|
സഖാഫിയുടെ നിര്യാണത്തില്‍ അനുശോചനം
അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. - ഷാഫി ചിത്താരി
- ജെ. എസ്.
( Saturday, April 17, 2010 ) |
|
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു
മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം. കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 31, 2010 ) |
|
റുവൈസ് വാഹനാപകടം: 8 മരണം
അബുദാബി: റുവൈസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സ്, ട്രക്കിന് പിന്നിലിടിച്ച് ആറ് ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. തമിഴ് നാട്,പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പാകിസ്താന്‍,ബംഗ്ലാദേശ് സ്വദേശികളും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ നാല് മലയാളികള്‍ ഉണ്ടെന്നറിയുന്നു.
അഞ്ചുപേര്‍ അപകട സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുമുണ്ട്. ബസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡില്‍ യു ടേണെടുക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട്, അബുദാബി ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. മറ്റൊരു വാഹനവും ഇതുമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. അബുദാബിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റുവൈസ്. തൊഴിലാളികളുമായി ഇരുനൂറിലധികം ബസ്സുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. റുവൈസിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് തഖ് രീര്‍ വഴി റിഫൈനറി സ്ഥിതി ചെയ്യുന്ന ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്സ്. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
|
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിമാനാപകടത്തില്‍ കാണാതായി
അബുദാബി: മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണാതായി. യു. എ. ഇ. പ്രസിഡണ്ടിന്‍റെ ഇളയ സഹോദരനായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റി(ADIA) മാനേജിംഗ് ഡയറക്ടര്‍, സായിദ് ഫൗണ്ടേഷന്‍(Zayed Foundation for Charity and Humanitarian Works) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. വിമാനത്തിന്‍റെ അപകടകാരണം വ്യക്തമായിട്ടില്ല.Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Saturday, March 27, 2010 ) |
|
ദുബായ് ദേരയില്‍ കെട്ടിടം തകര്‍ന്ന് വീണു
ദുബായ് : ദുബായില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം തകര്‍ന്നു വീണു. ദേര ദുബായിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ആറ് നില കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തകര്‍ന്ന് വീണത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ 23 തൊഴിലാളികളും ഒരു എഞ്ചിനീയറും ജോലിയില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെല്ലാം പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. കെട്ടിടത്തിന്‍റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളുകളാരും കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടില്ല എന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ![]() തകര്‍ന്നു വീണ കെട്ടിടത്തിനടുത്തു നിന്ന് ഈ കാഴ്ച കണ്ട മുഹമ്മദ് അലി എന്ന ബ്ലോഗര്‍ ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത് മൂലം ഈ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ ലോകമെമ്പാടും പരന്നു. ഇയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. Building under construction collapses in Dubai
- ജെ. എസ്.
( Monday, August 17, 2009 ) |
|
തീപ്പിടുത്തം; സൌദിയില്‍ ആറ് പേര്‍ മരിച്ചു
സൗദിയിലെ ജുബൈലിന് സമീപം കുര്‍സാനിയയില്‍ സി. സി. സി. കമ്പനിയുടെ ക്യാമ്പിന് തീ പിടിച്ച് ആറ് പേര്‍ മരിച്ചു. നാല് മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മുഴുവനും കത്തി ക്കരിഞ്ഞ നിലയിലാണ്. ആയിര ക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനാണ് തീ പിടിച്ചത്. നാല്‍പ്പതോളം തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. തീ പിടുത്ത കാരണം വ്യക്തമല്ല. സൗദി ആരാംകോ അടക്കം നിരവധി പെട്രോള്‍ ഗ്യാസ് പ്ലാന്‍റുകള്‍ ഉള്ള വ്യവസായ നഗരമായ കുര്‍സാനിയയില്‍ ഇത്ര വലിയ ദുരന്തം ഇതാദ്യമായാണ്.
- സ്വന്തം ലേഖകന്‍
( Tuesday, August 04, 2009 ) |
|
അലൈനില്‍ തീപിടുത്തം
അലൈനിലെ ഹീലി സനയ്യയില്‍ ലേബര്‍ ക്യാമ്പിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അത്യാഹിതം. തൊഴിലാളികള്‍ താമസിച്ചിരുന്ന എട്ട് കാരവനുകള്‍ കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തം ഉണ്ടായ ഉടനെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എട്ട് കാരവനുകള്‍ക്ക് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.Labels: accident
- സ്വന്തം ലേഖകന്‍
( Sunday, July 26, 2009 ) |
അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായ് : ദുബായില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം തകര്‍ന്നു വീണു. ദേര ദുബായിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ആറ് നില കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തകര്‍ന്ന് വീണത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ 23 തൊഴിലാളികളും ഒരു എഞ്ചിനീയറും ജോലിയില്‍ ഉണ്ടായിരുന്നു.
സൗദിയിലെ ജുബൈലിന് സമീപം കുര്‍സാനിയയില്‍ സി. സി. സി. കമ്പനിയുടെ ക്യാമ്പിന് തീ പിടിച്ച് ആറ് പേര്‍ മരിച്ചു. നാല് മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മുഴുവനും കത്തി ക്കരിഞ്ഞ നിലയിലാണ്. 


അലൈനിലെ ഹീലി സനയ്യയില്‍ ലേബര്‍ ക്യാമ്പിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അത്യാഹിതം. തൊഴിലാളികള്‍ താമസിച്ചിരുന്ന എട്ട് കാരവനുകള്‍ കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തം ഉണ്ടായ ഉടനെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എട്ട് കാരവനുകള്‍ക്ക് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്