01 July 2009

സഹൃദയ പുരസ്കാരങ്ങള്‍ 2009

pm-abdul‍-rahiman-faisal-bavaപൊതു പ്രവര്‍ത്തന മാധ്യമ സാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്ത നത്തിനുള്ള 2009 ലെ സഹൃദയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്രപ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന് കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി സേവന പ്രതിബദ്ധതക്ക്‌ സ്നേഹാദരപൂര്‍വ്വം സര്‍വ്വാത്മനാ സമര്‍പ്പണം ചെയ്തിരിക്കുന്നതാണ് ഈ പുരസ്കാരം എന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി പ്രസ്താവിച്ചു. സലഫി ടൈംസ്‌ - സ്വതന്ത്ര പത്രികയുടെ 25-‍ാം വാര്‍ഷിക നിറവില്‍ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ്‌ വായനക്കൂട്ടം സഹൃദയ പുരസ്കാരങ്ങള്‍ പതിവു പോലെ, പൊതു സേവന മാധ്യമ പ്രവര്‍ത്തന കര്‍മ്മ മേഖലകളിലെ മികവിന്‌ ഐക കണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
 

sahrudaya award winners

 

പൊതു പ്രവര്‍ത്തന രംഗത്തെ മികവിനുള്ള പുരസ്കാരങ്ങള്‍ ഇപ്രകാരമാണ്:
 
ആതുര സേവന കൂട്ടായ്മ - ഐ.എം.ബി. യു.എ.ഇ. ചാപ്റ്റര്‍
കാരുണ്യ പ്രവര്‍ത്തനം - ജെന്നി ജോസഫ്‌ (ജെന്നി ഫ്ലവേഴ്സ്)
സാമൂഹ്യ പ്രതിബദ്ധത - അഡ്വ. ജയരാജ്‌ തോമസ്‌
പ്രഭാഷണ പ്രാവീണ്യം - ഹുസൈന്‍ സലഫി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഷാര്‍ജ)
 
മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കെ. പി. കെ. വേങ്ങര, ആല്‍ബര്‍ട്ട്‌ അലക്സ്‌ എന്നിവര്‍ക്കാണ്.
 
അന്വേഷണാത്മക പത്രപ്രവര്‍ത്തനം - എം. കെ. എം. ജാഫര്‍ (ഗള്‍ഫ് മാധ്യമം)
സാംസ്കാരിക പത്രപ്രവര്‍ത്തനം - സാദിഖ്‌ കാവില്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക)
ഫീച്ചര്‍ - ടി. എ. അബ്ദുല്‍ സമദ്‌ (മലയാള മനോരമ)
ടെലിവിഷന്‍ - എല്‍വിസ്‌ ചുമ്മാര്‍ (ജയ്ഹിന്ദ് ടി.വി.)
റേഡിയോ വാര്‍ത്താധിഷ്ഠിത പരിപാടി - ഹിഷാം അബ്ദുസലാം (റേഡിയോ ഏഷ്യ)
റേഡിയോ ഫീച്ചര്‍ - അര്‍ഫാസ്‌ (ഹിറ്റ് 96.7)
സൈബര്‍ ജേണലിസം - പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം)
ഫോട്ടോ ജേണലിസം - കെ. വി. എ. ഷുക്കൂര്‍ (ഫ്രീലാന്‍സ്)
ഗ്രാഫിക്‌ ഡിസൈന്‍ - രാജ്‌ പണിക്കര്‍ (ഫ്രീലാന്‍സ്)
കാര്‍ട്ടൂണ്‍ - സദാനന്ദന്‍ (ഫ്രീലാന്‍സ്)
പരിസ്ഥിതി പത്രപ്രവര്‍ത്തനം - ഫൈസല്‍ ബാവ (e പത്രം)
എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മാധ്യമ പ്രവര്‍ത്തകര്‍.
 
ഇതിനു പുറമെ പുതുമയുള്ള രണ്ട് പ്രത്യേക പുരസ്കാരങ്ങള്‍ കൂടി മാധ്യമ രംഗത്ത് നല്‍കുന്നുണ്ട്. മികച്ച റേഡിയോ ശ്രോതാവിനുള്ള പ്രത്യേക അവാര്‍ഡ്‌ - ജനാര്‍ദ്ദനന്‍ പഴയങ്ങാടി, ഫാക്സ്‌ ജേണലിസത്തിനുള്ള പ്രത്യേക അവാര്‍ഡ്‌ - മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവയാണിത്.
 
സാഹിത്യ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സുറാബിനാണ് ലഭിച്ചത്.
 
അബ്ദുസലാം മോങ്ങം (വൈജ്ഞാനിക സാഹിത്യം, പ്രഭാഷണം)
സത്യന്‍ മാടാക്കര (നിരൂപണം, കവിത)
സഹീറ തങ്ങള്‍, ഷീലാ പോള്‍ (സാഹിതീ സപര്യ)
അസ്മോ പുത്തഞ്ചിറ (കവിത)
ഷാജി ഹനീഫ്‌ (കഥ)
എന്നിവരാണ് സാഹിത്യത്തിന് പുരസ്കാരം ലഭിച്ച് മറ്റുള്ളവര്‍.
 
സലഫി ടൈംസ് പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇരുപത്തിയഞ്ച് ഇനങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു പുറമെ ജൂറിയുടെ പരിഗണനയില്‍ വന്ന ഒരു എന്‍‌ട്രിയുടെ കാലിക പ്രസക്തിയും അവതരണ മികവും കണക്കിലെടുത്ത് ഒരു പ്രത്യേക പുരസ്കാരം കൂടി നല്‍കുവാന്‍ ജൂറി തീരുമാനിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേ ഒരു സാംസ്ക്കാരിക ആനുകാലികം ആയ പ്രവാസ ചന്ദ്രികയുടെ കമല സുറയ്യ സ്പെഷ്യല്‍ ജൂണ്‍ ലക്കത്തിനാണ് ഈ പ്രത്യേക ജൂറി അവാര്‍ഡ്.
 

pravasa chandrika kamala surayya

മികച്ച ഗ്രാഫിക്‌ ഡിസൈനിനുള്ള പുരസ്കാരത്തിന്‌ അര്‍ഹനായ രാജ് പണിക്കരുടെ എന്‍‌ട്രിയായ 'പ്രവാസ ചന്ദ്രിക' യുടെ കവര്‍ പേജ്‌

 
വിവിധ മാധ്യമങ്ങള്‍ വഴിയും വേദികള്‍ വഴിയും അഭിപ്രായങ്ങള്‍ ക്ഷണിച്ചതനുസരിച്ച്‌ ലഭിച്ച എന്‍‌ട്രികളും സഹൃദയരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ്‌ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിക്കുന്നത്‌ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച കെ. എ. ജബ്ബാരി അറിയിച്ചു. ബഷീര്‍ തിക്കോടി, സ്വര്‍ണ്ണം സുരേന്ദ്രന്‍, ജിഷി സാമുവല്‍ എന്നിവര്‍ ജൂറികളായുള്ള പുരസ്കാര നിര്‍ണ്ണയ സമിതിയാണ്‌ ജേതാക്കളെ അന്തിമമായി തെരഞ്ഞെടുത്തത്‌.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം അനുസ്മരണ വാര്‍ഷികമായ ജൂലൈ 30ന്‌ വ്യാഴാഴ്ച ദുബായിയില്‍ വെച്ച് 'സഹൃദയ പുരസ്കാര' സമര്‍പ്പണം നടക്കും. ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ്‌ സഹൃദയ പുരസ്കാരം.
 



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്