ഇടം ഇന്തോ - ഒമാന്‍ നാടന്‍ കലോത്സവം
idam-indo-arab-folk-festivalഒമാന്‍ : സംസ്ക്കാരങ്ങളുടെ അര്‍ത്ഥം തേടി ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25, 26 എന്നീ തിയ്യതികളില്‍ കുറം മറാ ലാന്റില്‍ ഇന്തോ - ഒമാന്‍ നാടന്‍ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യ അതിഥിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണ ത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ത്ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ. കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറു ന്നതാണ്. സമൂഹത്തിലെ നിര്‍ധന രായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന സഹായം അര്‍ത്ഥ പൂര്‍ണ മാകുമെന്ന് ഇടം പ്രസിഡന്റ് മജീദ് പറയുക യുണ്ടായി.
 
വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടന്‍ കലാകാ രന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍) സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും, ഇന്ത്യയിലെ വിവിധ നാ‍ടന്‍ കലാ രൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും.
 
നാടന്‍ കലോത്സ വത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാര ത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാര ത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെ ടുത്തിരിക്കുന്നത്. കവിതകളുടെ മലയാള ത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമി ക്കുകയാണ്.

Labels: ,

  - ജെ. എസ്.
   ( Thursday, January 07, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ.പി.ജെ. അബ്ദുല്‍ കലാം മസ്കറ്റിലെത്തുന്നു
kalamരണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി മുന്‍ ഇന്ത്യന്‍ പ്രസി‍ഡന്‍റ് ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാം മസ്കറ്റിലെത്തുന്നു. ഈ മാസം 20 ന് മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് തമിഴ് വിഭാഗം സംഘടിപ്പിക്കുന്ന അക്കാഡമിക്ക് എക്സലന്‍സ് അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്യും.

Labels:

  - സ്വന്തം ലേഖകന്‍
   ( Monday, November 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മലയാള സമ്മേളനം മസ്കറ്റില്‍
മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഗള്‍ഫ് മലയാള സമ്മേളനം നാളെ (നവംബര്‍ 12ന് ) ആരംഭിക്കും. വൈകിട്ട് 8 മണിക്ക് ഐ. എസ്. സി. ആഡിറ്റോറിയത്തില്‍ മലയാളത്തിന്റെ പ്രശസ്ത കഥാകൃത്ത് ശ്രീ എന്‍. എസ്. മാധവന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നതോടെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങള്‍ക്കു തുടക്കമാവും. പ്രശസ്ത സാഹിത്യ കാരനും കേരള സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവുമായ ശ്രീ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, ശ്രീ എന്‍. ടി. ബാലചന്ദ്രന്‍ തുടങ്ങിയ വരാണ് സമ്മേളന ത്തിലെ മറ്റ് അതിഥികള്‍. പ്രവാസ ജീവിതവും മലയാള ഭാഷയും എന്ന വിഷയം അവതരിപ്പിച്ച് ശ്രീ എന്‍. എസ്. മാധവന്‍ സംസാരിക്കും. തുടര്‍ന്ന് ഡോ. രാജ ഗോപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ശ്രീ എന്‍. എസ്. മാധവന്‍ എഴുതിയ ശര്‍മ്മിഷ്ട എന്ന കഥയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കു ഇതേ വിഷയത്തിന്റെ തുടര്‍ ചര്‍ച്ചയില്‍ സംഘടനയിലെ അംഗങ്ങളും പങ്കെടുത്തു സംസാരിക്കും. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചേരുന്ന സാംസ്കാരിക സംമ്മേളനത്തില്‍ വച്ച് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം കണ്‍‌വീനര്‍ ശ്രീ ഈ. ജി. മധുസൂധനന്‍ എന്‍. എസ്. മാധവനു സമര്‍പ്പിക്കും. 50000 രൂപയും ഫലകവു മടങ്ങുന്ന ഈ പുരസ്ക്കാരം ശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീമതി വത്സല, ആര്‍ട്ടിസ്റ്റ് നമ്പുതിരി, ശ്രീ എം. വി. ദേവന്‍, ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി, ശ്രീ സേതു, ശ്രീ സി. രാധാകൃഷ്ണന്‍, ശ്രീ കെ. എല്‍. മോഹന വര്‍മ്മ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സ്വീകരിച്ചിട്ടുണ്ട്.
 
- മധു ഈ. ജി., മസ്കറ്റ്
 
 

Labels:

  - ജെ. എസ്.
   ( Wednesday, November 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ്
caledonian-college-of-engineeringമസ്കറ്റിലെ കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഒമാന്‍ ഗതാഗത മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സലീം മൊഹമ്മദ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും, കോളജ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ പി. മുഹമ്മദ് അലിയും പങ്കെടുത്തു. 400 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളിലായി ബിരുദം ഏറ്റുവാങ്ങി.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Sunday, November 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട്
table-tennis-trainer-robotമസ്ക്കറ്റ് : ഒമാനിലെ തായ്പേയ് ഇകൊണോമിക്ക് കള്‍ച്ചറല്‍ ഓഫീസ്, മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട് സമ്മാനിച്ചു. മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, കായിക രംഗത്തു പുലര്‍ത്തുന്ന സജീവ താല്‍പര്യം കണക്കിലെടുത്താണ് ഈ സമ്മാനമെന്ന് തായ് പേയ് ഒമാന്‍ പ്രതിനിധി ജാക്സണ്‍ ലീ പറഞ്ഞു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, November 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം ശ്രീനാരായണ സ്മരണ ഇന്ന്
urlമസ്ക്കറ്റ് ഇടം സംഘടിപ്പിക്കുന്ന ശ്രീനാരായണ സ്മരണ വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല്‍ മാസ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശക്തിയും ദൗര്‍ ബല്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ മോഡറേറ്ററായിരിക്കും. ടി. എന്‍. ജോയ്, ജെ. ദേവിക, ദിലീപ് രാദ്, ഡോ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, October 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും
idam-logoമസ്ക്കറ്റ് : 'എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്ന് പറയാന്‍ കെല്‍‌പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത്‌ ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന്‌ റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.
 

idam-blood-donation


 
നേഷണല്‍ അസോസിയേഷന്‍ ഓഫ്‌ കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക്‌ ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 

idam-diabetes-camp


 

idam-gandhi-jayanthi


 
ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക്‌ രോഗികള്‍ക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.
 
- കെ. എം. മജീദ്
 
 

Labels: , , ,

  - ജെ. എസ്.
   ( Wednesday, October 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു
joy-of-givingസ്വന്തം ജീവിതം തുടര്‍ന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാ വകാശങ്ങ ളുടെയും പ്രാണ വായു നേടി ക്കൊടുക്കാനായി മാറ്റി വെച്ച്‌ അവസാനം ആ വഴിയില്‍ തന്നെ രക്ത സാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബര്‍ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷി ക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകര്‍ന്നു തന്ന സ്നേഹ സംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയില്‍ പ്രയോഗ വല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ക്കാണ് രൂപം നല്‍കിയി രിക്കുന്നത്‌.
 
കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത.
 
ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്‌. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല.
 
കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌.
 
ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.
 
ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു.
 
ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും.
 
നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
 
നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ.
 
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു.
 
രക്ത ദാനം - സുനില്‍ മുട്ടാര്‍ - 9947 5563
Joy of Giving Week - സനഷ് 9253 8298
 



Joy of giving - Idam Muscat celebrates Gandhi Jayanthi



 
 

Labels: , , , ,

  - ജെ. എസ്.
   ( Tuesday, September 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗാന്ധി ജയന്തി ദിനത്തില്‍ ചര്‍ച്ച
indian-social-centre-muscatഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഗാന്ധി ജയന്തി ദിനാഘോഷ ത്തോടനു ബന്ധിച്ച് വിവരാവകാശ നിയമത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. സാഹിത്യ ഉപ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ശക്തമായ പൌരാവകാശ നിയമം എന്നു വിശേഷിപ്പിക്കപ്പെട്ട അറിയാനുള്ള അവകാശ നിയമത്തെ കുറിച്ച് ശ്രീ മായന്നൂര്‍ ഉണ്ണിയാണ് ക്ലാസ് എടുക്കുന്നത്. ഒക്ടോബര്‍ 2, വെള്ളിയാഴ്‌ച്ച വൈകുന്നേരം 07:30ന് ദാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വെച്ചാണ് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, September 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ ഗുരു സ്മരണയും
ഈദിന്റെ പിറ്റേന്നും തുടര്‍ച്ചയായി വരുന്ന മറ്റ്‌ രണ്ട്‌ വെള്ളിയാഴ്ചകളിലും സാമൂഹ്യ ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതും മറ്റ്‌ വിനോദ പ്രദവുമായ ഒട്ടേറെ പരിപാടികള്‍ മസ്കറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇടം മസ്കറ്റ്‌' പ്രഖ്യാപിച്ചു. അതില്‍ ആദ്യത്തേത്‌ ഈദിന്റെ രണ്ടാം ദിവസം ബര്‍ക്കയിലെ ഹരിത സുന്ദരമായ ഫാമില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന ഈദ്‌ - ഓണം ആഘോഷങ്ങളാണ്‌. ഓണ ദിനത്തില്‍ കോട്ടയം ആശാ ഭവനിലെ അന്തേവാസി കള്‍ക്ക്‌ ഓണ ക്കോടി സമ്മാനിച്ചു കൊണ്ട്‌ തികച്ചും മാതൃകാ പരമായ ഒരു സന്ദേശം നല്‍കി ക്കൊണ്ടാണ്‌ ഇടം ഓണാ ഘോഷത്തിന്‌ തുടക്കമിട്ടത്‌. എന്നാല്‍ ബര്‍ക്കയിലെ ഈദ്‌ - ഓണം ആഘോഷങ്ങളില്‍ ഇടം മെംബര്‍മാര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും അതിഥിക ള്‍ക്കുമായ്‌ ഇടം ഒരുക്കിയി രിക്കുന്നത്‌ ഓണ സദ്യയും ഓണ ക്കളികളും മറ്റ്‌ കലാ പരിപാടികളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്‌.
 
ഒക്ടോബര്‍ രണ്ട്‌ ഇന്ത്യയുടെ രാഷ്ട്ര പിതാവ്‌ ഗാന്ധിജിയുടെ ജന്മ ദിനത്തോട നുബന്ധിച്ച്‌ ഇടം സമൂഹ്യ ക്ഷേമ വിഭാഗം നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ അവയര്‍ന്നസ്സ് ‌(naca) ഒമാനുമായ്‌ സഹകരിച്ചു സംഘടിപ്പിക്കാന്‍ പോകുന്ന രക്ത ദാന ക്യാമ്പും സൗജന്യ ഡയബറ്റിക്‌ ക്ലിനിക്കുമാണ്‌ മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അല്‍മാസ ഹാളില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന ക്യാമ്പില്‍ ഇടം പ്രവര്‍ത്തക രടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിസിനെ കുറിച്ചുള്ള ബോധവല്‍ക്ക രണത്തിന്റെ ഭാഗമായ്‌ നടക്കാന്‍ പോകുന്ന പ്രമുഖ ഡോക്ടര്‍മാരുടെ പ്രഭാഷണങ്ങളാണ്‌.
 
ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോട നുബന്ധിച്ച്‌ റൂവി അല്‍മാസ ഹാളില്‍ വെച്ച്‌ നടക്കാന്‍ പോകുന്ന കേരള നവോത്ഥാന സമ്മേളനമാണ്‌ ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന സെമിനാറില്‍ നവോത്ഥാന മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ചര്‍ച്ച ചെയ്യുന്ന വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകിട്ട്‌ ഏഴു മണിക്ക്‌ പൊതു ജനങ്ങള്‍ക്കായ്‌ ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ്‌ ചേന്ദമംഗലൂര്‍ നിര്‍വ്വഹിക്കും. സാംസ്ക്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്ക്കാരിക സമ്മേളനമെന്നു പറഞ്ഞ ഇടം ഭാരവാഹികള്‍ ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച മലയാളി സമൂഹത്തിന്‌ നന്ദി പറയുകയും തുടര്‍ന്നുള്ള പരിപാടികളിലും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Labels: , ,

  - ജെ. എസ്.
   ( Tuesday, September 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം മസ്കറ്റ് ചങ്ങാതിക്കൂട്ടം
idam-muscat-summer-campഇടം മസ്കറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം അവധി കാല ക്യാമ്പ് ജൂലായ് 2ന് മറീനാ ബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9, 10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ച തോടെയാണ്
ചങ്ങാതി ക്കൂട്ടത്തിന് തുടക്കമായത്.

6 മണിയോടെ എത്തി ചേര്‍ന്ന നൂറോളം കുട്ടികള്‍ മറീനാ ബന്തറിലെ നീന്തല്‍ കുളത്തില്‍ 9 മണി വരേയും കളിച്ച് തിമിര്‍ക്കു കയായിരുന്നു. അതിനു ശേഷം നടന്ന വളരെ ലളിതമായ ചടങ്ങി ലായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടനം. ഇടം പ്രസിഡന്റ് എ. കെ. മജീദ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു ണ്ടായിരുന്നു.

ഒമാനിലെ അറിയപ്പെടുന്ന ഡൈവിങ്ങ് വിദഗ്ദനും, പരിശീലകനുമായ ശ്രീ. ഗോപി കുട്ടികള്‍ക്കായ് ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിചയ പ്പെടുത്തിയതും, ഡൈവിങ്ങ് ചെയ്തു കാണിച്ചതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9 മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തു ചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിചയ പ്പെടുത്തുകയും ചെയ്തു.
 

idam-muscat-summercamp

ക്യാമ്പിലെ ഒരു ദൃശ്യം

 
ഈ ദിവസത്തെ ഈ വലിയ കൂട്ടായ്മ സംഘടിപ്പിച്ചത് ഇടത്തിലെ വനിതാ പ്രവര്‍ത്തകരായിരുന്നു. തുടര്‍ന്ന് നടന്ന പാട്ടും, കളികളിലൂം, എല്ലാ അംഗങ്ങളും പ്രായ ഭേദമന്യേ പങ്കെടുത്തു. പ്രവാസത്തിന്റെ നിര്‍വ്വികാരതയില്‍ ചില പുത്തന്‍ പ്രതീക്ഷകളാണ് ക്യാമ്പിന്റെ തുടക്കത്തോടെ സാധ്യമായതെന്ന് പുതിയ അംഗങ്ങള്‍ പലരും അഭിപ്രായപ്പെട്ടു. ഇടം വനിതാ വിഭാഗം സെക്രട്ടറി ശ്രീ‍മതി സാനിഷ് വിജയനും മറ്റ് വനിതാ അംഗങ്ങളും പ്രശംസനീയമാ‍യ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ക്യാമ്പ് ഫയര്‍ വിജയിപ്പിച്ച മുഴുവന്‍ അംഗങ്ങളേയും, പ്രത്യേകിച്ച് വനിതാ വിഭാഗം അംഗങ്ങളേയും ഇടം എക്സിക്ക്യൂട്ടിവ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു.

Labels:

  - ജെ. എസ്.
   ( Friday, July 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൈഥിലി വൈസ് ക്യാപ്റ്റന്‍, ഒമാന്‍ ടീം മലേഷ്യയിലേക്ക്
Maithily-Madhusudhananമലയാളിയായ മൈഥിലി മധുസുദനന്‍ ഒമാന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജയായ വൈശാലി ജസ്രാണിയാണ് ക്യാപ്റ്റന്‍. ജൂലായ് 3 മുതല്‍ 12 വരെ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്രിക്കറ്റ് 20-20 ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കു ന്നതിനായി ടീം ജൂണ്‍ 30ന് മസ്കറ്റില്‍ നിന്നും പുറപ്പെടും.
 
മലേഷ്യ, ചൈന, ഭൂട്ടാന്‍, തായ്ല്‌ലാന്റ്, സിംഗപ്പൂര്‍, കുവൈറ്റ്, ഖത്തര്‍‍, യു. എ. ഇ. തുടങ്ങി 13 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബാറ്റിങിലും ബൌളിംഗിലും ഓപ്പണറായ മീരാ ജെയിനും സഹോദരിയായ മൈഥിലിക്കു കൂട്ടായി ടീമിലുണ്ട്.
 

maithili-meera

മീരയും മൈഥിലിയും

 
19 വയസ്സില്‍ താഴെയുള്ള പെണ്‍ കുട്ടികളുടെ ഒമാനിലെ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലുള്ള ക്യാപ്റ്റനാണ് മൈഥിലി. കഴിഞ്ഞ ഡിസംബറില്‍ തായ്ലാന്റിലെ ചിയാങ് മേ യില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 19 ടീമിനെ ഈ കുട്ടനാട്ടു കാരിയാണ് നയിച്ചത്. സി. ബി. എസ്. സി. ബാഡ്മിന്റ്റണ്‍ മിഡില്‍ ഈസ്റ്റ് ലെ 19, 16 വയസ്സില്‍ താഴെയുള്ള നിലവിലെ ചാമ്പ്യന്മാരാണ് മൈഥിലിയും മീരയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ചക്കുളത്തു കാവ് ഇണ്ടം തുരുത്തില്‍ രാജലക്ഷ്മി യുടേയും മധുസൂദന ന്റേയും മക്കളാണ് ഇരുവരും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ഗൂബ്രയിലെ ഹെഡ് ഗേള്‍ കൂടിയാണ് പന്ത്രണ്ടാം ക്ലാസ്സു കാരിയായ മൈഥിലി. പത്തനംതിട്ട സ്വദേശിയായ മന്മഥന്‍ നായരുടെ മകള്‍ മോനിഷാ നായരാണ് ടീമിലുള്ള മറ്റൊരു മലയാളി.
 
- മധു ഈ. ജി.
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, June 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം മസ്കറ്റ് നായനാരെ അനുസ്മരിച്ചു.
ek-nayanarമസ്കറ്റിലെ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇടം മസ്കറ്റ് ഇ. കെ. നായനാരുടെ അഞ്ചാം ചരമ വാര്‍ഷികം പ്രമാണിച്ച് നായനാരെ അനുസ്മരിച്ചു. നമ്മുടെ പൊതു ജീവിതത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം ഇന്ന് അന്യമായി ക്കൊണ്ടിരിക്കുന്ന നിഷ്കളങ്കത, സുതാര്യത തുടങ്ങിയ മൂല്യങ്ങളായിരുന്നു നാ‍യനാരുടെ പ്രത്യേകത എന്നും അദ്ദേഹത്തിന്റെ സ്മരണ ഈ മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ നമുക്കു പ്രചോദനം ആകട്ടെ എന്നും അനുസ്മരണ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുനില്‍ മുട്ടാര്‍ പറഞ്ഞു.
 
യോഗത്തില്‍ എ. കെ. മജീദ്, കെ. എം. ഗഫൂര്‍ തുടങ്ങിയവരും സംസാരിച്ചു.
 
 

Labels: ,

  - സ്വന്തം ലേഖകന്‍
   ( Saturday, May 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൂന്നാമിടം മസ്ക്കറ്റ്
ഇടതുപക്ഷ ചിന്താഗതി ഉള്ളവരുടെ സംഘടന മസ്ക്കറ്റില്‍ ആരംഭിക്കുന്നു. മൂന്നാമിടം മസ്ക്കറ്റ് എന്ന പേരിലുള്ള സംഘടനയുടെ ആദ്യ പരിപാടി അടുത്ത വെള്ളിയാഴ്ച നടക്കും. ഗോള്‍ഡന്‍ സിറ്റി റസ്റ്റോറന്‍റ് ഹാളില്‍ വൈകീട്ട് ഏഴിന് ഇ.എം.എസ് അനുസ്മരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ എം.ജി. രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, March 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാനിലെ മൂന്നാമത്തെ ഇടവക സൌഹാറില്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒമാനിലെ മൂന്നത്തെ ഇടവക സൊഹാറില്‍ വരുന്നു. മാര്‍ച്ച് 20ന് ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായിരിക്കും. ഒമാനില്‍ ഉടനീളം പതിനായിരത്തോളം അംഗങ്ങളുള്ള ഓര്‍ത്തഡോക്സ് സഭക്ക് ഇപ്പോള്‍ സലാല, മസ്ക്കറ്റ് എന്നീ ഇടവകകളാണ് ഉള്ളത്. ഇടവക മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഹാറില്‍ വൈകീട്ട് ആരംഭിക്കുന്ന കുര്‍ബാന ക്കിടയില്‍ ഇടവക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, March 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് ലോക വൃക്ക ദിനം
ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ - സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.




ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തില്‍ വിവിധ സെമിനാറുകളും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകളും ഇന്ന് സംഘടിപ്പിക്കും. ഒമാനിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ സമാ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ സൗജന്യമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബദര്‍ അല്‍ സമയുടെ എല്ലാ പോളി ക്ലിനിക്കുകളിലും ഈ സൗജന്യ വൈദ്യ പരിശോധന നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Thursday, March 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മസ്കറ്റില്‍ സിനിമാ ശില്‍പ്പശാല
പ്രവാസത്തിന്റെ പരിമിതികളില്‍ മാഞ്ഞു പോകുന്ന സ്വപ്നമാവരുത്, ഒരാളുടെ സര്‍ഗാത്മകത. ശബ്ദവും ചലനവും നിറങ്ങളുമുള്ള സിനിമയുടെ ലോകം എന്നും കൌതുകത്തോടെ അത്ഭുതത്തോടെ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കായി ഒരു സിനിമ ശില്പശാ‍ല. മസ്കറ്റിലെ സിനിമ സ്നേഹികള്‍ക്ക് സിനിമയെ അറിയാന്‍ ഒരവസരം. പ്രശസ്തമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അജിത്, റാസി, ജെയിന്‍ ജോസെഫ് എന്നിവരുടെ വിശദമായ ക്ലാസ്സുകളും, സിനിമയുടെ മുഴുവന്‍ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്ന ഷൂട്ടിങ് സെഷനുകളുമടക്കം നാലു ദിവസത്തെ പരിശീലന പരിപാടികള്‍. മാര്‍ച്ച് 16 മുതല്‍ 20 വരെ ദിവസങ്ങളില്‍ മദിന കബൂസില്‍ വച്ച് നടത്തുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക.


വിവരങ്ങള്‍ക്കും റെജിസ്റ്റ്രേഷനും :
ammukutty13@gmail.com
sanjayan 92203300,
sudha 92056530




- സപ്ന അനു ബി. ജോര്‍ജ്ജ്, മസ്കറ്റ്

Labels: ,

  - ജെ. എസ്.
   ( Thursday, February 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സലാലയില്‍ യാത്രാ പ്രശ്നം
ഒമാനിലെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും യൂസേഴ്സ് ഫീ നടപ്പിലാക്കിയാല്‍ ശക്തിയായി നേരുടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ കെ. എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂസേഴ്സ് ഫോറം ഒമാന്‍ ഘടകം പ്രസിഡന്‍റ് എന്‍. കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

Labels:

  - സ്വന്തം ലേഖകന്‍
   ( Sunday, January 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്