|
02 January 2009
ഉം അല്‍ ഖ്വയിന്‍ ഭരണാധികാരി അന്തരിച്ചു യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.Labels: gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്