04 March 2010

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ശില്‍പ്പശാല

shutterbugs-model-shereenദുബായ്‌ : കേരളത്തില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ കേര (KERA - Kerala Engineers Alumni - UAE) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആദ്യ ഫോട്ടോഗ്രാഫി ശില്‍പ്പശാല ദുബായില്‍ വെച്ച് നടന്നു. യു.എ.ഇ. യിലെ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍ ഇരുപത്തഞ്ചോളം എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.
 
ദുബായ്‌ ഇന്ത്യാ ക്ലബ്ബില്‍ വെച്ച് നടന്ന ഏക ദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേര പ്രസിഡണ്ട് രെവി കുമാര്‍ നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.
 

Revikumar

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇതോടൊപ്പം തന്നെ കേരയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.
 

Revikumar

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ ഫേസ്‌ ബുക്ക്‌ ഗ്രൂപ്പായ "ഷട്ടര്‍ ബഗ്സിന്" ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌ എന്ന് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേര പ്രസിഡണ്ട് അറിയിച്ചു. പ്രവാസ ജീവിതത്തിനിടെ തങ്ങളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അനുസൃതമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും വേദിയൊരുക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. ഈ അവസരങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം എന്നും, ഇത്തരം സംരംഭങ്ങളില്‍ കേര അംഗങ്ങള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഷട്ടര്‍ ബഗ്സ് ക്ലബ്ബിന്റെ മുഖ്യ സാരഥികളായ സജികുമാര്‍ സുകുമാരന്‍ സ്വാഗതവും, ജിനോയ്‌ വിശ്വന്‍ ആശംസകളും അര്‍പ്പിച്ചു.
 
"ലഭ്യമായ വെളിച്ചം" - The Available Light എന്നതായിരുന്നു ഫോട്ടോഗ്രാഫി ശില്‍പ്പശാലയുടെ പ്രമേയം. ലഭ്യമായ വെളിച്ചത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും, വെളിച്ചത്തെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാനും ഉള്ള ഒട്ടേറെ സാങ്കേതിക നിര്‍ദ്ദേശങ്ങളും രീതികളും തന്റെ പരിചയ സമ്പത്തില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ സഹിതം നാസര്‍ വിശദീകരിച്ചത്‌ ഏറെ രസകരവും ഉപകാര പ്രദവും ആയതായി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്