| 
                            
 
                                
                                    
                                        02 September 2009
                                    
                                 
 
                            
                            
                            അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി.  പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതു പോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു. മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതു പോലെ പിന്‍ഗാമിയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണി നിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വ ശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ പറഞ്ഞു. ![]() ![]() മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാ തുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്ത യറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു. പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദു റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു. ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍. സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി. കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദു സ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദു റഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ഇഫ്താര്‍ പരിപാടി അബ്ദു റസാക് വളക്കൈ, ഹംസ മൂപ്പന്‍, മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദു സ്സമദ് പെരുമുഖം, അബ്ദു സ്സമദ് ഓമാനൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദു റഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍, ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. - ഉബൈദ് റഹ്‌മാനി, റിയാദ് Labels: associations, saudi 
 
- ജെ. എസ്.
 
 
 
                                 | 
                    
 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
		
റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി.  പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.

                    








  				
				
				
    
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്