അബുദാബിയില്‍ 'പെയ്ഡ്‌ പാര്‍ക്കിംഗ്' കൂടുതല്‍ സ്ഥലങ്ങളില്‍
അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ 'മവാക്കിഫ്‌' പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ 'പെയ്ഡ്‌ പാര്‍ക്കിംഗ്' സംവിധാനം നിലവില്‍ വന്നു.

ടൌണില്‍ കോര്‍ണീഷു റോഡ്‌ മുതല്‍ ഖലീഫാ ബിന്‍ സായിദ്‌ സ്ട്രീറ്റ്‌, ബനിയാസ്‌ നജ്ദ സ്ട്രീറ്റ്‌ അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ്‌ അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ 'പ്രീമിയം', മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ്‌ അടക്കാവുന്നതുമായ 'സ്റ്റാന്‍ഡേര്‍ഡ' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'വെണ്മ സംഗമം 2010' ദുബായില്‍
മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ്‌ നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.

വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്.

അവാര്‍ഡ്‌ ജേതാവ്‌ ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ്‌ സ്റ്റേജ് ആയിരിക്കും
ഇത്.

ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമം 2010' വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന 'മെഗാ മിമിക്സ്' പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന 'മാജിക്‌ ഷോ'
കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും 'വെണ്മ സംഗമം 2010' ല്‍ പങ്കെടുക്കും.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, April 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍
lokeshഅബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
 
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്‌, സൗത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Monday, April 12, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

WARM WELCOME AMBASSADOR
Vinod Kumar- Abu Dhabi

April 12, 2010 1:19 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'യോഗശക്തി' ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
cm-bhandariഅബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ 'യോഗശക്തി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു.
 

cm-bhandari-yogashakthi


 
ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു.
 
ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ 'യോഗ ശക്തി' . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി.
 
1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. "ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. 'യോഗ ശക്തി'യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്" - സി. എം. ഭണ്ഡാരി പറഞ്ഞു.
 
ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു.
 
യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു.
 
പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, April 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം
isc-abudhabiഅബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
 
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും.
 

url


 
43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ്‌ ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു.
 
പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു.
 
കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി.
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, April 07, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.
ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ - പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
 
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ 'കിടിലന്‍ കേക്ക്' പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.
 
ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം.
 
റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു.
 
നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, April 04, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Kidialan TV yude ee cheirya thudakkam oru nalla nalekkayitheeratte ennu aasamsikkunnu

April 4, 2010 5:02 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
sumitra-gandhiഅബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് ‌വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
 

Thomas-Varghese

തോമസ്‌ വര്‍ഗീസ്‌

 
മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു.
 

br-shetty-sumitra-gandhi-thomas-varghese


 
അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു.
 

isc-committee

പുതിയ ഭാരവാഹികള്‍

 
ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, April 04, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'മലബാര്‍ സ്കെച്ചുകള്‍' പ്രകാശനം ഇന്ന്
sathyan-madakkaraപ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി 'മലബാര്‍ സ്കെച്ചുകള്‍', യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക്‌ ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് 'മലബാര്‍ സ്കെച്ചുകള്‍' പ്രസിദ്ധീകരിക്കുന്നത്.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, April 02, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു
sheikh-ahmedമൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ്‌ ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
 
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം.
 
കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 31, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത്‌ കോടതി ഉത്തരവിട്ടു.

ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്​പദമായ സംഭവം.
സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്.

രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌
അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ്‌ ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു.


I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ്‌ സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും.


വിദ്യാര്‍ഥികള്‍ക്ക് വേണ്ടി "ഫോക്കസ്‌2010" ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 )

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ദുബായ് ചാപ്റ്റര്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.

ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു.

ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു.

സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റുവൈസ് വാഹനാപകടം: 8 മരണം
അബുദാബി: റുവൈസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സ്, ട്രക്കിന് പിന്നിലിടിച്ച് ആറ് ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. തമിഴ്‌ നാട്,പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പാകിസ്താന്‍,ബംഗ്ലാദേശ് സ്വദേശികളും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ നാല് മലയാളികള്‍ ഉണ്ടെന്നറിയുന്നു.

അഞ്ചുപേര്‍ അപകട സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്‌. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുമുണ്ട്. ബസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റോഡില്‍ യു ടേണെടുക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട്, അബുദാബി ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു.

മറ്റൊരു വാഹനവും ഇതുമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

അബുദാബിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റുവൈസ്.

തൊഴിലാളികളുമായി ഇരുനൂറിലധികം ബസ്സുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. റുവൈസിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് തഖ് രീര്‍ വഴി റിഫൈനറി സ്ഥിതി ചെയ്യുന്ന ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്സ്.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാനെ വിമാനാപകടത്തില്‍ കാണാതായി
sheikh-ahmedഅബുദാബി: മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ ശൈഖ് അഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാനെ കാണാതായി. യു. എ. ഇ. പ്രസിഡണ്ടിന്‍റെ ഇളയ സഹോദരനായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റി(ADIA) മാനേജിംഗ് ഡയറക്ടര്‍, സായിദ്‌ ഫൗണ്ടേഷന്‍(Zayed Foundation for Charity and Humanitarian Works) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. വിമാനത്തിന്‍റെ അപകടകാരണം വ്യക്തമായിട്ടില്ല.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Saturday, March 27, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എന്‍. എച്ച്. ഐക്യദാര്‍ഢ്യ കൂട്ടായ്മ ഷാര്‍ജയില്‍
കേരള ജനകീയ പ്രതിരോധ സമിതിയുടെ എന്‍. എച്ച്. 17 / 47 ആക്ഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യു. എ. ഇ യിലെ കൂട്ടായ്മ ഇന്ന് വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ ഏഷ്യാ മ്യൂസിക്‌ ഇന്‍സ്റ്റിട്യൂട്ടില്‍(ഷാര്‍ജാ എമിഗ്രേഷന്‍ ഓഫീസിനു മുന്‍വശം) ചേരുന്നു.
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക 050 49 51 054 (അബ്ദുല്‍ നവാസ്‌),
050 68 23 126 (അജി രാധാകൃഷ്ണന്‍)

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, March 26, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗേര്‍സ് സംഗമം ദോഹയില്‍
ദോഹയിലെ ബ്ലോഗര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച്ച) ഒത്തുകൂടുന്നു. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകനും യുവ കവിയും ബ്ലോഗ്ഗറും കൂടിയായ കുഴൂര്‍ വിത്സണ്‍ പങ്കെടുക്കും.

ഉച്ചക്ക് ഒരു മണിക്ക് ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്. സി. സി ഹാളില്‍ വെച്ചാണ് സംഗമം.
(വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ്‌ സഹീര്‍ പണ്ടാരത്തില്‍ +974 51 98 704)

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, March 26, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍‌വെന്‍ഷന്‍ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം പേര്‍ക്കും ഈ നിയമത്തിന്‍റെ പരിരക്ഷ കിട്ടും. മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍‌വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍‌വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദ്യകാലങ്ങളില്‍‍ ഇവിടെ എത്തിയിട്ടുള്ള പ്രവാസികള്‍ക്കു കൂടി ഇതിന്‍റെ ആനുകൂല്യങ്ങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണ്.

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍‌വെന്‍ഷന്‍‍ കെ. പി. ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. സി. പി. സക്കീര്‍ ഹുസൈന്‍(വളാഞ്ചേരി) അധ്യക്ഷത വഹിച്ചു. നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. അന്‍‌വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പി. അരവിന്ദന്‍ സ്വഗതം പറഞ്ഞു.

മലപ്പുറം ജില്ലാ പ്രവാസി സംഘം ഭാരവാഹികളായി കെ. പി. ഗോപാലന്‍ (പ്രസിഡണ്ട്), പി.അരവിന്ദന്‍, സി. പി. സക്കീര്‍ ഹുസൈന്‍(വൈസ് പ്രസിഡണ്ടുമാര്‍), അന്‍‌വര്‍ ബാബു (സിക്രട്ടറി), ഉമ്മര്‍ വെളിയംകോട്, ഫിറോസ് പൊന്നാനി(ജോയിന്‍റ് സിക്രട്ടറിമാര്‍), മുഹമ്മദാലി ഹാജി(കണ്‍‌വീനര്‍), കറുത്താരന്‍ ഇല്യാസ്, കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി(ജോയിന്‍റ് കണ്‍‌ വീനര്‍മാര്‍),സി. പി. എം. ബാവ(ട്രഷറര്‍) എന്നിങ്ങനെ 21 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, March 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇ. എം. എസ് - എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും
മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന ഇ. എം. എസ് - എ. കെ .ജി. അനുസ്മരണം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഇന്ന്(വ്യാഴം) വൈകീട്ട് എട്ടര മണിക്ക് നടക്കും.

ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ ഇ. എം. എസ് - എ. കെ .ജി. ദിനാചരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 വെള്ളി വൈകിട്ട് ആറു മണിക്ക് ദല ഹാളിലാണ് ചടങ്ങ്. ജ്യോതികുമാര്‍, ബഷീര്‍ തിക്കോടി, ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, March 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്.

യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.


ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 24, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍
അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
 
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്.
 
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്.
 
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു.
 
ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
 
വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 
യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'മാനിഷാദ' സമാപന സമ്മേളനം ദുബായിൽ
ദുബായ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കും രക്തച്ചൊരിച്ചിലും എതിരെ ബോധവൽക്കരണ സന്ദേശവുമായി കേരള മാപ്പിള കലാ അക്കാദമി നടത്തി വരുന്ന 'മാനിഷാദ' കാമ്പയിൻ സമാപന സമ്മേളനം മെയ് അവസാന വാരം ദുബായിൽ നടത്താൻ റോയൽ പാരീസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ചടങ്ങിൽ വി. കെ. പി.അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദുബായ് ചാപ്റ്റർ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

യഹ് യ തളങ്കര, ഖമറുദ്ദീൻഹാജി പാവറട്ടി, സത്താർ ചെംനാട്, കെ. അബ്ദുൽ മജീദ്, കലാം, സുലൈമാൻ തൃത്താല എന്നിവരെ മുഖ്യരക്ഷാ സമിതി അംഗങ്ങളായും,സി.മുനീർചെറുവത്തൂർ (പ്രസി),മുഈനുദ്ദീൻ എടയന്നൂർ(ജ.സെക്ര),യു. പി. സി. ഇബ്രഹിം(ട്രഷ),
അബ്ദുറഹ്മാൻ ഇസ്മായിൽ,യുസുഫ് കാരക്കാട്,കെ. പി. നൂറുദ്ദീൻ,ലത്തീഫ് ചെറുവണ്ണൂർ(വൈ.പ്ര), നവാസ് കുഞ്ഞിപ്പള്ളി, സെയ്ത് മുഹമ്മദ്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഖാലിദ് പടന്ന(ജോ.സെ)ഹാരിസ് വയനാട്(കലാവിഭാഗം കൺ വീനർ) എന്നിവരെയും തിരഞ്ഞെടുത്തു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യാത്രയയപ്പ് നല്‍കി
ahamed-ibrahim-abi-vazhappalli27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ്‌ ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ്‌ റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക്‌ ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ്‌ നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ - വയലിന്‍ അധ്യാപകന്‍ പൌലോസ്‌, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട്‌ എന്നിവരും സംസാരിച്ചു.
 

ahamed-ibrahim


 
 

abi-vazhappalli


 
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്നേഹത്തിന്റെ ഭാഷയില്‍ തീര്‍ത്ത ഉപഹാരങ്ങള്‍ നല്‍കി രണ്ടു പ്രതിഭകളെയും യാത്രയാക്കി.
 
- സൈഫ്‌ പയ്യൂര്‍
 
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്‌
അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.

സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്

പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു.

ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്.
ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍.

എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു.

ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട്
ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്.
അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 17, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി ക്ഷേമനിധിയിലെ അവ്യക്തതകള്‍ ദൂരീകരിക്കണം
ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല.

പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ. വൈ. സി. സി. 'കേരള സെവന്‍സ് 2010' കോപ്പി കോര്‍ണര്‍ ജേതാക്കള്‍
അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ 'കേരള സെവന്‍സ് 2010' ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ്‌ ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്.
കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌
27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ്‌ ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം മുജീബ്‌ (തബല), ഷൈജു (കീബോര്‍ഡ്‌), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍)
എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും.

Labels: , , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ഖുതുബയില്‍ ആഹ്വാനം
ദുബായ്: മാര്‍ച്ച് 18 മുതല്‍ 20 വരെ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദുബായിലുള്ള മുഴുവന്‍ പള്ളികളിലെയും ഖത്തീബുമാര്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
"സമാധാനം എന്ന മഹത്തായ പ്രമേയത്തിലൂന്നികൊണ്ട് ദുബായില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുക, മറ്റുള്ളവരെ പരമാവധി പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുക" ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.

ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനുള്ള സന്ദര്‍ഭം കൂടിയാണ് പീസ് കണ്‍വെന്‍ഷന്‍. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ പറഞ്ഞു. മാര്‍ച്ച് 18, 19, 20 തിയ്യതികളിലാണ് ദുബായ് ഗവ. ഇസ്‌ലാമിക് അഫയേര്‍സിന്റെ പങ്കാളിത്തത്തോടുകൂടി ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ പീസ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്. മലേഷ്യ, സൗദി അറേബ്യ, കുവൈത്ത് അടക്കം പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പീസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

Labels: ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'തീമഴയുടെ ആരംഭം' പ്രകാശനം ചെയ്തു
പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന 'തീമഴയുടെ ആരംഭം' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ ‍വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
 
ഗഫൂര്‍ പട്ടാമ്പി രചിച്ച 'തീമഴയുടെ ആരംഭ'ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാരുണ്യത്തിന്റെ പ്രവാചകന്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ്‌ ചീഫ്‌ എഡിറ്ററുമായ പി. എം. കെ. ഫൈസി, 'കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 




 
 

Labels: , ,

  - ജെ. എസ്.
   ( Thursday, March 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
ലോകമെമ്പാടും ശാന്തിയും സമാധാനവും സാഹോദര്യവും എത്തിക്കുന്നതിന്‍റെ ഭാഗമായി

ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്

മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദുബായ് ഇസ്‌ലാമിക്

അഫയേര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ

മുഖ്യപങ്കാളിത്തത്തോടെ മാര്‍ച്ച് 18, 19, 20 തീയതികളില്‍ ദുബായ് എയര്‍പോര്‍ട്ട്

എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷനിലാണ്

ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍


യു. എസ്, യു. കെ, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ

തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പീസ്

കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും.

ഇവരുമായുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചാവേദിക്കും ദുബായ് ഇന്റര്‍നാഷണല്‍ പീസ്

കണ്‍വെന്‍ഷന്‍ (ഡി .ഐ. പി. സി.) അവസരമൊരുക്കും. വിവിധഭാഷകളില്‍

കൗണ്‍സലിങ് സൗകര്യവും ഒരുക്കുന്നുണ്ട്.


ദുബായ് ഭരണാധികാരിയുടെ പത്‌നി ശൈഖ ഹിന്‍ദ് ബിന്‍ത് മഖ്തൂമിന്റെ

രക്ഷാകര്‍ത്തൃത്വത്തിലുള്ള അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ദുബായ്

ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ (ഡി. ഐ. പി. സി.) മുഴുവന്‍

പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 09, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
Payyanur Souhruda Vediഅബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
 
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ്‌ കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 09, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിലെ ഭൂ പ്രശ്നങ്ങള്‍ - ചര്‍ച്ച
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രക്ഷുബ്ധമാക്കി ക്കൊണ്ടിരിക്കുന്ന ഭൂമി പ്രശ്നങ്ങളെ ക്കുറിച്ച് യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മയായ 'പ്രസക്തി യു. എ. ഇ' സംഘടിപ്പിക്കുന്ന ചര്‍ച്ച മാര്‍ച്ച് അഞ്ചിന് (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ നടക്കും.
 
രാജീവ്‌ ചേലനാട്ട്, ജൈസണ്‍ ജോസഫ്‌, ഡോ. അബ്ദുല്‍ ഖാദര്‍, e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ എന്നിവര്‍ സംസാരിക്കും.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 03, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പുതിയ നൂറ്റാണ്ടില് വെള്ളംത്തിന്നുവേണ്ടിയയിരിക്കും നടക്കാന്‍പോകുന്ന യുദ്ധങ്ങള്‍ എന്ന് ‍ശാസ്ത്രലോകം അഭിപ്രയപ്പെടുന്നതുപോലെ, കേരളത്തില്‍ ഇനി നടക്കാന്‍ പോകുന്ന സാമൂഹികപ്രശ്നങ്ങള്‍ സിംഹഭാഗവും ഭുമിക്കുവേണ്ടിയായിരിക്കും എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ഈ ചര്‍ച്ചയുക്ക് വളരെ പ്രസക്തിയുണ്ട്.മുന്നാറിലും കക്ഷിരഷ്ട്രീയതിനും അതീതമായി ഗൌരവമായി ഈ വിഷയത്തെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

March 5, 2010 6:32 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെ
അബുദാബി: യു. എ. ഇ .യിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് വേനലവധി. സ്‌കൂള്‍ അവധിക്കാലത്തിനനുസരിച്ചാണ് യു. എ .ഇ. യിലെ പ്രവാസി സമൂഹം നാട്ടിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. റമദാന്‍ നോമ്പും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 03, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക
bafakhi-thangalരാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും.
 
പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്.
 
അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, November 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് അബുദാബിയില്‍
sunny-thomasബ്രദറണ്‍ അസ്സംബ്ലി അബുദാബി ഒരുക്കുന്ന മൂന്നു ദിവസത്തെ സുവിശേഷ യോഗത്തില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ബൈബിള്‍ പണ്ഢിതനുമായ ഇവാഞ്ചലിസ്റ്റ് സണ്ണി തോമസ് പങ്കെടുക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളിലായി അബുദാബി ഇവഞ്ചലിക്കല്‍ ചര്‍ച്ച് സെന്‍ററില്‍ രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന സുവിശേഷ യോഗം‘ഗുഡ് റ്റൈഡിംഗ്സ് 2009’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇതോടനു ബന്ധിച്ച് ബ്രദറണ്‍ അസംബ്ലി ക്വയറിന്‍റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. (വിവരങ്ങള്‍ക്ക്: 050 66 19 306)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Monday, September 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.
അബുദാബിയിലെ കായിക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി

മാറിയ 'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം,

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന്

(സെപ്റ്റംബര്‍ 4)തുടങ്ങുന്നു.


സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രഥമ പ്രതിപക്ഷ

നേതാവുമായിരുന്ന സഖാവ് എ. കെ. ഗോപാലന്‍റെ സമരണാര്‍ത്ഥം

ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ മല്‍സരം സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പന്ത്രണ്ട് ടീമുകളാണ് രംഗത്തുണ്ടായിരുന്നെങ്കില്‍,

ഇപ്രാവശ്യം ഇരുപത് ടീമുകളാണ് എ. കെ. ജി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി

കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്.


അഞ്ചു ടീമുകള്‍ വീതമുള്ള നാലു പൂളുകള്‍ ആയിട്ടായിരിക്കും മല്‍സരം നടക്കുക.

വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്,

സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ.എസ്. സി അലൈന്‍,

യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി.സി.സി,

റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍.എസ്.എസ്. അബുദാബി,

ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്,

ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീനൈറ്റ്സ്

എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.

കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും

പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ്

കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ,

അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്,

ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ്

രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്'

ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.

സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍)

കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്

മല്‍സരങ്ങള്‍ ആരംഭിക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, September 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'അറബി സംസാര ഭാഷാ സഹായി' പുസ്തക പ്രകാശനം
anglo-academyഅബുദാബിയിലെ ആംഗ്ളോ അക്കാഡമി പുറത്തിറക്കുന്ന 'അറബി സംസാര ഭാഷാ സഹായി' എന്ന പുസ്തകത്തിന്‍റെ പ്രകാശനം, ആഗസ്റ്റ് 27 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. അക്കാഡമി സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റിലാണ് പുസ്തക പ്രകാശനം. സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഇംഗ്ലീഷ്, അറബിക് ട്രാന്‍സിലേഷന്‍,പേഴ്സണാലിറ്റി ഡവലപ്മെന്‍റ് എന്നീ കോഴ്സുകളാണ് ആംഗ്ലോ അക്കാഡമി കൈകാര്യം ചെയ്യുന്നത്. യഥാര്‍ത്ഥ അറബി സംസാര ഭാഷയാണ് ഈ കോഴ്സിലൂടെ നല്‍കുന്നത്‌. അതുപോലെ പാശ്ചാത്യ രീതിയില്‍ ഇംഗ്ലീഷ് ഉച്ചാരണം പരിശീലിപ്പിക്കാന്‍ വിദഗ്ദരായ അദ്ധ്യാപകരുമുണ്ട്.
 
ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ സൗകര്യമു ള്ളവര്‍ക്കായി 'ഇന്‍ ഹൗസ് ബാച്ച്' അല്ലാത്തവര്‍ക്കായി 'ഓപ്പണ്‍ ഹൗസ് ബാച്ച്' എന്നീ വിഭാഗങ്ങളിലായി അറബിയും, ഇംഗ്ലീഷും പഠിപ്പിക്കുന്നു. അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ അറിയാത്തവര്‍ക്കു പോലും അനായാസം പരിശീലിക്കാന്‍ ഉതകും വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു കോഴ്സ് പൂര്‍ത്തിയാക്കാന്‍ പഠിതാവിനെ പ്രാപ്തരാക്കും എന്നാണ് ആംഗ്ളോ അക്കാഡമിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
 
കഴിഞ്ഞ നാലുവര്‍ഷ ക്കാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറബിക് - ഇംഗ്ലീഷ് ഭാഷാ കേന്ദ്രമായ ആംഗ്ലോ അക്കാഡമി, ഇതിനകം തന്നെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ നൈപുണ്യം നേടി ക്കൊടുത്തിട്ടുണ്ട്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 050 57 98 401, 050 41 93 248
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, August 27, 2009 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

how can i get the copy ot this book? vinodkumar Al Ain, UAE

August 29, 2009 6:39 PM  

from a student of anglo accadamy.
attn:Mr. Vinod kumar. Al AIn..
pls contact with mentiond
telephone numbers (for this book)

August 29, 2009 10:43 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ബാച്ച് ചാവക്കാട്' മെമ്പര്‍ഷിപ്പ് കാമ്പയിന്‍
batch-chavakkadഅബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.





















ജൂലാജു

:

050 5818334

ഷറഫുദ്ദീന്‍ എം. കെ

:

050 5705291

ബഷീര്‍ കുറുപ്പത്ത്

:

050 6826746

eMail

:

batchchavakkad അറ്റ് gmail ഡോട്ട് com

Labels: , , , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, August 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കടമ്മനിട്ട അനുസ്മരണം
ദുബായ് : കലാ സാഹിത്യ വേദിയും ഫിലിം ഫാന്‍സ് അസോസിയേഷനും സംയുക്തമായി കടമ്മനിട്ട രാമകൃഷ്ണന്റെ ചരമ വാര്‍ഷികം ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ലാല്‍ജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കവിതയില്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സംസ്കൃതിയേയും ആധുനിക പ്രത്യയ ശാസ്ത്രങ്ങളേയും സമന്വയിപ്പിച്ച കവിയായിരുന്നു കടമ്മനിട്ട എന്ന് ലാല്‍ജി അനുസ്മരിച്ചു. പ്രസിഡന്റ് ഈപ്പന്‍ ചുനക്കര അധ്യക്ഷത വഹിച്ചു. ശാരങ്ധരന്‍ മൊത്തങ്ങ, ഭാസി കൊറ്റമ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ഈശ്വരമംഗലത്ത് കടമ്മനിട്ട കവിതകളുടെ ആലാപനം നടത്തി.

Labels: , ,

  - ജെ. എസ്.
   ( Thursday, April 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മീലാദ്‌ കാമ്പയിന്‍ സമാപനം ഏപ്രില്‍ 6ന്
ഏപ്രില്‍ 2ന് നടത്താനിരുന്ന മുസ്വഫ എസ്‌. വൈ. എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 സമാപന ദു ആ സമ്മേളനം ഏപ്രില്‍ 6ന് മുസ്വഫ സനാ ഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടക്കും. കെ. കെ. എം. സ അദിയുടെ ജീലാനി അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02 - 5523491 / 055 - 9134144 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
 
- ബഷീര്‍ വെള്ളറക്കാട്‌

Labels: ,

  - ജെ. എസ്.
   ( Wednesday, April 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി
ഖത്തറില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ നിന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി. ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയത്. സമ്മേളനത്തില്‍ നിന്ന് ഗദ്ദാഫിയും പിന്നീട് ഇറങ്ങി പ്പോയി. എന്നാല്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മധ്യസ്ഥതയില്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ അബ്ദുല്ല രാജാവും ഗദ്ദാഫിയും പങ്കെടുത്തു. സൌദി അറേബ്യയുമായി ആറ് വര്‍ഷമായി നില നില്‍ക്കുന്ന വഷളായ ബന്ധം ഉള്ള ലിബിയന്‍ നേതാവ് താന്‍ അബ്ദുള്ള രാജാവിന് തന്റെ സന്ദേശം എത്തിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് എന്ന് ചര്‍ച്ചയില്‍ അറിയിച്ചു. അറബ് രാജ്യങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഈ ഉച്ചകോടി ഒരു വേദിയാവും എന്ന ശുഭ പ്രതീക്ഷ ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, March 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറബ് ഉച്ചകോടി ഇന്നാരംഭിക്കും
ദോഹ: അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും.




ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര്‍ മൂസയും പത്ര സമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നിട്ടുണ്ട്.




വാക്കുകളില്‍ മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്‍ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




പലസ്തീന്‍ പ്രശ്‌നങ്ങള്‍, സുഡാനിലെ സ്ഥിതി ഗതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുക. ഇറാഖില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.




ഖത്തറില്‍ നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന്‍ പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള്‍ അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില്‍ ചര്‍ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: , ,

  - ജെ. എസ്.
   ( Monday, March 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജി.സി.സി ഏകീകൃത കറന്‍സി ഉടനുണ്ടാകില്ല
ജി.സി.സി ഏകീകൃത കറന്‍സി 2010 ല്‍ നിലവില്‍ വരില്ലെന്ന് ഉറപ്പായി. ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സാണ് അടുത്ത വര്‍ഷം ഏകീകൃത കറന്‍സി നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കറന്‍സി 2010 ജനുവരി 1 മുതല്‍ നടപ്പിലാക്കാ നായിരുന്നു അധികൃതരുടെ ആലോചന. എന്നാല്‍ ഇത് അടുത്ത വര്‍ഷം നടപ്പിലാക്കാ നാവില്ലെന്ന് ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഇതാദ്യമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടാവുന്നത്.




കറന്‍സി നടപ്പിലാക്കുന്നതിന് മുമ്പുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 2010 ആകുന്നതോടെ അക്കൗണ്ടിംഗ് യൂണിറ്റ്, ഏകീകൃത കറന്‍സിയുടെ പേര്, കന്‍സിയുടെ മൂല്യം എന്നിവ തയ്യാറാക്കാനാവുമെന്ന് ജിസിസി ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ കൗദ് വ്യക്തമാക്കി.




അതേ സമയം കറന്‍സി വിതരണം ചെയ്യാനുള്ള രൂപത്തില്‍ ഈ കാലയളവിനുള്ളില്‍ തയ്യാറാവില്ല. എന്ന് ഏകീകൃത കറന്‍സി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.




ഏകീകൃത കറന്‍സിക്ക് ഏത് പേര് നല്‍കുമെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കു ന്നുണ്ടെന്നാണ് അറിയുന്നത്. ദിനാര്‍, ദിര്‍ഹം, റിയാല്‍ തുടങ്ങിയ പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ നിലവിലുള്ള കറന്‍സികളുടെ പേര് വേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഗള്‍ഫ് എന്ന അര്‍ത്ഥത്തില്‍ ഖലീജി എന്ന് പേരിടണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, March 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം
അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ ഇന്ന് തുടക്കം കുറിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ ഇക്കുറിയും മലയാളത്തിന്‍റെ സാന്നിദ്ധ്യം. സിറാജ് ദിനപ്പത്രവും ഡി. സി. ബുക്സുമാണ് ഇപ്രാവശ്യം കേരളത്തെ പ്രതിനിധീകരിക്കുന്നത്.




മാര്‍ച്ച് 22 വരെ നീളുന്ന പുസ്തകോ ത്സവത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 637 പ്രസാധകരാണ് പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഷേയ്ഖ് സായിദ് അവാര്‍ഡ് വിതരണവും, വിശ്വ സാഹിത്യ കാരന്‍മാരുമായി സംവദിക്കുവാനുള്ള അവസരവും ഈ പുസ്തകോ ത്സവത്തിലുണ്ടാവും




പാഠ പുസ്തകങ്ങളുടെ പ്രദര്‍ശനവും, ചില്‍ഡ്രന്‍സ് കോര്‍ണറില്‍ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി യെടുക്കുവാനായി വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പ്രാചീന സംസ്കൃതികളുടേയും ഇസ്ലാമിക നാഗരികതയുടേയും പടിഞ്ഞാറന്‍ നാഗരികതയുടേയും ചരിത്രങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ, മാര്‍ച്ച് 19 വൈകീട്ട് 5 മണിക്ക്, സിറാജ് ദിനപ്പത്രം അവതരിപ്പിക്കുന്ന ട്രെയിന്‍ ദ് ബ്രെയിന്‍ എന്ന പരിപാടിയുമായി പുസ്തകോ ത്സവത്തിലെ ‘ഖിത്താബ് സോഫ’ യില്‍ ഉണ്ടായിരിക്കും.




കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കാരന്തൂര്‍ മര്‍ക്കസ്സിന്‍റെ ഡയറക്ടറുമായ പ്രഗല്‍ഭ പണ്ഡിതന്‍ ഡോക്ടര്‍. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി, വായനയുടെ സംസ്കാരം എന്ന വിഷയവുമായി മാര്‍ച്ച് 20 വൈകീട്ട് 8 മണിക്ക് സംവദിക്കുവാന്‍ ഉണ്ടാവും. മാര്‍ച്ച് 17 മുതല്‍ 20 വരെ നീളുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയുമാണ്. നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എക്സിബിഷന്‍ സെന്‍ററില്‍ എത്തി ച്ചേരാന്‍ ബസ്സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.
   ( Tuesday, March 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ
ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. 'അല്‍ ഫസ' എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. 'അല്‍ ഫസ'യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.




സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.




രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും.




സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും 'അല്‍ ഫസ'യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു.




- മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: , ,

  - ജെ. എസ്.
   ( Tuesday, March 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' സമാജത്തില്‍
അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ, നാടക സൌഹ്യദം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' രംഗാവിഷ്കാരം അബുദാബി മലയാളി സമാജത്തില്‍ മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് അവതരിപ്പിക്കുന്നു. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും, കലാകാരന്‍മാരുടേയും, മാധ്യമ സുഹൃത്തുക്കളുടേയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രംഗാവിഷ്കാരം അബുദാബിയിലെ രണ്ടാമത്തെ അവതരണമാണ്.




രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ജാഫര്‍ കുറ്റിപ്പുറം, ഇടവേള റാഫി, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, വിനോദ് കരിക്കാട്, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങീ ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു.




സാക്ഷാല്‍കാരം: ജാഫര്‍ കുറ്റിപ്പുറം.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Thursday, March 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മങ്കട - കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ
പൊന്നാനി ലോക സഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായി പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്തി മത്സരിപ്പിക്കണ മെന്ന് മങ്കട - കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ സംയുക്ത മായി അവശ്യപ്പെട്ടു.

അബുദാബിയില്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റി യോഗത്തില്‍, യു. എ. ഇ. മങ്കട മണ്ഡലം പ്രവാസി കൂട്ടായ്മ പ്രസിഡന്‍റ് അന്‍വര്‍ ബാബു വെങ്ങാട് അധ്യക്ഷത വഹിച്ചു.

അഡ്വ. നിസാമുദ്ദീന്‍, ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. യു. എ. ഇ. യിലെ എല്ലാ മലയാളി പ്രവാസി കൂട്ടായ്മകളും ഒരേ കുട ക്കീഴില്‍ അണി നിരക്കണ മെന്നും, പ്രവാസികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ ക്കു വേണ്ടി ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും യോഗം പ്രമേയം പാസ്സാക്കി.
കുഞ്ഞി മരക്കാര്‍ ഹാജി സ്വാഗതം പറഞ്ഞു.
ബിജു കൊളത്തൂര്‍ നന്ദിയും പറഞ്ഞു. (വിശദ വിവരങ്ങള്‍ക്ക്: അന്‍വര്‍ ബാബു വെങ്ങാട് 050 641 20 53)

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Saturday, February 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



DSF 2009 - Its 4 U
ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന "DSF 2009- Its 4 U" എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ 'കൈരളി - വി' ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.




മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക.









പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Friday, January 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി  സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍‌കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമാ‍യി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)

Labels: , , , ,

  - ബിനീഷ് തവനൂര്‍
   ( Thursday, January 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി
അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Labels: , , , , ,

  - ജെ. എസ്.
   ( Thursday, January 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് വീസ ഇനി മൊബൈല്‍ വഴി
ദുബായില്‍ ഫെബ്രുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ വിസ ലഭിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പിക്ച്ചര്‍ എസ്. എം. എസിന്‍റെ രൂപത്തില്‍ ലഭിക്കുന്ന എം - വിസാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, എം - വിസാ സംവിധാനത്തിന്‍റെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. എം - വിസയ്ക്കായി http://www.eform.ae/ എന്ന വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ബാര്‍‍ കോഡ് സഹിതമുള്ള പിക്ച്ചര്‍ മെസേജാണ് ഫോണുകളില്‍ ലഭിക്കുക. എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും എസ്.‍എം.എസും കാണിച്ചാല്‍ മതിയാകും. ഈ ബാര്‍ കോഡ് മൊബൈലില്‍ നിന്ന് സ്കാന്‍ ചെയ്ത് എടുക്കാന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കഴിയും. എയര്‍പോര്‍ട്ടില്‍ വച്ച് വിസ പ്രിന്‍റ് ചെയ്ത് ലഭിക്കും. ഈ ആധുനിക സംവിധാനം നടപ്പിലാകുന്നത് വഴി എയര്‍ പോര്‍ട്ടിലെ കാല താമസം ഒഴിവാക്കി ക്ലിയറന്‍സ് നടപടികള്‍ സുഗമം ആകും എന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: , , ,

  - സ്വന്തം ലേഖകന്‍
   ( Thursday, January 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച്‌ സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്വഫ എസ്‌. വൈ. എസ്‌. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്‌ ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.




- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Wednesday, January 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമൂഹ വിവാഹ കാമ്പയിന്‍
വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുന്നോടിയായി യു. എ. ഇ. നാഷ്ണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമൂഹ വിവാഹ കാമ്പയിന്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 16 വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി, ജാതിമത ഭേദമന്യേ 346 യുവതികള്‍ക്ക് മംഗല്യ സൌഭാഗ്യം നേടിക്കൊടുത്ത, വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കാമ്പയിനുകള്‍ നടത്തും.




വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സിക്രട്ടറി മുഹമ്മദ് ജമാല്‍, നാഷ്ണല്‍ കമ്മിറ്റി മെംബര്‍ പി.കെ.അബൂബക്കര്‍, കൂടാതെ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്കാരിക പ്രവര്‍ത്തകരും അബുദാബി കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.(വിവരങ്ങള്‍ക്ക് വിളിക്കുക 050 69 99 783. അയൂബ് കടല്‍മാട്)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Tuesday, January 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയിലും പുകവലി നിരോധനം
ഈ മാസം മുതല്‍ അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഒമര്‍ അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ഇനി 500 ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്തും. എന്നാല്‍ കൃത്യം എത്ര ദിര്‍ഹമാണ് എന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേ ഉള്ളു എന്ന് ഒമര്‍ അല്‍ ഹാഷിമി പറഞ്ഞു.

Labels: , , , ,

  - സ്വന്തം ലേഖകന്‍
   ( Tuesday, January 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്
നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.

Labels: , , , , ,

  - സ്വന്തം ലേഖകന്‍
   ( Tuesday, January 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
"ആതുര സേവനത്തിന് ഒരു കൈ സഹായം" എന്ന ലക്‌ഷ്യവുമായി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍റര്‍' എന്ന സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ കീഴിലുള്ള സി. എച്ച്. സെന്‍റര്‍ രംഗത്തു വന്നു. മാസം തോറും ഒരു ലക്ഷം രൂപ വീതം സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍ററിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അബുദാബിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന പത്ര സമ്മേളനത്തിലാണ് സി. എച്ച്. സെന്‍റര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ചാണ് ഒരോ മാസവും ഒരു ലക്ഷം രൂപ വീതം നല്‍കുക.




അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.




ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.




കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Monday, January 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദ അവാ കാമ്പെയിന്‍ സമാപിച്ചു

കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായിലെ യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ദ അവാ പരിപാടി സമാപിച്ചു. അല്‍ മനാര്‍ ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജുവഹാര്‍ അയനിക്കോട് സംസാരിച്ചു.




- അസ്‌ലം പട്ട്‌ല

Labels: , , , ,

  - ജെ. എസ്.
   ( Sunday, January 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല
മനാ‍മ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.




ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍‌കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും.

Labels: , , , ,

  - ജെ. എസ്.
   ( Sunday, January 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍
ഗാസയില്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യു. എ. ഇ. യുടെ സഹായ ഹസ്തം. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും പ്രധാന മന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് 1200 വീടുകളാണ് പലസ്തീനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരും അറുന്നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തത്സമയ ടിവി, റേഡിയോ പ്രത്യേക കാമ്പയിനുകളും ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. 315 മില്യണ്‍ ദിര്‍ഹം ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. യു. എ. ഇ. പ്രസിഡന്‍റിന്‍റെയും പ്രധാന മന്ത്രിയുടെയും അബുദാബി കിരീട അവകാശിയായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്യാമ്പയിനുകളും മറ്റും സംഘടിപ്പി ച്ചിരിക്കുന്നത്. റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍ എന്നതാണ് മുദ്രാവാക്യം.

Labels: , , , ,

  - സ്വന്തം ലേഖകന്‍
   ( Sunday, January 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. 'പ്രവാസി' എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Saturday, January 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശോഭനയുടെ മായാ രാവണ ദുബായില്‍
ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.




ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്.




ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.




ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

Labels: , , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സര്‍ഗ്ഗ സംഗമം ഇന്ന്
ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ്‌ എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.




എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളി സമാജം യുവജനോത്സവം
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. 'ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം' എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കുക : പൊന്മള
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കി ആശയ പ്രചരണ - പ്രബോധന രംഗത്ത്‌ നില കൊള്ളാന്‍ എസ്‌. വൈ. എസ്‌. സംസ്ഥാന പ്രസിഡണ്ട്‌ പൊന്മള അബ്‌ ദുല്‍ ഖാദില്‍ മുസ്‌ ലിയാര്‍ ആഹ്വാനം ചെയ്തു. ആശു റാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അതിരു കടന്ന സമ്പാദ്യ മോഹവും ആര്‍ത്തിയുമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക്‌ പ്രധാന കാരണം. ഉള്ളത്‌ കൊണ്ട്‌ തൃപ്തിപ്പെടാന്‍ മനുഷ്യന്‍ തയ്യാറാവുകയും പലിശയില്‍ നിന്ന് വിട്ടു നില്‍ക്കയും വേണം. കടം വീടാതെ മരിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും മുഹമ്മദ്‌ നബി (സ) മയ്യിത്തി നിസ്കരിക്കുന്നതില്‍ നിന്ന് വിട്ട്‌ നിന്നത്‌ ആവശ്യമില്ലാതെ കടം വാങ്ങി ക്കൂട്ടുന്നവര്‍ക്ക്‌ പാഠമായി രിക്കേണ്ടതാണ് എന്നും പൊന്മള ഉസ്താദ്‌ ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി, കെ. കെ. എം. സ അദി, അബ്‌ ദുല്‍ ഹമീദ്‌ സ അ ദി, ആറളം അബ്‌ ദു റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.

Labels: , , , ,

  - സ്വന്തം ലേഖകന്‍
   ( Thursday, January 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.

Labels: , , , ,

  - സ്വന്തം ലേഖകന്‍
   ( Thursday, January 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വില കുറഞ്ഞു തുടങ്ങി
ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.

Labels: , , , ,

  - സ്വന്തം ലേഖകന്‍
   ( Thursday, January 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്
അക്ഷര കൂട്ടത്തിന്റെയും പാം പബ്ലിക്കേ ഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരിക്ക് അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും. ഗള്‍ഫിലെ മികച്ച സാഹിത്യ സാമൂഹ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ഈ പുരസ്കാരം കെ. എ. ജെബ്ബാരിക്ക് പുറമെ അഡ്വ. വൈ. എ. റഹീമിനും ചടങ്ങില്‍ വെച്ചു നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , , ,

  - ജെ. എസ്.
   ( Monday, January 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സര്‍ഗ്ഗ സംഗമം ജനുവരി 9ന്
അക്ഷര കൂട്ടം സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഗ്ഗ സംഗമം ജനുവരി 9 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്ത് മണി വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹോളില്‍ നടക്കും. ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും. ചര്‍ച്ച, രംഗാവിഷ്കാരങ്ങള്‍, പുസ്തക പ്രദര്‍ശനം, സാഹിത്യ സമ്മേളനം, അക്ഷര പുരസ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയാണ് കാര്യ പരിപാടികള്‍. വിശദ വിവരങ്ങള്‍ക്ക് : മനാഫ് കച്ചേരി (050 2062950)




- സുനില്‍ രാജ്

Labels: , , , , ,

  - ജെ. എസ്.
   ( Sunday, January 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്
കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.




പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും.




യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്.




കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.




വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി.

Labels: , , , , , ,

  - സ്വന്തം ലേഖകന്‍
   ( Sunday, January 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മെഡിക്കല്‍ ക്യാമ്പ്‌ നടത്തി
മര്‍ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌ & മര്‍ കസ്‌ കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ നടത്തി. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ ക്യാമ്പ്‌ പ്രയോജന പ്പെടുത്തുകയും ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല, മുഹമ്മദ്‌ മുസ്തഫ (മാര്‍ക്കറ്റിംഗ്‌ ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ. രാജീവ്‌, ഡോ. മുഹമ്മദ്‌ റാസ ഫൈസല്‍, ഡോ. റിസ്‌ വാന്‍, ഡോ. ഫരീദ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.




മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു.




- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

  - ജെ. എസ്.
   ( Friday, January 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.




സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂ‍ന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.




യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.




സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Friday, January 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉം അല്‍ ഖ്വയിന്‍ ഭരണാധികാരി അന്തരിച്ചു
യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Friday, January 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്