20 September 2009

വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാ ജീവിതം നയിക്കുക – അബ്ദുസ്സലാം മോങ്ങം

abdussalam-mongamദുബായ് : ഒരു മാസം കൊണ്ട് നേടിയെടുത്ത ജീവിത വിശുദ്ധിയും, സൂക്ഷ്മതയും തുടര്‍ന്നും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ച് സമൂഹത്തില്‍ മാതൃകകള്‍ ആകുവാന്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ആഹ്വാനം ചെയ്തു. അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം.
 
കരുണ, ദയ, ദീനാനുകമ്പ, പട്ടിണി ക്കാരോടുള്ള സമീപനം, ദേഹേച്ഛയോടുള്ള സമരം, ക്ഷമ, സമര്‍പ്പണം ഇതെല്ലാമാണ് ദൈവം വ്രതം കൊണ്ട് നമ്മെ പരീക്ഷിച്ചത്. അത് മുഴുവന്‍ ഉള്‍ക്കൊണ്ടവരാണ് യഥാര്‍ത്ഥ വിജയി. കേവലം പ്രഭാത പ്രദോഷങ്ങ ള്‍ക്കിടയിലുള്ള ഉപവാസം മാത്രമല്ല വ്രതം. ഇസ്ലാമിലെ വ്രതം യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള പാകപ്പെടുത്തലാണ് എന്ന്‏‏‏‏ അദ്ദേഹം പറഞ്ഞു.
 
ഈദിലെ സന്തോഷം എല്ലാവര്‍ക്കു മുള്ളതാണ്. അത് പങ്ക് വെക്കുമ്പോള്‍ മാത്രമാണ് ഈ സുദിനത്തിന് അര്‍ത്ഥമുള്ളൂ. രോഗിയുടെ കിടക്കയിലേക്കും നാട്ടിലുള്ള ബന്ധു മിത്രാദികളുടെ ചെവിയിലേക്കും നമ്മുടെ സ്നേഹാന്വേഷ ണമെത്തണം. ഈ സന്തോഷവും ആഹ്ളാദവും മറ്റുള്ളവര്‍ക്ക് കൂടി പങ്കു വെക്കുവാന്‍ നമുക്കാകണം. സൌഹൃദവും സാഹോദര്യവും വായ്മൊഴിയായി മാത്രമല്ല പ്രവൃത്തി പഥത്തില്‍ കാണിക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം. പച്ചക്കരളുള്ള ഏത് ജീവിയോടും കരുണ കാണിക്ക ണമെന്ന് പറഞ്ഞ പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി കളാകണം. പിണക്കം മാറി ഇണങ്ങി ജീവിക്കുന്ന മാനസിക നിലയിലേക്ക് നമ്മുടെ മനസ്സും മനഃ സ്ഥിതിയും മാറണം. വിശന്നവന് ഭക്ഷണം നല്‍കുവാനും വിഷമിച്ചവന്റെ പ്രയാസം അകറ്റുവാനും ഓരോ വിശ്വാസിയും തയ്യാറാകണം. അതിനുള്ള മുന്നൊരു ക്കമാകട്ടെ ഈ ഈദ് സുദിനം - അബ്ദുസ്സലാം മോങ്ങം ആശംസിച്ചു.
 
പ്രതിസന്ധി കളിലൂടെ യായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ലോക മുസ്ലീംകള്‍ സഞ്ചരിച്ചത്. നല്ല പ്രഭാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. ലോകമിന്ന് ഇസ്ലാമിന്റെ സമ്പദ് വ്യവസ്ഥ പഠിക്കുന്നു. ഖുര്‍ആന്‍ അധ്യാപനങ്ങള്‍ ലോകത്തിന്റെ മുന്നില്‍ പഠന വിധേയമാ ക്കപ്പെടുന്നു. ഇസ്ലാമും ഖുര്‍ആനും മനുഷ്യന്‍ പഠിച്ചേ തീരൂ. അതിന്റെ നല്ല കാറ്റാണ് നമുക്കിപ്പോള്‍ അനുഭവപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
 

indian-islahi-centre-eid


 
ദുബായ് സര്‍ക്കാരിന്റെ അനുമതിയോടു കൂടി യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍മനാര്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് എത്തിയത്. പതിവിലും കൂടുതല്‍ സൌകര്യം ഇപ്രാവശ്യം ഏര്‍പ്പെടുത്തി യിരുന്നെങ്കിലും സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ് വിശ്വാസികള്‍ അല്‍മനാര്‍ ഈദ് ഗാഹില്‍ എത്തി ച്ചേര്‍ന്നത്. പുത്തനുടുപ്പും പുതു മണവുമായി വിശ്വാസികള്‍ വളരെ നേരത്തെ തന്നെ ഈദ് മൈതാനി യിലെത്തി. ഇക്കുറിയും സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.
 

eid-in-dubai


 
എ. ടി. പി. കുഞ്ഞു മുഹമ്മദ്, പി. കെ. എം. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘമാണ് ഈദ് ഗാഹ് നിയന്ത്രിച്ചത്. ജീവിതത്തിന്റെ നാനാ തുറയില്‍ പെട്ട ഉന്നത വ്യക്തിത്വങ്ങളും മീഡിയ പ്രവര്‍ത്തകരും ഈദ് ഗാഹില്‍ എത്തിയിരുന്നു. പരസ്പരം ആശംസകള്‍ കൈമാറിയും ഹസ്തദാനം നടത്തിയും സൌഹൃദം പുതുക്കി യുമായിരുന്നു വിശ്വാസികള്‍ ഈദ് ഗാഹ് വിട്ടത്.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്