ തമ്പി പറഞ്ഞു.
 
കേരളത്തിലെ പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ വിധി കര്‍ത്താക്കളായി എത്തുന്നു എന്നതും ഒരു സവിശേഷതയാണ്. 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നാടക മത്സരങ്ങള്‍ വീണ്ടും ആരംഭിച്ച് അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴിക ക്കല്ലായി മാറുകയാണ് കേരളാ സോഷ്യല്‍ സെന്റര്‍. ജന. സിക്രട്ടറി ലായിനാ മുഹമ്മദ്‌, കലാ വിഭാഗം സിക്രട്ടറി ടി. എം. സലിം, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, ഇവന്റ് കോഡിനേറ്റര്‍ മധു പറവൂര്‍ എന്നിവരും സന്നിഹി തരായിരുന്നു. കലാ വിഭാഗം സിക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നാടകങ്ങളുടെ സമയക്രമങ്ങളെ കുറിച്ച് അറിയിക്കാമോ?

December 15, 2009 2:43 PM  

pravaasikalude nadakaaswaadana nilavaaram uyarthaanum , nadaka kalaapravarthakare onnippikkaanum munkaiyedutha kerala social centrenu abinandanagal...iniyum ithram pravarthanagal undakatte ...

December 15, 2009 2:51 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ ഉള്‍പ്പടെയുള്ള മരുഭൂമികളില്‍ ഇടിവെട്ട് മഴ
യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഇന്നle ലഭിച്ചത്.

യു.എ.ഇയിലെ അലൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇടിയോട് കൂടിയ കനത്ത മഴയാണ് ലഭിച്ചത്. അലൈനിലെ അല്‍ ഫുഅയില്‍ 60 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജബല്‍ ഹഫീത്തില്‍ 24.4 മില്ലീ മീറ്ററും അലൈന്‍ വിമാനത്താവളത്തില്‍ 20 മില്ലീമീറ്ററും ഷാര്‍ജയില്‍ 22 മില്ലീ മീറ്ററും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയില്‍ 33.1 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് യു.എ.ഇയില്‍ ലഭിച്ചത്.

കനത്ത മഴയില്‍ ദൂരക്കാഴ്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുധിമുട്ടി. പലയിടത്തും ദൂരക്കാഴ്ച 50 മീറ്റര്‍ വരെയായി ചുരുങ്ങിയിരുന്നു. ചില വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്കൂളുകളിലും ഓഫീസുകളിലും ഹാജര്‍ നിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് താപനില ഗണ്യമായി താഴ്ന്നു. പലയിടത്തും 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില താഴ്ന്നത്.
വരും ദിവസങ്ങളിലും ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ നീന്താന്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ബഹ്റൈനില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുന്നു. കഴി‍ഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ജനജീവിതം ദുഃസഹമായി. കഴിഞ്ഞ ദിവസം ഒരു രാജസ്ഥാന്‍ സ്വദേശി ജോലിസ്ഥലത്തുണ്ടായ ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലിനെതിരേ പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ വെള്ളം കെട്ടികിടന്നത് അപകടങ്ങള്‍ക്ക് കാരണമായി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 December 2009
സദസ്യരാണ് താരം - അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ നര്‍മ്മ സംഗമം
narrmma-vediദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു. എ. ഇ. ചാപ്റ്ററിന്റെ സാമൂഹ്യ പ്രതിബദ്ധതാ ബോധവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി ഡിസംബര്‍ മൂന്നാം വാരം ഒരു സമ്പൂര്‍ണ നര്‍മ്മ സംഗമം അരങ്ങേറും. വിദ്വേഷവും, വഴക്കും, വക്കാണവും ഇല്ലാത്ത സ്നേഹ സുരഭില സുന്ദര സാന്ദ്രമായ കുടുംബാ ന്തരീക്ഷം ആണ് നമുക്ക് അത്യന്താ പേക്ഷിതം ആയിട്ടുള്ളത്.
 
എല്ലാ പിരിമു റുക്കങ്ങളും, ഒഴിവാക്കാനുള്ള ഈ തിരിച്ചറിവാണ് ഈദൃശ സ്ത്രീധന വിരുദ്ധ നര്‍മ്മ സായാഹ്നം “സദസ്യരാണ് താരം” എന്ന ശീര്‍ഷകത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശിയുടെ നേതൃത്വത്തിലാണ് സംഗമം.
 
താരമാകാനും, പങ്കെടുക്കാനും താല്പര്യമുള്ള സഹൃദയര്‍ എത്രയും വേഗം നാട്ടിലും മറു നാടുകളിലും ഈ ദൃശ്യാവി ഷ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇദ്ദേഹവുമായി 050 9209802 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്