21 November 2009

'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍'

അബുദാബി യുവകലാ സാഹിതി സംഘടിപ്പിച്ച ജോണ്‍ എബ്രഹാം അനുസ്മരണം, വേറിട്ട കാഴ്ചകളുടെ അനുഭവം കൊണ്ട് ശ്രദ്ദേയമായി. രണ്ടു ദിവസങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍,
'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍' എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍, അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരനും അവാര്‍ഡ് ജേതാവുമായ സതീഷ്‌ കെ. സതീഷ്‌ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാലചന്ദ്രന്‍ ചുള്ളിക്കടിന്‍റെ എവിടെ ജോണ്‍
എന്ന കവിത ഇ. ആര്‍. ജോഷി ആലപിച്ചു.

യുവ കലാ സാഹിതി പ്രസിഡന്റും കേരളാ സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്‍റുമായ ബാബു വടകര അധ്യക്ഷത വഹിച്ചു. കെ. എസ്. സി ജനറല്‍ സിക്രട്ടറി ലായിനാ മുഹമ്മദ്‌ ആശംസ നേര്‍ന്നു. എം സുനീര്‍ സ്വാഗതവും അബു ബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. പിന്നീട്
1978 ലെ ദേശീയ പുരസ്കാരം നേടിയ ജോണ്‍ ചലച്ചിത്രം 'അഗ്രഹാരത്തില്‍ കഴുതൈ' പ്രദര്‍ശിപ്പിച്ചു.

'പ്രിയ' എന്ന ഹ്രസ്വ ചിത്ര ത്തോടെ തുടക്കം കുറിച്ച രണ്ടാം ദിവസം,
യുവകലാ സാഹിതി യു. എ. ഇ.ഘടകം പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍,
കെ.എസ്.സി സാഹിത്യ വിഭാഗം സിക്രട്ടറിയും
നാടക-ടെലി സിനിമാ സംവിധായകനുമായ മാമ്മന്‍ കെ. രാജന്‍,
യുവകവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍,
ചലച്ചിത്ര പ്രവര്‍ത്തകനും തിരക്കഥാ രചയിതാവും നാടക സംവിധായകനുമായ ഇസ്കന്തര്‍ മിര്‍സ, ഒഡേസ്സ ജോഷി എന്നിവര്‍ ജോണിനെ അനുസ്മരിക്കുകയും അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. കലഹവും കവിതയും വേറിട്ട വര്‍ത്തമാനവും പരിപാടികളിലെ വ്യത്യസ്ഥ തയും ജനകീയ പങ്കാളിത്തവും
ജോണിനെ സ്നേഹിക്കുന്നവരുടെ സജീവ സാന്നിധ്യവും കൊണ്ട്
'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍'
ഒരു അനുഭവമായി മാറി.

മലയാളത്തിലെ ആദ്യ ജനകീയ സിനിമാ സംരംഭമായ 'അമ്മ അറിയാന്‍' എന്ന സിനിമയും 'ഹിഡണ്‍ സ്ട്രിംഗ്' എന്ന ലഘു ചിത്രവും പ്രദര്‍ശിപ്പിച്ചു. ജോണ്‍ സിനിമകളുടെ പ്രചാരകരായിരുന്ന 'ഒഡേസ്സ' യുടെ പ്രവര്‍ത്തകന്‍ ജോഷിയുടെ ശില്പ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്