03 November 2009

നവംബറിലെ നഷ്ടം

shaikh-zayedശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.
 
രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്... ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം - റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. 'ബാബാ സായിദ് 'എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു.
 
പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ്‌ വേദന കൊണ്ട് പിടഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Remembering Shaikh Zayed



 
 

Labels:

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

"SHEIKH ZAYED GREAT" യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.

malayalee sanghatanakal aarum aa punya naamam orkkunnille..?

aarum oru charama vaarshikam aacharichilla..!
aa punya purushan nalkiya sahaayangal ettu vaangiya pramukharum ivide ille...?

November 8, 2009 6:36 PM  

അല്ലാഹു ആ പുണ്യാത്മാവിനെ സ്വര്‍ഗ്ഗാവകാശികളില്‍ ചേര്‍ക്കുമാറാകട്ടെ. ആമീന്‍.

ലോകത്തിലെ തന്നെ മനുഷ്യ സ്നേഹിയായ നേതാവ് ആര് എന്ന ചോദ്യത്തിന് ഒട്ടും സംശയിക്കാതെ മറുപടി പറയാവുന്ന ഒരേ ഒരു പേര് ഹിസ് ഹൈനസ് ഷേയ്ക്ക് സായ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്‍ തന്നെ.

രാജ്യത്തെ ഏത് പുരോഗമനത്തിലേക്ക് നയിക്കുമ്പോഴും അത് നാട്ടിലെയും മറുനാട്ടിലെയും പാവങ്ങളെ ഒരു കാരണവശാലും ദോഷമായി ബാധിക്കരുത് എന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന മഹാനായ ഒരു മനുഷ്യന്‍ ഒരു പക്ഷെ ഇനി ചരിത്രത്തില്‍ ഉണ്ടാകില്ല എന്ന് തന്നെ തോന്നുന്നു.

അദ്ദേഹത്തിന്റെ സ്വന്തം പ്രൈവറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ 17 വര്‍ഷത്തോളം ജോലി ചെയ്യാന്‍ സാധിച്ചതു കൊണ്ട് ആ മഹാനായ നേതാവിന്റെ സാധുജനസ്നേഹം നേരിട്ട് മനസ്സിലാക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചവനാണ് ഈയുള്ളവന്‍.

അല്ലാഹു അദ്ധേഹത്തിന് സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

സമയോചിതമായി മഹാനായ ബാബ സായിദിനെ അനുസ്മരിക്കാന്‍ അബ്ദു റഹ്മാന്‍ കാണിച്ച സന്മനസ്സിനും അൗചിത്ത്യത്തിനും നന്ദി.

November 15, 2009 12:01 AM  

nalla oormakalkku nandhi.

February 5, 2010 10:24 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്