തൊഴില്‍ ഉടമ മുങ്ങി - മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങുന്നു
മുങ്ങിഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.
 
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
 
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
 
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
 
തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
sumitra-gandhiഅബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് ‌വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
 

Thomas-Varghese

തോമസ്‌ വര്‍ഗീസ്‌

 
മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു.
 

br-shetty-sumitra-gandhi-thomas-varghese


 
അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു.
 

isc-committee

പുതിയ ഭാരവാഹികള്‍

 
ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്.

Labels: ,

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പരസ്യ ചുംബനം : ദുബായ്‌ കോടതി ശിക്ഷ ശരി വെച്ചു
dubai-kissing-coupleദുബായ്‌ : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ്‌ മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക്‌ ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
 
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
 

charlotte-adams

ചുംബിച്ച് പോലീസ്‌ പിടിയിലായ ഷാര്‍ലറ്റ്‌

 
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്‌. മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
 

dubai-beach-nudity

ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.

 
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

Labels: , ,

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.
ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ - പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
 
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ 'കിടിലന്‍ കേക്ക്' പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.
 
ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം.
 
റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു.
 
നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Sunday, April 04, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Kidialan TV yude ee cheirya thudakkam oru nalla nalekkayitheeratte ennu aasamsikkunnu

April 4, 2010 5:02 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാസ്പോര്‍ട്ട് വീണു കിട്ടി
സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട്‌ എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794

Labels: ,

  - ജെ. എസ്.
   ( Thursday, April 01, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി മലയാളികള്‍ക്കായി പുതിയ ചാനല്‍
പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' എന്ന പുതിയ വിനോദ ചാനല്‍ തുടക്കം കുറിക്കുന്നു.
 
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനലിലൂടെ, 30 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന തോടൊപ്പം പ്രവാസി മലയാളികളുടെ അഭിരുചി ക്കനുസരിച്ചുള്ള പരിപാടികളാണ് പുതിയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.
 
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍ സിംഗര്‍ - സീസണ്‍ 4, മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ ജനപ്രിയ പരമ്പരകള്‍, സിനിമകള്‍, തുടങ്ങിയവ ഇനി മുതല്‍ 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനലിലൂടെ അനുയോജ്യമായ സമയങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കാണാം.
 
'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനല്‍ മാര്‍ച്ച് 25 ന്‌ സംപ്രേഷണം ആരംഭിക്കും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.
   ( Thursday, March 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ്‌ ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്‌
voip-uaeടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ്‌ (VOIP - Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ്‌ അധികൃതര്‍ നല്‍കിയിട്ടില്ല.
 
ടെലിഫോണ്‍ രംഗത്ത്‌ ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും, പിന്നീട് രംഗത്ത്‌ വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ്‌ നല്‍കിയിട്ടുണ്ട്.
 
ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ്‌ വഴി തിരിച്ചു വിടാനാകും. പരമ്പരാഗത ടെലിഫോണ്‍ വ്യവസ്തയെക്കാള്‍ അല്‍പ്പം ശബ്ദ മേന്മ ഈ സംവിധാനത്തില്‍ കുറവായിരിക്കും എങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
 
എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.
 
വോയ്പ്‌ രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ്‌ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ്‌ ലൈനില്‍ ഘടിപ്പിച്ച് വോയ്പ്‌ ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും.
 
സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

Labels:

  - ജെ. എസ്.
   ( Wednesday, March 17, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
kv-shamsudheenദുബായ്‌ : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
 
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും.
 
പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00971 50 64 67 801
ഇമെയില്‍: kvshams@gmail.com
വെബ് സൈറ്റ്: www.pravasibandhu.com
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , , ,

  - ജെ. എസ്.
   ( Tuesday, February 09, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു
shihabuddeen-poythumkadavuപ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ "കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ" എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Monday, February 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാലിഹ് കല്ലടയ്ക്ക് പുരസ്കാരം
salih-kalladaഅബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ "ബെസ്റ്റ് സ്റ്റാഫ് " അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
 



Etisalat "Best Staff" Award to Salih Kallada



ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് - സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.
 
 

Labels: ,

  - ജെ. എസ്.
   ( Monday, February 08, 2010 )    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

Congrats Salih

February 8, 2010 1:15 PM  

അഭിനന്ദനങ്ങള്‍...

February 16, 2010 1:55 PM  

സാലി അര്‍ഹിക്കുന്നത് തന്നെ. പരിചയപ്പെട്ടാല്‍ നല്ലൊരു സുഹൃത്തും സഹൃദയനുമാണ് സാലി എന്ന ഏറനാടന്‍..

ആശംസകളോടെ,

March 23, 2010 1:21 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്
arakkal-hamsa-hajiഅബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
 

url


 
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Labels: , , ,

  - ജെ. എസ്.
   ( Friday, January 22, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി
Pravasi-Malayaleesഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ്‌ ബുക്ക്‌ ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ്‌ ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് 'പ്രവാസി മലയാളീസ്'. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ്‌ ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
 
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . .
 
പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം :
http://www.facebook.com/group.php?gid=170951328674#
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

WELLDONE P.M.
With best Wishes..
Rajeev

January 21, 2010 2:54 AM  

WONDERFUL ! CONGRATULATIONS TO Mr RAJESH NAMBIAR, ALL THE OFFICE BEARERS, AND ALL MEMBERS! Happy to know about the get-together! Wish you all a Happy Time!
With all best wishes and love,
K.Balaji, Bangalore

January 21, 2010 7:27 PM  

INVITING ALL NRI'S TO THE GROUP.. NAMMUDE EE KOOTAYMAYILEKKU SWAAGATHAM....

January 21, 2010 7:57 PM  

Dear Rajesh & Team: Great Thoughts ... Team Work ... Congratulations & Best Wishes ... Bala Ullattil (Mani Kottakkal) - Dubai

January 22, 2010 1:20 AM  

അഭിനന്ദനങ്ങള്‍ രാജേഷിനും മറ്റ് പ്രവര്‍ത്തകര്‍ക്കും..

ഇതില്‍ ഞാനും ഒരു കണ്ണിയാണെന്നതില്‍ അഭിമാനിക്കുന്നു

January 22, 2010 2:05 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.
 
ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?
     
    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും - അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ - ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര - ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?
     
    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.
     
    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.
     
    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  •  
  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?
     
    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.
     
    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

 
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.
 
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Thatta Thazhath Hussain - Representing the small scale businessmen in the U.A.E.



 
 

Labels: , , , , ,

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആദ്യ കാല പ്രവാസികളെ ആദരിയ്ക്കുന്നു
vk-hamsaഗള്‍‍ഫ് മാധ്യമത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുകയും, കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ മഹത്തായ പങ്കാളിത്തം വഹിയ്ക്കുകയും ചെയ്ത പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസ ജീവിതം നയിച്ച പത്തു പേരെ ആദരിയ്ക്കുന്നു. ഇതോടൊപ്പം കടല്‍ കടന്നു വന്ന ആദ്യ കാല പ്രവാസികളെ കൈ പിടിച്ച് കര കയറ്റിയ തദ്ദേശീയരായ പ്രമുഖ അറബികളില്‍ ജീവിച്ചിരിപ്പുള്ള ഏതാനും പേരെ അനുമോദിയ്ക്കുന്നുമുണ്ട്.
 
യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും.
 
ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍‌മാന്‍ ശൈഖ് സ‌ഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും.
 
പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

Labels: ,

  - ജെ. എസ്.
   ( Friday, December 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫ് സെക്ടര്‍ പിന്മാറ്റം ബാഹ്യ ശക്തികളുടെ പ്രേരണയാല്‍
indian-airlinesവളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍‌ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും കമ്പനിയെ പിന്‍‌വലിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. യിലെ മലയാളി പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നവംബര്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റയില്‍‌വേ മന്ത്രി ഇ. അഹമ്മദ് എന്നീ മന്ത്രിമാരെയും കേരളത്തിലെ മറ്റ് എം. പി. മാരെയും നേരില്‍ കണ്ട് നിവേദനം നല്‍കി. പ്രശ്നത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
 

malabar-pravasi-ccordination-council


 
പ്രവാസി മലയാളികളുടെ ഈ ആവശ്യത്തിന് കേരള മന്ത്രി സഭയുടെയും, പ്രതിനിധികളുടെയും പിന്തുണ നേടാനായി ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ കേരള മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെയും കണ്ട് നിവേദനം നല്‍കുകയും, ഈ വിഷയത്തില്‍ കേരള നിയമ സഭയില്‍ പ്രമേയം പാസ്സാക്കി പ്രധാന മന്ത്രിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 

malabar-pravasi-ccordination-council


 
ഈ വിമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നും പിന്‍‌വലിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും ബുദ്ധിമുട്ടും സംഘം മന്ത്രിമാരെയും ജന പ്രതിനിധികളെയും ധരിപ്പിച്ചു. ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ യാതൊരു കാരണവും കൂടാതെയാണ് കമ്പനി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്.
 
ഈ പ്രശ്നം നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിന് വിശദീകരണം നല്‍കാന്‍ പ്രധാന മന്ത്രി ഏവിയേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇ. അഹമദ് അറിയിച്ചു.
 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ആര്‍. മായന്‍, കെ. എം. ബഷീര്‍, അഡ്വ. ഹാഷിക്, അഡ്വ. സാജിദ് അബൂബക്കര്‍, ഹരീഷ്, സന്തോഷ് എന്നിവര്‍ അംഗങ്ങളായിരുന്നു. തുടര്‍ പരിപാടികളുമായിആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍‌വീനര്‍ സി. ആര്‍. ജി. നായര്‍ അറിയിച്ചു.
 
- ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 



Protest against Indian Airlines stopping Gulf sector flights



 
 

Labels: ,

  - ജെ. എസ്.
   ( Tuesday, November 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആറ് മാസത്തില്‍ കൂടുതല്‍ പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകും
ആറ് മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്ക് പുറത്ത് താമസിക്കുന്നവരുടെ റസിഡന്‍റ് വിസ സ്വമേധയാ റദ്ദാകുമെന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാന ത്താവളത്തില്‍ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ യു. എ. ഇ. യില്‍ തിരിച്ചെത്താം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജീവിത ചിലവുകള്‍ വര്‍ധിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് താല്‍ക്കാലികമായി തിരിച്ചയച്ച പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി.
 



UAE residence visa to get cancelled if stay outside the UAE exceeds six months



 
 

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, November 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഈ ആഴ്ച്ചത്തെ പരിപാടികള്‍
 
ദുബായ്
ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ - രാവിലെ ഒന്‍പത് മുതല്‍
 
പയ്യന്നൂര്‍ പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - ദുബായ് വെസ്റ്റ് മിനിസ്റ്റര്‍ സ്ക്കൂളില്‍ - രാവിലെ ഒന്‍പതര മുതല്‍
 
തെരുവത്ത് രാമന്‍ അനുസ്മരണം - ശനിയാഴ്‌ച്ച 24 ഒക്ടോബര്‍ - കെ. എം. സി. സി. ഓഡിറ്റോറിയം ദെയ്‌റ - വൈകീട്ട് ആറു മണി മുതല്‍ ഒന്‍പത് വരെ
 
അബുദാബി
പന്നിപ്പനിയെ പറ്റി സെമിനാര്‍ - വ്യാഴാഴ്‌ച്ച 22 ഒക്ടോബര്‍ - കെ. എസ്. സി. - രാത്രി എട്ട് മണി
 
ഇവാഞ്ചലിസ്റ്റ് സണ്ണി തോമസിന്റെ സുവിശേഷ യോഗം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് - രാത്രി എട്ട് മണിക്ക്
 
കാരംസ് ടൂര്‍ണ്ണമെന്റ് - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - കെ. എസ്. സി. - രാവിലെ എട്ട് മണി മുതല്‍
 

Labels: ,

  - ജെ. എസ്.
   ( Thursday, October 22, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശ്രീ കേരള വര്‍മ്മ കോളജ് പൊന്നോണം 2009
ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും.
 
ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
 
എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
- സി.എ. മധുസൂദനന്‍ പി., ദുബായ്
 
 

Labels: , , ,

  - ജെ. എസ്.
   ( Thursday, October 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യുടെ സുരക്ഷാ തുക 5 ലക്ഷമാക്കി
kmcc-logoഖത്തര്‍ : കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്‍കുന്ന തുക നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2000-‍ാം ആണ്ടില്‍ പദ്ധതി തുടങ്ങിയത് മരണമടഞ്ഞ മെമ്പര്‍മാരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കി ക്കൊണ്ടാണ്. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ ഈ തുക നാല് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
 
കഴിഞ്ഞ ഒന്‍പതു വര്ഷമായി ഈ പദ്ധതി മുടങ്ങാതെ വിജയ കരമായി നടപ്പാക്കു ന്നുമുണ്ട് . ഇടയ്ക്കു പല വിധ കാരണങ്ങളാല്‍ പദ്ധതിയിലെ അംഗങ്ങള്‍ കുറഞ്ഞു പോയിരു ന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അംഗ സംഖ്യ വര്‍ദ്ധിക്കുകയും, സ്ഥിരതയും സുരക്ഷിതവും ആയ അവസ്ഥയില്‍ ആണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ പി. കെ. അബ്ദുള്ള അധ്യക്ഷ നായിരുന്നു. സെക്രട്ടറി മാരായ അബ്ദുല്‍ അസീസ്‌ നരിക്കുനി റിപ്പോര്‍ട്ടും, പി. എസ്. എം. ഹുസൈന്‍ കണക്കും അവതരിപ്പിച്ചു. സെക്രട്ടറി അബൂബക്കര്‍ നന്ദി പറഞ്ഞു.
 
ഇതു വരെയായി ഈ പദ്ധതി അനുസരിച്ച് എന്പത്തി നാല് പേരുടെ ആശ്രിതര്‍ക്ക് മൂന്ന് കോടി ഇരുപത്തിയേഴു ലക്ഷം ഇന്ത്യന്‍ രൂപ നല്കി ക്കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ ഒന്‍പതു പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പിന്നീട് എഴുപത്തി അഞ്ചു പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതവും ആണ് നല്‍കിയത്.
 
ഈ പദ്ധതി മുടങ്ങാതെ ഇത്രയും ഭംഗിയായി കൊണ്ട് പോകാന്‍ കഴിഞ്ഞത് നിസ്സ്വാര്‍ത്ഥരായ ഒരു പാട് പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം കൊണ്ട് കൂടിയാണെന്നു യോഗം വിലയിരുത്തി.
 
പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊത്തം മാതൃക ആയാണ് ഖത്തര്‍ കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന സോഷ്യല്‍ സെക്യൂരിറ്റി സ്കീം അറിയപ്പെടുന്നത്.
 
ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു പല സംഘടനകളും ഇത്തരത്തില്‍ പരിപാടി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.
 
ഇപ്പോള്‍ സുശക്തവും സുഭദ്രവും ആയ അടിത്തറയില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പിനും, പ്രവര്‍ത്തകരുടെയും അധികൃതരുടെയും മാധ്യമ സുഹൃത്തു ക്കളുടെയും പിന്തുണ ഈ പത്രക്കുറിപ്പിലൂടെ ഞങ്ങള്‍ തേടുകയാണ്.
 
ഇത് പോലെ സ്നേഹപൂര്‍വ്വം കെ. എം. സി. സി. പദ്ധതിയില്‍ ചേര്‍ന്നിരുന്ന അംഗങ്ങളുടെ താല്‍പര്യക്കുറവും അപേക്ഷകരുടെ തള്ളിക്കയറ്റവും ബാഹുല്യവും കാരണം നല്‍കി വന്ന ഒരു ലക്ഷം രൂപയുടെ സ്നേഹോപഹാരം അന്‍പതിനായിരം രൂപയാക്കി ചുരുക്കിയിട്ടുണ്ട്.
 
വീണ്ടും പുതിയ അംഗങ്ങളെ ചേര്‍ത്തും നിലവിലു ള്ളവരുടെ കുടിശ്ശിക പിരിച്ചെടുത്തും, അത് വീണ്ടും ഒരു ലക്ഷം രൂപ ആക്കി നില നിര്‍ത്താന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രത്യാശി ക്കുകയാണ്.
 
- ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, October 13, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ ഹസന്‍ കുട്ടിക്ക് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
hasankuttyമുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും യു. എ. ഇ. കെ. എം. സി. സി. ട്രഷററുമായ കെ. ഹസന്‍ കുട്ടിക്ക് ഷാര്‍ജ കെ. എം. സി. സി. ഇന്ത്യന്‍ അസോസിയേഷനില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഹസന്‍ കുട്ടിക്ക് ഹാഷിം നൂഞ്ഞേരി ഉപഹാരം നല്‍കി.
 

k-hasankutty


 
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് ‍
 
 

Labels: ,

  - ജെ. എസ്.
   ( Monday, October 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അഹിംസാ ദിന ആഘോഷങ്ങള്‍ ദുബായില്‍
venu-rajamani-sheikh-faisal-bin-saqrദുബായ് : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ ഹൈസ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര അഹിംസാ ദിന പരിപാടികള്‍ ദുബായ് ഊദ് മേത്തയിലുള്ള ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. റാസ് അല്‍ ഖൈമ ഫ്രീ സോണ്‍ ചെയര്‍മാന്‍ ഷെയ്ക്ക് ഫൈസല്‍ ബിന്‍ സഖ്‌ര്‍ അല്‍ ഖാസിമി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. യു.എ.ഇ. ജനത സമാധാനത്തില്‍ അടിയുറച്ചു വിശ്വസി ക്കുന്നവരാണ്. ഇന്ത്യാക്കാരെ പൊലെ തന്നെ തങ്ങളും ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ട വരാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ ത്തിനായി സമാധാന ത്തിന്റെയും സഹിഷ്ണു തയുടെയും മാര്‍ഗ്ഗത്തിലൂടെ ഒരു വന്‍ ജനകീയ മുന്നേറ്റം നയിച്ച ആദര്‍ശ ധീരനായ മഹാത്മാവ് എന്നും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണ് എന്നും ഷെയ്‌ക്ക് ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.
 
ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖാപിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ 22 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായിരുന്നു. ഇത്രയധികം ലോക രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഇത്തരമൊരു ലോക സമ്മേളനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ആണവ ഭീഷണി ലോകത്തെ ആശങ്കയില്‍ ആഴ്‌ത്തുകയും, അധികാര കിട മത്സരങ്ങളും സംഘര്‍ഷങ്ങളും ലോക സമാധാനത്തെ അപകടപ്പെ ടുത്തുകയും ചെയ്യുന്ന ഇന്ന്, ഗാന്ധിജിയുടെ അഹിംസാ ദര്‍ശനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു.
 

international-day-for-non-violence-dubai


 
താന്‍സാനിയ, ഈജിപ്റ്റ്, ഫ്രഞ്ച്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംസാരിച്ചു.
 

indian-high-school-students


 
ഗാന്ധിജി സംഘടിപ്പിച്ചിരുന്ന യോഗങ്ങളെ അനുസ്മരിപ്പിക്കുമാറ് വിശുദ്ധ ഖുര്‍‌ആന്‍, ബൈബിള്‍, ഭഗവദ് ഗീത എന്നിവയിലെ സൂക്തങ്ങള്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൊല്ലി കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനങ്ങളും, നൃത്തങ്ങളും, ഗാന്ധിജിയെ കുറിച്ചുള്ള ഒരു ദൃശ്യ കലാ അവതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
 

gandhi-jayanthi-indian-highschool-dubai


 
പ്രസ്തുത സംഗമത്തില്‍ സലഫി ടൈംസ് - വായനക്കൂട്ടം അഖിലേന്ത്യാ സ്ത്രീ ധന വിരുദ്ധ മുന്നേറ്റം കൂട്ടായ്മയും സജീവമായി പങ്കെടുത്തു.
 
- ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 
ഫോട്ടോ : കമാല്‍ കാസിം, ദുബായ്



International Day for Non-violence observed in Dubai



 
 

Labels: ,

  - ജെ. എസ്.
   ( Saturday, October 03, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

തന്റെ ജീവിതസന്ദേശം മൂന്നുവാക്കുകളില്‍ സംഗ്രഹിക്കാന്‍ വെല്ലുവിളിച്ച ഒരു പാശ്ചാത്യപത്രകാരന് മഹാത്മാഗാന്ധി കൊടുത്ത സന്ദേശം, "തേന ത്യക്തേന ഭുഞ്ജീഥാ:" എന്നാണെന്ന് പറയപ്പെടുന്നു

March 8, 2010 8:10 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
Dr-Mohammad-Al-Afasiലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
 
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
 
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
 



Kuwait to scrap sponsor system for expats



 
 

Labels: , ,

  - ജെ. എസ്.
   ( Friday, September 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്