01 August 2008

സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

ദുബായ്: മുഹമ്മദലി പടിയത്തിന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ “സ്ത്രീധന വിരുദ്ധ ദിനം” ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്ക്ള്‍ - വായനക്കൂട്ടം, സാമൂഹ്യ, സാംസ്കാരിക, മാധ്യമ മണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു. ബിജു ആബേല്‍ ജേക്കബ്, കുഴൂര്‍ വിത്സന്‍, മസ്ഹറുദ്ദീന്‍, ആരിഫ് സൈന്‍, അക്ഷരക്കൂട്ടം, കെ.എം.സി.സി. തൃശ്ശൂര്‍ ഘടകം എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.
സലഫി ടൈംസിന്റെ 24ആം വാര്‍ഷിക മഹോത്സവ ത്തോടനു ബന്ധിച്ച് “കലാ നൌക 2008” ന്റെ ബാനറില്‍ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
ബഷീര്‍ ജന്മ ശതാബ്ദി സമാപനത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി. ദേവന്‍, ബി.എം. ഗഫൂര്‍, അരവിന്ദന്‍, മദനന്‍ തുടങ്ങിയവര്‍ വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനം നോവലിസ്റ്റായ ശ്രീ. സദാശിവന്‍ അമ്പലമേട് ഉല്‍ഘാടനം ചെയ്തു.
കണ്ണട എന്ന കവിതയിലൂടെ പ്രശസ്തനായ കവി ശ്രീ. മുരുകന്‍ കാട്ടാക്കട നയിച്ച കവിയരങ്ങില്‍ യു.എ.ഇ.യിലെ കവികളായ അസ്മോ പുത്തന്‍ചിറ, കുഴൂര്‍ വിത്സന്‍, ലത്തീഫ് മമ്മിയൂര്‍, സത്യന്‍ മാടാക്കര, മിനി ജോണ്‍സന്‍, അജിത് പോളക്കുളത്ത്, ഡോ. ഇന്ദ്രബാബു, നവാസ് പലേരി, അബ്ദുള്ളക്കുട്ടി ചേറ്റുവ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ശ്രീ. പി.വി. വിവേകാനന്ദ്, നാസര്‍ ബേപ്പൂര്‍, ബഷീര്‍ തിക്കൊടി, ആല്‍ബര്‍ട്ട് അലക്സ്, സബാ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ് തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ. ജബ്ബാരി കെ.എ‍. അധ്യക്ഷത വഹിക്കുകയും ചെയ്ത സാംസ്കാരിക സംഗമം രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് അവസാനിച്ചു.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹുമാനിതരായ എല്ലാ അക്ഷര സ്നേഹികള്‍ക്കും അനുമോദനങ്ങള്‍. ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിച്ച സംഘാടകരുടെ ഭാഷാസ്നേഹത്തിനും
സസ്നേഹം
മധു
മസ്കറ്റ്

August 1, 2008 7:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്