പാസ്പോര്‍ട്ട് വീണു കിട്ടി
സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട്‌ എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794

Labels: ,

  - ജെ. എസ്.
   ( Thursday, April 01, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മദീനയില്‍ രണ്ടാമത്തെ വിമാനത്താവളം
madina-airportറിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാന ത്താവളങ്ങള്‍ വികസി പ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന ത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാന ത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിട ങ്ങളിലാണ് പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാന ത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയിലേക്ക് ട്രെയിന്‍ സര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
 
വികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം തന്നെ മദീനയില്‍ പുതിയ വിമാന ത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാന ത്താവളത്തോട നുബന്ധിച്ച് വിശാലമായ കൊമേഴ്സ്യല്‍ സെന്ററും നിര്‍മിക്കും. മദീനയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നു ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാന ത്താവളം വരുന്നതോടെ ഇത് പ്രതിവര്‍ഷം എട്ടു ദശലക്ഷമായി വര്‍ധിക്കും. ബി.ഒ.ടി. അടിസ്ഥാന ത്തിലായിരിക്കും നിര്‍മാണം. 25 വര്‍ഷത്തേക്കാണ് ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മെയില്‍ ടെന്‍ഡര്‍ വിളിക്കും. ഒക്ടോബര്‍ വരെ ടെന്‍ഡര്‍ സമര്പ്പിക്കാം. തുടര്‍ന്ന് ഡിസംബറി ലായിരിക്കും അന്തിമ കരാര്‍ നല്‍കുന്നത്.
 
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 27 വിമാന ത്താവളങ്ങ ളാണുള്ളത്. പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ കൂടി വരുന്നതോടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യം ലഭിക്കുകയും ചെയ്യും.
 
- ഷാഫി മുബാറക്‌
 
 

Labels:

  - ജെ. എസ്.
   ( Tuesday, March 09, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫണ്ട് കൈമാറി
sys-malappuramറിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ്‌ വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
- നൌഷാദ് അന്‍വരി, റിയാദ്‌ ‍
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, February 03, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദര്‍ശന - മലബാറിന്റെ മണ്ണില്‍ നിന്നും ഒരു പുതിയ ചാനല്‍
darshana-tv-channelറിയാദ് : കേരളത്തിന്റെ സാംസ്കാരിക ഭൂമിയില്‍ മലബാറിന്റെ കയ്യൊപ്പും സംഭാവനകളും കണക്കിലെടുത്ത് കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ചൂടും ജീവനും നല്‍കുന്ന ഒരു വേറിട്ട ചാനലായി ദര്‍ശന ഒരുങ്ങുന്നു. ദൃശ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റത്തിന് മലബാറിന്റെ മണ്ണില്‍ നിന്നും ആദ്യമായി പിറവി എടുക്കുന്ന ഈ സമ്പൂര്‍ണ്ണ ഇന്‍ഫോ എന്‍‌ടര്‍ടെയിന്മെന്റ് ചാനല്‍ കളമൊരുക്കും എന്ന പ്രഖ്യാപനവുമായി നടത്തുന്ന ദര്‍ശന യുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (20 ജനുവരി 2010, ബുധന്‍) രാത്രി 08:30 ന് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു എന്ന് എസ്. വൈ. എസ് റിയാദ് സെന്‍‌ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2268964, 0504261025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌
റിയാദ്: റിയാദിലെ മലയാളികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലകഷ്യത്തോടെ സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച ഇന്സ്ടി ട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 /01 /2010 വ്യാഴാഴ്ച ആരംഭിച്ചു. ഉദ്‌ഘാടന സെഷനില്‍ ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബ്ബാസ്‌ ഫൈസി ഓമച്ചപ്പുഴ, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്‌, ഷാഫി ഹാജി ഓമച്ചപ്പുഴ, ജലാലുധീന്‍ അന്‍വരി കൊല്ലം എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Monday, January 18, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌
റിയാദ്: റിയാദിലെ മലയാളികള്‍ക്ക് ഉന്നതമായ ജോലി ലഭ്യമാക്കു ന്നതിനു വേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇന്സ്ടിട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 ജനുവരി 2010 വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസ ങ്ങളിലാണ് ക്ലാസ്സ്‌ നടത്തുക.
 
അടിസ്ഥാന വിദ്യാഭ്യാസ മുള്ളവര്‍ക്കും ഇല്ലാത്ത വര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലി പ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബ സനുസരിച്ചു കഴിവുറ്റ അധ്യാപകരുടെ കീഴിലാണ് ക്ലാസ്സ്‌ നടത്തുന്നത്. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് ഇന്സ്ടിട്ട്യൂട്ടിന്റെ കോ - ഓര്‍ഡിനേ റ്റര്‍മാരായ നൌഷാദ് ഹുദവി (0561313391 ), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി ( 0551316015 ) എന്നിവരുമായി ബന്ധപ്പെടാം.
 
- നൌഷാദ് അന്‍വരി
 
 

Labels: ,

  - ജെ. എസ്.
   ( Monday, January 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷിഫ അല്‍ ജസീറ റിക്രിയേഷന്‍ ക്ലബ്‌ ഉദ്ഘാടനവും കലാ വിരുന്നും
shifa-al-jazeeraറിയാദ്‌: ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ റിക്രിയേഷന്‍ ക്ലബിന്റെ പ്രവര്‍ത്ത നോദ്ഘാടന ത്തോട നുബന്ധിച്ച്‌ കുടുംബ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. ബഥയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോ റിയത്തില്‍ നടന്ന സംഗമം ക്ലിനിക്ക്‌ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ ഉദ്ഘാടനം ചെയ്തു. റിക്രിയേഷന്‍ ക്ലബ്‌ പ്രസിഡണ്ട് അബ്ദുല്‍ അസീസ്‌ കോഡൂര്‍ അധ്യക്ഷത വഹിച്ചു.
 
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ്‌ ശേഖര്‍, ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്‌ മംഗലത്ത്‌, ഡോ. പ്രേമാനന്ദ്‌, ഡോ. ഇക്രം, ഡോ. ജോസ്‌ ചാക്കോ, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. അലക്സാണ്ടര്‍, ഡോ. ഫ്രീജോ, ഡോ. അഷ്‌റഫ്‌, ഡോ. റൂഹുല്‍ അമീന്‍, ഡോ. വക്കാര്‍, ഡോ. റീന, ഡോ. മിനി, ഡോ. സുമതി, ഡോ. ഇളമതി, ഡോ. ഷെമീം, ഡോ. ഷീല, കെ. ടി. മൊയ്തു, അബ്ദുല്‍ അസീസ്‌ പൊന്മുണ്ടം, യൂസുഫ്‌ ഖാന്‍, അക്ബര്‍ മരക്കാര്‍, നൗഫല്‍ പാലക്കാടന്‍, എസ്‌. നജിം, ബഷീര്‍ കടലുണ്ടി, സിസ്റ്റര്‍ മിനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ മുസല്യാര്‍ ഖിറാഅത്ത്‌ നടത്തി. റിക്രിയേഷന്‍ ക്ലബ്‌ കണ്‍വീനര്‍ ദീപക്‌ സോമന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ മുനീര്‍ കിളിയണ്ണി നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ സ്റ്റാഫംഗ ങ്ങളുടെയും കുടുംബാം ഗങ്ങളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഡോ. ഉമേഷ്‌ കുമാര്‍, ഡോ. സജിത്‌, ജാഫര്‍ ഷാലിമാര്‍, മായ (സാഗരിക), മാളവിക, ജയ്‌മോന്‍, റഫീഖ്‌, ജിനു മോള്‍, ബബ്ലു സ്മിത തുടങ്ങിയവര്‍ ഗാനങ്ങ ളാലപിച്ചു. മുരളി, അക്ബര്‍ മരക്കാര്‍ എന്നിവര്‍ കാവ്യാ ലാപനം നടത്തി.
 

shifa-polyclinic


 
ആശുപത്രി യിലെത്തുന്ന വിവിധ രാജ്യക്കാരായ രോഗികളുടെ വ്യത്യസ്ത ഭാവ പ്രകടനങ്ങള്‍ നര്‍മ്മ രസത്തോടെ അവതരിപ്പിച്ച 'സോറി സര്‍, താങ്ക്യൂ സര്‍' എന്ന സ്കിറ്റ്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഡോ. പ്രേമാനന്ദി​‍െന്‍റ നേതൃത്വത്തില്‍ ഡോ. ഷെമീം, ജയ്‌മോന്‍, ജാഫര്‍ കോഡൂര്‍, ഉബൈദ്‌ എന്നിവര്‍ ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്തു. ഡോ. ഓവൈസ്‌ ഖാനും ജോയിയും ചേര്‍ന്നവ തരിപ്പിച്ച സ്കിറ്റും ദീപക്‌ സോമന്‍ അവതരിപ്പിച്ച 'ചാന്ത് പൊട്ട്‌' നൃത്തവും മിമിക്സും സദസിന്‌ ഹരം പകര്‍ന്നു. സാഗരിക, സുരഭി രാജ്‌, ഫഹ്മ അഷ്‌റഫ്‌, ഹദിയ ഷാഹുല്‍ എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. നാഫിഹ്‌ അനുഭവങ്ങള്‍ അവതരിപ്പിച്ചു. മാസ്കിംഗ്‌ ദ പ്രോഡക്ട്‌ മല്‍സരത്തില്‍ സഹ്‌റാ ഷാഹുല്‍ സമ്മാനം നേടി. ഡോ. സുരേഷും ഡോ. ജോസ്‌ ചാക്കോയും നയിച്ച ക്വിസ്‌ മല്‍സരത്തില്‍ അഷ്‌റഫ്‌ കാസര്‍കോഡ്‌ വിജയിയായി. ഉബൈദ്‌ പരിപാടിയുടെ അവതാര കനായിരുന്നു. വി. കുഞ്ഞി മുഹമ്മദ്‌, ഉമ്മര്‍ വേങ്ങാട്ട്‌, ബാവ താനൂര്‍, റഫീഖ്‌ കാസര്‍ഗോഡ്‌, കെ. ടി. അബ്ബാസ്, ബഷീര്‍ മക്കര പ്പറമ്പ്‌, കെ. ടി. ഉമ്മര്‍, രാജ്‌ തിരുവല്ല, വി. ഫിറോസ്‌, സുബൈര്‍, മന്‍സൂര്‍, മര്‍സൂഖ്‌, ഷിജു, സൈദു, ഷഫ്സീര്‍, ആബിദ്‌, ജലീല്‍ തെക്കതില്‍, മുഹമ്മദ്‌, ഫൈസല്‍, മുബാറക്ക്‌ പൂക്കയില്‍, നിസാം ഓച്ചിറ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
 
- നജിം കൊച്ചുകലുങ്ക്, റിയാദ്‍
 
 

Labels:

  - ജെ. എസ്.
   ( Sunday, January 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എസ്. വൈ. എസ്. ഓഫീസ് ഉദ്ഘാടനം ചെയ്തു
sys-riyadh-officeറിയാദ് :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ്‌ എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്ത ണമെന്നും ഇഖലാ സ്സോടെയും പര ലോക വിജയ ലക്‌ഷ്യം മുന്‍നിറുത്തി യുള്ളതാവണം നമ്മുടെ ഓരോ പ്രവര്‍ത്തന ങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
വി. കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍, മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്‌, മുസ്തഫ ബാഖവി , ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 regards

Labels:

  - ജെ. എസ്.
   ( Tuesday, January 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ്‌ സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത്‌ വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
tn-prathapanസൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
 
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല.
 
ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു.

Labels: ,

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
thrissur-jilla-pravasiറിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
 

tn-prathapan

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍‌ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
 
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
sys-riyadhറിയാദ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ നടത്തു ന്നുണ്ടെന്ന ആരോപണത്തെ പോലീസ് മന:പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും, ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കാണിച്ചു സംസ്ഥാനത്ത് മത പരിവര്‍ത്തനം നടക്കുന്നതു സംബന്ധിച്ച കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തു കൊണ്ടുള്ള ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വഗതാ ര്‍ഹാമാ ണെന്ന് എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
 
എന്നാല്‍ നീതി പീഠത്തി ലിരുന്ന് ചില ജസ്റ്റിസുമാര്‍ സംഘ് പരിവാര്‍ ഭാഷ്യത്തില്‍ സംസാരിക്കുന്നത് നീതി ന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതും ഖേദകരവുമാണ്. പ്രണയം നടിച്ച് മത പരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി, മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണത കളുണ്ടെന്ന് വരുത്തി ത്തീര്‍ക്കുന്നത് അപകട കരമാണെന്നും, മത സ്പര്‍ദ്ധ യുണ്ടാക്കുവാനേ ഇത്തരം പ്രവണതകള്‍ ഉപകരി ക്കുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
 
യോഗത്തില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ബാസ്‌ ഫൈസി ഓമചപ്പുഴ, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍, ഷാഫി ഹാജി ഓമചപ്പുഴ, എന്നിവര്‍ സംസാരിച്ചു. കരീം ഫൈസി ചേരൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്‍‍
 
 

Labels:

  - ജെ. എസ്.
   ( Saturday, December 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വൃത്തികെട്ട പദ സങ്കരങ്ങള്‍ കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തടയിടാനാകില്ല - എം. എം. അക്ബര്‍
mm-akbarജിദ്ദ: പരസ്പര പൊരുത്തം ഇല്ലാത്ത ആശയങ്ങള്‍ ജനിപ്പിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിക്കെട്ടി, ഇസ്ലാമിലെ പവിത്രമായ ജിഹാദിനെ അപക്വമായ വിവാഹ പൂര്‍വ്വ പ്രണയവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ നടക്കുന്ന പ്രചാരണം മുസ്ലികളെ അപകീര്‍ത്തി പ്പെടുത്തുന്നതിന് വേണ്ടി കത്തോലിക്കാ സഭയും സംഘ് പരിപാറും പടച്ചുണ്ടാക്കിയ ഒളി അജണ്ടകളില്‍ ഒന്ന് മാത്രമാണെന്നും, ദൈവിക മതത്തിന്റെ അല്‍ഭുതകരമായ വ്യാപനത്തെ തടയിടാന്‍ അതു കൊണ്ടൊന്നും സാധ്യമല്ലെന്നും, പ്രമുഖ ഇസ്ലാമിക ചിന്തകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു.
 
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ‘ജിഹാദും പുതിയ വിവാദങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

payyannur-peruma-onam-eid-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാമിനെ തമസ്കരിക്കു ന്നതിനു വേണ്ടി പഠനവും ഗവേഷണവും നടത്തുന്നവര്‍ അതിന്റെ ദൈവികതയും അന്യൂനതയും ബോധ്യപ്പെട്ട് സ്വമേധയാ തന്നെ അതിനെ പ്രണയിച്ച് വരിക്കാന്‍ മുന്നോട്ട് വരുന്നതാണ് ലോകത്തെവിടെയും നമുക്ക് അനുഭവപ്പെടുന്നത്. പ്രലോഭന ങ്ങളിലൂടെയോ പ്രകോപന ങ്ങളിലൂടെയോ അല്ല പ്രവാചകന്‍ ഇസ്ലാമിന് സ്വീകരാര്യത ഉണ്ടാക്കിയത്. സമ സൃഷ്ടി സ്നേഹത്തില്‍ അധിഷ്ഠിതമായ ദഅ#്വത്തി ലൂടെയാണ്. പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ശ്ളേഷണത്തിന്റെ തോത് കേരളത്തില്‍ ആവര്‍ത്തി ക്കപ്പെടുന്നത് കാണുമ്പോള്‍, നില്‍ക്ക പ്പൊറുതി മുട്ടിയ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ വിറളികളില്‍ നിന്നും ജന്മമെടുത്തതാണ് ലൌ ജിഹാദ്. പ്രണയിച്ച് മതം മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസു പോലും തെളിയിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. കേരളാ ഹൈക്കോട തിയിലെ ചില ജഡ്ജിമാര്‍ ഇത്തരം ഭാവാനാ സൃഷ്ടികള്‍ക്ക് അനുകൂലമായി നിരീക്ഷണം നടത്തുന്നത് അത്യന്തം നിര്‍ഭാഗ്യ കരമാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി.
 
സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പന്‍ സ്വാഗതവും, ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ജിദ്ദ
 
 

Labels: ,

  - ജെ. എസ്.
   ( Friday, December 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദ മഴക്കെടുതി; ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു
saudi-floodജിദ്ദയില്‍ ഉണ്ടായ മഴ കെടുതിയില്‍ ആയിര ക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു. ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ജിദ്ദയില്‍ മഴ ക്കെടുതിയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും ഭവന രഹിതരെ മാറ്റി പ്പാര്‍പ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ കാരണങ്ങളെ ക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്താന്‍ ഉന്നത തല സമിതി രൂപീകരിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, December 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'ആരോഗ്യ വര്‍ഷ' കാമ്പയിന്‌ തുടക്കമായി
shifa-al-jazeera-polyclinicറിയാദ്‌: ഏഴാം വാര്‍ഷികാ ചരണത്തിന്റെ ഭാഗമായി ബഥയിലെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ പൊതു ജനങ്ങള്‍ ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധ വത്കരണ കാമ്പയിന്‌ തുടക്കമായി. ഷിഫ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഷികാ ഘോഷ പരിപാടി യുടെയും കാമ്പയിന്റെയും ഉദ്ഘാടനം സഫാ മക്ക പോളിക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഷാജി അരിപ്ര നിര്‍വഹിച്ചു. ഷിഫ അല്‍ ജസീറ ക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു.
 
ക്ലിനിക്ക്‌ ജീവനക്കാര്‍ ക്കായി ഏര്‍പ്പെടുത്തുന്ന ക്ഷേമ നിധി സംബന്ധിച്ച വിശദാംശങ്ങള്‍ എച്ച്‌. ആര്‍. മാനേജര്‍ ബ്ലസന്‍ ടി. വര്‍ഗീസ്‌, റിക്രിയേഷന്‍ ക്ലബ്‌ രൂപവത്കരണം സംബന്ധിച്ച്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്‌, ഇന്‍ ഹൗസ്‌ ട്രൈനിംഗ്‌ കോഴ്സിന്റെ വിശദാംശങ്ങള്‍ പി. ആര്‍. ഇന്‍ ചാര്‍ജ്‌ നജിം സൈനുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ചു. റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍, റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം വൈസ്‌ പ്രസിഡന്ര്‌ ഷഖീബ്‌ കൊളക്കാടന്‍, ഡോ. പ്രേമാനന്ദ്‌, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. ഇക്രം ഖാന്‍, ഡോ. ഷാഹുല്‍, ഡോ. നടരാജ്‌, ഡോ. അലക്സാണ്ടര്‍ ഈശോ, ഡോ. ഫ്രീജോ, ഡോ. ഹാഷിം, ഡോ. അഷ്‌റഫ്‌, ഡോ. അബ്ദുല്‍ വാഹിദ്‌, ഡോ. റീന, ഡോ. മിനി, ഡോ. റോഷ്ണി, ഡോ. ഹുമൈറ, അക്ബര്‍ മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
 
ജീവനക്കാര്‍ക്കുള്ള ക്ഷേമ നിധിയുടെ ഉദ്ഘാടനം മുഹമ്മദ്‌ ഷാജി അരിപ്ര അപേക്ഷ ഫോറം ദീപക്‌ സോമന്‌ നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനിടെ സദസ്യര്‍ ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ ഉമ്മര്‍ വേങ്ങാട്ട്‌, ജോമോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. ഡോ. സെബാസ്റ്റ്യന്‍, ഡോ. പ്രേമാനന്ദ്, പേഴ്സണല്‍ മാനേജര്‍ കെ. ടി. മൊയ്തു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌ സ്വാഗതവും ഡോ. ജോസ്‌ ചാക്കോ നന്ദിയും പറഞ്ഞു.
 
'സപ്ത വര്‍ഷം ആരോഗ്യ വര്‍ഷം' എന്ന്‌ പേരിട്ടി രിക്കുന്ന ആരോഗ്യ വത്കരണ കാമ്പയിന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ പൊതു ജനങ്ങള്‍ ക്കിടയില്‍ രോഗങ്ങള്‍, രോഗ കാരണങ്ങള്‍, പ്രതിരോധങ്ങള്‍, പ്രതിവിധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠന ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഫോട്ടോ - ചിത്ര പ്രദര്‍ശനം എന്നിവയും ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച്‌ സൗജന്യ വൈദ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും
 
- നജീം കൊച്ചുകലുങ്ക്, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Wednesday, December 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും പന്നി പനി ബോധവല്‍ക്കരണ സെമിനാറും
thrissur-pravasi-koottaymaറിയാദ് : തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും എച്ച് 1 എന്‍ 1 ബോധ വല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. നവംബര്‍ 12ന് റിയാദിലെ നസീം അല്‍ റാഈദ് ഇസ്തിരാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ ഇലസ്ട്രേഷന്‍ വകുപ്പ് മേധാവിയായ ഡോ. എം. ഗോപാലന്‍ എച്ച് 1 എന്‍ 1 ബോധവല്‍ക്കരണ ക്ലാസെടുത്തു. ഇദ്ദേഹം കഴിഞ്ഞ ഒന്‍പതു മാസമായി ബാദിയയിലെ അല്‍ ഷാദെന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
 
എച്ച് 1 എന്‍ 1 പനിയുടെ ഉല്‍ഭവത്തെ കുറിച്ചും, പനിക്കെതിരെ യുള്ള പ്രതിരോധ കുത്തിവെപ്പ് റിയാദില്‍ എവിടെയെല്ലാം ലഭ്യമാണ് എന്നും, ഈ പകര്‍ച്ച വ്യാധി പിടിപെടാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍‌കരുതലുകളെ കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി.
 
പ്രവാസികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന അലര്‍ജി സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് വ്യക്തമായ അറിവു ലഭിക്കുന്നതിന് ഈ പരിപാടി സഹായിച്ചു. തുടര്‍ന്നു സദസ്യരുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറഞ്ഞു.
 
മലപ്പുറം, അരീക്കോട് കടത്തു വഞ്ചി മറിഞ്ഞു മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രമുഖ പൊതു പ്രവര്‍ത്തകന്‍ ഡോ. സി. ആര്‍. സോമനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച യോഗത്തില്‍, ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്നും വെല്‍ഫെയര്‍ ഫണ്ട് ഇനത്തില്‍ വന്ന വന്‍ വര്‍ദ്ധനക്കെതിരെയും എയര്‍ ഇന്ത്യയുടെ മസ്കറ്റ് വഴി കൊച്ചിയിലേക്കുള്ള സര്‍വീസിനെതിരെയും ശ്രീ റസാഖ് ചാവക്കാട് പ്രമേയം അവതരിപ്പിച്ചു. ഇത്തരം നടപടികള്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ശ്രീ ജമാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുനില്‍ മേനോന്‍ സ്വാഗതവും ശ്രീ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
 
വൈകീട്ട് 7 മണിയോടെ ആരംഭിച്ച യോഗം രാത്രി 1 മണി വരെ നീണ്ടു നിന്നു. വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
 
- ഷെറീഫ്, ദമ്മാം
 
 

Labels: ,

  - ജെ. എസ്.
   ( Monday, November 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജെ.ഐ.സി. മീഡിയ അക്കാദമിക്ക് തുടക്കമായി
islamic-centre-media-academyജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിം കളാണെന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചി ട്ടുണ്ടെന്നും അതേ സമയം കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ അനിവാര്യം ആണെന്നും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി. വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോ റിയത്തില്‍ നിര്‍‌വ്വഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

jeddah-islamic-centre


 
ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളി‍ല്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്ര മാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന “ലൌ ജിഹാദ്” പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തു കാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യ കരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യ ധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കു ന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവും ജെ. ഐ. സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി. ഒ. ടി. അസീസ് പറഞ്ഞു.
 
ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി. എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു. ഇ. പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, പി. കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
ജെ. ഐ. സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി. പി. സൈദലവിയുടെ പ്രഭാഷണ ത്തിന്‍റെ വീഡിയോ സി. ഡി. പ്രകാശനം അബൂബക്കര്‍ അരിമ്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി. വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ. ഐ. സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കു ന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു.
 
- ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

Labels:

  - ജെ. എസ്.
   ( Sunday, October 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം
ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഭിരുചിയുള്ള പ്രവാസി മലയാളികളെ ദൃശ്യ - അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റാനുള്ളതാണ് ഹൃസ്വ കാല കോഴ്സ്. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീ കരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വാര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന പത്ത് പഠന കോഴ്സുകളി ലൊന്നാണിത്. ഇംഗ്ലീഷ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഇന്ത്യയിലും വിദേശത്തും പ്രാഗത്ഭ്യം തെളിയിച്ച സി. ഒ. ടി. അസീസാണ് അക്കാദമി ഡയറക്ടര്‍ . മീഡിയ അക്കാദമിയില്‍ ജേണലിസം ക്ലാസ് ഈ മാസം 23 വെള്ളിയാഴ്‌ച്ച മുതല്‍ ആരംഭിക്കുമെന്നും താല്‍പര്യമുള്ളവര്‍ 6041721, 0508028087 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട താണെന്നും ജെ. ഐ. സി. മീഡിയ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.
 
- ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

Labels: ,

  - ജെ. എസ്.
   ( Friday, October 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോവുക : ടി. എച്ച്. ദാരിമി
mth-darimiജിദ്ദ : സ്വയംകൃത അനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാ വിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്ത നത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണ ങ്ങളാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി. എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു.
 
ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ. ഐ. സി. ഓഡിറ്റോറി യത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1N1 ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
സമൂഹത്തില്‍ തിന്മകള്‍ വ്യാപക മാവുകയും അതു പരസ്യമായി ആഘോഷി ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാ മാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍, മനുഷ്യന്റെ മതപരവും ആരോഗ്യ പരവും കുടുംബ പരവും സാമ്പത്തികവും തുടങ്ങി വിവിധ മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പി ക്കുകയും ചെയ്യുക. വഴി വിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പി ക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടു മിക്കതും പാശ്ചാത്യ സംസ്കാര ത്തിന്റെ സംഭാവന കളായി ചരിത്രം വിലയിരുത്തും.
 
ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം, മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട്, ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നില കൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
 
- ഉബൈദുല്ല റഹ്‌മാനി കൊമ്പം‍കല്ല്‌, ദുബായ്
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, October 06, 2009 )    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

islamilekku mari ellavarum muslimkal aayal H1N1 onnum undavillannano musliyar parayunnathu...?

October 8, 2009 6:40 PM  

:)

October 9, 2009 8:49 PM  

pashchathya samskarathe endinu kuttam parayanam?
daivam kalpicha ikyam thakartha .....
nabiyude kalathillatha madhabukalum muja jama sunni sunnath shia ahmmadi kalaya palakashanangalayi
jeevicherkkunna arabi rajakkanmare
poojikkunna moulavimarum khabar poojakaraya sunni shiyadikalum thanne pore?

October 9, 2009 10:05 PM  

ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം.
anivaryatha kazhichulla sampathika micham(sakkath,tax,jisya) sarwwajanavakasha samprathayamakki oru sammoham swayamsampannavasthayilayi,samathwathilum, sahodarrythilum munnerunnathukand akrishtarayi ororo gramangalayi francinde athirthiyolamethi.......valarnnu thudarnna adaesngal muhammadindekalam muthal arbi rajakkanmarundakunnathu vareyulla kalam vare nilaninna ulkrishta samskaram thakarkkuvanayi sakkathinu daivam kalppikkatha muhammadinde kalathillatha shadamanakkanakkundakki, rajakeeyathayum ,chooshaka muthalaliyhavum daridryavum thirichukonduvannu jangalude oruma thakarth durbbalavasthayil nila nirthan abhipraya bhinnathakal (madhab)undakki bhinnippichu.

October 10, 2009 2:35 AM  

ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം.
anivaryatha kazhichulla sampathika micham(sakkath,tax,jisya) sarwwajanavakasha samprathayamakki oru sammoham swayamsampannavasthayilayi,samathwathilum, sahodarrythilum munnerunnathukand akrishtarayi ororo gramangalayi francinde athirthiyolamethi.......valarnnu thudarnna adaesngal muhammadindekalam muthal arbi rajakkanmarundakunnathu vareyulla kalam vare nilaninna ulkrishta samskaram thakarkkuvanayi sakkathinu daivam kalppikkatha muhammadinde kalathillatha shadamanakkanakkundakki, rajakeeyathayum ,chooshaka muthalaliyhavum daridryavum thirichukonduvannu jangalude oruma thakarth durbbalavasthayil nila nirthan abhipraya bhinnathakal (madhab)undakki bhinnippichu.

October 10, 2009 2:36 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇസ്ലാമിന് എതിരെയുള്ള രഹസ്യ അജണ്ടകള്‍ കരുതിയിരിക്കുക - ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.
ET-Muhammad-Basheerജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്‍കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള്‍ അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
 
ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളിലെ മുസ്ലിംകള്‍ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖല കളിലെല്ലാം ദളിത രേക്കാള്‍ ബഹുദൂരം പിന്‍തള്ളപ്പെട്ട് പോയ ദുരവസ്ഥ യാണുള്ളത്. സച്ചാര്‍ കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ അക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളാ മുസ്ലിംകളുടെ അവസ്ഥ ഇതില്‍ നിന്നും വിഭിന്നമാണ്. സഹോദര സമുദായ ങ്ങളോട് കിടപിടി ക്കത്തക്ക വിധത്തില്‍ ഈ മേഖല കളിലെല്ലാം അതിശയ കരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയ കരമായി അവര്‍ നടത്തി ക്കൊണ്ടു വരുന്നു. കേരള മുസ്ലിംകളുടെ മാതൃകാ പരമായ ഈ അഭിവൃദ്ധിയില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സാന്നിധ്യവും സ്വാധീനവും അവഗണി ക്കാനാവാത്ത താണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. കൂട്ടിച്ചേര്‍ത്തു.
 

jiddah-indian-islahi-centre


 
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും സേവനങ്ങളും അടുത്തറിയാന്‍ സാധിച്ചി ട്ടുണ്ടെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയ വല്‍ക്കരിക്കു ന്നതിന് നേതൃത്വം നല്‍കിയതിലൂടെ സമുദായത്തിന് വലിയ നേട്ടമാണ് കൈവന്നതെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കായിക വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് കൊടുവള്ളി അധ്യക്ഷം വഹിച്ചു. കെ. മോയിന്‍ കുട്ടി മദനി ഈദ് സന്ദേശം കൈമാറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍. മുഹമ്മദ് കുട്ടി മാസ്റര്‍, അബ്ബാസ് ചെമ്പന്‍, ശക്കീര്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ പീച്ചിമണ്ണില്‍, ഇസ്മാന്‍ ഇരുമ്പഴി, മജീദ് പുകയൂര്‍, ഫൈസല്‍ മുസ്ലിയാര്‍ ആശംസ പ്രസംഗം നടത്തി. സൈതലവി അരിപ്ര സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
 
നേരത്തെ നടന്ന കായിക മത്സരങ്ങള്‍ കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹിമാന്‍ സലഫി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു. ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പ്ളെ, ഫ്രോഗ് ജംബ്, കസേരക്കളി, പഞ്ച ഗുസ്തി എന്നീ മത്സരങ്ങളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങ ള്‍ക്കായി നടന്നത്. കെ. മോയിന്‍ കുട്ടി മദനി, ഫൈസല്‍ പുതുപ്പറമ്പ്, സഈദ് പുളിക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. മുഹമ്മദ് നീരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: ,

  - ജെ. എസ്.
   ( Friday, September 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
റിയാദ് : റിയാദ് എസ്. വൈ. എസ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. റിയാദ് ഹഫ്മൂന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ്‌ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിശുദ്ധ റമദാനില്‍ കരഗതമാക്കിയ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നു അദ്ദേഹം പറഞ്ഞു. വി. കെ. മുഹമ്മദ്‌ കരീം ഫൈസി ചേരൂര്‍, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു. ഇഫ്താര്‍ മീറ്റിനു മൊയ്ദീന്‍ കുട്ടി തെന്നല, അഷ്‌റഫ്‌ ഒമാനൂര്‍, മജീദ്‌ പത്തപ്പിരിയം, ഇബ്രാഹിം വാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
- നൌഷാദ് മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Sunday, September 20, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും
riyadh-islamic-centreറിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
 
റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതു പോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.
 
മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാ നഷ്ടം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതു പോലെ പിന്‍ഗാമിയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണി നിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വ ശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.
 

riyadh-islamic-centre

riyadh-islamic-centre


 
മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാ തുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്ത യറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.
 
പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദു റസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.
 
ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍. സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി.
 
കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദു സ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദു റഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
 
ഇഫ്താര്‍ പരിപാടി അബ്ദു റസാക് വളക്കൈ, ഹംസ മൂപ്പന്‍, മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദു സ്സമദ് പെരുമുഖം, അബ്ദു സ്സമദ് ഓമാനൂര്‍, അഷ്റഫ് ഓമാനൂര്‍, മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദു റഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍, ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
- ഉബൈദ് റഹ്‌മാനി, റിയാദ്
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, September 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തങ്ങളുടെ വിയോഗം തീരാ നഷ്ടം
shihab-thangalSYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത്‌ സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.
 

sys-riyadh

 
പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ്‌ പത്തപ്പിരിയം നന്ദിയും പറഞ്ഞു.
 
- നൗഷാദ് അന്‍വരി, റിയാദ്
 
 

Labels: ,

  - ജെ. എസ്.
   ( Sunday, August 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തീപ്പിടുത്തം; സൌദിയില്‍ ആറ് പേര്‍ മരിച്ചു
fire-labour-campസൗദിയിലെ ജുബൈലിന് സമീപം കുര്‍സാനിയയില്‍ സി. സി. സി. കമ്പനിയുടെ ക്യാമ്പിന് തീ പിടിച്ച് ആറ് പേര്‍ മരിച്ചു. നാല് മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മുഴുവനും കത്തി ക്കരിഞ്ഞ നിലയിലാണ്.
 

fire-labour-camp fire-labour-camp

fire-labour-camp

ഫോട്ടോകള്‍ അയച്ചു തന്നത് : ബഷീര്‍ പി. ബി.

 
ആയിര ക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനാണ് തീ പിടിച്ചത്. നാല്‍പ്പതോളം തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോ‍ര്‍ട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. തീ പിടുത്ത കാരണം വ്യക്തമല്ല. സൗദി ആരാംകോ അടക്കം നിരവധി പെട്രോള്‍ ഗ്യാസ് പ്ലാന്‍റുകള്‍ ഉള്ള വ്യവസായ നഗരമായ കുര്‍സാനിയയില്‍ ഇത്ര വലിയ ദുരന്തം ഇതാദ്യമായാണ്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, August 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രത്യേക പ്രാര്‍ത്ഥന നടത്തി
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി. പി, എം. അബ്ദുല്‍ അസീസ് മാസ്റ്ററുടെ നിര്യാണത്തില്‍ എസ്. വൈ. എസ്. റിയാദ് സെന്‍‌ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സെന്ററിന്റെ കീഴില്‍ 24 ജൂലൈ 2009 വെള്ളിയാഴ്ച 2 മണിക്ക് നടന്ന ഖുര്‍ ആന്‍ ക്ലാസില്‍ വെച്ച് അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
 
യോഗത്തില്‍ ശാഫി ദാരിമി അദ്ധ്യക്ഷം വഹിച്ചു അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, സൈതാലവി ഫൈസി പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പത്തപ്പിരിയം, നൌഷാദ് അന്‍‌വരി മോളൂര്‍ എന്നിവര്‍ സംസാരിച്ചു.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Tuesday, July 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം
beema-palli-shootoutറിയാദ് : ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരേയും സഹായിക്കുന്നതിനു വേണ്ടി എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്ലാമിക് സെന്റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സമദ് എന്നിവര്‍ സംസ്ഥാന പ്രിസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ബഷീര്‍ പനങ്ങാങ്ങര, ജി. എം. സലാഹുദ്ദീന്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ. എന്‍. എസ്. മൌലവി എന്നിവര്‍ സംബന്ധിച്ചു.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Tuesday, July 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിര്‍ധനര്‍ക്ക് വീട് നല്‍കുന്നു
റിയാദ് : മലപ്പുറം ജില്ലാ സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്തോളം നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഒന്നാം ഘട്ടം മൂന്ന് വീടുകള്‍ക്കുള്ള ആളുകളെ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
 

riyadh-sunni-center

 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Tuesday, July 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നവോല്‍കര്‍ഷം ‘09
sys-riyadhഎസ്. വൈ. എസ്. റിയാദ് സെന്‍‌ട്രല്‍ കമ്മിറ്റി നവോല്‍കര്‍ഷം ‘09 എന്ന പേരില്‍ പ്രഭാഷണവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. ബത്‌ഹ ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍‌വര്‍ അബ്ദുല്ല ഫ്ലഫരി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത മുറുകെ പിടിക്കാനും സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
 

sys-riyadh

sys-riyadh

 
എസ്. വൈ. എസ്. സെന്‍‌ട്രല്‍ കമ്മിറ്റി സെക്രട്ടറി നൌഷാദ്‌ അന്‍‌വര്‍ മോളൂര്‍ സദസ്സിന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. കരീം ഫൈസി ചേറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ളിയാഉദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തുകയും പൂര്‍വ്വ സൂരികളുടെ പാത പിന്‍‌പറ്റാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ഉപദേശിച്ചു. സംസ്ഥാന സെക്രട്ടറി അഹ്‌മദ് തേര്‍ളായി, അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, മജീദ് പത്തപ്പിരിയം, എന്‍. സി. മുഹമ്മദ് ഹാജി, ജലാലുദ്ദീന്‍ അന്‍‌വരി കൊല്ലം, അബ്ദുല്ല ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വവര്‍ഗ്ഗ രതി നിയമ വിധേയം ആക്കാനുള്ള നീക്കങ്ങളില്‍ ശക്തമായ ഉല്‍ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.
   ( Sunday, July 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍
റിയാദ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അണ്ടോണ ഹൌസില്‍ വെച്ചു നടന്ന പരിപാടിയില്‍ ദാവൂദ് ഷായില്‍ നിന്നും ആദ്യ വരി സംഖ്യ സ്വീകരിച്ചു കൊണ്ട് ഹനീഫ സഅദി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കര്‍മ്മ ശാസ്ത്രം എന്ന വിഷയത്തില്‍ ഹനീഫ സഅദി ക്ലാസെടുത്തു. ഹുമൈദ് മങ്ങാട് പരിപാടിയില്‍ സംബന്ധിച്ചു. അഷറഫ് ഓച്ചിറ സ്വാഗതവും അഷറഫ് അണ്ടോണ നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Sunday, April 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വി. ഇ. മോയി‍ ഹാജിക്ക് റിയാദില്‍ സ്വീകരണം
ve-moyi-haji-mukkam-muslim-orphanageരണ്ട് തവണ ഏറ്റവും മികച്ച അനാഥ ശാലയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച മുക്കം അനാഥ ശാലയുടെ സാരഥി വി. ഇ. മോയി‍ ഹാജിക്ക് റിയാദില്‍ സ്വീകരണം നല്‍കി. മാസ് മുക്കമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഫോര്‍ക്ക ചെയര്‍മാന്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി, മൂസക്കുട്ടി, ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Sunday, April 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൌജന്യ മെഡിക്കല്‍ ക്യാമ്പ്
റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ പോളി ക്ലിനിക്കുകളുടെ സഹകരണത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍‍ വിതരണം ചെയ്യുമെന്നും റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ. ഭാരവാഹികള്‍ പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍, ഡോ.സാസണ്‍, ഡോ. സുരേഷ്, ഡോ. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Sunday, April 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്രിസാല സ്നേഹ സായാഹ്നം
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ വൈവിധ്യങ്ങളായ കലാ സാംസ്കാരിക പരിപാടികളിലൂടെ ശ്രദ്ദേയമായി. നൂറു കണക്കിന് പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്നേഹ സായാഹ്നത്തിന് വിജ്ഞാനത്തോടൊപ്പം വിനോദവു മൊരുക്കിയതിനാല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ സംഘാടകര്‍ക്കായി.
 
അല്‍ബുസ്താന്‍ ഇസ്തിറാഹയുടെ വിശാലമായ കോമ്പൌണ്ടില്‍ വെച്ചു നടന്ന പരിപാടികളുടെ ഫ്ലാഗ് ഓണ്‍ നിര്‍വ്വഹിച്ചത് സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടിയായിരുന്നു. വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കമ്പവലിയില്‍ ഫ്രണ്ട്സ് മാവൂര്‍ ഒന്നാം സ്ഥാനവും യൂത്ത് അണ്ടോണ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുഹമ്മദലി, ആരിഫ്, ഹസീന റഷീദ്, യുസൈറ മുഹമ്മദ് എന്നിവര്‍ വിജയികളായി.
 
മഖ്^രിബ് നമസ്കാരാനന്തരം നടന്ന ഉദ്ഘാടന സെഷന്‍ ആര്‍ എസ് സി റിയാദ് സോണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി ചുങ്കത്തറ ആശംസ നേര്‍ന്നു. പെഴ്സണാലിറ്റി ഡവലപമെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ മുഹമ്മദ് (ആങ്ലൊ ചസ്റ്റ്ലെ) ക്ലാസെടുത്തു. വെറും കാഴ്ചക്കാരാക്കാതെ പരസ്പര സംവേദനത്തിലൂടെ സദസ്സിനെ ഹരം കൊള്ളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ആര്‍ എസ് സി ഉമ്മുല്‍ഹമാം ചെയര്‍മാന്‍ അബ്ദു റസാഖ് മാവൂര്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ അഷറഫ് ഓച്ചിറ സ്വാഗതം പറഞ്ഞു.
 
തുടര്‍ന്നു നടന്ന ആര്‍ എസ് സി പൂര്‍വ സംഗമം സംഘടനയിലെ മുന്‍കാല സാരഥികളുടെ നിറ സാന്നിദ്ധ്യമായിരുന്നു. നേതാക്കള്‍ അവരുടെ മുന്‍കാല അനുഭവങ്ങള്‍ പങ്കു വെക്കുകയും, ഇസ്ലാമിക പ്രബൊധന രംഗത്ത് സ്വീകരിക്കേണ്ട നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച് അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, സലാം പാമ്പുരുത്തി തുടങ്ങി ഒട്ടേറെ പേര്‍ ഹൃസ്വമായി അവരുടെ ചിന്തകള്‍ പങ്കു വെച്ചു. അബ്ദു റസാഖ് മാവൂര്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഷീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം തിരൂര്‍ ആശംസയര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഒറാക്കിള്‍ നന്ദിയും പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ലെമണ്‍ സ്പൂണ്‍, പാസിങ് പാര്‍സല്‍, ബര്‍സ്റ്റിങ് ബലൂണ്‍ തുടങ്ങിയ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. ദാവൂദ്ഷാ ചിന്നക്കല്‍, മേത്തി കോയ, അഷറഫ് അണ്ടോണ, ഷാഹുല്‍ ഹമീദ്, റഫീഖ്, അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനത്തോടെ പരിപാടികള്‍ സമാപിച്ചു.
 
- ദാവൂദ് ഷാ

Labels: ,

  - ജെ. എസ്.
   ( Friday, April 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തടവുകാരെ പീഡിപ്പിക്കുന്നില്ലെന്ന് സൌദി
സൗദി ജയിലുകളില്‍ തടവുകാരെ പീഡിപ്പിക്കു ന്നില്ലെന്ന് ആഭ്യന്തര മന്ത്രി നൈഫ് രാജകുമാരന്‍ പറഞ്ഞു. സൗദി ജയിലുകളില്‍ തടവുകാര്‍ പീഡിപ്പിക്ക പ്പെടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, April 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വനിതാ സംരക്ഷണത്തിന് പുതിയ നിയമം
സൗദിയില്‍ വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള്‍ നിയന്ത്രിക്കുകയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങള്‍ തടയുകയുമാണ് നിയമത്തിന്‍റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനത്തിനും തീര്‍പ്പു കല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര്‍ നല്‍കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ അധികവും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, March 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
സൗദിയിലെ മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി ദമാം ശരീഅത്ത് കോടതി അഭിഭാഷകനായ മുഹമ്മദ് നജാത്തി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാമൂഹ്യ സംഘടനകള്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മുഹമ്മദ് നജാത്ത് അഭ്യര്‍ത്ഥിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, March 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൌദിയില്‍ അഭിരുചി ടെസ്റ്റ്
സൗദിയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അഭിരുചി ടെസ്റ്റ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചി നോക്കി താല്‍പര്യവും കഴിവും അനുസരിച്ച് വിദ്യാഭ്യാസ മേഖല തെര‍ഞ്ഞെടുക്കാനുള്ള കൗണ്‍സിലിംങ്ങും പരീക്ഷയും ഇതോട നുബന്ധിച്ച് നടത്തും. ഏപ്രീല്‍ 9 ന് ആരംഭിക്കുന്ന പരിപാടികള്‍ നാട്ടില്‍ നിന്നും വരുന്ന വിദഗ്ധരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3651158 എന്ന നമ്പറില്‍ വിളിക്കണം.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Wednesday, March 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റിയാദിലും കുവൈറ്റിലും വന്‍ മണല്‍ കാറ്റ്
സൌദി തലസ്ഥാനമായ റിയാദില്‍ വന്‍ മണല്‍ കാറ്റ് വീശി. ഇതിനെ തുടര്‍ന്ന് റിയാദിലെ ഖാലെദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും ഉള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാന താവളം അടച്ചിട്ടു. റിയാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദമ്മാമിലേക്കും ജിദ്ദയിലേക്കും തിരിച്ചു വിടുകയുണ്ടായി. മണല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കുവൈറ്റില്‍ എണ്ണ കയറ്റുമതി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. രാജ്യത്തെ മൂന്ന് തുറമുഖങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു എന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് അറിയിച്ചു. കാറ്റ് അടങ്ങിയതിനു ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളി സ്കൂളുകള്‍ക്ക് യോഗ്യത ഇല്ലെന്ന്‍ പരാതി
ജിദ്ദ : ജിദ്ദയില്‍ മലയാളികള്‍ നടത്തുന്ന ഇരുപതോളം സ്കൂളുകളില്‍ പലതിനും സി.ബി.എസ്.ഇ. നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന പരാതി ശക്തമാവുന്നു. അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ പഠന നിലവാരമുള്ള സ്കൂളുകള്‍ അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍.

Labels: ,

  - ജെ. എസ്.
   ( Tuesday, March 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജിദ്ദയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ജിദ്ദ : ഇന്ത്യന്‍ കോണ്‍സുലേറ്റും ഷിഫാ ജിദ്ദാ ക്ലിനിക്കും സംയുക്തമായി വ്യാഴാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കോണ്‍സുലേറ്റ് അങ്കണത്തിലാണ് ക്യാമ്പ്. സൗദി കേരളാ ഫാര്‍മസിസ്റ്റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യ മരുന്നു വിതരണം ഉണ്ടായിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, March 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ്
മയക്കു മരുന്ന് കടത്തു കേസില്‍ പെട്ട് മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ പടപ്പറമ്പ് സ്വദേശി തൊട്ടിയില്‍ മൊയ്തീനാണ് 15 വര്‍ഷത്തെ തടവും 500 ചാട്ടവാറടിയും 10,000 റിയാല്‍ പിഴയും ജിദ്ദയിലെ കോടതി ശിക്ഷ വിധിച്ചത്. നാട്ടില്‍ നിന്നും വരുമ്പോള്‍ 2007 മാര്‍ച്ച് 19 നാണ് ഇയാള്‍ 1200 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ജിദ്ദയില്‍ പിടിയിലാകുന്നത്. സംശയത്തിന്‍റെ ബലത്തിലാണ് ഇയാള്‍ വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി പരിഭാഷകനായ എ. ഫാറൂഖ് പറഞ്ഞു. 57 കാരനായ മൊയ്തിന് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, February 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പി. എസ്. എം. ഒ. കോളജ് കുടുംബ സംഗമം
തിരൂരങ്ങാടി പി. എസ്. എം. ഒ. കോളജ് അലുംമ്നി അസോസിയേഷന്‍റെ കുടുംബ സംഗമം വ്യാഴാഴ്ച ജിദ്ദയില്‍ നടക്കും. രാത്രി എട്ടിന് റുവൈസിലെ ഹിബാ ക്ലിനിക്കിലാണ് പരിപാടി. കോളേജിലെ പൂര്‍വ അധ്യാപകരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, February 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യന്‍ സ്കൂളുകള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ നടപടി
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ദോഷകരമായ വിധത്തില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടി എടുക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എം. ഒ. എച്ച്. ഫാറൂഖ് മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും സൗദിയില്‍ മാത്രമല്ല ഇന്ത്യയിലും നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ദമാം ഇന്ത്യന്‍ സ്കൂള്‍ സ്ഥാപക ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അംബാസഡര്‍. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ. കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അസ്ഗര്‍ ഖാന്‍ പ്രസംഗിച്ചു.

Labels:

  - സ്വന്തം ലേഖകന്‍
   ( Sunday, January 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്