ജിദ്ദ മഴക്കെടുതി; ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു
saudi-floodജിദ്ദയില്‍ ഉണ്ടായ മഴ കെടുതിയില്‍ ആയിര ക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു. ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ജിദ്ദയില്‍ മഴ ക്കെടുതിയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും ഭവന രഹിതരെ മാറ്റി പ്പാര്‍പ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ കാരണങ്ങളെ ക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്താന്‍ ഉന്നത തല സമിതി രൂപീകരിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, December 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം
uae-noon-breakയു.എ.ഇ. യില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ച വിശ്രമം പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ തൊഴിലാളികള്‍ മര ചുവട്ടിലും കെട്ടിടങ്ങളുടെ വരാന്തയിലും, നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പാലത്തിന്റെ ഇടയിലും ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്നു. ഒരാള്‍ ചൂടിന് ശമനം ലഭിക്കാനായി തലയില്‍ വെള്ളം ഒഴിക്കുന്നു. ഈ ഫോട്ടോകള്‍ എടുത്തത് ദുബായിലെ ആലൂര്‍ ടി. എ. മഹ്മൂദ് ഹാജിയാണ്.
 

 

Labels: ,

  - ജെ. എസ്.
   ( Sunday, July 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മഴയില്‍ പൊലിഞ്ഞത് 16 ജീവനുകള്‍
ശക്തമായ മഴയും പൊടിക്കാറ്റും മൂലം യു.എ.ഇ. യില്‍ പൊലിഞ്ഞത് 16 ജീവനുകള്‍. വിവിധ അപകടങ്ങളില്‍ 323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ ഗെയ്തത് അല്‍ സഅബി അറിയിച്ചതാണിത്. വാഹന അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മോശം കാലാവസ്ഥയിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും രണ്ട് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ ദൂരം പാലിക്കാത്തതും ചുവപ്പ് സിഗ്നല്‍ മറി കടന്നതും ഒക്കെയാണ് അപകടങ്ങള്‍ക്ക് കാരണമായത്. അബുദാബിയില്‍ 126 അപകടങ്ങളും റാസല്‍ ‍ഖൈമയില്‍ 31 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 19 ഉം അജ്മാനില്‍ 16 ഉം ഫുജൈറയില്‍ 15 ഉം ഉമ്മുല്‍ ഖുവൈനില്‍ 12 ഉം അപകടങ്ങള്‍ ഉണ്ടായി.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Thursday, April 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ.യില്‍ “എര്‍ത്ത് അവര്‍” ആചരിച്ചു
ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ. യില്‍ എര്‍ത്ത് അവര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരം വിവിധ നഗരങ്ങളിലെ വിളക്കുകള്‍ അണച്ചാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില്‍ എര്‍ത്ത് ഹവര്‍ ആചരിച്ചത്. രാത്രി എട്ടര മുതല്‍ ഒന്‍പതരെ വരെ ഒരു മണിക്കൂര്‍ നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര്‍ ഒത്തൊരുമിച്ചൂ.
ദുബായ്, അബുദാബി, ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലെല്ലാം അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഈ ഒരു മണിക്കൂര്‍ നേരം അണഞ്ഞു കിടന്നു. ഗവണ്‍ മെന്‍റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം അത്യാവശ്യമല്ലാത്ത വിളക്കുകള്‍ അണച്ച് ഇതില്‍ പങ്കാളികളായി.
കുഞ്ഞു വിളക്കുകളും കൈയിലേന്തിയാണ് ദുബായ് ജുമേറ ബീച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ആളുകള്‍ പങ്കെടുത്തത്. ഭൂമിയുടെ രക്ഷയ്ക്കാണ് ഈ കൈ കോര്‍ക്കലെന്ന് ദുബായ് ഹോള്‍ഡിംഗിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ സഫര്‍ പറഞ്ഞു.
വൈദ്യുതി ഉപയോഗം കുറച്ച് പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിന് ആഗോള തലത്തില്‍ 84 രാജ്യങ്ങളില്‍ ആചരിക്കുന്ന കാമ്പയിന്‍റെ ഭാഗമായാണ് യു.എ.ഇ. യിലും എര്‍ത്ത് അവര്‍ ആചരിച്ചത്. 2007 ല്‍ സിഡ്നിയില്‍ ആരംഭിച്ച എര്‍ത്ത് അവര്‍ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ലോകമെമ്പാടും ആചരിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ദുബായി അടക്കമുള്ള യു.എ.ഇ. നഗരങ്ങള്‍ ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടത്തിരുന്നത്.
Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, March 29, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എന്ത് എര്‍ത്ത് ഔര്‍ ? അത് കൊണ്ട് എന്ത് കാര്യമുണ്ട് ? വര്‍ഷങ്ങളിലൊരു ദിവസം ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ആക്കിയിട്ടു എന്ത് കാര്യം ? ശാസ്വത പരിഹാരമല്ലേ വേണ്ടത് ? ഓരോരോ "ലോക വിഡ്ഢിത്തങ്ങള്‍?

April 6, 2009 11:16 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ.യില്‍ മഴ
യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. പലയിടത്തും ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മസാഫിയില്‍ 25 മില്ലീ മീറ്റര്‍ മഴ പെയ്തു. ഇന്നും യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, March 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ. യില്‍ മഴ പെയ്തേക്കും
യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂ റിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു. വൈകുന്നേരം ദുബായ്, ഷാര്‍ജ, ദൈദ് എന്നിവി ടങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കാ നിടയുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യത യുള്ളതിനാല്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, March 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മഞ്ഞ് വീഴ്ച്ച; റാസല്‍ ഖൈമയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍
റാസല്‍ ഖൈമ മല നിരകളിലെ മഞ്ഞു വീഴ്ച്ച കുറഞ്ഞെങ്കിലും കാഴ്ച്ച കാണാനായി ആളുകള്‍ പ്രവഹിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മരഭൂമിയിലെ ഈ കാഴ്ച്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നിരുന്നു. ഏകദേശം 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്.
പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപ നില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Wednesday, January 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്