|
30 November 2009
സ്നേഹത്താഴ്വരയ്ക്ക് ബ്ലോഗ്
ഗള്‍ഫ് മേഖലയിലെ ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ സജീവമായി
പ്രവര്‍ത്തിക്കുന്ന സ്നേഹത്താഴ്വര ബ്ലോഗ് ആരംഭിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ബ്ലോഗ് വഴി അറിയാനാകും ബ്ലോഗ് ഇവിടെ
- സ്വന്തം ലേഖകന്‍
|
|
ഹജ്ജ് പരിസമാപ്തിയിലേക്ക്
ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മടക്കയാത്ര ആരംഭിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സ്വദേശത്തേക്കുള്ള മടക്കയാത്ര ബുധനാഴ്ച ആരംഭിക്കും.
സൗദി അധികൃതരുടെ ശക്തമായ മുന്നറിയിപ്പുണ്ടായിട്ടും ഇത്തവണയും നിരവധി തീര്‍ത്ഥാടകര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാനെത്തി. മിനയ്ക്കടുത്ത മലകളിലും വഴിയോരങ്ങളിലുമാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
|
അബുദാബിയില് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.
അബുദാബി കേരള സോഷ്യല് സെന്‍ററിന്‍റെ പതിനഞ്ചാമത് യുഎഇ എക്സ്‍ചേഞ്ച് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.
രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്‍റില് മത്സരിക്കുന്നത്. ഇന്ത്യയിലേയും യുഎഇയിലേയും ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര താരങ്ങള് മത്സരിക്കാനെത്തുമെന്ന് സംഘാടകര് അബുദാബിയില് വാര്‍ത്താസമ്മേളനത്തില് അറിയിച്ചു. ഡിസംബര് 9 നാണ് ഫൈനല്.
- സ്വന്തം ലേഖകന്‍
|
|
29 November 2009
അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് സ്വീകരണം
ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 28 ശനിയാഴ്‌ച്ച വൈകീട്ട് 8 മണിക്ക് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ് പാട്രനും ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ആയ ശ്രീ. ഇസ്മയില്‍ റാവുത്തര്‍, എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡെന്റ് ശ്രീ. വി. കെ. ബേബി, എറണാകുളം പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ശ്രീ. ഇബ്രാഹീം കുട്ടി, ശ്രീ. മുഹമ്മദ് സെയ്ദ്, ശ്രീ. എബി ബേബി എന്നിവര്‍ സംസാരിച്ചു.![]() ഫോട്ടോ : പകല്‍കിനാവന്‍ - പകല്‍കിനാവന്‍ | daYdreaMer Labels: associations, personalities
- ജെ. എസ്.
|
|
ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു.
ബഹ്റിനിലെ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സജി മാത്യു താന്നിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സാജന്‍ വര്‍ഗീസ്, മോച്ചന്‍, വര്‍ഗീസ് ടി. ഐപ്പ്, സാബു കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിയില്‍ ലഭിച്ച വഴിപാടുകള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് ലേലം നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും
ബഹ്റിനിലെ നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുഖ്യാതിഥിയായിരുന്നു. അസില്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രിഫി രാജന്‍, സി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയുമായി തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചതിനു ശേഷം 21 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. ഇതോടെ ഹജ്ജ വേളയില്‍ മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 100 ആയി.
ഓരോ വര്‍ഷവും പുണ്യ സ്ഥലങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. മിനായില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന സ്ഥലത്തും തമ്പുകളിലും ഈ മാറ്റം കാണുന്നുണ്ടെന്ന് തീര്‍ത്ഥാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ് മിനായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ സേവനങ്ങള്‍. കാണാതായ ഹാജിമാരെ കണ്ടെത്താനുള്ള സംവിധാനവും ഡിസ് പെന്‍സറിയും ഉള്‍പ്പടെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കോണ്‍സുലേറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
|
യു.എ.ഇയില്‍ തണുപ്പ് കാലം
യു.എ.ഇയില്‍ ശൈത്യകാലം തുടങ്ങി. അടുത്ത ദിനങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പനിയും ജലദോഷവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
- സ്വന്തം ലേഖകന്‍
|
|
28 November 2009
ഡിസംബര് രണ്ടിന് രക്ത ദാന ക്യാമ്പ്
യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഷാര്‍ജയിലെ ദൈദ് മലയാളി അസോസിയേഷന്‍ അരോഗ്യമന്ത്രാലയത്തിലെ മൊബൈല്‍ ബ്ളഡ് ബാങ്ക് യൂണിറ്റുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകിട്ട് നാലു മുതല്‍ എട്ടുവരെയാണ് രക്തദാന ക്യാമ്പ്.
- സ്വന്തം ലേഖകന്‍
|
|
ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍
യു.എ.ഇയിലെ പ്രവാസി സംഘടനയായ ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍ നടക്കും. ദുബായ് മുഹൈസ്നയിലുള്ള ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് നടക്കുക. യു.എ.ഇയിലെ 60 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
|
ഒമാനിലെ സലാലയില്‍ മലയാളം കൂട്ടായ്മ
മലയാള ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഒമാനിലെ സലാലയില്‍ രൂപം കൊണ്ടു. മലയാള കവിതകള്‍, ചെറുകഥകള്‍ ലേഖനങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കാനും ഭാഷ സാഹിത്യത്തെ കുറിച്ച് ഒരു പഠനം നടത്താനും ശ്രമം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുട്ടികളിലേക്ക് ഭാഷയെ കൂടുതല്‍ എത്തിക്കാനും സംഘടനയില്‍ അംഗമായര്‍ തീരുമാനിച്ചു.
- സ്വന്തം ലേഖകന്‍
|
|
ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍
ദുബായ് വേള്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമി ട്ടാണെന്ന് അധികൃതര്‍. ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് ഗവണ്‍മെന്‍റിന്‍റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- സ്വന്തം ലേഖകന്‍
|
|
27 November 2009
ടാലന്റ് കോണ്ടസ്റ്റ് 2009
അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. പന്ത്രണ്ടു വയസ്സ് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഈ മിനി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യ മുള്ളവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ സമാജത്തില്‍ നിന്നും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 055 9389727, 02 6671400 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവു ന്നതാണ്. അപേക്ഷാ ഫോമുകള്‍ സമാജത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്.
Labels: associations, kids
- ജെ. എസ്.
|
|
കെ.എം.സി.സി. കുടുംബ സംഗമം
ദുബായ് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഈദ് ആഘോഷ ത്തോടനു ബന്ധിച്ച് കുടുംബ സംഗമം നവംബര്‍ 28 ശനി രാവിലെ 10 മുതല്‍ രാത്രി 9 മണി വരെ ദുബായ് ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ നടക്കും. സംഗമത്തോ ടനുബന്ധിച്ച് നടക്കുന്ന കവി അരങ്ങില്‍ അസ്മോ പുത്തഞ്ചിറ, സത്യന്‍ മാടാക്കര, കമറുദ്ദീന്‍ ആമയം, ഇസ്മായീല്‍ മേലടി, രാംമോഹന്‍ പാലിയത്ത്, സിന്ധു മനോഹരന്‍, ജലീല്‍ പട്ടാമ്പി, ഷാജി ഹനീഫ് പൊന്നാനി, അഡ്വ. ജയരാജ് തോമസ്, സമീഹ, മധു കൈപ്രവം, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ പങ്കെടുക്കും. ബഷീര്‍ തിക്കോടി മോഡറേറ്റ റായിരിക്കും.
Labels: associations, poetry
- ജെ. എസ്.
|
|
രിസാല സ്നേഹോല്ലാസം
രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് പ്രവര്‍ത്തകരുടെ സ്നേഹ സംഗമം “സ്നേഹോല്ലാസം” ദുബായില്‍ നടന്നു. നവംബര്‍ 27വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ആണ് ദുബായ് സബീല്‍ പാര്‍ക്കില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍, യൂണിറ്റ് പ്രവര്‍ത്തന സമിതി അംഗങ്ങള്‍ ഒത്തു ചേര്‍ന്ന സ്നേഹ സംഗമം നടന്നത്.
Labels: associations
- ജെ. എസ്.
|
|
സുവീരനുമായി ഒരു കൂടിക്കാഴ്ച
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍, ഇന്ന് (നവംബര്‍ 27) വൈകുന്നേരം ഏഴു മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുവീരനുമായി സംവദി ക്കുന്നതിനും അദ്ദേഹ ത്തിന്റെ നാടകാനു ഭവങ്ങള്‍ പങ്കിടുന്നതിനും, യു. എ. ഇ. യിലെ നാടക പ്രവര്‍ത്ത കര്‍ക്ക് വേദി ലഭിക്കുന്നു. മുപ്പത്ത ഞ്ചോളം നാടകങ്ങളും, അഞ്ച് ഹ്രസ്വ ചിത്രങ്ങളുമായി മലയാള നാടക - ദൃശ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് തീര്‍ത്ത സുവീരന്‍, മലയാള നാടക പ്രേമികള്‍ക്ക് സുപരിചിതനാണ്. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ഇദ്ദേഹം നാടകം ആക്കിയതാണ് തനിക്ക് വിധേയനേക്കാള്‍ ഇഷ്ടമായത് എന്ന് സക്കറിയ അഭിപ്രായ പ്പെട്ടിരുന്നു. സി. വി. ബാല കൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' എന്ന നോവലിന് സുവീരന്‍ തീര്‍ത്ത നാടക ഭാഷ്യം മലയാള നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നുള്ള രംഗങ്ങള്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം കൂടുതല്‍ വിവരങ്ങള്‍ക്ക് ജോളി (050-7695898), പ്രദോഷ് കുമാര്‍ (050-5905862) എന്നിവരുമായി ബന്ധപ്പെടുക.
Labels: theatre
- ജെ. എസ്.
|
|
പട്ടുറുമാല്‍ അബുദാബിയില്‍
കൈരളി ടിവി യിലൂടെ കാണികളുടെ പ്രശസ്തി കൈപ്പറ്റിയ പട്ടുറുമാലിലെ കലാകാരന്മാരും കൂടാതെ മിമിക്രി താരങ്ങളായ നാണി തള്ള ഫെയിം കൂട്ടുകാരും ചേര്‍ന്ന് 29ന് ഞായറാഴ്‌ച്ച മൂന്നാം പെരുന്നാള്‍ ദിനത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ ഒന്നിക്കുന്നു.
Labels: associations
- ജെ. എസ്.
|
|
അബുദാബി മലയാളി സമാജം യുവജനോത്സവം 2009
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 - 66 71 400, 050 - 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, കല
- ജെ. എസ്.
|
|
26 November 2009
ബാജിയുടെ കഥകള്‍ - പുസ്തക പ്രകാശനം:
മലയാളം ബ്ലോഗിങ്ങ് വായനയുടേയും എഴുത്തിന്റെയും വിപ്ലവാത്മകമായ പാതയില്‍ . നാള്‍ ബ്ലോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള ഭാഷയ്ക്കും അതു പോലെ ബ്ലോഗിങ്ങ് എന്ന പുതു മാധ്യമത്തിന്റേയും ശക്തി വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്ലോഗിങ്ങ് രംഗത്ത് സജീവമായി നിലകൊള്ളുന്ന ശ്രീ ബാജി ഓടം വേലിയിയുടെ 25 കഥകളുടെ സമാഹാരം ബഹറൈനില്‍ നിന്നും പുറത്തിറങ്ങുന്നു. ‘ബാജിയുടെ കഥകള്‍’ എന്ന സമാഹാരത്തില്‍ മണല്‍ നഗരത്തിലെ കണ്ടതും കേട്ടതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ‘പോസറ്റീവ് തിങ്കിങ്ങ്’ എന്ന ബ്ലോഗിലൂടെ ശ്രീ ബാജി പങ്കുവച്ചു കഴിഞ്ഞ കഥകളും ഒപ്പം പോസ്റ്റ് ചെയ്യാത്തവയുമായ കഥകളുമാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിന്‍ എഴുതിയ അവതാരിക ‘ ബാജിയുടെ കഥകളു’ടെ സവിശേഷതയാണ്. ഒപ്പം കവിയും നിരൂപകനുമായ ശ്രീ രാജു ഇരിങ്ങല്‍ കഥകളെ സംഗ്രഹിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. തണല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ‘ ബാജിയുടെ കഥകള്‍’ ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ടി വി കൊച്ചു ബാവ അനുസ്മരണ ദിനത്തില്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് നവംബര്‍ 28 ന് വൈകുന്നേരം 7:30 ന് പ്രശസ്ത കഥാകൃത്ത് ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
- സ്വന്തം ലേഖകന്‍
|
|
ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക
രാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്. അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം. Labels: obituary, political-leaders-kerala, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
|
ഇന്ത്യന്‍ തൊഴിലാളികളെ അബുദാബിയില്‍ ആദരിച്ചു
യുഎഇയിലെ 30 പ്രവാസി ഇന്ത്യന്‍ തൊഴിലാളികളെ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 30 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ എംബസി ബ്ലൂ കോളര്‍ തൊഴിലാളികളെ ആദരിക്കുന്നതെന്ന് അംബാസിഡര്‍ തല്‍മീസ് അഹമ്മദ് അറിയിച്ചു.
തൊഴില്‍ മികവിനൊപ്പം അപകടം ഇല്ലാതാക്കല്‍,സുരക്ഷിതത്വം ഉറപ്പാക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്ക്കാര വിജയികളെ നിശ്ചയിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
|
ദുബായില്‍ ഇന്ന് മുതല്‍ ഉത്സവം
തിരനോട്ടം ദുബായുടെ ആഭിമുഖ്യത്തില്‍ ഉത്സവം 2009 എന്ന പേരില്‍ അന്താരാഷ്ട്ര കഥകളി, കൂടിയാട്ടം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ഇന്ന് മുതല്‍ 29 വരെ ദുബായ് വെല്ലിംഗ്ടണ്‍ സ്ക്കൂളിലെ പ്രിന്‍സസ് ഹയ ബിന്‍ത് അല്‍ ഹുസൈന്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഉല്‍സവം നടക്കുന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റേയും ഈദ് ഇന്‍ ദുബായുടേയും സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ഗോപി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, മാര്‍ഗി വിജയകുമാര്‍ , സദനം കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. നാല് ദിവസവും നാല് മഹാന്‍മാരായ കലാകാരന്‍മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു.
- സ്വന്തം ലേഖകന്‍
|
|
അലൈനില്‍ ഒരു ദിവസം അറുക്കുന്നത് 1500 മൃഗങ്ങളെ
ബലി പെരുന്നാള്‍ ആയതോടെ അലൈനിലെ പൊതു കശാപ്പ് ശാലയില്‍ അറുക്കാനായി എത്തുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിച്ചു. ദിവസവും 1500 ഓളം മൃഗങ്ങളാണ് ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്കായി അറുത്ത് നല്‍കുന്നത്.
യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ പൊതു കശാപ്പ് ശാലയാണ് അലൈനിലേത്. പൊതുജനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കി മൃഗങ്ങളെ അറുക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ യന്ത്രവത്കൃത കശാപ്പ് ശാലയില്‍ മൃഗങ്ങളെ അറുത്ത് തൊലിയുരിഞ്ഞ് ഇറിച്ചിയാക്കി മാറ്റി നല്‍കുകയാണ് ചെയ്യുക. ബലി പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുന്നതോടെ ഇവിടെ അറുക്കാനായി എത്തിക്കുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. സാധാരണ ദിനങ്ങളില്‍ 300 ഉം 400 ഉം മൃഗങ്ങളെയാണ് ഇവിടെ അറുക്കാനായി കൊണ്ട് വരുന്നതെങ്കില്‍ ബലി പെരുന്നാള്‍ ആകുന്നതോടെ ഇത് 1500 ഓളമായി മാറും. ആടിനെ അറുക്കാന്‍ 15 ദിര്‍ഹവും ചെറിയ ഒട്ടകത്തിനും കാളകള്‍ക്കും 25 ദിര്‍ഹവും വലിയ ഒട്ടകങ്ങള്‍ക്കും കാളകള്‍ക്കും 40 ദിര്‍ഹവുമാണ് ചാര്‍ജായി ഈടാക്കുന്നത്. അറുത്ത ശേഷം മൃഗ ഡോക്ടറുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇറച്ചി പൊതുജനങ്ങള്‍ക്ക് നല്‍കാറുള്ളൂ. 75 ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.
- സ്വന്തം ലേഖകന്‍
|
|
ബലി പെരുന്നാള്‍; അലൈന്‍ കന്നുകാലിച്ചന്തയില്‍ വന്‍ തിരക്ക്
ബലി പെരുന്നാള്‍ അടുത്തതോടെ അലൈനിലെ കന്നുകാലിച്ചന്തയില്‍ ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്.
ബലിയറുക്കാനുള്ള മൃഗങ്ങളെ വാങ്ങാനായി നിരവധി പേരാണ് ഇപ്പോള്‍ അലൈന്‍ കന്നുകാലിച്ചന്തയില്‍ എത്തുന്നത്. കാളകളും പശുക്കളും ആടുകളും ഒട്ടകവുമെല്ലാം ഈ ചന്തയില്‍ വില്‍പ്പനയ്ക്കുണ്ട്. ഇവിടെ ഏറ്റവും മധികം വില്‍പ്പനയ്ക്കുള്ളത് ആടുകളാണ്. ജനുസുകളിലെ വൈവിധ്യം കൊണ്ടും ഇവ വേറിട്ട് നില്‍ക്കുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, സോമാലിയ, സുഡാന്‍, ഒമാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ആടുമാടുകള്‍ എത്തുന്നുണ്ടെന്ന് വില്‍പ്പനക്കാരനായ മുഹമ്മദ് ബഷീര്‍ പറയുന്നു. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്. ഒരു സ്ക്വയര്‍ കിലോമീറ്റര്‍ വസ്തീര്‍ണമുണ്ട് ഇതിന്. അലൈന്‍ പട്ടണത്തിലായിരുന്ന ചന്ത ഈ വര്‍ഷം ഫെബ്രുവരി 15 മുതലാണ് മസ് യാദിലേക്ക് മാറ്റിയത്. മൃഗങ്ങളെ കര്‍ശന പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുവദിക്കാറുള്ളൂവെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. ഖല്‍ഫുള്ള മുഹമ്മദ് പറയുന്നു. കൊണ്ട് വരുന്ന വാഹനങ്ങളില്‍ വച്ച് തന്നെ മൃഗങ്ങളെ വില്‍ക്കാനുള്ള സൗകര്യവും ബലിപെരുന്നാള്‍ തിരക്ക് ആയതോടെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റിനോട് ചേര്‍ന്ന തുറസായ സ്ഥലത്താണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഏറെ സൗകര്യമാണെന്ന് കച്ചവടക്കാരനായ മുഹമ്മദ് കുഞ്ഞി പറയുന്നു. പെരുന്നാള്‍ ഉത്സവമാക്കുന്നതിന് അലൈനിലെ കന്നുകാലിച്ചന്തയ്ക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
- സ്വന്തം ലേഖകന്‍
|
|
ഇന്ന് അറഫാ സംഗമം
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇന്നലെ മക്കയിലും മിനായിലുമുണ്ടായ മഴ ഹജ്ജ് കര്‍മങ്ങളെ നേരിയ തോതില്‍ പ്രതികൂലമായി ബാധിച്ചു. ഇന്നാണ് അറഫാ സംഗമം.
- സ്വന്തം ലേഖകന്‍
|
|
25 November 2009
ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം
ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30 ന് കന്നഡ സംഘം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ 38318270 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- സ്വന്തം ലേഖകന്‍
|
|
പാസ്പോര്‍ട്ടിലെ പേര് മാറ്റം; നിവേദനം
പാസ്പോര്‍ട്ടില്‍ ജീവിതപങ്കാളിയുടേയോ മക്കളുടേയോ പേരു ചേര്‍ക്കുന്നതിനും മേല്‍വിലാസം മാറ്റുന്നതിനുമുള്ള നടപടിക്രമത്തില്‍ വരുത്തിയ മാറ്റം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ ഇന്ത്യന്‍ ഓവര്‍സീസ് കണ്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് നിവേദനമയച്ചു.
പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്കാണ് നിവേദനം അയച്ചത്. പുതിയ നിയമപ്രകാരം പേരു ചേര്‍ക്കലിനും മേല്‍വിലാസം മാറ്റുന്നതിനും ഡ്യൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് എടുക്കണെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇത് കാലതാമസത്തിനും വിസ പുതുക്കലിനും തടസ്സമാകുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
|
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കും.
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ എത്തിച്ചേരും. മിനായില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
- സ്വന്തം ലേഖകന്‍
|
|
കൊച്ചുബാവ പോയിട്ട് പത്ത് വര്‍ഷം
പ്രവാസിമലയാളിയുടെ സാഹിത്യരുചികള്‍ക്ക്
പുതിയ ചേരുവകള് നല്‍കിയ ടി.വി.കൊച്ചുബാവ അന്തരിച്ചിട്ട് ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. 1999 നവംബര്‍ 25-നാണ് അദ്ദേഷം അന്തരിച്ചത്. 1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ്‍ കൊച്ചുബാവ ജനിച്ചത് . നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു ടി.വി കൊച്ചുബാവയെക്കുറിച്ചുള്ള പ്രത്യേക അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട് 3.05 ന് ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്യും
- സ്വന്തം ലേഖകന്‍
|
|
24 November 2009
ജോതിസ് പെണ്‍ പതിപ്പ് പുറത്തിറങ്ങി.
ജോതിസ് ഓണ്‍ലൈന് മാഗസിന്റെ
പെണ്‍പതിപ്പ് പുറത്തിറങ്ങി. പുതിയ കാലത്ത് സജീവമായി എഴുതുന്ന മിക്കവരും പെണ്‍പതിപ്പില് എഴുതിയിട്ടൂണ്ട്. അഭിരാമി മുതല് വിജയലക്ഷ്മി വരെ ആ പട്ടിക നീളുന്നു. എഴുത്തുകാരി ജ്യോതിഭായി പരിയാടത്താണ് ഈ വലിയ ശ്രമത്തിന് പുറകില് ആദ്യ വായന നിര്‍വ്വഹിച്ചത് ശ്രീമതി ശ്രീദേവി ഒളപ്പമണ്ണയാണ്. പെണ്‍ പതിപ്പ്
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
|
ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്ക്
ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അറാദിലേയും ഗഫൂളിലേയും അയ്യപ്പ ക്ഷേത്രങ്ങളില്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക പൂജയും നടക്കുന്നുണ്ട്. എല്ലാ ദിവസവും അന്നദാനവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
|
ഖത്തറിനും ബഹ്റിനും ഇടയില്‍ ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം
ഖത്തറിനും ബഹ്റിനും ഇടയില്‍ 40 കിലോമീറ്ററോളം ദൂരം വരുന്ന ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 ഓടെ ക്രോസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് വേ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങേണ്ടിയിരുന്നുവെങ്കിലും റെയില്‍പാത കൂടി അവസാന നിമിഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ നിര്‍മ്മാണം തുടങ്ങാന്‍ വൈകുകയായിരുന്നു. നാല് ബില്യണ്‍ ഡോളറാണ് പദ്ധതി ചെലവ്.
- സ്വന്തം ലേഖകന്‍
|
|
ശുചിത്വമില്ലെങ്കില്‍ ജയില്‍ ശിക്ഷ
വേണ്ടത്ര ശുചിത്വം സൂക്ഷിക്കാത്ത അടുക്കളകളുള്ള അബുദാബിയിലെ റസ്റ്റോറന്‍റ് ഉടമകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ഭക്ഷ്യ വിഷബാധ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ശുചിത്വ നിയമം ലംഘിച്ച 70 സ്ഥാപനങ്ങള്‍ അബുദാബിയില്‍ അടച്ച് പൂട്ടിയിരുന്നു.
- സ്വന്തം ലേഖകന്‍
|
|
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് ദുബായ് വെല്ലിംഗ്ടണ്‍ സ്കൂളിലാണ് പരിപാടി. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു
- സ്വന്തം ലേഖകന്‍
|
|
എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു
എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. ദുബായ് മൊണാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ജപ്പാന്‍ കോണ്‍സുല്‍ ജനറല്‍ സെയ് ലി ഒട്സുക ഉദ്ഘാടനം ചെയ്തു. എസ്.പി.ടി ചെയര്‍മാനും എം.ഡിയുമായ പി.ആര്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ഭാസ്ക്കര്‍, ഡോ. രാജേഷ് ജലാന്‍, ഷിനിചിരോ സോമ, അകിഹിസ നിഷിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍
ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍ നടത്തി. ഫാ. ജോസഫ് മലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. വിനോദ് ജോണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, നിസാര്‍ തളങ്കര, സജു പടിയറ, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തനിമയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്റ്റാളുകളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഗാനമേളയും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
|
മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍
ജി.സി.സി രാജ്യങ്ങളിലെ മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍ നടക്കും. മൂന്ന് ദിവസം നീളുന്ന സമ്മേളനം ഈ മാസം 26 ന് ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലെ 18 ഇടവകകളില്‍ നിന്നായി ആയിരത്തോളം യുവജന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 10.30 ന് മുസഫയിലെ മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്യും. യുവജനസഖ്യം പ്രസിഡന്‍റ് റവ. ജോസഫ് മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിക്കും.
- സ്വന്തം ലേഖകന്‍
|
|
പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം
ദുബായില്‍ പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.
അതേസമയം യു.എ.ഇയിലെ മൊത്തം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് നേരത്തെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
- സ്വന്തം ലേഖകന്‍
|
|
ആര്.ഹരിത തിരക്കഥയെഴുതിയ ഹ്രസ്വചിത്രത്തിന് രണ്ട് അവാര്‍ഡുകള്‍.
കവി പി.പി.രാമചന്ദ്രന്റെ മകള്‍ ആര്‍.ഹരിത തിരക്കഥയെഴുതി എടപ്പാള്‍ ബി.ആര്‍.സി കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ഹ്രസ്വചിത്രത്തിന് കുട്ടികളുടെ സംസ്ഥാനതല ചലച്ചിത്രോത്സവത്തില്‍ രണ്ട് അവാര്‍ഡുകള്‍.
കൊല്ലത്ത് കഴിഞ്ഞ ആഴ്ച സമാപിച്ച മേളയില്‍ 'ഒളിച്ചുകളി' എന്ന ചിത്രത്തിന് തിരക്കഥയ്ക്ക് ഹരിതയ്ക്കും സംഗീത സംവിധാനത്തിന് പൊന്നാനിയിലെ ഷമേജ് ശ്രീധറിനും ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശന വിഭാഗത്തിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകരായ വി.എന്‍.വികാസ് സംവിധാനവും ജോഷി കൂട്ടുങ്ങല്‍ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത് സ്‌കൂളിനും അഭിമാനമായി.
- സ്വന്തം ലേഖകന്‍
|
|
23 November 2009
കെ.എം.സി.സി. കുടുംബ സംഗമം
ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന 'കുടുംബ സംഗമം 2009 ' എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
|
മൈലാഞ്ചി ഇടല്‍ മത്സരം
ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചി ഇടല്‍ മത്സരം സംഘടിപ്പിക്കുന്നു.
ഈ മാസം 25 ന് വൈകുന്നേരം ഏഴരയ്ക്ക് കന്നട സംഘം ഓഡിറ്റോറിയത്തിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 3831 8270 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
|
നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍
ബഹ്റിനില്‍ ചിത്രീകരണം ആരംഭിക്കുന്ന നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്നു. പ്രമുഖ വ്യവസായി ഡോ. രവി പിള്ള ഭദ്രദീപം കൊളുത്തി.
സോമന്‍ ബേബി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
- സ്വന്തം ലേഖകന്‍
|
|
ഏറ്റവും വലിയ ഹെല്‍ത്ത് കോണ്‍ഫ്രന്‍സിന് ദോഹ വേദിയാകും.
ഗള്‍ഫ് മേഖളയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കോണ്‍ഫ്രന്‍സിന് ദോഹ വേദിയാകും. അടുത്ത മാസം 12 മുതല്‍ 16 വരെയാണ് ആരോഗ്യ പ്രദര്‍ശനത്തിന് ഖത്തര്‍ തലസ്ഥാനം വേദിയാകുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ് പ്രദര്‍ശനത്തിന്‍റെ മുഖ്യ സംഘാടകര്‍. ആരോഗ്യ മേഖലയിലെ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അടക്കം 500 സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഇതിനോടൊപ്പം രോഗ ചികിത്സാ രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്ന മെഡിക്കല്‍ കോണ്‍ഗ്രസും നടക്കും.
- സ്വന്തം ലേഖകന്‍
|
|
ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ 98 ദിവസമാണ് ആഗോള ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കുക.
- സ്വന്തം ലേഖകന്‍
|
|
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ - ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.Labels: qatar
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
|
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രം.
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രം. ആഭ്യന്തര തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലെത്തും. അതേസമയം എച്ച് 1 എന്‍ 1 പനി ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പടെ നാല് വിദേശ തീര്‍ത്ഥാടകര്‍ സൗദിയില്‍ മരണപ്പെട്ടു.
ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമത്തിന് വേദിയാകുന്ന അറഫാ മൈതാനത്ത് നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അറഫാ മൈതാനത്തിന് കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനാവും
- സ്വന്തം ലേഖകന്‍
|
|
കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു
ദുബായ് കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ നാലിന് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികള്‍. കലാ-സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കെ. സുധാകരന്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, ഇബ്രാഹിം ബൂമില്‍ഹ, എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
- സ്വന്തം ലേഖകന്‍
|
|
ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും
ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പെരുന്നാള്‍ ദിനങ്ങളില്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പരിപാടി. വിധു പ്രതാപ്, ജ്യോത്സ്ന, എരഞ്ഞോളി മൂസ, കണ്ണൂര്‍ ഷരീഫ്, രഹ്ന തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത ചൊവ്വാഴ്ച മതം, മാനവകിത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഡോ. എം.കെ മുനീര്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. ഫ്യൂച്ചര്‍ മീഡിയ എം.ഡി മുസ്തഫ മജ് ലാല്‍ ഉദ്ഘാടനം ചെയ്യും.
- സ്വന്തം ലേഖകന്‍
|
|
പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 ന് മുമ്പ് ചെറുകഥകള്‍ ലഭിച്ചിരിക്കണമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
വിജയികളെ ജനുവരി ആദ്യ വാരത്തില്‍ ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 545 7397 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
|
22 November 2009
സഹകരണ കരാര്‍ ഒപ്പു വയ്ക്കും.
ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റിന്‍ ട്രേഡ് യൂണിയന്‍സും സഹകരണ കരാര്‍ ഒപ്പു വയ്ക്കും. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേരള പ്രസിഡന്‍റുമായ ചന്ദ്രശേഖരന്‍ അറിയിച്ചതാണിത്. ജി.എഫ്.ബി.ടി.യു സെക്രട്ടറി ജനറല്‍ സല്‍മാന്‍ ജാഫര്‍ അള്‍ മഹഫൂദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാര്‍ ഒപ്പ് വയ്ക്കുന്നതിന് ധാരണയായത്.
കരാര്‍ നിലവില്‍ വരുന്നതോടെ ബഹ്റിനിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ദുരിതങ്ങള്‍ ജി.എഫ്.ബി.ടി.യുക്ക് ഐ.എന്‍.ടി.യു.സി കൈമാറുമെന്നും സാധ്യമായ സഹായങ്ങള്‍ അവര്‍ ചെയ്യുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
|
ബഹ് റൈനില്‍ മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി.
ബഹ്റിനിലെ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി. സമാജം ഡയമണ്ട് ഹാളില്‍ നടന്ന ചടങ്ങ് ഗായിക ഷീലാ മണി ഉദ്ഘാടനം ചെയ്തു.
നൃത്തം, പാട്ട്, കവിതാ പാരായണം, മോണോ ആക്ട്, പാചകം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ റൗണ്ടുകള്‍ ഉണ്ടാകും. മത്സരം ഒരു മാസം നീണ്ടു നില്‍ക്കും.
- സ്വന്തം ലേഖകന്‍
|
|
ഈ വര്‍ഷത്തെ കലാരത്നം അവാര്‍ഡ് പ്രശസ്ത സിനിമാ താരം മാമുക്കോയക്ക്
കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ അബുദാബിയുടെ ഈ വര്‍ഷത്തെ കലാരത്നം അവാര്‍ഡ് പ്രശസ്ത സിനിമാ താരം മാമുക്കോയക്ക് സമ്മാനിക്കും. നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് മാമുക്കോയക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. മാധ്യമ ശ്രീ പുരസ്ക്കാരം ടെലിവിഷന്‍ അവതാരകന്‍ ജോണ് ബ്രിട്ടാസിന് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകനായ ടി.പി ഗംഗാധരന്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 24 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
- സ്വന്തം ലേഖകന്‍
|
|
ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ തീരുമാനം
ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ ഖത്തര്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സമിതി തീരുമാനിച്ചു. പക്ഷിപ്പനി വ്യാപകമായതിനെ തുടര്‍ന്നാണ് ഖത്തറില്‍ ഇന്ത്യന്‍ കോഴിമുട്ടക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ സ്ഥിതി സാധാരണ നിലയിലായോ എന്ന് അവലോകനം ചെയ്തതിന് ശേഷമേ നിരോധനം പിന്‍വലിക്കേണ്ടതുള്ളൂവെന്നാണ് ഭക്ഷ്യ സുരക്ഷാ സമിതിയുടെ തീരുമാനം.
- സ്വന്തം ലേഖകന്‍
|
|
മനസ് സര്‍ഗവേദി ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് കഥാകൃത്ത്പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അര്‍ഹനായി.
ഭരത് മുരളിയുടെ സ്മരണക്കായി മനസ് സര്‍ഗവേദി ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് കഥാകൃത്ത്പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അര്‍ഹനായി. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡിസംബര്‍ 13 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം നല്‍കും. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുകയാണ് പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍.
- സ്വന്തം ലേഖകന്‍
|
|
ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ബേ സെന്‍ററില്‍ ആരംഭിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം ശൈഖ അസ്സാ അബ്ദുല്ല അല്‍ നൊയ്മി നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സുലൈമാന്‍ അല്‍ ഷിസാവി തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈന്‍ ഫെയറിന്‍റെ പ്രത്യേക പവിലിയന്‍ ഗ്ലോബല്‍ വില്ലേജിലെ ഗേറ്റ് നമ്പര്‍ നാലില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
|
ഐ.എം.എഫിന് പുതിയ ഭാരവാഹികള്‍
യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബായില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇ.എം അഷ്റഫാണ് പ്രസിഡന്‍റ്. ജോയ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും വി.എം സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ആല്‍ബര്‍ട്ട് അലക്സിനെയും ജോയിന്‍റ് സെക്രട്ടറിയായി സാദിഖ് കാവിലിനെയും ജോയിന്‍റ് ട്രഷററായി ജലീല്‍ പട്ടാമ്പിയേയും തെരഞ്ഞെടുത്തു. 13 അംഗ എക്സുകുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
|
21 November 2009
'ജോണ് എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍'
അബുദാബി യുവകലാ സാഹിതി സംഘടിപ്പിച്ച ജോണ്‍ എബ്രഹാം അനുസ്മരണം, വേറിട്ട കാഴ്ചകളുടെ അനുഭവം കൊണ്ട് ശ്രദ്ദേയമായി. രണ്ടു ദിവസങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍,
'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍' എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍, അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരനും അവാര്‍ഡ് ജേതാവുമായ സതീഷ് കെ. സതീഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കടിന്‍റെ എവിടെ ജോണ്‍ എന്ന കവിത ഇ. ആര്‍. ജോഷി ആലപിച്ചു. യുവ കലാ സാഹിതി പ്രസിഡന്റും കേരളാ സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്‍റുമായ ബാബു വടകര അധ്യക്ഷത വഹിച്ചു. കെ. എസ്. സി ജനറല്‍ സിക്രട്ടറി ലായിനാ മുഹമ്മദ് ആശംസ നേര്‍ന്നു. എം സുനീര്‍ സ്വാഗതവും അബു ബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. പിന്നീട് 1978 ലെ ദേശീയ പുരസ്കാരം നേടിയ ജോണ്‍ ചലച്ചിത്രം 'അഗ്രഹാരത്തില്‍ കഴുതൈ' പ്രദര്‍ശിപ്പിച്ചു. 'പ്രിയ' എന്ന ഹ്രസ്വ ചിത്ര ത്തോടെ തുടക്കം കുറിച്ച രണ്ടാം ദിവസം, യുവകലാ സാഹിതി യു. എ. ഇ.ഘടകം പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍, കെ.എസ്.സി സാഹിത്യ വിഭാഗം സിക്രട്ടറിയും നാടക-ടെലി സിനിമാ സംവിധായകനുമായ മാമ്മന്‍ കെ. രാജന്‍, യുവകവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍, ചലച്ചിത്ര പ്രവര്‍ത്തകനും തിരക്കഥാ രചയിതാവും നാടക സംവിധായകനുമായ ഇസ്കന്തര്‍ മിര്‍സ, ഒഡേസ്സ ജോഷി എന്നിവര്‍ ജോണിനെ അനുസ്മരിക്കുകയും അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. കലഹവും കവിതയും വേറിട്ട വര്‍ത്തമാനവും പരിപാടികളിലെ വ്യത്യസ്ഥ തയും ജനകീയ പങ്കാളിത്തവും ജോണിനെ സ്നേഹിക്കുന്നവരുടെ സജീവ സാന്നിധ്യവും കൊണ്ട് 'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍' ഒരു അനുഭവമായി മാറി. മലയാളത്തിലെ ആദ്യ ജനകീയ സിനിമാ സംരംഭമായ 'അമ്മ അറിയാന്‍' എന്ന സിനിമയും 'ഹിഡണ്‍ സ്ട്രിംഗ്' എന്ന ലഘു ചിത്രവും പ്രദര്‍ശിപ്പിച്ചു. ജോണ്‍ സിനിമകളുടെ പ്രചാരകരായിരുന്ന 'ഒഡേസ്സ' യുടെ പ്രവര്‍ത്തകന്‍ ജോഷിയുടെ ശില്പ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
- സ്വന്തം ലേഖകന്‍
|
ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 28 ശനിയാഴ്‌ച്ച വൈകീട്ട് 8 മണിക്ക് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ് പാട്രനും ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ആയ ശ്രീ. ഇസ്മയില്‍ റാവുത്തര്‍, എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡെന്റ് ശ്രീ. വി. കെ. ബേബി, എറണാകുളം പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ശ്രീ. ഇബ്രാഹീം കുട്ടി, ശ്രീ. മുഹമ്മദ് സെയ്ദ്, ശ്രീ. എബി ബേബി എന്നിവര്‍ സംസാരിച്ചു.
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍, ഇന്ന് (നവംബര്‍ 27) വൈകുന്നേരം ഏഴു മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുവീരനുമായി സംവദി ക്കുന്നതിനും അദ്ദേഹ ത്തിന്റെ നാടകാനു ഭവങ്ങള്‍ പങ്കിടുന്നതിനും, യു. എ. ഇ. യിലെ നാടക പ്രവര്‍ത്ത കര്‍ക്ക് വേദി ലഭിക്കുന്നു. മുപ്പത്ത ഞ്ചോളം നാടകങ്ങളും, അഞ്ച് ഹ്രസ്വ ചിത്രങ്ങളുമായി മലയാള നാടക - ദൃശ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് തീര്‍ത്ത സുവീരന്‍, മലയാള നാടക പ്രേമികള്‍ക്ക് സുപരിചിതനാണ്. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ഇദ്ദേഹം നാടകം ആക്കിയതാണ് തനിക്ക് വിധേയനേക്കാള്‍ ഇഷ്ടമായത് എന്ന് സക്കറിയ അഭിപ്രായ പ്പെട്ടിരുന്നു. സി. വി. ബാല കൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' എന്ന നോവലിന് സുവീരന്‍ തീര്‍ത്ത നാടക ഭാഷ്യം മലയാള നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. 



മലയാളം ബ്ലോഗിങ്ങ് വായനയുടേയും എഴുത്തിന്റെയും വിപ്ലവാത്മകമായ പാതയില്‍ . നാള്‍ ബ്ലോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള ഭാഷയ്ക്കും അതു പോലെ ബ്ലോഗിങ്ങ് എന്ന പുതു മാധ്യമത്തിന്റേയും ശക്തി വെളിപ്പെടുത്തുന്നു.
രാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. 
ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന 'കുടുംബ സംഗമം 2009 ' എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ - ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1 Comments:
bloginte peru paranjilla
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്