|
12 August 2009
ഒരുമ യുടെ സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, യു. എ. ഇ യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ'ഒരുമ ഒരുമനയൂര്‍' പഞ്ചായത്തിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരായ 250 കുട്ടികള്‍ക്ക് കുട വിതരണവും, പഞ്ചായത്തിലെ 12 വാര്‍ഡുകളിലെയും അവശത അനുഭവിക്കുന്നവര്‍ക്ക് ധന സഹായവും നല്‍കുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായി ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദര്‍ പങ്കെടുക്കും. ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് 'ഒരുമ'യുടെ മുത്തന്‍ മാവിലുള്ള ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഒരുമ ഭാരവാഹികളും മെമ്പര്‍മാരും പങ്കെടുക്കും. തുടര്‍ന്നു സഹായ ധന വിതരണവും, കുട വിതരണവും നടക്കുമെന്ന് ഒരുമ പ്രസിഡന്റ് പി. പി. അന്‍വര്‍ അറിയിച്ചു. (വിശദ വിവരങ്ങള്‍ക്ക് :050 744 83 47) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, യു. എ. ഇ യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്