കെ. വൈ. സി. സി. 'കേരള സെവന്‍സ് 2010' കോപ്പി കോര്‍ണര്‍ ജേതാക്കള്‍
അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ 'കേരള സെവന്‍സ് 2010' ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ്‌ ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്.
കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Tuesday, March 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
അബുദാബി: യു. എ. ഇ., ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന മുപ്പത്തി മൂന്നാമത് “ഐ. എസ്‌. സി - യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ” ഫെബ്രുവരി 4 മുതല്‍ 19 വരെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. പതിനാല് വയസ്സിനു താഴെയുള്ള ഗേള്‍സ് സിംഗിള്‍സ്, ഗേള്‍സ് ഡബിള്‍സ്, ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ് പതിനെട്ട് വയസ്സിനു താഴെയുള്ള ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ്, മെന്‍സ് സിംഗിള്‍സ്, മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, നാല്പത് വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്‌സ് സിംഗിള്‍സ്, മാസ്റ്റേഴ്‌സ് ഡബിള്‍സ്, 45 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് സിംഗിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വെറ്ററന്‍സ് മിക്‌സഡ് ഡബിള്‍സ്, 50 വയസ്സിന് മുകളിലുള്ള സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുക.
 
ഫെബ്രുവരി 4, വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഐ. എസ്. സി. മെയിന്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറുന്ന ‘എക്സിബിഷന്‍ മാര്‍ച്ച്” അബുദാബിയിലെ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, February 03, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എസ്.സി “വിന്‍റര്‍ സ്പോര്‍ട്സ് - 2010”
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
 
ഫെബ്രുവരി മൂന്നിന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56, 050 44 61 912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.
   ( Saturday, January 30, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്രിക്കറ്റ് ടൂര്‍ണമെന്റ്‌ അബുദാബിയില്‍
abudhabi-cricketഅബുദാബി : നാല്പതോളം പ്രാദേശിക ക്ലബുകള്‍ ഏറ്റുമുട്ടുന്ന 25 - 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. അബുദാബി ക്രിക്കറ്റ് കൗണ്‍സില്‍, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടൂര്‍ണമെന്റിന്റെ സംഘാടകര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്ററാണ്.
 
ജനവരി 22 മുതല്‍ എട്ടു വെള്ളിയാ ഴ്ചകളിലാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ 90 മത്സരങ്ങള്‍ നടക്കും. എട്ടു പ്രീ ക്വാര്‍ട്ടര്‍ ഫൈനലും നാലു ക്വാര്‍ട്ടര്‍ ഫൈനലും രണ്ട് സെമി ഫൈനലുമാണ് ടൂര്‍ണമെന്റിന്റെ ഘടന.
 
ചാമ്പ്യന്‍ ക്ലബിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും 4000 ദിര്‍ഹവുമാണ് സമ്മാനം. റണ്ണര്‍ അപ്പിന് ട്രോഫിയും 3000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ ഫൈനല്‍ എന്നീ വിഭാഗങ്ങളിലും ട്രോഫികള്‍ സമ്മാനിക്കും. മൊത്തം 40,000 ദിര്‍ഹമാണ് സമ്മാനത്തുക.
 
പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി റോയല്‍ മെറിഡിയന്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ ദിലാ വാര്‍മാനി, ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഇനാമുല്‍ ഹക്ഖാന്‍, യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍ സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരും പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമാജം കായിക മേള അബുദാബിയില്‍
samajam-sportsഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
 
സമാജത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്‌. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ്, കായികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായി ഇവിടത്തെ സാംസ്കാരിക പ്രമുഖരും വിശിഷ്ട അതിഥി കളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിക്കുന്ന എല്ലാ സ്കൂളു കള്‍ക്കും സമാജം പ്രത്യേകം ട്രോഫിയും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് യു. എ. ഇ എക്സ്ചേഞ്ച് റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്റ് കരസ്ഥ മാക്കുന്ന കായിക താരത്തെ " സമാജം ചാമ്പ്യന്‍" ആയി തിരഞ്ഞെടുത്തു ട്രോഫി നല്‍കി ആദരിക്കും.
 
ഇതോടനു ബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍, മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഓ സുധീര്‍ കുമാര്‍ ഷെട്ടി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, വൈസ് പ്രസിഡണ്ട് സി. എം. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു പരിപാടികള്‍ വിശദീകരിച്ചു.
 
മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ സമാജം ഓഫീസില്‍ നിന്നോ, വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.
 
പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 66 71 355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 64 211 93 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Abudhabi Malayalee Samajam Sports Meet



 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, January 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി മലയാളി സമാജം സ്പോര്‍ട്ട്സ് മീറ്റ്
samajamഅബുദാബി : അബുദാബി മലയാളി സമാജം യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ സ്പോര്‍ട്ട്സ് മീറ്റ് 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഫീസുകളിലും സമാജം വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 6671355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 02 6671400, 050 6421193 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
 
- യേശുശീലന്‍ ബി.
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, January 13, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ.കെ.ജി. സ്മാരക ട്രോഫി മീന ബ്രദേഴ്സിന്‌
meena-brothersഅബുദാബി: യു.എ.ഇ. യിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ മീന ബ്രദേഴ്സിന്‌ കിരീടം. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഐ.എസ്‌.സി. അല്‍ഐനുമായി നടന്ന ശക്തിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ ആറ്‌ പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ മീന ബദേഴ്സ്‌ വേന്നി ക്കൊടി പാറിച്ചത്.
 

meena-brothers-team

മീന ബദേഴ്സ്‌ ടീം

 
സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ യുനൈറ്റഡ്‌ കാസര്‍ഗോ ഡിനെതിരെ 3:7 സ്കോറില്‍ വിജയിച്ചാണ്‌ അല്‍ ഐന്‍ ഐ.എസ്‌.സി. ഫൈനലില്‍ എത്തിയത്‌. സെന്റ്‌ സേവ്യേഴ്സ്‌ കോളേജിനെ നാലിനെതിരെ ആറ്‌ പോയിന്റ്‌ നേടി ഫൈനലില്‍ എത്തിയ മീന ബ്രദേഴ്സുമായി പിടിച്ചു നില്‍ക്കാന്‍ അല്‍ ഐന്‍ ഐ.എസ്‌.സി. ക്കു പിന്നീട്‌ കഴിഞ്ഞില്ല.
 

four-a-side-football

എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

 
ടൂര്‍ണ്ണമന്റിന്റെ സമാപന ത്തോടനു ബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും കേരളത്തിന്റെ തനതു കലാ സാഹിത്യ കായിക രൂപങ്ങള്‍ പരിപോഷി പ്പിക്കുന്നതിനും ഗള്‍ഫ്‌ മലയാളികള്‍ നല്‍കുന്ന സംഭാവന മഹത്തര മാണെന്ന്‌ അഭിപ്രായപ്പെട്ട ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കളിക്കളത്തില്‍ മലയാളികള്‍ കാണിക്കുന്ന സൗഹൃദം നിത്യ ജീവിതത്തില്‍ പുലര്‍ത്തണമെന്ന്‌ ഗള്‍ഫ്‌ മലയാളികളെ ഉദ്ബോധിപ്പിച്ചു.
 
കെ.എസ്‌.സി. വൈസ്‌ പ്രസിഡന്റ്‌ ബാബു വടകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമല്‍, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കെ. എം. സി. സി. പ്രസിഡന്റ്‌ കരീം പുല്ലാണി എന്നിവര്‍ സംബന്ധിച്ചു.
 
ടൂര്‍ണ്ണമന്റ്‌ വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമലില്‍ നിന്നും മീന ബ്രദേഴ്സ്‌ കളിക്കാരും റണ്ണര്‍ അപ്പിനുള്ള ട്രോഫി അല്‍ ഐന്‍ ഐ. എസ്‌. സിയും ഏറ്റു വാങ്ങി.
 
വടകര എന്‍. ആര്‍. ഐ. ഫോറം സ്പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച പ്രോമിസിങ്ങ്‌ ടീമായി തെരെഞ്ഞെ ടുക്കപ്പെട്ട റെഡ്‌ ആസിഡിനുള്ള ട്രോഫി സമീര്‍ ചെറുവണ്ണൂരും, ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെ ടുക്കപ്പെട്ട മീന ബ്രദേര്‍സിലെ മുജീബ്‌ റഹ്മാന്‌ എം. എസ്‌. നായര്‍ സ്മാരക ട്രോഫി കെ. വി. ഉദയ ശങ്കറും സമ്മാനിച്ചു.
 
ഏറ്റവും നല്ല സ്കോറര്‍ക്കുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ട്രോഫിക്ക്‌ അര്‍ഹനായ ഐ. എസ്‌. സി. അല്‍ഐനിലെ ഷാനവസ്‌ ഷാനിക്ക്‌ ശക്തി പ്രസിഡന്റ്‌ ട്രോഫി നല്‍കി. എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ അര്‍ഹരായ മീന ബ്രദേഴ്സിലെ കളിക്കാര്‍ക്കുള്ള മെഡലുകള്‍ യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അഷറഫ്‌ കൊച്ചി (അബുദാബി ശക്തി തിയ്യറ്റേഴ്സ്‌), മോഹന്‍ദാസ് ‌(കല അബുദാബി), ചന്ദ്രശേഖര് ‍(യുവ കലാ സാഹിതി), ടി. എ. നാസര്‍ (ഫ്രണ്ട്സ്‌ എ. ഡി. എം. എസ്.‌), പി. എം. എ. അബ്ദു റഹ്മാന്‍ (ബാച്ച്‌ ചാവക്കാട്‌) എന്നിവര്‍ വിതരണം ചെയ്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Thursday, September 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം ഇന്ന് തുടങ്ങും
'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന് (സെപ്റ്റംബര്‍ 4) തുടങ്ങുന്നു. വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്, സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ. എസ്. സി അലൈന്‍, യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി. സി. സി., റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍. എസ്. എസ്. അബുദാബി, ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്, ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീ നൈറ്റ്സ് എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.
 
കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
 
അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ, അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്, ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ് രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.
 
സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്
മല്‍സരങ്ങള്‍ ആരംഭിക്കുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Friday, September 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.
അബുദാബിയിലെ കായിക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി

മാറിയ 'ഫോര്‍ എ സൈഡ് ഫുട്ബോള്‍' മല്‍സരം,

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന്

(സെപ്റ്റംബര്‍ 4)തുടങ്ങുന്നു.


സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രഥമ പ്രതിപക്ഷ

നേതാവുമായിരുന്ന സഖാവ് എ. കെ. ഗോപാലന്‍റെ സമരണാര്‍ത്ഥം

ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ മല്‍സരം സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പന്ത്രണ്ട് ടീമുകളാണ് രംഗത്തുണ്ടായിരുന്നെങ്കില്‍,

ഇപ്രാവശ്യം ഇരുപത് ടീമുകളാണ് എ. കെ. ജി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി

കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്.


അഞ്ചു ടീമുകള്‍ വീതമുള്ള നാലു പൂളുകള്‍ ആയിട്ടായിരിക്കും മല്‍സരം നടക്കുക.

വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്,

സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ.എസ്. സി അലൈന്‍,

യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി.സി.സി,

റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍.എസ്.എസ്. അബുദാബി,

ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്,

ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീനൈറ്റ്സ്

എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.

കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും

പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ്

കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ,

അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്,

ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ്

രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്'

ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.

സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍)

കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്

മല്‍സരങ്ങള്‍ ആരംഭിക്കുക.

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Friday, September 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബിയില്‍
akg-footballഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ ‍കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.
 
സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സഖാവ് എ. കെ. ഗോപാലന്റെ സമരണാര്‍ത്ഥം ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ വാര്‍ഷിക ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
 
അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കും എന്ന് പ്രതീക്ഷിക്ക പ്പെടുന്നതിനാല്‍ ഇത്തവണ 16 ടീമുകളെ പങ്കെടുപ്പി ക്കുവാനാണ് ഉദ്ദ്യേശിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പൂളുകള്‍ ആയിട്ടായിരിക്കും ഇത്തവണ മത്സരം നടക്കുക.
 
കായിക പ്രേമികള്‍ക്ക് പുതിയ അനുഭവം നല്‍കിയ 'ഫോര്‍ എ സൈഡ്' സംവിധാനത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ മാത്രം അടങ്ങുന്ന ടീമുകള്‍ ഓഗസ്റ്റ് 28ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ക്കും നിയമാവലിക്കും മറ്റുമായി കെ. എസ്. സി. ഓഫീസില്‍ 02 631 44 55, 02 631 44 56, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
റമദാനില്‍ നടന്നു വരാറുള്ള ജിമ്മി ജോര്‍ജ്‌ സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, പ്രതികൂല കാലാവസ്ഥ കാരണം നവംബര്‍ മാസത്തിലേക്ക് മാറ്റി വെച്ചിരിക്കു ന്നതായി കായിക വിഭാഗം സെക്രട്ടറി കാളിദാസ് അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Thursday, August 20, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൈഥിലി വൈസ് ക്യാപ്റ്റന്‍, ഒമാന്‍ ടീം മലേഷ്യയിലേക്ക്
Maithily-Madhusudhananമലയാളിയായ മൈഥിലി മധുസുദനന്‍ ഒമാന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജയായ വൈശാലി ജസ്രാണിയാണ് ക്യാപ്റ്റന്‍. ജൂലായ് 3 മുതല്‍ 12 വരെ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്രിക്കറ്റ് 20-20 ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കു ന്നതിനായി ടീം ജൂണ്‍ 30ന് മസ്കറ്റില്‍ നിന്നും പുറപ്പെടും.
 
മലേഷ്യ, ചൈന, ഭൂട്ടാന്‍, തായ്ല്‌ലാന്റ്, സിംഗപ്പൂര്‍, കുവൈറ്റ്, ഖത്തര്‍‍, യു. എ. ഇ. തുടങ്ങി 13 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബാറ്റിങിലും ബൌളിംഗിലും ഓപ്പണറായ മീരാ ജെയിനും സഹോദരിയായ മൈഥിലിക്കു കൂട്ടായി ടീമിലുണ്ട്.
 

maithili-meera

മീരയും മൈഥിലിയും

 
19 വയസ്സില്‍ താഴെയുള്ള പെണ്‍ കുട്ടികളുടെ ഒമാനിലെ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലുള്ള ക്യാപ്റ്റനാണ് മൈഥിലി. കഴിഞ്ഞ ഡിസംബറില്‍ തായ്ലാന്റിലെ ചിയാങ് മേ യില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 19 ടീമിനെ ഈ കുട്ടനാട്ടു കാരിയാണ് നയിച്ചത്. സി. ബി. എസ്. സി. ബാഡ്മിന്റ്റണ്‍ മിഡില്‍ ഈസ്റ്റ് ലെ 19, 16 വയസ്സില്‍ താഴെയുള്ള നിലവിലെ ചാമ്പ്യന്മാരാണ് മൈഥിലിയും മീരയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ചക്കുളത്തു കാവ് ഇണ്ടം തുരുത്തില്‍ രാജലക്ഷ്മി യുടേയും മധുസൂദന ന്റേയും മക്കളാണ് ഇരുവരും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ഗൂബ്രയിലെ ഹെഡ് ഗേള്‍ കൂടിയാണ് പന്ത്രണ്ടാം ക്ലാസ്സു കാരിയായ മൈഥിലി. പത്തനംതിട്ട സ്വദേശിയായ മന്മഥന്‍ നായരുടെ മകള്‍ മോനിഷാ നായരാണ് ടീമിലുള്ള മറ്റൊരു മലയാളി.
 
- മധു ഈ. ജി.
 
 

Labels: ,

  - ജെ. എസ്.
   ( Tuesday, June 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ.സി. മിലാന്‍ ദോഹയില്‍
ദോഹ : ലോകത്തിലെ എട്ടു പ്രമുഖ ക്ലബുകളില്‍ ഒന്നായ എ. സി. മിലാന്‍ ദോഹയില്‍ ടെസ്റ്റിമോണിയല്‍ മാച്ചില്‍ കളിക്കുന്നു. അടുത്ത മാസം അല്‍സദ് സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 2002 ഡിസംബറില്‍ എ. സി. മിലാന്‍ ഖത്തറില്‍ സെലക്ട് ടീമായ ഖത്തര്‍ ഇലവനുമായി സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നു. ഖത്തര്‍ മുന്‍ കളിക്കാരനും ഇപ്പോള്‍ അല്‍സദ് ക്ലബിലെ കളിക്കാരനുമായ ജഫാല്‍ റാഷിദിന്റെ ആദര സൂചകമായാണീ മത്സരം സംഘടിപ്പിക്കുന്നത്.




മാര്‍ച്ച് നാലിന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഴു മണിക്കാണ് കിക്കോഫ് എന്ന് അല്‍സദ് ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ റബാന്‍ പറഞ്ഞു. പ്രഗല്‍ഭ കളിക്കാരനായ ജഫാലിന്റെ ആദര പൂര്‍വകമായി എ. സി. മിലാനുമായി കളിക്കാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണി തെന്നദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ടിക്കറ്റ് വില്പന തുടങ്ങും.




എ. സി. മിലാന്റെ കളിക്കാരെല്ലാം ദോഹയില്‍ എത്തി ക്കഴിഞ്ഞു. പോളോ മാല്‍ദിനി, കാക, റൊണാള്‍ഡീന്യോ, ഫിലിപ്പോ ഇന്‍ഷാഗി, ക്ലാരന്‍സ് സീഡോര്‍ഫ് എന്നിവരാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് ബെക്കാമും കളിക്കാന്‍ എത്തും.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.
   ( Thursday, February 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ. എസ്. സി. വിന്‍റര്‍ ‍സ്പോര്‍ട്സ്
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.
   ( Wednesday, January 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്