യാത്രയയപ്പ് നല്‍കി
ahamed-ibrahim-abi-vazhappalli27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ്‌ ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ്‌ റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക്‌ ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ്‌ നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ - വയലിന്‍ അധ്യാപകന്‍ പൌലോസ്‌, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട്‌ എന്നിവരും സംസാരിച്ചു.
 

ahamed-ibrahim


 
 

abi-vazhappalli


 
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്നേഹത്തിന്റെ ഭാഷയില്‍ തീര്‍ത്ത ഉപഹാരങ്ങള്‍ നല്‍കി രണ്ടു പ്രതിഭകളെയും യാത്രയാക്കി.
 
- സൈഫ്‌ പയ്യൂര്‍
 
 

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, March 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന് യാത്രയയപ്പ്
sitarist-ahmed-ibrahimഅബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന്, യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യാത്രയയപ്പ്‌ നല്‍കി. പ്രസിഡന്റ്റ് വി. കെ. ഷാഹുല്‍ അധ്യക്ഷത വഹിച്ചു. അല്‍ ഖയ്യാം ബേക്കറി മാനേജിംഗ് ഡയരക്ടര്‍ സി. എം. ശംസുദ്ധീന്‍, അഹ്മദ് ഇബ്രാഹിമിന്, കോട്ടോല്‍ പ്രവാസി സംഗമ ത്തിന്റെ ഉപഹാരം നല്‍കി. അബുദാബി ഫേവറിറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സിക്രട്ടറി വി. കെ. മുഹമദ് കുട്ടി, സത്യന്‍ കോട്ടപ്പടി, അലി തിരുവത്ര, പി. എം. മുഹമ്മദ്‌ കുട്ടി എന്നിവര്‍ സംസാരിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Saturday, January 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വ്യത്യസ്ഥമായ ഒരു സംഗീത വിരുന്നുമായി "ഗുല്‍ദസ്ത"
guldastaഅബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന "ഗുല്‍ദസ്ത" എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.
 
സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന 'ഗുല്‍ദസ്ത' യില്‍ പിന്നണി ഗായികമാരായ ഗായത്രി അശോകന്‍, ചിത്രാ അയ്യര്‍, കവി മുരുകന്‍ കാട്ടാക്കട, ശങ്കരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ബേണി, മിഥുന്‍ ദാസ്, റോഷന്‍ ഹാരിസ്, ബാല കൃഷ്ണ കമ്മത്ത്, നിഖില്‍, അറേബ്യന്‍ സംഗീത ലോകത്തെ വിസ്മയമായ സിനാന്‍ അദ്നാന്‍ സിദാന്‍ എന്നീ വാദ്യോപകരണ വിദഗ്ദരും ചടുല താളങ്ങള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സ്, റോപ് ഡാന്‍സ് എന്നീ വിഭവങ്ങളുമായി സിതാര ബാലകൃഷ്ണനും ഗുല്‍ ദസ്ത യില്‍ ഒത്തു ചേരുന്നു.
 

guldasta-brochure

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഈ പരിപാടിയുടെ ടിക്കറ്റുകള്‍ കേരളാ സോഷ്യല്‍ സെന്ററിലും, നാഷണല്‍ തിയ്യെറ്ററിലും ലഭിക്കും ( വിവരങ്ങള്‍ക്ക് : 02 6314455 )
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, January 13, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi


 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, December 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010
ishal-marhabaപുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ - ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്‌. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ്‌ എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
 
പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Monday, December 21, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രാജീവ് കോടമ്പള്ളിക്ക് സംസ്ഥാന പുരസ്കാരം നല്‍കി
annual-malayalam-movie-awardsമികച്ച പ്രൊഫഷണല്‍ നാടക ഗായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രാജീവ് കോടമ്പള്ളിക്ക് ലഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിലെ പ്രോഗ്രാം എക്സികുട്ടീവാണ് കരുനാഗപ്പള്ളി സ്വദേശിയായ രാജീവ്. കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. ധനപാലന്‍ എം. പി. തുടങ്ങിയവര്‍ സംബന്ധിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും നല്‍കി.
 



Best singer award of Sangeetha Nataka Academy awarded to Rajeev Kodampally of Asianet Radio, Dubai.



 
 

Labels: , ,

  - ജെ. എസ്.
   ( Thursday, November 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജയറാമിന്റെ ചെണ്ട മേളം ദുബായില്‍
Jayaram-Chendaലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
 



Jayaram playing chenda in Dubai



 
 

Labels: , ,

  - ജെ. എസ്.
   ( Thursday, October 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അക്കാദമി പുരസ്ക്കാരം രാജീവ് കോടമ്പള്ളിക്കു തന്നെ
rajeev-kodampallyസംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ച നടപടി അക്കാദമി തന്നെ തിരുത്തുകയും പുരസ്ക്കാരം തനിക്കു തന്നെ ലഭിക്കും എന്ന് അക്കാദമി സെക്രട്ടറി തന്നെ അറിയിക്കുകയും ചെയ്തു എന്ന് പ്രശസ്ത പ്രവാസി ഗായകന്‍ രാജീവ് കോടമ്പള്ളി അറിയിച്ചു. റാസ് അല്‍ ഖൈമയിലെ റേഡിയോ ഏഷ്യയില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കോടമ്പള്ളി.
 
നാടക സമിതിക്ക് സംഭവിച്ച ഒരു തെറ്റാണ് അവാര്‍ഡ്‌ പ്രഖ്യാപനത്തിലെ ഈ അപാകതക്ക് വഴി ഒരുക്കിയത്. ഇത് ചൂണ്ടി കാണിച്ചു കൊണ്ട് e പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് മറ്റു പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംഗീത നാടക സമിതി മത്സര വിധികള്‍ പുനഃപ്പരിശോധി ക്കുവാന്‍ തയ്യാറാവുകയും‍, പുരസ്ക്കാരത്തിന് അര്‍ഹമായ ഗാനം പാടിയത്‌ രാജീവ്‌ കോടമ്പള്ളി ആണെന്ന് തെളിയുകയും ചെയ്തു.
 
പുരസ്ക്കാരത്തിനായി നാടക ട്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ രാജീവ് കോടമ്പള്ളിയുടെ പേര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്തരം ഒരു പിശക് പറ്റിയത്. തെറ്റ് മനസ്സിലാക്കിയ കേരള സംഗീത നാടക അക്കാദമി നാടക ട്രുപ്പിനോട് തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും അവര്‍ ഈ കാര്യം ചൂണ്ടി കാണിച്ച് ഒരു അപേക്ഷ നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് തെറ്റ് തിരുത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
 

sangeetha-nataka-academy

നാടക ട്രൂപ്പ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ്

 
പുരസ്ക്കാര ദാന ചടങ്ങ് സെപ്റ്റംബര്‍ അവസാനം അല്ലെങ്കില്‍ ഒക്ടോബറില്‍ നടക്കും. ഭരത് മുരളിയുടെ നിര്യാണത്തെ തുടന്നാണ് നേരത്തേ നടക്കാനിരുന്ന പുരസ്ക്കാര ദാനം നീട്ടി വച്ചത്.
 



Sangeetha Nataka Academy award to Rajeev Kodampally



 
 

Labels:

  - ജെ. എസ്.
   ( Friday, September 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'അഹലന്‍ റമദാന്‍' ഓഗസ്റ്റ് 13-ന്
kerala-mappila-kala-academyഅബുദാബി: കേരള മാപ്പിള കലാ അക്കാദമി, പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന് 'അഹലന്‍ റമദാന്‍' എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13, വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മാപ്പിള കലാ ഗവേഷകനുമായ നാസര്‍ ബേപ്പൂര്‍ 'മാപ്പിള കല - ഇന്നലെ ഇന്ന്' എന്ന വിഷയത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 8:30 മുതല്‍ നടക്കുന്ന ഗാന മേളയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. തനതു മാപ്പിള കലകളെ കുറിച്ച് കൂടുതല്‍ അവഗാഹം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിക്കു പ്രവേശനം സൌജന്യം ആയിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6720120 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, August 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സംഗീത നാടക അക്കാഡമി അവാര്‍ഡ് പ്രഖ്യാപനം - പ്രവാസി ഗായകനെ തഴഞ്ഞു
rajeev-kodampallyസംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായകനുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ചതായി പരാതി. ഈ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുരസ്ക്കാര ത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വന്നപ്പോഴാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ച പ്രവാസിയായ ഗായകന്‍ ഞെട്ടിയത്. താന്‍ അവധിക്ക് നാട്ടില്‍ പോയ സമയത്ത് പാടിയ ഗാനത്തിന് പുരസ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരുടേയോ പേരില്‍.
 
ഗള്‍ഫിലെ കലാ സാംസ്ക്കാരിക പ്രക്ഷേപണ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഗായകനും റാസ് അല്‍ ഖൈമയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയില്‍ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറും ആയ രാജീവ് കോടമ്പള്ളിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
 
താന്‍ കഴിഞ്ഞ തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ പാടിയ “എങ്ങനെ എന്‍ പ്രണയ സാഗരത്തില്‍” എന്ന ഗാനത്തിനാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത് എന്ന് രാജീവ് e പത്രത്തെ അറിയിച്ചു. തിരുവനന്തപുരം സംസ്കൃതിയുടെ അമ്മ മലയാളം എന്ന നാടകത്തിലെ ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പിരപ്പന്‍‌കോട് മുരളിയാണ്.
 
എന്നാല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത് അനു വി. കടമ്മനിട്ടക്കാണ്. ഈ നാടകത്തിലെ എല്ലാ ഗാനങ്ങളും ആലപിക്കുവാന്‍ നേരത്തെ നിശ്ചയിച്ചത് അനുവിനെ ആയിരുന്നു. അതു പ്രകാരം നാടകത്തിന്റെ നോട്ടീസിലും മറ്റ് പരസ്യങ്ങളിലും ഇദ്ദേഹത്തിന്റെ പേരാണ് അച്ചടിച്ചു വന്നത്.
 
എന്നാല്‍ താന്‍ നാട്ടില്‍ എത്തിയപ്പോള്‍ നാടകത്തിലെ പ്രധാനപ്പെട്ട രണ്ടു പാട്ടുകള്‍ തന്നെ കൊണ്ടു പാടിപ്പിക്കാന്‍ നാടക സമിതിക്കാര്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും നോട്ടീസിലും മറ്റും പേരൊന്നും മാറ്റിയിരുന്നില്ല. പിന്നീട് മത്സരത്തില്‍ ഭാഗം ആയപ്പോഴും ഈ വിവരം തിരുത്താന്‍ ആരും ഓര്‍ത്തതുമില്ല. അതാണ് ഇത്തരം ഒരു തെറ്റ് സംഭവിക്കാന്‍ കാരണം ആയത്. താനാണ് ഈ ഗാനം ആലപിച്ചത് എന്ന കാര്യമെങ്കിലും ജനം അറിയേണ്ടതുണ്ട് എന്ന് രാജീവ് e പത്രത്തോട് പറഞ്ഞു.
 
ഇതു പ്രകാരം രാജീവ് പാടിയ ഒരു ഗാനത്തിന് അനു വി. കടമ്മനിട്ടക്കും രണ്ടാമത്തെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം ആലപ്പി വിവേകാനന്ദനും ലഭിച്ചു.
 
അവാര്‍ഡ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ഈ പുരസ്ക്കാരത്തിന്‍ അര്‍ഹതപ്പെട്ടത് താനല്ല എന്ന കാര്യം നാടകത്തിലെ മറ്റ് നാല് ഗാനങ്ങള്‍ പാടിയ അനു വി. കടമ്മനിട്ട ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ജാള്യത മൂലം അധികൃതര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതുമില്ല. 2005ലെ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവാണ് ഇപ്പോള്‍ അബദ്ധത്തില്‍ അവാര്‍ഡ് ലഭിച്ച അനു വി. കടമ്മനിട്ട.
 
ഗായകന്‍ ഒരു പ്രവാസി ഗള്‍ഫുകാരന്‍ ആയത് രാജീവിനെ തഴയാന്‍ അധികൃതര്‍ക്ക് കൂടുതല്‍ സൌകര്യവുമായി. ഗള്‍ഫുകാരന്‍ അവധി കഴിഞ്ഞു പോയാല്‍ പിന്നെ പ്രശ്നം തീര്‍ന്നല്ലോ.

Labels:

  - ജെ. എസ്.
   ( Sunday, June 14, 2009 )    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

Arhadhayundayittum ayogyarakkappedunnavarude vedhana Sri rajiv kodampilli onnariyunnathu nallatha.. Karmmabhalam!! Allathendhu parayan?.

June 19, 2009 3:25 PM  

Hi Rajeeve, Ee vivaram arinju valare vishamam thonni. Sarvveswaran enthengilum kandittundaavum....

Adheham ariyaathe oru ila polum anangilla ennalle naam padichirikyunnathu,.....

You will get it..... Don't worry..

Sivettan

June 22, 2009 3:42 PM  

anonymus paranjathu pole karmmangalkkulla bhalam anubhavikkukayaanenkil rajeev kodampallikku award thirichu labhikkuka thanne cheyyum.athrakku nanmakal ayaal cheythittund...athanubhavichavanaa njaanum .

July 14, 2009 10:52 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്രിസ്തീയ സംഗീത സംഗമം
malayalee-christian-congregationഅബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച സംഗീത നിശ, ‘ക്രിസ്തീയ സംഗീത സംഗമം’ എന്ന പേരില്‍ മെയ് 29 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി. പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, സ്റ്റെഫി ബെന്‍ ചാക്കോ, സത്ഗമയ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ലിജു ഫിലിപ്പ് (മുംബൈ) എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ്, ഗാനങ്ങള്‍ ആലപിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Sunday, May 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശ്രുതിസുധ ഫ്യൂഷന്‍ പരിപാടി
sarathദുബായിലെ ശ്രുതിലയയുടെ ആഭിമുഖ്യത്തില്‍ ശ്രുതിസുധ എന്ന പേരില്‍ ക്ലാസിക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് പരിപാടി. സംഗീത സംവിധായകനായ ശരത് കര്‍ണാടക സംഗീത പരിപാടി അവതരിപ്പിക്കും. നവംബറില്‍ വിപുലമായ രീതിയില്‍ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് ശ്രുതിലയ ചെയര്‍മാന്‍ കെ. കെ. നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശരത്, അജയകുമാര്‍, പി. എം. മുരളീധരന്‍, ജയകൃഷ്ണന്‍, കെ. വി. രാധാ കൃഷ്ണന്‍, പി. എസ്. ചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

  - സ്വന്തം ലേഖകന്‍
   ( Wednesday, May 20, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സംഗീത സന്ധ്യ 2009
st-george-orthodox-cathedral-abudhabiഅബുദാബി സെന്‍റ് ജോര്‍ജ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ 2009, മെയ് 15 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായകരായ എം. ജി. ശ്രീകുമാര്‍, സിസിലി എന്നിവരുടെ
നേതൃത്വത്തില്‍ ഗാന മേളയും സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവര്‍ നയിക്കുന്ന മിമിക്രിയും സംഗീത സന്ധ്യ 2009 ലെ മുഖ്യ ആകര്‍ഷണങ്ങളാണ്.
 
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാ വിരുന്ന് അസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : റവ. ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍ 02 44 64 564
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Thursday, May 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പത്മശ്രീ മട്ടന്നൂരിനു തങ്കപ്പതക്കം
mattanur-shankaran-kutty-mararപത്മശ്രീ ജേതാവ്‌ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് യു. എ. ഇ. മാരാര്‍ സമാജം സ്വീകരണം നല്‍കി. സമാജത്തിന്‍റെ വിഷു ആഘോഷ ങ്ങളുടെ ഭാഗമായി ഷാര്‍ജ അബു ഷഗാരയിലെ സ്പൈസി ലാന്‍റ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍
യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
 
മുത്തുക്കുടകളും താലപ്പൊലിയും പഞ്ച വാദ്യവുമായി പത്മശ്രീ മട്ടന്നൂരിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്‍റ് സി. വി. ദേവദാസ്‌ സമാജത്തിന്‍റെ ഉപഹാരമായി ഒരു തങ്കപ്പതക്കം അണിയിച്ചു. രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), യേശു ശീലന്‍( അബുദാബി മലയാളി സമാജം), അഡ്വ. ഹാഷിം (വെയ്ക് യു. എ. ഇ.), രാമചന്ദ്രന്‍ (ദുബായ് പ്രിയ ദര്‍ശിനി), അജീഷ് (അക്കാഫ്), ഗോപാല കൃഷ്ണന്‍ മാരാര്‍ (മരാര്‍ സമാജം മുന്‍ പ്രസി.), വി. വി. ബാബു രാജ് ( സമാജം രക്ഷാധികാരി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
 

mattanur-shankaran-kutty-marar-receiving-padmasree-from-pratibha-patil
 
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നു
 
mattanur-shankaran-kutty-marar

 
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മുപ്പത്തി രണ്ടാം വിവാഹ വാര്‍ഷിക ദിനമായ മെയ് എട്ടിനു തന്നെ ഈ സ്വീകരണ ച്ചടങ്ങു സംഘടിപ്പിക്കാന്‍ ആയതില്‍ സന്തോഷം പങ്കു വെച്ച് സമാജം രക്ഷാധികാരി വി. വി. ബാബു രാജ് അദ്ദേഹത്തിന് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു.
 

mattanur-shankaran-kutty-marar

ഈ സംരംഭം സംഘടിപ്പിച്ച സമാജം പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട്, തന്‍റെ രസകരമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
 
പ്രസിഡന്‍റ് സി. വി. ദേവദാസ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മാരാര്‍ സ്വാഗതവും, ട്രഷറര്‍ പ്രസാദ് ഭാനു നന്ദിയും പറഞ്ഞു.
 

mattanur-shankaran-kutty-marar mattanur-shankaran-kutty-marar

 
തുടര്‍ന്ന് പ്രശസ്ത കലാകാരിയും ടെലിവിഷന്‍ അവതാരികയുമായ കുമാരി ആരതി ദാസ് നയിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
 

mattanur-shankaran-kutty-marar

 
സമാജം പ്രവര്‍ത്തകരുടെ അര മണിക്കൂര്‍ നീണ്ടു നിന്ന ചെണ്ട മേളം കലാ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.
   ( Saturday, May 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സംഗീത സന്ധ്യ അബുദാബിയില്‍
rajan-tharaysseryഅനുഗ്രഹീത സ്വര മാധുരിയിലൂടെ ആത്മീയ ചൈതന്യം തുളുമ്പുന്ന നിരവധി ഭക്തി ഗാനങ്ങള്‍ ലോകമെമ്പാടും ആലപിച്ച് പ്രസിദ്ധനായ ജെ. പി. രാജനും, നൂറിലധികം ഭക്തി ഗാനങ്ങള്‍ക്കും, ആല്‍ബങ്ങള്‍ക്കും ഈണവും പശ്ചാത്തല സംഗീതവും ഒരുക്കി ക്കൊണ്ട് ഭക്തി ഗാന ശാഖക്ക് ഒരു പുതിയ മാനം നല്‍കിയ സര്‍ഗ്ഗ പ്രതിഭ സുനില്‍ സോളമനും ഒന്നിച്ച് അവതരിപ്പിക്കുന്ന, തികച്ചും വ്യത്യസ്ഥമായ ഒരു സംഗീത വിരുന്ന്, അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്നു.
 
മേയ്‌ എട്ട് വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്ക്‌ അബു ദാബി സെന്‍റ് ആന്‍ഡ്രൂ‍സ് കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന ഈ സംഗീത സന്ധ്യയില്‍ യു. എ. ഇ. യിലെ പ്രമുഖരായ ഗായകരും പങ്കെടുക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക: 050 411 66 53
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.
   ( Thursday, May 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൃദംഗ പഠന കളരി ഷാര്‍ജയില്‍
Vikraman-Namboodiriയുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൃദംഗ പഠന കളരി സംഘടിപ്പിക്കുന്നു. മേയ്‌ രണ്ട്‌ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്ന കളരിയില്‍ മൃദംഗ വിദ്വാന്‍ ശ്രീ. വിക്രമന്‍ നമ്പൂതിരി ക്ലാസ്സ്‌ എടുക്കും. തുടര്‍ന്ന് മൃദംഗ മേളയും നടക്കും. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പങ്കെടുക്കാ വുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 - 4978520 എന്ന നമ്പറില്‍ ശ്രീ. സുനില്‍ രാജുമായി ബന്ധപ്പെടാ വുന്നതാണ്‌.
 
- വിനയ ചന്ദ്രന്‍ പി. എന്‍.
(പ്രസിഡന്റ്‌, യുവ കലാ സാഹിതി, ഷാര്‍ജ)
 
 

Labels: ,

  - ജെ. എസ്.
   ( Thursday, April 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



‘THE മൂട്ട ’ ബ്രോഷര്‍ പ്രകാശനം
ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.
 
പ്രവാസിയുടെ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നാവുന്ന കാര്യങ്ങളെ ഹാസ്യാ ത്മകമായി ദൃശ്യാ വിഷ്കരിക്കുന്ന ‘THE മൂട്ട’ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളുടെ ജീവിതത്തിലും സാധാരണക്കാരായ ബാച്ചിലര്‍മാരുടെ ജീവിതത്തിലും അസ്വസ്ഥതകള്‍ വിതക്കുന്ന മൂട്ട എന്ന കൊച്ചു ജീവിയുടെ ലീലാ വിലാസങ്ങളെ ചിത്രീകരിക്കുന്നു.
 
പ്രവാസികള്‍ നിത്യ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു കാട്ടുകയാണ് സംവിധായകന്‍ ജെന്‍സണ്‍ ജോയ്.
 
സംഗീത സംവിധാനം ധനേഷ്, ഓര്‍ക്കസ്ട്ര സാംസണ്‍ കലാഭവന്‍. പുതുമുഖ ഗായകന്‍ അമല്‍ പാടി അഭിനയി ച്ചിരിക്കുന്നു. കൂടെ ബാബു ഷാജിന്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ഫ്രെഡിന്‍, ഷംജു, റിയാസ്, റോജിന്‍ എന്നിവരും കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
 

 
ചടങ്ങില്‍ ടി. എന്‍. പ്രതാപന്‍ (എം. എല്‍. എ), യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
‘മറിയാമ്മക്കായി’ എന്ന വീഡിയോ ആല്‍ബത്തിലെ ‘അരച്ചോ തിരിച്ചോ’ എന്ന ഗാന ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാ കര്‍ഷിച്ചിരുന്ന ജെന്‍സണ്‍ ജോയ് അബുദാബിയിലെ കലാ രംഗത്ത് ഇതിനകം തന്നെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കലാ കാരനാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.
   ( Tuesday, March 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ ദേവ ഗീതികള്‍
ജി. ദേവരാജന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പരവൂര്‍ നിവാസികളുടെ യൂ. എ. ഇ. യിലെ കൂട്ടായ്മയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ദേവ ഗീതികള്‍ എന്ന പേരില്‍ അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനം, ഗാനമേള, ദേവരാജന്‍ മാസ്റ്ററുടെ ജീവ ചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.




Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, March 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാപ്പിളപ്പാട്ട് മത്സരം
ജനകീയ വല്‍കരിക്ക പ്പെട്ടതോടൊപ്പം തെറ്റിദ്ധരിക്ക പ്പെടുകയും കൂടി ചെയ്തിട്ടുള്ള മാപ്പിള പ്പാട്ടിന്‍റെ തനിമയും പാരമ്പര്യവും സാധാരണ ക്കാരായ ആസ്വാദകരിലേക്ക് എത്തിക്കുവാനായി യു. എ. ഇ. തലത്തില്‍ മാപ്പിള പ്പാട്ട് മത്സരവും സമ്മാനാര്‍ഹരെ ഉള്‍പ്പെടുത്തി ഗാന മേളയും സംഘടി പ്പിക്കുവാന്‍ കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. മെംബര്‍മാരുടെ രചനകള്‍ക്ക് പ്രാമുഖ്യം നല്‍കി മാഗസിന്‍ പ്രസിദ്ധീക രിക്കുമെന്നും, മാപ്പിള കലകളെ പ്രോത്സാഹി പ്പിക്കാന്‍ ഉതകുന്ന സജീ‍വ പ്രവര്‍ത്തന ങ്ങളുമായി അക്കാദമി, അബുദാബിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു എന്നും പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അറിയിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പുന:സംഘടിപ്പിച്ച പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ബീരാന്‍ ബാപ്പു, ഫൈസല്‍, മുഹമ്മദുണ്ണി കാളത്ത്(വൈസ് പ്രസിഡന്റ്) ബി. കെ. ജാഫര്‍, ഖമറുദ്ദീന്‍, ഷഫീഖ് ഷാലിമാര്‍ (ജോയിന്റ് സിക്രട്ടറി) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍. ജനറല്‍ സിക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ സ്വാഗതവും, ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് : mappilakala dot uae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.
   ( Saturday, February 21, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍
കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.




സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.







തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Tuesday, February 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് വൈസ് മെന്‍ സാന്ത്വന സന്ധ്യ
നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y's Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍‌വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.




- ജോണ്‍ സി. അബ്രഹാം

Labels: , , ,

  - ജെ. എസ്.
   ( Tuesday, January 20, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്