23 February 2010

കഫ്റ്റേരിയയില്‍ നിന്ന് ഒരു ഡോക്ടറേറ്റ്

ഫൈസല്
 
ഇത് നാദാപുരം സ്വദേശി നജാത്ത് മന്‍സിലില്‍ അഹമ്മദ്. ക്ഷമിക്കണം ഡോക്ടര്‍ അഹമ്മദ്.
 
ദുബായ് അല്‍ മിസ്ഹറിലെ കഫറ്റീരിയ ജീവനക്കാരനാണ് ഇദ്ദേഹം. ബര്‍ഗറും ജ്യൂസും മറ്റും വില്‍ക്കുന്ന ഈ കടയിലെ ഡെലിവറി ബോയി. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. ബിസിനസ് അഡ്മിനി സ്ട്രേഷനില്‍ അമേരിക്കയിലെ ആഷ് വുഡ് യൂണിവേ ഴ്സിറ്റിയില്‍ നിന്നാണ് അഹമ്മദ് ഡോക്ടറേറ്റ് നേടിയത്.
 
1994 ല്‍ യു.എ.ഇ. യില്‍ എത്തുമ്പോള്‍ അഹമ്മദിന്‍റെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ് മാത്രമായിരുന്നു. കമ്പ്യൂട്ടര്‍ പോലും കൈ കൊണ്ട് തൊടുന്നത് ഇവിടെ എത്തിയ ശേഷം. കഠിന പരിശ്രമ ത്തിലൂടെയാണ് അഹമ്മദ് എം.ബി.എ. യും ഡോക്ടറേറ്റും നേടിയത്.
 
ലൈബ്രറികളേയും ഇന്‍റര്‍നെറ്റി നേയുമായിരുന്നു പഠന സാമഗ്രി കള്‍ക്കായി ആശ്രയിച്ചതെന്ന് അഹമ്മദ്.
 
13 മണിക്കൂറോളം നീളുന്ന കഫറ്റീരിയ ജോലിക്കിടയില്‍ കിട്ടുന്ന സമയം കൊണ്ടാണ് ഇദ്ദേഹം പഠനം നടത്തിയത്.
 
ആത്മാര്‍പ്പണവും കഠിന പരിശ്രമവുമാണ് അഹമ്മദിന്‍റെ വിജയമെന്ന് ഇദ്ദേഹം നേരത്തെ ജോലി ചെയ്ത കമ്പനിയുടെ മാനേജര്‍ പറയുന്നു.
 
ആറ് ഭാഷകളും അഹമ്മദിന് അറിയാം. മലയാളത്തിന് പുറമേ, റഷ്യന്‍, അറബിക്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും ഇദ്ദേഹത്തിന് കഴിയും.
 
പരിശ്രമിച്ചാല്‍ എന്തും നേടിയെടു ക്കാമെന്നാണ് തന്‍റെ അനുഭവമെന്ന് അഹമ്മദിന്‍റെ സാക്ഷ്യപ്പെടുത്തല്‍.
 
അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ഈ 40 കാരന്‍റെ ഇപ്പോഴത്തെ ആഗ്രഹം.
 



Ashwood University Offers Fake Doctorate



 
 
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്