|
31 March 2009
ഒരുമ സംഗമം 2009
ഒരുമനയൂര് പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര് വാര്ഷിക ആഘോഷങ്ങള് ‘ഒരുമ സംഗമം 2009’ ഒരുക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ആര്. എം. കബീര് (കണ്വീനര്), പി. കെ. ഷഹീന്, പി. സി. മുഹമ്മദ് ഷമീര് (ജോയിന്റ് കണ്വീനര്) എന്നിവരെ തിരഞ്ഞെടുത്തു.ഏപ്രില് 24ന് ദുബായ് കരാമ സെന്റര് ഹാളില് സംഘടിപ്പിക്കുന്ന ഒരുമ സംഗമത്തില് കലാ - സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള് പങ്കെടുക്കും. മെംബര്മാരുടേയും കുടുംബാംഗ ങ്ങളുടേയും വിവിധ കലാ പരിപാടികളും യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന കലാ സന്ധ്യയും അരങ്ങേറും. - പി. എം. അബ്ദുല് റഹിമാന്, അബുദാബി Labels: associations
- ജെ. എസ്.
|
|
വെണ്മ ജനറല് ബോഡി
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്ഷിക ജനറല് ബോഡി യോഗം ഏപ്രില് മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്ജ ഇന്ത്യന് അസ്സോസ്സിയേഷന് ഹാളില് ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള് എല്ലാവരും ജനറല് ബോഡിയില് പങ്കെടുക്കാന് കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള് അറിയിക്കുന്നു. (വിശദ വിവരങ്ങള്ക്ക് ജനറല് സിക്രട്ടറിയുമായി 050 54 59 641എന്ന നമ്പരില് ബന്ധപ്പെടുക) - പി. എം. അബ്ദുല് റഹിമാന്, അബുദാബി Labels: associations
- ജെ. എസ്.
|
|
അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി
ഖത്തറില് നടക്കുന്ന അറബ് ഉച്ചകോടിയില് നിന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി. ലിബിയന് നേതാവ് ഗദ്ദാഫിയുടെ പരാമര്ശങ്ങളെ തുടര്ന്നാണ് അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയത്. സമ്മേളനത്തില് നിന്ന് ഗദ്ദാഫിയും പിന്നീട് ഇറങ്ങി പ്പോയി. എന്നാല് ഖത്തര് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന് ഖലീഫ അല് താനിയുടെ മധ്യസ്ഥതയില് പിന്നീട് നടന്ന ചര്ച്ചയില് അബ്ദുല്ല രാജാവും ഗദ്ദാഫിയും പങ്കെടുത്തു. സൌദി അറേബ്യയുമായി ആറ് വര്ഷമായി നില നില്ക്കുന്ന വഷളായ ബന്ധം ഉള്ള ലിബിയന് നേതാവ് താന് അബ്ദുള്ള രാജാവിന് തന്റെ സന്ദേശം എത്തിക്കാന് ശ്രമിക്കുക മാത്രമാണ് ചെയ്തത് എന്ന് ചര്ച്ചയില് അറിയിച്ചു. അറബ് രാജ്യങ്ങള് തമ്മില് നില നില്ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള് പരിഹരിക്കാന് ഈ ഉച്ചകോടി ഒരു വേദിയാവും എന്ന ശുഭ പ്രതീക്ഷ ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.
Labels: qatar, അറബിനാടുകള്
- സ്വന്തം ലേഖകന്
|
|
കുവൈറ്റില് പുതിയ അധ്യയന വര്ഷം റമസാന് ശേഷം
ഈ വര്ഷം റമസാന് ശേഷമായിരിക്കും കുവൈറ്റിലെ സര്ക്കാര് സ്കൂളുകളില് പുതിയ അധ്യയന വര്ഷം ആരംഭിക്കുക. സെപ്റ്റംബര് 27 ന് ഈദ് അവധി കഴിഞ്ഞ ശേഷമായിരിക്കും സ്കൂളുകള് തുറക്കുകയെന്ന് 2009-2010 അക്കാദമിക് കലണ്ടര് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്ഷം റമസാന് കാലത്ത് സ്കൂളുകള്ക്ക് അവധി നല്കാകത്തതിനെ തുടര്ന്ന് വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമര്ശനങ്ങള് ഉയര്ന്നിരുന്നു.
- സ്വന്തം ലേഖകന്
|
|
ജ്വാല മെയ് 15 ന് അരങ്ങേറും.
കുവൈറ്റിലെ കേരള ആര്ട്സ് ലവേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന സാസ്കാരികോത്സവമായ ജ്വാല മെയ് 15 ന് അരങ്ങേറും. ദിവസം മുഴുവന് നീണ്ടു നില്ക്കുന്ന വിപുലമായ കലാ സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര് അറിയിച്ചു. മാതൃഭാഷ പഠനകളരിയുടെ ഈ വര്ഷത്തെ ഉദ്ഘാടനവും ഇതേ വേദിയില് നടക്കും.
- സ്വന്തം ലേഖകന്
|
|
അടുത്ത 24 മണിക്കൂറില് ശക്തമായ മഴയ്ക്ക് സാധ്യത
ഒമാനിലെ ബാത്ന പ്രവിശ്യയിലും മസ്ക്കറ്റ് ഗവര്ണറേറ്റിലും അടുത്ത 24 മണിക്കൂറില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്ഷത്തിനും സാധ്യതയുണ്ട്. യാത്രകള് ഒഴിവാക്കുവാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില് പറയുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല് ഒമാനിലെ ഈ പ്രദേശങ്ങളിലെ സര്ക്കാര് സ്കൂളുകള്ക്കും ഇന്ത്യന് വിദ്യാലയങ്ങള്ക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഈ കാലാവസ്ഥ വ്യതിയാനത്തില് ജനങ്ങള് പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര് വ്യക്തമാക്കി.
- സ്വന്തം ലേഖകന്
|
|
വികലാംഗന്റെ വീട് കത്തി നശിച്ചു
ചാവക്കാട്: അയല്വാസിയുടെ വെപ്പു പുരയില് നിന്ന് തീ പടര്ന്ന് വികലാംഗ യുവാവിന്റെ വീട് പൂര്ണമായും കത്തി നശിച്ചു. ഒരുമനയുര് തൈക്കടവില് വലിയകത്ത് അഷറഫിന്റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കത്തി നശിച്ചത്. വീട്ടിനകത്തെ മുഴുവന് സാധനങ്ങളും കത്തിപ്പോയി. അയല്വാസിയായ ചെമ്പിട്ടയില് അഷറഫിന്റെ വെപ്പു പുരയില് നിന്നാണ് തീ പടര്ന്നത്. നാട്ടുകാര് ഓടിയെത്തി തീയണക്കാന് പരമാവധി ശ്രമിച്ചെങ്കിലും വീട് പൂര്ണമായും കത്തി ചാമ്പലായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമസ്ഥന് പറഞ്ഞു. ഒരുമനയൂര് ഇല്ലത്തെ പള്ളിക്കടുത്ത് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിന്റെ അറ്റത്തുള്ള അഷറഫിന്റെ വീടു വരെ വാഹനം പോകാത്തതിനാല് 200 മീറ്ററോളം പൈപ്പിട്ടാണ് ഫയര് ഫോഴ്സ് തീയണക്കാന് ശ്രമം നടത്തിയത്.
- പി. എം. അബ്ദുല് റഹിമാന്, അബുദാബി Labels: life
- ജെ. എസ്.
|
|
കേളിപ്പെരുമ പ്രദര്ശനം അബുദാബിയില്
അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര് കൊല്ക്കളിയെ കുറിച്ച് നിര്മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്ശനം മാര്ച്ച് 31ന് അബുദാബിയില് നടക്കും. കേരള സോഷ്യല് സെന്ററില്് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര് സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്ശനം സംഘടിപ്പിക്കുന്നത്.യു. എ. ഇ. എക്സ്ചേഞ്ച് സെന്റര് സി. ഇ. ഓ. സുധീര് കുമാര് ഷെട്ടി പ്രദര്ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല് സെന്റര് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില് ആദരിക്കും. പ്രവാസി മലയാളിയും പയ്യന്നൂര് സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന് നിര്മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില് വെച്ച് പ്രമുഖ നടന് മനോജ്. കെ. ജയന് ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്വഹിച്ചത്. - പി. എം. അബ്ദുല് റഹിമാന്, അബുദാബി Labels: associations, culture
- ജെ. എസ്.
|
|
ഖത്തറിലെ ക്രിസ്ത്യന് പള്ളിയുടെ ഉദ്ഘാടനം
ദോഹ: മത സൗഹാര്ദ ത്തിന്റെയും സമുദായ സ്നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര് ഉപ പ്രധാന മന്ത്രിയും ഊര്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന് ഹമദ് അല് അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില് മലയാളികള് പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്ക്കെന്നും അവരോടുള്ള മതിപ്പ് വര്ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില് ക്രിസ്ത്യന് പള്ളിയുടെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്ശിച്ചു. ഒരിക്കല് കേരളവും സന്ദര്ശി ച്ചിട്ടുണ്ടെന്ന് ഊര്ജ മന്ത്രി പറഞ്ഞു. ഖത്തര് ഭരണാധികാരി ശൈഖ് ഹമദ് ബിന് ഖലീഫ അല് അത്തിയയുടെ ഉദാര മനസ്കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്നേഹവുമാണ് ഖത്തര് ക്രിസ്ത്യന് പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന് പ്രേരിപ്പിച്ചതെന്ന് അല് അത്തിയ പറഞ്ഞു. ![]() 40 ലക്ഷം ഖത്തര് റിയാല് ചെലവഴിച്ചു നിര്മിച്ച ഇന്റര്ഡിനോ മിനേഷന് ക്രിസ്ത്യന് പള്ളിയുടെ ഉദ്ഘാടനം അല് അത്തിയ നിര്വഹിച്ചു. ഊര്ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്സാദാ, ഇന്ത്യന് അംബാസഡര് ദീപാ ഗോപാലന് വദ്വ എന്നിവര് പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്ഡിനേറ്റര് സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്ഡിനേറ്റര് എന്. ഒ. ഇടിക്കുള പ്രാര്ത്ഥിച്ചു. കെ. എം. ചെറിയാന് ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന് അംബാസഡര്ക്ക് സൂസന് ഡേവിസും ഉപഹാരങ്ങള് സമ്മാനിച്ചു. മാത്യു കുര്യന് പദ്ധതി വിശദീകരിച്ചു. ജോര്ജ് പോത്തന് നന്ദി പറഞ്ഞു. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
‘THE മൂട്ട ’ ബ്രോഷര് പ്രകാശനം
ജനൂസിന്റെ ബാനറില് ജനാര്ദ്ദനന് നായര് നിര്മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്, അബുദാബി കേരളാ സോഷ്യല് സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്ത്തി മധു, പ്രശസ്ത നടി കവിയൂര് പൊന്നമ്മക്ക് നല്കി ക്കൊണ്ട് പ്രകാശനം ചെയ്തു.പ്രവാസിയുടെ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നാവുന്ന കാര്യങ്ങളെ ഹാസ്യാ ത്മകമായി ദൃശ്യാ വിഷ്കരിക്കുന്ന ‘THE മൂട്ട’ എന്ന മ്യൂസിക് വീഡിയോ ആല്ബത്തില് ഗള്ഫിലെ സമ്പന്നരായ പ്രവാസികളുടെ ജീവിതത്തിലും സാധാരണക്കാരായ ബാച്ചിലര്മാരുടെ ജീവിതത്തിലും അസ്വസ്ഥതകള് വിതക്കുന്ന മൂട്ട എന്ന കൊച്ചു ജീവിയുടെ ലീലാ വിലാസങ്ങളെ ചിത്രീകരിക്കുന്നു. പ്രവാസികള് നിത്യ ജീവിതത്തില് അനുഭവിച്ചു കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു കാട്ടുകയാണ് സംവിധായകന് ജെന്സണ് ജോയ്. സംഗീത സംവിധാനം ധനേഷ്, ഓര്ക്കസ്ട്ര സാംസണ് കലാഭവന്. പുതുമുഖ ഗായകന് അമല് പാടി അഭിനയി ച്ചിരിക്കുന്നു. കൂടെ ബാബു ഷാജിന്, സഗീര് ചെന്ത്രാപ്പിന്നി, ഫ്രെഡിന്, ഷംജു, റിയാസ്, റോജിന് എന്നിവരും കഥാ പാത്രങ്ങള്ക്ക് ജീവനേകുന്നു. ![]() ചടങ്ങില് ടി. എന്. പ്രതാപന് (എം. എല്. എ), യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര് കുമാര് ഷെട്ടി, മീഡിയ മാനേജര് കെ. കെ. മൊയ്തീന് കോയ തുടങ്ങിയവര് സംബന്ധിച്ചു. ‘മറിയാമ്മക്കായി’ എന്ന വീഡിയോ ആല്ബത്തിലെ ‘അരച്ചോ തിരിച്ചോ’ എന്ന ഗാന ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാ കര്ഷിച്ചിരുന്ന ജെന്സണ് ജോയ് അബുദാബിയിലെ കലാ രംഗത്ത് ഇതിനകം തന്നെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കലാ കാരനാണ്. - പി. എം. അബ്ദുല് റഹിമാന്, അബുദാബി
- ജെ. എസ്.
|
|
30 March 2009
ഹ്യൂഗോ ഷാവേസ് ഖത്തറിലേക്ക്
ദോഹ: മാര്ച്ച് 31ന് ഖത്തറില് നടക്കുന്ന അറബ്, ദക്ഷിണ അമേരിക്കന് രാജ്യങ്ങളുടെ ഉച്ചകോടിയില് പങ്കെടുക്കാന് വെനിസുല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ഖത്തറില് എത്തുന്നു. ഈജിപ്ത്, ജോര്ദ്ദാന് തുടങ്ങിയ അറബ് രാജ്യങ്ങള് ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുമ്പോഴും കുട്ടികളടക്കം 1300 പേരെ ഗാസയില് കൂട്ട കൊല നടത്തിയ ഇസ്രായേല് നടപടിയില് പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വേര്പെടുത്തിയ വെനിസുലന് പ്രസിഡണ്ടിനെ ഏറെ ബഹുമാനത്തോടെയാണ് അറബ് സമൂഹം നോക്കി കാണുന്നത്. വെനിസുലയുമായി നല്ല സൌഹൃദ ബന്ധമുള്ള രാജ്യമായ ഇറാനിലും അദ്ദേഹം പര്യടനം നടത്തും.- മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര് Labels: qatar
- ജെ. എസ്.
|
|
ദര്ശന യു.എ.ഇ. സംഗമം
പാലക്കാട് എന്. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്വ വിദ്യാര്ത്ഥികളുടെ ആഗോള സംഘടനയായ ദര്ശന യുടെ യു.എ.ഇ. ചാപ്റ്ററിന്റെ രണ്ടാം സംഗമം അബുദാബി കേരള സോഷ്യല് സെന്ററില് നടന്നു. മാര്ച്ച് 27ന് രാവിലെ 10 മണി മുതല് വൈകീട്ട് അഞ്ച് മണി വരെ ആയിരുന്നു സംഗമം. അബുദാബി എന്വയണ്മെന്റല് ഏജന്സിയിലെ വാട്ടര് റിസോഴ്സ് മാനേജര് ഡോ. ദാവൂദ് ചടങ്ങില് മുഖ്യ അതിഥിയായിരുന്നു.![]() യു.എ.ഇ. യിലെ ജല സമ്പത്തിനെ പറ്റി ഡോ. ദാവൂദ് നടത്തിയ അവതരണം ഏറെ വിജ്ഞാനപ്രദം ആയിരുന്നു. ദര്ശനയുടെ കഴിഞ്ഞ കാല പ്രവര്ത്തനങ്ങളെ വിലയിരുത്തിയ സംഗമം മെംബര്മാര് അവതരിപ്പിച്ച പ്രമേയങ്ങളില് ചര്ച്ച നടത്തി പാസാക്കുകയുണ്ടായി. അകാലത്തില് ചരമമടഞ്ഞ ദര്ശനയുടെ മെംബര് ഇരയിന്റവിട പ്രഭാകരന്റെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച സഹായ നിധിയെ പറ്റി റിപ്പോര്ട്ട് അവതരിപ്പിച്ചു. ![]() ഉച്ചക്ക് ശേഷം മെംബര്മാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. ![]() Labels: associations
- ജെ. എസ്.
|
|
ഖത്തറില് അനധികൃത വിസാ കച്ചവടം
ദോഹ: അനധികൃത വിസ കച്ചവടം ഖത്തറില് ഇപ്പോഴും തുടരുന്നതായി റിപ്പോര്ട്ട്. 12,000 റിയാല് മുതല് 14,000 റിയാല് വരെയാണ് (ഏകദേശം 1.68 ലക്ഷം രൂപ മുതല് 1.96 ലക്ഷം രൂപ വരെ) ഇപ്പോള് വില്പന നടക്കുന്ന തെന്നാണ് പ്രാദേശിക പത്രം വെളിപ്പെടുത്തുന്നത്.
ഒരു തൊഴില് വിസയ്ക്കായി ഒരു കമ്പനി മാനേജര്ക്ക് 12500 റിയാല് നല്കിയതിന്റെ രേഖകളുണ്ടെന്ന് റിപ്പോര്ട്ട് അവകാശപ്പെട്ടു. താമസ അലവന്സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിമാസം 800 റിയാലാണ് (11,200 രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തി. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
യു.ഡി.എഫിനെ വിജയിപ്പിക്കുക: സീതി സാഹിബ് വിചാര വേദി
ദുബായ് : യു. പി. എ. സര്ക്കാര് വീണ്ടും അധികാരത്തില് തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അതിന് യു. ഡി. എഫ്. സ്ഥാനാര്ത്ഥികള് വിജയിക്കേണ്ടത് ആവശ്യമാണെന്നും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര് പ്രവര്ത്തക യോഗം അംഗീകരിച്ച പ്രമേയത്തില് പറഞ്ഞു. നാട്ടിലുള്ള വിചാര വേദി പ്രവര്ത്തകര് യു. ഡി. എഫ്. വിജയത്തിനായി രംഗത്തിറങ്ങും.പ്രസിഡന്റ് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ച യോഗത്തില് ഇസ്മായില് ഏറാമല സ്വാഗതവും ഗഫൂര് പട്ടിക്കര നന്ദിയും പറഞ്ഞു. കെ. എ. ജബ്ബാരി, അഷ്റഫ് കൊടുങ്ങല്ലൂര്, ഹസന് പുതുക്കുളം, സലാം ചിറനല്ലൂര്, ടി. കെ. ഉബൈദ്, ഉമ്മര് മണലാടി, പി. എം. മജീദ് തുടങ്ങിയവര് പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
|
|
പ്രവാചക പ്രേമത്തിന്റെ നിറ സദസ്
ലോകാനുഗ്രഹിയായ പ്രവാചകന് (സ) എന്ന പ്രമേയവുമായി, മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല് നടത്തി വരുന്ന മീലാദ് കാമ്പയിന് 2009 ന്റെ ഭാഗമായി മീലാദ് സംഗമവും മദ്രസ്സാ വിദ്യാന്ത്ഥികളുടെ കലാ വിരുന്നും നടത്തി. മുസ്വഫ ശ അ ബിയ പത്തിലെ എമിറേറ്റ്സ് ഫ്യൂച്ചര് ഇന്റര് നാഷണല് അക്കാഡമി ഓഡിറ്റോറിയത്തില് വൈകീട്ട് 4.30 നു ആരംഭിച്ച പരിപാടികള് രാത്രി 11.30 നാണു അവസാനിച്ചത്. മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന ഇസ്സത്തുല് ഇസ്ലാം മദ്രസ്സകളിലെ വിദ്യാര്ത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്. ബി. എസ്. ദഫ് സംഘം അവതരിപ്പിച്ച ദഫ് പ്രദര്ശനവും ശ്രദ്ധേയമായി.പ്രശസ്ത സൈക്കോളജിസ്റ്റ് അഡ്വ. ഇസ്മയില് വഫ മുഖ്യ പ്രഭാഷണം നടത്തി. ബനിയാസ് സ്പൈക് ഗ്രൂപ് എം. ഡി. കുറ്റൂന് അബ്ദു റഹ്മാന് ഹാജി, മോഡല് സ്കൂള് പ്രിന്സിപ്പല് ഡോ. അബ്ദുല് ഖാദിര്, പ്രോഫ ഷാജു ജമാലുദ്ദീന് തുടങ്ങിയവര് ആശംസാ പ്രസംഗം നടത്തി. മീലാദ് കാമ്പയി നോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തില് നടന്ന മദ്ഹ് ഗാന വേദിയുടെയും വി. പി. എ. തങ്ങള് ആട്ടീരി യുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്. വൈ. എസ്. ട്രഷറര് മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞിയില് നിന്ന് ആദ്യ കോപ്പി വി. കെ. ഗ്രൂപ്പ് എം. ഡി. ഫളലുല് ആബിദ് ഓമച്ചപ്പുഴ ഏറ്റു വാങ്ങി. ![]() മുസ്വഫ എസ്. ബി. എസ്. സംഘം അവതരിപ്പിച്ച ദഫ് പ്രദര്ശനം മീലാദ് കാമ്പയിനോ ടനുബന്ധിച്ച് നടത്തിയ വിവിധ മത്സര പരിപാടികളില് വിജയി കളായവര്ക്കും, പൊതു പരീക്ഷയില് ഉന്നത വിജയം കൈ വരിച്ച ഇസ്സത്തുല് ഇസ്ലാം മദ്രസ വിദ്യാര്ത്ഥികള്ക്കും സര്ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഒ. ഹൈദര് മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകന് അബ്ദുല് ഹമീദ് ശന്വാനി ഉല്ഘാടനം ചെയ്തു. പി. പി. എ. റഹ്മാന് മൗലവിയും അബൂബക്കര് മുസ്ലിയാര് ഓമച്ചപ്പുഴയും മൗലിദ് മജ്ലിസിനു നേതൃത്വം നല്കി. ജന. സെക്രട്ടറി അബ്ദുല് ഹമീദ് സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വര്ക്കിങ് പ്രസിഡണ്ട് മുസ്തഫ ദാരിമി ദുആ നിര്വഹിച്ചു. കെ. കെ. എം. സഅദി, അബ്ദുല്ല കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി തുടങ്ങിയവര് സംബന്ധിച്ചു. പ്രോഗ്രാം കണ്വീനര് ബഷീര് വെള്ളറക്കാട് സ്വാഗതവും ഓര്ഗനൈസിംഗ് സെക്രട്ടറി അബൂബക്കര് മുസ്ലിയാര് ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫ യിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാല് നിറഞ്ഞ സദസ്സ് തിരു നബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയില് പങ്കെടുത്ത എല്ലാവര്ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ് കാമ്പയിന് സമാപന ദുആ സമ്മേളനം ഏപ്രില് 2 നു മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില് നടക്കും. പേരോട് അബ്ദു റഹ്മാന് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കൂടുതല് വിവരങ്ങള്ക്ക് 02 5523491 , 055-9134144 - ബഷീര് വെള്ളറക്കാട് Labels: abudhabi
- ജെ. എസ്.
|
|
അറബ് ഉച്ചകോടി ഇന്നാരംഭിക്കും
ദോഹ: അറബ് രാജ്യങ്ങള്ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള് പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില് തിങ്കളാഴ്ച ആരംഭിക്കും.
ഖത്തര് പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന് ജാസിം ബിന് ജാബര് അല്താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര് മൂസയും പത്ര സമ്മേളനത്തില് ഉച്ചകോടിയുടെ മുഖ്യ അജന്ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള് ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള് കുറഞ്ഞു വന്നിട്ടുണ്ട്. വാക്കുകളില് മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള് സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര് പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന് ജാസിം ബിന് ജാബര് അല്താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള് യാഥാര്ത്ഥ്യമാക്കാന് പ്രായോഗിക പദ്ധതികള്ക്കാണ് രൂപം നല്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന് പ്രശ്നങ്ങള്, സുഡാനിലെ സ്ഥിതി ഗതികള് തുടങ്ങിയ പ്രശ്നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്ച്ച ചെയ്യുക. ഇറാഖില് സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്ക്കും ഖത്തറിന്റെ പൂര്ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില് നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില് പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന് പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള് അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില് ചര്ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര് Labels: gulf, qatar, അറബിനാടുകള്
- ജെ. എസ്.
|
|
കറുത്ത കണിക്കൊന്ന പ്രകാശനം ചെയ്തു
ബെസി കടവിലിന്റെ മലയാള കവിതാ സമാഹാരമായ കറുത്ത കണിക്കൊന്ന പ്രകാശനം ചെയ്തു. മന്ത്രി എം. വിജയകുമാര് ആണ് പ്രകാശനം നിര്വഹിച്ചത്. കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്റ്റി ഓഫ് മെഡിസിനില് സീനിയര് ടെക്നീക്കല് ഓഫീസര് ആണ് ബെസി.
- സ്വന്തം ലേഖകന്
|
|
ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തില് വെല് ആംഡ് എന്ന കുതിര ചാമ്പ്യന്
60 ലക്ഷം ഡോളര് സമ്മാനത്തുകയുള്ള ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തില് അമേരിക്കയുടെ വെല് ആംഡ് എന്ന കുതിര ചാമ്പ്യനായി. അരോഗ ഗ്രൈഡറാണ് ഈ കുതിയരെ നയിച്ചത്. യു.എ.ഇ സ്വദേശിയായ ജോക്കി അഹ്മദ് അജ്തബ് നയിച്ച ഗ്ലാഡിയേറ്ററസാണ് അഞ്ച് ദശലക്ഷം ഡോളര് സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടിഫ്രീ കപ്പ് സ്വന്തമാക്കിയത്. ശൈഖ് മന്സൂര് ബിന് മുഹമ്മദ് അല് മക്തൂമിന്റെ ഉടമസ്ഥതയിലുള്ള ഈ കുതിരയെ പരിശീലിപ്പിച്ചത് മുബാറക് ബിന് ഷഫ് യയാണ്. ദുബായ് ഷീമ ക്ലാസിക് ഗ്രൂപ്പ് ഒന്നില് ശൈഖ് ഹംദാന് ബിന് മുഹമ്മദ് അല് മക്തൂമിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ് ആന്തം എന്ന കുതിര ഒന്നാമതതെത്തി. നാദര്ഷിബയിലെ മത്സരവേദിയില് കുതിരയോട്ടം കാണാന് ആയിരങ്ങളാണ് എത്തിയത്.
- സ്വന്തം ലേഖകന്
|
|
മസ്ക്കറ്റില് പുതിയ ഇടത് പക്ഷം
മസ്ക്കറ്റിലെ ഇടതുപക്ഷ സമാന ചിന്താഗതിക്കാരുടെ പുതിയ സംഘടനയായ ഇടം, ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. പത്രപ്രവര്ത്തകനായ എം.ജി രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള് എന്ന വിഷയത്തില് ചര്ച്ചയും സംഘടിപ്പിച്ചിരുന്നു.
- സ്വന്തം ലേഖകന്
|
|
അറബ് ഉച്ചകോടി ഇന്ന് ദോഹയില് ആരംഭിക്കും
21-ാമത് അറബ് ഉച്ചകോടി ഇന്ന് ദോഹയില് ആരംഭിക്കും. അറബ് ലീഗിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ഉച്ചകോടിയില് ഗള്ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും.
ദോഹയിലെ ഷെരാട്ടണ് ഹോട്ടലില് നടക്കുന്ന അറബ് ഉച്ചകോടിയില് ഗള്ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും. ഈജിപ്ഷ്യന് പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ അസാനിധ്യവും വെനിസ്വേലന് പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സാനിധ്യവും ഉച്ചകോടിയില് ശ്രദ്ധേയമാകും. ഇതാദ്യമായാണ് ഒരു ലാറ്റിനമേരിക്കന് രാജ്യ പ്രതിനിധി അറബ് ഉച്ചകോടിയില് പങ്കെടുക്കുന്നത്. ഫലസ്തീന് പ്രശ്നം, ഇറാന്റെ ആണവ പദ്ധതി, ആഗോള സാമ്പത്തിക മാന്ദ്യം, ഇറാഖ് പ്രശ്നം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്ച്ച ചെയ്യുക. ഫലസ്തീന് സമാധാന പ്രക്രിയയില് നിന്ന് ഹമാസിനെ മാറ്റി നിര്ത്തണമെന്ന ആവശ്യം ഈ ഉച്ചകോടിയില് ശക്തമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗള്ഫ് രാജ്യങ്ങളും ഈ നയത്തിലാണ്. ഇറാന് കൈവശപ്പെടുത്തിയ ദ്വീപുകള് യു.എ.ഇയിക്ക് വിട്ടുകിട്ടാനുള്ള ശ്രമം തുടരുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന അറബ് ഉച്ചകോടിക്ക് വന് പ്രാധാന്യമാണ് ഗള്ഫ് രാജ്യങ്ങള് കല്പ്പിക്കുന്നത്. അറബ് ഉച്ചകോടിയിലെ തീരുമാനങ്ങള്ക്ക് ലോക രാജ്യങ്ങളും കാത്തിരിക്കുന്നു.
- സ്വന്തം ലേഖകന്
|
|
29 March 2009
ജി.സി.സി ഏകീകൃത കറന്സി ഉടനുണ്ടാകില്ല
ജി.സി.സി ഏകീകൃത കറന്സി 2010 ല് നിലവില് വരില്ലെന്ന് ഉറപ്പായി. ബഹ്റിനിലെ മനാമയില് ചേര്ന്ന ജിസിസി ബാങ്കിംഗ് കോണ്ഫ്രന്സാണ് അടുത്ത വര്ഷം ഏകീകൃത കറന്സി നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങള്ക്കായി ഏകീകൃത കറന്സി 2010 ജനുവരി 1 മുതല് നടപ്പിലാക്കാ നായിരുന്നു അധികൃതരുടെ ആലോചന. എന്നാല് ഇത് അടുത്ത വര്ഷം നടപ്പിലാക്കാ നാവില്ലെന്ന് ബഹ്റിനിലെ മനാമയില് ചേര്ന്ന ജിസിസി ബാങ്കിംഗ് കോണ്ഫ്രന്സ് വ്യക്തമാക്കി. ഇതാദ്യമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇത്തരത്തില് ഒരു പ്രഖ്യാപനം ഉണ്ടാവുന്നത്.
കറന്സി നടപ്പിലാക്കുന്നതിന് മുമ്പുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് ഇനിയും പൂര്ത്തിയാക്കാനുണ്ട്. 2010 ആകുന്നതോടെ അക്കൗണ്ടിംഗ് യൂണിറ്റ്, ഏകീകൃത കറന്സിയുടെ പേര്, കന്സിയുടെ മൂല്യം എന്നിവ തയ്യാറാക്കാനാവുമെന്ന് ജിസിസി ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറല് നാസര് അല് കൗദ് വ്യക്തമാക്കി. അതേ സമയം കറന്സി വിതരണം ചെയ്യാനുള്ള രൂപത്തില് ഈ കാലയളവിനുള്ളില് തയ്യാറാവില്ല. എന്ന് ഏകീകൃത കറന്സി പ്രാവര്ത്തികമാകുമെന്ന് അധികൃതര് വ്യക്തമാക്കിയിട്ടില്ല. ഏകീകൃത കറന്സിക്ക് ഏത് പേര് നല്കുമെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്ക്കു ന്നുണ്ടെന്നാണ് അറിയുന്നത്. ദിനാര്, ദിര്ഹം, റിയാല് തുടങ്ങിയ പേരുകള് ഉയര്ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോള് ജിസിസി രാജ്യങ്ങളില് നിലവിലുള്ള കറന്സികളുടെ പേര് വേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഗള്ഫ് എന്ന അര്ത്ഥത്തില് ഖലീജി എന്ന് പേരിടണമെന്നും അഭിപ്രായം ഉയര്ന്നിട്ടുണ്ട്. Labels: gulf, അറബിനാടുകള്
- സ്വന്തം ലേഖകന്
|
|
യു.എ.ഇ.യില് “എര്ത്ത് അവര്” ആചരിച്ചു
ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യില് എര്ത്ത് അവര് ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല് ഒരു മണിക്കൂര് നേരം വിവിധ നഗരങ്ങളിലെ വിളക്കുകള് അണച്ചാണ് എര്ത്ത് അവര് ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള് മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില് എര്ത്ത് ഹവര് ആചരിച്ചത്. രാത്രി എട്ടര മുതല് ഒന്പതരെ വരെ ഒരു മണിക്കൂര് നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള് അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര് ഒത്തൊരുമിച്ചൂ.ദുബായ്, അബുദാബി, ഷാര്ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലെല്ലാം അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള് ഈ ഒരു മണിക്കൂര് നേരം അണഞ്ഞു കിടന്നു. ഗവണ് മെന്റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം അത്യാവശ്യമല്ലാത്ത വിളക്കുകള് അണച്ച് ഇതില് പങ്കാളികളായി. കുഞ്ഞു വിളക്കുകളും കൈയിലേന്തിയാണ് ദുബായ് ജുമേറ ബീച്ച് റസിഡന്സിയില് നടന്ന പരിപാടിയില് ആളുകള് പങ്കെടുത്തത്. ഭൂമിയുടെ രക്ഷയ്ക്കാണ് ഈ കൈ കോര്ക്കലെന്ന് ദുബായ് ഹോള്ഡിംഗിന്റെ മാര്ക്കറ്റിംഗ് ഡയറക്ടര് ഖാലിദ് അല് സഫര് പറഞ്ഞു. വൈദ്യുതി ഉപയോഗം കുറച്ച് പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിന് ആഗോള തലത്തില് 84 രാജ്യങ്ങളില് ആചരിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് യു.എ.ഇ. യിലും എര്ത്ത് അവര് ആചരിച്ചത്. 2007 ല് സിഡ്നിയില് ആരംഭിച്ച എര്ത്ത് അവര് കാമ്പയിന് കഴിഞ്ഞ വര്ഷം മുതലാണ് ലോകമെമ്പാടും ആചരിക്കാന് തുടങ്ങിയത്. അങ്ങനെയാണ് ദുബായി അടക്കമുള്ള യു.എ.ഇ. നഗരങ്ങള് ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര് ഇരുട്ടത്തിരുന്നത്.
- സ്വന്തം ലേഖകന്
1 Comments:
Links to this post: |
|
കുവൈറ്റ് - കൊച്ചി വിമാന സമയത്തില് മാറ്റം
ജെറ്റ് എയര് വേയ്സിന്റെ കുവൈറ്റ് - കൊച്ചി വിമാന സമയത്തില് മാറ്റം. മാര്ച്ച് 29 മുതല് കുവൈറ്റില് നിന്നും പുലര്ച്ചെ 1.40 നാണ് വിമാനം കൊച്ചിയിലേക്ക് തിരിക്കുക. കൊച്ചിയില് നിന്നും രാത്രി 10.20 ന് തിരിക്കുന്ന വിമാനം രാത്രി 12.40 ന് കുവൈറ്റില് എത്തും.
Labels: kuwait
- സ്വന്തം ലേഖകന്
|
|
വനിതാ സംരക്ഷണത്തിന് പുതിയ നിയമം
സൗദിയില് വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്ക്ക് കൂടുതല് സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള് നിയന്ത്രിക്കുകയും സ്ത്രീകള് ക്കെതിരായ ആക്രമണങ്ങള് തടയുകയുമാണ് നിയമത്തിന്റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്സില് ഡെപ്യൂട്ടി ചെയര്മാന് ബന്ദര് അല് ഹജ്ജാര് പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില് 60 ശതമാനത്തിനും തീര്പ്പു കല്പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര് നല്കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില് അധികവും.
- സ്വന്തം ലേഖകന്
|
|
ദല ഏര്പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം
കഥാകൃത്ത് ടി.വി കൊച്ചുബാവയുടെ സ്മരണാര്ത്ഥം ദല ഏര്പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരത്തിന് അര്ഹരായവരെ തെരഞ്ഞെടുത്തു. കഥയില് ഗണേഷ് പന്നിയത്തിന്റെ ഗോഡ്രയുടെ ആകാശവും കവിതയില് പുരുഷന് ചെറുകുന്നിന്റെ പ്രഛന്നവുമാണ് അവാര്ഡിന് അര്ഹമായത്. ലേഖനത്തില് അഷറഫ് കാവിലിനാണ് അവാര്ഡ്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് സുല്ത്താന് ബത്തേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില് നടക്കുന്ന പരിപാടിയില് മന്ത്രി ബിനോയ് വിശ്വം അവാര്ഡുകള് സമ്മാനിക്കും.
- സ്വന്തം ലേഖകന്
|
|
പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് ശില്പ്പശാല
ഷാര്ജ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില് പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് ശില്പ്പശാല സംഘടിപ്പിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്നാഷണലുമായി ചേര്ന്ന് ഷാര്ജ എമിറേറ്റ്സ് നാഷണല് സ്കൂളിലായിരുന്നു പരിപാടി. കെ.ജി ഗുണ, ജോസ് പുവ്വത്തിങ്കല് എന്നിവര് ക്ലാസുകള് നയിച്ചു. സമാജം പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ഇന്ത്യന് മീഡിയ ഫോറം പ്രസിഡന്റ് പി.വി വിവേകാനന്ദ് ഉദ്ഘാടനം നിര്വഹിച്ചു.
- സ്വന്തം ലേഖകന്
|
|
28 March 2009
ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു
ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.
ഏപ്രില് 16 മുതല് 22 വരെ നീണ്ടു നില്ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള് അവസാന ഘട്ടത്തില് എത്തിയ സന്ദര്ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി. ജനുവരിയില് നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില് ഇസ്രയേല് നടത്തിയ ആക്രമണത്തെ തുടര്ന്നാണ് ഏപ്രില് മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള് സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില് ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്. ഫണ്ട് ബജറ്റില് ഏതു സാമ്പത്തിക വര്ഷത്തില് ഉള്പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള് റിപ്പോര്ട്ടു ചെയ്യുന്നത്. സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന് നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള് പറയുന്നു. ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്ത്ത. 2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില് ആഘോഷിക്കാന് രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില് ആശങ്ക ഉയര്ന്നിട്ടുണ്ട്. മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
ഫ്രണ്ട്സ് ഓഫ് തൃശൂര് ഇന്റര് സ്കൂള് മത്സരം
ദോഹ: ഖത്തറിലെ തൃശൂര് ജില്ലക്കാരുടെ കലാ സാംസ്കാരിക സംഘടനയായ 'ഫ്രണ്ട്സ് ഓഫ് തൃശൂര്' (എഫ്.ഒ.ടി.) നാലാമത് ഇന്ര് സ്കൂള് പെയിന്റിങ് മത്സരം പ്രഖ്യാപിച്ചു.
ഖത്തറിലെ 7 ഇന്ത്യന് സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില് 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്. ഒമ്പതംഗ ജൂറി കമ്മിറ്റി മത്സര ഫലം അന്നു തന്നെ ബിര്ള സ്കൂളില് നടക്കുന്ന സാംസ്കാരിക സന്ധ്യയില് പ്രഖ്യാപിക്കുകയും വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്യുകയും ചെയ്യും. മത്സരാ ര്ത്ഥികള്ക്കു പുറമേ സംഘാടക മികവു പുലര്ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാര്ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില് നിന്ന് ലഭിക്കും. സ്കൂള് അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള് ഏപ്രില് 7 ന് മുമ്പ് എഫ്.ഒ.ടി. ഓഫീസില് ലഭിച്ചിരിക്കണം. ഫോട് ഓഫീസില് നിന്നും അപേക്ഷകള് ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്ത്താ ക്കുറിപ്പില് പറയുന്നു. മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
ദോഹയില് വനിതാ സുരക്ഷാ കാര്യാലയം
ദോഹ: അക്രമത്തിന് ഇരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള് സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.
കാപിറ്റല് പോലീസ് സ്റ്റേഷനിലാണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭി ച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്ക്കും സുരക്ഷ നല്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല് പോലീസ് സ്റ്റേഷന് മേധാവി കേണല് നസ്ര് ജബര് ആല് നുഐമി നിര്വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് ചടങ്ങില് സംബന്ധിച്ചു. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
ഖത്തറിലെ ഇന്ത്യന് ചര്ച്ച് സമുച്ഛയം : ഉദ്ഘാടനം ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര് ഉപ പ്രധാന മന്ത്രിയും ഊര്ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന് ഹമദ് ആല് അത്തിയ്യ നിര്വഹിക്കും.സെന്റ് തോമസ് സീറോ മലബാര് ചര്ച്ച്, സെന്റ് തോമസ് മലങ്കര ഓര്ത്തഡോക്സ്, മാര്ത്തോമാ ചര്ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്ച്ച്, പെന്തക്കോസ്റ്റല് അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയ ത്തിലുള്ളത്. വിവിധ മത നേതാക്കള് ചടങ്ങില് സംബന്ധിക്കും. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര്
- ജെ. എസ്.
|
|
മഹ്ദൂല് ഉലൂം ഇന്റര്നാഷണല് സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങി
ഐഡിയല് അസോസിയേഷന് ഫോര് മൈനോരിറ്റി എജ്യൂക്കേഷന്റെ കീഴില് ജിദ്ദയില് തുടങ്ങുന്ന മഹ്ദൂല് ഉലൂം ഇന്റര്നാഷണല് സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങി. ഏപ്രില് രണ്ടാം വാരം സ്കൂള് പ്രവര്ത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് വാര്ത്താസമ്മേളനത്തില് അറിയിച്ചു. സി.ബി.എസ്.ഇ സിലബസില് പഠനം നടത്തുന്ന സ്കൂളില് കെ.ജി മുതല് ഏഴാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് ഇപ്പോള് പ്രവേശനം നടക്കുന്നത്. വാര്ത്താസമ്മേളനത്തില് പ്രിന്സിപ്പല് അബ്ദുല് ഗഫൂര് കുഞ്ഞു, സുലൈമാന് കിഴിശേരി, മുഹമ്മദലി ഫൈസി, അബ്ദുറൗഫ്, മുജീബ് തുടങ്ങിവയവര് പങ്കെടുത്തു.
- സ്വന്തം ലേഖകന്
|
|
ദുബായിലെ അദ്യത്തെ വനിതാ ജഡ്ജി
എബ്ടിസാം അല് ബെദ്വാവി ദുബായിലെ അദ്യത്തെ വനിതാ ജഡ്ജിയായി. വനിതാ ശാക്തീകരണത്തിന് ഏറെ നടപടികള് സ്വീകരിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ മുന്നില് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതില് തനിക്ക് അഭിമാനമുണ്ടെന്ന് എബ്ടിസാം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തില് ലീഗല് റിസര്ച്ചറായി പ്രവര്ത്തിച്ചുവരികയായിരുന്നു എബ്ടിസാം. 2008 മാര്ച്ചിലാണ് യു.എ.ഇയില് ആദ്യമായി ഒരു വനിതാ ജഡ്ജി സ്ഥാനമേല്ക്കുന്നത്.
- സ്വന്തം ലേഖകന്
|
|
യു.എ.ഇ യില് ശക്തമായ മഴ തുടരും, കനത്ത ആലിപ്പഴവര്ഷം
അടുത്ത ആഴ്ചയിലും യു.എ.ഇയില് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര് അറിയിച്ചു. ഞായറാഴ്ച മുതല് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകള് തടയാന് പ്രത്യേക നടപടിയെടുക്കുമെന്നും അധികൃതര് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കും. ശൈത്യ കാലത്തിനു ശേഷം ഗള്ഫിലേക്ക് വേനല് വരുന്നതിന് മുന്നോടിയാണ് മഴയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ദുബായില് സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു.
- സ്വന്തം ലേഖകന്
|
|
27 March 2009
ഖത്തറില് ടിവിക്കും റേഡിയോവിനും കൂടുതല് സ്വാതന്ത്ര്യം
ദോഹ: ഖത്തര് ടിവി ആന്ഡ് റേഡിയോ കോര്പറേഷനു കൂടുതല് സ്വാതന്ത്ര്യം അനുവദിച്ചു. ഗ്ലോബല് ടിവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും സ്ഥാപിച്ചു ലാഭകരമായി നടത്താന് അമീര് ഷെയ്ഖ് ഹമദ് ബിന് ഖലീഫ അല്താനി അനുവാദം നല്കി. ഖത്തര് ടിവി ആന്ഡ് റേഡിയോ കോര്പറേഷന്റെ പേര് ഖത്തര് ഇന്ഫര്മേഷന് ഫൌണ്ടേഷന് എന്നാക്കി മാറ്റിയിട്ടുണ്ട്. ഖത്തറില് നടക്കുന്ന പ്രധാന കായിക സംരംഭങ്ങളുടെയും മറ്റും സംപ്രേഷ ണാവകാശം ഫൌണ്ടേഷനു വാങ്ങാനാകും. ഷെയ്ഖ് ഹമദ് ബിന് തമീര് അല്താനിയെ ചെയര്മാനായും ഷെയ്ഖ് ജാബര് ബിന് യൂസഫ് അല്താനിയെ വൈസ് ചെയര്മാനായും അമീര് നിയമിച്ചു.
- മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര് Labels: qatar
- ജെ. എസ്.
|
|
മീലാദ് സംഗമം മുസ്വഫയില്
“ലോകാനുഗ്രഹിയായ പ്രവാചകന് (സ)” എന്ന പ്രമേയവുമായി മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല് നടത്തി വരുന്ന നബി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇസ്സത്തുല് ഇസ്ലാം മദ്രസ്സ വിദ്യാര്ത്ഥികളുടെ കലാ പരിപാടികളും മീലാദ് സംഗമവും നടത്തുന്നു.
മുസ്വഫ ശഅബിയ പത്തില് യു. എ. ഇ. എക്സ്ചേഞ്ചിനു പിന്നിലെ എമിറേറ്റ്സ് ഫ്യൂച്ചര് ഇന്റര് നാഷണല് അക്കാഡമി ഓഡിറ്റോറിയത്തില് 28-03-2009 ശനിയാഴ്ച 4:30 മുതല് 10:30 വരെ യാണു പരിപാടികള് നടക്കുക. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില് വഫ മീലാദ് സംഗമത്തില് മുഖ്യ പ്രഭാഷണം നടത്തും. മോഡല് സ്കൂല് പ്രിന്സിപ്പല് ഡോ. അബ്ദുല് ഖാദര്, പ്രൊഫ. ഷാജു ജമാലുദ്ധീന്, ബനിയാസ് ഗ്രൂപ്പ് ഒാഫ് കമ്പനി എം. ഡി. അബ്ദു റഹ്മാന് ഹാജി തുടങ്ങിയ പ്രമുഖര് സംബന്ധിക്കും. മീലാദ് കാമ്പയിനോട നുബന്ധിച്ച നടത്തിയ വിവിധ മത്സര പരിപാടികളില് വിജയിച്ചവര്ക്കുള്ള സമ്മാനങ്ങളും മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന ഇസ്സത്തുല് ഇസ്ലാം മദ്രസ്സയില് നിന്ന് ഈ വര്ഷം സമസ്ത പൊതു പരീക്ഷയില് ഉന്നത വിജയം വരിച്ച 11 വിദ്യാര്ത്ഥികള്ക്ക് സര്ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. മീലാദ് കാമ്പയിന്റെ ഭാഗമായി നടന്ന മദ്ഹ് ഗാന വേദിയുടെയും വി. പി. എ. തങ്ങള് ആട്ടിരിയുടെ പ്രഭാഷണത്തിന്റെ യും വി. സി. ഡി കളും പ്രകാശനം ചെയ്യുന്നതാണ്. (കൂടുതല് വിവരങ്ങള്ക്ക് 050 6720786, 055-5814786 എന്നീ നമ്പറുകളില് വിളിക്കാവുന്നതാണ്)
- ജെ. എസ്.
|
|
26 March 2009
ദുബായില് ബസ് യാത്രയ്ക്ക് കൂടുതല് സൌകര്യങ്ങള്
ദുബായിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിന് ബസ് ഗതാഗത സംവിധാനം വര്ധിപ്പിക്കാന് വിപുലമായി പദ്ധതികള് ആവിഷ്ക്കരിച്ചു. ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ് പോര്ട്ട് അഥോറിറ്റിയുടെ ആഭിമുഖ്യത്തില് യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതലായി ആകര്ഷിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി കൂടുതല് ആധുനിക സംവിധാനത്തിലുള്ള ബസുകള് നിരത്തിലിറക്കും. ഒരു ബസ് കൃത്യമായി സര്വീസ് നടത്തുന്നതോടെ നിരത്തില് നിന്ന് 40 ചെറുവാഹനങ്ങള് ഒഴിയുന്നുവെന്നാണ് അര്ത്ഥമെന്ന് ആര്.ടി.എ മാര്ക്കറ്റിംഗ് ആന്ഡ് കോര്പ്പറേറ്റ് കമ്യൂണിക്കേഷന്സ് ഡയറക്ടര് പേമാന് യൂസുഫ് പര്ഹാം പറഞ്ഞു. ബസ് കാത്ത് നില്ക്കുന്നവര്ക്കും കൂടുതല് സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന റൂട്ടുകളില് 350 മീറ്റര് ഇടവിട്ട് എയര് കണ്ടീഷന് ബസ് വെയിറ്റിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്
|
|
മസ്ക്കറ്റില് തീയറ്റര് മേള
മസ്ക്കറ്റ് ഇന്ത്യന് എംബസിയും ഇവന്റ്ഫുളും ചേര്ന്ന് തീയറ്റര് മേള സംഘടിപ്പിക്കുന്നു. എംബസി ഓഡിറ്റോറിയത്തില് ഈ മാസം 29 ന് ആരംഭിക്കുന്ന മേള 11 വരെ നീളും. ബോംബെ തീയറ്ററില് നിന്നുള്ള ആറ് നാടകങ്ങളാണ് മേളയില് അവതരിപ്പിക്കുക. പ്രവേശനം ക്ഷണിക്കപ്പെട്ട സദസിന് മാത്രമായിരിക്കുമെന്ന് എംബസിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് അംബാസഡര് അനില് വാദ് വ അറിയിച്ചു. ഇവന്റ്ഫുള് ഡയറക്ടര് ഡോ. സതീശ് നമ്പ്യാരും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
- സ്വന്തം ലേഖകന്
|
|
ബഹ് റൈനില് സ്കൂള് ഫീസ് കൂട്ടി
ബഹ്റിനിലെ ഏഷ്യന് സ്കൂള് ഫീസ് പുതുക്കി നിശ്ചയിച്ചു. ട്യൂഷന് ഫീസ് 20 ദിനാറില് നിന്നും 25 ബഹ്റിന് ദിനാറായാണ് വര്ധിപ്പിച്ചിരിക്കുന്നത്. ഏപ്രീല് ഒന്ന് മുതല് 50 ശതമാനം ഫീസ് വര്ധിപ്പിക്കുമെന്നുള്ള സ്കൂള് ഭരണാധികാരികളുടെ അഭിപ്രായത്തിന് എതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിഷേധം അറിയിക്കുകയും ഓപ്പണ് ഹൗസില് പരാതി നല്കുകയും ചെയ്തിരുന്നു. എന്നാല് 50 ശതമാനം ഫീസ് വര്ധനവ് 25 ശതമാനമായി കുറച്ചതായി രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു.
- സ്വന്തം ലേഖകന്
|
|
യു.എ.ഇ.യില് മഴ
യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില് കനത്ത മഴ പെയ്തു. പലയിടത്തും ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഷാര്ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളില് ആലിപ്പഴ വര്ഷവുമുണ്ടായി. മസാഫിയില് 25 മില്ലീ മീറ്റര് മഴ പെയ്തു. ഇന്നും യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
- സ്വന്തം ലേഖകന്
|
|
'ശുചിത്വം, ആരോഗ്യം' കാമ്പയിന്
ദോഹ: ആരോഗ്യ സംരക്ഷണത്തില് ശുചിത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന് ഇസ്ലാമിക് അസോസിയേഷന് 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില് ഏപ്രില് 17 മുതല് ഒരു മാസം നീളുന്ന കാമ്പയിന് സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്ഘാടനം വെള്ളിയാഴ്ച ഖത്തര് ചാരിറ്റി ഓഡിറ്റോറിയത്തില് നടന്ന അസോസിയേഷന് ജനറല് ബോഡിയില് ഖത്തര് ഫ്രണ്ട്സ് എന്വയണ്മെന്റ് സെന്റര് ഡയറക്ടര് ആദില് അല്തിജാനി അബ്ദുറഹ്മാന് നിര്വഹിച്ചു. അസോസിയേഷന് ജന സേവന വകുപ്പ് അധ്യക്ഷന് പി. എം. അബൂബക്കര് മാസ്റ്റര് കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള് വിശദീകരിച്ചു.
കാമ്പയിനോ ടനുബന്ധിച്ച് അസോസിയേഷന് പുറത്തിറക്കിയ 'ശുചിത്വം നിറ ഭേദങ്ങള്' എന്ന ഡിജിറ്റല് ഡോക്യുമെന്ററി ആദില് പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല് കോര്പറേഷന് എമര്ജന്സി ഡിപ്പാര്ട്ട്മെന്റ് ഡോക്ടര് മൊയ്തു ഏറ്റു വാങ്ങി. അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല് ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു. കാമ്പയിനില് വിവിധ ബോധവല്കരണ പരിപാടികള്ക്ക് പുറമെ ശുചീകരണ പ്രവര്ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജന സേവന വകുപ്പ് അധ്യക്ഷന് അറിയിച്ചു. ബോധവല്കരണ പൊതു ക്ലാസുകള്, പള്ളി ക്ലാസുകള്, ഗൃഹ യോഗങ്ങള്, ഫ്ളാറ്റ് മീറ്റുകള്, കുട്ടികള്ക്കായി പ്രബന്ധ ചിത്ര രചനാ മത്സരങ്ങള്, സ്ക്വാഡുകള്, വ്യക്തി സംഭാഷണങ്ങള്, ലഘു ലേഖ, ഡോക്യുമെന്ററി, സ്റ്റിക്കറുകള് എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതു ജന പങ്കാളിത്തത്തോടെ താമസ സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല് തുടങ്ങിയ പരിപാടികള് നടക്കും. - മൊഹമദ് യാസീന് ഒരുമനയൂര്, ഖത്തര് Labels: associations, qatar
- ജെ. എസ്.
|
|
25 March 2009
ആഗോള താപനം - കാരണങ്ങളും പ്രതിവിധികളും
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മാര്ച്ച് 28ന് ആഗോള തലത്തില് ആചരിക്കുന്ന “എര്ത്ത് അവര്” പരിപാടിയോട് അനുബന്ധിച്ച് കേരള റീഡേഴ്സ് ആന്ഡ് റൈറ്റേഴ്സ് സര്ക്കിള് വായനക്കൂട്ടം ചര്ച്ച സംഘടിപ്പി ക്കുകയുണ്ടായി.കല്ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പ്പാദനം അന്തരീക്ഷത്തില് കാര്ബണ് ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്ധിപ്പിക്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നു. ഗ്രീന് ഹൌസ് വാതകങ്ങളായ കാര്ബണ് ഡൈ ഓക്സൈഡ്, മീഥേന്, നൈട്രസ് ഓക്സൈഡ്, സള്ഫര് ഡൈ ഓക്സൈഡ്, എന്നിവ അന്തരീക്ഷത്തില് പെരുകാതിരിക്കാനുള്ള ജീവിത ക്രമം ആഗോള തലത്തില് തന്നെ ചിട്ടപ്പെടുത്തേ ണ്ടിയിരിക്കുന്നു. പ്രകൃതിയുമായി രമ്യപ്പെടുന്ന ഒരു ജീവിത രീതി ആവിഷ്കരിച്ചാല് ഗ്രീന് ഹൌസ് വാതകങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും അതു വഴി ആഗോള താപനം കുറക്കുവാനും സാധിക്കും. പ്രകൃതിയില് ധാരാളം ഉള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗ പ്പെടുത്തുകയാണ് ഊര്ജ്ജോ ല്പ്പാദനം കുറക്കുന്നതിനുള്ള ഒരു മാര്ഗ്ഗം. അതു വഴി എയര് കണ്ടീഷനിങ്ങിന്റേയും വൈദ്യുത വിളക്കുകളുടേയും ഉപയോഗം കുറക്കാന് കഴിയുന്നു. ആഗോള താപനത്തെ സാധാരണ വര്ത്തമാനമായി കാണാതെ ഗൌരവമായി പരിഗണിക്കേ ണ്ടതാണെന്നും പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ച അഡ്വ. ജയരാജ് തോമസ് അഭിപ്രായപ്പെട്ടു.
Labels: associations
- ജെ. എസ്.
|
|
അലൈനില് ഷോര്ട്ട് ഫിലിം മത്സരവും ശില്പശാലയും
അലൈന് ഇന്ത്യന് സോഷ്യല് സെന്റര് സാഹിത്യ വിഭാഗം ഷോര്ട്ട് ഫിലിം മത്സരവും ശില്പശാലയും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് ശില്പശാല. അഞ്ച് മിനിറ്റ് ദൈര്ഘ്യമുള്ള ഷോര്ട്ടിഫിലിമുകളാണ് മത്സരാടിസ്ഥാനത്തില് പ്രദര്ശിപ്പിക്കുന്നത്
- സ്വന്തം ലേഖകന്
|
|
സൗജന്യ മെഡിക്കല് ക്യാമ്പ്
ഉമ്മുല്ഖുവൈന് ഇന്ത്യന് അസോസിയേഷന് സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ എട്ട് മുതല് ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്. അസോസിയേഷന് അങ്കണത്തില് നടക്കുന്ന ക്യാമ്പില് 1500 ഓളം പേര് പങ്കെടുക്കുമെന്ന് സംഘാടകര് അറിയിച്ചു.
- സ്വന്തം ലേഖകന്
|
|
പെരിങ്ങളം നിയോജക മണ്ഡലത്തിലെ യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മ
പാനൂര് എന്.ആര്.ഐ അസോസിയേഷന് എന്ന പേരില് പെരിങ്ങളം നിയോജക മണ്ഡലത്തിലെ യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. സംഘടനയുടെ ഉദ്ഘാടനവും കുടുംബ സംഗമവും മാര്ച്ച് 26 ന് രാത്രി ഏഴിന് ഷാര്ജയില് നടക്കുമെന്ന് ബന്ധപ്പെട്ടവര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഷാര്ജ ഇന്ത്യന് അസോസിയേഷന് ഹാളില് നടക്കുന്ന പരിപാടി പെരിങ്ങളം എം.എല്.എ കെ.പി മോഹനന് ഉദ്ഘാടനം ചെയ്യും. മെംബര്ഷിപ്പ് വിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. അബൂബക്കര് കടവത്തൂര്, മുനീര് പാലക്കണ്ടി, സുബൈര് പാറാട്ട്, ഫൈസല് കടവത്തൂര്, അനസ്ഇബ്രാഹിം എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
- സ്വന്തം ലേഖകന്
|
|
25 കോടി രൂപയുടെ പദ്ധതികളുമായി ആസാദ് എജ്യുക്കേഷന് ട്രസ്റ്റ്
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില് വിവിധ ജില്ലകളിലായി 25 കോടി രൂപയുടെ പദ്ധതികള് നടപ്പിലാക്കുമെന്ന് തൃശൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആസാദ് എജ്യുക്കേഷന് ട്രസ്റ്റ് ഭാരവാഹികള് പറഞ്ഞു. സ്മാര്ട്ട് സ്കൂള്, ഇന്റര്നാഷണല് സ്കൂള്, ബിസിനസ് സ്കൂള്, പ്രൊഫഷണല് കോളേജ് എന്നിവയാണ് പ്രഥമ പദ്ധതികളെന്നും ദുബായില് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് ഇവര് വിശദീകരിച്ചു. സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള് സാര്വത്രികമാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് ചെയര്മാന് പി.എസ്.കെ മൊയ്തു ബാഖവി മാടവന പറഞ്ഞു. അഞ്ച് ശതമാനം മുതല് 10 ശതമാനം വരെ സീറ്റുകള് നിര്ധന വിദ്യാര്ത്ഥികള്ക്കായി ഒഴിച്ചിടുമെന്നും ഇവര് വ്യക്തമാക്കി. വാര്ത്താ സമ്മേളനത്തില് പി.എസ്.എം കമറുദ്ദീന്, പി.കെ ജഅഫര് ഹുസൈന്, ഉസ്മാന് സഖാഫി, അഷ്റഫ് ഹാജി എന്നിവരും പങ്കെടുത്തു.
- സ്വന്തം ലേഖകന്
|
|
ഇന്ത്യന് ഓര്ത്തഡോക്സ് സഭയുടെ രാഷ്ട്രീയം; ബഹ്റിന് ഓര്ത്തഡോക്സ് സഭ പ്രതിഷേധിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥികളെ നിര്ത്തുവാനുള്ള ഇന്ത്യന് ഓര്ത്തഡോക്സ് സഭയുടെ നിലപാടില് ബഹ്റിന് ഓര്ത്തഡോക്സ് സഭ പ്രതിഷേധിച്ചു. ഓര്ത്തഡോക്സ് സഭയുടെ ലക്ഷ്യങ്ങള് ആരാധനയും ആതുര സേവനവുമാണെന്നും ഇതില് നിന്ന് വ്യതിചലിച്ച് അധികാരത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കും പിന്നാലെ നീങ്ങുന്നത് ആശ്വാസമല്ലെന്നും ബഹ്റിനില് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് ബന്ധപ്പെട്ടവര് പറഞ്ഞു. രാജു കല്ലുപുറം, അബ്രഹാം സാമുവേല്, ബെന്നി വര്ക്കി, റോയി പുന്നന്, മാത്യു തുടങ്ങിയവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
- സ്വന്തം ലേഖകന്
|
|
24 March 2009
ബുള് ഫൈറ്റര് വിതരണ ഉല്ഘാടനം
കഥാകൃത്ത് പുന്നയൂര്ക്കുളം സയ്നുദ്ദീന്റെ ബുള് ഫൈറ്ററിന്റെ ഗള്ഫിലെ വിതരണ ഉല്ഘാടനം പ്രശസ്ത പൊതു പ്രവര്ത്തകന് ശ്രീ പുന്നക്കന് മുഹമ്മദാലിക്ക് നല്കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്ച്ചയില് കഥാ കൃത്ത് പുന്നയൂര്ക്കുളം സെയ്നുദ്ദീന് ബുള് ഫൈറ്റര് എന്ന കഥ അവതരിപ്പിച്ചു. ലാല് ജി. ജോര്ജ്ജ്, രമേഷ് പയ്യന്നൂര്, ഹബീബ് തലശ്ശേരി, നാസര് പരദേശി എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു.Labels: literature, prominent-nris
- ജെ. എസ്.
|
|
ഇ.എം.എസ്, എ.കെ.ജി. അനുസ്മരണം
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി. അനുസ്മരണ സമ്മേളനം 2009 മാര്ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്ഡന് സിറ്റി റെസ്റ്റോറന്റില് വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത പത്ര പ്രവര്ത്തകനായ ശ്രീ. രാധാകൃഷ്ണന് എം.ജി. (ഇന്ത്യ ടുഡെ) അനുസ്മരണ പ്രഭാഷണം നിര്വഹിക്കുന്നു. വിഷയം: ഇന്ത്യന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്.Labels: associations
- ജെ. എസ്.
|
|
വിരുന്നുകാരെ കാത്ത് അല് ജൈസ് പര്വത നിരകള്
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്ക്ക് റാസല് ഖൈമയിലെ അല് ജൈസ് പര്വത നിരകള് വ്യത്യസ്തമായ അനുഭവമാണ് നല്കുക. റാസല് ഖൈമ നഗരത്തില് നിന്നും 25 കിലോമീറ്റര് അകലത്തിലാണ് ഈ പര്വത നിരകളുടെ ബേസ് ക്യാമ്പ്. പിന്നെ കുത്തനെ മല കയറണം. അല് ജൈസ് പര്വത നിരകള്ക്ക് മുകളില് കര മാര്ഗം എത്തിപ്പെടുക എന്നത് അല്പം ദുര്ഘടമാണ്. ഇവിടേക്ക് കൃത്യമായ റോഡില്ല എന്നത് തന്നെ കാരണം. 36 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡാണ് ഇതിന് മുകളിലേക്ക് നിര്മ്മിക്കുന്നത്. രണ്ട് വരിപ്പാതയും മൗണ്ട് ക്ലൈബിംഗ് റോഡും ഉള്പ്പെടുന്നതാണ് ഈ റോഡ്. പര്വതാ രോഹകര്ക്ക് പ്രത്യേക സജ്ജീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയര്ന്ന പര്വതങ്ങളില് ഒന്നാണ് അല് ജൈസ് മല നിര. സാഹസികത ഇഷ്ടപ്പെടുന്നവര്ക്ക് ഈ പര്വത നിരകള് ഇഷ്ടപ്പെടും. സര്വീസ് റോഡിലൂടെ സഞ്ചരിക്കുകയും ഇടയ്ക്ക് നടന്നു കയറുകയും വേണം മല മുകളിലെത്താന്. താഴെ കടലും റാസല് ഖൈമയുടെ ദൃശ്യങ്ങളും ഒരു വശത്ത് തെളിയും. മറു വശത്ത് മല നിരകളും മനോഹാരിതയും. വൈകുന്നേരങ്ങളില് ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച ഏറെ ഹൃദ്യമാണ്. ഈ മല നിരകള്ക്ക് മുകളില് മൗണ്ടന് റിസോര്ട്ട് പണിയാനുള്ള പദ്ധതിയിലാണ് അധികൃതര്. ഫൈവ് സ്റ്റാര് ഹോട്ടല്, കോണ്ഫ്രന്സ് സെന്റര്, റിസോര്ട്ടുമായി ബന്ധിപ്പിക്കുന്ന കേബിള് കാര് മറ്റ് അനുബന്ധ സൗകര്യങ്ങള് എന്നിവയെല്ലാം ഇവിടെ നിര്മ്മിക്കാനാണ് അധികൃതരുടെ പദ്ധതി. മനോഹരമായ ഒരു മൗണ്ടന് വിനോദ കേന്ദ്രം നിര്മ്മിക്കാനാണ് തീരുമാനം. മരുഭൂമിയില് മഞ്ഞ് പെയ്യുന്നു എന്ന് പറയുമ്പോള് ആദ്യം വിശ്വസിക്കാന് പ്രയാസം തോന്നും. എന്നാല് തണുപ്പ് അനുഭവപ്പെടുന്ന അല് ജൈസ് പര്വത നിരകളില് പലപ്പോഴും മഞ്ഞ് പെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയില് -3 ഡിഗ്രി വരെയെത്തി ഇവിടുത്ത തണുപ്പ്. അന്ന് 10 സെന്റീമീറ്ററോളം കട്ടിയില് മഞ്ഞ് വീണിരുന്നു. അല് ജൈസ് പര്വത നിരകളെ ക്കുറിച്ച് സഞ്ചാരികള് അധികം അറിഞ്ഞ് തുടങ്ങിയിട്ടില്ല. ഇവിടേക്കുള്ള റോഡ് നിര്മ്മാണം പൂര്ത്തിയാവുകയും മറ്റ് അനുബന്ധ സൗകര്യങ്ങള് വരുകയും ചെയ്യുന്നതോടെ വിനോദ സഞ്ചാരികള് ഇവിടേക്ക് ഒഴുകിയെത്തും. ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് അല് ജൈസ്.
- സ്വന്തം ലേഖകന്
|
|
ഗോള്ഡന് ഫോക്ക് അവാര്ഡ്
കുവൈറ്റിലെ ഫ്രണ്ട്സ് ഓഫ് കണ്ണൂര് എക്സ്പ്രാടിയേറ്റ്സ് അസോസിയേഷന് നാലാം വാര്ഷികാഘോഷങ്ങള് ഏപ്രീല് മൂന്നിന് വെള്ളിയാഴ്ച നടക്കും. ഇതോടൊപ്പെ ഗോള്ഡന് ഫോക്ക് അവാര്ഡ് ദാനവും നടക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസക്കാണ് ഈ വര്ഷത്തെ ഗോള് ഡന് ഫോക്ക് അവാര്ഡ്. വിവിധ കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്
|
|
കേരളീയ സമാജത്തില് പുതിയ ഭരണ സമിതി
ബഹ്റിന് കേരളീയ സമാജത്തില് പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യുണൈറ്റ്ഡ് പാനലിന്റെ എട്ട് പേരും റിഫോമേഴ്സിന്റെ നാല് പേരും വിജയിച്ചു. പ്രസിഡന്റായി പി.വി മോഹന് കുമാറിനേയും ജനറല് സെക്രട്ടറിയായി എന്.കെ മാത്യുവിനേയും തെരഞ്ഞെടുത്തു
- സ്വന്തം ലേഖകന്
|
|
ഘടകകക്ഷിയാന് പിഡിപിക്ക് എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന്
ഇടുപക്ഷ ജനാധിപത്യ മുന്നണിയില് ഘടകകക്ഷിയാന് പിഡിപിക്ക് എന്തുകൊണ്ടും യോഗ്യതയുണ്ടെന്നും അവസരം വരുന്ന പക്ഷം പിഡിപി അതിന് തയ്യാറാണെന്നും പിഡിപി മുന് ചെയര്മാനും ഉപദേശക സമിതി അംഗവുമായ അബ്ദുല് അസീസ് ഏഷ്യാനെറ്റിനോട് പറഞ്ഞു. ഖത്തറില് സ്വകാര്യ സന്ദര്ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പിഡിപിയുടേയും എല്ഡിഎഫിന്റേയും ആശയങ്ങളില് നിലനില്ക്കുന്ന പൊതു സ്വഭാവമാണ് ഇരു ചേരികളേയും അടുപ്പിച്ചത്. പിഡിപിയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ് സിപിഎം തങ്ങളുമായി സഹകരിക്കാന് തയ്യാറായതെന്നും അബ്ദുല് അസീസ് വിശദീകരിച്ചു.
- സ്വന്തം ലേഖകന്
|
|
നമ്മുടെ വോട്ട്
നമ്മുടെ വോട്ട് എന്ന വിഷയത്തില് ജിദ്ദയില് ഐ.ഡി.സിയുടെ ആഭിമുഖ്യത്തില് സെമിനാര് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷറഫിയ ധര്മപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രൊഫ. അബ്ദുല് അലി, കാസിം ഇരിക്കൂര്, കെ.എ.കെ ഫൈസി തുടങ്ങിയവര് സംബന്ധിക്കും.
- സ്വന്തം ലേഖകന്
|
ഒരുമനയൂര് പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര് വാര്ഷിക ആഘോഷങ്ങള് ‘ഒരുമ സംഗമം 2009’ ഒരുക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ആര്. എം. കബീര് (കണ്വീനര്), പി. കെ. ഷഹീന്, പി. സി. മുഹമ്മദ് ഷമീര് (ജോയിന്റ് കണ്വീനര്) എന്നിവരെ തിരഞ്ഞെടുത്തു.
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്ഷിക ജനറല് ബോഡി യോഗം ഏപ്രില് മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്ജ ഇന്ത്യന് അസ്സോസ്സിയേഷന് ഹാളില് ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള് എല്ലാവരും ജനറല് ബോഡിയില് പങ്കെടുക്കാന് കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള് അറിയിക്കുന്നു. (വിശദ വിവരങ്ങള്ക്ക് ജനറല് സിക്രട്ടറിയുമായി 050 54 59 641
അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര് കൊല്ക്കളിയെ കുറിച്ച് നിര്മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്ശനം മാര്ച്ച് 31ന് അബുദാബിയില് നടക്കും. കേരള സോഷ്യല് സെന്ററില്് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര് സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്ശനം സംഘടിപ്പിക്കുന്നത്.
ദോഹ: മത സൗഹാര്ദ ത്തിന്റെയും സമുദായ സ്നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര് ഉപ പ്രധാന മന്ത്രിയും ഊര്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന് ഹമദ് അല് അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില് മലയാളികള് പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്ക്കെന്നും അവരോടുള്ള മതിപ്പ് വര്ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില് ക്രിസ്ത്യന് പള്ളിയുടെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
ജനൂസിന്റെ ബാനറില് ജനാര്ദ്ദനന് നായര് നിര്മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്, അബുദാബി കേരളാ സോഷ്യല് സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്ത്തി മധു, പ്രശസ്ത നടി കവിയൂര് പൊന്നമ്മക്ക് നല്കി ക്കൊണ്ട് പ്രകാശനം ചെയ്തു.
ദോഹ: മാര്ച്ച് 31ന് ഖത്തറില് നടക്കുന്ന അറബ്, ദക്ഷിണ അമേരിക്കന് രാജ്യങ്ങളുടെ ഉച്ചകോടിയില് പങ്കെടുക്കാന് വെനിസുല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ഖത്തറില് എത്തുന്നു. ഈജിപ്ത്, ജോര്ദ്ദാന് തുടങ്ങിയ അറബ് രാജ്യങ്ങള് ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുമ്പോഴും കുട്ടികളടക്കം 1300 പേരെ ഗാസയില് കൂട്ട കൊല നടത്തിയ ഇസ്രായേല് നടപടിയില് പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വേര്പെടുത്തിയ വെനിസുലന് പ്രസിഡണ്ടിനെ ഏറെ ബഹുമാനത്തോടെയാണ് അറബ് സമൂഹം നോക്കി കാണുന്നത്. വെനിസുലയുമായി നല്ല സൌഹൃദ ബന്ധമുള്ള രാജ്യമായ ഇറാനിലും അദ്ദേഹം പര്യടനം നടത്തും.
പാലക്കാട് എന്. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്വ വിദ്യാര്ത്ഥികളുടെ ആഗോള സംഘടനയായ ദര്ശന യുടെ യു.എ.ഇ. ചാപ്റ്ററിന്റെ രണ്ടാം സംഗമം അബുദാബി കേരള സോഷ്യല് സെന്ററില് നടന്നു. മാര്ച്ച് 27ന് രാവിലെ 10 മണി മുതല് വൈകീട്ട് അഞ്ച് മണി വരെ ആയിരുന്നു സംഗമം. അബുദാബി എന്വയണ്മെന്റല് ഏജന്സിയിലെ വാട്ടര് റിസോഴ്സ് മാനേജര് ഡോ. ദാവൂദ് ചടങ്ങില് മുഖ്യ അതിഥിയായിരുന്നു.


ദുബായ് : യു. പി. എ. സര്ക്കാര് വീണ്ടും അധികാരത്തില് തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അതിന് യു. ഡി. എഫ്. സ്ഥാനാര്ത്ഥികള് വിജയിക്കേണ്ടത് ആവശ്യമാണെന്നും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര് പ്രവര്ത്തക യോഗം അംഗീകരിച്ച പ്രമേയത്തില് പറഞ്ഞു. നാട്ടിലുള്ള വിചാര വേദി പ്രവര്ത്തകര് യു. ഡി. എഫ്. വിജയത്തിനായി രംഗത്തിറങ്ങും.
ലോകാനുഗ്രഹിയായ പ്രവാചകന് (സ) എന്ന പ്രമേയവുമായി, മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല് നടത്തി വരുന്ന മീലാദ് കാമ്പയിന് 2009 ന്റെ ഭാഗമായി മീലാദ് സംഗമവും മദ്രസ്സാ വിദ്യാന്ത്ഥികളുടെ കലാ വിരുന്നും നടത്തി. മുസ്വഫ ശ അ ബിയ പത്തിലെ എമിറേറ്റ്സ് ഫ്യൂച്ചര് ഇന്റര് നാഷണല് അക്കാഡമി ഓഡിറ്റോറിയത്തില് വൈകീട്ട് 4.30 നു ആരംഭിച്ച പരിപാടികള് രാത്രി 11.30 നാണു അവസാനിച്ചത്. മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന ഇസ്സത്തുല് ഇസ്ലാം മദ്രസ്സകളിലെ വിദ്യാര്ത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്. ബി. എസ്. ദഫ് സംഘം അവതരിപ്പിച്ച ദഫ് പ്രദര്ശനവും ശ്രദ്ധേയമായി.
ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യില് എര്ത്ത് അവര് ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല് ഒരു മണിക്കൂര് നേരം വിവിധ നഗരങ്ങളിലെ വിളക്കുകള് അണച്ചാണ് എര്ത്ത് അവര് ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള് മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില് എര്ത്ത് ഹവര് ആചരിച്ചത്. രാത്രി എട്ടര മുതല് ഒന്പതരെ വരെ ഒരു മണിക്കൂര് നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള് അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര് ഒത്തൊരുമിച്ചൂ.
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര് ഉപ പ്രധാന മന്ത്രിയും ഊര്ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന് ഹമദ് ആല് അത്തിയ്യ നിര്വഹിക്കും.
കഥാകൃത്ത് പുന്നയൂര്ക്കുളം സയ്നുദ്ദീന്റെ ബുള് ഫൈറ്ററിന്റെ ഗള്ഫിലെ വിതരണ ഉല്ഘാടനം പ്രശസ്ത പൊതു പ്രവര്ത്തകന് ശ്രീ പുന്നക്കന് മുഹമ്മദാലിക്ക് നല്കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്ച്ചയില് കഥാ കൃത്ത് പുന്നയൂര്ക്കുളം സെയ്നുദ്ദീന് ബുള് ഫൈറ്റര് എന്ന കഥ അവതരിപ്പിച്ചു. ലാല് ജി. ജോര്ജ്ജ്, രമേഷ് പയ്യന്നൂര്, ഹബീബ് തലശ്ശേരി, നാസര് പരദേശി എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു.
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി. അനുസ്മരണ സമ്മേളനം 2009 മാര്ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്ഡന് സിറ്റി റെസ്റ്റോറന്റില് വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത പത്ര പ്രവര്ത്തകനായ ശ്രീ. രാധാകൃഷ്ണന് എം.ജി. (ഇന്ത്യ ടുഡെ) അനുസ്മരണ പ്രഭാഷണം നിര്വഹിക്കുന്നു. വിഷയം: ഇന്ത്യന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്ക്ക് റാസല് ഖൈമയിലെ അല് ജൈസ് പര്വത നിരകള് വ്യത്യസ്തമായ അനുഭവമാണ് നല്കുക. റാസല് ഖൈമ നഗരത്തില് നിന്നും 25 കിലോമീറ്റര് അകലത്തിലാണ് ഈ പര്വത നിരകളുടെ ബേസ് ക്യാമ്പ്. പിന്നെ കുത്തനെ മല കയറണം. അല് ജൈസ് പര്വത നിരകള്ക്ക് മുകളില് കര മാര്ഗം എത്തിപ്പെടുക എന്നത് അല്പം ദുര്ഘടമാണ്. ഇവിടേക്ക് കൃത്യമായ റോഡില്ല എന്നത് തന്നെ കാരണം. 36 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡാണ് ഇതിന് മുകളിലേക്ക് നിര്മ്മിക്കുന്നത്. രണ്ട് വരിപ്പാതയും മൗണ്ട് ക്ലൈബിംഗ് റോഡും ഉള്പ്പെടുന്നതാണ് ഈ റോഡ്. പര്വതാ രോഹകര്ക്ക് പ്രത്യേക സജ്ജീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്