വേഗതാ നിയന്ത്രണം ; അബുദാബിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
abudhabi-taxiഅബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
 
തങ്ങള്‍ 70 കിലോമീറ്റര്‍ വേഗ പരിധിയില്‍ പോകുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ചീത്ത കേള്‍ക്കണം. മറ്റ് വണ്ടിക്കാരുടെ ചീത്ത വിളി വേറെ. ഒരു ദിവസം ഓടി ത്തീര്‍ക്കേണ്ട കിലോ മീറ്ററുകളുടെ പരിധി വേറെ. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും അഷ്ടിക്ക് ഒപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, February 02, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫ് സെക്ടര്‍ പിന്മാറ്റം ബാഹ്യ ശക്തികളുടെ പ്രേരണയാല്‍
indian-airlinesവളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍‌ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും കമ്പനിയെ പിന്‍‌വലിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. യിലെ മലയാളി പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നവംബര്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റയില്‍‌വേ മന്ത്രി ഇ. അഹമ്മദ് എന്നീ മന്ത്രിമാരെയും കേരളത്തിലെ മറ്റ് എം. പി. മാരെയും നേരില്‍ കണ്ട് നിവേദനം നല്‍കി. പ്രശ്നത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
 

malabar-pravasi-ccordination-council


 
പ്രവാസി മലയാളികളുടെ ഈ ആവശ്യത്തിന് കേരള മന്ത്രി സഭയുടെയും, പ്രതിനിധികളുടെയും പിന്തുണ നേടാനായി ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ കേരള മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെയും കണ്ട് നിവേദനം നല്‍കുകയും, ഈ വിഷയത്തില്‍ കേരള നിയമ സഭയില്‍ പ്രമേയം പാസ്സാക്കി പ്രധാന മന്ത്രിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 

malabar-pravasi-ccordination-council


 
ഈ വിമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നും പിന്‍‌വലിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും ബുദ്ധിമുട്ടും സംഘം മന്ത്രിമാരെയും ജന പ്രതിനിധികളെയും ധരിപ്പിച്ചു. ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ യാതൊരു കാരണവും കൂടാതെയാണ് കമ്പനി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്.
 
ഈ പ്രശ്നം നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിന് വിശദീകരണം നല്‍കാന്‍ പ്രധാന മന്ത്രി ഏവിയേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇ. അഹമദ് അറിയിച്ചു.
 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ആര്‍. മായന്‍, കെ. എം. ബഷീര്‍, അഡ്വ. ഹാഷിക്, അഡ്വ. സാജിദ് അബൂബക്കര്‍, ഹരീഷ്, സന്തോഷ് എന്നിവര്‍ അംഗങ്ങളായിരുന്നു. തുടര്‍ പരിപാടികളുമായിആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍‌വീനര്‍ സി. ആര്‍. ജി. നായര്‍ അറിയിച്ചു.
 
- ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 Protest against Indian Airlines stopping Gulf sector flights 
 

Labels: ,

  - ജെ. എസ്.
   ( Tuesday, November 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റമദാനില്‍ കൂടുതല്‍ ബസുകള്‍
abudhabi-public-transportറമദാനില്‍ അബുദാബിയിലെ നിരത്തുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കുവാന്‍ തീരുമാനമായി. നാദിസ്സിയ യില്‍ നിന്നും ഇലക്ട്ര സ്ട്രീറ്റ് വഴി അബുദാബി മറീനാ മാളിലേക്ക് പോകുന്ന ഏഴാം നമ്പര്‍ റൂട്ടിലും, മീനാ സായിദില്‍ (പോര്‍ട്ട്‌ സായിദ്‌ ) നിന്നും ഹംദാന്‍ സ്ട്രീറ്റ് വഴി അബുദാബി നഗരത്തിലൂടെ മറീനാ മാളിലേക്ക് പോകുന്ന അഞ്ചാം നമ്പര്‍ റൂട്ടിലുമാണ് ബസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
 
അബുദാബിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളാണിതു രണ്ടും. രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറു വരെയും, രാത്രി ഏഴര മുതല്‍ രണ്ടു വരെയും പത്തു മിനിറ്റ് ഇടവിട്ടാണു സര്‍വ്വീസ് നടത്തുക എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൌകര്യപ്രദമാണ്.
 
സര്‍വീസ് തുടങ്ങിയ സമയം അര ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തിരുന്നങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആണ് എന്ന് പറയപ്പെടുന്നു. തുടക്കത്തില്‍ എട്ടു മാസം യാത്ര സൌജന്യമായിരുന്ന ബസ്സ് സര്‍വ്വീസ്, ഇപ്പോള്‍ ഏറേ ജനകീയമായി കഴിഞ്ഞിരിക്കുന്നു.
 
വര്‍ഷാവസാന മാകുമ്പോഴേക്കും 500 പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കും. അടുത്ത വര്‍ഷത്തില്‍ 866 ബസ്സുകളാകും നിരത്തില്‍ സര്‍വീസ് നടത്തുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, August 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫ്ലൈ ദുബായ് കേരളത്തിലേക്ക്
fly-dubaiകേരളത്തിലേക്ക് അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് എയര്‍ ലൈനായ ഫ്ലൈ ദുബായിയുടെ സി. ഇ. ഒ. ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മൊത്തം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് ഫ്ലൈ ദുബായ് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് കഴിഞ്ഞ ജൂണ്‍ 1 നാണ് സര്‍വീസ് ആരംഭിച്ചത്. കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
മറ്റ് വിമാനങ്ങളുടെ സര്‍വീസ് ഫ്ലൈ ദുബായിയെ ഒരിക്കലും ബാധിക്കെലെന്ന് വ്യക്തമാക്കിയ ഗൈത്ത് അല്‍ ഗൈത്ത് കൂടുതല്‍ വിമാനങ്ങള്‍ വന്ന് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഫ്ലൈ ദുബായ് 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍
   ( Thursday, July 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിരക്കുകള്‍ പ്രഖ്യാപിച്ചു; ദുബായ് ട്രെയിന്‍ സെപ്തംബര്‍ 9 ന് ഓടിത്തുടങ്ങും
dubai-metro-trainദുബായ് മെട്രോ ട്രെയിനിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് രണ്ട് ദിര്‍ഹം ആയിരിക്കും. യൂണിഫൈഡ് കാര്‍ഡ് സിസ്റ്റം ഉപയോഗിച്ചാണ് ടിക്കറ്റ് ഈടാക്കുക. 80 ഫില്‍സ് മുതല്‍ 5 ദിര്‍ഹം 80 ഫില്‍സ് വരെയാണ് നിരക്ക്. വൃദ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക നിരക്ക് ഉണ്ട്. കുട്ടികള്‍ക്ക് ഒരു മാസത്തെ കാര്‍ഡിന് 170 ദിര്‍ഹവും വൃദ്ധര്‍ക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്ജെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്താര്‍ അല്‍ തായിര്‍ അറിയിച്ചു. ഒരു ദിവസത്തെ പാസിന് 14 ദിര്‍ഹമാണ് നിരക്ക്. ഈ കാര്‍ഡ് കൊണ്ട് മെട്രോ ട്രെയ്നിലും ബസിലും വാട്ടര്‍ ബസിലും കയറാം. മെട്രോയുടെ റെഡ് ലൈന്‍ സെപ്തംബര്‍ 9 ന് ആരംഭിക്കും.
  
 

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, June 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍
യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Tuesday, May 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ദുബായില്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കും
ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കാന്‍ ആലോചന. മൂന്ന് വര്‍ഷം ചെറു വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രം മിനി ബസ് ലൈസന്‍സുകള്‍ അനുവദിക്കാനാണ് നീക്കം. എന്നാല്‍ മിനി ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ടെസ്റ്റ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഇത് സംബന്ധിച്ച് അധികം വൈകാതെ നിയമം കൊണ്ടു വരും. ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, April 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അബുദാബിയില്‍ പാര്‍ക്കിംഗ് നിയന്ത്രണം
അബുദാബി : അബുദാബിയില്‍ ജൂണ്‍ മാസത്തോടെ പാര്‍ക്കിംഗ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കം. റോഡുകളില്‍ വാഹന ഗതാഗതം തടസപ്പെടുത്തും വിധമുള്ള പാര്‍ക്കിംഗ് അനുവദിക്കാ നാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
ജൂണില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അറിയിക്കുമെന്നാണ് ഗതാഗത വകുപ്പ് ചെയര്‍മാന്‍ റാശിദ് അല്‍ ഉതൈബ വ്യക്തമാക്കിയത്. അബുദാബി മുഴുക്കെ പാര്‍ക്കിംഗ് സംവിധാനം പരിഗണന യിലുണ്ടെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടമെന്ന നിലയില്‍ ഇതു നടപ്പാക്കുക. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലും ക്യാപിറ്റല്‍ സിറ്റിയിലുമാണ് ട്രാഫിക് സംവിധാനം ആദ്യം നടപ്പാക്കുക. പാര്‍ക്കിംഗ് നിരക്ക് എത്രയായി രിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഭാവിയില്‍ മെട്രോ ഉള്‍പ്പെടെ വന്‍ ഗതാഗത വികസന പദ്ധതികള്‍ യാഥാര്‍ഥ്യ മാകുന്നതോടെ ആളുകള്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തു പൊതു വാഹന സൌകര്യം ഉപയോഗിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. പുതിയ വ്യവസായ സോണുകളില്‍ ചരക്കു കടത്ത് കൂടുതല്‍ സുഗമമാക്കാന്‍ ഭാവിയില്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തും.
 
യൂണിയന്‍ റെയില്‍വെ കമ്പനിക്കു കീഴിലായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ത്വരിത ഗതിയിലാ ക്കാനാണ് പരിപാടി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.
   ( Tuesday, April 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്